Tuesday, May 20, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

സ്വേച്ഛാധിപതി വിജയന്റെ ഈഗോ

ശാകല്യന്‍

Print Edition: 10 January 2020

എല്ലാ ഭരണകൂടവും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നുണ്ടെന്നും അവരുടെ ഈഗോ നിരപരാധികളെ തടവിലിടുന്നുണ്ടെന്നുമുള്ള മഹദ്‌വചനം മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ അലന്‍ സുഹൈബിന്റെ അമ്മ സബിത ടീച്ചറുടെതാണ്. ടീച്ചര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കത്തിലെ വാക്കുകള്‍ മകനുള്ളതാണെങ്കിലും അത് പ്രത്യക്ഷത്തില്‍ മുഖ്യന്‍ സഖാവിനുള്ളതാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യമാകും. സ്വേച്ഛാധിപതിയുടെ ഈഗോയുടെ ഇരയ്ക്കുവേണ്ടി മുന്‍ നക്‌സല്‍ താരം കെ.അജിതയ്‌ക്കൊപ്പം സബിത ടീച്ചര്‍ കോഴിക്കോട്ട് നിരാഹാരമാചരിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകയായ സബിത മാത്രമല്ല സ്വേച്ഛാധിപതി സഖാവിന്റെ ഈഗോയുടെ ഇരകള്‍ എന്ന് ഇടതു മുന്നണികള്‍ തന്നെ പറയുന്നു.

ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷികാഘോഷച്ചടങ്ങില്‍ മുഖ്യന്‍ സഖാവ് മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേര് പരാമര്‍ശിക്കുകപോലും ചെയ്തില്ല. ഈ ഈഗോയുടെ ഇര സി.പി.ഐ ആയിരുന്നു. മന്ത്രി ചന്ദ്രശേഖരന്‍ നെഞ്ചത്തടിച്ച് നിലവിളിച്ചത് മിച്ചം. പേരു പറയാത്തത് തന്റെ ഔചിത്യം കൊണ്ടാണെന്ന് മുഖ്യന്‍ സഖാവ് പറഞ്ഞപ്പോഴാണ് സി.പി.ഐക്കാര്‍ ഈഗോയുടെ ആഴം തെളിഞ്ഞു കണ്ടത്. കഴിഞ്ഞ വര്‍ഷം ഇതു പച്ച യ്ക്ക് അനുഭവിച്ചയാള്‍ പാര്‍ട്ടിയുടെ വിശ്വസ്തനായ മുന്‍തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.പത്മകുമാറാണ്. കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്ത് യുവതികളെ ശബരിമല കയറ്റാന്‍ ധൃതികാട്ടണ്ട എന്ന് പത്മകുമാര്‍ പറഞ്ഞിട്ടും വിജയന്‍ സഖാവ് പിടിവാശി വിട്ടില്ല. സഖാവിന്റെ ഈഗോയില്‍ കേരളം പ്രക്ഷോഭ ഭൂമിയായി. അതിന്റെ ഫലമായി തടവിലായത് നിരപരാധികളായ നൂറുകണക്കിന് അയ്യപ്പഭക്തരാണ്. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പത്മകുമാര്‍ തന്റെ അഭിപ്രായം പറഞ്ഞത്. പാര്‍ട്ടിക്കാര്‍ തന്നെ സ്വേച്ഛാധിപതിയുടെ ഈഗോ തിരിച്ചറിയാന്‍ തുടങ്ങി എന്നത് നല്ലതുതന്നെ.

Tags: സി.പി.എംപിണറായി വിജയന്‍മുഖ്യമന്ത്രിസി.പി.ഐ
Share22TweetSendShare

Related Posts

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

രാഹുലിന്റെ നാവിന് പൂട്ടു വീണു!

വഖഫ് വിവാദം തൊണ്ടയില്‍ കുടുങ്ങി മുസ്ലിംലീഗ്!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

കാനഡയിലെ പുതിയ കാല്‍വെപ്പ്‌

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies