ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ശ്രീകോവിലായ ഭാരതപാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങളെക്കാള്‍ ശക്തമാണ് മതേതര ഇന്ത്യയിലെ മതനിയമങ്ങള്‍ എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു. ഇക്കഴിഞ്ഞ ആഗസ്റ്റ് 19 ന് ബഹുമാനപ്പെട്ട പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ പതിനഞ്ചു വയസ്സ് പൂര്‍ത്തിയായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെന്ന വിധിയ്ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ ഫയല്‍ ചെയ്ത സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ തള്ളിക്കൊണ്ടുള്ള ജസ്റ്റിസുമാരായ ബി.വി.നഗരത്‌ന, ആര്‍.മഹാദേവന്‍ എന്നിവരുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഭാരതത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ മാത്രമല്ല ജനസംഖ്യ ആനുപാതത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ്.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഭാരതത്തിലെ കുട്ടികളുടെ ക്ഷേമത്തിനും, അവകാശങ്ങള്‍ക്കും വേണ്ടി രൂപീകൃതമായ ദേശീയ ബാലാവകാശ കമ്മീഷന് ഈ കേസ് ഫയല്‍ ചെയ്യാന്‍ യാതൊരു അവകാശവുമില്ല എന്നുള്ള സുപ്രീംകോടതിയുടെ കണ്ടെത്തലാണ്. കേവലം പതിനഞ്ചു വയസ്സ് മാത്രം പ്രായമായതോ, അല്ലെങ്കില്‍ ആര്‍ത്തവം ആയതുമായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ പറയുമ്പോള്‍ അത് ഈ നാട്ടിലെ നിയമ വ്യവസ്ഥയോടും, സാമൂഹിക ക്രമത്തോടുമുള്ള വെല്ലുവിളിയാണ്. കാരണം മാറിയ ജീവിത ശൈലികൊണ്ടും, ഭക്ഷണ ശീലങ്ങള്‍കൊണ്ടും ഇപ്പോള്‍ പെണ്‍കുട്ടികള്‍ ഒമ്പത്, പത്തു വയസ്സില്‍ തന്നെ ആര്‍ത്തവം വന്നു പ്രായപൂര്‍ത്തിയാകുന്ന സ്ഥിതിവിശേഷമാണുള്ളത്. സുപ്രീം കോടതിയുടെ വിധിയനുസരിച്ചു ആര്‍ത്തവം വന്നുകഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെങ്കില്‍ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഒമ്പതോ പത്തോ വയസ്സില്‍ത്തന്നെ വിവാഹം കഴിപ്പിച്ചു വിടും. വിവിധ മത പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ടും, വിദ്യാഭ്യാസത്തിലൂടെ നേടിയ പുരോഗമന ചിന്തകള്‍കൊണ്ടും, മുന്നേറിയ മുസ്ലിം സമുദായം വീണ്ടും ഇരുളടഞ്ഞ ഭൂതകാലത്തേയ്ക്ക് തിരിച്ചുപോകും. ഒമ്പതോ പത്തോ വയസ്സ് പ്രായമായ ഒരു പെണ്‍കുട്ടി വിവാഹത്തിന് ശേഷം അനുഭവിക്കുന്ന ലൈംഗിക പീഡനത്തെക്കുറിച്ചു ചിന്തിക്കാന്‍ പോലും, ഭാരതം പോലെയുള്ള മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന ഒരു ആധുനിക രാഷ്ട്രത്തിനു സാധ്യമല്ല. ബഹുമാനപ്പെട്ട സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജി വനിത ആയിരുന്നിട്ടുപോലും അദ്ദേഹത്തിന് ഈയൊരു വിധി പ്രസ്താവിക്കാന്‍ യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ല.
ഈയൊരു വിധിയുടെ പശ്ചാത്തലത്തില്‍ പോക്‌സോ നിയമം ഫലത്തില്‍ മുസ്ലീങ്ങള്‍ക്ക് ബാധകമാകില്ല. പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്ത ഒരു മുസ്ലിം പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായാല്‍ കേസൊതുക്കി തീര്‍ക്കാന്‍ ഒരു യുവാവിനെക്കൊണ്ട് ഇര എന്റെ ഭാര്യ ആണെന്ന് പറയിപ്പിച്ചാല്‍ മതിയാകും. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആര്‍ത്തവം വന്ന മുസ്ലിം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതായി കണക്കാക്കപ്പെടും. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടാല്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ സാധ്യമല്ല.
ആര്‍ത്തവം വന്നവരും, എന്നാല്‍ പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്തതുമായ മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ കൗമാര ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ഈയൊരു വിധി കാരണമാകും. കാരണം വൈവാഹിക പങ്കാളി ഒഴികെയുള്ളവരുമായി അവിഹിത ബന്ധം കുറ്റകരമല്ല എന്നുള്ള സുപ്രീം കോടതി വിധി വന്നതോടെ സമൂഹത്തിലും, കുടുംബ ബന്ധങ്ങളിലും അത് എത്രമാത്രം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി എന്നുള്ളത് രാജ്യത്തെ കുടുംബ കോടതികളില്‍ വര്‍ദ്ധിച്ചു വരുന്ന വിവാഹ മോചനകേസുകളുടെ കാര്യത്തിലും, നിത്യേന പത്രങ്ങളില്‍ വായിക്കുന്ന അവിഹിത ബന്ധങ്ങളുടെ ഫലമായി ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ നിന്നും നാം മനസ്സിലാക്കുന്നതാണ്. വിവാഹിതയായ പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്ത സഹപാഠിയായ മുസ്ലിം പെണ്‍കുട്ടി അനുഭവിച്ചറിയുന്നു രതിസുഖം തനിക്കും അറിയണമെന്ന് തോന്നി ഇതരമതസ്ഥരായ പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ ഈയൊരു ലൗ ജിഹാദ് പാരമ്യത്തില്‍ നില്‍ക്കുന്ന കാലഘട്ടത്തില്‍ മുസ്ലിം മതത്തിലേക്ക് മതം മാറിപ്പോയാല്‍പ്പോലും അതിശയിക്കാനില്ല. ഫലത്തില്‍ ഈയൊരു സുപ്രീം കോടതി വിധി ലൗ ജിഹാദിന് പ്രോത്സാഹനമേകും.
ഇപ്പോള്‍ തന്നെ നമുക്കറിയാം കൗമാരക്കാര്‍ സ്വാതന്ത്ര്യത്തിന്റെ പേരിലും, ആധുനികതയുടെ പേരിലും, അച്ചടക്കരഹിതമായ ഒരു ജീവിത ശൈലിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈയൊരു സുപ്രീം കോടതി വിധിയോടെ കൗമാരക്കാര്‍ ലൈംഗിക പ്രാധാന്യമുള്ള ഒരു കുത്തഴിഞ്ഞ ജീവിതശൈലിയിലേയ്ക്ക് എത്തിച്ചേരാന്‍ ഒരു കാരണമായി. പാശ്ചാത്യ നാടുകളില്‍ വിവാഹത്തിന് മുമ്പ് ഒന്നോ രണ്ടോ തവണ ഗര്‍ഭഛിദ്രം നടത്താത്ത പെണ്‍കുട്ടികള്‍ തുലോം കുറവാണെന്ന സ്ഥിതിയിലേക്ക് ഭാരതവും ചെന്നെത്തും.
ഈയൊരു സുപ്രീം കോടതി വിധിയോടെ ഫലത്തില്‍ ക്രിമിനല്‍ നിയമവും രണ്ടായി എന്നുള്ളതാണ്. കാരണം അട്ടപ്പാടിയിലെ രാമന്‍ തന്റെ ഊരിലെ പതിനെട്ടു വയസ്സ് തികയാത്ത കാമുകിയെ വിവാഹം കഴിച്ചാല്‍ 2006ലെ ശൈശവ വിവാഹ നിയമപ്രകാരം പോലീസ് കേസെടുക്കും, ജാമ്യമില്ലാ കുറ്റമായതിനാല്‍ ജയിലില്‍ അടയ്ക്കും. മാത്രമല്ല ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിനു പോക്‌സോ നിയമപ്രകാരവും, കേസെടുക്കും. കുറെക്കാലത്തേയ്ക്ക് ജയിലില്‍ തന്നെയായിരിക്കും. എന്നാല്‍ അട്ടപ്പാടിയിലെ രാമന്റെ തൊട്ടയല്‍പ്പക്കത്തെ റഹ്മാന്‍ തന്റെ പതിനഞ്ചു വയസ്സുപോലും പൂര്‍ത്തിയാകാത്ത കാമുകിയെ വിവാഹം കഴിച്ച് അവള്‍ ഗര്‍ഭിണിയായാല്‍ പോലും പോലീസിനോ, മറ്റു അധികാരികള്‍ക്കോ കേസെടുക്കാന്‍ സാധ്യമല്ല. ഫലത്തില്‍ ഇന്ത്യയില്‍ മുസ്ലീമിനും, ഇതര മതസ്ഥര്‍ക്കും രണ്ടുതരത്തിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ക്ക് വഴിവെക്കും. ഒരേ കൃത്യം മുസ്ലിം ചെയ്യുമ്പോള്‍ അത് കുറ്റം ആകാതിരിക്കുകയും, ഇതര മതസ്ഥര്‍ ചെയ്യുമ്പോള്‍ ജാമ്യമില്ലാകുറ്റം ആകുകയും ചെയ്യുന്ന ഒരു അപകടകരമായ സ്ഥിതി വിശേഷമാണ് ഉണ്ടാകുക.
ആര്‍ത്തവത്തോടെ പ്രായപൂര്‍ത്തിയെത്തുന്ന മുസ്ലിം യുവതികള്‍ പ്രസവിക്കാന്‍ തയ്യാറായാല്‍ അത് ഭാരതത്തില്‍ മുസ്ലിം മതസ്ഥര്‍ക്കിടയില്‍ ജനസംഖ്യ വിസ്ഫോടനത്തിനു ഇടയാക്കും. ഇപ്പോള്‍ തന്നെ അനിയന്ത്രിതമായി പെരുകുന്ന മുസ്ലിം ജനസംഖ്യ ഇതോടുകൂടി ഒന്നുകൂടി വര്‍ധിച്ച നിരക്കിലെത്തും. 15 വയസ്സ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികളെ കല്യാണം കഴിച്ചു കൊണ്ട് മുസ്ലിം യുവാക്കള്‍ വംശ വര്‍ദ്ധനവ് നടത്തും. ഇത് ജനസംഖ്യയില്‍ സാരമായ പരിവര്‍ത്തനം ഉണ്ടാക്കും, ആസാമിലും, ബംഗാളിലും ഈയൊരു തന്ത്രം വിജയകരമായി നടപ്പാക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ ആ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന വര്‍ഗീയ പ്രശ്‌നങ്ങള്‍.
ഭാരതത്തില്‍ സുപ്രീം കോടതി വിധി അന്തിമമാകുന്നത് അതിനു മുകളില്‍ മറ്റു കോടതികള്‍ ഇല്ലാത്തതുകൊണ്ടാണ്. ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് സുപ്രീകോടതി ജസ്റ്റിസുമാര്‍ കൗമാര വിവാഹം എന്ന ഈ വിഷയത്തിന്റെ ആഴവും, പരപ്പും, പ്രത്യാഘാതങ്ങളും കണക്കിലെടുക്കേണ്ടതായിരുന്നു. കേവലം മുസ്ലിം മത നിയമവും, മതഗ്രന്ഥങ്ങളും മാത്രം നോക്കിക്കൊണ്ട് വിധി പ്രസ്താവിക്കാന്‍ ഭാരതം താലിബാനി ഭരണം നിലനില്‍ക്കുന്ന രാജ്യമല്ല എന്നെങ്കിലും സുപ്രീം കോടതി ചിന്തിക്കേണ്ടതായിരുന്നു. പറ്റിയ തെറ്റ് സ്വമേധയാ തിരുത്താന്‍ സുപ്രീം കോടതി തയ്യാറാകണം. അല്ലെങ്കില്‍ വിശാല ബെഞ്ചിന് മുന്നില്‍ ഈ വിഷയം ഉന്നയിക്കാന്‍ ഹര്‍ജിക്കാര്‍ മുന്നോട്ട് വരേണ്ടിവരും. ഈയൊരു വിധി റദ്ദാക്കിയില്ലെങ്കില്‍ രാജ്യത്ത് യുവാക്കളെ മതപരമായി വിഭജിക്കാനും, യുവതലമുറയ്ക്കിടയില്‍ ലൈംഗിക അരാജകത്വം പ്രോത്സാഹിപ്പിക്കാനും, അതുവഴി രാജ്യത്ത് സമ്പൂര്‍ണ്ണ അരാജകത്വം സൃഷ്ടിക്കാനും ഈയൊരു സുപ്രീം കോടതി വിധി കാരണമാകും.
(ഭാരതീയ അഭിഭാഷക പരിഷത് പാലക്കാട് ജില്ലാ സമിതി അംഗമാണ് ലേഖകന്‍)





















