Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഹിന്ദു തീവ്രവാദമെന്ന കെട്ടുകഥ

കെ.വി. രാജശേഖരൻകെ.വി. രാജശേഖരൻ
10 October 2025

ഇറ്റലിയിലെ ഒവാസാന്‍ജോയില്‍ ജനിച്ച അന്റോണിയോ മൈനോ എന്ന സോണിയാ ഗാന്ധി, ഭര്‍തൃമാതാവ് ഇന്ദിരയും ഭര്‍തൃ സഹോദരന്‍ സഞ്ജയ് ഗാന്ധിയും ഭര്‍ത്താവ് രാജീവ് ഗാന്ധിയും ഒഴിവാക്കപ്പെട്ടതോടെ, നെഹ്രു-ഗാന്ധി കുടുംബാധിപത്യ പരമ്പരയുടെ അനന്തരവകാശിപദം സ്വയം ഏറ്റെടുക്കുകയായിരുന്നു. 1991ല്‍ ഇറ്റാലിയന്‍ മാഫിയയുമായി ബന്ധം സംശയിക്കപ്പെട്ടിട്ടുള്ള എല്‍.ടി.ടി.ഇ. രാജീവിന്റെ കൊലപാതകം നടത്തിയതോടെ സോണിയക്ക് അനായാസേന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഭാരത പ്രധാനമന്ത്രിയും ആകുവാനുള്ള അവസരം ഒരുങ്ങി.

Google NewsAdd Kesari Weekly as a preferred source on Google

പക്ഷേ 1991ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പൂര്‍ണ്ണഭൂരിപക്ഷം ഇല്ലാതായ സവിശേഷ സാഹചര്യത്തില്‍ ഉടനെ അതിന് തയ്യാറായാല്‍ ഒരു വിദേശ വനിതയ്ക്ക് എത്രകാലം ആ പദവിയില്‍ തുടരാനാകുമെന്നതിന് ഉറപ്പില്ലായിരുന്നു. തത്കാലം തന്ത്രപൂര്‍വ്വം മാറിനിന്ന് ചെറിയ ഒരു കാലയളവിനു ശേഷം പ്രധാനമന്ത്രിക്കസേരയിലും കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലുമൊക്കെ കടന്നിരിക്കയായിരിക്കും രാഷ്ട്രീയമായി നല്ലതെന്ന നിര്‍ദ്ദേശമായിരിക്കണം അവരെ നിയന്ത്രിക്കുന്നവര്‍ അവര്‍ക്കു നല്‍കിയത്. അങ്ങനെയാണ് ആരോഗ്യകാരണങ്ങളാല്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പോലും മാറിനില്‍ക്കുകയായിരുന്ന പി.വി. നരസിംഹ റാവുവിനെ പ്രധാനമന്ത്രിക്കസേരയിലിരുത്തി ഒരു ‘റിമോട്ട് കണ്‍ട്രോള്‍ഡ്’ ഭരണത്തിന് സോണിയ സാദ്ധ്യത തേടിയത്. പക്ഷേ, പ്രധാനമന്ത്രിയായ നരസിംഹറാവുവിന്റെ ആരോഗ്യം അത്ഭുതകരമായി ഭേദപ്പെടുകയും അദ്ദേഹം സോണിയാവിധേയത്വത്തിന് വഴിപ്പെടാതെയുള്ള ഭരണശൈലി തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് പിന്നീട് ഭാരതം കണ്ടത്.

സോണിയയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് നരസിംഹറാവു ക്രമേണ വിലങ്ങുതടിയായി മാറുകയായിരുന്നു. രാജീവ് കൊലപാതകക്കേസില്‍ നിന്ന് ‘എല്‍ടിടിഇ’യെ ഒഴിവാക്കി ആ കുറ്റം ഇസ്രായേല്‍ രഹസ്യ ഏജന്‍സി മൊസാദിന്റെ തലയില്‍ കെട്ടിവെക്കാന്‍ അവസരമൊരുക്കാന്‍ തന്നോട് വിധേയത്വം പുലര്‍ത്തിയിരുന്ന ടി.എന്‍. ശേഷനെ ആഭ്യന്തര മന്ത്രിയാക്കാന്‍ ശ്രമിച്ചതുള്‍പ്പടെ പല നിര്‍ണ്ണായക പദ്ധതികളും പരാജയപ്പെട്ടു. അതേസമയം, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഉണ്ടാക്കിക്കൊടുത്ത് സര്‍ക്കാര്‍/സര്‍ക്കേതര ഫണ്ടുകള്‍ ലഭ്യമാക്കാനും വിദേശ പണമൊഴുക്ക് സാദ്ധ്യമാക്കാനും അവസരം കൊടുത്തതും പ്രധാനമന്ത്രി റാവുവായിരുന്നുവെന്നതും വസ്തുതയാണ്. നരസിംഹറാവു പ്രധാനമന്ത്രിയായി ഭരിച്ച അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 1996ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ഭൂരിപക്ഷം ഇല്ലാതെയായി; ദേവഗൗഡയും ഐ.കെ.ഗുജ്‌റാളും കുറച്ചു കാലങ്ങളിലേക്ക് പ്രധാനമന്ത്രിമാരായി. അതിനിടെ കോണ്‍ഗ്രസ് പ്രസിഡന്റും പിന്നോക്ക വിഭാഗക്കാരനുമായിരുന്ന സീതാറാം കേസരിയെ ക്രൂരമായി ഉടുമുണ്ടില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് എ.ഐ.സി.സിയുടെ മൂലയ്‌ക്കൊതുക്കി സോണിയ അദ്ദേഹത്തിന്റെ കസേര സ്വന്തമാക്കി.

ADVERTISEMENT

അതിനോടകം പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ കസേരയായിരുന്നു അടുത്ത ലക്ഷ്യം. ലോക്‌സഭയില്‍ അധാര്‍മ്മികമായി വോട്ടു ചെയ്ത ഒറീസ്സാ മുഖ്യമന്ത്രി ഗിര്‍ധര്‍ ഗമൊംഗോയുടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് അവിശ്വാസ പ്രമേയം പാസ്സാക്കി അദ്ദേഹത്തെ പുറത്താക്കി, സോണിയ പ്രധാനമന്ത്രിയാകാനുള്ള തീവ്രശ്രമം നടത്തുന്നതാണ് പിന്നീടു കണ്ടത്. തനിക്ക് ഭൂരിപക്ഷത്തിനാവശ്യമായ 272പേരുടെ പിന്തുണയുണ്ടെന്നും പറഞ്ഞ് രാഷ്ട്രപതി കെ.ആര്‍. നാരായണനെ കണ്ട് അവര്‍ അവകാശവാദവും ഉന്നയിച്ചു. സോണിയയുടെ വിനീതവിധേയനായിരുന്ന അന്നത്തെ രാഷ്ട്രപതി ഏതു തരത്തിലും അവരുടെ സിംഹസനാരോഹണത്തിന് വഴിയൊരുക്കാനുള്ള ആവേശത്തിലുമായിരുന്നു. പക്ഷേ അതിനിടെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിന്റെ മദ്ധ്യസ്ഥതയില്‍ ലാല്‍ കൃഷ്ണ അദ്വാനിയെ മുലായം സിംഗ് കണ്ടതോടെ സമാജ്‌വാദി പാര്‍ട്ടി പിന്തുണ ഇല്ലെന്നുള്ള വെളിപ്പെടുത്തലുണ്ടാകുകയും സോണിയയുടെ അവകാശവാദം പൊളിയുകയും ചെയ്തു. അങ്ങനെ ഭാരതം മറ്റൊരു പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങി.

1999ലെ തിരഞ്ഞെടുപ്പില്‍ വൈദേശിക കടന്നുകയറ്റത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞ്, വിദേശവനിതയെ ഒഴിവാക്കി, സ്വദേശ ജനത, അധികാരം അടല്‍ ബിഹാരി വാജ്‌പേയിയിലൂടെ, സ്വയം ഏറ്റെടുത്തു. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയും ലാല്‍ കൃഷ്ണ അദ്വാനി ഉപപ്രധാനമന്ത്രിയുമായ ആ ഭരണകാലം ഭാരതത്തില്‍ ദേശീയതയുടെ പ്രഭാവകാലത്തിന്റെ തുടക്കമായിരുന്നു. പൊഖ്‌റാനിലെ അണുപരീക്ഷണം, അമേരിക്കന്‍ ഉപരോധത്തെ അതിജീവിക്കല്‍, കാര്‍ഗില്‍ പ്രതിരോധം തുടങ്ങിയ വെല്ലുവിളികളെയൊക്കെ അതിജീവിച്ചുകൊണ്ട് ഭാരതം തിളങ്ങുന്ന ചരിത്രഘട്ടത്തിലെത്തി.

2004ലെ തിരഞ്ഞെടുപ്പില്‍ ദേശീയ പക്ഷം ഒരുവശത്തും വ്യത്യസ്ത ദേശവിരുദ്ധ ശക്തികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കുമായിയുന്നു മത്സരം. അതേസമയം തന്നെ തങ്ങള്‍ക്ക് വിജയിക്കാനിടയില്ലാത്ത ഇടങ്ങളില്‍ ദേശീയ ശക്തികളെ പരാജയപ്പെടുത്തുവാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള വിദേശവിധേയ രാഷ്ട്രീയ കക്ഷിയെ മറ്റു വിദേശ വിധേയ കക്ഷികളും തങ്ങളുടെ വോട്ടുകള്‍ നല്‍കി സഹായിക്കുകയെന്ന അടവുനയത്തിന്റെ അന്തര്‍ധാരയുമുണ്ടായിരുന്നു. ഫലം ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയായി. സ്വദേശപക്ഷത്തുനിന്ന ഭാരതീയ ജനതാ പാര്‍ട്ടിക്ക് 137 സീറ്റുകള്‍ കിട്ടിയപ്പോള്‍ അമേരിക്കയോടും പാശ്ചാത്യ ശക്തികളോടും മതപരമായും രാഷ്ട്രീയമായും വിധേയത്വം പുലര്‍ത്തുന്ന സോണിയയുടെ കോണ്‍ഗ്രസ്സിന് 145 സീറ്റുകള്‍ കിട്ടി. ചൈനയോട് വിധേയത്വം പുലര്‍ത്തുന്ന, സിപിഎം, സിപിഐ, കാടന്‍ നക്‌സലുകള്‍, നാടന്‍ നക്‌സലുകള്‍ തുടങ്ങിയവരടങ്ങുന്ന കമ്യൂണിസ്റ്റ് പരിവാറിന് 60ലധികം സീറ്റുകള്‍ കിട്ടി. ഇസ്ലാമിക രാഷ്ട്രീയ പക്ഷത്തിന്റെ വോട്ടു ബാങ്കിലൂടെ തിരഞ്ഞെടുപ്പ് നേട്ടം കൊയ്യുന്ന മുലായം സിങ്ങ്, ലാലു പ്രസാദ് യാദവ്, ശരത് പവാര്‍, മമതാ ബാനര്‍ജി, കരുണാനിധി തുടങ്ങിയവരുടെ പാര്‍ട്ടികളും മുസ്ലീംലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, എഐഎംഐഎം തുടങ്ങിയ തനി മുസ്ലീം വര്‍ഗീയ പാര്‍ട്ടികളും അടങ്ങുന്ന, പാകിസ്ഥാനോട് വിധേയത്വം പുലര്‍ത്തുകയോ അവരെ പിണക്കാതാരിക്കുകയോ ചെയ്യുന്ന, മൂന്നാമത്തെ കൂട്ടരും നിര്‍ണ്ണായക സംഖ്യയില്‍ ലോക്‌സഭാ സീറ്റുകള്‍ നേടി. അതോടെ പരസ്പര വൈരുദ്ധ്യങ്ങള്‍ക്ക് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയും പാകിസ്ഥാനും ചൈനയും തങ്ങളുടെ സ്വാധീന ശക്തികളെ ഒന്നിച്ചു നിര്‍ത്തി ഭാരതീയ ദേശീയതയോടൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ ശക്തിക്ക് ബദലൊരുക്കാന്‍ ധാരണയായി.

സോണിയയാകും ബദല്‍ സംവിധാനത്തില്‍ പ്രധാനമന്ത്രിയെന്നതായിരുന്നു സ്വാഭാവിക പ്രതീക്ഷ. അതില്‍ പല പ്രശ്‌നങ്ങളുമുയര്‍ന്നു. ഒന്ന്, ഉരുത്തിരിയുന്ന ബദല്‍ സംവിധാനത്തിന്റെ പ്രധാന ഊര്‍ജ്ജസ്രോതസ്സായിരുന്ന അമേരിക്കയ്ക്ക്, സോവിയറ്റ് കെജിബി ഏജന്റായിരുന്ന സ്റ്റെഫാനോ മൈനയുടെ മകള്‍ അന്റോണിയോ മൈനയേക്കാള്‍ (സോണിയാ ഗാന്ധി) കൂടുതല്‍ സ്വീകാര്യന്‍ ഡോ. മന്‍മോഹന്‍ സിംഗായിരുന്നു. അന്താരാഷ്ട്ര നിയമങ്ങളില്‍ പരിഗണിക്കപ്പെടുന്ന പാരസ്പര്യ തത്വമായിരുന്നു (Principle of Reciprocity in International Law) ഉയര്‍ന്നു വന്ന മറ്റൊരു വിഷയം. അത് കണക്കിലെടുത്താല്‍, ഇറ്റാലിയന്‍ ഭരണഘടന അനുസരിച്ച് ഒരു ഭാരതീയന് അവിടെ പൗരത്വം ലഭിച്ചാലും തിരഞ്ഞെടുക്കപ്പെടേണ്ട ഒരു പദവിയെലെത്തുന്നതിന് വിലക്കുള്ളതുകൊണ്ട് ഒരു ഇറ്റാലിയന്‍ വ്യക്തി ഭാരത പൗരത്വം തരപ്പെടുത്തിയാലും ഇവിടെ പ്രധാനമന്ത്രി പദത്തിലെത്താന്‍, നിയമപരമായ തടസ്സമുണ്ടെന്ന വിവരം അന്നത്തെ രാഷ്ട്രപതിയുടെ മുമ്പാകെ ഉയര്‍ത്തപ്പെട്ടു. കേവലം 145 സീറ്റുകള്‍ കിട്ടിയതിന്റെ പേരില്‍ പ്രധാനമന്ത്രിക്കസേര വലിച്ചിട്ടിരുന്നാല്‍ ഒരു വിദേശവനിതയെ പദവിയില്‍ കാണുന്നതിനെതിരെ രാജ്യത്തിനുള്ളില്‍ ശക്തമായ ജനവികാരം ഉയരുമെന്നതും മുന്‍കൂട്ടിക്കാണുവാന്‍ കഴിയുന്നതായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകൂടം തങ്ങളുടെ ലക്ഷ്യം നേടുന്ന കാര്യത്തില്‍ വേണ്ടത്ര മുന്നോട്ടുപോയില്ലെന്നതില്‍ ദേശീയപക്ഷത്ത് ഉയര്‍ന്നുവന്ന ചില്ലറ അസ്വസ്ഥതകള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ലോക്‌സഭാ സീറ്റുകളില്‍ കുറവുവരുത്തുവാനിടയാക്കിയിരിക്കാം. പക്ഷേ, ഒരു വിദേശ വനിതയ്‌ക്കെതിരെയുള്ള നിലപാടില്‍ ദേശീയ പക്ഷത്തുള്ള എല്ലാവരും ഒന്നിക്കുമെന്നും അതിനെതിരെ എല്ലാവരും ചേര്‍ന്നൊരു ജനകീയ മുന്നേറ്റം സംഭവിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം സംജാതമാകാം. അത്തരമൊരു ജനകീയ മുന്നേറ്റത്തെ ചെറുക്കുന്നതിന് സോണിയക്ക് കരുത്തുണ്ടാകില്ലെന്ന കണക്കുകൂട്ടലും സ്വാഭാവികമായിരുന്നു. അതിനിടയിലും പ്രധാനമന്ത്രി പദം തനിക്ക് വേണമെന്ന ആവശ്യവുമായി സോണിയ രാഷ്ട്രപതിയെ കാണാന്‍ പോയി. രാഷ്ട്രപതിഭവനിലെത്തിയ സോണിയ അവിടെ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട് തന്റെ സത്യപ്രതിജ്ഞ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്ന സൂചന നല്‍കുകയും ചെയ്തതാണ്. അങ്ങനെ അവര്‍ പറയുന്നത് ദൃശ്യമാധ്യമങ്ങളുടെ തത്സമയ പ്രക്ഷേപണങ്ങളില്‍, അന്ന്, വ്യക്തമായിരുന്നു. പക്ഷേ, രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ കണ്ടശേഷം തിരിച്ചിറങ്ങിയ സോണിയ, പ്രധാനമന്ത്രി പദം താന്‍ ത്യാഗം ചെയ്യുകയാണെന്ന് കപടനാടകം നടത്തുന്നതാണ് പിന്നീടു കണ്ടത്. രാഷ്ട്രപതിയുടെ മുമ്പിലെത്തിയപ്പോള്‍ ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു നിവൃത്തിയില്ലാതെയായതു മാത്രമായിരിക്കാം അതിനു കാരണം. അതേ തുടര്‍ന്ന് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാകുകയും ചെയ്തു.

അവിടെ നിന്നാണ് പേരിന് പ്രധാനമന്ത്രിയായി ഡോ. മന്‍മോഹന്‍ സിംഗും സൂപ്പര്‍ പ്രധാനമന്ത്രിയായി സോണിയാ ഗാന്ധിയും ഭരിക്കുന്ന അവസ്ഥ നിലവില്‍ വന്നത്. സോണിയാ-മന്‍മോഹന്‍ ഭരണകൂടത്തിന് വഴിയൊരുക്കിയ അമേരിക്കയും പാകിസ്ഥാനും ചൈനയും കണക്ക് പറഞ്ഞു തന്നെ പ്രതിഫലം പിടിച്ചു വാങ്ങുന്ന അവസ്ഥയാണ് പിന്നീട് ഭാരതം കണ്ടത്. അമേരിക്ക, ആണവ കരാറിലും വാണിജ്യ കാര്യങ്ങളിലും മറ്റും തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ ഭദ്രമാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ പ്രസിഡന്റിന്റെയും മറ്റും മുമ്പില്‍ നില്‍ക്കുമ്പോള്‍ പോലും പ്രകടമായിരുന്ന വിനീത വിധേയത്വം വിളിച്ചറിയിക്കുന്ന ശരീരഭാഷ സ്വദേശാഭിമാനിയായ ഭാരതീയന് ലജജ തോന്നിപ്പിക്കുന്നതായിരുന്നു. അതിര്‍ത്തിയില്‍ വേണ്ട റോഡുകളോ വിമാനത്താവളങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ വികസിപ്പിക്കുന്നതിലും പ്രതിരോധത്തിന് വേണ്ട ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിലുമൊക്കെ കാട്ടിയിരുന്ന ഉദാസീനത ചൈനയുടെയും പാകിസ്ഥാന്റെയും മനം കുളിര്‍പ്പിച്ചു! പ്രതിരോധമേഖലയില്‍ കരുതലിനും കാര്യശേഷിക്കും അവധി കൊടുത്തത് അധിനിവേശത്തിന് അവസരം നോക്കിയിരുന്ന ആ രണ്ടു ശത്രുക്കളുടെയും രണതന്ത്രങ്ങള്‍ക്കു യോജിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. അതിനിടെ ഒരു കാര്യത്തില്‍ മാത്രം ഡോ. മന്‍മോഹന്‍ സിംഗ് താന്‍ തന്നെയാണ് പ്രധാനമന്ത്രിയെന്ന നിലപാടെടുത്തു. അമേരിക്കയുമായുള്ള ആണവക്കരാര്‍ ഒപ്പിടണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഒപ്പിടുന്നത് ഒഴിവാക്കാമെന്ന് സോണിയാ ചൈനയ്ക്കു വാക്കു കൊടുക്കുകയും ചെയ്തിരുന്നു. കരാര്‍ ഒപ്പിട്ടതോടെ ചൈന പ്രകോപിതരായി. ചൈന പ്രകോപിതരായതുകൊണ്ട് കമ്യൂണിസ്റ്റ് പക്ഷം പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പക്ഷേ അതേ തുടര്‍ന്ന് 2009ല്‍ തിരഞ്ഞെടുപ്പ് നടന്നതോടെ ഡോ. മന്‍മോഹന്‍ സിംഗിന് കമ്യൂണിസ്റ്റ് പക്ഷ പിന്തുണയില്ലാതെ ഭരണം തുടരുവാനുള്ള അവസരം ലഭിച്ചു. ആ തിരഞ്ഞെടുപ്പില്‍ വര്‍ദ്ധിത വീര്യത്തോടെ അമേരിക്കയും പാകിസ്ഥാനും ‘ഉദ്ദിഷ്ടകാര്യങ്ങളുടെ ഉപകാര സ്മരണകളോടെ’ ഡോ. മന്‍മോഹന്‍ സിംഗിന് പിന്തുണ തുടര്‍ന്നു. ആണവക്കരാര്‍ ഉയര്‍ത്തിയ അസ്വസ്ഥത നിലനില്‍ക്കുമ്പോഴും വാണിജ്യ താത്പര്യങ്ങള്‍ക്കും തങ്ങളുടെ അധിനിവേശ രണതന്ത്രത്തിനും സോണിയയുടെ നിയന്ത്രണത്തിലുള്ള മന്‍മോഹന്‍ സിംഗ് ഭരണകൂടമായിരിക്കും കൂടുതല്‍ പ്രയോജനപ്രദമെന്ന കണക്കുകൂട്ടലില്‍ ചൈന, അവരുടെ പരമ്പരാഗത ചാരന്മാരായ കമ്യൂണിസ്റ്റ് പരിവാറിനെ പോലും അരികിലേക്കു മാറ്റി, സോണിയാ പക്ഷത്തിനുള്ള പിന്തുണ തുടര്‍ന്നു (അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സോണിയയോടൊപ്പം ചൈനയില്‍ ചെന്ന് രാഹുല്‍ രഹസ്യക്കരാര്‍ ഒപ്പിട്ടതും പിന്നീട് മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റു പാര്‍ട്ടി ഭാരതത്തില്‍ തീര്‍ത്തും അപ്രസക്തമായതുമൊക്കെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്).

ഹിന്ദുത്വ തീവ്രവാദമെന്ന കെട്ടുകഥ
ഡോ. മന്‍മോഹന്‍ സിംഗിലൂടെ പിന്‍സീറ്റ് ഭരണം 2004 മുതല്‍ 2014 വരെ തുടരുമ്പോഴും തന്റെ പ്രധാനമന്ത്രി പദമോഹം രാഹുലിലൂടെ പൂവണിയിക്കുവാനുള്ള കുതന്ത്രങ്ങളിലേക്കായി സോണിയയുടെ ശ്രദ്ധ. ആ ലക്ഷ്യം നേടിയെടുക്കാന്‍ ഭാരതത്തിന്റെ പൊതുജീവിതത്തില്‍ ഉയര്‍ന്നുവരുന്ന ഹിന്ദുത്വ സാംസ്‌കാരിക ദേശീയ ബോധത്തെ ചെറുക്കാതെ തരമില്ലെന്നവര്‍ കണക്കുകൂട്ടി. രാഷ്ട്രീയരംഗത്താണെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഉയര്‍ത്തിയ, ഉന്നതമൂല്യങ്ങളും വിപുലസാദ്ധ്യതകളും ഉയര്‍ത്തിയ ഗുജറാത്ത് മാതൃക, ഭാരതം ആവേശപൂര്‍വ്വം സ്വീകരിച്ചു തുടങ്ങിയ അന്തരീക്ഷവും. ആ അന്തരീക്ഷത്തെ അതിജീവിക്കാന്‍ മെനഞ്ഞ കുതന്ത്രമായിരുന്നു ഹിന്ദുത്വ തീവ്രവാദമെന്ന കെട്ടുകഥ മെനഞ്ഞെടുത്ത് രാഷ്ടീയ സ്വയംസേവക സംഘത്തെ പ്രതിക്കൂട്ടിലാക്കി നിരോധനമടക്കമുള്ള നടപടികള്‍ക്ക് വഴിയൊരുക്കുകയെന്നത്.

അത്തരം ഒരു നുണക്കഥ മെനഞ്ഞ് അതില്‍ ഭാരതത്തിലെ ഹിന്ദുവിന്റെ സമാജ ശബ്ദമായ രാഷ്ട്രീയ സ്വയംസേവക സംഘത്തെയും രാഷ്ട്രീയ ശബ്ദമായ ഭാരതീയ ജനതാ പാര്‍ട്ടിയേയും പ്രതിക്കൂട്ടില്‍ കയറ്റിയാല്‍ ഭാരതത്തിനുള്ളിലെ കമ്യൂണിസ്റ്റുകളും ഇസ്ലാമിക /ക്രിസ്തീയ വര്‍ഗീയവാദികളും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുവിരുദ്ധ വര്‍ഗീയതയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും വ്യത്യസ്ത ധാരകളെ ഒരു പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയും. ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും ഹിന്ദു വിരുദ്ധ വര്‍ഗീയതയുടെയും കൂട്ടുമുന്നണിക്ക് അമേരിക്കയുടെയും ചൈനയുടെയും പാകിസ്ഥാന്റെയും മുന്നില്‍ ഇരവാദം ഉയര്‍ത്തി അവരുടെ സഹായം ഒഴുകുന്നതിന്റെ അളവും വേഗതയും വര്‍ദ്ധിപ്പിക്കാനാകും. ഭാരതീയ രാജ്യ സുരക്ഷയുടെ അടിസ്ഥാനശിലയായ ഹൈന്ദവ സാംസ്‌കാരിക ദേശീയതയുടെ അടിത്തറ ഇളക്കിയാല്‍ അധിനിവേശത്തിന് അവസരം കാത്തിരിക്കുന്ന ചൈനയും പാകിസ്ഥാനും അടങ്ങുന്ന ശത്രുരാജ്യങ്ങള്‍ തൃപ്തരാകും. ഭാരതത്തിലുടനീളം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ലോകമാകെ പടരുന്ന ഇസ്ലാമിക ഭീകരതയുടെ പ്രഭവകേന്ദ്രമായി മാറുകയും ചെയ്ത പാകിസ്ഥാന് അന്താരാഷ്ട്ര വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ അവസരമണ്ടാക്കുന്നത് ഭാരതത്തിനുള്ളിലെ ‘പാകിസ്ഥാനെ’ സ്ഥിരം വോട്ടുബാങ്കാക്കി നിലനിര്‍ത്താനുള്ള അവസരമൊരുക്കും.

സോണിയാ കോണ്‍ഗ്രസ് പക്ഷം ഹിന്ദുത്വ തീവ്രവാദം പടച്ചെടുക്കാന്‍ നടത്തിയ നീക്കങ്ങളുടെ ഭാഗമായി ഒന്നാം യുപിഎ സര്‍ക്കാരിന്റെ തണലില്‍ ദില്ലിയിലും ബാംഗ്ലൂരിലും മുംബൈയിലും രാജസ്ഥാനിലും എല്ലാമടക്കം ഭാരതത്തിലാകെ നടന്ന ഇസ്ലാമിക ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ചിലത് തിരഞ്ഞെടുക്കാനും പുതിയ ചില ഭീകര പ്രവര്‍ത്തനങ്ങള്‍ക്കിടം ഒരുക്കാനും അവയില്‍ ഹൈന്ദവ പക്ഷത്തു നില്‍ക്കുന്ന ശ്രദ്ധേയ വ്യക്തിത്വങ്ങളെ ചെയ്യാത്ത കുറ്റത്തിന് പ്രതികളാക്കുവാനുമുള്ള തന്ത്രം സ്വീകരിച്ചതായാണ് പിന്നീടു കാണാന്‍ കഴിയുന്നത്. അതിന്റെ ഭാഗമായി തിരഞ്ഞെടുത്തതായി കരുതപ്പെടുന്ന സംഭവങ്ങള്‍ ശ്രദ്ധിക്കുക.

1) 2006 സപ്തംബര്‍ 8ന് 37 പേരുടെ മരണത്തിനിടവരുത്തിയ മാലേഗാവ് സ്‌ഫോടനങ്ങള്‍.
2) 2006 സപ്തംബര്‍ 18ന് നടന്ന 68 പേരുടെ മരണത്തിനിട വരുത്തിയ സംഝോതാ എക്‌സ്പ്രസ്സ് സ്‌ഫോടനം
3) 2007 മെയ് 18ന് പതിമൂന്നു പേരുടെ മരണത്തില്‍ കലാശിച്ച, ഹൈദരാബാദിലെ മെക്കാ മസ്ജിദ് സ്‌ഫോടനം.
4) 2007 ആഗസ്റ്റ് 25നു 42 പേരുടെ മരണത്തിടവരുത്തിക്കൊണ്ട് ഹൈദരാബാദില്‍ നടന്ന സ്‌ഫോടനങ്ങള്‍.
5) 2007 ഒക്ടോബര്‍ 11ന് മൃന്നു പേരുടെ മരണത്തിനിടവരുത്തിയ അജ്മീര്‍ ശെരീഫിനടുത്തു നടന്ന സ്‌ഫോടനം.
6) 2007 ഒക്ടോബര്‍ 14ന് (ഈദ് ദിനം) ലൂധിയാനയിലെ ഷിനഗര്‍ സിനേമാ ഹാളില്‍ നടന്ന 6 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം.
7) 2008 സപ്തംബര്‍ 29ന് മാലേഗാവിലും മോദാസ (ഗുജറാത്തിലും നടന്ന സ്‌ഫോടനങ്ങള്‍)
ആ കേസുകളില്‍ വിശദമായ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ പ്രതികളെ പോലും ഒഴിവാക്കി നിരപരാധികളായ ഹിന്ദുക്കളെ പ്രതികളാക്കി കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുക. അവരുമായി ഹൈന്ദവ പ്രസ്ഥാനങ്ങളിലെ ഉന്നത നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കൃത്രിമ തെളിവുകളിലൂടെ സ്ഥാപിച്ചെടുക്കുക. ഹിന്ദുത്വ തീവ്രവാദമെന്ന കള്ളപ്രചാരണത്തിന് അങ്ങനെ അന്താരാഷ്ട്ര തലത്തിലുള്‍പ്പടെ അവസരമൊരുക്കുക.

അങ്ങനെ, ഹിന്ദു തീവ്രവാദം എന്നൊരു നുണപ്രചരണം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഫലപ്രദമായി നടത്തുവാന്‍ സോണിയാ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയപ്പോള്‍ അവരുടെ ദുര്‍ബുദ്ധിയുടെ ആവനാഴിയില്‍ തയ്യാറാക്കിയ പദ്ധതികളില്‍ ചിലതൊക്കെ തിരിഞ്ഞുനോക്കുമ്പോള്‍ പ്രകടമായിക്കാണാം. സനാതന സംസ്‌കൃതി, സന്യാസി സമൂഹം, സംഘം, സൈന്യം എന്നിവയില്‍ നിന്ന് ആളുകളെ വലയില്‍ കുരുക്കി യുക്തി ഭദ്രമെന്ന തോന്നലുളവാക്കുന്ന കഥ മെനയുക. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ചില ഭീകരവാദക്കേസുകളെ തിരഞ്ഞെടുത്ത് അവ ഹിന്ദു പക്ഷത്തു നിന്ന് സംഭവിച്ചതാണെന്ന് സ്ഥാപിക്കാനാകും വിധം അന്വേഷണങ്ങള്‍ മാറ്റിമറിച്ച് നിരപരാധികളെ പ്രതികളാക്കി അവര്‍ക്കെതിരെ കൃത്രിമമായി തെളിവുകള്‍ സൃഷ്ടിക്കുക. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദേശീയ തലത്തിലുള്ള അധികാരികളായ ഡോ. മോഹന്‍ജി ഭാഗവത്, ഇന്ദ്രേഷ്‌കുമാര്‍ തുടങ്ങിയവരെ തന്നെ കേസില്‍ കുടുക്കി സംഘത്തില്‍ തീവ്രവാദികളുടെ ഒരു ശൃംഖല പ്രവര്‍ത്തിക്കുന്നു എന്ന കള്ളം പ്രചരിപ്പിച്ച് വീണ്ടും സംഘത്തെ നിരോധിക്കുവാനുള്ള നടപടികളെടുക്കുക. ഡോ. മോഹന്‍ ഭാഗവത്, ഇന്ദ്രേഷ്‌കുമാര്‍ എന്നിവര്‍ ആവര്‍ത്തിച്ചു നടക്കുന്ന ഇസ്ലാമിക ഭീകരവാദ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നു കരുതുന്ന ഹിന്ദുസംഘടനാ നേതാക്കള്‍ അവരെ വധിക്കാന്‍ വ്യാപകമായ പദ്ധതിയിടുന്നുവെന്ന നുണപ്രചാരണം നടത്തി ഹൈന്ദവ ഐക്യത്തില്‍ ആഴത്തില്‍ വിള്ളല്‍ വീഴ്ത്തുക. ഇസ്ലാമിക ഭീകരാക്രമണങ്ങളില്‍ നിന്ന് യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി വലയില്‍ വീഴ്ത്തുന്ന ഹിന്ദുപ്രതികള്‍ തന്നെയാണ് ഡോ. മോഹന്‍ ഭാഗവതിനെയും ഇന്ദ്രേഷ് കുമാറിനെയും മറ്റും വധിക്കാന്‍ ശ്രമിക്കുന്നതെന്ന കള്ളക്കഥയും കൂടി അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ സംഘവും ഹിന്ദുസമാജവും വെറുക്കുന്ന സാഹചര്യം വളര്‍ത്തിയെടുക്കുക. അങ്ങനെ അവര്‍ക്ക് നിയമസഹായം പോലും ലഭിക്കാത്തതും അവരുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ഒറ്റപ്പെടുത്തുന്നതുമായ അന്തരീക്ഷം വളര്‍ത്തി അവരുടെ മേല്‍ ചാര്‍ത്തപ്പെടുന്ന കുറ്റാരോപണങ്ങള്‍ പ്രതിരോധിക്കപ്പെടാതെ പോകുന്ന അവസ്ഥ സൃഷ്ടിക്കുക. ഇതിനൊക്കെ ഇടയില്‍ ഡോ. മോഹന്‍ജി ഭാഗവതിനെയും ഇന്ദ്രേഷ് കുമാറിനെയും പോലുള്ളവരെ വധിക്കാനുള്ള ഇസ്ലാമിക ഭീകരവാദികളുടെ പദ്ധതികള്‍ നടപ്പാക്കുകയോ സോണിയാ കോണ്‍ഗ്രസ്സ് ഭരണകൂടത്തിലെ രഹസ്യ സംവിധാനങ്ങളുടെ സഹായത്തോടെ ആ ക്രൂരകൃത്യം നിര്‍വഹിച്ചിട്ട് അത് ഹൈന്ദവ പക്ഷത്തുള്ള സംഘടനകളുടെയോ പ്രമുഖ വ്യക്തികളുടെയോ തലയില്‍ കെട്ടിവെക്കുക എന്ന അതിനീചമായ കുടിലപ്രവൃത്തിക്കും പദ്ധതിയുണ്ടായിരുന്നോ എന്ന് സംശയം തോന്നുന്നു. ചുരുക്കത്തില്‍ മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് കളമൊരുക്കി അത് ഹിന്ദുത്വ ദേശീയപക്ഷത്തിന്റെ മുഖ്യധാരയെ തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിച്ച നെഹ്രു-മൗണ്ട് ബാറ്റന്‍ കുതന്ത്രം ആന്റോണിയോ മൈനോയും ശരത് പവാറും ചേര്‍ന്ന് വീണ്ടും പ്രയോഗിച്ചു നോക്കാന്‍ പരിശ്രമിച്ചുവോയെന്ന ചോദ്യം ഉയരുന്നു. സംഝോതാ കേസും രണ്ട് മാലേഗാവ് കേസുകളും (2006, 2008) നിരപരാധികളായി ഹിന്ദുക്കളുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതിനെതിരെ പ്രതിരോധമുയര്‍ത്തിയ അഭിഭാഷകരുടെ 150 അംഗ പ്രതിരോധ സംഘത്തോടൊപ്പം താനുമുണ്ടായിരുന്നുയെന്ന് എസ്. ഗുരുമൂര്‍ത്തി അര്‍ണാബ് ഗോസ്വാമിക്ക് (റിപ്പബ്ലിക്ക് ട.വി) നല്‍കിയ അഭിമുഖത്തില്‍ പ്രഖ്യാപിച്ചത് ഫലപ്രദമായ പ്രതിരോധം തീര്‍ത്തതുകൊണ്ടു മാത്രമാണ് ഭാരതീയ ദേശീയതയുടെ പക്ഷം വിദേശ-സ്വദേശ ശത്രുകൂട്ടായ്മയില്‍ നിന്ന് രക്ഷ തേടിയതെന്നതിന്റെ സൂചന നല്‍കുന്നു.

മഹാരാഷ്ട്രയെ ലക്ഷ്യമിടുന്നു
സോണിയയും മന്‍മോഹന്‍ സിംഗും നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ കുടിലപ്രവൃത്തികള്‍ക്ക് മഹാരാഷ്ടയെയാണ് മുഖ്യമായും തിരഞ്ഞെടുത്തത്. അതിന് കൃത്യമായ കാരണമുണ്ട്. അന്ന് അവിടം ഭരിച്ചിരുന്നത് ശരദ്പവാറിന്റെ എന്‍.സി.പി.യും സോണിയയുടെ കോണ്‍ഗ്രസ്സും ചേര്‍ന്ന മുന്നണിയായിരുന്നു. 1993 മാര്‍ച്ച് 12നു ഇസ്ലാമിക ഭീകരവാദികള്‍ ബോംബെ സ്‌ഫോടനങ്ങള്‍ നടത്തിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ശരദ്പവാര്‍ ചെയ്ത ഒറ്റ പ്രവൃത്തി ഓര്‍ത്തെടുത്താല്‍ ഇത്തരം കുരുട്ടു ബുദ്ധിക്ക് സോണിയാ അദ്ദേഹത്തെ ഒപ്പം കൂട്ടിയതിന്റെ കാരണം പിടികിട്ടും. അന്ന് ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളായ പന്ത്രണ്ടിടങ്ങളിലായിരുന്നു യഥാര്‍ത്ഥത്തില്‍ സ്‌ഫോടനങ്ങളുണ്ടായത്. ആ വാര്‍ത്ത ലഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രി പവാര്‍ ആകാശവാണിയിലും ദൂരദര്‍ശനിലും കൂടി മുസ്ലീം ഭൂരിപക്ഷമുള്ള മസ്ജിദ് ബുണ്ഡെ എന്ന സ്ഥലത്തും സ്‌ഫോടനം ഉണ്ടായതായൊരു കള്ളം ബോധപൂര്‍വ്വം പറഞ്ഞ് ഹിന്ദുവിന്റെ മേല്‍ ഇല്ലാത്ത കുറ്റം ചുമത്തി ഇസ്ലാമിക ഭീകരവാദികള്‍ക്ക് പ്രതിരോധത്തിനോ തുടരാക്രമണങ്ങള്‍ക്കൊ ന്യായം നിരത്താന്‍ അവസരമൊരുക്കിയെന്നതോര്‍ക്കുക.

അങ്ങനെ, ഭാരതഭരണം നിയന്ത്രിച്ചിരുന്ന സോണിയാ മഹാരാഷ്ട്ര ഭരണം നിയന്ത്രിച്ചിരുന്ന ശരദ്പവാറിനെ ഹിന്ദുതീവ്രവാദം എന്ന കള്ളക്കഥ മെനയുന്നതിനുള്ള കുടിലതന്ത്രങ്ങളുടെ മുഖ്യചുമതലയില്‍ നിയോഗിച്ചതോടെ അതിനുള്ള നീക്കങ്ങളുടെ വേഗതകൂടി. 2007ന്റെ രണ്ടാം പകുതിയില്‍ നടന്ന എന്‍സിപിയുടെ ഒരു ഉന്നതതല സമ്മേളനത്തിലായിരുന്നു ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ക്ക് സംസ്ഥാന ഭരണകൂടത്തെ ദുരുപയോഗം ചെയ്യാനുള്ള നിര്‍ദ്ദേശം ശരദ് പവാര്‍ നല്‍കിയതായിട്ടാണ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അവിടെ ശരദ് പവാര്‍ ഉയര്‍ത്തിയ വിഷയം തീവ്രവാദികളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ മുസ്ലീങ്ങളെ മാത്രം അന്വേഷണ ഏജന്‍സികള്‍ പ്രതികളാക്കുന്നത് എന്തുകൊണ്ടാണെന്നതായിരുന്നു. അത് പോരാ ഹിന്ദുക്കളെയും പ്രതികളാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അത്തരം ഒരു ചോദ്യത്തിന്റെ സ്വാഭാവിക ഉത്തരം കുറ്റം ചെയ്തുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സംശയിക്കപ്പെടുന്നവരെ അല്ലേ പ്രതികളാക്കേണ്ടത് എന്നതാണ്. അല്ലാതെ ഒരു കേസില്‍ പത്ത് മുസ്ലീങ്ങള്‍ പ്രതികളായാല്‍ മറ്റൊരു കേസില്‍ പത്ത് ഹിന്ദുക്കളെയും പ്രതികളാക്കണമെന്നു പറഞ്ഞാല്‍ അതിലെന്തു ന്യായമെന്ന മറു ചോദ്യവും ചോദിക്കണം. പക്ഷേ അതൊന്നും ചോദിക്കാനുള്ള ന്യായബോധമില്ലാത്ത അന്നത്തെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി തന്നെ പവാറിന്റെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 2006ല്‍ മാലേഗാവില്‍ നടന്ന സ്‌ഫോടനങ്ങള്‍ കേസന്വേഷണത്തില്‍ അന്യായമായി ഇടപെട്ടുകൊണ്ടാണ് ‘ഹിന്ദുക്കളെ പ്രതികളാക്കാനുള്ള’ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതിനകം മാലേഗാവ് കേസില്‍ അന്വേഷണം നടത്തിയ എടിഎസ് തലവന്‍ കെ.പി. രഘുവംശിയെ മാറ്റി തല്‍സ്ഥാനത്ത് ഹേമന്ദ് കര്‍കറയെന്ന പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു.

സോണിയാ-പവാര്‍ ടീം ഹേമന്ദ് കര്‍കറെയന്ന ഐ.പി.എസ്. ഉന്നതാധികാരിയെ തങ്ങളുടെ കുത്സിത ലക്ഷ്യങ്ങള്‍ നേടുവാന്‍ നിയോഗിച്ചുവെന്നു പറയുമ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ച് വ്യത്യസ്ത മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ ഗൗരവപൂര്‍ണ്ണം പരിഗണിക്കപ്പെടേണ്ടവയില്‍ ചിലതിവിടെ സൂചിപ്പിക്കാം. നാഗ്പൂരിലെ അറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റുകാരനായിരുന്ന കമ്ലാകര്‍ കര്‍കറെയുടെ പുത്രനായിരുന്നു അദ്ദേഹം. ഹേമന്ദ് കര്‍കറെയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ കവിതാ കര്‍ക്കറെ കമ്യൂണിസ്റ്റ്-ജിഹാദി കൂട്ടു കെട്ടിനോടു ചേര്‍ന്നു നില്‍ക്കുന്ന കുബുദ്ധിജീവി സമൂഹത്തിന്റെ ഭാഗമായിരുന്നു. ഹേമന്ദ് കര്‍കറെ കൊല്ലപ്പെട്ട 26/11 ഭീകരാക്രമണത്തിന് ഒരാഴ്ച മുമ്പ് താന്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ച് ഒരു മാധ്യമ സ്ഥാപനം വാഗ്ദാനം ചെയ്ത രണ്ടുകോടി രൂപ പ്രതിഫല സാദ്ധ്യതയുള്ള ഒരു ഉദ്യോഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുയെന്ന് അദ്ദേഹത്തിന് വളരെ അടുപ്പമുള്ള മാധ്യമ പ്രവര്‍ത്തകനോട് സൂചിപ്പിരുന്നു. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ കണ്ട് രാജിവെക്കുവാനുള്ള ഉദ്ദേശ്യം അറിയിച്ചിരുന്നതായും വാര്‍ത്തയുണ്ട്. അതൊക്കെ കൂടുതല്‍ സമഗ്രമായ പഠനത്തിന് വിധേയമാക്കേണ്ട കാര്യങ്ങളാണെന്നതില്‍ സംശയമില്ല. എന്നാല്‍ ചര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ഹേമന്ദ് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ്. സംഘം നിരപരാധികളായ ഹിന്ദുക്കളെ വേട്ടയാടിയതും ഡോ. മോഹന്‍ജി ഭാഗവത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഉന്നതാധികാരികളെ വരെ ലക്ഷ്യം വെച്ചതിന്റെയും ചരിത്രം തന്നെയാണ് മുന്‍ഗണന അര്‍ഹിക്കുന്നത്.

സംഘത്തിന്റെ അന്നത്തെ (2008) സര്‍കാര്യവാഹും ഇന്നത്തെ പരമ പൂജനീയ സര്‍സംഘചാലകുമായ ഡോ. മോഹന്‍ജി ഭാഗവതിനെ മാലേഗാവ് സ്‌ഫോടന അന്വേഷണ വേളയില്‍ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുക്കാന്‍ ഹേമന്ദ് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രാ ആന്റി ടെറര്‍ സ്‌ക്വാഡ് (എടിഎസ്) ഉത്തരവ് നല്‍കിയത്, ഇന്‍സ്‌പെക്ടര്‍ മെഹിബൂബ് മുജാവറിനായിരുന്നു. വേണ്ടത്ര രഹസ്യ ഫണ്ടും ആയുധങ്ങളും പത്തു-പന്ത്രണ്ടു പേരുള്ള ഒരു സംഘത്തെയും നല്‍കിയായിരുന്നു, ആ ദുഷ്‌കര്‍മ്മം ചെയ്യാന്‍ ഒരു മുസ്ലീം നാമധാരിയായ അദ്ദേഹത്തെ നിയോഗിച്ചത്. ഇന്‍ഡോറും നാഗ്പൂരും അടക്കം പല പ്രദേശങ്ങളിലും ദൗത്യത്തിന്റെ ഭാഗമായി അവര്‍ സഞ്ചരിക്കുകയും ചെയ്തു. ഡോ. മോഹന്‍ ഭാഗവതിനോടൊപ്പം കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട മൂന്നു ഹതഭാഗ്യരായിരുന്നു രാം കല്‍സംഗ്രായും, സന്ദീപ് ഡാങ്കെയും, ദിലീപ് പത്തിദാറും. നീതിമാനായ ഇന്‍സ്‌പെക്ടര്‍ മെഹിബൂബ് മുജാവര്‍ എന്തായാലും, ആ നികൃഷ്ടകര്‍മ്മത്തിന് തയ്യാറായില്ല.

അക്കാര്യത്തില്‍ റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ മെഹിബൂബ് മുജാവര്‍ പിന്നീട് നടത്തിയ വെളിപ്പെടുത്തലുകള്‍ ശ്രദ്ധിക്കുക: ”എ.ടി.എസ് അന്ന് എന്ത് അന്വേഷമാണ് നടത്തിയതെന്ന് എനിക്കു പറയാനാകില്ല. പക്ഷേ എനിക്ക്, രാം കല്‍സംഗ്രാ, സന്ദീപ് ഡാങ്കെ, ദിലീപ് പത്തിദാര്‍, ആര്‍.എസ്.എസ്. പ്രമുഖന്‍ മോഹന്‍ ഭാഗവത് തുടങ്ങിയവരെ സംബന്ധിക്കുന്ന ചില രഹസ്യ ഉത്തരവുകള്‍ നല്‍കിയിരുന്നു.” (‘I cannot say what investigation the ATS did then and why…But I was given some confidential orders regarding perosnalities like Ram Kalsangra, Sandip Dange, Dilip Patidar and RSS chief Mohan Bhagwat. All these orders were not such that one could follow them.’). മുജാവര്‍ തുടര്‍ന്നു: ”മോഹന്‍ ഭാഗവതിനെ പോലൊരു ഉന്നത വ്യക്തിയെ കസ്റ്റഡിയിലെടുക്കുക എന്നത് എന്റെ കഴിവിനപ്പുറമായിരുന്നു. ആ ഉത്തരവുകള്‍ അനുസരിക്കാത്തതിന്റെ പേരില്‍ എന്നെ ഒരു കള്ളക്കേസില്‍ കുടുക്കി എന്റെ നാല്‍പതു വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതം തകര്‍ത്തു (‘It was beyond my capacity to apprehend a towering perosnality like Mohan Bhagwat. As I did not follow the orders, a false case was registered against me and it destroyed my career of 40 years’). താന്‍ പറഞ്ഞതൊക്കെ തെളിയിക്കാനുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും കൂടി പറഞ്ഞശേഷം അദ്ദേഹം തുറന്നു പറഞ്ഞു.: ”അവിടെ ഒരു കാവി ഭീകരതയുമില്ലായിരുന്നു. എല്ലാം കാപട്യമായിരുന്നു.” (‘There was no saffron terrorism. Everything was fake’). പിന്നീട് ഡോ. മോഹന്‍ ഭാഗവതിനെ ഒഴിവാക്കിയെങ്കിലും രാം കല്‍സംഗ്രായെയും, സന്ദീപ് ഡാങ്കെയെയും, ദിലീപ് പത്തിദാറിനെയും, ഹേമന്ദ് കര്‍ക്കറെയുടെ നേതൃത്വ കാലത്തു തന്നെ എടിഎസ്സ് അന്യായമായി കസ്റ്റഡിയിലെടുത്തു. എന്തായാലും ഡോ.മോഹന്‍ജി ഭാഗവത്തിന്റെ കാര്യത്തില്‍ ഈശ്വരാധീനം ഭാരതത്തിനു മേലുണ്ടായി; അദ്ദേഹം ആ കുടിലതന്ത്രത്തെ അതിജീവിച്ചു. ആര്‍ക്കുവേണ്ടിയാണോ നിരപരാധികളെ കള്ളക്കേസില്‍ കസ്റ്റഡിയിലെടുക്കാന്‍ ഹേമന്ദ് കര്‍ക്കറെ ഉത്തരവിട്ടത് അതേ ഇസ്ലാമിക ഭീകരവാദികള്‍ നടത്തിയ 26/11 ബോംബെ ആക്രമണത്തില്‍ അദ്ദേഹവും ദൗര്‍ഭാഗ്യകരമായി കൊല്ലപ്പെട്ടു. പക്ഷേ അതേ ഹേമന്ദ് കര്‍കറെയുടെ എടിഎസ് കസ്റ്റഡിയിലെടുത്ത രാം കല്‍സംഗ്രായെയും, സന്ദിപ് ഡാങ്കെയെയും, ദിലീപ് പത്തിദാറിനെയും സോണിയയുടെ ഭരണകൂടം കൊന്നൊടുക്കിയോ തിന്നുതീര്‍ത്തോ ഏന്നതാണ് പതിനേഴു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഭാരതം ചോദിക്കുന്നത്.
(തുടരും)

Tags: സോണിയ ഗാന്ധിഹിന്ദു തീവ്രവാദംമാലേഗാവ്
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies