Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഐന്തിണകള്‍ (തമിഴകപൈതൃകവും സനാതനധര്‍മവും 17)

ഡോ. ആര്‍. ഗോപിനാഥൻഡോ. ആര്‍. ഗോപിനാഥൻ
8 August 2025

സുമേറിയന്‍, മെസപ്പൊട്ടോമിയന്‍ സംസ്‌കാരങ്ങളും സിന്ധുനദീതടസംസ്‌കാരവും ദ്രാവിഡരുടെ നിര്‍മ്മിതിയാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അവരുമായി ബന്ധപ്പെട്ടവരാണ് സിന്ധൂനദീതട സംസ്‌കാരം രൂപപ്പെടുത്തിയത്. സുമേറിയക്കാര്‍ മൂന്ന് വിഭാഗങ്ങളായി തിരിക്കപ്പെട്ടിരുന്നു. ഒന്നാമത് പ്രഭുക്കളും പട്ടാള ആപ്പീസര്‍മാരും ഭരണാധികാരികളും പൂജാരികളും. രണ്ടാമത്തെക്കൂട്ടര്‍ ഇടത്തരക്കാരായ കച്ചവടക്കാരും അദ്ധ്യാപകരും കൃഷിക്കാരും കരകൗശലപ്പണിക്കാരും. മൂന്നാമത്, അടിമകള്‍. യുദ്ധത്തില്‍ തടവുകാരായിപിടിക്കപ്പെട്ടവരും ഭൂമിനഷ്ടപ്പെട്ട കൃഷിക്കാരും സ്വകുടുംബത്താല്‍ വില്‍ക്കപ്പെട്ടവരുമാണ് അടിമകള്‍. അവരും സ്വര്‍ഗം, പാതാളം, ഭൂമി എന്നിവയില്‍ വിശ്വസിച്ചിരുന്നു. അവര്‍ പൊതുവേ അസൂര്‍ എന്ന ദൈവത്തെ ആരാധിച്ചിരുന്നു. അസീറിയന്‍രാജാവായ അസുരബലിപാലും തിരുവോണാഘോഷത്തിനാധാരമായ പുരാണപ്രസിദ്ധനായ മഹബലിയുമായുള്ള ബന്ധം പ്രത്യേകം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. 259 സുമേറിയക്കാരും ആസ്ത്രലോയ്ഡുകളും ദ്രാവിഡരില്‍ നിന്ന് ജനിച്ചതാണെന്ന അഭിപ്രായവുമുണ്ട്. ദ്രാവിഡരും ആര്യരും ഒരേ പാരമ്പര്യവും സംസ്‌കാരവും പങ്കിടുന്നവരാണെന്ന നിലപാടിന് സംഘകാല ചരിത്രത്തിലും തെളിവുകളുണ്ട്. സൈന്ധവസംസ്‌കാരവും മെസപ്പൊട്ടോമിയന്‍സംസ്‌കാരവുംനല്‍കുന്ന ദര്‍ശനത്തിന്റെ ഒരു തുടര്‍ച്ച സംഘസാഹിത്യത്തില്‍ കാണുവാന്‍കഴിയും. സംഘകാലസമൂഹങ്ങളുടെ ജീവിതക്രമവും രൂപപ്പെട്ടിരുന്നത് തമിഴകത്തിന്റെ ഭൂഘടനയില്‍നിന്നാണ്.260

Google NewsAdd Kesari Weekly as a preferred source on Google

കേസരി എഴുതുന്നത്, വൈവസ്വതമനുവിന്റെ ഭാര്യയായ ഇളയുടെ പുത്രന്‍ പുരൂരവസിന്റെ പ്രപൗത്രന്‍ യയാതി. യയാതിക്ക് ശുകപുത്രിയായ ദേവയാനിയില്‍ ജനിച്ചവര്‍ യദുവും തുര്‍വസുവും. ഈ തുര്‍വസുവാണ് പൗരാണിക കേരളത്തിന്റെ സ്ഥാപകന്‍. ഇളയുടെ നാമത്തില്‍ നിന്ന് ജനിച്ച ഐലവംശം (ചന്ദ്രവംശം) എന്നൊരു പേരുമതിനുണ്ട്. തുര്‍വസുവില്‍നിന്ന് ആറാം തലമുറക്കാരന്‍ മരുത്തിന്റെ ദത്തുപുത്രന്‍ ദുഷ്യന്തന്റെ രണ്ടാം ഭാര്യയായ ശകുന്തളയില്‍ പിറന്ന ഭരതന്‍, ആന്ധ്രന്‍ എന്നിവരില്‍ ആന്ധ്രന്റെ മക്കളാണ് പാണ്ഡ്യന്‍, ചോളന്‍, കേരളന്‍, കണ്ണാടന്‍ (കുന്തളന്‍) എന്നിവര്‍. ഇതില്‍ പാണ്ഡ്യന്‍, പാണ്ഡ്യരാജ്യവും കേരളന്‍, കേരള രാജ്യവും സ്ഥാപിച്ചു. മറ്റ് രണ്ട്‌പേരും ഓരോ രാജ്യം സ്ഥാപിച്ചു. പാണ്ഡ്യത്തിന് മധുര, മദ്ര, സാല്‍വ എന്നീ പര്യായങ്ങളും, കേരളത്തിന് വിദര്‍ഭ, മത്സ്യ, വിരാടം, വിദിശ, കാരൂഷം എന്നീ പേരുകളുമുണ്ട്. മഹാഭാരതവും പത്മപുരാണവും തുര്‍വസുക്കള്‍ക്ക് യവനര്‍ (പാശ്ചാത്യര്‍) എന്ന് പേരിട്ടിരിക്കുന്നു.

ബി.സി. 1000 മുതലെങ്കിലും തമിഴക സംസ്‌കാരം രൂപപ്പെട്ടിരുന്നുവെന്നതിന് ഭാഷാ പുനര്‍നിര്‍മ്മിതിയിലൂടെ ധാരാളം തെളിവുകള്‍ 261 ബി. കൃഷ്ണമൂര്‍ത്തി വിവരിക്കുന്നുണ്ട്. കമില്‍ വി. സ്വലബിലും തെന്നിന്ത്യന്‍ ഉപദ്വീപിലെ ദ്രാവിഡരുടെ സാന്നിധ്യത്തെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. ബി.സി.നാലാംനൂറ്റാണ്ടില്‍ പ്രാങ്ദ്രാവിഡത്തില്‍ നിന്ന് ഹളകന്നഡം വേര്‍പിരിയുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടോടെ കൃത്യമായ തെളിവുകളുള്ള സംഘകാലമായി തമിഴക ചരിത്രം വ്യവച്ഛേദനംചെയ്യപ്പെട്ടു. സംഘകാലത്ത് സംഘസാഹിത്യ നിര്‍മ്മിതിയ്ക്ക് പ്രേരകമായ തരത്തില്‍ വര്‍ണ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അത് തിണനിലങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളുടെ അടിസ്ഥാനത്തിലായിരുന്നതിനാല്‍, പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും യാഗത്തിനും മറ്റും ബ്രാഹ്മണരുണ്ടായിരുന്നെങ്കിലും അവര്‍ക്ക് സമൂഹത്തില്‍ ഒരു മേല്‍ക്കൈയുമുണ്ടായിരുന്നില്ല. വേലപ്പാര്‍പ്പന്മാരെന്നറിയപ്പെട്ട അവരിലൊരു വിഭാഗത്തിന് വേദപഠനത്തിനും യജ്ഞാദി കര്‍മ്മങ്ങള്‍ക്കും അധികാരവുമില്ലായിരുന്നു. ഇരുണ്ടനിറമുള്ള ബ്രാഹ്മണരെക്കുറിച്ച് മുന്‍ഭാഗത്ത് സൂചിപ്പിച്ചിട്ടുള്ളത് ഓര്‍മ്മിക്കുക. പൂജയും ഭരണവുമൊക്കെ (ഉയര്‍ന്ന തൊഴിലുകള്‍) ചെയ്യുന്നവരെ ഉയര്‍ന്നവരെന്ന് 262 തൊല്‍കാപ്പിയത്തില്‍ പരാമര്‍ശിക്കുന്നുവെന്ന് മാത്രം. സംഘംപാട്ടുകള്‍ ത്രൈവര്‍ണി സാഹിത്യമായിരുന്നിട്ടും തിണ നായകന്മാരുടെയും നായികമാരുടെയും വിഭാഗത്തില്‍ ബ്രാഹ്മണരില്ല. 263 കുറവനും പുലയനും ഊരനും വിടലയും കുറും പൊറൈ നാടനും മറ്റുമാണ് വിവിധ തിണകളുടെ നായകന്മാരെങ്കില്‍, കുറത്തി, കിഴത്തി, പരത്തി, നുളൈച്ചി, പോതൈ തുടങ്ങിയവരായിരുന്നൂ നായികമാര്‍. അതായത്, ജാതീയമായ അകല്‍ച്ചകളും അതിന്റെ പ്രശ്‌നങ്ങളും എ.ഡി. എട്ടാം നൂറ്റാണ്ടുവരെ ആരംഭിച്ചിട്ടില്ല. തൊഴില്‍പരമായ വ്യത്യാസങ്ങള്‍ തിണകളുമായി ബന്ധപ്പെട്ടാണുണ്ടായിരുന്നത്. തിണമാറുമ്പോള്‍ തൊഴിലും മാറുമായിരുന്നു. തിണവ്യവസ്ഥകളെ കൂടുതല്‍ വിപുലീകരിക്കുന്ന വിധത്തില്‍ പുതിയ വ്യാപാരമേഖലകളുയര്‍ന്നു വരുകയും അത് മിശ്രജാതി ഗോത്ര സമൂഹങ്ങളുടെ ആരംഭം കുറിക്കുകയും ചെയ്തു. അതാണ് പിന്നീട് ചിലപ്പതികാരത്തില്‍ കാണുന്ന വിധത്തില്‍ വണിക്കുകളുടെ ഉദ്ഭവത്തിന് കാരണമായത്. 264 ഇളംകുളം കുഞ്ഞന്‍പിള്ള ഇക്കാര്യം അംഗീകരിക്കുന്നില്ലെങ്കിലും മറ്റ് വിവിധ ചരിത്ര രചയിതാക്കളെ പോലെ 265 കെ. ദാമോദരനും ഇതംഗീകരിക്കുന്നുണ്ട്. ഉല്‍പ്പാദന ശക്തികള്‍ വളരുകയും കൃഷിയും കൈത്തൊഴിലും അഭിവൃദ്ധിപ്പെടുകയും ചെയ്തപ്പോള്‍ സമുദായത്തില്‍ പുതിയ വിഭജനമുണ്ടായി. മരുത നിലത്തിലാണ് കൂടുതല്‍ അഭിവൃദ്ധിയുണ്ടായത്. കൃഷിയോടൊപ്പം പലതരം കൈത്തൊഴിലുകളും ആവിര്‍ഭവിച്ചു. സംഘകാലത്തെ സാമൂഹികശ്രേണി വിവരിച്ചു കൊണ്ട് അദ്ദേഹമെഴുതുന്നത് 266, ഇവരാരുംതന്നെ ജാതികളായിരുന്നില്ല, വ്യത്യസ്ത തൊഴിലുകളെടുത്ത് ജീവിച്ചിരുന്ന ജനവിഭാഗങ്ങള്‍ മാത്രമായിരുന്നു… എന്നും, എന്നാല്‍ സ്വത്തുല്‍പ്പാദനം വികസിക്കുകയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ വര്‍ഗവ്യത്യാസങ്ങള്‍ പ്രകടമായിത്തീര്‍ന്നുവെന്നുമാണ്.

ADVERTISEMENT

ചേര, ചോള, പാണ്ടിയരുടെ ജീവിതവിശ്വാസത്തിന്റെയും മതവിശ്വാസത്തിന്റെയും അടിത്തറ കുറിഞ്ചി, മുല്ല, മരുതം, നെയ്തല്‍, പാല എന്നീ ഐന്തിണ അഥവാ അഞ്ച് നിലങ്ങളാണ്. അവയാണ് ആ ജനസമൂഹങ്ങളുടെ ജീവിതക്രമത്തെ രൂപപ്പെടുത്തിയിരുന്നത്. കുറിഞ്ചി, മലയും മലയോട് ചേര്‍ന്ന ഇടവുമാണ്. അവിടത്തെ ദൈവം മുരുകവേല്‍ അഥവാ സുബ്രഹ്മണ്യനാണ്. ആ മുരുകനാണിന്നും ദ്രാവിഡ സംസ്‌കാരത്തിന്റെ ശക്തമായ ഒരടയാളം. മുല്ല, കാടും കാട്‌ചേര്‍ന്ന ഇടവും. ദൈവം മായോന്‍ അഥവാ വാസുദേവകൃഷ്ണന്‍. മരുതം, വയലും വയല്‍ചേര്‍ന്ന ഇടവും. ദൈവം വേന്തന്‍ അഥവാ ഇന്ദ്രന്‍. നെയ്തല്‍, കടലും കടല്‍ചേര്‍ന്ന ഇടവും. ദൈവം വരുണന്‍. പാല, കുറിഞ്ചി, മുല്ലനിലങ്ങള്‍ക്കടുത്തുള്ള അര്‍ദ്ധമരുഭൂമിയാണ്. ദൈവം, കൊറ്റവൈ (ആദിത്യന്‍). കുറിഞ്ചിനിലക്കാര്‍ വേട്ടക്കാരും വനവിഭവങ്ങള്‍ ശേഖരിക്കുന്നവരും മുല്ലനിലക്കാര്‍ പ്രധാനമായും ഇടയര്‍ -ആടുമേപ്പുകാരുമാണ്. ആയ്‌നാട് ഇടയരുടെ രാജ്യമാണ്. ആയ് പശുവാണ്. ആ നാമം പ്രാകൃതഭാഷാപദമാണ്. പ്രാകൃതഭാഷാവക്താക്കള്‍ മുഖ്യമായും ആര്യസംസ്‌കാരത്തില്‍പ്പെട്ടവരാണ്. ആയ്കള്‍ യാദവരാണ്. അവര്‍ ആല്‍മരച്ചുവട്ടിലിരുന്ന ശിവനെ പൂജിച്ചിരുന്നെങ്കിലും ബ്രാഹ്മണരെയും ഗോക്കളെയും സംരക്ഷിച്ചിരുന്നു. മൂവേന്തര്‍മാരും യാഗവും യജ്ഞവുമൊക്കെ നടത്തിയിരുന്നെങ്കിലും തനത് ആചാരാനുഷ്ഠാനങ്ങളില്‍ വ്യാപൃതരായിരുന്നു. മുടിചൂടിയ രാജാക്കന്മാരായ മൂവേന്തര്‍, ചേരരും ചോളരും പാണ്ടിയരും വംശനാമങ്ങളാണ്. പാണ്ടിയര്‍ ചന്ദ്രവംശജരാണെന്നും ചോളര്‍ സൂര്യവംശജരാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. അത് യഥാക്രമം ഏലാം (ചന്ദ്രന്‍), കാസ്പിയന്‍ (സൂര്യന്‍) ദേശങ്ങളുമായിട്ട് അവര്‍ക്കുള്ള ബന്ധം സൂചിപ്പിക്കുന്നതായി പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. ചേരന്മാര്‍ വേട്ടക്കാരായിരുന്നുവെന്ന് പൊതുവേ പറയാം. ചേരരുടെ മൂലഗോത്രങ്ങളിലൊന്ന് നാഗരുടെ ഉപഗോത്രമായ സേറുകളുടെ സമാന്തര വിഭാഗമായി തെന്നിന്ത്യന്‍ പ്രദേശത്ത് കുറവരെന്ന പേരില്‍ താവളമടിക്കുകയും ക്രമേണ പല കുലങ്ങളായി വികസിക്കുകയും ചെയ്തു. അവരുടെ ഗോത്രനേതാക്കളാണ് പൊറൈയര്‍മാരും (കുന്നുകളില്‍ താമസിച്ചിരുന്നവര്‍) തുടര്‍ന്ന് കോന്‍, ആതന്‍ എന്നിങ്ങനെ രാജാക്കന്മാരായിതീര്‍ന്നവരുമെങ്കിലും അവര്‍ കുറിഞ്ചി നിലത്തിന്റെമാത്രം നായകരായിരുന്നില്ല. അതിനുകാരണം തിണകള്‍ തമ്മിലുള്ള ഉറ്റ ബന്ധങ്ങളായിരുന്നു. കുറിഞ്ചിയും മുല്ലയും തമ്മിലും മുല്ലയും മരുതവും തമ്മിലും ഇവ അഞ്ചും തമ്മില്‍ പൊതുവായും അവിഭാജ്യ ബന്ധങ്ങളുണ്ടായിരുന്നു. മാത്രമല്ല, അവയ്ക്ക് ഒരു ഏകീകൃതമായ അടിത്തറയുമുണ്ടായിരുന്നു. ഉദാഹരണത്തിന് അവരുടെ എല്ലാം പൊതുവായ വീണ യാഴ് ആയിരുന്നു. കുറിഞ്ചിക്ക് കുറിഞ്ചിയാഴും മുല്ലയ്ക്ക് മുല്ലയാഴും നെയ്തലിന് നെയ്തല്‍ യാഴുമെന്നിങ്ങനെ ഓരോ തിണയ്ക്കും അവരുടേതായ യാഴുണ്ടായിരുന്നുവെന്നുമാത്രം. എന്നാല്‍, വൃക്ഷം, പക്ഷി, മൃഗം, പൂവ്, ദൈവം, സ്ഥലം, ഭക്ഷണം എന്നിവയെല്ലാം മാറുന്നു. താമസിക്കുന്ന ജനങ്ങളും മാറുന്നുണ്ട്. അവരുടെ ആവാസവ്യവസ്ഥ അവരുടെ മുഴുവന്‍ ജീവിതരീതികളെയും ഉള്‍ക്കൊള്ളുന്നു. (പട്ടിക കാണുക). അത്തരം വ്യത്യാസങ്ങള്‍തന്നെ ഓരോ തിണയും തമ്മിലുമുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും കാരണമായിരുന്നു. സാമൂഹികമായി പാരസ്പരികതയില്ലാതെ അവരുടെ ജീവിതം സാധ്യമായിരുന്നില്ല. കടല്‍ത്തീരവാസികള്‍ക്ക് മറ്റുതിണയിലെ വിഭവങ്ങളും മറ്റുള്ളവര്‍ക്ക് കടല്‍മീനും ഉപ്പും മറ്റും ഒഴിവാക്കാനാകുമായിരുന്നില്ല. അതിനുവേണ്ടി വാണിജ്യസ്ഥാനങ്ങളും വാണിജ്യപാതകളും ഉണ്ടായി. ഒരേസമയത്ത്തന്നെ സാധനത്തിനുപകരം സാധനം നല്‍കുന്നതിനോടൊപ്പം സാധനങ്ങള്‍ക്ക് വിലയായി പണവും സ്വര്‍ണവും കൈമാറുന്ന രീതിയും ഉണ്ടായിരുന്നു.

തൊല്‍കാപ്പിയരുടെ കാലത്ത് തെക്കേ ഇന്ത്യയുടെ ഭൂപ്രകൃതിയനുസരിച്ചാണ് ഏഴ് അകത്തിണകളും ഏഴ് പുറത്തിണകളും വേര്‍തിരിച്ചിട്ടുള്ളതെന്ന 267 അയ്യപ്പപ്പണിക്കരുടെ നിരീക്ഷണം വസ്തുനിഷ്ഠമാണ്. രണ്ട് തിണകള്‍ തമ്മില്‍ ചേരുന്നതിനുള്ള അവകാശവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.കുറിഞ്ചിയും മുല്ലയും തിണകള്‍ക്ക് കാട് എന്ന പൊതുബന്ധമുണ്ട്. മരുതനിലവും നെയ്തലും മുല്ലയും തമ്മില്‍ ചേരുന്ന ഇടങ്ങളുമുണ്ടല്ലൊ. അത്തരമിടങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ കൈമാറ്റ കേന്ദ്രങ്ങളായി വികസിച്ചു. അവിടെ രണ്ട് നിലങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ ഇണങ്ങിച്ചേര്‍ന്നിട്ടുണ്ട്. നെയ്തലില്‍ നിന്ന് പാലനിലത്തേയ്ക്കും മറ്റുനിലങ്ങളിലേയ്ക്കും നിരനിരയായി ഉപ്പുവണ്ടികളുമായി കൂട്ടമായി പോകുന്നവര്‍ അവരുടെ ദേവതകളെയും കൂടെകൊണ്ടുപോകുന്നത് പത്തുപ്പാട്ടിലെ പല പാട്ടുകളിലും പരാമര്‍ശിക്കുന്നുണ്ട്. ഇത് ദേവതകളുടെ സാംസ്‌കാരികമിശ്രണത്തിന് ആക്കം നല്‍കിയിട്ടുണ്ട്. മലയിലും കാട്ടിലുമുള്ള ആക്രമണ സ്വഭാവികളായ കുറവരും വേടരും ഇടയരും കൊള്ളയടിക്കലും യുദ്ധവും തൊഴിലാക്കിയ പാലനിലത്തെ മറവരും വ്യവസ്ഥാപിതജീവിതം നയിച്ചിരുന്ന മരുതനിലക്കാരെയും നെയ്തലുകാരെയും കടന്നാക്രമിക്കുകയും കൊള്ളയടിക്കുകയും ചിലപ്പോഴെല്ലാം അവരുടെമേല്‍ ആധിപത്യം സ്ഥാപിക്കുകയോ, അവരുടെ സംരക്ഷകരായി നില്‍ക്കുകയോ ചെയ്യുമ്പോഴും വിശ്വാസപരവും ആരാധനാപരവുമായ മിശ്രണം സംഭവിച്ചിരുന്നു. ഇത്തരത്തിലുള്ള സാംസ്‌കാരികവും വിശ്വാസപരവുമായ കൂടിക്കലര്‍ച്ചകള്‍ വിവിധ ഗോത്ര ജനവിഭാഗങ്ങള്‍ തമ്മിലുള്ള പാരസ്പര്യത്തിന്റെ ജനാധിപത്യപരമായ വികാസത്തെയാണ് വെളിപ്പെടുത്തുന്നത്. മരുതനിലത്തിലെ ഉരിപ്പൊരുള്‍ അഥവാ പ്രധാനകാവ്യവിഷയം ഭര്‍ത്താക്കന്മാര്‍ പരത്ത (പരസ്ത്രീ)കളെ പ്രാപിക്കുന്നതിലുള്ള അമര്‍ഷവും വേദനയുമാണ്. പരത്തകള്‍ കുടുംബിനികളെ വെല്ലുവിളിക്കുന്നതും കാണാം. അതായത്, വ്യവസ്ഥാപിത കുടുംബ ജീവിതത്തില്‍ പരസ്ത്രീഗമനം വലിയ അപവാദ പ്രചാരണത്തിന് കാരണമാകുന്നതാണ് വിഷയം. നായികാനായകന്മാരുടെ രാത്രിയിലും പകലുമുള്ള രഹസ്യസമാഗമം പ്രശ്‌നങ്ങളൊന്നുമാകാത്ത തിണകളുമുണ്ട്.
(തുടരും)

പരാമൃഷ്ടകൃതികള്‍
259 Tamil Culture and Civilization p.26
260 ചരിത്രത്തിന്റെ അടിവേരുകള്‍ പു. 41- 42, 49. കേസരി കേ.സാ.അ.1993
261 Dravidian Languages ] p.6-16
262 തൊല്‍. പൊരു.നൂ. 615-618, 621-629
263 കേരളത്തനിമ പു. 322-323
264 കേരളം അഞ്ചും ആറും നൂറ്റാണ്ടുകളില്‍ പു. 115 ഇളംകുളം കുഞ്ഞന്‍ പിള്ള എന്‍ ബി എസ്
265 കേരളചരിത്രം പു. 144 -145 കെ. ദാമോദരന്‍
266 ഇ.പു. പു. 145 -147
267 കെ. അയ്യപ്പപ്പണിക്കര്‍, ഇന്ത്യന്‍സാഹിത്യസിദ്ധാന്തം പ്രസക്തിയും സാധ്യതയും, തിണസങ്കല്‍പ്പം എന്ന ലേഖനം കേ സാ അ.

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies