Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

കേരളത്തില്‍ നിന്നും ആഫ്രിക്കയിലേക്കുള്ള ദൂരം

ഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻ
5 December 2025

മനുഷ്യജീവനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും ഭീകരവാദ താണ്ഡവങ്ങളും അടുത്ത നാളുകളില്‍ വിവിധ രാജ്യങ്ങളില്‍ കൂടുതല്‍ ശക്തമാകുന്നത് ഏറെ ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഭീകരവാദപ്രസ്ഥാനങ്ങളുടെ താവളമായി മധ്യപൂര്‍വ്വദേശങ്ങളും ആഫ്രിക്കന്‍ ഭൂഖണ്ഡവും മാറിയിരിക്കുമ്പോള്‍ ഏറെ പ്രതിരോധത്തിലും പ്രതിസന്ധിയിലുമായിരിക്കുന്നത് ഇവിടങ്ങളിലെ ക്രൈസ്തവ മതവിശ്വാസികളാണ്.

Google NewsAdd Kesari Weekly as a preferred source on Google

നൈജീരിയ, സുഡാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മൊസാംബിക്, ബര്‍ക്കിന ഫാസ്സോ, സൊമാലിയ, എരിത്രിയ, കാമറൂണ്‍, മാലി, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സമാനതകളില്ലാത്ത പീഡനവും വിവേചനവുമാണ് ക്രിസ്ത്യാനികള്‍ നേരിടുന്നത്. നൈജീരിയയില്‍ ക്രൈസ്തവരുടെ നിലനില്പ് ഭീഷണി നേരിടുന്നു. ആയിരക്കണക്കിന് ക്രൈസ്തവരെയാണ് ഇസ്ലാംമത ഭീകരസംഘനടകള്‍ കൊന്നൊടുക്കുന്നത്. ബൊക്കോ ഹറാം, ഫുലാനി മിലിഷ്യകള്‍ തുടങ്ങിയ ജിഹാദി ഗ്രൂപ്പുകള്‍ അനുദിനം നടത്തുന്ന അതിക്രൂരമായ ക്രൈസ്തവ വംശഹത്യയ്ക്ക് നൈജീരിയന്‍ സര്‍ക്കാരും പിന്തുണ നല്‍കുന്നത് വലിയ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ത്തുന്നു.

ആഫ്രിക്കയില്‍ സംഭവിക്കുന്നതെന്ത്?
മുസ്ലീം ബ്രദര്‍ഹുഡിന്റെ പോഷക ഘടകങ്ങളായ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങള്‍ പല രൂപത്തിലും പേരിലും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കാലങ്ങളായി തുടരുന്ന അക്രമങ്ങള്‍ ഇന്ന് ശക്തിപ്പെടുകയാണ്. ഗാസയിലെ ഹമാസ്, യമനിലെ ഹൂതി, സിറിയയിലെ ഹിസ്ബുള്ള തുടങ്ങിയ മതഭീകരവാദികളെ വെള്ളപൂശാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരും പാലസ്തീന്റെ പേരില്‍ കണ്ണീരൊഴുക്കി ഹമാസിനെ സംരക്ഷണ കുപ്പായമണിയിക്കുന്നവരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അരങ്ങേറുന്ന ഭീകരവാദ ആക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് അതിക്രൂരതയാണ്. വിവിധ രാജ്യങ്ങളില്‍ വിവിധ പേരുകള്‍ സ്വീകരിച്ചിരിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡിന്റെ ഭീകരവാദികളും തീവ്രഇസ്ലാമിസ്റ്റു മിലീഷ്യകളും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുള്ള ഗോത്രങ്ങളെയും ഗോത്രവാസികള്‍ താമസിക്കുന്ന പ്രദേശങ്ങളെയും ആക്രമിക്കുന്നു. പള്ളികളും വിവിധ ആരാധനാലയങ്ങളും നശിപ്പിക്കുന്നു. വൈദികരെയും പാസ്റ്റര്‍മാരെയും സന്യാസസമൂഹങ്ങളെയും വിശ്വാസികളെയും അതിക്രൂരമായി കൊല്ലുന്നു. ചിലരെ തട്ടിക്കൊണ്ടുപോകുന്നു. ചിലരെ ജീവനോടെ കുഴിച്ചുമൂടുന്നു. വീടുകളും കൃഷിയിടങ്ങളും തീയിട്ടുനശിപ്പിക്കുന്നു. പ്രദേശവാസികളായ കുഞ്ഞുങ്ങളുടെ കഴുത്തറുക്കുന്നു. പെണ്‍കുട്ടികളെയും സ്ത്രീകളെയും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുന്നു. ഭര്‍ത്താവിന്റെ കണ്‍മുമ്പില്‍വെച്ച് സ്ത്രീകളുടെ മാനംകവരുക മാത്രമല്ല സ്വന്തം മക്കളുടെ ചാരിത്ര്യം കവര്‍ന്നെടുക്കുന്ന ഭീകരര്‍ക്കുമുമ്പില്‍ ബന്ധിക്കപ്പെട്ടവരായി പിതാക്കന്മാര്‍ മാറുന്നു. ലോകമനഃസാക്ഷിയെ വെല്ലുവിളിക്കുന്ന ഈ കൊടുംക്രൂരതകള്‍ വെളിച്ചത്തു കൊണ്ടുവന്നു പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ പോലും മടികാണിച്ച് ഇസ്ലാമിക ഭീകരതയ്ക്കുമുമ്പില്‍ മുട്ടുമടക്കുമ്പോള്‍ വിരല്‍ചൂണ്ടി ചോദ്യം ചെയ്യാതെ നിര്‍വാഹമില്ല.

ADVERTISEMENT

ഭീകരാക്രമണത്തിന്റെ ഇരകള്‍
നൈജീരിയയിലെ ബെന്യു സംസ്ഥാനത്തുമാത്രം ഒറ്റദിവസം മുസ്ലീം ഭീകരസംഘം കൊലചെയ്തത് ഇരുനൂറില്‍ പരം ക്രൈസ്തവരെയാണ്. ഒരു വര്‍ഷത്തിനിടയില്‍ ഇവിടെ മൃഗീയമായി കൊലചെയ്യപ്പെട്ടത് പതിനായിരങ്ങള്‍. ക്രൈസ്തവ വിശ്വാസികളാണ് എന്ന ഒറ്റക്കാരണത്താല്‍ മുസ്ലീം ഭീകരസംഘങ്ങളുടെ കിരാതമായ കൂട്ടക്കൊലകള്‍ക്ക് ഇരകളാകുന്നവര്‍.

ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ അല്‍ഖ്വയിദയെന്ന മുസ്ലീം ഭീകരസംഘടന ദിവസംതോറും ക്രൈസ്തവരെ കൊന്നൊടുക്കുന്നു. കോംഗോയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഘടകമായ ഭീകരവാദപ്രസ്ഥാനം കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നു. അതിക്രൂരമായി ആവര്‍ത്തിച്ച് പീഡിപ്പിക്കുന്നു. സൊമാലിയയില്‍ അല്‍ ഷബാബ് എന്ന ഭീകരസംഘടനയുടെ നിഷ്ഠൂര ആക്രമത്തില്‍ നൂറില്‍പരം മനുഷ്യര്‍ക്കാണ്. ഒറ്റദിവസം ജീവന്‍ നഷ്ടപ്പെട്ടത്. ഭീകരസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകള്‍ വേറെയുമുണ്ട്. ഈ രാജ്യങ്ങളിലൊക്കെ പതിനായിരക്കണക്കിന് മനുഷ്യര്‍ മുസ്ലീം ഭീകരവാദികളാല്‍ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുന്നു. ജനലക്ഷങ്ങള്‍ ജീവനും ജീവിതവും നിലനിര്‍ത്താനായി പാലായനം ചെയ്യുന്നു. അതിലേറെപ്പേര്‍ മരണം മുന്നില്‍കണ്ട് ജീവിക്കേണ്ട നിസ്സഹായാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. എന്നിട്ടും അവര്‍ക്കായി ഒരു നിമിഷം പോലും മാറ്റിവെയ്ക്കാന്‍ സാധിക്കാത്തവരുടെ പാലസ്തീന്‍ സ്‌നേഹത്തിന് പിന്നില്‍ ഈ നാടിനെ ലക്ഷ്യംവെയ്ക്കുന്ന ഭീകരസംഘങ്ങളുടെ രാഷ്ട്രീയ ഭരണ അജണ്ടകളുണ്ടെന്നുള്ളത് തിരിച്ചറിയാന്‍ വൈകരുത്. നാം വരുംനാളുകളില്‍ നേരിടാനിരിക്കുന്ന വലിയ അപകടങ്ങളിലേയ്ക്കുള്ള ചൂണ്ടുപലകകളാണ് ആഫ്രിക്കയില്‍ നടമാടുന്നത്.

2025 ജൂണില്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരാധനമധ്യേ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ നരനായാട്ടില്‍ മരിച്ചുവീണവരെ നാം മറന്നുവോ? അയല്‍രാജ്യമായ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിനത്തില്‍ അരങ്ങേറിയ ഭീകരതാണ്ഡവം നൂറില്‍ പരം ക്രൈസ്തവ വിശ്വാസികളുടെ ജീവനെടുത്തിട്ടും പ്രതികരിക്കാത്തവര്‍ പാലസ്തീനുവേണ്ടി മാത്രമായി കണ്ണീരൊഴുക്കുന്നതില്‍ അപാകതയില്ലേ? ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനില്‍, ക്രിസ്ത്യാനികള്‍ കടുത്ത പീഡനത്തിനും കൂട്ട നരഹത്യക്കും വിധേയരാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എരിത്രിയ പോലുളള രാജ്യങ്ങളില്‍ ക്രൈസ്തവ ആരാധനയെ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികളെ ജയിലിലടയ്ക്കുകയും അവര്‍ക്ക് സഹായം ലഭിക്കാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.

ആഫ്രിക്കന്‍ ഉപദ്വീപിലെ ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളും ഇസ്ലാംമതം സ്വീകരിക്കാത്ത ഗോത്രവിഭാഗങ്ങളും ക്രൂരമായ പീഡനങ്ങള്‍ക്കും വിവേചനത്തിനും വംശഹത്യക്കും വിധേയരാകുന്നു. അന്താരാഷ്ട്രസമൂഹവും ലോകസമാധാന സംവിധാനങ്ങളും യുഎന്‍ ഉള്‍പ്പെടെയുള്ള സംഘടനകളും ഇതിനെ കണ്ടില്ലെന്നു നടിക്കുകയാണ്.

ഇത്തരം കടുത്ത യാഥാര്‍ത്ഥ്യങ്ങളെ പാലസ്തീന്‍, ഗസ്സ വിഷയങ്ങള്‍കൊണ്ട് മറച്ചുപിടിക്കാനും മൂടിവയ്ക്കാനും ആഗോള ജിഹാദി പ്രസ്ഥാനങ്ങള്‍ക്കും അതിനെ പിന്തുണയ്ക്കുന്ന മധ്യേഷ്യന്‍ എണ്ണപ്പണശക്തികള്‍ക്കും കഴിയുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. മാലിയിലേതുപോലുള്ള ഇസ്ലാമിസ്റ്റു ഭരണകൂടങ്ങള്‍ക്കു കീഴില്‍ തീവ്രവാദ ഗ്രൂപ്പുകളാല്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നു മാത്രമല്ല, ചില കേസുകളില്‍ മുഴുവന്‍ ഗ്രാമങ്ങളും കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്യുന്നു. ഭീകര പ്രത്യയശാസ്ത്രത്താല്‍ പ്രചോദിപ്പിക്കപ്പെടുന്ന ക്രൈസ്തവ പീഡനം, സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമോ പങ്കാളിത്തമോ മൂലം കൂടുതല്‍ വഷളാകുന്നതും സാധാരണമായിരിക്കുന്നു.

ക്രിസ്തുമത പശ്ചാത്തലം
നൈജീരിയയിലെ ക്രിസ്തുമത ചരിത്രത്തിന് 15-ാം നൂറ്റാണ്ടില്‍ തുടക്കമാകുന്നു. കപ്പൂച്ചിന്‍ സന്യാസിമാര്‍ വഴിയാണ് ക്രിസ്തുസന്ദേശം ഇവിടെയെത്തിയത്. 2020ല്‍ നൈജീരിയയിലെ ജനസംഖ്യയുടെ 45ശതമാനം ക്രിസ്ത്യാനികളായിരുന്നു. പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്കനുസരിച്ച് 2011ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വിശ്വാസികളുള്ളത് നൈജീരിയയിലാണ്. അതാണിപ്പോള്‍ ഇസ്ലാം ഭീകരാക്രമണത്തിന്റെ കേന്ദ്രമായി നൈജീരിയ മാറുവാനുള്ള പ്രധാന കാരണം.

1963ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 47.2 ശതമാനം മുസ്ലീം, 34.3 ശതമാനം ക്രിസ്ത്യനും കൂടാതെ 18.5 ശതമാനം മറ്റുള്ളവര്‍ എന്ന നിലയിലായിരുന്നു. കത്തോലിക്കാ, ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ഇവാഞ്ചലിക്കല്‍ അപ്പസ്‌തോലിക് തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിലായി ഒരുകോടിയിലേറെ ക്രൈസ്തവര്‍ നൈജീരിയയിലുണ്ട്, 2020 ലെ കണക്കനുസരിച്ച് ഇവരില്‍ ഏകദേശം 32 ലക്ഷം പേര്‍ കത്തോലിക്കരാണ്.

ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണത്തിന് ഇരയാകുന്ന സുഡാനിലും ക്രൈസ്തവ പാരമ്പര്യത്തിന്റെ ചരിത്രരേഖകള്‍ വളരെ വ്യക്തതയുള്ളതാണ്. സുഡാനിലെ ക്രിസ്തുമതത്തിനും ദീര്‍ഘവും സമ്പന്നവുമായ ഒരു ചരിത്രമുണ്ട്. കോപ്റ്റിക് വിഭാഗങ്ങളില്‍ തുടങ്ങി ഗ്രീക്ക്, കത്തോലിക്ക തുടങ്ങി വിവിധ ക്രൈസ്തവ സമൂഹങ്ങളും സുഡാനിലേയ്ക്ക് കടന്നുവന്നു. ക്രിസ്തുവിനുശേഷം ഒന്നാം നൂറ്റാണ്ടോടെ ക്രിസ്തുമതം അന്ന് നുബിമ എന്ന് വിളിച്ചിരുന്ന ഇന്നത്തെ വടക്കന്‍ സുഡാനില്‍ സജീവമായിരുന്നു. ബൈസന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ക്രിസ്തുമതത്തിന്റെ ഒരു ശക്തികേന്ദ്രമായി സുഡാന്‍ മാറി. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് മിഷനറിമാര്‍ ദക്ഷിണസുഡാനില്‍ ക്രിസ്തീയവിശ്വാസം പുനഃസ്ഥാപിച്ചു. 1956ല്‍ രാജ്യം സ്വതന്ത്രമായതിനുശേഷം ആഭ്യന്തരയുദ്ധങ്ങളും പീഡനങ്ങളും തുടരുകയും സുഡാന്‍ 2011ല്‍ രണ്ടായി വിഭജിക്കുകയും ചെയ്തു. വടക്കന്‍ സുഡാനില്‍ ഭൂരിപക്ഷം ഇസ്ലാമില്‍ വിശ്വസിക്കുന്നവരെങ്കില്‍ ദക്ഷിണ സുഡാനില്‍ ഭൂരിപക്ഷം ക്രൈസ്തവരാണ്.

2011നുശേഷം തെക്കന്‍ സുഡാനില്‍ നിന്ന് മുസ്ലീമുകള്‍ വടക്കന്‍ സുഡാനിലേയ്ക്ക് കുടിയേറി. 1956 ലെ കണക്കനുസരിച്ച് തെക്കന്‍ സുഡാനില്‍ 18 ശതമാനം മാത്രമായിരുന്നു മുസ്ലീം മതവിഭാഗം. 1842ല്‍ റോമന്‍ കത്തോലിക്കാ മിഷനറിമാര്‍ സുഡാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. 2011ലെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള കണക്കുപ്രകാരം 2009374 സുഡാനികള്‍ റോമന്‍ കത്തോലിക്കാ വിശ്വാസത്തിലാണ്. 2023 ഫെബ്രുവരിയില്‍ ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ദക്ഷിണസുഡാന്‍ സന്ദര്‍ശിച്ചിരുന്നു. സമാധാനശ്രമങ്ങള്‍ നടത്തിയെങ്കിലും 2023ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധം ഇന്നും തുടരുന്നു. പട്ടിണിയും ദാരിദ്ര്യവും മൂലം ജനങ്ങള്‍ വലയുന്നു. ചിലര്‍ പാലായനം ചെയ്യുന്നു. നിരവധി ക്രിസ്ത്യാനികള്‍ രാജ്യം വിട്ടു. കേരളത്തില്‍ നിന്നുള്ള സലേഷ്യന്‍ മിഷനറിമാരും ഇവിടെ സേവനം ചെയ്യുന്നു.

ക്രിസ്ത്യന്‍ വംശഹത്യയും ഖിലാഫത്തും
2009ല്‍ തുടങ്ങി കാലക്രമേണ ശക്തിപ്രാപിച്ചുവരുന്ന ആസൂത്രിത ക്രിസ്ത്യന്‍ വംശഹത്യയാണ് നൈജീരിയയില്‍ അനുദിനം അരങ്ങേറുന്നത്. രാജ്യത്തെ ക്രൈസ്തവരഹിതമാക്കുകയാണ് ഇവരുടെ ഉന്നം. വൈദികരെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകല്‍, മോചനദ്രവ്യം ആവശ്യപ്പെടല്‍, ആരാധന കേന്ദ്രങ്ങള്‍ തകര്‍ക്കല്‍, ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കല്‍, കൊലപാതകങ്ങള്‍ എന്നിവയിലൂടെ വിശ്വാസിസമൂഹത്തില്‍ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിച്ച് ക്രൈസ്തവരുടെ സംഘടിതശക്തി തകര്‍ക്കുകയെന്നതാണ് ഭീകരരുടെ പ്രവര്‍ത്തനശൈലി.

ഭീകരപ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ക്കു പിന്നില്‍ വ്യക്തമായ ലക്ഷ്യവും പദ്ധതികളുമുണ്ട്. ദീര്‍ഘകാലപദ്ധതികള്‍ക്ക് ഭീകരവാദ ബുദ്ധിജീവികളുടെ ഉള്ളറകള്‍ ഏറെ ശക്തമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ക്രൈസ്തവ വേട്ടയുടെ ദീര്‍ഘകാലലക്ഷ്യം സഗേല്‍ ഖിലാഫത്ത് സ്ഥാപിക്കുകയാണ്. അറ്റ്‌ലാന്റിക് തീരംമുതല്‍ ചെങ്കടല്‍ തീരംവരെയുള്ളതും സഹാറ മരുഭൂമിയുടെയും സുഡാനിയന്‍ സവേന്നയുടെയും മധ്യത്തിലുള്ളതുമായ നൈജീരിയ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളെ കോര്‍ത്തിണക്കി സഹേല്‍ ഖിലാഫത്ത് സ്ഥാപിക്കുകയെന്ന മുസ്ലീം ബ്രദര്‍ഹുഡിന്റെ അപ്രഖ്യാപിത അജണ്ടയാണ് ബൈാക്കാ ഹറാം ഉള്‍പ്പെടെയുള്ള വിവിധ ഭീകരസംഘടനയിലൂടെയും ഇവരുടെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോഷക ഭീകരപ്രസ്ഥാനങ്ങളിലൂടെയും ലക്ഷ്യം വെയ്ക്കുന്നതെന്ന് ഇനിയും പലര്‍ക്കും ബോധ്യം വന്നിട്ടില്ല. നൈജീരിയ, കോംഗോ, സൊമാലിയ, സുഡാന്‍, എരിത്രിയ, ലിബിയ, ബുര്‍ക്കിന ഫാസോ, മാലി, മൊസാംബിക്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കാമറൂണ്‍, നൈജര്‍ എന്നിവയാണ് ഈ 12 രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലാണ് ക്രൈസ്തവ വംശഹത്യ ഇന്ന് ആവര്‍ത്തിക്കുന്നത്.

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് റൂള്‍ ഓഫ് ലോ 2025 ആഗസ്റ്റില്‍ പുറത്തുവിട്ട കണക്കുപ്രകാരം നൈജീരിയയില്‍ മാത്രം 2009 മുതല്‍ 2025 വരെ 1,25,000ല്‍ പരം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ആകെ ക്രൈസ്തവ ജനസംഖ്യ 10.6 കോടിയാണ്. അതായത് 46.5 ശതമാനം. ഭീകരവാദത്തെ അടിച്ചമര്‍ത്താനും ഇവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനും ഭരണസംവിധാനങ്ങള്‍ പരാജയപ്പെടുന്നു. ഈ നിഷ്‌ക്രിയത്വത്തിന്റെയും നിസ്സംഗതയുടെയും പിന്നില്‍ ക്രൈസ്തവ വിരുദ്ധ അജണ്ടയുമുണ്ടാകാം. വംശീയവും മതപരവുമായ ലക്ഷ്യങ്ങളുള്ള മാനുഷിക ദുരന്തങ്ങളാണ് നൈജീരിയയില്‍ അനുദിനം അരങ്ങേറുന്നത്. ട്രൂത്ത് നൈജീരിയ പുറത്തുവിട്ട റിപ്പോര്‍ട്ടുപ്രകാരം ഒട്ടനവധി ക്രൈസ്തവര്‍ ആഫ്രിക്കന്‍ വനത്തിനുള്ളില്‍ ബന്ദികളായി കഴിയുന്നുണ്ട്. 2024 ഡിസംബര്‍ രണ്ടിനും 2025 സപ്തംബര്‍ 28നുമിടയില്‍ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരുടെ എണ്ണം 1100ല്‍ പരം. ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജീവന്‍ ഹോമിക്കേണ്ടിവരുന്ന മനുഷ്യര്‍ക്കുവേണ്ടി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ സാക്ഷരസമൂഹം മടിക്കുന്നതെന്ത്? 2025ലെ ആഗോള ഭീകരതാസൂചികയില്‍ നൈജീരിയ ആറാം സ്ഥാനത്താണ്.

ആശങ്കയുള്ള രാജ്യം
2025 നവംബറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിച്ചു. ‘നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വഭീഷണി നേരിടുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. അതിനാല്‍ ഞാന്‍ നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുന്നു’. ഇസ്ലാമിക ഭീകരരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍ദ്ദിഷ്ട ഇടപെടല്‍ വേഗത്തിലും ക്രൂരവുമായിരിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിരിക്കുന്നു.

നൈജീരിയയുടെ വടക്കന്‍ മേഖലകളില്‍ മുസ്ലീങ്ങളും തെക്കന്‍ മേഖലകളില്‍ ക്രൈസ്തവരുമാണ് കൂടുതല്‍. 2012ല്‍ ഭീകരസംഘടനയായ ബൊക്കോ ഹറാം, വടക്കന്‍ മേഖലയിലെ ക്രിസ്ത്യാനികളോട് രാജ്യം വിടാന്‍ അന്ത്യശാസനം പുറപ്പെടുവിച്ച് ഭീകരാക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഈ മേഖലയിലെ ക്രിസ്ത്യാനികളെ വ്യവസ്ഥാപിതമായി കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്ന ഭയാനകമായ സ്ഥിതിവിശേഷം തുടരുമ്പോഴും മിക്ക ലോകരാജ്യങ്ങളും മാധ്യമങ്ങളും മൗനം പാലിക്കുമ്പോഴും ട്രംപിന്റെ പ്രഖ്യാപനം വന്‍ പ്രതികരണത്തിനിടയായിട്ടുണ്ട്. എന്നാല്‍ ഇതംഗീകരിക്കാന്‍ നൈജീരിയയുടെ പ്രസിഡന്റ് ബോല ടിനുബു തയ്യാറല്ല. വൈവിധ്യമാര്‍ന്ന വിശ്വാസിസമൂഹങ്ങള്‍ക്കിടയില്‍ സമാധാനപരമായ അവസ്ഥ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പ്രസിഡന്റിന്റെ ന്യായവാദം. അതേസമയം ഭീകരവാദത്തിന്റെ വ്യാപ്തിക്കും തീവ്രതയ്ക്കും ഒരു കുറവുമില്ല. ഇതു രണ്ടാംതവണയാണ് ട്രംപ് നൈജീരിയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുന്നത്. 2020 ഡിസംബറിലായിരുന്നു ആദ്യ പ്രഖ്യാപനം. ഈ സമയത്ത് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയായിരുന്നു. ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ഭീകരരെ നിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഭരണസംവിധാനങ്ങള്‍ പരാജയപ്പെടുന്നുവെന്നുയര്‍ത്തിയുമാണ് ട്രംപ് അന്ന് നിലപാട് പ്രഖ്യാപിച്ചത്.

1998ലെ യുഎസ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ടിനു കീഴിലുള്ള ഒരു ഔദ്യോഗിക വര്‍ഗ്ഗീകരണമാണ് പ്രത്യേക ആശങ്കാജനകമായ രാജ്യം’ എന്ന പദവി. ഒരു രാജ്യത്തിന്റെ സര്‍ക്കാര്‍ പ്രത്യേകിച്ച് ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയോ സഹിച്ചുനില്‍ക്കുകയോ ചെയ്യപ്പെടുന്നുണ്ടെങ്കില്‍ യുഎസ് പ്രസിഡന്റ് ഈ പദവി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. യുഎസ് സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നൈജീരിയയ്ക്ക് അമേരിക്കന്‍ പ്രഖ്യാപനം വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ഈ സഹായങ്ങളെല്ലാം ഭാവിയില്‍ പിന്‍വലിക്കപ്പെടും. നേരിട്ടുള്ള സൈനിക നടപടി വന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. നൈജീരിയയിലും പശ്ചിമാഫ്രിക്കന്‍, സഹേല്‍ മേഖലകളിലും ഭീകരവാദം തടയുന്നതിന് പ്രാദേശികവും അന്തര്‍ദേശീയവുമായ സമീപനം ആവശ്യമാണ്. മള്‍ട്ടി നാഷണല്‍, ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് പോലുള്ള സംഘടനകളെ ശക്തിപ്പെടുത്തുകയും വേണം.

സുഡാനില്‍ സംഭവിക്കുന്നതെന്ത്?
2023 ഏപ്രിലില്‍ സുഡാന്‍ സായുധ സൈന്യത്തിന്റെയും (എസ്എഎഫ്) അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെയും (ആര്‍എസ്എഫ്) മേധാവികള്‍ തമ്മിലുള്ള ചേരിപ്പോരാണ് സുഡാനെ ഭൂമിയിലെ നരകമാക്കിയത്. ലക്ഷക്കണക്കിനായ ജനങ്ങളുടെ ജീവിതവും ജീവനും പന്താടി രസിക്കുകയാണ് ഈ സൈനിക നേതാക്കള്‍. 2025 ഒക്ടോബര്‍ മാസത്തിലെ രണ്ടുദിനങ്ങളില്‍ത്തന്നെ ഇവരുടെ പോരില്‍ മരണപ്പെട്ടത് രണ്ടായിരത്തിലധികം സാധാരണ ജനങ്ങളാണ്.

1956ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതുമുതല്‍ ആഭ്യന്തര കലാപത്തിലൂടെ 6 സൈനിക അട്ടിമറികള്‍ നടന്നു. പത്തെണ്ണം പരാജയപ്പെട്ടു. 2023ല്‍ തുടങ്ങിയ സൈനിക-അര്‍ദ്ധസൈനിക അക്രമങ്ങളില്‍ മരിച്ചുവീഴുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഈ അക്രമത്തിന്റെ മറവില്‍ ലക്ഷ്യംവെയ്ക്കുന്നത് ക്രൈസ്തവ ഉന്മൂലനവും. ക്രൈസ്തവ വിശ്വാസികളെ കൊന്നൊടുക്കുന്നതില്‍ ഇരുവിഭാഗവും ഒറ്റക്കെട്ടായിരിക്കുമ്പോള്‍ ഇസ്ലാമിക ബ്രദര്‍ഹുഡിന്റെ അജണ്ടയാണ് സുഡാനിലും അരങ്ങേറുന്നതെന്ന് വ്യക്തം. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഒന്നരലക്ഷത്തോളം പേര്‍ വധിക്കപ്പെട്ടു. 35 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി രാജ്യം വിട്ടു. 1.05 കോടി ജനങ്ങള്‍ രാജ്യത്തിനുള്ളില്‍ അഭയാര്‍ത്ഥികളായി. ഇതിലും വലിയ ക്രൂരത എല്ലാം ഉപേക്ഷിച്ച് പ്രാണരക്ഷാര്‍ത്ഥം സ്വന്തം കുഞ്ഞുങ്ങളെയും ഒക്കത്തുവെച്ച് ഓടിപ്പോകുന്ന അമ്മമാരെ പുറകില്‍ നിന്ന് വെടിവെക്കുന്ന സമാധാന മതഭീകരതയാണ്. പാലസ്തിന്റെ പേരില്‍ ഹമാസിനെ വെള്ളപൂശുന്നവരും സാമൂഹ്യമാധ്യമങ്ങളും സാംസ്‌കാരികലോകവും ഈ കൊടും ക്രൂരതയുടെ മുമ്പില്‍ കണ്ണുംപൂട്ടിയിരിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

പകര്‍ച്ചവ്യാധികള്‍ സുഡാന്‍ ജനതയെ പിടിമുറുക്കിയിരിക്കുന്നു. 5.02 കോടി ജനസംഖ്യയില്‍ പകുതിയിലേറെപ്പേര്‍ക്കും ഒരു നേരത്തെ ആഹാരം പോലുമില്ലാതെ പട്ടിണിയിലായിരിക്കുമ്പോഴാണ് ഇസ്ലാം മതത്തിന്റെ പേരില്‍ ഭീകരസംഘങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. സ്‌കൂളുകളില്ല. പഠനക്ലാസുകളില്ല. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിലച്ചു. സായുധസേനാമേധാവി അബ്ദെല്‍ ഫത്ത അല്‍ബുര്‍ഹാനും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് മേധാവി മുഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മിലുള്ള മേല്‍ക്കോയ്മ തര്‍ക്കം ക്രൈസ്തവരെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്രക്രിയയില്‍ എത്തിനില്‍ക്കുന്നത് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മതഭീകര ബാഹ്യശക്തികളുടെ സ്വാധീനത്തിന്റെ തെളിവാണ്. 2019 ഏപ്രില്‍ വരെ 3 പതിറ്റാണ്ട് കാലം ഏകാധിപതിയായി രാജ്യം ഭരിച്ച കേണല്‍ ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചവരാണ് ഇന്നുള്ള രണ്ടു സംഘടനകളുടെയും നേതാക്കള്‍. ഇരു കൂട്ടര്‍ക്കും വിദേശരാജ്യങ്ങളില്‍ നിന്ന് സൈനിക സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. സുഡാനിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായ ഇടപെടലിന് ലോകരാഷ്ട്രങ്ങള്‍ ഇന്ന് തയ്യാറാകുന്നില്ല. ഇതിന് പ്രധാനകാരണം സമ്പന്നമായ സ്വര്‍ണ്ണഖനികളും ജലസ്വേചനവുമാണ്. വലിയ വിഭവശേഷിയുള്ള രാജ്യം ആഭ്യന്തരകലഹത്തില്‍ അമരുമ്പോള്‍ ജനം പട്ടിണിയിലും ദാരിദ്ര്യത്തിലും. അതേസമയം ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാന്‍ ഇരുകൂട്ടര്‍ക്കും ഒരേമനസ്സും.

മാലിയും മൊസാംബിക്കും
മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ മാലിയിലും സ്ഥിതി വിഭിന്നമല്ല. ഇസ്ലാമിക ഭീകരപ്രസ്ഥാനമായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ജമാ അത്ത്, നുസ്രത്തുല്‍, ഇസ്ലാം വ അല്‍മുസ്ലിമിന്‍ എന്ന തീവ്രവാദസംഘടനയുടെ ഭീഷണിയിലാണ് മാലിയിലെ ക്രൈസ്തവരും. ഭീകരവാദികളുടെ വെല്ലുവിളിയെത്തുടര്‍ന്ന് ക്രൈസ്തവരുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ മരിയന്‍ തീര്‍ത്ഥാടനം നവംബര്‍ ആദ്യവാരം ഉപേക്ഷിച്ചു. തലസ്ഥാനമായ ബമാകോയിലേയ്ക്കുള്ള ഇന്ധനവിതരണം തടസ്സപ്പെടുത്തുകയും ക്രൈസ്തവര്‍ക്കെതിരെ നിരന്തരം ആക്രോശങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നത് നിത്യസംഭവങ്ങളായി മാറിയിരിക്കുമ്പോള്‍ വലിയ പൊട്ടിത്തെറികള്‍ ഇവിടെയും പ്രതീക്ഷിക്കാം.

ഇതിനിടെ 2025 നവംബര്‍ ആദ്യവാരം വനിതാ ടിക്‌ടോക് താരമായ മറിയം സിസെയെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. സര്‍ക്കാര്‍ സേനയെ സിസെ പിന്തുണച്ചതിലുള്ള പ്രതികാരമായിട്ടായിരുന്നു ഭീകരവാദികളുടെ ഈ ക്രൂരത. ടോങ്കയിലെ പ്രധാനസ്ഥലമായ ഇന്‍ഡിപെന്‍ഡന്റ് സ്‌ക്വയറില്‍ വെച്ച് സ്വന്തം സഹോദരന്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍വെച്ച് പരസ്യമായി സിസെയെ വെടിവെച്ചുനടത്തിയ കൊലപാതകം വരാനിരിക്കുന്ന ഭീകരവാദത്തിന്റെ മുന്നറിയിപ്പാണ്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്മാറിയില്ലെങ്കില്‍ ജീവനെടുക്കുമെന്ന ഭീഷണിയും ഇവിടെ ഉയര്‍ത്തപ്പെടുന്നു.

മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ സ്ഥിതിയും വിഭിന്നമല്ല. മൊസാംബിക്കിന്റെ വടക്കന്‍ മേഖലയില്‍ 11 ക്രൈസ്തവരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടത്തെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക് പ്രോവിന്‍സ് (ഐഎസ്-എം) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 2025 സപ്തംബര്‍ പകുതി മുതല്‍ മാസാവസാനം വരെയാണ് ഈ കൊലപാതകങ്ങള്‍ നടന്നതെന്ന് ടെററിസം റിസര്‍ച്ച് ആന്റ് അനാലിസിസ് കണ്‍സോര്‍ഷ്യം റിപ്പോര്‍ട്ട് ചെയ്തു. മൊസാംബിക്കില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത് വടക്കന്‍ കാബോ ഡെല്‍ഗാഡോയിലാണ്. ഈ വര്‍ഷം ജൂലായ് മുതല്‍ 37 ക്രൈസ്തവരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഭൂരിഭാഗം ക്രൈസ്തവരെയും കഴുത്തറത്താണ് കൊലപ്പെടുത്തിയത്. കാബോ ഡെല്‍ഗാഡോയുടെ ചില ഭാഗങ്ങളില്‍ റോഡ് തടസ്സപ്പെടുത്തുന്ന ഭീകരര്‍ ഇതിലൂടെ ക്രൈസ്തവര്‍ക്ക് സഞ്ചരിക്കാന്‍ വന്‍ തുക നികുതി ഈടാക്കുന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കന്‍ മൊസാംബിക്കിലെ മെത്രാന്മാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

കോംഗോയിലെ ക്രൂരതകള്‍
2025 ഫെബ്രുവരി 20ന് ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ 70 ക്രൈസ്തവരെ തലയറുത്ത് കൊന്ന നിലയില്‍ പ്രൊട്ടസ്റ്റന്റ് പള്ളിയില്‍ കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് (എഡിഎഫ്) എന്ന ഭീകര സംഘടനയാണ് ഈ നിഷ്ഠൂരകൃത്യം നടത്തിയത്. കസാംഗ എന്ന സ്ഥലത്തെ പള്ളിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മേയ്ബ എന്ന ഗ്രാമത്തില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയവരെ പള്ളിയില്‍വെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം പ്രദേശവാസികള്‍ ഈ ഗ്രാമത്തില്‍ നിന്നു പലായനം ചെയ്തിരുന്നു. പടിഞ്ഞാറന്‍ യുഗാണ്ട കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എഡിഎഫ് പിന്നീട് അയല്‍ രാജ്യമായ കോംഗോയിലേയ്ക്കു ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. അമേരിക്കയും യുഗാണ്ടയും എഡിഎഫിനെ ഭീകരസംഘടനയായി മുദ്രകുത്തിയിട്ടുണ്ട്.

ഭീകരതയുടെ അടിവേരുകള്‍
ആഗോള ഭീകരതയുടെ അടിവേരുകള്‍ അവസാനം ചെന്നെത്തുന്നത് മുസ്ലീം ബ്രദര്‍ഹുഡിലേയ്ക്കാണ്. മധ്യപൂര്‍വ്വദേശങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലും എന്തിനേറെ അടുത്ത കാലങ്ങളില്‍ യൂറോപ്പിലും അമേരിക്കയിലുമൊക്കെ അരങ്ങേറിയ ഭീകരാക്രമണങ്ങളുടെ പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ഇവരുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്ത്യാനിയേയും ജൂതന്മാരേയും ലോകത്തുനിന്ന് ഉന്മൂലനം ചെയ്യുക എന്ന പരമപ്രധാന ലക്ഷ്യമാണ് ഇതിന്റെ പിന്നില്‍. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ സമൂഹത്തിനു നേരെയുള്ള ഭീകരാക്രമങ്ങളും ഇതര ഭൂഖണ്ഡങ്ങളില്‍ ഭീകരര്‍ മൂലം നേരിടുന്ന വെല്ലുവിളികളും ഒരേ കഥയുടെ വിവിധ അദ്ധ്യായങ്ങളാണ്.

ഹാഗിയ സോഫിയയും ഖോറാ പള്ളിയും
ക്രൈസ്തവര്‍ക്കെതിരായ ഇസ്ലാമിക അധിനിവേശത്തിന്റെ ചരിത്രത്തിലെ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവാണ് ഹാഗിയ സോഫിയ. 1453-ല്‍ തുര്‍ക്കിയുടെ ഇസ്ലാമിക അധിനിവേശത്തെ തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ ഈ ക്രൈസ്തവ ദേവാലയം പിടിച്ചെടുക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവിടുത്തെ ക്രൈസ്തവ ചിഹ്നങ്ങളെല്ലാം പടിപടിയായി മാറ്റപ്പെട്ടു. പിന്നീട് മുസ്ലിം പള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഈ ദേവാലയത്തെ 1935 ല്‍ അധികാരത്തില്‍ വന്ന മതേതര ടര്‍ക്കിഷ് റിപ്പബ്ലിക് ഒരു മ്യൂസിയമാക്കി മാറ്റി. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ കത്തീഡ്രലായിരുന്ന ഹാഗിയ സോഫിയ 2020 ജൂലായില്‍ എര്‍ദോഗന്‍ മോസ്‌കാക്കി മാറ്റി. ഇത് ആഗോള തലത്തില്‍ തന്നെ ക്രൈസ്തവ വിശ്വാസികളെ മുറിവേല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു. അയോദ്ധ്യ ശ്രീരാമജന്മഭൂമിയിലെ തര്‍ക്കമന്ദിരത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ച ഇസ്ലാമിക മതമൗലികവാദികളുടെ ഇരട്ടത്താപ്പിനെ അനാവരണം ചെയ്യുന്ന സംഭവമാണ് ഹാഗിയ സോഫിയ വിഷയത്തില്‍ ഉണ്ടായത്. അക്കാലത്ത് ഹാഗിയ സോഫിയ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കേരളത്തില്‍ മുസ്ലിം ലീഗിന്റെ മുഖപത്രത്തില്‍ അവരുടെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ എഴുതിയ ലേഖനം അവരുടെ വര്‍ഗീയമുഖത്തെ വ്യക്തമാക്കുന്നതായിരുന്നു.

ആഗോള തലത്തിലെ ഇസ്ലാമിക അധിശിവേശത്തിന്റെ കിരതവാഴ്ച ഹാഗിയ സോഫിയയില്‍ മാത്രം ഒതുങ്ങുന്നതല്ല. തുര്‍ക്കിയില്‍ 1914 ല്‍ അര്‍മേനിയന്‍ സമൂഹത്തിന് 2600 പള്ളികളും 450 ആശ്രമങ്ങളും 2000 സ്‌കൂളുകളും ഉണ്ടായിരുന്നു. എന്നാല്‍ വംശഹത്യയുടെ അവസാനത്തില്‍ ഏകദേശം 3000 അര്‍മേനിയന്‍ വാസസ്ഥലങ്ങളില്‍ ഒരു അര്‍മേനിയന്‍ പോലും ഇല്ലാതായി. ഇന്ന് തുര്‍ക്കിയില്‍ ഇസ്താംബൂളിലൊഴിച്ച് മറ്റൊരിടത്തും അര്‍മേനിയന്‍കാരില്ല. ഇന്ന് അവിടെ അര്‍മേനിയന്‍ സമൂഹത്തിന് 35 പള്ളികള്‍ മാത്രമേയുള്ളൂ. ഹാഗിയ സോഫിയ മാത്രമല്ല, ലോകത്ത് അവശേഷിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ബൈസന്റയിന്‍ ദേവാലയമായ തുര്‍ക്കിയിലെ ഹോളി സേവ്യര്‍ പള്ളിയും (ഖോറപള്ളി) മോസ്‌ക്കാക്കി മാറ്റി. 1915-20 കാലത്ത് അര്‍മേനിയയില്‍ ഓട്ടോമന്‍ തീവ്രവാദികള്‍ കൊന്നൊടുക്കിയ 15 ലക്ഷം ക്രൈസ്തവരുടെ അനന്തര തലമുറയില്‍പ്പെട്ടവരെയാണ് നഗോര്‍ണാ-കരാബാക്കില്‍നിന്നും അസര്‍ബൈജാന്‍ അടുത്തിടെ തല്ലിയോടിച്ചത്. തുടര്‍ന്ന് അവരുടെ ദേവാലയങ്ങള്‍ ഇടിച്ചുനിരത്തി. തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിന്റെ പ്രാന്ത പ്രദേശമായ ഏദര്‍ണേകാപ്പിയിലാണ് ഖോറ പള്ളി എന്നറിയപ്പെടുന്ന ഹോളി സേവ്യര്‍പള്ളി സ്ഥിതിചെയ്തിരുന്നത്. 2020 ഒക്ടോബര്‍ 30 ന് വെള്ളിയാഴ്ച മുസ്ലീങ്ങള്‍ അവിടെ പ്രാര്‍ത്ഥന തുടങ്ങി. മെയ് 6 ന് ഔദ്യോഗികമായി ഇതിനെ മോസ്‌കാക്കി മാറ്റി. യുദ്ധവും ആഭ്യന്തരകലാപവും പട്ടിണിയുംമൂലം യൂറോപ്പിലേക്ക് കുടിയേറിയ മുസ്ലീം അഭയാര്‍ത്ഥികള്‍ അഭയംകൊടുത്തവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടിലായിരുന്ന മിഡില്‍ ഈസ്റ്റില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് അഞ്ചു ശതമാനം ക്രൈസ്തവരാണ്.

വിവിധ രാജ്യങ്ങളില്‍ ഇന്ന് നടമാടുന്ന പൈശാചികവും അതിക്രൂരവുമായ ഭീകരാക്രമങ്ങള്‍ക്കും ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ഏറെ പരിചിതമായ ഒരു സിദ്ധാന്തമുണ്ട്. അത് മുസ്ലീം ബ്രദര്‍ഹുഡിന്റെ പ്രത്യയശാസ്ത്ര പൈതൃകമാണ്. പതിറ്റാണ്ടുകളായി വിശ്വാസത്തെ ആയുധമായും രാഷ്ട്രീയത്തെ സമ്പൂര്‍ണ്ണതയായും മാറ്റുന്ന പ്രസ്ഥാനങ്ങള്‍ക്ക് ബൗദ്ധിക അടിത്തറയായി ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നു. ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കുമെതിരായ അക്രമത്തെ ദൈവിക അനുസരണത്തിന്റെ പ്രവൃത്തികളായി ഇവരുടെ പ്രത്യയശാസ്ത്രം വിശുദ്ധീകരിക്കുന്നു. ഐഎസ്‌ഐഎസ്, അല്‍ഖ്വയ്ദ, ഹമാസ്, ഹൂതി, ഹിസ്ബുള്ള തുടങ്ങി ലോകത്തുടനീളം ശൃംഖലകളും ശാഖകളുമുള്ള ബ്രദര്‍ഹുഡിന്റെ ദൈവശാസ്ത്ര പ്രവാഹത്തില്‍ നിന്ന് ഇവര്‍ നിയമസാധുത തേടുന്നു. കൂട്ടക്കൊലകളെ ന്യായീകരിക്കുവാന്‍ ഇക്കൂട്ടര്‍ തിരുവെഴുത്ത് ഉദ്ധരിക്കുന്നു. ഗാസയില്‍ മതപരമായി പ്രചോദിതമായ സ്വേച്ഛാധിപത്യത്തെ മറയ്ക്കാന്‍ ഹമാസ് ‘പ്രതിരോധം’ എന്നുവിളിക്കുന്നതുപോലെ.

ആഗോളതലത്തില്‍ ശക്തിപ്പെടുന്ന ഭീകരവാദത്തിന്റെ ചില അലയടികള്‍ മാത്രമാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലേത്. ഭാരതമുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സ്ലീപ്പിംഗ് സെല്ലുകളുടെ രൂപത്തില്‍ ഈ ഭീകരവാദ അജണ്ടകള്‍ സജീവമാണെന്ന് യുഎന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ തെളിവ് സഹിതം വിശദീകരിക്കുന്നത് ബോധപൂര്‍വ്വം മറച്ചുവെയ്ക്കരുത്. ഈ ആഗോള ശൃംഖലകള്‍ സിദ്ധാന്തപരമായി ബന്ധപ്പെട്ടതും പ്രവര്‍ത്തനപരമായി യോജിച്ചതുമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഹിഷ്ണുതയും കരുണയും മനുഷ്യസ്‌നേഹവും ദയയും ഇക്കൂട്ടര്‍ മുതലെടുക്കുന്നു. അതിലുപരി ക്രൈസ്തവ രാജ്യങ്ങള്‍ക്ക് മനുഷ്യരെ നിര്‍ദാക്ഷിണ്യം കഴുത്തറുത്ത് കൊലചെയ്ത് പ്രതികരിക്കാനുള്ള ഇച്ഛാശക്തിയില്ലെന്നുള്ള തിരിച്ചറിവ് ഭീകരവാദികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കുന്നു.

സുഡാനിലെ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ സൈനിക സേച്ഛാധിപത്യം ബ്രദര്‍ഹുഡ് പ്രത്യയശാസ്ത്രവും ഇറാനിയന്‍ രക്ഷാകര്‍തൃത്വവുമായി ലയിച്ചുചേര്‍ന്നതാണ്. സിവിലിയന്‍ ഭരണത്തിലേയ്ക്ക് രാജ്യം മാറാനൊരുങ്ങിയപ്പോള്‍ ഇസ്ലാമിക മിലിഷ്യകളെ പുനരുജ്ജീവിപ്പിച്ച് ഭരണകൂടത്തെ മതാധിപത്യ സൈനികതയുടെ കോട്ടയാക്കി മാറ്റി. അധികാരം ഏകീകരിച്ച് വിശ്വസ്തരെ നിയമിച്ച് ഇസ്ലാമിക യൂണിറ്റുകള്‍ പുനഃസംയോജിപ്പിച്ചു. ഏകാധിപത്യ അടിച്ചമര്‍ത്തലിലൂടെ ജനാധിപത്യപരിവര്‍ത്തന വഴികള്‍ തടഞ്ഞു. മുസ്ലീം ബ്രദര്‍ഹുഡിനു പുറമെ ഇറാനും മതഭീകരതയുമായി സുഡാനില്‍ പിടിമുറുക്കുന്നു.

അഴിമതി, ദാരിദ്ര്യം, സര്‍ക്കാര്‍ സേവനങ്ങളുടെ അഭാവം എന്നിവ ബൊക്കോ ഹറാമിന് നൈജീരിയയിലെ മുസ്ലീം വിഭാഗങ്ങളില്‍ പിന്തുണ നേടുന്ന സാഹചര്യമൊരുക്കി. പ്രത്യേകിച്ച് ജോലി നഷ്ടപ്പെട്ട മുസ്ലീം യുവാക്കളെ ആകര്‍ഷിക്കാനും ചാവേറുകളാക്കാനും ഇത്തരം ഭീകരപ്രസ്ഥാനങ്ങള്‍ക്കാകുന്നു. വ്യവസ്ഥാപിത തലത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ പിടിമുറുക്കിയാല്‍ ആഭ്യന്തര യുദ്ധമായിരിക്കും അനന്തരമുണ്ടാകുന്നത്. ബ്രദര്‍ഹുഡ് പോലുള്ള ഭീകരപ്രസ്ഥാനങ്ങള്‍ക്ക് അനിയന്ത്രിതമായ ഒരു അഭയസ്ഥാനം അനുവദിക്കുമ്പോള്‍ അവര്‍ ഉയര്‍ത്തുന്ന പ്രത്യയശാസ്ത്രം ആക്ടിവിസത്തില്‍ നിന്ന് ഭീകരവാദത്തിലേയ്ക്ക് ചുവടുവയ്ക്കും. രാഷ്ട്രീയപാര്‍ട്ടികളായി ഇവര്‍ പ്രവര്‍ത്തിക്കുമ്പോഴും അതിന്റെ പിന്നില്‍ മതപ്രത്യയശാസ്ത്രം ഒളിഞ്ഞിരിക്കുന്നുവെന്നത് മറക്കരുത്. ഈ പ്രത്യയശാസ്ത്രങ്ങളുടെ മറ്റു രൂപങ്ങളാണ് കാശ്മീരിലെ പഹല്‍ഗാമിലും ദല്‍ഹിയിലും നടന്ന ഭീകരാക്രമണവും സ്‌ഫോടനങ്ങളും. ആഗോള ഭീകരതയുടെ അടിവേരുകള്‍ സഹ്യമലനിരകള്‍ കടന്ന് മതനിരപേക്ഷതയും ശാന്തിയും സമാധാനവും കളിയാടിയിരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലും ആശങ്കകള്‍ സൃഷ്ടിച്ച് എത്തിനില്‍ക്കുന്നുവെന്നതും ഓര്‍മ്മിക്കുന്നത് നല്ലത്. കേരളത്തിലെ ക്രൈസ്തവര്‍ ആഫ്രിക്ക അകലെയല്ലെന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്.

 

Tags: ക്രൈസ്തവര്‍ഇസ്ലാമിക തീവ്രവാദംനൈജീരിയആഫ്രിക്കസുഡാന്‍
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies