പാതവക്കില്‍ ഒരു മരം ഇല കൊഴിഞ്ഞ്,
ആരുടെയോ കാലൊച്ച കാതോര്‍ത്ത്
ശിഖരങ്ങളില്‍ ചേക്കേറിയ പക്ഷികള്‍
ഒന്നൊഴിയാതെ പറന്നു പോയി.
വൃക്ഷത്തെ പ്രണയിച്ച കാറ്റ്
അക്ഷരമോരാതെ കടന്നുപോയി.
ആഴങ്ങളില്‍ പൊരുളുകള്‍ തേടിയ
വേരുകള്‍ നിര്‍ജ്ജീവങ്ങളിന്ന്.
മേഘഗര്‍ജ്ജനം കേട്ടു വിറയ്ക്കാത്ത
കാണ്ഡം ചിതല്‍ കാര്‍ന്ന്.
സൗന്ദര്യം പച്ചതേച്ച ഇലകളെവിടെ?
കാല്പനികതയുടെ ദലമര്‍മ്മരമെവിടെ?
ദിനരാത്രങ്ങള്‍ക്കു മധുരം പകര്‍ന്ന
മരത്തില്‍ മാസ്മര സ്‌മേരമെവിടെ?
എങ്ങുനിന്നോ പറന്നെത്തി മരംകൊത്തി
രൗദ്രതാളത്തില്‍ കടുന്തുടി കൊട്ടി.
ഊഷരഭൂവില്‍ മണ്‍തരികളുടെ
മൗന നൊമ്പരങ്ങളുടെ മാറ്റൊലി ദിക്കുകളില്‍






















