Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

വൃത്തബദ്ധമായ കവിതകളും രാമായണ പഠനവും

വെള്ളായണി ജയചന്ദ്രൻജയന്‍ പോത്തന്‍കോട്വെള്ളായണി ജയചന്ദ്രൻandജയന്‍ പോത്തന്‍കോട്
3 October 2025

നോവുപൂക്കുമ്പോള്‍
ദേവീപ്രസാദം
യെസ്പ്രസ് ബുക്‌സ്
പേജ്: 76 വില: 120 രൂപ
ഫോണ്‍: 9142577778

Google NewsAdd Kesari Weekly as a preferred source on Google

ഈണത്തില്‍ ചൊല്ലാവുന്ന, വൃത്തബദ്ധമായ കവിതകള്‍ അപൂര്‍വ്വമായിട്ടാണിപ്പോള്‍ അനുവാചകന്റെ മുന്നിലെത്തുന്നതെന്നുപറയാം. അത്തരത്തില്‍ വൃത്തബദ്ധമായ മുപ്പത്തിമൂന്നു കവിതകളുടെ സഞ്ചയമാണ് ദേവീപ്രസാദം രചിച്ച ‘നോവുപൂക്കുമ്പോള്‍’ എന്ന കൃതി.

”നോവുതിന്നും കരളിനേ പാടുവാ-
നാവൂ നിത്യമധുരമായാര്‍ദ്രമായ്..”
എന്നിങ്ങനെ മഹാകവി ജി എഴുതിയിട്ടുണ്ട്. അത് ശരിവയ്ക്കും മട്ടില്‍,
”പറയുവാനാകാത്തനൊമ്പരത്തിന്റെ നേര്‍-
പെയ്ത്തുകളാണെന്റെ കവിത.”

ADVERTISEMENT

എന്ന് ഈ കവിയും പാടുന്നു.

പുസ്തകത്തിന്റെ പേരു സാര്‍ത്ഥകമാണെന്നു ബോധ്യപ്പെടുത്തുന്ന നിരവധി കവിതകളുണ്ടിതില്‍. ഗുരുസ്ഥാനത്തു നില്‍ക്കുന്ന അച്ഛനും അമ്മയ്ക്കും തിലോദകമര്‍പ്പിച്ചുകൊണ്ടാണ് കൃതി തുടങ്ങുന്നത്.
‘തൊട്ടാവാടി’ എന്ന കവിതയില്‍ മറ്റുള്ളവരുടെ വാക്കും നോക്കുമേറ്റുവാടിപ്പോകുന്ന സ്ത്രീയെകാണാം. ‘നാരീശക്തി’യെന്ന കവിതയിലാകട്ടെ,

‘നീയേശക്തി സമസ്ത ദൈത്യനികരങ്ങള്‍ക്കുംമഹാവൈരിയായ്
ശൂലാദ്യായുധപാണിയായി ഹനനം ചെയ്യാനൊരുങ്ങീടുവോള്‍!’ എന്നിങ്ങനെ കരുത്താര്‍ന്ന സ്ത്രീയെ അവതരിപ്പിച്ചിരിക്കുന്നു. രണ്ടുകവിതയും ശ്രദ്ധേയം തന്നെ.

കൃഷ്ണനും രാധയും എക്കാലത്തും കവികളെ പ്രചോദിപ്പിച്ചിട്ടേയുള്ളൂ. ഈ കവിയെ സംബന്ധിച്ചിടത്തോളവും അങ്ങനെ തന്നെ. ‘ശ്യാമസുന്ദരനെകുറിച്ചുള്ള മനോജ്ഞമായ കവിതയാണ് ‘കടമ്പിന്‍ ചോട്ടില്‍’.
‘ശ്യാമ’ എന്ന കവിതയില്‍ രാധയെ കാണാം.

‘പുനര്‍ജനി’ ആത്മാംശം നിറഞ്ഞുനില്‍ക്കുന്ന കവിതയാണ്. തിരിച്ചു കിട്ടാത്ത ബാല്യം, ഓണം, മഴ എല്ലാം മനോഹരമായ കവനങ്ങളായി ഈ പുസ്തകത്തില്‍ നിറയുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളും കാവ്യവിഷയമാകുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള കവിയ്ക്ക് സമകാലിക വിഷയങ്ങളില്‍ നിന്നും പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ലല്ലോ.

ദേശാഭിമാനദ്യോതകമായ ‘അമ്മേഭാരതമേ!’, ഗുരുക്കന്മാരെ സാദരം സ്മരിക്കുന്ന ‘ഗുരവേ നമ:’, പ്രഭാത ഭംഗികള്‍ നന്നായി വരച്ചുകാട്ടുന്ന ‘ഉഷസ്സില്‍’ തുടങ്ങിയ കവിതകളും ആകര്‍ഷകങ്ങളാണ്. നാലുവരിയില്‍ പൂര്‍ണ്ണമായൊരാശയം അവതരിപ്പിക്കുന്ന രചനകള്‍, ‘മഞ്ചാടിമണികള്‍’ എന്ന ശീര്‍ഷകം നല്‍കി ഇതില്‍ ചേര്‍ത്തിട്ടുണ്ട്. വ്യത്യസ്തവൃത്തങ്ങളിലുള്ള ആ മുക്തകങ്ങള്‍ ഓരോന്നും കാവ്യഭംഗി നിറഞ്ഞവയാണ്. അക്ഷരശ്ലോക സദസ്സുകള്‍ക്കവ മുതല്‍ക്കൂട്ടാകും.

സംസ്‌കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും നന്നായി വഴങ്ങുന്ന എഴുത്തുകാരിയെ ഈ സമാഹാരം കാട്ടിത്തരുന്നു. ഡോ.ലക്ഷ്മീദാസിന്റെ അവതാരിക, കൃതിയെക്കുറിച്ചുള്ള നല്ലപഠനമാണ്. കവിതകളെ സ്‌നേഹിക്കുന്നവരെ ഈ കൃതി നിരാശപ്പെടുത്തുകയില്ല.

രാമായണം 1001
ചോദ്യോത്തരങ്ങളിലൂടെ
പകല്‍ക്കുറി വിശ്വന്‍
യുണിവേഴ്‌സല്‍ പ്രസ്സ് &
പബ്ലിക്കേഷന്‍സ്
പേജ്:116 വില: 240 രൂപ
ഫോണ്‍: 9447032781

ഭാരതീയ സാംസ്‌കാരിക പൈതൃകത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ രാമായണത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പകല്‍ക്കുറി വിശ്വന്‍ രചിച്ച ‘രാമായണം 1001 ചോദ്യോത്തരങ്ങളിലൂടെ’ എന്ന കൃതി ഉപകാരപ്പെടും. രാമായണ കഥയെ വളരെ ലളിതമായും വിവേകപൂര്‍ണമായും അവതരിപ്പിക്കാന്‍ ഈ ഗ്രന്ഥത്തിലൂടെ വിശ്വന്‍ ശ്രമിക്കുന്നു.

പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് കുട്ടികളെയും മുതിര്‍ന്നവരെയും രാമായണ പഠനത്തിലേക്ക് നയിക്കുവാന്‍ ഈ ഗ്രന്ഥത്തിന് കഴിയുന്നു. വ്യാഖ്യാനങ്ങളോ വലിയ വിവരണങ്ങളോ ഇല്ലാതെ വായനക്കാരന് കഥാപരമ്പരയെ വ്യക്തമായി മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയുന്നു.
ചോദ്യോത്തര രീതി സ്വീകരിച്ചിരിക്കുന്നതുകൊണ്ടുതന്നെ ഈ ഗ്രന്ഥം ഒരു പഠനഗ്രന്ഥം കൂടിയാണ്. ഓരോ ചോദ്യത്തിനും വ്യക്തവും ആഴവുമുള്ള മറുപടിയാണ് നല്‍കിയിരിക്കുന്നത്. ലളിതമായ ഭാഷയും സംക്ഷിപ്തമായ വിശദീകരണവും വായനക്കാരെ ആകര്‍ഷിക്കുന്നു. അതിവേഗ സഞ്ചാര കാലഘട്ടത്തില്‍ ഒരു പ്രാചീന ഗ്രന്ഥത്തെ സാധാരണ ജനങ്ങളിലേക്ക് കൊണ്ടുവരാനുള്ള പകല്‍ക്കുറി വിശ്വന്റെ ശ്രമം വളരെ പ്രശംസനീയമാണ്.

പലതരം പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും ഈ കൃതി ഉത്തമമായ ഒരു റഫറന്‍സ് ഗ്രന്ഥമാണ്. പുസ്തകം ചോദ്യോത്തര ശൈലിയില്‍ ഒരുക്കപ്പെട്ടിരിക്കുന്നതിനാല്‍ വായനക്കാരന് ഒരു സംശയ പരിഹാരത്തിന്റെ അനുഭവം ലഭിക്കുന്നു. രാമായണം പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ചോദ്യോത്തര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്കും കലാസാംസ്‌കാരിക ക്ലബ്ബുകള്‍ക്കും രാമായണമാസാചരണങ്ങള്‍ നടത്തുന്ന ക്ഷേത്രസമിതികള്‍ക്കും ഈ പുസ്തകം പ്രായോഗിക സഹായിയാണ്.

 

Tags: രാമായണംദേവീപ്രസാദം
Share1TweetSendShare

Related Posts

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

തുറന്നെഴുത്തുകള്‍

തുറന്നെഴുത്തുകള്‍

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies