Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്: രാജ്യവിരുദ്ധതയുടെ മറ്റൊരു പേര്

ദീപു നാരായണൻദീപു നാരായണൻ
26 September 2025

കോണ്‍ഗ്രസ്സ് എന്നത് രാജ്യവിരുദ്ധതയുടെ മറ്റൊരു പേര് കൂടിയാണ്. അതെല്ലാ കാലത്തും അവര്‍ തെളിയിച്ചിട്ടുണ്ട്. ഭാരതം ഏതൊക്കെ സമയത്ത് പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം വില്ലന്‍ റോളില്‍ അവതരിച്ചിട്ടുള്ളവര്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെയായിരുന്നു. ഇന്ത്യ പാകിസ്ഥാന്‍ വിഭജന കാലം തൊട്ട് പരിശോധിച്ചാല്‍ അത് മനസ്സിലാകും. മതത്തിന്റെ പേരില്‍ ഇന്ത്യയെ രണ്ടായി വിഭജിക്കാന്‍ വേണ്ടി പണിയെടുത്തത്തില്‍ കോണ്‍ഗ്രസ്സിനും നെഹ്രുവിനും ചെറിയ പങ്കൊന്നുമല്ല ഉള്ളത്. സുഭാഷ് ചന്ദ്രബോസ്സിന്റെ തിരോധാനം പോലും സംശയാസ്പദമായി നിലനില്‍ക്കുമ്പോഴും കാരണക്കാരുടെ പട്ടികയില്‍ ഉയര്‍ന്നു വരുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേര് തന്നെയാണ്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചാല്‍ കോണ്‍ഗ്രസ്സിനെ പിരിച്ചു വിടണമെന്നായിരുന്നു മഹാത്മാ ഗാന്ധി പറഞ്ഞത്. ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ദിക്ക് വേണ്ടി പോരാടാനായി രൂപീകരിച്ച സംഘടന മാത്രമായിരുന്നു കോണ്‍ഗ്രസ്. സ്വാതന്ത്ര്യം ലഭിച്ചിട്ടും അത് പിരിച്ചു വിടാതെ നെഹ്‌റു തന്റെ വ്യക്തിപരമായ ലാഭത്തിനായി ആ സംഘടനയെ ഉപയോഗിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

തികഞ്ഞ ദേശീയവാദം പറയുന്ന കോണ്‍ഗ്രസ് എല്ലാ കാലത്തും രാജ്യ താല്പര്യങ്ങള്‍ക്ക് എതിരായി തന്നെയാണ് നിലകൊണ്ടിട്ടുള്ളത്. രാജ്യത്തെ കൊള്ളയടിച്ചവരില്‍ മുഗളന്മാരും, ബ്രിട്ടീഷുകാരും, ഡച്ചുകാരും, പോര്‍ച്ചുഗീസുകാരും മാത്രമല്ല ഉള്ളത്. നെഹ്‌റു കുടുംബവും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും അതില്‍ മുഖ്യപങ്കാളികളാണ്. സ്വജനപക്ഷപാതം, അഴിമതി, ദേശവിരുദ്ധത തുടങ്ങിയവ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നയം കൂടി ആയിരുന്നു. ജനങ്ങളെ തമ്മിലടിപ്പിച്ചും കലാപം അഴിച്ചു വിട്ടും, മതസ്പര്‍ധ ഉണ്ടാക്കിയും കോണ്‍ഗ്രസ്സ് എല്ലാ കാലത്തും അധികാരം നിലനിര്‍ത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം 1984-ല്‍ രാജ്യത്തുടനീളം സിഖ് വിരുദ്ധ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഈ കലാപങ്ങളില്‍ സിഖ് വംശജര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഏകദേശം 3000 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടതെന്നാണ് പറയുന്നത്. കോണ്‍ഗ്രസ്സിനും, നേതാക്കള്‍ക്കും ഈ കലാപങ്ങളില്‍ കൃത്യമായ പങ്കുണ്ടെന്ന് തെളിഞ്ഞതാണ്. പിന്നീട് നടന്ന പല അന്വേഷണങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.

മുന്‍ കോണ്‍ഗ്രസ് എം.പി. സജ്ജന്‍ കുമാറിനെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ദല്‍ഹിയിലെ കന്റോണ്‍മെന്റ് മേഖലയില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ അദ്ദേഹത്തിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ, മറ്റ് കൊലപാതകക്കേസുകളിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ദല്‍ഹിയിലെ മഹിപാല്‍പൂരില്‍ രണ്ട് സിഖുകാരെ കൊലപ്പെടുത്തിയ കേസില്‍ യശ്പാല്‍ സിംഗിന് വധശിക്ഷയാണ് കോടതി വിധിച്ചത്. നരേഷ് ഷെരാവത്തിന് ജീവപര്യന്തം തടവ് ശിക്ഷയുമാണ് ലഭിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ ത്രിലോക്പുരിയില്‍ 88 പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് വര്‍ഷത്തേക്ക് കോടതി ഇവരെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

ADVERTISEMENT

ഇതിലും ഭയാനകമായ അന്തരീക്ഷമാണ് 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ് നടപ്പിലാക്കിയത്. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥ. പൗരാവകാശങ്ങള്‍ റദ്ദാക്കുകയും രാഷ്ട്രീയ എതിരാളികളെ ജയിലിലടക്കുകയും മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് ഇന്ദിരയുടെ ഭരണകൂടം ഇന്ത്യയെ വരിഞ്ഞു മുറുക്കി. ഇന്ത്യയുടെ ജനാധിപത്യത്തെ ഇത്രമാത്രം മുറിവേല്‍പ്പിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥയുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന മനുഷ്യര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. പേടിച്ചരണ്ട അവസ്ഥകള്‍ കാണേണ്ടി വന്ന കുട്ടികള്‍ അനേകായിരമായിരുന്നു. ഇതെല്ലം കോണ്‍ഗ്രസ് ഇന്ത്യ മഹാരാജ്യത്തിന് നല്‍കിയ സംഭാവനകളാണ്.

1966ല്‍ മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് നടത്തിയ കലാപത്തെ വളരെ ക്രൂരമായാണ് കോണ്‍ഗ്രസ് ഭരണകൂടം അടിച്ചമര്‍ത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ പോരാട്ടങ്ങളെ നേരിടാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ച് നടത്തിയത് മനുഷ്യത്വ രഹിതമായ കാര്യങ്ങളായിരുന്നു. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന ‘അഫ്‌സ’ (Armed Forces Special Powers Act) പോലുള്ള നിയമങ്ങള്‍ നടപ്പാക്കി. സ്വന്തം പൗരന്മാര്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയ ഏക ഭരണകൂടമാണ് കോണ്‍ഗ്രസ്. ഈ കൂട്ടക്കുരുതിയില്‍ നൂറോളം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഉദാഹരണമാണ് വിഭജനസമയത്ത് നടന്ന കലാപങ്ങളും, കൂട്ടക്കൊലകളും. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കാശ്മീരിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് ഈ രാജ്യത്തെ ചെറുതായിട്ടൊന്നുമല്ല അസ്ഥിരപ്പെടുത്തിയത്. 65 വര്‍ഷത്തെ ഭരണത്തിനിടയില്‍ ഇതേ കാശ്മീരില്‍ സ്വന്തം ജനതയ്ക്ക് ഭയമില്ലാതെ രാജ്യത്തിന്റെ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് കോണ്‍ഗ്രസ്സിന്റെ പരാജയം. അതാണ് കോണ്‍ഗ്രസ് ഈ നാടിനോടും ജനങ്ങളോടും ചെയ്ത കടുത്ത ദ്രോഹം. സ്വന്തം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്. അതുകൊണ്ടാണവര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയുന്നതിനെതിരെ നിലപാട് സ്വീകരിച്ചതും.

കാശ്മിര്‍ വിഷയം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഇന്നും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ജാതിയും, മതവും പറഞ്ഞു ജനങ്ങളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. 2014-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാ രിന്റെ കാലത്ത് ജമാഅത്തെ ഇസ്ലാമിക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഇന്ത്യന്‍ ഭരണഘടനയെ അവഗണിക്കുന്നതാണെന്നും ദേശീയ താത്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഈ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ കാലത്തും ജമാഅത്തെ ഇസ്‌ലാമിയുടെ തോളില്‍ കയ്യിടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല.

പഹല്‍ഗാമില്‍ ഭീകരവാദികള്‍ നിരപരാധികളായ ഭാരതീയരെ മതം ചോദിച്ച് കൊന്നൊടുക്കിയപ്പോള്‍ രാഹുല്‍ ഗണ്ടി ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാട് നാം കണ്ടതാണ്. രാജ്യത്തെ ഭരണ സംവിധാനങ്ങളെയും, സൈന്യത്തെയും ആക്ഷേപിക്കുകയും കേവലം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയുമാണ് അവര്‍ ചെയ്തത്. എന്നാല്‍ പാകിസ്ഥാന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ കനത്ത പ്രഹരം നല്‍കിയപ്പോള്‍ നമ്മുടെ രാജ്യത്തെ ഭരണ സംവിധാനത്തെയും സൈന്യത്തെയും ജനങ്ങള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ് അപ്പോഴും ആരോപണങ്ങളും എതിര്‍പ്പുമായി രംഗത്തെത്തി. രാഹുല്‍ ഗണ്ടി അമേരിക്കയില്‍ ചെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും രാജ്യത്തെ നിലവിലെ സാഹചര്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുമാണ് സംസാരിച്ചത്. നല്ല ഒന്നാന്തരം ഒറ്റുകാരന്റെ മുഖമാണ് രാഹുല്‍ ഗണ്ഡിക്ക്. ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയും, സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും ശ്രമിക്കുന്ന ജോര്‍ജ് സോറസിനെ പോലുള്ളവരെ പിന്തുണയ്ക്കുന്നത് വഴി രാഹുല്‍ ഗണ്ടിയും കോണ്‍ഗ്രസ്സും സ്വന്തം രാജ്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇത് തന്നെയാണ് കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയവും. അവര്‍ രാജ്യസ്‌നേഹിയും മൊഹബത്തിന്റെ ദൂക്കാനിലെ ആളുകളാണെന്നും പറയും. പക്ഷേ തികഞ്ഞ രാജ്യ വിരുദ്ധതയും കപട ജനാധിപത്യ വാദികളുമാണവര്‍. രാഷ്ട്ര വിരുദ്ധതയെ എല്ലാ കാലത്തും ഈ രാജ്യം ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ട്. അത് അലക്‌സാണ്ടറുടെയും, മുഗളന്മാരുടെയും കാലം തൊട്ട് ഉണ്ട്. അതിരുകള്‍ ഭേദിച്ചു വന്ന വൈദേശിക ആധിപത്യത്തെ ഉജ്വല ബലിദാനങ്ങള്‍ കൊണ്ട് ചെറുത്ത് തോല്‍പ്പിച്ച ധീര ദേശാഭിമാനികള്‍ ഉറങ്ങുന്ന മണ്ണാണ് ഭാരതം. കോണ്‍ഗ്രസ് നടത്തുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തങ്ങളെ ദേശീയത മുറുകെ പിടിച്ച് ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും.

 

Tags: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്കോണ്‍ഗ്രസ്സ്
Share5
Tweet
SendShare

Related Posts

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies