Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മാപ്പിളസ്ഥാന്റെ മുറവിളികള്‍

അഡ്വ. എസ്. ജയസൂര്യന്‍ പാലാഅഡ്വ. എസ്. ജയസൂര്യന്‍ പാലാ
3 October 2025

മുസ്ലിം ലീഗിനെ ‘ചത്ത കുതിര’ എന്ന് വിശേഷിപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ദേശീയ തലത്തില്‍ വേരുണങ്ങിയപ്പോഴും മുസ്ലിം ലീഗ് പക്ഷേ മലബാറില്‍ മാത്രം ചത്തുപോയിരുന്നില്ല. നെഹ്‌റുവിന്റെ പിന്‍ഗാമികളും കാറല്‍ മാര്‍ക്‌സിന്റെ പിന്‍ഗാമികളും കായകല്പ ചികിത്സ ചെയ്ത് ചത്തുപോകുമായിരുന്ന ആ കുതിരയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.

Google NewsAdd Kesari Weekly as a preferred source on Google

അതിന് മേഞ്ഞ് നടക്കാന്‍ ഇഎംഎസ് മലപ്പുറം എന്ന പേരില്‍ ഒരു ജില്ല തന്നെ അനുവദിച്ചു കൊടുത്തു. പിന്നീട് നെഹ്‌റുവിന്റെ പാര്‍ട്ടി തന്നെ അവര്‍ക്ക് സ്പീക്കര്‍ സ്ഥാനവും മന്ത്രിസ്ഥാനവും ഒരിക്കല്‍ മുഖ്യമന്ത്രിസ്ഥാനം വരെയും അനുവദിച്ചു നല്‍കി.

എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും മന്ത്രിസഭകള്‍ ഉണ്ടാക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. വിദ്യാഭ്യാസം, പൊതുമരാമത്ത്, വനം, ധനകാര്യം, റവന്യൂ, വ്യവസായം എന്നിവയെല്ലാം ഇസ്ലാമിന് സംവരണം ചെയ്തു. കേരളത്തിലെ തീരപ്രദേശങ്ങളും നദീതീര പ്രദേശങ്ങളും വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളും അവര്‍ക്ക് നല്‍കുന്ന ശമ്പളവും ആനുകൂല്യങ്ങളും പ്രമോഷനുകളും എല്ലാം ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഒരു തെക്കന്‍ പാകിസ്ഥാനായി കേരളം മാറിയിരിക്കുന്നു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന് ഈ വസ്തുതകള്‍ 2010 ജൂലായില്‍ തുറന്നു പറയേണ്ടി വന്നിട്ടുണ്ട്. പണവും ലൗജിഹാദും ഉപയോഗിച്ച് 2047ല്‍ കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് അന്ന് അച്യുതാനന്ദന്‍ പറഞ്ഞത്.

ADVERTISEMENT

കേരളത്തിന്റെ തീരപ്രദേശത്തെ മത്സ്യബന്ധന വ്യവസായം ഉള്‍പ്പെടെ മുസ്ലിം സമുദായം കൈപ്പിടിയില്‍ ഒതുക്കിയത് വലിയ ആസൂത്രണത്തോടുകൂടിയാണ്. ഇക്കാര്യം ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ വര്‍ഗീയത പറയുന്നു, എന്നും മുസ്ലിങ്ങള്‍ അധ്വാനിച്ച് ഉണ്ടാക്കിയതല്ലേ അവരുടെ നേട്ടങ്ങള്‍ എന്നും ചോദിക്കും. സത്യത്തില്‍ ഇടത്-വലത് മുന്നണികളുടെ അധികാര കേന്ദ്രങ്ങളെ തങ്ങളുടെ കക്ഷത്തില്‍ വെച്ച് ശ്വാസംമുട്ടിച്ച് അനധികൃതമായി നേടിയെടുത്ത സാമ്പത്തിക വ്യവസായ വാണിജ്യ മേധാവിത്വമാണ് ഇന്ന് കേരളത്തില്‍ മുസ്ലിം സമൂഹം കെട്ടിപ്പെടുത്തിരിക്കുന്നത് എന്ന് കാണാം. കേരളത്തിലെ ക്രൈസ്തവരോ ഹിന്ദുക്കളോ ബിസിനസ്സില്‍ നിന്നും വ്യവസായത്തില്‍ നിന്നും മനപ്പൂര്‍വ്വം പിന്തിരിഞ്ഞതല്ല എന്നതാണ് ചരിത്രസത്യം.

ആഫ്രിക്കന്‍ മുഷി എന്ന കൊലയാളി മീനിനെ പോലെ താന്‍ വളരുന്നതും ജീവിക്കുന്നതുമായ ആവാസവ്യവസ്ഥയില്‍ മറ്റൊന്നിനെയും വളരാന്‍ അനുവദിക്കാത്ത മുസ്ലിം മനോഭാവമാണ് കേരളത്തിലെ ബിസിനസ് വ്യവസായ മേഖലകളില്‍ സംഭവിച്ചത്. ഇടത്-വലതു മുന്നണികള്‍ ഒരുക്കിക്കൊടുത്ത സുരക്ഷിതമായ അധികാര കോട്ടയ്ക്കുള്ളില്‍ വ്യാപാര വ്യവസായ മേഖലകളിലെ സഹപ്രവര്‍ത്തകരെ വേട്ടയാടുകയായിരുന്നു അവര്‍.

ഇടത് വലതുമുന്നണികള്‍ക്കു വേണ്ടി മുഖ്യമന്ത്രി പദവികളില്‍ ഇരുന്ന ഹൈന്ദവ-ക്രൈസ്തവ നാമധാരികളായ പാര്‍ട്ടി നേതാക്കള്‍ കേവലം അധികാര കസേരകള്‍ക്കു വേണ്ടി കൈവെടിഞ്ഞത് സ്വന്തം സമുദായത്തെയും നാടിനെയും ആണ്.
കേരളം തങ്ങള്‍ക്ക് സുരക്ഷിത താവളമാണ് എന്നും അധികാരികളും പോലീസും അന്വേഷണ ഏജന്‍സികളും മന്ത്രിസഭയും ജനപ്രതിനിധികളും തങ്ങളെ തൊടാന്‍ പോകുന്നില്ല എന്നും മനസ്സിലാക്കിയ ആഗോള ഭീകര പ്രസ്ഥാനങ്ങള്‍ തങ്ങളുടെ പരിശീലന ക്യാമ്പുകള്‍ കേരളത്തില്‍ ആരംഭിച്ചു.

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ പോലെയുള്ള പ്രശാന്ത സുന്ദരമായ സ്ഥലം സിമി തീവ്രവാദികള്‍ ആയുധ പരിശീലനത്തിന് ഉപയോഗിച്ചുവെന്നും ആ പ്രദേശത്തു നിന്നും പിടികൂടിയ രണ്ട് പ്രതികള്‍ കൊലക്കുറ്റത്തിന് ഇപ്പോഴും ജയിലില്‍ കിടക്കുന്നു എന്നുള്ളതും കേരളം മറക്കാന്‍ ആഗ്രഹിക്കുകയാണ്.

ലോകത്തെ ഏതൊരു രാജ്യത്തും ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ഇസ്ലാമിക മനുഷ്യ ബോംബുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്യുമ്പോള്‍ തുടര്‍ന്നുണ്ടാകുന്ന അന്വേഷണത്തിന്റെ അവസാനം പ്രതികളെ പിടികൂടാന്‍ വേണ്ടി ഇന്റര്‍പോള്‍ പോലും എത്തുന്നത് ഈ കൊച്ചു കേരളത്തിലേക്കാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സിറിയയിലേക്കും ജോര്‍ദാനിലേക്കും പാലസ്തീനിലേക്കും, അഫ്ഗാനിസ്ഥാനിലേക്കും കേരളത്തില്‍ നിന്ന് പരിശീലനം നേടി കടന്നു പോയവര്‍ ഒന്നും രണ്ടുമല്ല നൂറിലധികമാണ്. ലൗ ജിഹാദിലൂടെ മതപരിവര്‍ത്തനം നടത്തപ്പെട്ട ക്രൈസ്തവ-ഹൈന്ദവ യുവതികള്‍ ഈ ഭീകരവാദികളുടെ മക്കളെ പെറ്റു വളര്‍ത്തുന്ന പ്രസവ യന്ത്രങ്ങള്‍ ആയി മാറി എന്നുള്ളതും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം തന്നെയാണ്.

എന്നാല്‍ മനുഷ്യാവകാശം, ബാലാവകാശം, വനിതാ അവകാശം, പൗരാവകാശം എന്നെല്ലാം വിളിച്ചുകൂവുന്ന ഇവിടുത്തെ ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും വിദേശരാജ്യങ്ങളില്‍ കിട്ടുന്ന ഈന്തപ്പഴത്തിന്റെയും വീഞ്ഞിന്റെയും പണത്തിന്റെയും അംഗീകാരങ്ങളുടെയും അവാര്‍ഡുകളുടെയും പിന്നാലെ പോയപ്പോള്‍ ഈ സത്യങ്ങളൊക്കെ അവരെക്കൊണ്ട് തന്നെ കുഴിച്ചുമൂടിക്കാന്‍ തീവ്രവാദികള്‍ക്ക് സാധിച്ചു.

വേട്ട നായയുടെ പാത്രത്തിലേക്ക് ഭക്ഷണം ഇട്ടുകൊടുക്കുന്ന ലാഘവത്തോടെയാണ് എല്‍ഡിഎഫും യുഡിഎഫും ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ജാതികളായും സഭകളായും മുറിച്ചു മുറിച്ച് മുസ്ലീം ലീഗിന് മുന്നിലേക്ക് ഇട്ടുകൊടുത്തത്.
ഹിന്ദുക്കള്‍ക്കിടയില്‍ ഓരോ ജാതിക്കും ജാതി തിരിച്ചു സംവരണവും ഉപജാതി തിരിച്ചു ഉപസംവരണവും ക്രീമി ലയറും മുന്നാക്കത്തിലെ പിന്നാക്കവും എന്നിങ്ങനെ നൂറായിരം വേര്‍തിരിവുകള്‍ ഉണ്ടാക്കി തമ്മില്‍ തല്ലിച്ചപ്പോള്‍, ഹിന്ദുക്കള്‍ മനസ്സിലാക്കാതെ പോയ ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഒരിക്കലും എംഎല്‍എയും മന്ത്രിയും മുഖ്യമന്ത്രിയും ലീഗിന്റെ സംസ്ഥാന അഖിലേന്ത്യ നേതൃസ്ഥാനവും എത്തിപ്പിടിക്കാന്‍ വിധിക്കപ്പെട്ടിട്ടില്ലാത്ത അനവധി നിരവധി താഴ്ന്ന ജാതികള്‍ മുസ്ലിം സമുദായത്തിനുള്ളില്‍ ഉണ്ട് എന്ന്.

പുലയ ക്രിസ്ത്യാനി എന്നും പറയ ക്രിസ്ത്യാനി എന്നും ദളിത് ക്രിസ്ത്യാനി എന്നും സ്വന്തം സഹോദരനെ വിളിച്ച് രസിച്ച സവര്‍ണ്ണ ക്രിസ്ത്യാനികള്‍ക്കും മനസ്സിലായില്ല ഇതിനേക്കാള്‍ വലിയ ജാതിവ്യത്യാസങ്ങള്‍ ഉള്ളവരാണ് മുസ്ലിങ്ങള്‍, പക്ഷേ അവര്‍ക്ക് രാഷ്ട്രീയ രംഗത്ത് ജാതി വ്യത്യാസമുണ്ടായിരുന്നില്ല എന്ന്. ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദു സഖാക്കളെ പാര്‍ട്ടിയില്‍നിന്ന് തരംതാഴ്ത്തുകയും നടപടിയെടുക്കുകയും ശിക്ഷിക്കുകയും വരെ ചെയ്തപ്പോള്‍, സിപിഎം പാര്‍ട്ടി സമ്മേളന വേദികളില്‍ മുസ്ലീങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം മറകെട്ടി തിരിച്ച് നിസ്‌കാരപ്പുരകള്‍ ഒരുക്കുകയായിരുന്നു.

ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും പുതിയ തലമുറ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി സ്വന്തം സംസ്ഥാനവും രാജ്യവും വിട്ട് മറ്റു രാജ്യങ്ങളില്‍ പോയി അടിമപ്പണി ചെയ്യുമ്പോള്‍ അവര്‍ വിറ്റിട്ട് പോകേണ്ടിവരുന്ന സ്ഥലവും വീടും കടയും സ്ഥാപനങ്ങളും ഇസ്ലാമിക സമൂഹം വാങ്ങിക്കൂട്ടി കേരളത്തെ പാകിസ്ഥാനാക്കിക്കൊണ്ടിരിക്കുകയാണ്.

ഇസ്ലാമിക പാമ്പിന്റെ വായിലിരിക്കുന്ന ഹൈന്ദവ ക്രൈസ്തവ തവളകള്‍ ഇപ്പോഴും ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ പരസ്പരം മത്സരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദികള്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും വിഴുങ്ങിയാല്‍ പോലും സാരമില്ല ബിജെപി വരാതിരുന്നാല്‍ മതിയല്ലോ എന്നതാണ് അവരുടെ ലക്ഷ്യം.

കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും അടച്ചുപൂട്ടപ്പെടുന്ന ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങള്‍ ആരുടേതാണ് എന്ന് അന്വേഷിക്കുക. തുണ്ട് ഭൂമികളായി മുറിച്ച് കീറി വിറ്റ് പോകുന്ന സ്ഥലങ്ങള്‍ ആരുടേതാണെന്ന് പഠിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരായിരുന്ന ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മക്കള്‍ക്ക് എത്രപേര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിത്തീരാന്‍ സാധിക്കുന്നുണ്ട് എന്ന് അന്വേഷിക്കുക.

അതിനേക്കാള്‍ ഏറെ ഭീകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. കല്യാണ പ്രായം കഴിഞ്ഞിട്ടും കല്യാണം നടക്കാതെ കേരളത്തില്‍ അവശേഷിക്കുന്ന യുവതി യുവാക്കളില്‍ 99% പേരും അമുസ്ലീങ്ങളാണ് എന്ന സത്യം. ഇത് എങ്ങനെ രൂപപ്പെട്ടു എന്നുള്ളതും പഠനവിധേയമാക്കേണ്ടതാണ്.
വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് തെറ്റല്ലാത്ത കേരളത്തില്‍ വിവാഹിതരാകുന്ന രണ്ടുപേരില്‍ വരന്‍ എപ്പോഴും മുസ്ലീമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും പഠിക്കണം.

ഞങ്ങളിലുള്ളത് മതേതര മാനവരക്തം മാത്രമാണ് എന്ന് ആവര്‍ത്തിക്കുന്ന ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഒന്നിച്ചു ചേര്‍ന്ന് കേരളത്തില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ഒരു ഇസ്ലാമിക രാജ്യത്തെയാണ്. രാഷ്ട്രീയ സാമൂഹിക രംഗത്ത് ചിന്തകന്മാരെ പോലെ അഭിനയിക്കുന്ന ചിലര്‍ ചോദിക്കുന്ന തന്ത്രപരമായ ഒരു ചോദ്യം ഉണ്ട്, മുസ്ലിം ലീഗ് എന്ന സമാധാനപരമായ സംഘടന കേരളത്തിലുള്ളത് കൊണ്ടല്ലേ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം ഇത്രകാലവും വളരാതിരുന്നത് എന്ന്.

എന്നാല്‍ സത്യം നേരെ മറിച്ചാണ്. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ബോംബ് കൊണ്ടും തോക്ക് കൊണ്ടും ചാവേര്‍ പോരാട്ടം കൊണ്ടും ഇസ്ലാമിക തീവ്രവാദികള്‍ നേടിയെടുത്ത പലതും കേരളത്തില്‍ ബാലറ്റ് കൊണ്ട് തന്നെ നേടിയെടുക്കാന്‍ ഇവിടെ മുസ്ലിം ലീഗ് ഉണ്ടായിരുന്നു. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പൊളിറ്റിക്കല്‍ ഇസ്ലാം വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു.

ഇപ്പോള്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് എംഎല്‍എ രംഗത്ത് വന്നത് മലബാറില്‍ മാപ്പിളസ്ഥാന്‍ സ്ഥാപിക്കാനുള്ള മുറവിളിയാണ്. മതഭീകരവാദികളായ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വളരെക്കാലത്തെ ആവശ്യമാണ് ലീഗിലൂടെ പുറത്ത് വന്നിട്ടുള്ളത്. കേരളത്തിന്റെ സാമൂഹിക സന്തുലനം തകര്‍ക്കാനുള്ള മുസ്‌ലിം ലീഗിന്റെ ഒളിയജണ്ടകളെ കേരളം തിരിച്ചറിയേണ്ടതുണ്ട്.

 

Tags: മാപ്പിളസ്ഥാൻമുസ്‌ലിം ലീഗ്മലപ്പുറംമുസ്ലീം ലീഗ്
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies