Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ശതാബ്ദിയിലെ ആര്‍എസ്എസ് കുതിപ്പും കമ്മ്യൂണിസ്റ്റ് കിതപ്പും

രത്തന്‍ ശാര്‍ദരത്തന്‍ ശാര്‍ദ
17 October 2025

ആര്‍.എസ്.എസ്. അതിന്റെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍, അതൊരു അസാധാരണ പ്രതിഭാസമായി നിലകൊള്ളുകയാണ്. കമ്മ്യൂണിസം, ഭരണകൂടത്തിന്റെ രക്ഷാകര്‍തൃത്വവും മാധ്യമങ്ങളുടെ സ്വാധീനവുമുണ്ടായിരുന്നിട്ടും, രാഷ്ട്രീയ ലോകത്ത് നിന്ന് ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ അപ്രത്യക്ഷമായി കൊണ്ടിരിക്കുമ്പോള്‍, കടുത്ത ഭരണകൂട പീഡനങ്ങളെയും അക്കാദമിക് ലോകത്തിന്റെയും മാധ്യമങ്ങളുടെയും എതിര്‍പ്പിനെയും അതിജീവിച്ച് ആര്‍എസ് എസ് വളര്‍ന്നത് എന്തുകൊണ്ടാണ്? ആര്‍.എസ്.എസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഒഴികെ) ഒരേ വര്‍ഷമാണ് ജനിച്ചത്. ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എം.എന്‍.റോയി 1925 ഡിസംബര്‍ 26-ന് സ്ഥാപിച്ചപ്പോള്‍ ആര്‍.എസ്.എസ്. 1925 സപ്തംബര്‍ 27-ന് വിജയദശമി ദിനത്തിലാണ് സ്ഥാപിക്കപ്പെട്ടത്.

Google NewsAdd Kesari Weekly as a preferred source on Google

അടിയന്തരാവസ്ഥക്കാലത്ത്, ഞാന്‍ സെന്റ് സേവിയേഴ്‌സ് കോളേജിലെ ഒരു കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥിയുമായി, മനോഹരമായ ഒരു കോളനി വരാന്തയിലിരുന്ന് രാഷ്ട്രീയ സംവാദത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ സംഘവും കമ്മ്യൂണിസവും തമ്മിലാണ് യഥാര്‍ത്ഥ പ്രത്യയശാസ്ത്ര യുദ്ധം നടക്കുന്നതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആര്‍എസ്എസിന്റേത് ധൈര്യപൂര്‍വ്വമായ നിലപാട് ആണെന്നും ഭാരതത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ആര്‍ എസ്എസ്‌നീക്കം നടത്തുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ദിരാഗാന്ധിയുടെ തണലില്‍, അക്കാദമിക് ലോകത്തെയും മാധ്യമങ്ങളെയും നിയന്ത്രിക്കുകയും അതിന്റെ അധികാരങ്ങള്‍ ആസ്വദിക്കുകയും ചെയ്യുകയായിരുന്നു.

മാര്‍ക്‌സ്-എംഗല്‍സ്, ഹിന്ദു ലോക വീക്ഷണം എന്നിവയെക്കുറിച്ചുള്ള ശക്തമായ യുക്തിയുടെ അടിസ്ഥാനത്തില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികനായ ദത്തോപന്ത് ഠേംഗ്ഡി, 1969-ല്‍ കമ്മ്യൂണിസത്തിന്റെ തകര്‍ച്ച പ്രവചിച്ചിരുന്നു. 1973 ല്‍ ആര്‍എസ്എസ്സിന്റെ ഒരുമാസം നീണ്ടുനില്‍ക്കുന്ന ശിബിരത്തില്‍ വെച്ച് ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ഇത് നേരിട്ട് കേട്ടിട്ടും ഉണ്ട്.

ADVERTISEMENT

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1920 ഒക്ടോബര്‍ 17-ന് താഷ്‌കെന്റില്‍ രൂപീകരിക്കപ്പെട്ടതാണെന്ന് സിപിഎമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ എസ്.എ. ഡാങ്കെ 1924-ല്‍ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയ ദയാഹര്‍ജികളില്‍, കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ ആദ്യകാലം മുതല്‍ തന്നെ ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുന്നു. കാണ്‍പൂരിലെ ബോള്‍ഷെവിക് ഗൂഢാലോചന കേസില്‍ (കാണ്‍പൂര്‍ ഗൂഢാലോചന) അവരുടെ പങ്കാളിത്തത്തെക്കുറിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിന് അയച്ച കത്തുകളില്‍ അവര്‍ ഇങ്ങനെ എഴുതി (‘ഞങ്ങള്‍ ഒപ്പിട്ടവര്‍, താഴ്മയായി ഞങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന ഒരു പ്രതിബദ്ധതയെക്കുറിച്ച് നിങ്ങളെ അറിയിക്കാന്‍ പോകുന്നു. സഹിക്കാന്‍ കഴിയാത്ത ശിക്ഷയാണ് ഞങ്ങള്‍ അനുഭവിക്കുന്നത്. ഞങ്ങളുടെ അപേക്ഷ പരിഗണിക്കാന്‍ നിങ്ങള്‍ തയ്യാറാകുന്ന പക്ഷം, ഞങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള ഞങ്ങളുടെ വിശ്വസ്തതക്ക് വേണ്ടി ഒരു ഉറപ്പും നല്‍കാന്‍ തയ്യാറാണ്. ഞങ്ങള്‍ നിങ്ങളുടെ ഏറ്റവും വിശ്വസ്തരായ ദാസന്മാര്‍ ആയിരിക്കും (ഒപ്പ്: എസ്.എ. ഡാങ്കെ, നളിനി ഭൂഷണ്‍ ദാസ് ഗുപ്ത’). സമാനമായ ഒരു കത്ത് കൗണ്‍സിലിന്റെ ഗവര്‍ണര്‍ ജനറലിനും അയച്ചിരുന്നു.

1927-ല്‍ കോമിന്റേണിന്റെ (കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍) നിര്‍ദ്ദേശപ്രകാരം, ലെനിന്റെ സ്വാധീനത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ മഹാത്മാഗാന്ധിയെ മുതലാളിത്തവാദികളുടെ ഏജന്റായി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് അനുകൂലിയും ലെനിനിന്റെ തത്വങ്ങളില്‍ വിശ്വസിക്കുകയും ചെയ്തിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് പോലും ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്നു. 1931-ല്‍, ഇര്‍വിന്‍-ഗാന്ധി ഉടമ്പടിയെ ‘ജനങ്ങളോടുള്ള വിശ്വാസവഞ്ചന’ എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിളിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അവരുടെ പ്രത്യയശാസ്ത്രപരമായ വളര്‍ച്ചക്കും ധനസഹായത്തിനും വേണ്ടി ദീര്‍ഘകാലം സോവിയറ്റ് യൂണിയനെ ആശ്രയിച്ചിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ.

ഈ കാലയളവില്‍ ആര്‍. എസ്.എസ്.എവിടെയായിരുന്നു? 1929 ഡിസംബറില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു പ്രമേയം പാസാക്കുകയും, 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തപ്പോള്‍ ആര്‍.എസ്.എസ്. സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാര്‍ ആ ദിവസം സ്വാതന്ത്ര്യ ദിനമായി ആചരിക്കുവാനും കോണ്‍ഗ്രസിന്റെ പതാക കമ്മിറ്റി നിശ്ചയിച്ച പതാക ശാഖകളില്‍ ഉയര്‍ത്തുവാനും നിര്‍ദ്ദേശിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുത്ത പതാക കാവി നിറത്തില്‍ ഉള്ള ചതുഷ്‌കോണ പതാകയില്‍ ചര്‍ക്ക ആലേഖനം ചെയ്തതായിരുന്നു. ബ്രിട്ടീഷ് നുകത്തില്‍ നിന്ന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നേടുന്നതിനെകുറിച്ച് ജനങ്ങളെ ബോധവാനാക്കാന്‍ ഡോ. ഹെഡ്‌ഗേവാര്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിരുന്നു. പിന്നീട് അതേ വര്‍ഷം അദ്ദേഹം നൂറുകണക്കിന് സ്വയംസേവകരോടൊപ്പം ജംഗിള്‍ സത്യഗ്രഹത്തില്‍ ഏര്‍പ്പെട്ട് ഒന്‍പതു മാസം കഠിനമായ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. 1920-ല്‍ കോണ്‍ഗ്രസിന്റെ പ്രമേയ സമിതിക്ക് മുന്നില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായുള്ള ഒരു പ്രമേയം ഡോ. ഹെഡ്‌ഗേവര്‍ അവതരിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രമേയം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു.

1940-ല്‍, കമ്മ്യൂണിസ്റ്റുകള്‍ ഒരു പ്രത്യേക പാകിസ്ഥാന് വേണ്ടി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. 1942 ല്‍ ഭാരതം 16 രാഷ്ട്രങ്ങള്‍ ചേര്‍ന്ന ഒരു ബഹുരാഷ്ട്രമാണെന്ന് അവര്‍ പ്രമേയം പാസാക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധ സമയത്ത്, കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം സാമ്രാജ്യത്വ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ എതിര്‍ത്തു. കാരണം, റഷ്യ അന്ന് ബ്രിട്ടനുമായി സഖ്യത്തിലായിരുന്നില്ല. 1941 ല്‍ ഹിറ്റ്‌ലര്‍ റഷ്യയെ അക്രമിച്ചപ്പോള്‍ റഷ്യയും സഖ്യത്തിന്റെ ഭാഗമായി. ഗ്രേറ്റ് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം സിപിഐ ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി ഒരു മലക്കം മറിച്ചില്‍ നടത്തി.

ഈ സമയം ആര്‍എസ്എസ് സ്വയംസേവകര്‍ക്ക് സംഘടനയെ വളര്‍ത്തുവാനോ അല്ലെങ്കില്‍ വ്യക്തിപരമായ ശേഷിയില്‍ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമാകാനോ നിര്‍ദ്ദേശം നല്‍കിയിരുന്നു. 1942 ലെ ഈ നിര്‍ദ്ദേശം 1930 ലെ ഹെഡ്‌ഗേവാറിന്റെ നിര്‍ദ്ദേശത്തിന്റെ ചുവടു പിടിച്ചുള്ളതാണ്. ഡോ. ഹെഡ്‌ഗേവാര്‍ 1930-ല്‍ ജംഗിള്‍ സത്യഗ്രഹത്തില്‍ ചേരാനായി സര്‍സംഘചാലക് ചുമതലയില്‍ നിന്ന് മുക്തനായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണം പ്രക്ഷോഭത്തിന്റെ ശക്തി കുറയ്ക്കും എന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ്സിനൊപ്പം ജംഗിള്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തത്. ബാലാജി റായ്പ്പൂര്‍കാര്‍, ദേവിപത് ചൗധരി, ജഗപതി കുമാര്‍ എന്നിവര്‍ പോലീസ് വെടിവെയ്പ്പില്‍ മരിച്ചു. ചിമൂര്‍, വിദര്‍ഭ, പാറ്റ്‌ന എന്നിവടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കര്‍ഷകര്‍ പോലീസ് വെടിവെപ്പിലും ലാത്തിച്ചാര്‍ജ്ജുകളിലും പരിക്കേറ്റു വീണു. ഹേമു കാലാനി സിന്ധില്‍ തൂക്കിലേറ്റപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് മാരകമായ പരിക്കുകള്‍ പറ്റി. ഇവരില്‍ പലരും പിന്നീട് ആര്‍എസ്എസ് പ്രചാരകന്മാരായി മാറുകയും ചെയ്തിട്ടുണ്ട്.

കമ്മ്യൂണിസ്റ്റുകള്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ ‘ടോജോയുടെ നായ’ എന്ന് ഉള്‍പ്പെടെ നിരവധി പേരുകള്‍ വിളിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിക്കുകയും ജപ്പാന്‍ സഖ്യകക്ഷിയായ അച്ചുതണ്ട് ശക്തികളോടൊപ്പം ചേരുകയും ചെയ്തു. ഭാരതത്തെ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ പങ്കാളി ആയ കാലഘട്ടത്തിലാണ് അദ്ദേഹത്തിന് ഏറ്റവും അധികം ആക്ഷേപം കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും സഹിക്കേണ്ടി വന്നത്. 1946 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തെ 17 പരമാധികാര റിപ്പബ്ലിക്കുകളാക്കി മാറ്റണമെന്നു ബ്രിട്ടീഷ് ക്യാബിനറ്റ് മിഷന് നിവേദനം നല്‍കി. എന്നാല്‍ ആര്‍എസ് എസ് എന്നും നിലകൊണ്ടത് ഏകീകരിക്കപ്പെട്ട രാജ്യത്തിനുവേണ്ടിയാണ്. സ്വാതന്ത്ര്യത്തിനു ശേഷം അത് അഖണ്ഡഭാരതം എന്ന സങ്കല്പത്തിലേക്കും എത്തി.

1947 ആഗസ്റ്റ് 15ന് ശേഷം, കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യത്തെ ‘വ്യാജ സ്വാതന്ത്ര്യം’ എന്നും ‘മുതലാളിത്ത വര്‍ഗ്ഗത്തിന് വേണ്ടിയുള്ള സ്വാതന്ത്ര്യം’ എന്നും വിളിച്ചു. കൊളോണിയല്‍, സാമ്രാജ്യത്വ ശക്തികളായ അമേരിക്ക, ബ്രിട്ടണ്‍ എന്നിവയുടെ മുതലാളിത്ത വിപുലീകരണം എന്നാണ് സ്റ്റാലിന്‍ ഇതിനെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ പോയതിന് ശേഷം, തെലങ്കാനയില്‍ കമ്മ്യൂണിസ്റ്റുകള്‍, ഒരു സായുധ വിപ്ലവത്തിന് തുടക്കമിടുകയും ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു. 1949-50 വരെ നീണ്ടുനിന്ന ഒരു സായുധ കലാപത്തിന് അത് തുടക്കമിട്ടു. ഇത് വന്‍തോതിലുള്ള കൂട്ടക്കൊലകള്‍ക്ക് കാരണമായി.
‘അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം’ എന്നറിയപ്പെടുന്ന ഭീകരമായ വിഭജന സമയത്ത്, മുസ്ലീം ലീഗിന്റെ, കൊള്ളയടിക്കലിനിടെ കിഴക്കന്‍ അതിര്‍ത്തികളിലെയും പടിഞ്ഞാറന്‍ അതിര്‍ത്തികളിലെയും രക്ഷാപ്രവര്‍ത്തന ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിലും, ഹിന്ദുക്കളുടെയും സിഖുകാരുടെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിലും, ഹിന്ദുക്കളെയും സിഖുകാരെയും സഹായിക്കുന്നതിലും ആര്‍.എസ്.എസ് ശ്രദ്ധകേ്രന്ദീകരിച്ചിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളെയും കലാപ ഭൂമിയില്‍ നിന്നും രക്ഷിച്ചതും സ്വയംസേവകര്‍ ആണ്. കശ്മീരില്‍, ഷെയ്ഖ് അബ്ദുള്ളയെ പിന്തുണച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ കാശ്മീരിന്റെ പരമാധികാരത്തെ പിന്തുണച്ചു. അതേസമയം ആര്‍.എസ്.എസ്. കാശ്മീരിലെ ജനങ്ങളുടെ നിലനില്‍പ്പിനായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. അതിനിടെ നിരവധി സ്വയംസേവകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

1954 ആഗസ്റ്റില്‍, വിനായക് ആപ്‌തെയുടെ നേതൃത്വത്തില്‍ ദാദ്ര നഗര്‍ ഹവേലി മോചിപ്പിച്ചതിന് തടവിലായ ആര്‍എസ്എസ്സുകാരായ സ്വാതന്ത്ര്യസമര സേനാനികളെ ഇന്ത്യക്ക് കൈമാറി. പിന്നീട് ആര്‍എസ്എസ് ഗോവയുടെ മോചനത്തിനായി അതിവിപുലമായ ഒരു സത്യഗ്രഹം ആരംഭിക്കുകയും ചെയ്തു. നെഹ്‌റു തന്റെ അടിമത്ത മനോഭാവം കാട്ടി ഹൈന്ദവര്‍ക്കെതിരെയുള്ള അക്രമണങ്ങളില്‍ ഒരു വാക്ക് പോലും പറയാതെ നിശബ്ദത പാലിക്കുകയാണ് ചെയ്തത്. ഉജ്ജയിനില്‍ നിന്നുള്ള സ്വയംസേവകനായ രാജ്ഭവന് മഹാകല്‍ രക്തസാക്ഷിത്വവും വരിച്ചു.

1962-ല്‍, ഇന്തോ-ചൈന യുദ്ധത്തിന്റെ ഉത്തരവാദിത്തവും നെഹ്‌റുവിനാണെന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരോപിച്ചു. ചൈനീസ് പട്ടാളക്കാര്‍ക്കായി പണപ്പിരിവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തി. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തം നല്കാന്‍ ആഹ്വാനം ചെയ്ത വി.എസ്. അച്യുതാന്ദന് പാര്‍ട്ടി നടപടി നേരിടേണ്ടി വന്നു. യഥാര്‍ത്ഥത്തില്‍ 1962-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ചൈന, റഷ്യ അനുകൂല പാര്‍ട്ടികളായി പിളര്‍ന്നു, 1962 ല്‍ ടിബറ്റന്‍ അധിനിവേശ സമയത്ത് നെഹ്‌റുവിന്റെ മൗനത്തെ ആര്‍എസ്എസ് വിമര്‍ശിക്കുകയും ആസന്നമായേക്കാവുന്ന യുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ദല്‍ഹിയിലെ സാഹചര്യം ശ്രദ്ധിക്കുകയും ഇന്തോ-ചൈന അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്ക് സ്വയംസേവകര്‍ ആവശ്യമായ ഭക്ഷണവും സഹായങ്ങളും നല്‍കുകയും ചെയ്തിരുന്നു.

1925 മുതല്‍ ഇന്നുവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള സംഭവ പരമ്പരകള്‍ അവലോകനം ചെയ്താല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എന്നത്തേയും പരിഗണനാവിഷയങ്ങള്‍ ദേശീയമല്ല, അത് ചൈനയുടെയും റഷ്യയുടെയും പ്രചോദനത്തിലുള്ള അന്തര്‍ദേശീയ വിഷയങ്ങള്‍ മാത്രമാണെന്ന് വ്യക്തമാകും. ഭാരതത്തെ അഖണ്ഡ ഭാരതമായി കാണാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും ഒരുക്കം ആയിരുന്നില്ല.

പിന്നീട് കോണ്‍ഗ്രസ്സിന്റെ രക്ഷാകര്‍തൃത്വത്തോടെ, അധിനിവേശക്കാരുടെ ക്രൂരതകളെ മയപ്പെടുത്താനും ചരിത്രം വളച്ചൊടിക്കാനും മഹാന്മാരായ സ്വാതന്ത്ര്യസമരസേനാനികളെ ഇകഴ്ത്താനും ചരിത്രകാരന്മാരെ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റുകള്‍ ബോധപൂര്‍വം ശ്രമം നടത്തി. അവര്‍ മഹാന്മാരായ സ്വാതന്ത്ര്യസമര സേനാനികളുടെയും അക്കാലത്തെ യഥാര്‍ത്ഥ ചരിത്രകാരന്മാരുടെയും പ്രശസ്തിക്ക് കളങ്കം വരുത്തി. അവര്‍ വളച്ചൊടിച്ചു നിര്‍മ്മിച്ച ചരിത്രം ജെഎന്‍യു അടക്കമുള്ള വിവിധ സര്‍വ്വകലാശാലകളിലില്‍ പാഠ്യവിഷയമാക്കി

നേരെമറിച്ച്, ആര്‍.എസ്.എസ്. രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുകയും, ഭാരതമെന്ന സാംസ്‌കാരിക ദേശീയതയ്ക്കായി നിലകൊള്ളുകയും ഭാരതത്തെ ഒരു പുരാതനവും തടസ്സമില്ലാത്തതുമായ നാഗരികതയായി കണക്കാക്കുകയും ചെയ്തു. ഭരണ ശാസ്ത്ര സാങ്കേതികവിദ്യകളിലെ പ്രതിഭകളെ ചരിത്രത്തില്‍ നിന്നും നീക്കം ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചപ്പോള്‍ പിന്തിരിപ്പന്‍ എന്നും യാഥാസ്ഥിതികര്‍ എന്നും പഴി കേട്ടിട്ടും ആര്‍.എസ്. എസ്. ഭാരതത്തിന്റെ എല്ലാ നേട്ടങ്ങളെയും എടുത്തു കാണിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭാരതത്തിന്റെ നേട്ടങ്ങളെക്കുറിച്ച് എക്കാലവും കടുത്ത വിമര്‍ശനമുണ്ടായിരുന്നു. നെഹ്‌റുവിനൊപ്പം നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ന്ന മൂല്യങ്ങളെ തരംതാഴ്ത്തിക്കൊണ്ട് ഹിന്ദുമതത്തെയും, ഭാരതത്തിന്റെ വിശ്വാസങ്ങളെയും വളരെ മോശമായി ചിത്രീകരിച്ചു.

രണ്ട് സംഘടനകളുടെയും നൂറു വര്‍ഷങ്ങളും നിലവിലെ സാഹചര്യവും ഭാരതത്തിലെ ജനങ്ങള്‍ സത്യം മനസ്സിലാക്കിയെന്ന് കാണിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും നാമമാത്രമായ പാര്‍ട്ടിയായിരിക്കുമ്പോള്‍, ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന ആര്‍.എസ്.എസ്. ഇപ്പോള്‍ മുന്‍നിരയിലേക്ക് വന്നിരിക്കുന്നു. ഇത് വൈദേശിക അടിമത്തത്തില്‍ നിന്നും സ്വയം തിരിച്ചറിവിലേക്കും നവോത്ഥാനത്തിലേക്കും ഭാരത ദേശീയതയിലേക്കുമുള്ള ഒരു യാത്രയും നവോത്ഥാനവും ആണ്.

പരിഭാഷ: ശ്രീലാ പിള്ള

 

Tags: RSSആര്‍എസ്എസ്ആര്‍.എസ്.എസ്.
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies