പ്രാങ്-ദ്രാവിഡദശയിലെ രാഷ്ട്രീയഘടന കൃഷ്ണമൂര്‍ത്തി ഇങ്ങനെ പുനര്‍സൃഷ്ടിക്കുന്നു. *എട(റ) -അയ-അന്തു= പ്രഭു, മാസ്റ്റര്‍, രാജാവ്, ഭര്‍ത്താവ്; *കോ/കോന്‍= രാജാവ്, (മല); *വേന്ത-അന്തു = രാജാവ് (ദൈവം). ‘എറ’എന്ന വാക്കിന് ഉയരുകഎന്നും, ‘കോ’ യ്ക്ക് മല എന്നും, ‘വേന്തു’വിന് മാഹാത്മ്യം, വൈപുല്യം എന്നുമാണ് മൗലികാര്‍ഥങ്ങള്‍. ഇവയ്‌ക്കെല്ലാം സാഹിത്യ ഭാഷയില്‍ പ്രധാനപ്പെട്ടത് എന്ന അര്‍ഥമുണ്ടായിരുന്നതിന്, രാജാവ് എന്ന ആലങ്കാരികമായ അര്‍ഥം പിന്നീട് വന്നുചേര്‍ന്നതാണ്. അവര്‍ *കോയ്-ഇല്‍ (കോവില്‍)കളില്‍ താമസിച്ചു. അവര്‍ *കോട്ട-അയ് (കോട്ട) കെട്ടിയിരുന്നു. അതിനുചുറ്റും വെള്ളംനിറച്ച *അകഴ-ത്ത-അയ് (കിടങ്ങ്) നിര്‍മിച്ചിരുന്നു. അവര്‍ക്ക് പലതരം *അറ-ഇ (കരം) യും *കപ്പ-അം (കപ്പവും) ലഭിച്ചിരുന്നു. അവര്‍ *മന-അയ് യിലും *കല്‍-അന(യുദ്ധഭൂമികള്‍)യിലും *അണികളുമായിച്ചേര്‍ന്ന് *പോര്‍ നടത്തിയിരുന്നു. *ഗെല്‍/*കെല്‍ (വിജയം) അവര്‍ക്കറിയാമായിരുന്നു. തോറ്റോടുന്നതും (*ഓടു / *ഓട്ടം) പരിചിതമായിരുന്നു. പ്രാങ് ദ്രാവിഡര്‍ പ്രവിശ്യ, രാജ്യം, ജില്ല എന്നിങ്ങനെ വിശാലമായ അതിര്‍ത്തികളുള്ള ഭരണമേഖലകളെ *നാടു എന്നും; സാധാരണ ഗ്രാമം/ ടൗ, ചെറു ജനവാസ കേന്ദ്രങ്ങള്‍ എന്നിവയെ *ഊര്‍ എന്നും വിളിച്ചു. ചെറുഗ്രാമങ്ങളെ പള്ള-ഇ (പള്ളി)കളെന്നും. മന്ത്രിയെ പേറ-കട (ഉയര്‍ സ്ഥാനം) എന്നും വിളിച്ചിരുന്നു.
ഭൗതിക സംസ്‌കാരവും സമ്പത്തും
അവര്‍ താമസത്തിന് *വീടു, *ഇല്‍, *മന-അയ്, *ഇറ-ഉവു (ൗംൗ) നിര്‍മിച്ചിരുന്നു. ഇവയ്‌ക്കെല്ലാം അര്‍ഥം താവളമടിക്കുക, താമസിക്കുക, ജീവിക്കുക എന്നൊക്കെയാണ്. വീടുകളുടെ മേല്‍ക്കൂരകളെ *പീറ-ഇ (പുര), *പുല്‍, (പുല്ല് മേഞ്ഞവ) *വേയ (കെട്ടി മെനഞ്ഞവ), *പെണ-ക്ക (ഓടിട്ട), *മേട-അയ് /*മാട (മേട) എന്നിപ്രകാരം തരം തിരിച്ചിരുന്നു.
അവര്‍ *കൊട-അയ് (കൊട)യും മൃഗങ്ങളുടെ *തോല്‍കൊണ്ട് നിര്‍മിച്ച *കെറുപ്പു (ചെറുപ്പും) ധരിച്ചിരുന്നു. വീടുകളില്‍ *ഉര-അല്‍/അള്‍ (ഉരല്‍), *ഉല-അക്ക (ഉലക്ക), *ഉരം-കല്‍ (അരകല്‍) എന്നിവ ഉപയോഗിച്ചിരുന്നു. *ഉര= ഉരയ്ക്കുക, *കല്‍= കല്ല്. *കേറ്റ (വട്ടി), *ചീപ്പ/ *ചായ്-പ്പ (ചൂല്‍) ഇവയും ഉണ്ടായിരുന്നു. *കാ-നക, *കുര-വഇ (മണ്‍ കലം), *ചട്ടി (ചെറിയകലം), *കിന്റു (ലോഹപ്പാത്രം) *കെം-പു (ചെമ്പ്പാത്രം) എന്നിവ പാചകത്തിന് ഉപയോഗിച്ചിരുന്നു. പശുക്കളെയും എരുമകളെയും കുറിക്കാന്‍ തൊഴ (റ) എന്ന പദവും, തൊഴുത്തിനെക്കുറിക്കാന്‍ തൊഴ് എന്ന വാക്കും, പാലിന് പാല്‍ എന്നും, പേട, പെട (തൈര)്; (മോരിന്) ചള്‍, മോച, പേറ- ഉകു; വെള്‍- നെയ്, വെ-നെയ് -(വെണ്ണ) എന്നിവയും ഉപയോഗിച്ചിരുന്നു.
ഒഴ-ഉക്ക് (തറി) ഉപയോഗിച്ച് നെച് /നെയ് (നെയ്ത്) നടത്തിയിരുന്നു. അതിന് വേണ്ടി എഃക ചെയ്ത (ശുദ്ധീകരിച്ച) പര്-ഉത്തി (പരുത്തി)യില്‍നിന്ന് എഴ, നൂല്‍ (നൂല്‍) ഉണ്ടാക്കി. പക്ഷേ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക വസ്ത്രങ്ങളെപ്പറ്റി പരാമര്‍ശമൊന്നുമില്ല.
നാട്ടിലെ പ്രധാന തൊഴില്‍ ഉഴ-(കൃഷി)വായിരുന്നു. വെള്ളത്തിലും പൊടിയിലും കൃഷി ചെയ്യുന്നതിന് പണ-(കൃഷിഭൂമി) യും പുന (വറണ്ട മണ്ണ്) യും പൊല-അം (പുലം, വയല്‍) ഉം ഉണ്ടായിരുന്നു. കഴ-യ്ത, കെയ്-അം = ചെളിക്കണ്ടം; വായ/വയ എന്നിവയും വയലിനെകുറിക്കുന്നു. പേന്റ്-, പേള്‍-ന്റ (ചാണകം) വളമായി ഉപയോഗിച്ചിരുന്നു. ഞാങ-കയ്‌ല (കലപ്പ) വളരെ പ്രാചീനമായ ഒരു വാക്കാണ്. ചേര്‍ (നുകംവച്ച് കെട്ടിയ കലപ്പ), ചാല്‍ എന്നിവയ്ക്ക് അടിസ്ഥാന പദങ്ങളുണ്ടായിരുന്നു. കോല്‍ (നുകം), കാറ്റ- (കൊഴു) മേഴ-ഇ (കലപ്പക്കൈ), ഞാര്‍-ഉ (ഞാറ്), വിള കൊയ്‌തെടുത്തിരുന്നു. തുറസ്സായ കള-അം/കള-അന്‍ (കള) ത്തില്‍ വച്ച് മെതിച്ചിരുന്നു. ധാന്യം പുട്ട-ഇ (പുട്ടി)ക്കണക്കനുസരിച്ച് അളക്കുകയും വാന-അയ് (മപാന)കളില്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
പലതരം കുല-ഇ, നെല്‍, വാറ-ഇഞ്ച-(നെല്ല്), അര/അര-അക്, കൊറ്-യ്- (പയറ്) എന്നിവ കൃഷി ചെയ്തിരുന്നു. അട-അയ്-ക്കായ്, പാങ്ക് (അടക്ക), മിള-കു (കുരുമുളക്), ഏല-യ് (ഏലം) എന്നിവയും തെന്നിന്ത്യയില്‍ ഉണ്ടായിരുന്നു.
പാല് (പാല്‍), പെറ-യ്-കു/പ്പു (തൈര്), വെള്‍-നെയ് (വെണ്ണ), നെയ് (നെയ്), വറ-ഇഞ്ച് (അരി), ഇറ-അയ്ചി (ഇറച്ചി) എന്നിവകഴിച്ചിരുന്നു. കായ, വെച്/ വെയ്- (പുഴുങ്ങിയും ഉലത്തിയും) വറ (വറു) ത്തും അറ-ഉ, വന്റ-(പാചകം) ചെയ്തിരുന്നു. ചൊല = അടുപ്പ്. ഈഴം, കള്‍, മാഹ്വ, ഇര-ഉപ്പ്-അ (ഇരുപ്പ) എന്നിവയായിരുന്നു ലഹരി പദാര്‍ഥങ്ങള്‍.
ആളുകള്‍ സാധനങ്ങള്‍ മൂട്ട-അയ് (മൂട്ട/കുട്ട)കളില്‍ നിറച്ച് ചും-യ്-(ചുമ്മാട്) തലയില്‍ വച്ചോ, തോളില്‍ കുറുകെ കാ-വടി കെട്ടി അതിന്റെ രണ്ടറ്റത്തും സാധനങ്ങള്‍ തൂക്കിയോ കൊണ്ടു പോകുമായിരുന്നു.
കുഴിക്കുന്നതിന് ‘കുന്‍-താല്‍’ (കുന്താലി) യും ‘പാറ്-അയ്’ (പാരക്കോലും) ഉപയോഗിച്ചിരുന്നു. മുറിക്കാന്‍ ‘കത്തി’ (കത്തി). ‘വില്ലും അമ്പും’ ഉപയോഗിച്ച് ‘പോര്‍/പോര്-ഉ’ ചെയ്തിരുന്നതു കൂടാതെ, ‘വേട്ട-അ’ (വേട്ട)യും നടത്തിയിരുന്നു. അവര്‍ വാള്‍ വായ്-ച്ച- ഇ യും, മഴു-വും മറ്-യ്-ച യും കുത-യ് (കുന്തം) വും അവര്‍ക്കുണ്ടായിരുന്നു. വണ്ടി, ചക്രം എന്നിവയ്ക്ക് വാക്കുകള്‍ ഇല്ലായിരുന്നു. പിന്നീടാണ് അവ വന്നു ചേര്‍ന്നത്. സാഹിത്യഭാഷയില്‍ കാണുന്ന പ്രാചീന പദമായ തേര്‍ നാല് പുഷ്ടഭാഷകളിലുമുണ്ട്. തുളുവില്‍ തേര്. ഒരു ദിവ്യത്വബന്ധം ആ പദത്തിന് കൊത, തൊദ, തുളു ഭാഷകളിലുണ്ട്. തേര്‍ യുദ്ധത്തിലും ക്ഷേത്രോത്സവങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു. വണ്ടി എന്ന വാക്ക് സംസ്‌കൃതത്തിലെ ഭാണ്ഡ, പ്രാകൃതത്തിലെ ഭണ്ടി എന്നിവയിലൂടെ ലഭിച്ചതാണ്. കൊള്‍/ കൊ = വാങ്ങുക, വില- വില്‍ക്കുക, സാധനക്കൈമാറ്റം, മാറ്റ. വില- വിലൈ.
ജനങ്ങള്‍ മര-അന്‍ (മരം)ത്തില്‍ നിന്ന് മര-ഉന്തു (മരു) ഉണ്ടാക്കിയിരുന്നു. അമ്മ ദൈവത്തെ സൂചിപ്പിച്ചു കൊണ്ട് വസൂരിയെ അമ്മ എന്ന് വിളിച്ചിരുന്നു. കരപ്പന്‍ കുരുവിനെ കുറിക്കാന്‍ തറ്റ/തറ-എന്ന വാക്കുണ്ടായിരുന്നു. രോഗങ്ങളെ പ്രത്യേകം പ്രത്യേകം കുറിക്കാന്‍ വാക്കുകളില്ല. അന്ധനെ കുറിക്കാന്‍ കുര-ഉടു (കുരുട്), ചെകിടനെ കുറിക്കാന്‍ കെവ്വ-ഇടു, കെപ-, മുടന്തന്‍ ചൊട്ട-, തിമിരം പൊര-അയ്, മനോനിലതെറ്റിയത് പിച്ച /പിച-
മാവ് കൊണ്ടുള്ള അട്ടു, (പുട്ട്) അപ്പ-അം, (അപ്പം) തോച-അയ് (ദോശ) എന്നിവ കൂടാതെ കൂഴ് (ചോറ്), അമ്പ-അലി (ഓട്‌സ്), കഞ്ച-ഇ (കഞ്ഞി), ഇറ-അയ്ച്ചി (ഇറച്ചി)എന്നിവയും ആഹാരങ്ങളായിരുന്നു. അവര്‍ പാട-ഉ (പാടുക)യും ആട-ഉ (ആടുക) യും ചെയ്തിരുന്നു. ചിര-ഉമ്പു (ഇരുമ്പ്), പൊന്‍/ പച- ന്റ (സ്വര്‍ണം), വെള-ഇന്റ് (വെള്ളി). പൊന്‍ ഒഴികെയുള്ള പേരുകള്‍ ഓരോ വസ്തുവിന്റെയും നിറത്തില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്.
ബന്ധുത്വഘടന, സമൂഹം
ബന്ധനാമങ്ങളാല്‍ സമൃദ്ധമാണ് ദ്രാവിഡഭാഷകള്‍. രണ്ട് തരത്തിലാണവ. ഒന്ന് പ്രത്യേകംപ്രത്യേകമായി ബന്ധത്തെ സൂചിപ്പിക്കുന്നവ. മറ്റേത്, ചെറുത്, വലുത് എന്നിപ്രകാരമുള്ള വാക്കുകള്‍ ചേര്‍ത്ത് ബന്ധുത്വം വിശദീകരിച്ചുപറയുന്നവ. അക്ക-(അക്കന്‍) മൂത്ത സഹോദരി, തം-കയ് (തങ്ക), ചെല്‍-ആള (ചെല്ല) അനുജത്തി അഥവാ ഇളയ സഹോദരി. അണ്ണ (അണ്ണന്‍) മൂത്തസഹോദരന്‍, തമ്പ-യ് (തമ്പി) അനുജന്‍. അപ്പ-അ/അയ്യ-അ/തം-തയ് (തന്ത)/തന്‍-റി, അച്ഛന്‍. അമ്മ-അ-/ ആയ് /അവ്വ-അ/തള്ള-അയ്/തള്ളൈ. മക-അന്റു/കൊഴ-യ-/മറ-ഇന്‍-ടു മകന്‍. മക-അള്‍ /കൂന-ത്തു, ച്ചു, ക്കു മകള്‍. പിതൃസഹോദരി, മാതൃസഹോദരന്റെ ഭാര്യ, അമ്മായി എന്നിവരെ കുറിക്കാന്‍ അത്തയെന്നും അവരുടെ ഭര്‍ത്താക്കന്മാരെ കുറിക്കാന്‍ മാമ- എന്നും, അപ്പൂപ്പന്‍ താത്ത-അ, പാട്ട-ആന്‍ എന്നും വിളിച്ചു. അമ്മൂമ്മയ്ക്ക് ഓരോ ഭാഷയിലും ഭിന്ന നാമങ്ങള്‍ കാണുന്നു. തമിഴ്, മലയാളം പാട്ട-ഇ, തെലുഗില്‍ അമ്മയുടെ അമ്മ, അമ്മ-അമ്മ, അച്ഛന്റെ അമ്മ, നായന- അമ്മ. തമിഴില്‍ മുത്ത-അപ്പ-അന്‍ അച്ഛന്റെ അച്ഛന്‍, മുറ്റ-അവൈ- അമ്മൂമ്മ. മലയാളത്തില്‍ മുത്ത-അപ്പ-അന്‍ (മുത്തപ്പന്‍) അപ്പൂപ്പന്‍, മൂത്ത- അപ്പ-അന്‍ അച്ഛന്റെ മൂത്തയാളും. മൂത്ത- അമ്മ, അമ്മയുടെ അമ്മ. കൂടാതെ അച്ഛന്റെയോ, അമ്മയുടെയോ മൂത്ത സഹോദരിയും. താത്ത, അപ്പ, അയ്യ എന്നീ പദങ്ങള്‍ക്ക് പ്രദേശഭേദമനുസരിച്ച് അര്‍ഥവ്യത്യാസമുണ്ട്. മത-അല്‍/ഉവ്വ-അയ്, പെട-ഇളി, വെത എന്നിവയ്ക്ക്, വിവാഹം, അന്വേഷണം എന്നീഅര്‍ഥങ്ങള്‍. ജാതിയും ജാതി നാമങ്ങളും കാണാനില്ല. തൊഴില്‍നാമങ്ങളുണ്ട്. കൃഷിക്ക് പ്രാദേശിക നാമങ്ങളുണ്ട്. ഉഴത്തി, കലം നിര്‍മിക്കാന്‍. കൊച-വ് കൊല്‍ (കൊല്ലന്‍), ഈഴ-അ-വന്റ് (കള്ളു ചെത്തുകാരന്‍), ഈഴ-അം, കള്ള്. ചാല-വ-അന്റു (ചാലിയന്‍) നെയ്ത്തുകാരന്‍, പല തൊഴില്‍ നാമങ്ങളുമുണ്ടെങ്കിലും ധനികരെയും ദരിദ്രരെയുംകുറിക്കുന്ന വാക്കുകളില്ല.
മതം
ദൈവത്തെ കുറിക്കാന്‍ മധ്യദ്രാവിഡത്തില്‍ കാണുന്ന പേ(യ്), പേ എന്നീ വാക്കുകള്‍ തെക്കന്‍ദ്രാവിഡങ്ങളില്‍ പിശാചിനെ കുറിക്കുന്നു. കോ, കോന്റ് എന്നിവ ദൈവം, രാജാവ് എന്നിവരെ സൂചിപ്പിക്കുന്നു. ആദികാലത്ത് വേള്‍ എന്ന വാക്കിന് വരം എന്നായിരുന്നു അര്‍ഥം എന്നാല്‍ മിക്കവാറും ആര്യവല്‍ക്കരണത്തിന്‌ശേഷമാകണം അതിന് ബലി/യജ്ഞം എന്ന് അര്‍ഥാന്തരം വന്നത്. തെലുങ്കില്‍ വേല്‍-ചു എന്നാല്‍, അഗ്നിയില്‍ ത്യജിക്കുകയെന്നാണര്‍ഥം. വേല്‍പു ദൈവം. പുല, പുല തന്നെ. പിറവി, പുറ-ഉടു. മുട്ടു, ഋതുവാകല്‍. അവരുടെ മതപരമായ ആചാരങ്ങളെ പറ്റി കൂടുതലൊന്നുമറിയില്ല.
ജന്തു, സസ്യജാലങ്ങള്‍
പ്രാങ്-ദ്രാവിഡകാലത്തുണ്ടായിരുന്ന ഉഷ്ണമേഖലാവൃക്ഷങ്ങളുടെ പേരുകള്‍ അദ്ദേഹം നല്‍കിയിട്ടുള്ളവ, ആല്‍, വേ-മ്പു (വേപ്പ്), താഴ്/പനയ-് (പന), ചിന-ത്ത (പുളി), അര-അച/അല്‍, ചുവ്വ (അരയാല്‍), മാം, മാങ്-കായ് (മാങ്ങ), പല്‍-അച-യ് /പന-അച (പ്ലാവ്), നെല-വ്- (നെല്ലി). ചെറുമരങ്ങള്‍ തെന്‍-കായ് (തെങ്ങ്), ചീന്ത് (ഈന്തപ്പഴം), ചീക്-കായ് (സോപ് നട്ട്). വനങ്ങളില്‍ തേങ്ക്ക് (തേക്ക്), താന്റ്-ഇ (താന്നി), പുച-യ്/പുയ് (പൂച്ച), പു-അയ് (പു), മര-ത് (മരുത്)
പച്ചക്കറികള്‍, പയറുകള്‍, പഴവര്‍ഗങ്ങള്‍ എന്നിവ അവര്‍ ഉപയോഗിച്ചിരുന്നു. കുച്ച-/കുച്ച-യ്- (ഗ്രീന്‍), കിഴ-അങ്ക് (കിഴങ്ങ്), കായ് (പഴം), കൂന്ത്(കുമിള്‍), ഉള്ളി(ഉള്ളി), ചിങ്ക-ഇ (ഇഞ്ചി), കിച്-അമ്പു (യാം), വഴ്-യ്ത് (വഴുതനങ്ങ), മെന്ത്-ഇ (ഫെനു ഗ്രീക്ക്), മൂള്‍- മുള്ള-യ് (റാഡിഷ്), ഉഴ്-ഉന്തു (ഉഴു്), പച്-റ് (ചെറുപയര്‍), കറ്-ഇന്തി (തുവര), നൂ(വ്) (സീസെയിം), വാഴ്-അ, അറ-ന്റി (വാഴ, നേന്ത്രവാഴ), വെള്‍- (വുഡ് ആപ്പിള്‍), കറ-ഉമ്പു, ചെറ്റ്-യ്ക- (കരിമ്പ്).
വളര്‍ത്തുമൃഗങ്ങള്‍ വെര-ഉക്, പില്ല-യ് (പൂച്ച), എല്‍-ഇ (എലി), നാ (ആയ്തം)-അയ്/ അത്ത/കുഴി (നായ്), പന്‍-റി (പി), കഴ്-ഉത്-അയ് (കഴുത), ആ(മ്)-(പശു), എര്‍-ഉതു, ഏറു (കാള), എര്‍-ഉം-യ് (എരുമ), കൊറ്-ഇ (ആട്), യാടു /തക്-അര്‍ /മേന്‍ക്ക (ആട്), കുത-ഇര്‍-അയ് (കുതിര).
ഇഴജന്തുക്കളില്‍ പാമ്പു (പാമ്പ്), ചര-അച- (മൂര്‍ഖന്‍), തേള് (തേള്‍), ഒറ്റ-ക്ക, തൊന്റ് (ഓന്ത്), പല്ല-ഇ (പല്ലി), കവ-ഉളി (ഗൗളി), നുഴ-വ്-അല്‍/ങ്ക് (കൊതുക്), പുഴ്-ഉ (പുഴു) എന്നിവ.
കുന്റ-അം (കുന്നു)കളിലും കാ-(ന)-/കാടു(കാട്ടി) ലും കഴിഞ്ഞിരുന്ന മൃഗങ്ങളില്‍ ഉട്-ഉമ്പു (ഉടുമ്പ്), മൂങ്ക-ഉച-(മങ്കൂസ്), കിറ-ഉ-ത്ത-/ംപ (പാന്തര്‍), പുല-ഇ/ ഉഴു-ഉവ (പുലി), യാനൈ (ആന), എള്‍-യ-ഇഞ്ച (എളിഞ്ച)(കരിമ്പുലി), കാട(കാട്ട് പോത്ത്), തൊഴ-യ്/ തൊഴ-ഇന്ത് (ചൊയ്), നരി/ക്ക (ഊളന്‍), കടു-വ്-ഞ്ച /ന്ത ഉഴ-ഉ-പ്പ (സേറ്റാഗ്), കുര-വ്-ച/മാ-യ (മാന്‍), മുച-അല്‍ (മുയല്‍), കൊര-യ്-ങ്ക്/ന്ത് (കുരങ്ങ്). സിംഹം, ദിനോസര്‍ എന്നിവയെ കുറിക്കുന്ന വാക്കുകളില്ല.
കോഴ-ഇ, കോട-ഉ (കോഴി), ഞഅം-വ്-ല (ഞാവല്‍, മയില്‍), പുട-വ്-ച/കൂം-/ കും-വ- (പ്രാവ്), കിള്‍-ഇ(തത്ത), കൊര്‍-യ്-ങ്ക്/, കൊര്‍-ങ്ക് (കൊക്ക്), കഴു-വ്-കുള്‍/-തു (കഴുകന്‍), പര-അന്തു (പരുന്ത്), കാ-ക്ക-/വ്വ (കാക്ക), പിഴ-വ്-അച്ച, കുര-വ്-വി (കുരുവി), ആന്ത-അയ് (മൂങ്ങ). കപ്പ-അ /പര-വ്-അന്ത് (പെണ്‍ തവള, ആണ്‍ തവള), ഞണ്ട്, മീന്‍, കയ-വ്-ല/ക്ക/മ്പ (പല തരം മീനുകള്‍). എട-യ്- (പ്രാ), ചൊട-അച (സ്രാവ്), യാമ-അയ്/ ചാമ്-പ- (ആമ).
കാലാവസ്ഥ, ജല സ്രോതസ്സ്
പോഴ്/പൊഴു-അതു(പൊഴുത്)/ഞാച-അതു (സൂര്യന്‍), നെല-അല്‍-ഞ്ച/ച്ച, തിങ്കള്‍ (ചന്ദ്രന്‍), ചുക്ക-, മി(ആയ്തം)ന (നക്ഷത്രം), വാനം (ആകാശം), മുയ-ഇല്‍ (മുകില്‍), വള (കാറ്റ്), മഴ-അയ്, പിറ-ഉ (മഴ), തുവ്വ-അത് (ചാറ്റല്‍ മഴ), ചിര-അ (രാത്രി), ചിര-യ്-ള/ ങ്ക (ഇരുട്ട്), ചീങ്ക/നാള്/നള് (രാത്രി), പക-അല്‍/ ഞാന-തു /ചിര (പകല്‍), ഒടുവിലത്തേത് ഇപ്പോള്‍ മധ്യ ദ്രാവിഡത്തില്‍ മാത്രമേയുള്ളു. മഞ്ഞിനെ കുറിക്കാന്‍ പന-ഇ-(കില), മയ്-ന്ത (ത)-. കുറുഗ്, മാല്‍ത്തോ ഭാഷകളില്‍ മാത്രമേ മഞ്ഞിനെയും ഐസിനെയും പ്രത്യേകം കുറിക്കാന്‍ വാക്കുകളുള്ളു.(കീവ, കിവ). വെച /വെയ-(ചൂട്), ചള്‍ /ക (തണുപ്പ്). മഴക്കാലത്തെ കുറിക്കാന്‍ കാറ എന്നും മണ്‍സൂണിനെയും പടിഞ്ഞാറന്‍ കാറ്റിനെയും സൂചിപ്പിക്കാന്‍ കോട-അയ് എന്നും വിളിച്ചിരുന്നെങ്കിലും മറ്റ് ഋതുക്കളെ സൂചിപ്പിക്കാന്‍ പദങ്ങള്‍ കാണുന്നില്ല.
കട-അല്‍ (കടല്‍), യാറു (ആറ്), കാല (കനാല്‍), കെറ-അയ്/ ഉവ്വഉ (ചിറ), കുള-അം/-ഞ്ച (കുളം), നൂയ (കിണര്‍). കല-അം/ കപ്പ-അല്‍ (കലം -കപ്പല്‍), അംപ-ഇ (ബോട്ട്), പട-യ്ക്കു (കപ്പലോട്ടം), തെപ്പ-(വള്ളം). ഡ്രൈനേജ് (തൂമ്പു), മത-യ്ക്കു/കല-യ്ങ്കു (കലുങ്ക്). തന്റ-അല്‍ (ബോട്ട് ഡ്രൈവര്‍).
അമൂര്‍ത്ത പരികല്പനകള്‍
ഉള്ള-അം /നെഞ്-ചു (മനസ്സ്), ക(ആയ്തം)/ചൂ-ഴ് (കാണ്), ചൂഴ്, കാണുക. ചിന്തിക്കുക, മനസ്സിലാക്കുക എന്നീ അര്‍ഥങ്ങളിലെല്ലാം ഈ പദങ്ങള്‍ പ്രയോഗിക്കപ്പെട്ടിരുന്നു. പാര്, തോന്‍-റ്റു, എണ്‍- എന്നിവയ്ക്ക് തോന്നുക, പരിഗണിക്കുക, മനസ്സിലാക്കുക എന്നൊക്കെ അര്‍ഥംകല്‍പ്പിച്ചിരുന്നു. തെലുഗില്‍ ചിന്തിക്കുക എന്നതിന് അനുകോണ- എന്നാണ് വാക്ക്. തമിഴില്‍ നിനയ്/ നെന- അയ് /നെഞ്-ചു, വക-അയ് എന്നീപദങ്ങളും പരിഗണിക്കുക, ചിന്തിക്കുക, മനസ്സിലാക്കുക എന്നീ അര്‍ഥങ്ങളിലെല്ലാം പ്രയോഗിക്കുന്നുണ്ട്. കല, കറ എന്നീ വാക്കുകള്‍ക്കും പഠിക്കുക എന്നാണര്‍ഥം. തേര്/തെര്/തെള്-/വെള്‍ (തെളിയുക, വ്യക്തമാകുക). വര-, കീറ (വരയ്ക്കുക, എഴുതുക). ഓതു (വായിക്കുക), ചാത-ഉ- (ചൊല്ലല്‍), പാട് (പാട്ട്), മറ (മറവി). ഭയം, ലജ്ജ, ശക്തി, സൗന്ദര്യം എന്നിവയ്ക്കും പ്രത്യേകപദങ്ങളുണ്ട്.
ഒന്നു മുതല്‍ പത്തുവരെയും നൂറിനും സംഖ്യാനാമങ്ങളുണ്ട്. ആയിരത്തിന് തെലുഗില്‍ മാത്രമേ (വേയി) വാക്കുള്ളു. ഒമ്പത് തൊ/തൊള്‍ (പത്തില്‍നിന്ന് ഒന്നുകുറഞ്ഞത്). എട്ടിന് എണ്‍. എണ്ണുക എന്ന ക്രിയയെക്കുറിക്കാനും അതുതന്നെയാണ് വാക്ക്.
നേര-അം, പോഴ്-/ പൊഴ്-ഉതു (നേരം, സമയം). നെല-യ് (മാസം).യാണ്ടു (ആണ്ട്). ഇന്നലെ, മറ്റന്നാള്‍ എന്നിവയ്ക്ക് വിശദീകരിച്ച് പറയുന്ന രീതിയാണുള്ളത്. കിഴക്ക്, പടിഞ്ഞാറ് എന്നിവയ്ക്ക് പല പദങ്ങളും പുനര്‍നിര്‍മിക്കാനുണ്ടെങ്കിലും തെക്ക്, വടക്ക്എന്നിവയ്ക്ക് ഓരോ പദമേയുള്ളു. ചിറ-യ-ത്തു/കിഴ-/കിഴ-യ്ക്കു, ഇതിന് തെക്കന്‍ദ്രാവിഡത്തില്‍ താഴ്ന്നപ്രദേശം എന്നാണര്‍ ഥം. മേ-ല്‍ (ഉയര്‍ന്നപ്രദേശം). മേറ്-ക്കു-/മേല-യ്ക്കു/കൊടയ്ക്കു (പടിഞ്ഞാറ്). ഇതില്‍ ഏറ്റവും പ്രാചീനം അവസാനത്തെ വാക്കാണ്. തെന്‍, തെര്‍-ക്കു (തെക്ക്), വട-അക്കു (വടക്ക്).
മനുഷ്യശരീരത്തിന്റെ മിക്കവാറും എല്ലാഭാഗങ്ങളെയും കുറിക്കാന്‍ അടിസ്ഥാനപദങ്ങളുണ്ടായിരുന്നു. ഗുഹ്യഭാഗങ്ങളെസൂചിപ്പിക്കാനും വാക്കുകളുണ്ടായിരുന്നു. പൊറ്റ്-യ്‌ല/ തൊര്-മ്പ (തൊരിമ്പ്, ശ്വാസകോശം). എല്-മ്പ് (എലുമ്പ്, എല്ല്), തഴ്-ന്ക് (കരള്‍), കുന്റ-യ്, ഉള്ള-അം (ഹൃദയം, മനസ്സ്). മിത്-യ്‌ഴ്, നെഞ്ച-യ് (തലച്ചോറ്, മനസ്സ്), മൂള (മജ്ജ), വച-യ്‌റു (കുടല്‍, വയറ്), കര-ളയ് (കുടല്‍ മുതലായവ), ഞര്-ന്പു (ഞരമ്പു), നിറങ്ങള്‍: വെള്‍ (വെളുത്ത), കാറ്/കറ്- (കറുത്ത), പച്-യ് (പച്ച-മഞ്ഞ), കെം/എറ്റ് (ചെമപ്പ്). സംഭാഷണത്തിന് അ (ആയ്തം)ന, പേച്ച്/ പേഴ്/ കേള്‍/ നൊറു/മൊഴ്- (ചോദിക്കുക, പറയുക). കെപ/ ചൊല്‍ (പറയുക), പാ/ പ (ചോദ്യം ചെയ്യുക). പൊക-ഴ് (പുകഴ്, പുകഴ്ത്തുക). പീയ (അപ്പി, മലം), തുവ്വ-ര/ പവ-അഴ (മുത്ത്, പവിഴം). പ്രാങ് ദ്രാവിഡത്തിലെ പദകോശത്തിലെങ്ങും അവര്‍ പുറത്തുനിന്ന്‌വന്നവരാണെന്ന് സൂചിപ്പിക്കുന്ന പദങ്ങളൊന്നുമില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലില്ലാത്ത സസ്യ-ജന്തുക്കളിലൊന്നിനെക്കുറിച്ചും പരാമര്‍ശങ്ങളില്ല. മഞ്ഞ്, ഐസ്, സിംഹം, ദിനോസര്‍, ഒട്ടകം എന്നിവയെ സൂചിപ്പിക്കുന്ന പദങ്ങളില്ലെന്നതും ശ്രദ്ധേയമാണ്. ആവശ്യാടിസ്ഥാനത്തില്‍ ധാരാളം പദങ്ങള്‍ സംസ്‌കൃത-പ്രാകൃതങ്ങളില്‍ നിന്ന് പ്രാങ്-ദ്രാവിഡവും തിരിച്ചുംസ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്തോ-ആര്യനിലൂടെകടന്നുകൂടിയ വ്യാകരണപരമായമാറ്റങ്ങള്‍ ദൂരവ്യാപകമായിരുന്നു- മുഖ്യമായും ഇന്തോ-ആര്യനിലേയ്ക്ക് പറിച്ചുനട്ട ദ്രാവിഡഘടകങ്ങള്‍.
(തുടരും)
പരാമൃഷ്ടകൃതികള്‍
286 The Dravidian Languages ]p 6þ16.
287 ആദിമ ഇന്ത്യാചരിത്രം പു 312-316 റൊമീലഥാപ്പര്‍. വിവ, പികെ.ശിവദാസ്. ഡി.സി.ബി 2010
288 Pre-Historic South India V.R. Ramachandra Dikshithar p 179. Cosmo pub 1981





















