മുഖംമൂടിയിട്ട
സദാചാരത്തിന്റെ
തിരുസഭയില്‍
പറയാന്‍ മടിച്ചവ,
തൊലിക്കട്ടി ഇല്ലായ്മയാല്‍
രാഷ്ട്രീയവേദികളില്‍
പറയാന്‍ അറച്ചവ,
ഉപജീവനത്തിന്റെ
മത്സരപ്പാച്ചിലില്‍
പരിഭ്രമംകൊണ്ട്
പറയാന്‍ മറന്നവ
പരിസരബോധം കൊണ്ട്
ആള്‍ക്കൂട്ടങ്ങളില്‍
വിളമ്പാതിരുന്നവ
ഉള്‍ക്കടനോവോടെ
ഉള്ളിന്റെയുള്ളില്‍
തീക്കനലായി
ജ്വലിച്ചു നിന്നവ,
ജീവഭയം കൊണ്ട്
വെളിയിലിന്നും മൗനം കൊണ്ടവ,
ആത്മനിയന്ത്രണം വിട്ട്
ചിലപ്പോഴിവ
ചാവേറുകളായി പുറത്തുചാടും!






















