1947 ആഗസ്റ്റ് 15 ന് ആകാശത്തില്‍ നിന്ന് പൊട്ടിവീണതാണ് ഇന്ത്യാരാജ്യം. അതേസമയം തന്നെ സ്വാതന്ത്ര്യം കിട്ടിയ ഭൂപ്രദേശമാണ് പാകിസ്ഥാന്‍. ഒരേ ഞെട്ടിലെ രണ്ടു പൂക്കളെപ്പോലെ അവ പരിലസിച്ചു നില്ക്കുന്നു. ഇത് എത്ര സുന്ദരമായ ഭാവന? കേരളത്തിലെ പുരോഗമന ഇടത് ബുദ്ധിജീവികള്‍ പ്രഖ്യാപിക്കുന്ന ചരിത്രമാണിത്. അതേ കുട്ടികളെ പഠിപ്പിക്കാന്‍ പാടുള്ളൂ എന്നും അവര്‍ നിഷ്‌കര്‍ഷിക്കാന്‍ പോകുകയാണ്. ആഗസ്റ്റ് 14 വിഭജന സ്മൃതി ദിനമായി ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അവര്‍ക്ക് അപരാധമായി തീര്‍ന്നിരിക്കയാണ്. സംഘപരിവാര്‍ അജണ്ട എന്നാണവര്‍ അതിന് ചാപ്പ കുത്തിയിരിക്കുന്നത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സ്മൃതിദിന പരിപാടി സംഘടിപ്പിക്കണം എന്നു നിര്‍ദ്ദേശിച്ചതില്‍ വലിയ അപരാധം അവര്‍ കണ്ടെത്തുന്നു
ഭാരത സ്വാതന്ത്ര്യത്തിന്റെ വില എന്നത് ബംഗാളിലേയും പഞ്ചാബിലേയും മറ്റും പാവപ്പെട്ട ഹിന്ദുക്കള്‍ കൊടുത്ത ചോരയും ജീവനുമാണ്. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യദിനത്തില്‍ ആഹ്ലാദിച്ചു നടക്കുമ്പോള്‍ ഇതിനായി ജീവിതം ബലിനല്‍കിയവരെ ഓര്‍ക്കുന്നത് രാജ്യസ്‌നേഹം മാത്രമല്ല മനുഷ്യത്വ പൂര്‍ണ്ണമായ സമീപനം കൂടിയാണ്. വിഭജനത്തിന്റെ ചോരക്കറ പേറുന്ന മുസ്ലിം തീവ്രവാദികളെ വെള്ള പൂശാനാഗ്രഹിക്കുന്നവര്‍ അക്കാലത്തെ ഹൃദയഭേദകമായ ചിത്രങ്ങള്‍ പുതിയ തലമുറ അറിയാന്‍ പാടില്ല എന്നു ശഠിക്കുകയാണ്.





















