Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

‘പി.എം. ശ്രീ മഹാമഹം നമുക്കും കിട്ടണം പണം’

ശാകല്യൻശാകല്യൻ
31 October 2025

കാല്‍പണം കണ്ടാല്‍ കമിഴ്ന്നു വീഴണം എന്നാണ് കേരളമുഖ്യന്‍ വിജയന്‍ സഖാവ് സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയെ ഉപദേശിച്ചത്. കൈതോലയില്‍ കെട്ടിയായാലും ബിരിയാണി ചെമ്പില്‍ വന്നതായാലും സാരമില്ല, കിട്ടിയത് സുരക്ഷിതമാക്കിയതിന്റെ ക്രഡിറ്റുള്ളയാളാണ് മുഖ്യന്‍. കീശകാലിയാണെങ്കിലും ആഡംബരത്തിന് ഒട്ടും കുറവുവരരുത് എന്ന നിര്‍ബ്ബന്ധവും അദ്ദേഹത്തിനുണ്ട്. അതേ മാതൃക സ്വീകരിച്ചാവാം ഈ അദ്ധ്യയന വര്‍ഷം സ്‌കൂള്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്ക് ഉച്ചക്ക് സാദാ ചോറും കറിയും പോര ബിരിയാണി തന്നെ കൊടുക്കണമെന്നു ശഠിക്കുകയും അതിനുള്ള കാശ് ഏതു വഴിക്കെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രധാന അദ്ധ്യാപകന്റെ ശമ്പളത്തില്‍ നിന്ന് എടുത്തുകൊള്ളണം എന്നും ശിവന്‍കുട്ടി ഉത്തരവിട്ടിരുന്നു. പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ കിട്ടേണ്ട 1500 കോടി രൂപ അയലില്‍ തൂങ്ങിക്കിടക്കുമ്പോഴാണ് വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.എസ്.എസ് വിരോധമെന്ന കോണകം മുറുക്കിയുടുത്ത് ദേശീയവിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കില്ല എന്നു ശാഠ്യം പിടിച്ചത്. അതോടെ ഉച്ചക്കഞ്ഞിക്കടക്കം കേന്ദ്രത്തില്‍ നിന്നു കിട്ടുന്ന പണം മുടങ്ങി. എത്രകാലം തലക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന 1500 കോടിയും സ്വപ്‌നം കണ്ട് വായില്‍ വെള്ളവുമായി പട്ടിണി കിടക്കും എന്നു സങ്കടപ്പെടുമ്പോഴാണ് മാനം പോയാലും പണം കിട്ടിയാല്‍ മതി എന്ന ഉപദേശത്തോടെ മുഖ്യന്‍ പച്ചക്കൊടി കാട്ടിയതും ശിവന്‍ കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ പോയി കണ്ടതും. പ്രധാന്റെ മുമ്പില്‍ ശിവന്‍കുട്ടി ഒരു പാരഡി കവിത സമര്‍പ്പിച്ചുവത്രെ. ‘പി.എം.ശ്രീ മഹാമഹം നമുക്കും കിട്ടണം പണം’ എന്നായിരുന്നുവത്രെ ആ സൂത്രവാക്യ കവിത. പ്രധാന കവിത ഇഷ്ടപ്പെട്ടു എന്നും കരാറില്‍ ഉടനെ ഒപ്പു വെക്കാന്‍ അനുവദിച്ചു എന്നുമാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞത്. ഇതോടെ ഭരണമുന്നണിയില്‍ സി.പി.ഐ ഇടഞ്ഞ കൊമ്പനായി മാറി.

Google NewsAdd Kesari Weekly as a preferred source on Google

ഒമ്പതു വര്‍ഷം ഒരേ മന്ത്രിസഭയില്‍ ഒന്നിച്ചിരുന്ന് ഭരിച്ചിട്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിക്കുന്നത് ഇതെന്ത് സര്‍ക്കാര്‍ എന്നാണ്. ഈ ചോദ്യത്തിന് നാട്ടുകാരോട് ഉത്തരം പറയേണ്ടയാള്‍ തന്നെ ഇങ്ങനെ ചോദിച്ചാല്‍ മറ്റുള്ളവരുടെ കാര്യം പറയണോ? എം.എന്‍. മന്ദിരത്തിലെ വാട്ടര്‍ ടാങ്കില്‍ വെള്ളം തീര്‍ന്നതു കൊണ്ടാവാം സി.പി.ഐയുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ സര്‍ക്കാര്‍ ചെലവില്‍ ഷവര്‍ ബാത്ത് സംഘടിപ്പിക്കാന്‍ സെക്രട്ടറിയേറ്റു നടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും കുളി കഴിഞ്ഞ് തിരിച്ചു പോരുകയും ചെയ്തത്. കുളിക്കാന്‍ പോയ കുട്ടി സഖാക്കളോട് സോപ്പു എടുക്കാന്‍ മറക്കണ്ട എന്നാണ് ശിവന്‍ കുട്ടി ഓര്‍മ്മിപ്പിച്ചത്. തന്റെ പഴയ നിലപാട് മാറ്റി എന്നു അദ്ദേഹവും മാറ്റത്തിന് കാരണം അന്തരാളമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദനും പത്രക്കാരോട് പറഞ്ഞ സ്ഥിതിക്ക് മുന്‍കാലങ്ങളിലെ പോലെ മുഖ്യമന്ത്രിക്കുമുമ്പില്‍ ഒരു നിവേദനം സമര്‍പ്പിച്ച് കീഴങ്ങാനാണ് സി.പി.ഐയുടെ വിധി. പണത്തിനു മീതെ പരിഷത്തും പറക്കില്ല എന്ന അന്തരാള രഹസ്യം തേടി പുകസ – ശാസ്ത്രസാഹിത്യ പരിഷത്ത് ബുജികള്‍ക്ക് പുതിയ ഗവേഷണമാകാം.

ADVERTISEMENT
Tags: പി.എം. ശ്രീ
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies