Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സച്ചിന്‍ നന്ദയുടെ ഹെഡ്‌ഗേവാര്‍ ജീവചരിത്രം ഒരു ഗവേഷണ ഗ്രന്ഥം

കെ. ആര്‍. ഉമാകാന്തൻകെ. ആര്‍. ഉമാകാന്തൻ
15 August 2025

ആര്‍.എസ്.എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗെവാറിനെക്കുറിച്ച് അനേകം ജീവചരിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അവയെല്ലാം ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തകര്‍ എഴുതി പ്രസിദ്ധീകരിച്ചതുമാണ്. എന്നാല്‍ “Hedgewar – A Definitive Biography’ എന്ന പുസ്തകം ഇംഗ്ലണ്ടില്‍ ജീവിക്കുന്ന, ആര്‍.എസ്.എസ്സുമായി പ്രത്യേക ബന്ധമൊന്നുമില്ലാത്ത സച്ചിന്‍ നന്ദ എഴുതി പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ചതാണ്. ഏഴ് വര്‍ഷം കൊണ്ടാണ് പുസ്തകം പൂര്‍ത്തീകരിച്ചത് എന്ന വസ്തുത എത്രയേറെ ഗവേഷണം നടത്തിയിട്ടാണ് അത് എഴുതിയത് എന്ന് വ്യക്തമാക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

എളിയ തുടക്കം വിശ്വവ്യാപകമായ വളര്‍ച്ച
ആര്‍.എസ്.എസ്സിന്റെ സ്ഥാപകനെക്കുറിച്ച് വളരെയൊന്നും ജനങ്ങള്‍ക്കറിയില്ല. ആര്‍.എസ്.എസ്സിന്റെ പ്രസിദ്ധിപരാങ്മുഖതയാണ് അതിനുകാരണം. ആര്‍.എസ്.എസ്സിനെക്കുറിച്ച് വര്‍ഗീയം, ഫാസിസ്റ്റ്, സ്ത്രീവിരുദ്ധത, ജാതിക്കനുകൂലം, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്ത സംഘടന എന്നെല്ലാമാണ് എതിരാളികള്‍ പ്രചരിപ്പിക്കുന്നത്. ഇതെല്ലാം തെറ്റാണെന്ന് ആര്‍.എസ്. എസ്സിനെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ വ്യക്തമാകും. ആര്‍.എസ്. എസ്സിന്റെ തുടക്കം പോലെതന്നെ എളിയതാണ് അതിന്റെ സ്ഥാപകന്റെ ജീവിതാരംഭവും. ഒരു ദരിദ്രബ്രാഹ്മണകുലത്തില്‍ ജനിച്ച്, ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. ചില സുമനസ്സുകളുടെ സഹായം കൊണ്ട് വൈദ്യശാസ്ത്രത്തില്‍ ബിരുദം എടുത്തശേഷം പ്രാക്ടീസ് തുടങ്ങാതെ, കുടുംബജീവിതം ഉപേക്ഷിച്ച് രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച ഡോ. ഹെഡ്‌ഗെവാര്‍ എങ്ങനെയാണ് ആധുനികഭാരതത്തെ അറിയാന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ജീവിതത്തിന്റെ ഉടമയായത,് അതിന് അദ്ദേഹം നേരിട്ട കഷ്ടപ്പാടുകളും യാതനകളും എന്നിവയെല്ലാം ഈ ഗ്രന്ഥത്തില്‍ വിശദമാക്കുന്നുണ്ട്. തന്റെ നോട്ടത്തില്‍ ആധുനിക ഇന്ത്യയുടെ രാഷ്ട്രപിതാവ് ഡോ. ഹെഡ്‌ഗേവാര്‍ ആണെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. രാഷ്ട്രപിതാവ് എന്ന സംജ്ഞ ഡോ.ഹെഡ്‌ഗേവാറിനും ആര്‍.എസ്.എസ്സിനും ഇഷ്ടപ്പെടില്ല എന്ന് തനിക്കറിയാമെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്.

