Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

പൗരാണിക ഭാരതീയ വിദ്യാലയങ്ങളുടെ ആധുനിക മാതൃകകള്‍

എ. വിനോദ് കരുവാരക്കുണ്ട്എ. വിനോദ് കരുവാരക്കുണ്ട്
7 November 2025

പി.എം. ശ്രീ വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചതിലൂടെ ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ട് വെക്കുന്ന വികസിത ഭാരതത്തിനായുള്ള വിദ്യാഭ്യാസ നയവും പദ്ധതികളും നടപ്പില്‍ വരുത്തുന്നതില്‍ കേരളം കൂടി പങ്കാളിയാവുകയാണ്. എസ്എസ്എ പദ്ധതികളിലൂടെ പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും ഗുണനിലവാരം ഉയര്‍ത്തുന്നതും എങ്ങനെ എന്നുള്ളതിന്റെ പ്രാദേശിക മാതൃകകള്‍ ആയിരിക്കും ബ്ലോക്ക് തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വികസിപ്പിക്കുന്ന പിഎം ശ്രീ വിദ്യാലയങ്ങള്‍. പിഎം ശ്രീ വിദ്യാലയങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചുള്ള പദ്ധതികള്‍ ഒളിച്ചു കടത്താനുള്ള പിന്‍വാതില്‍ പദ്ധതികള്‍ അല്ല, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കൊടിക്കപ്പലായി വേണം മനസ്സിലാക്കാന്‍. ഇത് ആത്മവിശ്വാസത്തോടെയും ആത്മാര്‍ത്ഥതയോടെയും പ്രഖ്യാപിക്കേണ്ട കാര്യമാണ്. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും സമൂഹത്തിലും പുതിയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടും പ്രവര്‍ത്തന പദ്ധതിയും പരിണിതഫലങ്ങളും വ്യക്തമാക്കുന്ന മാതൃക സൃഷ്ടിക്കലാണ് പി.എം. ശ്രീ വിദ്യാലയ ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടുത്തരവാദിത്വങ്ങള്‍ പാലിക്കുന്ന, സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉത്തമ മാതൃകകളും. അവകാശ തര്‍ക്കങ്ങള്‍ അല്ല, പരസ്പരപൂരകമായ കടമകളുടെ മാതൃകകളാണ് സൃഷ്ടിക്കേണ്ടത്. അതാണ് യഥാര്‍ത്ഥ ‘ഫെഡറലിസത്തിന്റെ’അന്തഃസത്ത.

Google NewsAdd Kesari Weekly as a preferred source on Google

മുന്‍ ദേശീയ വിദ്യാഭ്യാസ നയങ്ങളും കേന്ദ്രപദ്ധതികളും
ഭാരതത്തിലെ എല്ലാവര്‍ക്കും സര്‍വ്വത്രികവും സൗജന്യവുമായ അടിസ്ഥാന വിദ്യാഭ്യാസം ഭരണഘടന നിര്‍മ്മാണ സമയത്ത് തന്നെ വിഭാവനം ചെയ്തിരുന്നു. 1976 ലെ 42-ാമത് ഭരണഘടനാ ഭേദഗതി വരെ ഈ ചുമതല സംസ്ഥാന സര്‍ക്കാരുകളില്‍ മാത്രം നിക്ഷിപ്തമായിരുന്നു. 42-ാം ഭേദഗതിയിലൂടെയാണ് ഭരണഘടന നിര്‍മ്മാണ സമയത്ത് ഉണ്ടായിരുന്ന സംസ്ഥാന ലിസ്റ്റില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും പങ്കാളിത്തമുള്ള പൊതു സൂചികയിലേക്ക് (കണ്‍കറന്റ് ലിസ്റ്റിലേക്ക്) വിദ്യാഭ്യാസത്തെ മാറ്റിയത്. അതായത് നിയമപരമായി വിദ്യാഭ്യാസത്തില്‍ നേരിട്ട് ഇടപെടാന്‍ അതുവരെ കേന്ദ്രസര്‍ക്കാരിന് കഴിയുമായിരുന്നില്ല. എന്നിരുന്നാലും ഇതിനു മുമ്പുതന്നെ, 1968ല്‍ ഒന്നാമത്തെ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനും മുന്നോടിയായി 1961-ല്‍ ദേശീയ പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വേണ്ടിഎന്‍സിഇആര്‍ടിയും, 1962-ല്‍ ദേശീയതലത്തില്‍ സെക്കന്‍ഡറി തല പരീക്ഷ നടത്തുന്നതിന് വേണ്ടി സിബിഎസ്ഇ യും 1963ല്‍ കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയ ശൃംഖലയായ കേന്ദ്രീയ വിദ്യാലയങ്ങളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. അന്നൊന്നും വിദ്യാഭ്യാസത്തിലെ കേന്ദ്ര-സംസ്ഥാന അധികാരങ്ങളെ കുറിച്ചോ കടമകളെ കുറിച്ചോ വിവാദങ്ങളോ വിമര്‍ശനങ്ങളോ ഉണ്ടായിരുന്നില്ല.

1986 ലെ രണ്ടാമത്തെ വിദ്യാഭ്യാസ നയത്തെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പുതിയ വിദ്യാഭ്യാസ നയം എന്നാണ് വിശേഷിപ്പിച്ചത്. അതുപ്രകാരമാണ് സംസ്ഥാനതലത്തില്‍ പാഠ്യപദ്ധതികള്‍ തയ്യാറാക്കുന്നതിന് വേണ്ടി കേന്ദ്രത്തിലെ എന്‍സിഇആര്‍ടി മാതൃകയില്‍ എസ്‌സിഇആര്‍ ടികള്‍ (സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കൗണ്‍സിലുകള്‍) വ്യാപകമായി നിലവില്‍ വന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ അതിനുമുമ്പ് 1981ല്‍ ഉത്തര്‍പ്രദേശിലും 1985 അസ്സമിലും എസ്‌സിഇആര്‍ടികള്‍ ആരംഭിച്ചിരുന്നു. 1994ല്‍ മാത്രമാണ് കേരളത്തില്‍ എസ്‌സിഇആര്‍ടി നിലവില്‍ വന്നത്. അതിന് മുമ്പ് പാഠപുസ്തക നിര്‍മാണത്തിന് സ്‌റ്റേറ്റ് എഡുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇവിടെ നിലനിന്നിരുന്നു.

ADVERTISEMENT

1986 ലെ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളില്‍ അധ്യാപക പരിശീലനത്തിന് വേണ്ടി ഡയറ്റുകള്‍ (DIET) ആരംഭിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് സമാനമായി ഗ്രാമീണ പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ ആരംഭിച്ചത്. ഗോത്ര-വനവാസി സമൂഹങ്ങളുള്ള ജില്ലകളില്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും പിന്നീട് ആരംഭിച്ചിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് പദ്ധതിയും വന്നിരുന്നു. വിദ്യാഭ്യാസ നയങ്ങള്‍ക്കും പരിപാടികള്‍ക്കും എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഒരു സംസ്ഥാന സര്‍ക്കാരും കേന്ദ്ര പദ്ധതിക്ക് എതിരെ രാഷ്ട്രീയ പ്രതിരോധം തിര്‍ത്തില്ല.

സര്‍വ്വശിക്ഷ അഭിയാനും സമഗ്ര ശിക്ഷ അഭിയാനും ദേശീയ വിദ്യാഭ്യാസ നയവും
രണ്ടായിരത്തില്‍ എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ് ഭരണഘടന ഉറപ്പു നല്‍കുന്ന സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയുള്ള ദേശീയപദ്ധതിയായ സര്‍വശിക്ഷാ അഭിയാനും അടിസ്ഥാനവിദ്യാഭ്യാസത്തെ മൗലിക അവകാശമാക്കി പ്രഖ്യാപിക്കുന്നതിനുള്ള ഭരണഘടന ഭേദഗതിക്കും ആരംഭം കുറിച്ചത്. നിയമ ഭേദഗതി പാര്‍ലമെന്റില്‍ അക്കാലത്ത് പാസ്സാക്കാന്‍ സാധിച്ചില്ല. 2009-ല്‍ ആണ് 86-മത് ഭരണഘടന ഭേദഗതിയിലൂടെ 21 A വകുപ്പില്‍ മാറ്റം വരുത്തി കൊണ്ടാണ് ആര്‍ടിഇ നിയമം പ്രാബല്യത്തില്‍ വന്നത്. 42-ാം ഭേദഗതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതികള്‍ എന്ന രീതിയില്‍ 2000-2001 ല്‍ ആരംഭിച്ച ‘സര്‍വ്വ ശിക്ഷ അഭിയാന്‍ (SSA)’ ഭാരതത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുതുജീവന്‍ നല്‍കി. ബ്ലോക്ക് ക്ലസ്റ്റര്‍ കം റിസോഴ്‌സ് സെന്ററുകള്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച് ശ്രദ്ധേയമായി.

പദ്ധതിക്ക് കീഴില്‍ ക്ലാസ്സ് റൂമുകള്‍, കുടിവെള്ളം, ടോയ്ലറ്റുകള്‍, ചുറ്റുമതില്‍, വൈദ്യുതീകരണം തുടങ്ങി നിരവധി അടിസ്ഥാന സൗകര്യ വികസനം, സൗജന്യ ഉച്ചഭക്ഷണം, യൂണിഫോം, പാഠപുസ്തകം എന്നിവയിലൂടെ സ്‌കൂള്‍ പ്രവേശനം വര്‍ദ്ധിപ്പിക്കാനും കൊഴിഞ്ഞുപോക്ക് കുറക്കാനും കഴിഞ്ഞു. എന്നാല്‍ ആ പദ്ധതി എട്ടാം ക്ലാസ് വരെയുള്ള (6മുതല്‍ 14 വയസ്സ്) വിദ്യാഭ്യാസത്തില്‍ പരിമിതപ്പെട്ടു നില്‍ക്കുന്നതായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA)ഹൈസ്‌ക്കൂളുകളെ കൂട്ടിച്ചേര്‍ത്ത് പദ്ധതി വിപുലമാക്കി. ‘ഒന്നാം മോദി സര്‍ക്കാരിന്റെ സമയത്താണ് ഒന്നു മുതല്‍ 12 വരെയുള്ള വിദ്യാഭ്യാസത്തെയും അധ്യാപക വിദ്യാഭ്യാസത്തെയും ഉള്‍പ്പെടുത്തി ”സമഗ്ര ശിക്ഷ അഭിയാന്‍” എസ് എസ്എ (SSA) എന്നാക്കി പുന:സംഘടിപ്പിച്ചത്. 2001 മുതല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടില്‍ ബാലവാടിക മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം (2 മുതല്‍ +2 വരെ) ഈ പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കാന്‍ തീര്‍ച്ചപ്പെടുത്തി. അതായത് SSA എന്നത് NEP നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ ആണ്. ഇത്രയും പറഞ്ഞത് വിദ്യാഭ്യാസം കേന്ദ്രത്തിന്റെയോ സംസ്ഥാനങ്ങളുടെയോ അവകാശമല്ല, കടമയാണ് എന്ന് സൂചിപ്പിക്കാനാണ്. ഈ രണ്ടു തലത്തിലുമുള്ളവരുടേയും ഒരുമിച്ചുള്ള ചിന്തയും ആസൂത്രണവും നിര്‍വഹണവും മേല്‍നോട്ടവും ആണ് ഉണ്ടാകേണ്ടത്. അവിടെയാണ് ഇപ്പോള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്.’

2020ലെ ദേശീയ നയത്തിലെ സമഗ്രത
ശിശു വിദ്യാഭ്യാസം തൊട്ട് ഗവേഷണ വിദ്യാഭ്യാസം വരെയുള്ള വിദ്യാഭ്യാസ വളര്‍ച്ചയെയും, തൊഴില്‍ വിദ്യാഭ്യാസം, സാമാന്യ ഉന്നതവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം,നിയമ വിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയ വിദ്യാഭ്യാസത്തിന്റെ വൈവിധ്യമാര്‍ന്ന തലങ്ങളെ കുറിച്ചും സമഗ്രതയില്‍ ഉള്‍ക്കൊള്ളുന്ന വീക്ഷണമാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തെ ഒറ്റക്കുടക്കീഴില്‍ ആക്കി, സമഗ്ര ശിക്ഷാ അഭിയാന്‍ പുന:ക്രമീകരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് യുജിസി, എഐസിടിഇ തുടങ്ങിയ വ്യത്യസ്ത ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് ദേശീയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശമാണ് മുന്നോട്ടുവെക്കുന്നത്. അതിന്റെ നിയമനിര്‍മ്മാണ പ്രക്രിയകള്‍ പുരോഗമിച്ചു വരുന്നു.

ദേശീയ വിദ്യാഭ്യാസ നയം ഏറ്റവും ആവശ്യം കേരളത്തില്‍
1.ശിശുവിദ്യാഭ്യാസം
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലൂടെ ആദ്യമായി കിട്ടുന്ന ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സര്‍വ്വ സാധാരണ ഗ്രാമീണ ജനതയാണ്. ഇന്ന് പണം നല്‍കി മാത്രം ലഭ്യമാകുന്ന പ്രീ പ്രൈമറി എജുക്കേഷന്‍ സൗജന്യവും സാര്‍വത്രികവുമായി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ലഭ്യമാകും. നിലവിലുള്ള ബാലവാടികളെ ശാക്തീകരിച്ചു കൊണ്ടും അവിടെയുള്ള അധ്യാപികമാരെയും അടിസ്ഥാന സൗകര്യങ്ങളെയും മെച്ചപ്പെടുത്തി പ്രാഥമിക വിദ്യാലയങ്ങളുമായി ബന്ധിപ്പിച്ച് ഉള്ള ബൃഹത്തായ പദ്ധതിയാണ് ഈ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങളുടെ കൂടെ പ്രീ പ്രൈമറി വിദ്യാലയങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അവയ്ക്കുവേണ്ടി സാമാന്യം ഭേദപ്പെട്ട പ്രത്യേക സിലബസ് തയ്യാറാക്കിയിട്ടുണ്ട് എങ്കിലും ഇന്ന് നടന്നു വരുന്നത് കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കി ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ യാതൊരു പഠനത്തിന്റെയോ വിദ്യാഭ്യാസ ദര്‍ശനത്തിന്റെയോ പിന്‍ബലം ഇല്ലാത്ത കമ്പോള ശക്തികള്‍ വളര്‍ത്തിയെടുത്ത വിദ്യാഭ്യാസ പദ്ധതിയുടെ അന്ധാനുകരണമാണ്. മൂന്നു വയസ്സിനും ആറു വയസ്സിനും ഇടയിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ഭാവിയില്‍ ആശ്രയിക്കുന്ന 15 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് തുടക്കത്തിലെ ഇതുകൊണ്ട് പ്രയോജനം ലഭിക്കുക. അതിന്റെ മാതൃകകളാണ് ആദ്യം പിഎം ശ്രീ വിദ്യാലയങ്ങളില്‍ രൂപപ്പെടുത്തിയെടുക്കുക.
2. അടിസ്ഥാന സാക്ഷരത
സാര്‍വത്രിക വിദ്യാലയ പ്രാപ്തിയും സമ്പൂര്‍ണ്ണ സ്‌കൂള്‍ പ്രവേശനവും കൊഴിഞ്ഞുപോക്കും പ്രകടമാക്കുന്ന കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും വലിയ വെല്ലുവിളി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നതാണ്. പത്താം ക്ലാസ് കഴിഞ്ഞാലും എഴുതാനും വായിക്കാനും അറിയാത്തവരാണ് നമ്മുടെ വിദ്യാര്‍ഥികള്‍ എന്ന അപഖ്യാതി പേറിക്കൊണ്ടാണ് ‘നാം ഒന്നാമതാണ്’ എന്ന് വീമ്പ് ഇളക്കുന്നത്. മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കുന്നതോടുകൂടി അടിസ്ഥാന ഭാഷാശേഷിയും സാക്ഷരതയും ഗണിത ശേഷിയും ഉറപ്പുവരുത്തുക എന്നുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട ലക്ഷ്യം. ഇതു സാധ്യമാകണമെങ്കില്‍ പ്രാഥമികതലത്തിലെ വിദ്യാഭ്യാസത്തിന്റെ ഘടനാപരമായും സമീപനപരമായും കാര്യപരിപാടികളിലും മൂല്യാങ്കനത്തിലും തുടര്‍ബോധനപ്രവര്‍ത്തനത്തിലും എന്തെല്ലാം പരിവര്‍ത്തനങ്ങള്‍ വേണം. അവ ചലനാത്മകമായി അവതരിപ്പിക്കേണ്ടിവരും എന്നുള്ളതിന്റെ പ്രാദേശിക ആസൂത്രണ കാര്യനിര്‍വഹണ മേല്‍നോട്ട ഭരണ മാതൃകകള്‍ ആയിരിക്കും പിഎം ശ്രീ വിദ്യാലയങ്ങള്‍. പത്താം ക്ലാസ്സ് വിജയിച്ചിട്ടും എഴുത്തും വായനയും അറിയാത്തവരാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ എന്ന വിമര്‍ശനത്തെയാണ് NEP അഭിസംബോധ ചെയ്യുന്നത്.
3. സമഗ്രവികസനം
കുട്ടികളുടെ സമഗ്ര വികാസത്തില്‍ ഭാഷാ-ഗണിത-വൈജ്ഞാനിക വികസനത്തോടൊപ്പം ശാരീരികവും സാമൂഹികവുമായ വികസനപ്രക്രിയ കൂടി പരിഗണിച്ചുകൊണ്ട് വിദ്യാലയ സംവിധാനത്തെ പുനര്‍ സംവിധാനം ചെയ്യേണ്ടിവരും. അതിന് അടിസ്ഥാന സൗകര്യ വികസനത്തിലും അധ്യാപക നിയമനത്തിലും നിലവിലെ അധ്യാപകരെ ശാക്തീകരിക്കുന്നതിലും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടക്കണം എന്നുള്ളതിന്റെ അനുഭവങ്ങളും പ്രാദേശിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വ്യാപിപ്പിക്കാന്‍ പിഎം ശ്രീ വിദ്യാലയങ്ങള്‍ നമ്മെ സഹായിക്കും.
4. സ്വാശ്രയ സമൂഹം
തൊഴില്‍ അഭിരുചി, തൊഴില്‍ നൈപുണി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്വാവലംബന ജീവിതം, പ്രാദേശിക വിഭവങ്ങളുടെ അന്താരാഷ്ട്രവല്‍ക്കരണം എന്നിവയെല്ലാം 21-ാം നൂറ്റാണ്ട് ആവശ്യപ്പെടുന്ന വിജ്ഞാന സമൂഹത്തിന്റെ കഴിവുകളാണ്. ഇന്ന് നമ്മുടെ വിദ്യാഭ്യാസവും ഈ ബോധ്യവും തമ്മിലുള്ള വിടവിന്റെ മേഖലകളാണ് ദേശീയ വിദ്യാഭ്യാസനയം അഭിസംബോധന ചെയ്യുന്നത്. ഈ വിടവ് ലഘൂകരിച്ചു കൊണ്ട് നമ്മുടെ ഓരോ വിദ്യാര്‍ത്ഥിയെയും, അതിലൂടെ ഓരോ കുടുംബത്തെയും ഗ്രാമത്തെയും വികസിത ഭാരതത്തില്‍ പങ്കാളിയാക്കും. ഈ വിദ്യാലയങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രംഗത്ത് നാം ഇന്നു നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരം കൂടിയായിരിക്കും. തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ സൃഷ്ടിക്കുന്ന, സമ്പൂര്‍ണ്ണ സാക്ഷരതയും വിദ്യാഭ്യാസവും അവകാശപ്പെടുന്ന കേരളത്തിലെ വിദ്യാലയങ്ങളെ, പ്രാദേശിക തൊഴിലുകളെയും വിഭവങ്ങളെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്ന ഉല്‍പാദനക്ഷമതയുള്ള രാജ്യത്തിന്റെ ഏറ്റവും പ്രധാന മൂലധനമായി മാറ്റിയെടുക്കാന്‍ സാധിക്കും.
5. ലോക മാതൃക
ആരോഗ്യരംഗത്ത്, കായികരംഗത്ത്, കാര്‍ഷികരംഗത്ത്, പരിസ്ഥിതി സംരക്ഷണ രംഗത്ത്, ചെറുകിട ഉത്പാദനരംഗത്ത് എല്ലാം പ്രാദേശിക തലത്തിലെ സാധ്യതകളും സാഹചര്യങ്ങളും അനിവാര്യതകളും മുന്നില്‍ കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസ ആസൂത്രണത്തിന് വേണ്ടിയുള്ള, ലോകത്തിന് നാളെ അനുകരണീയമായ മാതൃക ആയിരിക്കും പിഎം ശ്രീ വിദ്യാലയങ്ങള്‍. സര്‍ക്കാര്‍ തൊഴില്‍ എന്ന വിദ്യാഭ്യാസത്തിന്റെ പരിമിതമായ ലക്ഷ്യം മുന്നില്‍വച്ച് മെക്കാളെ പദ്ധതിയില്‍ നിന്നും വിദ്യാഭ്യാസത്തെ അറിവിന്റെ അത്യുന്നതങ്ങളെ തേടിപ്പിടിക്കുന്ന ജിജ്ഞാസയും ജീവിതത്തിലെ സ്വാവലംബനവും സാധ്യമാക്കുന്നതിലേക്ക് മാറും. 200 വര്‍ഷത്തിനുശേഷം ഭാരതം ഈ പരിവര്‍ത്തനത്തില്‍ വിജയിക്കണമെങ്കില്‍, സങ്കീര്‍ണതയും സാമ്പത്തിക ഞെരുക്കവും അനുഭവപ്പെടുന്ന സംവിധാനങ്ങള്‍ക്ക് സ്വയം വളരാനുള്ള സൂക്ഷ്മ മാതൃകകള്‍ അനിവാര്യമാണ്. അതാണ് പിഎം ശ്രീ വിദ്യാലയങ്ങള്‍. കേരളത്തിന്റെ ഗുണമേന്മയും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ പാരമ്പര്യത്തെ വീണ്ടെടുക്കാന്‍ നമുക്കുള്ള വലിയ അവസരമാണിത്. പ്രാദേശിക കഴിവും കേന്ദ്രത്തിന്റെ സാമ്പത്തിക പിന്തുണയും വലിയ അനുഗ്രഹമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന് രാഷ്ട്രീയവും പ്രത്യയശാസ്ത്രവും തിരിയുന്നവര്‍ അതിന്റെ ദാര്‍ശനിക തലത്തിലേക്ക് ശ്രദ്ധ തിരിച്ചാല്‍ സംവാദങ്ങള്‍ക്കും സക്രിയമായ ഇടപെടലുകള്‍ക്കും സഫലമായ മുന്നേറ്റങ്ങള്‍ക്കും വഴിയൊരുക്കും.

വിദ്യാഭ്യാസ നയവും എസ്.എസ്.എ പദ്ധതിയും
വിദ്യാലയ തലത്തിലെ ദേശീയ വിദ്യാഭ്യാസ നയം സംബന്ധമായ പരിപാടികള്‍ നടപ്പാക്കുന്നതിനുള്ള സംവിധാനമായാണ് 2021 മുതല്‍ സമഗ്ര ശിക്ഷാ അഭിയാന്‍ പുന:സംഘടന നടത്തിയിരിക്കുന്നത്. ഇതുപ്രകാരം ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന ശിശു വിദ്യാഭ്യാസം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സമഗ്ര വിദ്യാഭ്യാസം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ഭാരതീയ ജ്ഞാന പാരമ്പര്യങ്ങളുടെ സമാവേശം, ഉള്‍ചേര്‍ക്കല്‍ വിദ്യാഭ്യാസം, സ്ത്രീ – പുരുഷ അനുപാതം കുറയ്ക്കുന്നത് സംബന്ധിച്ച പ്രത്യേക പദ്ധതികള്‍, സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രത്യേക വിദ്യാഭ്യാസ പദ്ധതികള്‍, ഇതിനാവശ്യമായ അധ്യാപക പരിശീലനം, മേല്‍നോട്ടം, പദ്ധതി നിര്‍വഹണം തുടങ്ങിയ എല്ലാ കാര്യങ്ങളും സമഗ്ര ശിക്ഷ അഭിയാന് കീഴിലാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ നൂറ് ശതമാനവും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മു കാശ്മീര്‍ ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും തൊണ്ണൂറ് ശതമാനവും, ബാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും അറുപത് ശതമാനവും ആണ് കേന്ദ്രവിഹിതം. ധനവിനിയോഗ ആസൂത്രണത്തിനായി 15 പ്രധാന മേഖലകള്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. (1)അടിസ്ഥാന സൗകര്യ വികസനം (2)ലിംഗ സാമൂഹ്യസമത്വം (3)ഉള്‍ ചേര്‍ക്കല്‍ വിദ്യാഭ്യാസം (4)വിദ്യാഭ്യാസ ഗുണനിലവാരം (5)പ്രത്യേക അധ്യാപകര്‍ക്കുള്ള ശമ്പളം (6)ഡിജിറ്റല്‍ പിന്തുണ (7)യൂണിഫോം (8)ടെസ്റ്റ് ബുക്കുകള്‍ (9)ഉച്ചഭക്ഷണം (10)തൊഴില്‍ പരിശീലനം (11)സ്‌പോര്‍ട്‌സും കായിക വിദ്യാഭ്യാസവും (12)അധ്യാപക വിദ്യാഭ്യാസവും പരിശീലനവും (13)പരിപാടികളുടെ മേല്‍നോട്ടം(14) പദ്ധതി നിര്‍വഹണം (15)മറ്റ് ദേശീയ വിഹിതങ്ങള്‍ എന്നിങ്ങനെ. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന വികസന ബ്‌ളോക്കുകള്‍, പല കാരണങ്ങളാല്‍ പ്രത്യേക ശ്രദ്ധ വേണ്ട ജില്ലകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍, നക്‌സല്‍ ആക്രമണ ബാധിത ജില്ലകള്‍, നീതി ആയോഗ് പട്ടികപ്പെടുത്തിയ 117 ആസ്പിറേഷണല്‍ ജില്ലകള്‍ എന്നിവയ്ക്കാണ് മുന്‍ഗണന. പഎം ശ്രീ വിദ്യാലയങ്ങളെ മാതൃകയാക്കി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാവുന്നതാണ്. പദ്ധതി വിഹിതം നാല്‍പ്പത് ശതമാനം സംസ്ഥാനം വഹിക്കണം.

പിഎം ശ്രീ വ്യതിരിക്തമായ പുതിയ മാതൃക
മുന്‍ ദേശീയ വിദ്യാഭ്യാസ നയങ്ങളുടെ ചുവടുപിടിച്ചു വന്ന കൊടിക്കപ്പല്‍ പദ്ധതികളില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന പിഎം ശ്രീ വിദ്യാലയങ്ങള്‍. SHRI = ശ്രീ എന്നത് ‘സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ’ അതായത് വികസിത ഭാരതത്തിനായുള്ള വിദ്യാലയങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിക്കുന്നത്. ഭാരതം വികസിക്കണം എങ്കില്‍ ഏറ്റവും താഴെത്തലം മുതലുള്ള വികസനം ആവശ്യമാണ്. അതുകൊണ്ടാണ് വികസന ബ്ലോക്കുകളുടെ അടിസ്ഥാനത്തില്‍ ഈ വിദ്യാലയങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണ്ണ സഹകരണത്തോടെ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുക്കാനുള്ള ഭാവന പ്രകടിപ്പിക്കുന്നത്.

പിഎം ശ്രീ പദ്ധതിയുടെ അടിസ്ഥാന ശിലകള്‍
1. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന ഭാരതീയതയില്‍ ഊന്നിയതും അന്താരാഷ്ട്ര നിലവാരം ഉള്ളതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ആവശ്യമായ നൈപുണികളും, മൂല്യങ്ങളും നല്‍കി സാമാന്യ സമൂഹത്തിന് പോലും പ്രാപ്യമായ അടിസ്ഥാന സൗകര്യ വികസനത്തോടുകൂടിയ വിദ്യാലയ മാതൃകകള്‍ ഓരോ വികസന ബ്ലോക്ക് അടിസ്ഥാനത്തിലും വളര്‍ത്തിയെടുക്കണം.
2. വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന പഠനശേഷികള്‍ വിദ്യാര്‍ത്ഥികളില്‍ പൂര്‍ണ്ണമായി പ്രാപ്തമാകുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം, ആവശ്യമായ അധ്യാപകരെ നിയമിക്കുകയും നിലവിലുള്ളവരെ ശാക്തീകരിക്കുകയും, കൃത്യമായി വിന്യസിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ള മാതൃകകള്‍ സൃഷ്ടിക്കുക.
3. ദേശീയതലത്തില്‍ വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ പരിവര്‍ത്തനത്തെ ഏറ്റവും പ്രാദേശിക തലത്തിലെ ആവശ്യങ്ങളും സാധ്യതകളും അനുസരിച്ച് ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും കൃത്യമായ മേല്‍നോട്ടം വഹിക്കുകയും ചെയ്തുകൊണ്ട് വിദ്യാലയതല ഭരണത്തിന്റെ മാതൃക സൃഷ്ടിക്കുക.
4. വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ച് വിദ്യാഭ്യാസ നേട്ടങ്ങള്‍ കൈവരിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ വിദ്യാലയങ്ങളുടെ മാതൃകകള്‍ അവതരിപ്പിക്കുക. നിരന്തര സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുക.
5. വളരെ ചലനാത്മകമായ പാഠ്യപദ്ധതിയും ക്രിയാത്മകമായ പഠന-ബോധന പ്രവര്‍ത്തനങ്ങളും സമഗ്രമായ മൂല്യനിര്‍ണയവും സംയോജിപ്പിച്ചുകൊണ്ട് വളരെ കാര്യക്ഷമമായ അധ്യയനം എങ്ങനെ നടപ്പാക്കാം എന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ എല്ലാ വിദ്യാലയങ്ങള്‍ക്ക് മുന്നിലും അവതരിപ്പിക്കുക.
6. നഗരാധിഷ്ഠിത വിദ്യാലയങ്ങള്‍, പ്രതിഭാധിഷ്ഠിത വിദ്യാലയങ്ങള്‍, പ്രത്യേക വിഭാഗങ്ങള്‍ക്ക് ഉള്ള വിദ്യാലയങ്ങള്‍, എന്ന കാഴ്ചപ്പാടുകള്‍ക്കപ്പുറം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ലിംഗ വിവേചനവും ജാതി-മത വിവേചനങ്ങളും മറ്റു സാമൂഹ്യ വിവേചനങ്ങളും ഇല്ലാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവരുടെയും പഠനനിലവാരം മെച്ചപ്പെടുത്തുന്ന സാമൂഹ്യ പരിവര്‍ത്തനത്തില്‍ വിദ്യാലയങ്ങള്‍ക്കുള്ള പങ്ക് ബോധ്യപ്പെടുത്തുന്ന കേന്ദ്രങ്ങളായി വിദ്യാലയങ്ങളെ അവതരിപ്പിക്കുക.

പിഎം ശ്രീയുടെ ധനവിനിയോഗവും ഗുണനിലവാര നിര്‍ണയവും
പദ്ധതിയില്‍ അംഗമാകുന്നതോടുകൂടി വിദ്യാലയത്തിന്റെ സമഗ്ര വികസനത്തില്‍ അഞ്ചു വര്‍ഷത്തേക്ക് കേന്ദ്രം നേരിട്ട് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്ന രീതിയിലാണ് ധനവിനിയോഗം ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട സാമ്പത്തിക സംവിധാനം എന്നിവ തുടരുന്നതോടൊപ്പം, വിദ്യാര്‍ത്ഥികളുടെ സമഗ്ര വികാസത്തിന് ഉതകുന്ന രീതിയില്‍ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന വിവിധ പഠന പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനാണ് വിദ്യാലയ തല സമിതിക്ക് പണം നല്‍കുന്നത്. സമാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങള്‍ക്ക് ആണ് പദ്ധതി നിര്‍വഹണ വിഹിതം ലഭിക്കുക. താഴെത്തലം മുതല്‍ അതായത് ക്ലസ്റ്റര്‍ ബിആര്‍സി ജില്ലാ സംസ്ഥാന-കേന്ദ്ര നിരീക്ഷണവും പിന്തുണയും നിരന്തരമായി ഇവര്‍ക്ക് ലഭ്യമാക്കും. NAAC ന് സമാനമായ സ്‌കൂള്‍ ക്വാളിറ്റി അസിസ്റ്റന്റ് ഫ്രെയിം വര്‍ക്കില്‍ ഈ വിദ്യാലയങ്ങളെ നിരന്തരം മൂല്യനിര്‍ണയങ്ങള്‍ക്ക് വിധേയമാക്കും. അതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയും ഉണ്ടായിരിക്കും. വിദ്യാലയങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കേണ്ടതാണ്. നിരീക്ഷണം വിദ്യാലയതലത്തില്‍ മാത്രമല്ല ഓരോ വിദ്യാര്‍ത്ഥികളിലേക്കും വ്യാപിപ്പിക്കും. ഇതിന് വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ നമ്പറിന് സമാനമായ ഒരു സംവിധാനം ഉണ്ടായിരിക്കും. അതിലൂടെ വിദ്യാര്‍ത്ഥിയുടെ അക്കാദമികവും മറ്റു മേഖലയിലും ഉള്ള ശേഷി വര്‍ദ്ധനവ് നിരന്തരമായി മൂല്യനിര്‍ണയം ചെയ്യും. പാഠ്യപദ്ധതി, ബോധനരീതി മൂല്യനിര്‍ണയം, അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ, സൗന്ദര്യം, ആവശ്യത്തിനുള്ള മനുഷ്യ വിഭവം സാമൂഹ്യ പങ്കാളിത്തം ഇവയും വിദ്യാലയത്തിന്റെ ഗുണമേന്മ നിര്‍ണയത്തിന്റെ പ്രധാന ഘടകങ്ങള്‍ ആയിരിക്കും.

പാഠ്യ പദ്ധതിയും ബോധന സമീപനവും ഭാഷയും
മാതൃഭാഷയിലുള്ള വിമര്‍ശനാത്മക പഠന സമീപനമാണ് ദേശീയ നയം മുന്നോട്ടു വെക്കുന്ന കാതല്‍. പഠനവിഷയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പരിസ്ഥിതി പഠനം, കല-കായികം – തൊഴില്‍ എന്നിവ അനിവാര്യ വിഷയങ്ങള്‍ ആക്കിയിരിക്കുന്നു. മൂന്ന് ഭാഷകളെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുകയും ചെയ്യാം. ദേശീയതലത്തില്‍ എന്‍സിഇആര്‍ടി തയ്യാറാക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുസരിച്ച് സംസ്ഥാനങ്ങളുടെ സ്വഭാവ സവിശേഷതകള്‍ കൂടി ഉള്‍പ്പെടുത്തി എസ്‌സി ആര്‍ടി സംസ്ഥാനതല പാഠ്യപദ്ധതി ചട്ടക്കൂടുകളും അതിനനുസരിച്ചുള്ള പാഠപുസ്തകങ്ങളും പഠനസാമഗ്രികളും തയ്യാറാക്കാം.
ഇത്തരം പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന സമയത്ത് ചില അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ സ്വീകരിക്കണമെന്ന് ദേശീയ നയം മുന്നോട്ടുവയ്ക്കുന്നു. ഭാരതീയ വിദ്യാഭ്യാസ ചിന്തയുടെയുടെ അടിസ്ഥാനത്തില്‍ ദേശീയ ആവശ്യങ്ങള്‍ക്കും പ്രാദേശിക സാഹചര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ആയിരിക്കണം പുസ്തക നിര്‍മ്മാണം. അതിനായി, ഓരോ വിഷയവും വിദ്യാഭ്യാസ ഘട്ടവും പരിഗണിക്കുമ്പോഴും (1)ആ വിഷയത്തിലുള്ള ഭാരതീയ ചിന്ത, (2)ആ രംഗത്ത് ഭാരതത്തിന്റെ സംഭാവന/ചരിത്രം, (3)വിഷയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍, (4)മറ്റു വിഷയങ്ങളുമായിട്ടുള്ള ഉദ്ഗ്രഥനം, (5)ആ വിഷയ മേഖലയില്‍ ഭാരതം ലോകത്തിന് നല്‍കിയ സംഭാവന, (6)ഇന്ന് ആ രംഗത്ത് ലോകം അംഗീകരിച്ചിരിക്കുന്ന വസ്തുതകള്‍, (7)ഭാവിയിലേക്കുള്ള വീക്ഷണം/ സമീപനം, (8)ഇന്നത്തെ പ്രായോഗികമായ ആവശ്യങ്ങള്‍, (9)പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഇടം, (10)ഏത് വിഷയത്തിനും ആധാരമായിട്ടുള്ള അടിസ്ഥാന ഗ്രന്ഥങ്ങളെ കുറിച്ചുള്ള പരാമര്‍ശം, (11)എങ്ങനെ പഠിപ്പിക്കണം എന്നുള്ള സൂചന, (12)ഉന്നത വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്ന സമീപനം എന്നിവയാണ് അടിസ്ഥാനപരമായി സ്വീകരിക്കേണ്ടത്.

ബാലവാടിക മുതല്‍ 8 വരെയുള്ള പാഠപുസ്തകങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തിനും ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിനും അനുരൂപമായി തയ്യാറാക്കി എന്‍സിഇആര്‍ടി വെബ്‌സൈറ്റില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ 9, 11 ക്ലാസ്സുകളിലെ പുസ്തകങ്ങളും അടുത്ത വര്‍ഷത്തോടു കൂടി 10, 12 ക്ലാസുകളിലെ പുസ്തകങ്ങള്‍ കൂടി തയ്യാറാക്കും. സ്‌കൂള്‍തല പാഠപുസ്തകങ്ങളുടെ സമഗ്രമായ ഒരു ശേഖരം എന്‍സിഇആര്‍ടി ഭാരതത്തിലെ 22 ഭാഷകളിലും ഇംഗ്ലീഷിലും ലഭ്യമായി പ്രസിദ്ധീകരിക്കം. ഈ പുസ്തകങ്ങള്‍ അതുപോലെ എടുത്തു പ്രയോഗിക്കാനും പ്രാദേശിക ആവശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും അധ്യാപകര്‍ക്ക് അവസരം നല്‍കുന്നതാണ്. മതം, ജാതി, ഭാഷ, മറ്റ് ചിന്തകളുടെ അടിസ്ഥാനത്തില്‍ കുട്ടികളില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന സമീപനങ്ങള്‍ പാഠപുസ്തകത്തില്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല. പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സ്വതന്ത്ര ചിന്തക്കും തുടര്‍ അന്വേഷണത്തിനും പഠനത്തെ കൂടുതല്‍ വിശാലമാക്കുന്നതിനും സഹായിക്കുന്നതും വിഷയത്തിന്റെ ഏറ്റവും അകക്കാമ്പിനെ മാത്രം സ്പര്‍ശിക്കുന്നവയും ആയിരിക്കണം. ദേശീയ പ്രതിജ്ഞയില്‍ വിദ്യാര്‍ത്ഥികള്‍ ചെല്ലുന്ന സാംസ്‌കാരിക പാരമ്പര്യത്തിലുള്ള അഭിമാനവും ഈ നാടിന്റെ സമഗ്ര വികസനത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള മനോഭാവം ജനിപ്പിക്കുന്നതും കൂടി ആയിരിക്കണം.

വിവാദങ്ങള്‍ അസ്ഥാനത്ത്
പിഎം ശ്രീ വിദ്യാലയങ്ങള്‍, എസ്എസ്എ ഫണ്ട്, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, പാഠപുസ്തകങ്ങളിലെ രാഷ്ട്രീയം എന്നിവയെല്ലാം അനാവശ്യമായ വിവാദങ്ങളും രാഷ്ട്രീയ ചര്‍ച്ചകളും ആണ്. ഭാരതത്തിന്റെ ഭാവിയും അതിന് ഭാരതത്തിലെ യുവതലമുറയെ തയ്യാറാക്കേണ്ട കാര്യങ്ങളുമാണ് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ചിന്തിക്കേണ്ടത്. പാഠപുസ്തകങ്ങളിലോ പാഠ്യപദ്ധതി ചട്ടക്കൂടിലോ ദേശീയ വിദ്യാഭ്യാസ നയത്തിലോ പദ്ധതികളിലോ എന്തെങ്കിലും കുറവുകളോ വിവേചനങ്ങളോ ഉണ്ടെങ്കില്‍ അവ ചര്‍ച്ചചെയ്ത് പരിഹരിക്കാവുന്നവയാണ്. 200 വര്‍ഷത്തെ ബ്രിട്ടീഷ് വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്നും അവര്‍ സൃഷ്ടിച്ച മാനസിക അടിമത്തത്തില്‍ നിന്നും മോചനം ലഭിക്കുക എന്നുള്ളത് പ്രയാസമായിരിക്കും എങ്കിലും, 2047 ആകുമ്പോഴേക്കും വികസിത ഭാരതത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും, അതിന് ഓരോ വ്യക്തിയിലും ഉണ്ടാകേണ്ട അറിവും കഴിവും മനോഭാവവും തിരിച്ചറിഞ്ഞു കൊണ്ടാണ് അധ്യാപകരും രക്ഷകര്‍ത്താക്കളും നയരൂപീകരണ ഉദ്യോഗസ്ഥ മേധാവികളും ഭരണകര്‍ത്താക്കളും പ്രവര്‍ത്തിക്കേണ്ടത്. ”സമാനോ മന്ത്ര: സമിതി: സമാനി, സമാനം മന: സഹ ചിത്ത മേഷാം” എന്ന വൈദിക മഹഷിയുടെ മന്ത്രം മാര്‍ക്‌സ്-മെക്കാളെ-മതമൗലികവാദികളുടെ വിഭജന രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യട്ടെ. പിഎം ശ്രീയിലൂടെ പുതിയ ഭാരതീയ വിദ്യാഭ്യാസ മാതൃകകള്‍ നാട്ടില്‍ പുനര്‍ജനിക്കട്ടെ.

(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനും മാധവഗണിത കേന്ദ്രം സെക്രട്ടറിയുമാണ് ലേഖകന്‍)

Tags: PM shriപി.എം. ശ്രീപിഎം ശ്രീ
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies