‘വെടിമരുന്നു സാമ്രാജ്യങ്ങള്‍’(Gunpowder empires) എന്ന് ചരിത്രം നാമകരണം ചെയ്തിരിക്കുന്ന മൂന്നു ലോകമഹാശക്തികള്‍ ഉണ്ടായിരുന്നു. സഫാവിദ് (ഇറാന്‍) ഓട്ടോമാന്‍ (തുര്‍ക്കി) മുഗള്‍ എന്നിവയായിരുന്നു ആ മഹാശക്തികള്‍. ഈ സാമ്രാജ്യങ്ങള്‍ക്കു രണ്ടു പൊതു സ്വഭാവങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് അവ മൂന്നും മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു. രണ്ട്, വെടിമരുന്നിന്റെ കുത്തക ഏതാണ്ട് അവരുടെ കൈവശമായിരുന്നു. 16-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതല്‍ 18-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍വരെ ഈ ‘വെടിമരുന്നു മഹാശക്തികള്‍’ ലോകത്തിനു വലിയ നാശം ചെയ്തു. ഭാരതത്തിലെ രജപുത്രകേസരികള്‍ വീണുപോയത് ബാബറുടെ പീരങ്കികള്‍ക്കു മുന്നിലാണ്. ടര്‍ക്കോ- മംഗോള്‍ വംശക്കാരായ മുഗളന്മാര്‍ ഉത്തരഭാരതം മുഴുവനായി പടര്‍ന്നു കയറിയത് വെടിമരുന്നിന്റെ പിന്‍ബലം കൊണ്ടുമാത്രം.
തുര്‍ക്കികളുടെ ഓട്ടോമാന്‍ സാമ്രാജ്യമാകട്ടെ തീ തുപ്പുന്ന പീരങ്കികളുമായി ലോകരാജ്യങ്ങളെ കീഴടക്കിക്കൊണ്ടു മുന്നേറി. ഗ്രീസ്, ബള്‍ഗേറിയ, റൊമാനിയ, സെര്‍ബിയ, ബോസ്‌നിയ, ക്രൊയേഷ്യ, ഹങ്കറി, ഇറാക്ക്, സിറിയ, ലബനോന്‍, പാലസ്റ്റൈന്‍, ജോര്‍ഡാന്‍, സൗദി അറേബ്യയുടെ ചില ഭാഗങ്ങള്‍, യമന്‍, അള്‍ജീറിയ, ടുണീഷ്യ, ലിബിയ, ഈജിപ്റ്റ് എന്നിങ്ങനെ തുര്‍ക്കി അധിനിവേശത്തിന്റെ പട്ടിക നീളുന്നു.
ഇറാനിലെ സഫാവിദ് സാമ്രാജ്യത്തിനു കീഴില്‍ ഇറാന്‍, അസര്‍ബൈജാന്‍, അര്‍മീനിയ, റഷ്യയുടെ ചില ഭാഗങ്ങള്‍, ഇറാക്ക്, കിഴക്കന്‍ ജോര്‍ജിയ, സിറിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ടര്‍ക്കുമെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.
വെടിമരുന്ന് എന്ന അക്കാലത്തെ ഏറ്റവും മാരകമായ ആയുധം സ്വായത്തമായിരുന്നതുകൊണ്ടു മാത്രമാണ് മുസ്ലീം സാമ്രാജ്യങ്ങള്‍ക്ക് ലോകശക്തികളായി മാറാന്‍ കഴിഞ്ഞത്.
ആറ്റംബോംബു കരഗതമാക്കാന്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള മുസ്ലീം ശക്തികള്‍ കാട്ടുന്ന വ്യഗ്രതയ്ക്കുപിന്നില്‍ നഷ്ടപ്പെട്ട ലോകമേധാവിത്വം വീണ്ടെടുക്കുകയെന്ന സ്വപ്‌നമാണു പ്രവര്‍ത്തിക്കുന്നതെന്നു നാം മറന്നുകൂടാ. കീഴടക്കപ്പെടുന്ന രാജ്യങ്ങളിലെ മുസ്ലീമല്ലാത്ത ജനങ്ങളെ കൂട്ടക്കൊലചെയ്യാന്‍ മുഗളര്‍ ചെയ്തിരുന്ന എളുപ്പവഴി വെടിമരുന്നു കൂമ്പാരത്തിലേക്ക് അവരെ തള്ളിയിട്ടു തീ കൊടുക്കുകയാണ്. ഇത്തരം മതഭീകരരുടെ കൈവശം ആറ്റംബോംബു കിട്ടിയാല്‍ അവര്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്ന് നാം ചിന്തിക്കണം.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാരതത്തിന് പോരാടേണ്ടിവന്നത് പാകിസ്ഥാന്‍, ചൈന, ടര്‍ക്കി എന്നീ രാജ്യങ്ങളോടാണെന്ന് കരസേനയുടെ ഡപ്യൂട്ടി ചീഫ് ലഫ്. ജനറല്‍ രാഹുല്‍സിങ് പറയുകയുണ്ടായി. തുര്‍ക്കികള്‍ക്കു ഭാരതത്തോടു തോന്നുന്ന മധുരവികാരത്തിന് ആയിരം വര്‍ഷത്തിന്റെ പഴക്കമുണ്ട്. സമ്പത്തും സൗന്ദര്യവും നിറഞ്ഞ ഭാരതഭൂമിയെ ഒരു മധുരപലഹാരം പോലെ എത്ര നൂറ്റാണ്ടുകള്‍ തുര്‍ക്കികള്‍ രുചിച്ചുകൊണ്ടിരുന്നു. കടന്നു കയറിവന്ന് നമ്മുടെ തറവാടു സ്വന്തമാക്കിയ ചുരുക്കം ചില കിരാതന്മാരെക്കുറിച്ചു മാത്രം ഇവിടെ പറയാം.
അലാവുദ്ദീന്‍ ഖില്‍ജി
ഈ തുര്‍ക്കി ഭാരതചരിത്രത്തില്‍ വീഴ്ത്തിയിട്ടുള്ളത് ഉണങ്ങാത്ത ചോരപ്പാടുകളാണ്. ഭാര്യാപിതാവായ ജലാലുദ്ദീന്‍ എന്ന ദല്‍ഹി സുല്‍ത്താനെ ചതിയില്‍ വധിച്ചതിനുശേഷം അലാവുദ്ദീന്‍ സിംഹാസനമേറി. തുടര്‍ന്ന് ക്ഷേത്രധ്വംസനവും കൊള്ളയും കൊലയും സാര്‍വ്വത്രികമായി. അമുസ്ലീമുകളോട് എന്തും ആകാമെന്നു വിശ്വസിക്കുന്ന കിരാതന്മാരാണ് അലാവുദ്ദീന്റെ സൈന്യം. അഫ്ഗാനിസ്ഥാന്‍, ഖൊറാസാന്‍, ഉത്തരാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ ഗോത്രമേഖലകളില്‍നിന്നു സ്വരുക്കൂട്ടിയ ഈ കൂലിപ്പട്ടാളം ഭാരതീയ സമൂഹത്തെ പിച്ചിച്ചീന്തി. ദല്‍ഹിയില്‍നിന്നു രാജസ്ഥാന്‍വരെയും അവിടെനിന്നു ഗുജറാത്തിലൂടെ ഇന്നത്തെ തെലുങ്കാനയിലെ വാറങ്ങ്ഗല്‍ വരെയും അലാവുദ്ദീന്റെ കൊള്ളസൈന്യം എത്തി. ഭാരതീയ സമൂഹം ഒരിക്കലും കണ്ടിട്ടില്ലാത്ത ക്രൂരതയ്ക്കു മുന്നില്‍ ചെറു രാജ്യങ്ങള്‍ ചിതറിവീണു. മാലിക് കാഫുര്‍ എന്ന പടത്തലവന്റെ കീഴില്‍ അലാവുദ്ദീന്‍ അയച്ച ചെന്നായക്കൂട്ടം തെക്കേ ഇന്ത്യ കൊള്ള ചെയ്തു മുടിപ്പിച്ചു. വാറങ്ങ്ഗലിനുശേഷം ദ്വാരസമുദ്ര, സേലം, വിരുധാചലം, മധുര, ചിദംബരം എന്നീ നഗരങ്ങളും അവിടെയുള്ള ക്ഷേത്രങ്ങളും കൊള്ള ചെയ്തശേഷം മാലിക് കാഫുര്‍ കേരളത്തിലെ കണ്ണൂര്‍ നഗരവും കൊള്ളചെയ്തു.
രന്തംബോര്‍ എന്ന ചെറിയ രജപുത്രരാജ്യം ആക്രമിക്കാതിരിക്കാന്‍ അലാവുദ്ദീന്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥ അവിടത്തെ രാജാവ് ഹമിര്‍ദേവിന്റെ സുന്ദരിയായ മകള്‍ ദേവല്‍ദേവിയേയും നാലു ലക്ഷം സ്വര്‍ണനാണയങ്ങളും നാല് ആനകളും അലാവുദ്ദീനു കൊടുക്കുക എന്നതായിരുന്നു. എന്നാല്‍ സുല്‍ത്താന്റെ സ്വപ്‌നം പൂവണിഞ്ഞില്ല. ദേവല്‍ദേവിയും കോട്ടയില്‍ അഭയം തേടിയിരുന്ന സ്ത്രീകളത്രയും അഗ്നിയില്‍ചാടി ജീവാഹൂതി ചെയ്തു. രാജാ ഹമിര്‍ദേവും സൈന്യവും അന്ത്യംവരെ പോരാടി വീരമൃത്യു വരിച്ചു.
കീഴടക്കപ്പെടുന്ന രാജ്യങ്ങളിലെ റാണിമാരെയും രാജകുമാരിമാരെയും ബലമായി കീഴ്‌പ്പെടുത്തുന്നത് അലാവുദ്ദീന് ഇഷ്ടപ്പെട്ട വിനോദമായിരുന്നു. അവരുടെ ഹൃദയംപൊട്ടുന്ന തേങ്ങലുകള്‍ ഈ ചിത്തരോഗിയെ ഹരം കൊള്ളിച്ചിരുന്നുവത്രേ!
തൊള്ളായിരം വര്‍ഷം കഴിഞ്ഞിട്ടും റാണി പദ്മിനി അഥവാ പത്മാവതി എന്ന പേര് ഒരു കണ്ണീര്‍ മുത്തിന്റെ ഓര്‍മ്മ ഭാരതീയ മനസ്സുകളില്‍ ഉണര്‍ത്തും. ഈ കണ്ണീര്‍ വിഗ്രഹത്തിന്റെ ശില്പിയും അലാവുദ്ദീന്‍ തന്നെ.
രാജസ്ഥാനിലെ ചിത്തോര്‍ കോട്ടയിലെ രാജാവ് റാവല്‍ രത്തന്‍സിംഗിന്റെ പത്‌നി റാണി പത്മിനി അതി സുന്ദരിയാണെന്ന് അലാവുദ്ദീന്‍ ഖില്‍ജിക്ക് അറിവുകിട്ടി. അപ്പോള്‍ മുതല്‍ ആ സുന്ദരിയെ തന്റെ കിടക്കറയില്‍ എത്തിക്കുന്നത് മാത്രമായി അയാളുടെ ചിന്ത. ദല്‍ഹിയില്‍ നിന്ന് 360 മൈല്‍ ദൂരെയുള്ള ചിറ്റോറിലേക്ക് അലാവുദ്ദിന്റെ രാക്ഷസപ്പട കുതിച്ചുപാഞ്ഞു. ക്ഷീണിച്ച കുതിരകള്‍ക്കു വിശ്രമം കൊടുക്കാന്‍പോലും അലാവുദ്ദീന്‍ തയ്യാറായില്ല. ചെന്നാലുടനെ കടുംപോരാട്ടത്തിലൂടെ രജപുത്രസേനയെ വധിക്കുക. റാണി പത്മിനിയെ പിടിച്ചുകൊണ്ടു വരുക. ആദ്യരാത്രിയില്‍ റാണിയെ ഭ്രമിപ്പിക്കാന്‍ പോന്ന അപൂര്‍വ്വ പരിമളങ്ങളും സില്‍ക്കു വസ്ത്രങ്ങളും സുല്‍ത്താന്‍ വേണ്ടതിലധികം കരുതിയിട്ടുണ്ട്. അങ്ങനെ ചിത്തോറിലെത്തിയപ്പോള്‍ സുല്‍ത്താന്‍ കോപംകൊണ്ടു ജ്വലിച്ചു. അഞ്ഞൂറടി ഉയരമുള്ള കുന്നിനുമുകളില്‍ നാല്പത് അടി ഉയരമുള്ള ചുവരുകള്‍! അതാണ് ചിത്തോര്‍ കോട്ട. കോട്ട വളഞ്ഞ് ഉപരോധം തുടങ്ങി. കോട്ടയില്‍ കരുതിയിട്ടുള്ള ഭക്ഷണവും വെള്ളവും തീരുമ്പോള്‍ കോട്ടവാതില്‍ തുറക്കപ്പെടും. എത്രകാലം കാത്തിരിക്കാനും സുല്‍ത്താന്‍ തയ്യാര്‍!
”ഈ ഭൂമിയിലുള്ള ഏറ്റവും ശ്രേഷ്ഠമായ എല്ലാ വസ്തുക്കളും സിക്കന്തര്‍ സാനി (രണ്ടാം അലക്‌സാണ്ടര്‍) ആയ എനിക്കുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകുലത്തിലെ ഏറ്റവും ശ്രേഷ്ഠ രത്‌നമായ പത്മിനിയെ എനിക്കു തരണമെന്നു ഞാന്‍ പറയുന്നത്.” റാണിയുടെ ഭര്‍ത്താവ് റാവല്‍ രത്തന്‍സിങ്ങിന് സുല്‍ത്താന്‍ എഴുതിയ കത്താണിത്.
കോട്ട ഉപരോധം തുടര്‍ന്നു. അവിടെ ഭക്ഷണവും വെള്ളവും കരുതല്‍ കുറഞ്ഞുതുടങ്ങി. അതിനിടെ ഒരു കൊടിയ ചതിപ്രയോഗത്തിലൂടെ റാവല്‍ രത്തന്‍സിങ്ങിനെ സുല്‍ത്താന്‍ തടവുകാരനാക്കി. രാജാവിനെ രക്ഷിക്കാന്‍ രജപുത്രസൈന്യം കോട്ടവാതില്‍ തുറന്നു പുറത്തേക്കു പ്രവഹിച്ചു. യുദ്ധം കഠിനമായിരുന്നു. തുര്‍ക്കികള്‍ കോട്ടയില്‍ പ്രവേശിക്കുമെന്നുറപ്പായി. ഓരോ രജപുത്രസൈനികനും ചാവേറായിക്കൊണ്ടിരുന്നു. ഒടുവില്‍ റാണിയെ സ്വന്തമാക്കാന്‍ സുല്‍ത്താന്‍ കോട്ടയിലേക്കു പാഞ്ഞുവന്നു. അവിടെ തലേദിവസം രാത്രി എരിഞ്ഞു തുടങ്ങിയ മഹാ ചിതയില്‍നിന്ന് അപ്പോഴും പുക ഉയരുന്നുണ്ട്. റാണി എവിടെ?സുല്‍ത്താന്റെ ആക്രോശം.
ഉടയാതെ കിടന്ന ഒരു ചാമ്പല്‍ രൂപം ചൂണ്ടിക്കാട്ടി ആരോ പറഞ്ഞു.
”അതാണ് മഹാറാണി പത്മിനി””
കോട്ടയിലെ സ്ത്രീകളത്രയും അഗ്നിപ്രവേശം ചെയ്തു കഴിഞ്ഞിരുന്നു. മുപ്പതിനായിരം ഹിന്ദുക്കളെ കൊന്നുകൊണ്ട് സുല്‍ത്താന്‍ പകരം വീട്ടി. ഇയാള്‍ ഒരു തുര്‍ക്കിയാണെന്നു മറക്കാതിരിക്കുക.
വിജയനഗരത്തിന്റെ അപമൃത്യു
ഹംപി സന്ദര്‍ശിക്കാന്‍ പോകുന്ന വിനോദസഞ്ചാരികള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്; ഈ സ്ഥലം വിജയനഗരം എന്ന ഹിന്ദു സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ഹിന്ദുരാജ്യം ആയിരുന്നതുകൊണ്ടുതന്നെ നാലു മുസ്ലീം സുല്‍ത്താനേറ്റുകള്‍ അതിനെ കശാപ്പുചെയ്യാന്‍ കൈകോര്‍ത്തു. അഹ്മദ്‌നഗര്‍, ബിജാപ്പൂര്‍, ബിദാര്‍, ഗോല്‍ക്കൊണ്ട എന്നിവ. ഇവിടങ്ങളിലെ തുര്‍ക്കി പാരമ്പര്യമുള്ള സുല്‍ത്താന്മാര്‍ക്ക് ഒരു ഹിന്ദു സാമ്രാജ്യത്തിന്റെ വളര്‍ച്ച അലോസരമുണ്ടാക്കി.
എ.ഡി. 1336 മുതല്‍ 1565 വരെ ഇരുന്നൂറു വര്‍ഷത്തിലേറെക്കാലം ഹിന്ദുമഹിമയുടെ ധ്വജസ്തംഭമായി നിലകൊണ്ടിരുന്നു ഹംപി. കര്‍ണാടക സംസ്ഥാനത്ത് തുംഗഭദ്രാ നദിയുടെ തീരത്ത് നിരവധി ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും മനോഹര സൗധങ്ങളും ഉള്‍ക്കൊള്ളുന്ന നഗരം. എ.ഡി. 1500 കാലത്ത് ചൈനയിലെ ബീജിങ്ങ് കഴിഞ്ഞാല്‍ മഹത്ത്വത്തില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ലോകനഗരമായിരുന്നു ഹംപി. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായിരുന്ന ഈ നഗരത്തിലേക്ക് പേര്‍ഷ്യയില്‍നിന്നും പോര്‍ട്ടുഗലില്‍നിന്നും വ്യാപാരികള്‍ എത്തി. ഈ മഹാ നഗരത്തെയാണ് അസൂയാലുക്കളായ തുര്‍ക്കി സുല്‍ത്താന്മാര്‍ കുട്ടംചേര്‍ന്നു കശാപ്പു ചെയ്തത്. യുനെസ്‌ക്കോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ. 4100 ഹെക്ടര്‍ സ്ഥലത്ത് (16 ചതുരശ്രമൈല്‍) ഹംപിയുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നു. തെക്കേ ഇന്ത്യയിലെ അവസാനത്തെ മഹത്തായ ഹിന്ദു സാമ്രാജ്യത്തിന്റെ 1600 അവശിഷ്ടങ്ങള്‍ ഇന്നും അവിടെ നശിക്കാതെ നിലകൊള്ളുന്നു. അക്കൂട്ടത്തില്‍ കോട്ടകള്‍, നദീതീര നിര്‍മ്മിതികള്‍, രാജകീയ കെട്ടിടസമുച്ചയങ്ങള്‍, മഹാക്ഷേത്രങ്ങളുടെയും സമാധി പീഠങ്ങളുടെയും അവശേഷിപ്പുകള്‍, കൂറ്റന്‍ മന്ദിരങ്ങളെ താങ്ങി നിര്‍ത്തിയിരുന്ന തൂണുകള്‍, പൊതുവേദികള്‍, സ്മരണാ മണ്ഡപങ്ങള്‍ എന്നിങ്ങനെ പോകുന്നു ഹംപിയുടെ ഓര്‍മ്മകളെ വിഷാദാര്‍ദ്രമാക്കുന്ന അടയാളങ്ങള്‍.
സാമ്രാജ്യ ചരിത്രം
വിജയനഗരത്തിലെ രാ ജാവ് കൃഷ്ണദേവരായരുടെ ജാമാതാവായിരുന്നു വീരനായകന്‍ രാമരായ. കൃഷ്ണദേവരായരുടെ നിര്യാണത്തെത്തുടര്‍ന്ന് സിംഹാസനാരൂഢനായ സദാശിവ രായ മൈനര്‍ ആയിരുന്നതിനാല്‍ രാമരായ റീജന്റായി ഭരണ നിര്‍വ്വഹണം നടത്തി. തുടര്‍ന്ന് സാമ്രാജ്യ വളര്‍ച്ചയ്ക്കുവേണ്ട നടപടികള്‍ ഓരോന്നായി ആരംഭിച്ചു.ഹിന്ദുസമൂഹത്തിനു പൊ തുവെയുള്ള സ്വഭാവ വൈകൃതമാണ് ആരെയും കണ്ണടച്ചു വിശ്വസിക്കുക എന്നത്. അതുതന്നെ രാമരായയ്ക്കും സംഭവിച്ചു. സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നൂര്‍ഖാന്‍ ഗിലാനി, ബിജ്‌ലിഖാന്‍ ഗിലാനി എന്നീ സഹോദരന്മാരെ രാമരായ പട്ടാളത്തലവന്മാരായി നിയമിച്ചു.
തളിക്കോട്ടയിലെ പടക്കളത്തിലേക്ക് നാലു സുല്‍ത്താനേറ്റുകളുടെയും സൈന്യം ചെറുതും വലുതുമായ ആയിരക്കണക്കിനു പീരങ്കികളുടെ പിന്‍ബലത്തോടെ ഇരമ്പിക്കയറി. ഇസ്ലാം അധിനിവേശത്തിനെതിരെ ഭാരതം നടത്തിയ ഏറ്റവും രക്തരൂഷിതമായ യുദ്ധങ്ങളിലൊന്നാണ് തളിക്കോട്ട യുദ്ധം. പീരങ്കികളും ചെറു തോക്കുകളും, അഫ്ഗാനികളും തുര്‍ക്കികളും ഉത്തരാഫ്രിക്കരും അടങ്ങുന്ന കിരാത സൈന്യത്തിന്റെ പിന്‍ബലവും ഉണ്ടായിരുന്നിട്ടുപോലും ഹിന്ദുസൈന്യം ജയിച്ചു മുന്നേറി. ഒടുവില്‍ പീരങ്കിക്കുഴലുകളില്‍ ഇരുമ്പു ഗോളങ്ങള്‍ക്കു പകരം ചെമ്പുനാണയങ്ങള്‍ നിറച്ച് സുല്‍ത്താന്‍ സൈന്യം വെടി തുടങ്ങി. ഒരു തവണ പീരങ്കി പൊട്ടുമ്പോള്‍ പാഞ്ഞുപോയ ആയിരക്കണക്കിനു ചെമ്പു നാണയങ്ങള്‍ ഹിന്ദു സൈന്യനിരകളില്‍ മരണമഴയായി പതിച്ചുതുടങ്ങി. അങ്ങനെ ഹിന്ദു സൈന്യത്തില്‍ അങ്കലാപ്പും ആശയക്കുഴപ്പവും പടര്‍ന്നു തുടങ്ങിയ വേളയില്‍ത്തന്നെ രാമരായ ഏറ്റവും വിശ്വസ്തരെന്നു കരുതി നിയമിച്ച രണ്ടു മുസ്ലീം സഹോദരന്മാരും അവരുടെ കീഴിലുള്ള സൈന്യത്തോടൊപ്പം സുല്‍ത്താന്‍ സൈന്യത്തിലേക്കു കൂറുമാറി. മുന്‍നിശ്ചയമനുസരിച്ച് ഈ സമയത്തു പാഞ്ഞുവന്ന മുസ്ലീം കമാന്‍ഡോകള്‍ക്ക് അവര്‍ വഴിയൊരുക്കിക്കൊടുത്തു. അവര്‍ അനായാസം രാമരായയെ തടവുകാരനാക്കികൊണ്ടു പോയി. സുല്‍ത്താന്‍ ഹുസൈന്‍ നൈസാം ഷാ തന്നെ സ്വന്തം കൈകൊണ്ട് രാമരായയുടെ ശിരഛേദം ചെയ്തു. മുസ്ലീം ചതിയുടെ സ്മരണയ്ക്കായി നൂര്‍ഖാന്‍ ഗിലാനിയുടെയും ബിജ്‌ലിഖാന്‍ ഗിലാനിയുടെയും പ്രതിമകള്‍ ഹംപിയില്‍ സ്ഥാപിക്കാന്‍ ഇനിയും വൈകിക്കൂടാ!!
ഹംപിയെ കുരുതികഴിച്ച മുസ്ലീം സുല്‍ത്താന്മാര്‍ക്കെല്ലാം ഭാരത ചരിത്രത്തില്‍ ചോരച്ചാലുകള്‍ കീറിയ ചരിത്രമുണ്ട്. ശിവജിയെ ചതിച്ചുകൊല്ലാന്‍ ബിജാപ്പൂര്‍ അയച്ച അഫ്‌സല്‍ഖാന്‍ എന്ന തുര്‍ക്കിയുടെ പുറത്തെ മാംസം സ്വന്തം കൈവിരലുകളില്‍ ധരിച്ചിരുന്ന ‘പുലിനഖം’ എന്ന ഇരുമ്പുമുനകള്‍ കുത്തിക്കയറ്റി ശിവജി വലിച്ചു കീറി. തത്സമയം ചാടിവീണ മറാത്തിപോരാളികള്‍ അവന്റെ കഴുത്തുവെട്ടി. ബിജാപ്പൂര്‍ സുല്‍ത്താന്‍ തുര്‍ക്കി ആയിരുന്നുവെന്ന് ഫെരിഷ്ഠ എന്ന പേര്‍ഷ്യന്‍ ചരിത്രകാരന്‍ പറയുന്നു.
ഗോല്‍ക്കൊണ്ട സുല്‍ത്താന്മാരും തുര്‍ക്കികള്‍ തന്നെ. കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, തെലുങ്കാന പ്രദേശങ്ങള്‍ അവര്‍ കൈവശംവച്ച് അനുഭവിച്ചു. എ.ഡി. 1518 മുതല്‍ 1636 വരെ അവര്‍ ഭാരതത്തെ കൊള്ള ചെയ്തും ഹിന്ദു സമൂഹത്തെ ബലമായി മതംമാറ്റിയും വിലസി. ആന്ധ്രയിലെ കൊല്ലൂര്‍ ഖനികളില്‍നിന്ന് ഇവര്‍ കുഴിച്ചെടുത്തിരുന്ന വജ്രത്തിന് ലോക വിപണിയില്‍ വലിയ മതിപ്പുണ്ടായിരുന്നു. ഏറ്റവും ശുദ്ധമായ വജ്രം’എന്ന് ഗോല്‍ക്കൊണ്ട വജ്രത്തിന് ലോകവിണയില്‍ വ്യാപാരമുദ്ര ലഭിച്ചിരുന്നു. ഭാരതത്തിന്റെ സമ്പത്തു കൊള്ള ചെയ്ത് തുര്‍ക്കി സുല്‍ത്താന്മാര്‍ ഭാരതത്തിന്റെ മതത്തെയും സംസ്‌കാരത്തെയും ഹത്യ ചെയ്തു.
കഴിഞ്ഞില്ല; ഭാരതത്തിലെ സ്വച്ഛഹ്നശാന്തമായ ആകാശത്തിലൂടെ തീക്കാറ്റുപോലെ കടന്നുപോയ ലോക കൊലയാളി തിമൂര്‍ തുര്‍ക്കി വംശജനായിരുന്നു. പതിനേഴുവട്ടം ഭാരതത്തെ ആക്രമിച്ചു കൊള്ള ചെയ്ത മുഹമ്മദ് ഗസ്‌നി, മുഹമ്മദ് ഘോറി, താജ് അല്‍ദിന്‍ യില്‍ദിസ് (Taj al Din Yildiz) നളന്ദ സര്‍വ്വകലാശാലയെ കത്തിച്ചു ചാമ്പലാക്കിയ മുഹമ്മദ് ബിന്‍ ഭക്തിയാര്‍ ഖാല്‍ജി എന്നിങ്ങനെ ഭാരതീയരെ അരുംകൊല ചെയ്ത തുര്‍ക്കികളുടെ പട്ടിക നീളുന്നു.
ഭാരതത്തില്‍ ഇല്ലാത്ത കാഴ്ചകള്‍ കാണാന്‍ തുര്‍ക്കിയില്‍ പോകുന്ന വിനോദസഞ്ചാരികളും ഭാരതത്തില്‍ ലഭിക്കാത്ത എന്തൊക്കെയോ വിദ്യാഭ്യാസം നേടാന്‍ തുര്‍ക്കിയില്‍ പോകുന്ന വിദ്യാര്‍ത്ഥികളും ഓര്‍മ്മിക്കുക; ഗ്രീസിന്റെ അതിര്‍ത്തികളില്‍ തുര്‍ക്കിയിലേക്കു നോക്കി വിന്യസിക്കപ്പെടുന്ന നമ്മുടെ ആകാശ് മിസൈലുകള്‍ ഒരു തീപ്പൊരിയെ ധ്യാനിക്കുകയാണ്; ഒരു തീപ്പൊരിയെ മാത്രം.
Reference:
1. B.K. Karkra : Rani Padmini – The Heroine of Chittor.
2. Muhammed Quasim Firishta : Thariq i Firishta
3. Malik Muhammed Jayasi : Padmavath
4. https://en.wikipedia.org/wiki/Sultanate_of_Golconda
5. https://en.wikipedia.org/wiki/Battle_of_Talikota
6. https://en.wikipedia.org/wiki/Rama_Raya
7. https://en.wikipedia.org/wiki/Hampi
8. https://en.wikipedia.org/wiki/Gunpowder_empires
9. https://en.wikipedia.org/wiki/Turkic_peoples_in_India
10. https://en.wikipedia.org/wiki/Sultanate_of_Bijapur
11. https://en.wikipedia.org/wiki/Bahmani_Kingdom





















