കോഴിക്കോട്: ഈ വര്‍ഷത്തെ നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്. കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ സമഗ്രസംഭാവന മുന്‍നിര്‍ത്തി കോഴിക്കോട് നവരാത്രി സര്‍ഗ്ഗോത്സവ സമിതിയാണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യു.കെ. കുമാരന്‍, കാവാലം ശശികുമാര്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഇരുപത്തിയയ്യായിരം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
2025 സപ്തംബര്‍ 29ന് വൈകിട്ട് 5.30 നു ചാലപ്പുറം കേസരിഭവനില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വച്ച്. കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പുരസ്കാരം സമര്‍പ്പിക്കും.
