അങ്ങനെ എതിര്‍പ്പുകളും തടസ്സങ്ങളും യാതനകളും നിറഞ്ഞ ജീവിതം നയിച്ച, രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും ഭാവിവളര്‍ച്ചയ്ക്കും കാരണമാകുന്ന ജീവിതത്തിന്റെ ഉടമയാകുന്നതുമായ ഡോ. ഹെഡഗേവാറിന്റെ ജീവചരിത്രം വായിക്കുകയെന്നത് അത്യന്തം പ്രേരണാദായകമായ ഒരനുഭവമാണ്.

ADVERTISEMENT

1925 ല്‍ നാഗ്പൂരില്‍ ഡോ. ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസ് തുടങ്ങി. ഭാരതത്തിന്റെ പുനഃസൃഷ്ടിക്ക് വഴി തെളിക്കാനായിട്ടാണ് ആര്‍.എസ്.എസ് തുടങ്ങിയത്. ഭാരതം പോലുള്ള ഒരു പൗരാണികരാഷ്ട്ര ത്തിന്റെ പുനഃസൃഷ്ടി വളരെ സങ്കീര്‍ണ്ണവും പ്രത്യേകതകളുള്ളതുമാണ്. അതുകൊണ്ട് അന്നേവരെ ലോകത്ത് നിലവിലുണ്ടായിരുന്ന ഒരു സംഘടനാരീതിയും അല്ല ഡോ. ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസ്സിന്റെ സ്ഥാപനത്തിന് സ്വീകരിച്ചത്. 1925 വിജയദശമിയോടനുബന്ധിച്ച് ഡോ. ഹെഡ്‌ഗേവാറിന്റെ വീട്ടില്‍ ഏതാനും കിശോരന്മാരും യുവാക്കളും ഒത്തുചേരുന്നു. അവിടെ വെച്ച് ‘നാം സംഘം തുടങ്ങുകയാണ്’ എന്ന് ഡോക്ടര്‍ജി പ്രഖ്യാപിക്കുന്നു. അതാണ് ആര്‍.എസ്.എസ്സിന്റെ തുടക്കം. ഒരു അറിയിപ്പു നോട്ടീസോ പൊതുയോഗമോ അംഗത്വമോ പരിപാടികളോ എന്തിന് സംഘടനയുടെ പേരുപോലും ഇല്ലാതെയാണ് ആര്‍. എസ്.എസ്സിന്റെ തുടക്കം. തീര്‍ത്തും അസാധാരണമായ തുടക്കം!

ഇന്നത്തെ ഭാരതത്തെ അറിയണമെങ്കില്‍ ആര്‍.എസ്.എസ്സിനെക്കുറിച്ചറിയണം എന്നതാണ് പ്രധാനം. ആര്‍.എസ്.എസ്സിനെക്കുറിച്ചറിയാന്‍ ഏറ്റവും എളുപ്പവഴി അതിന്റെ സ്ഥാപകനെക്കുറിച്ചറിയുകയാണ്. ഡോ. ഹെഡ്‌ഗേവാറിന്റെ ജീവിതം പഠിച്ചാല്‍ ആര്‍.എസ്.എസ്സിനെ മനസിലാകും. അത്രമാത്രം അഭേദ്യമാണ് ആര്‍.എസ്.എസ്സും അതിന്റെ സ്ഥാപകനും എന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.

ലോകത്ത് അനേകം മഹാപുരുഷന്മാര്‍ ജനിച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ ജീവിതം ജനങ്ങളെ വളരെയധികം സ്വാധീനിക്കാറുണ്ട്. അവരെ ആദര്‍ശമായിക്കണ്ട് ജീവിക്കുന്ന പിന്‍ഗാമികള്‍ അവര്‍ക്കുണ്ടാകാറുണ്ട്. ഇത്തരം പിന്‍ഗാമികളെ സൃഷ്ടിക്കാന്‍ ചില മഹാപുരുഷന്മാര്‍ക്കേ കഴിയൂ. അങ്ങിനെയുള്ള മഹാപുരുഷന്മാരില്‍ യേശുകൃസ്തു, ബുദ്ധന്‍, ശങ്കരാചാര്യര്‍, വിവേകാനന്ദന്‍, അരവിന്ദഘോഷ് എന്നിവര്‍ തീര്‍ച്ചയായും ഉണ്ട്. അവരുടെ ജീവിതം ഇന്നും പലരേയും പ്രചോദിപ്പിക്കുന്നു. അവരെ മാതൃകയാക്കി ജീവിക്കുന്നവര്‍ ഉണ്ടാകുന്നു. അവരാണ് മനുഷ്യകുലത്തിന്റെ യഥാര്‍ത്ഥനായകര്‍.
ഭാരതം വിദേശഭരണത്തിന്‍ കീഴില്‍ തകര്‍ന്നു. അതിന്റെ സംസ്‌ക്കാരവും മൂല്യങ്ങളും നിഷേധിക്കപ്പെട്ടു. എന്നാല്‍ ഭാരതം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. അതിന് ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ എടുക്കും. തകര്‍ന്ന ഭാരതത്തെ പുനഃസൃഷ്ടിക്കാന്‍ പൗരാണിക മൂല്യങ്ങളോടൊപ്പം ആധുനിക കാലഘട്ടത്തിന്റെ ജീവിതവും കൂട്ടിച്ചേര്‍ക്കണം. ഈ സമഞ്ജസ സമ്മേളനത്തിന് വഴിതെളിക്കാന്‍ അത്യപൂര്‍വ്വപ്രതിഭയും ജീവിതവീക്ഷണങ്ങളുമുള്ള ഒരു മഹാപുരുഷന്‍ ആവശ്യമാണ്. അത്തരത്തിലുള്ള മഹാപുരുഷന്മാര്‍ ഭാരതത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആവശ്യമായ ഒരു പ്രവര്‍ത്തന പദ്ധതിയും രൂപപ്പെടുത്തിയെടുക്കും.

ഭാരതത്തിന്റെ തകര്‍ച്ചയും അതിനുള്ള കാരണങ്ങളും കണ്ടു മനസ്സിലാക്കിയ മഹാപുരുഷന്മാര്‍ പലരുണ്ട്. എന്നാല്‍ അതിന് പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ആ പരിഹാരത്തെ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സാധിച്ചത് ആര്‍.എസ്.എസ് സ്ഥാപകനായ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറിനാണ്.

അരവിന്ദ ഘോഷും ഡോ. മുംഞ്‌ജേയും ഡോ. ഹെഡ്‌ഗേവാറും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വിവരങ്ങള്‍ ഗ്രന്ഥത്തിലുണ്ട്. വ്യക്തിനിര്‍മ്മാണം എന്ന ആര്‍.എസ്. എസ്സിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം കൂടുതല്‍ വ്യക്തമാക്കുവാന്‍ ഇത് സഹായിച്ചു. ഹിന്ദുക്കള്‍ക്ക് ശക്തി ക്ഷയിച്ചിരിക്കുന്നുവെന്നും ഹിന്ദുനാഗരികത പഴയതും ദുര്‍ബ്ബലവുമായിരിക്കുന്നുവെന്നും അത് ഒരു പുനര്‍ജന്മം ആവശ്യപ്പെടുന്നുവെന്നുമാണ് അരവിന്ദന്‍ വിഭാവന ചെയ്തത്. ഇപ്പോള്‍ ഈ സംസ്‌കാരം ദുര്‍ബ്ബലരേയും കാര്യക്ഷമത കുറഞ്ഞവരേയും സ്വഭാവശുദ്ധിയില്ലാത്തവരേയുമാണ് സൃഷ്ടിക്കുന്നത്. അവര്‍ക്ക് വെല്ലുവിളികളെ നേരിടാനാവില്ല. വെല്ലുവിളികളെ നേരിടാന്‍ കെല്പില്ലാത്ത ഒരു സമൂഹം കീഴാളരായി ജീവിക്കേണ്ടിവരും. ഉറച്ച മനസ്സും കിടയറ്റ കഴിവുകളും ഉള്ള ആയിരക്കണക്കിന് സ്ത്രീ-പുരുഷന്മാരെ സൃഷ്ടിക്കുന്നതാണ് അരവിന്ദന്റെ സ്വപ്‌നം. അവര്‍ താഴെത്തട്ടില്‍ നിന്നും സമൂഹത്തെ മാറ്റിയെടുക്കും, അരവിന്ദന്‍ തുടര്‍ന്നു. പൂര്‍ണ്ണ സമര്‍പ്പിതനായ സ്വഭാവമഹിമകളുള്ളവരായ ഈ സ്ത്രീ-പുരുഷന്മാര്‍ ധര്‍മ്മത്തോട് താദാത്മ്യം പ്രാപിച്ച് ജീവിക്കുമ്പോഴാണ് ഭാരതം പുനരവതരിക്കുക. ഹിന്ദുധര്‍മ്മത്തിന് ഭാരതത്തിനുമാത്രമല്ല ലോകത്തിനുനല്‍കാന്‍ വലിയ കാര്യങ്ങളുണ്ട്. ലോകധര്‍മ്മം, കരുണ, അഹിംസ, മോക്ഷം തുടങ്ങിയ മൂല്യങ്ങള്‍ ഭാരതത്തിന് ലോകത്തിന് നല്‍കാനുള്ളതാണ്. പാശ്ചാത്യലോകം ഇത് തികച്ചും ഉള്‍ക്കൊണ്ടു. എന്നാല്‍ അവര്‍ക്ക് ആത്മീയതയില്ല. ഭാരതം ആത്മീയതയെ പ്രതിനിധീകരിക്കുന്നു. ഇവ തമ്മില്‍ സമന്വയം ഉണ്ടാക്കണം. എന്നാല്‍ അബ്രഹാമികമതങ്ങള്‍ സാമ്രാജ്യത്വരയുള്ളവരാണ്. അത് അപകടമാണ്. ആ സ്ഥാനത്ത് ഭാരതത്തില്‍ മാനുഷികമായ മൂല്യങ്ങളുടെ ഒരു സംസ്‌ക്കാരം സൃഷ്ടിക്കാന്‍ സാധിക്കും. വ്യക്തിനിര്‍മ്മാണത്തെക്കുറിച്ചുള്ള അരവിന്ദന്റെ കാഴ്ചപ്പാട് ഇതായിരുന്നു. കുറേക്കാലമായി തന്റെ ചിന്താഗതിയില്‍ വളര്‍ന്നുവന്ന ആശയത്തിന് വ്യക്തത കൈവന്നതായി ഡോ. ഹെഡ്‌ഗെവാര്‍ മനസ്സിലാക്കി. തുടര്‍ന്നാണ് അദ്ദേഹം ആര്‍.എസ്.എസ് സ്ഥാപിച്ചത്.

ആര്‍.എസ്.എസ്സിന്റെ സംഘടനയേയും അതിന്റെ മൂല്യങ്ങളെ സംബന്ധിച്ചും നേതൃത്വത്തെക്കുറിച്ചുമെല്ലാം ഈ ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആര്‍.എസ്.എസ് ഫാസിസ്റ്റാണെന്ന് ആരോപിക്കുന്നവര്‍ അതിന്റെ പേര് മുതല്‍ എല്ലാ കാര്യങ്ങളും കൂട്ടായ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ് എന്ന വസ്തുതയ്ക്കുമുന്നില്‍ പകച്ചുനില്‍ക്കുകയേയുള്ളൂ. ആര്‍.എസ്.എസ്സിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് അതില്‍ മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. ആര്‍.എസ്.എസ് മഹാരാഷ്ട്ര സംസ്ഥാനത്തുനിന്ന് പുറത്തേയ്ക്ക് വ്യാപിച്ചപ്പോള്‍ മറാഠി ഭാഷയിലുള്ള ആജ്ഞകള്‍, പ്രാര്‍ത്ഥന തുടങ്ങിയവ മാറ്റി. പകരം സംസ്‌കൃതത്തിലുള്ള ആജ്ഞകളും പ്രാര്‍ത്ഥനയും നിലവില്‍ വന്നു. എന്തിനേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കണം? ‘സര്‍സംഘചാലക്’ എന്ന പദവിപോലും തീരുമാനിച്ചത് ഡോ. ഹെഡ്‌ഗേവാറല്ല. ഒരു ദിവസം ഹെഡ്‌ഗേവാര്‍ ശാഖയിലെത്തിയപ്പോള്‍ അദ്ദേഹത്തെ ശാഖയില്‍ ഒരു പ്രത്യേക സ്ഥലത്ത് നില്‍ക്കാന്‍ ശാഖ നടത്തിയിരുന്ന അപ്പാജി ജോഷി പറയുകയും ഡോ. ഹെഡ്‌ഗേവാര്‍ അനുസരിക്കുകയും ചെയ്തു. ഉടനെ ‘സര്‍സംഘചാലക് പ്രണാം’ എന്ന് ആജ്ഞ വന്നു. അങ്ങനെയാണ് ഡോ. ഹെഡ്‌ഗേവാറാണ് സര്‍സംഘചാലക് എന്ന തീരുമാനമുണ്ടായത്. ”തന്നെക്കാള്‍ യോഗ്യനായ ഒരു വ്യക്തി ഉണ്ടായാല്‍ സര്‍സംഘചാലക് പദവി അദ്ദേഹത്തെ ഏല്‍പ്പിച്ച്, അദ്ദേഹത്തിനുകീഴില്‍ ഒരു പ്രവര്‍ത്തകനായി താന്‍ ഇരിക്കും” എന്ന് ഡോ. ഹെഡ്‌ഗേവാര്‍ പറയാറുണ്ടായിരുന്നു. സംഘത്തിന്റെ വ്യക്തി ഒരു ഗുരുവല്ല, ഭഗവപതാകയാണ്. സംഘം ഫാസിസ്റ്റാണെന്ന പലരുടേയും ആരോപണത്തിന് മറുപടിയായി ഇങ്ങനെ പലതുമുണ്ട്. സംഘത്തില്‍ വാദങ്ങളും പ്രതിവാദങ്ങളുമില്ല. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു, ഉചിതമായ തീരുമാനത്തിലെത്തുന്നു. സമവായമാണ് സംഘത്തിന്റെ രീതി.

ഭാരതത്തിലെ മറ്റ് മഹാപുരുഷന്മാര്‍ നാടിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി. എന്നാല്‍ പരിഹാരം കാണാനുള്ള വഴി കണ്ടെത്തിയത് ഡോ. ഹെഡഗേവാറാണ്. ഡോ. ഹെഡഗേവാറിനെ ചരിത്രത്തില്‍ നിന്ന് തമസ്‌ക്കരിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ അതെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിനുമുമ്പില്‍ തകര്‍ന്നുവീണു. ഡോ. ഹെഡ്‌ഗേവാര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വെറുമൊരു പേരല്ല മറിച്ച് ചരിത്രത്തെത്തന്നെ സൃഷ്ടിച്ച ജീവിതത്തിന്റെ പേരാണ് എന്നതാണ് വസ്തുത.

സ്ത്രീകളോട് തുല്യത
സ്ത്രീകള്‍ക്കായി രാഷ്ട്ര സേവികാ സമിതി തുടങ്ങുവാന്‍ ശ്രീമതി ലക്ഷ്മീബായി കേല്‍ക്കറെ സഹായിച്ചത് ഡോ. ഹെഡ്‌ഗേവാറാണ്. സ്വാമി വിവേകാനന്ദന്‍ പറയാറുള്ള ഒരു വാക്യത്തിന് ഡോ. ഹെഡ്‌ഗേവാര്‍ മൂര്‍ത്തരൂപം നല്‍കി. ഒരു സമൂഹം മുന്നോട്ടുവരണമെങ്കില്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്നതായിരുന്നു സ്വാമിജിയുടെ കാഴ്ചപ്പാട്. സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ സഹോദരിമാരുടേയും ജ്യേഷ്ഠപത്‌നിയുടേയും ജീവിതത്തില്‍നിന്ന് ഹെഡ്‌ഗേവാര്‍ മനസ്സിലാക്കി. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യപ്രാധാന്യമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അന്ന് നിലവിലുണ്ടായിരുന്ന ബാലവിവാഹത്തെ എതിര്‍ക്കാനും അദ്ദേഹം തയ്യാറായി. ഒരു ചെറിയ പെണ്‍കുട്ടിയെ ഒരു വൃദ്ധന് വിവാഹം ചെയ്തുകൊടുക്കുന്നതിനെതിരെ ആ കുട്ടിയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാനും തന്റെ കാഴ്ചപ്പാട് വ്യക്തമാക്കാനും ഡോ. ഹെഡ്‌ഗേവാറിന് കഴിഞ്ഞു.

ഹിന്ദുമഹാസഭയുമായി ബന്ധം
ആര്‍.എസ്.എസ്സും ഹിന്ദുമഹാസഭയുമായുള്ള ബന്ധം വായനക്കാര്‍ക്ക് മുമ്പില്‍ വെയ്ക്കുവാനും ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. സാവര്‍ക്കര്‍ നേതൃത്വം നല്‍കിയ ഹിന്ദുമഹാസഭയുടെ ഹിന്ദുത്വം രാഷ്ട്രീയമായിരുന്നു. എന്നാല്‍ സംഘത്തിന്റെ ഹിന്ദുത്വം സാംസ്‌കാരികമായിരുന്നു. ഈ വ്യത്യാസം രണ്ട് പ്രസ്ഥാനങ്ങളേയും തമ്മില്‍ അകറ്റാനും ഇടവരുത്തി. ഹിന്ദുമഹാസഭയുടെ സന്നദ്ധവിഭാഗമായി ആര്‍.എസ്.എസ്. പ്രവര്‍ത്തിക്കണം എന്ന് സാവര്‍ക്കറും മൂഞ്‌ജേയും ആഗ്രഹിച്ചു. എന്നാല്‍ ഡോ. ഹെഡഗേവാറിന് ഇത് സമ്മതമായിരുന്നില്ല. ഇതില്‍ ക്ഷുഭിതരായ ഹിന്ദുമഹാസഭ നേതാക്കള്‍ ഡോ. ഹെഡ്‌ഗേവാറിനേയും ആര്‍.എസ്.എസ്സിനേയും അധിക്ഷേപിച്ചുകൊണ്ട് ഒരു ലേഖനപരമ്പര തന്നെ പ്രസിദ്ധീകരിച്ചു. അതെല്ലാം അവഗണിച്ചുകൊണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തനം മുന്നോട്ടു പോയി. ഇന്ന് ശതാബ്ദിവേളയില്‍ ആര്‍.എസ്.എസ്സിനെ സംബന്ധിച്ച ഹെഡ്‌ഗേവാറിന്റെ വീക്ഷണം എത്ര ശരിയാണെന്ന് എല്ലാവര്‍ക്കും വ്യക്തമായി. ഹിന്ദുമഹാസഭ ഭാരതത്തില്‍ ഇന്നൊരു ശക്തിയല്ല. എന്നാല്‍ ആര്‍.എസ്.എസ്. ഇന്ന് ജനജീവിതത്തിന്റെ എല്ലാ രംഗത്തും സ്വാധീനം ചെലുത്തുന്നു.

ഹിന്ദുമഹാസഭയുടെ നിലപാടായിരുന്നു ആര്‍.എസ്.എസ്സിന് നേരിടേണ്ടിവന്ന ഏറ്റവും പ്രധാനമായ എതിര്‍പ്പും ബുദ്ധിമുട്ടും. എതിര്‍വശത്ത് സാവര്‍ക്കറെപ്പോലുള്ള വലിയ വ്യക്തിത്വം. ഹിന്ദുത്വത്തിന് വ്യാഖ്യാനം നല്‍കിയ വ്യക്തി. കൂടാതെ ഹെഡ്‌ഗേവാറിന്റെ ജീവിതത്തിലും വളരെ വലിയ സ്വാധീനം ചെലുത്തിയ ഡോ. മുഞ്‌ജേ. ഇവരുടെ അഭിപ്രായങ്ങളെ തള്ളിക്കളയുക വ്യക്തിപരമായി എത്രമാത്രം പ്രയാസമുള്ളതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ ആര്‍.എസ്.എസ്സിനെ അതിന്റെ പാതയില്‍ തന്നെ നിലനിര്‍ത്തുന്നതില്‍ ഡോ. ഹെഡ്‌ഗേവാര്‍ വിജയിച്ചു. ഭാവിഭാരതത്തിന്റെ സംരക്ഷണത്തിന് ആര്‍.എസ്.എസ്സിന്റെ പങ്ക് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ സംഭവം മതി. പില്‍ക്കാലത്ത് ഡോ. ഹെഡ്‌ഗേവാറിന്റെ മരണശേഷം ഗാന്ധിവധം ആരോപിച്ച് ആര്‍.എസ്.എസ്സിനെ നിരോധിച്ച സമയത്തും സര്‍ദാര്‍ പട്ടേലിനെപ്പോലുള്ളവര്‍ ആര്‍.എസ്.എസ്സിനെ കോണ്‍ഗ്രസ്സില്‍ ലയിപ്പിക്കാന്‍ ശ്രമിച്ചു. അന്നും ഗുരുജി ഗോള്‍വല്‍ക്കറും ഡോ. ഹെഡ്‌ഗേവാറിന്റെ പാത പിന്തുടര്‍ന്നു. ശ്യാമാപ്രസാദ് മുഖര്‍ജിയുടെ ആവശ്യം ആര്‍.എസ്.എസ്. രാഷ്ട്രീയത്തിലിടപെടണമെന്നായിരുന്നു. എന്നാലത് നിരാകരിക്കാനും ഡോ. ഹെഡ്‌ഗേവാര്‍ മുതിര്‍ന്നു. ഇങ്ങനെ സാംസ്‌കാരികഹിന്ദുത്വത്തിന്റെ ഒരു പ്രതീകമായി ആര്‍.എസ്.എസ്സിനെ നിലനിര്‍ത്താനും ഡോ. ഹെഡ്‌ഗേവാറിനു കഴിഞ്ഞു. കേവലമായ അധികാരത്തിനുവേണ്ടിയല്ല ആര്‍.എസ്.എസ്. പ്രവര്‍ത്തിക്കുന്നത്. ഈ നാടിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയാണ് അതിന്റെ ലക്ഷ്യം. നൂറ്റാണ്ടുകളായി തകര്‍ന്നുപോയ ഒരു സംസ്‌കാരത്തിനെ ഉണര്‍ത്തി, തേജസ്സ് പകര്‍ന്ന്, ഭാവിലോകവ്യവസ്ഥ കരുപ്പിടിപ്പിക്കാന്‍ പര്യാപ്തമാക്കലാണ്. അപ്പോള്‍ താരതമ്യേന ചെറിയ നേട്ടങ്ങള്‍ക്ക് ആര്‍.എസ്.എസ് ശ്രമിക്കേണ്ടതില്ല. ഈ വസ്തുത വ്യക്തമാക്കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു.

പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം
ഡോ. ഹെഡ്‌ഗെവാറിന്റെ കുടുംബബന്ധമുള്ളവര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, അനുയായികള്‍ എന്നിവര്‍ക്ക് പുറമേ ഗാന്ധിജി, ബാലഗംഗാധര തിലകന്‍, അരവിന്ദഘോഷ്, നേതാജി, സാവര്‍ക്കര്‍ തുടങ്ങി മഹാരഥന്മാരുടേയും നിലപാടുകളും സംഭവങ്ങളും ഗ്രന്ഥത്തിലുണ്ട്. മുസ്ലീം പ്രശ്‌നമാണ് മറ്റൊരു പ്രധാനവിഷയം. അതിനെതിരെ ശക്തമായ നിലപാട് എടുക്കണം എന്നായിരുന്നു ഡോ. ഹെഡ്‌ഗെവാര്‍ കരുതിയത്. ഖിലാഫത്ത് പ്രക്ഷോഭം, മാപ്പിളലഹള, കൊല്‍ക്കത്തയിലും നാഗ്പൂരിലും മറ്റുമുണ്ടായ മുസ്ലീം കലാപം ഇതെല്ലാം അദ്ദേഹത്തിന്റെ നിലപാടിനെ ശരിവെച്ചു. ഭാരതസ്വാതന്ത്ര്യമല്ല, ഇസ്ലാമികഭരണമാണ് മുസ്ലീങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. നാഗ്പൂരിലെ കലാപശ്രമം പരാജയപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

വിപ്ലവകാരി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്
ഹെഡ്‌ഗേവാര്‍ നടത്തിയ വിപ്ലവപ്രവര്‍ത്തനങ്ങള്‍ സാമാന്യം വിശദമായിത്തന്നെ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധകാലത്ത് ‘ബ്രിട്ടന്റെ അസൗകര്യം ഭാരതത്തിന്റെ അവസരമാണ്’ എന്ന് വിശ്വസിച്ച് ഡോ. ഹെഡ്‌ഗേവാര്‍ പ്രവര്‍ത്തിച്ചു. പക്ഷെ അന്നത്തെ മുഴുവന്‍ നേതാക്കളും യുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. ഇത് ഹെഡ്‌ഗേവാറിനെ നിരാശനാക്കി. സായുധസ്വാതന്ത്ര്യത്തിനായി അദ്ദേഹം ആരംഭിച്ച തയ്യാറെടുപ്പുകള്‍ ഇടയ്ക്കുവെച്ച് നിര്‍ത്തിവെയ്‌ക്കേണ്ടതായി വന്നു.

വിട്ടുപോയത് പ്രധാനപ്പെട്ടത്
ഈ പുസ്തകത്തില്‍ സംഘത്തിന്റെ പ്രതിജ്ഞയും ചേര്‍ത്തിട്ടുണ്ട്. അത് 1947 നു ശേഷമുള്ള പ്രതിജ്ഞയാണ്. 47 നു മുമ്പുള്ള പ്രതിജ്ഞയില്‍ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കും എന്നുകൂടി ഉണ്ടായിരുന്നു. വിട്ടുപോയ ഒരു വാചകം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് വായനക്കാര്‍ ഓര്‍ക്കുക. ഒരു മനുഷ്യസൃഷ്ടിയും പൂര്‍ണ്ണമല്ല എന്നതാണ് ഇതിനുള്ള ആശ്വാസവചനം.

സഫലമായ ജീവിതം
കേവലം 51 വര്‍ഷം മാത്രമേ ഡോ. ഹെഡ്‌ഗേവാര്‍ ജീവിച്ചിരുന്നുള്ളൂ. അതില്‍ 15 വര്‍ഷമാണ് ആര്‍.എസ്.എസ്സിനായിട്ട് അദ്ദേഹം ജീവിച്ചത്. ഈ ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം വരുത്തിയ മാറ്റങ്ങള്‍ക്കുമുമ്പില്‍ നതമസ്തകരായി നില്‍ക്കാനേ നമുക്കാകൂ. ഇതെല്ലാം പറയുമ്പോഴും ഡോ. ഹെഡ്‌ഗേവാറിനെ കുറിച്ച്, അദ്ദേഹവുമായി ഇടപഴകാന്‍ അവസരം ലഭിച്ചവര്‍ ഓര്‍ക്കുന്നത് ഒന്നുമാത്രമാണ്. അദ്ദേഹത്തിന്റെ ഉള്ളഴിഞ്ഞ സ്‌നേഹമാണ് അത്. പ്രേമസ്വരൂപനാണ് ഈശ്വരനെന്ന് പറയാറുണ്ട്. ഡോ. ഹെഡ്‌ഗേവാറും സ്‌നേഹം കൊണ്ടാണ് ആര്‍.എസ്.എസ് പ്രസ്ഥാനത്തെ വളര്‍ത്തിയത്. അദ്ദേഹത്തിന്റെ സ്‌നേഹത്തിന് ഉപാധികളില്ലായിരുന്നു.

ആര്‍.എസ്.എസ്സിന്റെ ശതാബ്ദികാലയളവില്‍, ഡോ. ഹെഡ്‌ഗേവാറിന്റെ ജീവിതം വിശദമായി പഠിച്ച സച്ചിന്‍ നന്ദ ഇത്തരമൊരു പുസ്തകം അനുവാചകസമക്ഷം അവതരിപ്പിച്ചത് ഉചിതമായി. അതിനദ്ദേഹത്തിന് കോടികോടി അഭിനന്ദനങ്ങള്‍. ഇത് പ്രസിദ്ധീകരിച്ച പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയ്ക്കും അഭിനന്ദനങ്ങള്‍.

Hedgewar – A Definitive Biography’
by Sri. Sachin Nandha
Penguin Random House, India

Tags: ആര്‍.എസ്.എസ്ഡോക്ടര്‍ജിRSSഡോ. ഹെഡ്‌ഗെവാര്‍സച്ചിന്‍ നന്ദ
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies