Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സൈറാങ് ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ രാജധാനി എക്‌സ്പ്രസ്സ്-വടക്കു കിഴക്കിന്റെ വികസന തീവണ്ടി

അഡ്വ രതീഷ് ഗോപാലൻഅഡ്വ രതീഷ് ഗോപാലൻ
26 September 2025

ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും തുല്യമായി രക്തചംക്രമണം നടത്തി ശരീരത്തെ ആരോഗ്യകരമാക്കി നിര്‍ത്തുന്ന സിരകളെപ്പോലെയാണ് ഭാരതത്തില്‍ റെയില്‍വേ. വിവിധ ഭാഷകളും, വേഷഭൂഷാദികളും, വ്യത്യസ്ത ആചാര, അനുഷ്ഠാന, ഭക്ഷണരീതികളും നിലനില്‍ക്കുന്ന വൈവിധ്യത്തിന്റെ കലവറയായ ഭാരതത്തില്‍ വൈരുദ്ധ്യങ്ങള്‍ മറന്നുകൊണ്ട് ജനമനസ്സുകളെ ഒരുമിപ്പിക്കുന്നതിലും, ഏക രാഷ്ട്രമെന്ന സ്വത്വബോധം വളര്‍ത്തുന്നതിലും റെയില്‍വേ ശൃംഖലയ്ക്ക് വളരെ വലിയ ഒരു പങ്കുണ്ട്. ആസേതു ഹിമാചലം കച്ച് മുതല്‍ കാമരൂപ്‌വരെ ഓരോ കോണിലും വ്യാപിച്ചു ഭാരതത്തിന്റെ സിരകളായി വര്‍ത്തിക്കുന്ന റെയില്‍വേ ശൃംഖലയില്‍ ഒരു സുവര്‍ണ്ണ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ടാണ് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കഴിഞ്ഞ സപ്തംബര്‍ മാസം 13ന് സൈറാങ് – ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ രാജധാനി എക്‌സ്പ്രസ്സിന് പച്ചക്കൊടി കാണിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ ഒരു സംസ്ഥാനം മുഖ്യധാരാ ഗതാഗതവുമായി ബന്ധപ്പെട്ട റെയില്‍വേ ലൈന്‍ ശൃംഖലയില്‍ എത്തിച്ചേരാന്‍ സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം 78 വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. എന്നിരുന്നാലും ഇപ്പോഴെങ്കിലും റെയില്‍വേ മിസോറാമില്‍ എത്തിച്ചേര്‍ന്നല്ലോ എന്ന് ആശ്വസിക്കാം.

ഈയൊരു റെയില്‍വേയിലൂടെ മിസോറാമിലെ ജനതയ്ക്ക് ലഭ്യമാകുന്നത് ഭാരതത്തിലെ ഒരു സംസ്ഥാനമെന്ന നിലയില്‍ ലഭ്യമാകേണ്ടിയിരുന്ന, എന്നാല്‍ വര്‍ഷങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന അനവധി സൗകര്യങ്ങളാണ്. മിസോറാമിലെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ എളുപ്പം ദല്‍ഹിയിലേക്ക് എത്താനും, ദല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം തേടി ഉന്നത വിദ്യാഭ്യാസം നേടാനും സാധിക്കും. ദുര്‍ഘടമായ മലനിരകളാല്‍ ചുറ്റപ്പെട്ട മിസോറാമില്‍ ഗതാഗത സൗകര്യം ഇല്ലാത്തതുകൊണ്ട് മാത്രം തലമുറകളായി ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മിസോ യുവതീ-യുവാക്കള്‍ക്ക് ഈയൊരു റെയില്‍വേയിലൂടെ ലഭ്യമാകുന്നത് അനന്തമായ അവസരങ്ങളാണ്. മാത്രമല്ല ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച യുവതലമുറയ്ക്ക് സംസ്ഥാനത്തിന്റെ പുറത്തേയ്ക്ക് യാത്ര ചെയ്തു ലഭ്യമായ ജോലി സാദ്ധ്യതകള്‍ അന്വേഷിച്ചു കണ്ടെത്താനും, അതുവഴി സംസ്ഥാനത്തിലേയ്ക്ക് സമ്പത്ത് എത്തിക്കാനും കഴിയും. ഇത് മിസോറാം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തും. റെയില്‍വേ വരുന്നതിലൂടെ മിസോറാമിലേയ്ക്കും, തിരിച്ചുമുള്ള ചരക്ക് നീക്കം സുഗമമാകുകയും, വളരെ വേഗം തന്നെ അവശ്യസാധനങ്ങളും, മറ്റു ചരക്കുകളും മിസോറാമില്‍ എത്തിക്കാനും, മിസോറാമിലെ കാര്‍ഷിക വിഭവങ്ങളും, മറ്റു പ്രകൃതി വിഭവങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കാനും കഴിയും. റോഡ് ഗതാഗതത്തെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്നപ്പോള്‍ വിഘടനവാദികള്‍ പ്രഖ്യാപിക്കുന്ന ബന്ദുകളില്‍ ജനജീവിതം സ്തംഭിച്ചിരുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും. ഇതുവരെയായി കാര്യമായ വ്യാപാര വാണിജ്യ ബന്ധങ്ങള്‍ ഇല്ലാതിരുന്ന മിസോറാമിലേയ്ക്ക് ഇനി നിക്ഷേപകരുടെ കുത്തൊഴുക്കായിരിക്കും. കാരണം സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന മിസോറാമില്‍ ശാന്തമായ ഒരു അന്തരീക്ഷമാണുള്ളത്. തൊഴില്‍ തര്‍ക്കങ്ങളോ കാര്യമായ തൊഴില്‍ പ്രശ്‌നങ്ങളോ ഇല്ലാത്ത മിസോറാം നിക്ഷേപകര്‍ക്ക് വളരെ വലിയൊരു പ്രതീക്ഷയാണ് നല്‍കുന്നത്.

ADVERTISEMENT

ഈയൊരു റെയില്‍വേ ആരംഭിക്കുന്നതിലൂടെ ഏറ്റവും കൂടുതല്‍ നിക്ഷേപവും, വരുമാനവും വരന്‍ പോകുന്നത് മിസോറാമിന്റെ ടൂറിസം മേഖലയിലാണ്. ഇതിനോടകം തന്നെ ദുര്‍ഗാ പൂജ അവധിക്കാലത്തേയ്ക്കുള്ള സകല ടിക്കറ്റും വിറ്റഴിഞ്ഞ് കഴിഞ്ഞു. മാത്രമല്ല മിസോറാമിലെ മിക്കവാറും എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും ഹോട്ടലുകളിലെ റൂമുകള്‍ ബുക്കിങ് ആയിക്കഴിഞ്ഞു. ദുര്‍ഗാ പൂജാ അവധിക്കാലത്തിന് മുന്നോടിയായി ട്രെയിന്‍ ആരംഭിച്ചതിലൂടെ മിസോറാമിന്റെ ടൂറിസം വരുമാനത്തില്‍ പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ കഴിഞ്ഞു. അവധിക്കാലം ആഘോഷിക്കാന്‍ വിദേശങ്ങളില്‍ പൊയ്‌ക്കൊണ്ടിരുന്ന ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട ഒരു സ്ഥലമായി മിസോറാം മാറാന്‍ അധികം ദിവസങ്ങള്‍ വേണ്ട.

ഒരുകാലത്ത് ഭാരത സര്‍ക്കാരിന്റെ അവഗണനയിലും ചിറ്റമ്മ നയത്തിലും പ്രതിഷേധിച്ചു സ്വതന്ത്ര രാജ്യത്തിനായി ആയുധമെടുത്ത മിസോ നാഷണല്‍ ഫ്രണ്ട് മിസോറാമില്‍ ഒഴുക്കിയ ചോരയ്ക്ക് കണക്കില്ല. അങ്ങനെയുള്ള ഒരു സംസ്ഥാനത്താണ് ഇപ്പോള്‍ ഭാരതത്തിന്റെ ഹൃദയഭാഗമായ ന്യൂ ദല്‍ഹിയുമായി ബന്ധിപ്പിക്കാന്‍ രാജധാനി എക്‌സ്പ്രസ്സ് എത്തിച്ചേരുന്നത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ യഥാര്‍ത്ഥ വികസനം എന്താണെന്നു അറിയുന്നത് തന്നെ. തീവ്രവാദത്തിനും വിഘടനവാദത്തിനും പേരുകേട്ട വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ വിഘടനവാദത്തിലേയ്ക്ക് തിരിയാനുള്ള കാരണങ്ങളിലൊന്ന് മാറിമാറിവന്ന കേന്ദ്ര സര്‍ക്കാരുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് കാണിച്ച അവഗണനയാണ്. ഈ അവഗണനയ്ക്ക് എതിരായ പ്രതിഷേധത്തെ ജനമനസ്സുകളില്‍ ആളിക്കത്തിച്ചാണ് വിഘടനവാദികള്‍ അവിടങ്ങളില്‍ വേരുറപ്പിച്ചത്. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി കണ്ടു അര്‍ഹിക്കുന്ന വികസനം അവിടങ്ങളില്‍ എത്തിക്കുന്നതിന് പകരം ദുര്‍ഘടമായ മലനിരകളാണെന്നും, അങ്ങോട്ട് എത്തിച്ചേരാനുള്ള സൗകര്യങ്ങളില്ലെന്നും പറഞ്ഞു വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന കേന്ദ്രനയങ്ങളാണ് മോദി സര്‍ക്കാര്‍ തിരുത്തിയത്. സപ്ത സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ സിക്കിമിനെയും ചേര്‍ത്തുകൊണ്ട് ഭാരതത്തിനു ഏറ്റവും കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ നല്‍കുന്ന അഷ്ടലക്ഷ്മിമാര്‍ എന്ന തരത്തിലേക്ക് അറിയപ്പെടാന്‍ തുടങ്ങിയത്  മോദി സര്‍ക്കാരിന്റെ കാലത്താണ്.അതുകൊണ്ടു തന്നെ മിസോറാമിന്റെ വികസനത്തിലൂടെ സമ്പൂര്‍ണ്ണ വടക്കു കിഴക്കന്‍ മേഖലയുടെ വികസനമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സബ്കാ സാഥ് സബ് കാ വികാസ് എന്ന പ്രഖ്യാപിത നയത്തിന്റെ സാക്ഷാത്കാരമാണ് മിസോറാമിലെ റെയില്‍വേ ലൈന്‍ വന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇനി വരുംനാളുകളില്‍ ഭാരതത്തിലെ ഏറ്റവും വികസിതമായ ഒരു സംസ്ഥാനമായി മാറി മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി തീരാന്‍ മിസോറാമിന് ഈയൊരു റെയില്‍വേ ലൈനിലൂടെ കഴിയുമെന്ന് പ്രത്യാശിക്കാം.

Tags: മിസോറാംസൈറാങ് ആനന്ദ് വിഹാര്‍
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies