Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

തമിഴും സംസ്‌കൃതവും (തമിഴകപൈതൃകവും സനാതനധര്‍മവും 15)

ഡോ. ആര്‍. ഗോപിനാഥൻഡോ. ആര്‍. ഗോപിനാഥൻ
25 July 2025

ചണ്ഡാലരും പാഞ്ചാലരെപ്പോലെ മിശ്രജന്മമായ ഒരു ഗോത്രവര്‍ഗ സമൂഹമാണ്. ഇന്ത്യയിലിന്നുകാണപ്പെടുന്ന നിരവധി ജാതികളുമങ്ങനെയാണ്. ഇവരെല്ലാം ശൂദ്രരാണെങ്കിലും ചിലര്‍ സാമ്പത്തികവും സാമൂഹികവുമായുണ്ടായ ഉയര്‍ച്ചയുടെ ഫലമായി സ്വയം ത്രൈവര്‍ണികരുടെ കൂട്ടത്തില്‍ പ്രതിഷ്ഠിച്ചു. കിരാതന്മാരും ശബരരും പുളിന്ദരുമെല്ലാം മ്ലേച്ഛന്മാരാണെന്ന് അമരകോശം വ്യക്തമാക്കുന്നു. അവര്‍ ഇന്ത്യയിലെ ആഢ്യസമൂഹങ്ങളുടെ സ്വാധീനതയില്‍ പെടാതെ സ്വതന്ത്രമായ ജീവിതം നയിച്ചവരാണ്. അമരകോശത്തില്‍ പറയുന്ന പേരുകള്‍ സാഹിത്യത്തില്‍ നിന്നെടുത്തതാകാമെന്നും നരവംശ നിരീക്ഷണത്തിന്റെ ഫലമായിരിക്കണമെന്നില്ലെന്നും 227 കൊ സാംബി പ്രസ്താവിക്കുന്നു. വിവിധ ലിഖിതങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ആഭീരരുടെ ഗ്രാമത്തെ ഘോഷ എന്നാണ് വിളിച്ചിരുന്നത്. അവര്‍ ഗോത്രവര്‍ഗക്കാരായ കൊള്ളക്കാരായിരുന്നു. ഇന്നുമവര്‍ ഉത്തര്‍പ്രദേശില്‍ ആഹിര്‍ എന്ന ജാതിപ്പേരില്‍ കാലിമേപ്പും കന്നുകാലി വളര്‍ത്തലും തൊഴിലാക്കി, പ്രത്യേക ഗ്രാമങ്ങളായോ, വേര്‍തിരിഞ്ഞോ താമസിക്കുന്നുണ്ട്. ആഭീരര്‍ ഇടയരാണെന്ന് അമരകോശം സൂചിപ്പിക്കുന്നു. ആഭീരരുടെ ഗ്രാമത്തെ പള്ളിയെന്ന് വിളിക്കുന്നു. ആഢ്യസംസ്‌കൃത കാലഘട്ടത്തില്‍ പള്ളിയെന്നതുകൊണ്ട് ഗോത്രഗ്രാമങ്ങളെയാണ് സൂചിപ്പിച്ചിരുന്നത്. അവര്‍ക്ക് പള്ളിപതി എന്ന പേരില്‍ ഒരു ഗോത്രമൂപ്പനുമുണ്ടായിരുന്നു. ബുദ്ധ-ജൈനച്ചേരികളെയും പള്ളിയെന്ന് വിളിച്ചിരുന്നു. പക്കണ എന്ന പദവും ഇത്തരത്തിലുള്ള ഒരു പ്രാകൃത ഗ്രാമത്തെക്കുറിക്കുന്നതായിരുന്നു. ഇവയെല്ലാം ഗ്രാമത്തിനും ഗ്രാമാന്തത്തിനും പുറത്തായിരുന്നു. അതിനാല്‍ അവര്‍ കാര്‍ഷികവൃത്തിക്കാരുമല്ലായിരുന്നു. അലഹബാദ് സ്തൂപത്തിലെ ഹരിസേനന്റെ പ്രശസ്തി ലിഖിതമനുസരിച്ച്, സമുദ്രഗുപ്തനാണ് ഒരു ഗോത്രമെന്ന നിലയില്‍ അവരെ പരാജയപ്പെടുത്തിയത്. അതിനുശേഷമാണ് അവര്‍ ഇടയഗോത്രവര്‍ഗമായി പരിണമിച്ചതെന്നാണ് 228 കൊസാംബിയുടെ അഭിപ്രായം. സ്തൂപങ്ങളിലെ ലിഖിതങ്ങളില്‍ കാണപ്പെടുന്ന പല ഗോത്രനാമങ്ങളും അമരകോശത്തിലില്ല. അങ്ങനെ സമുദ്രഗുപ്തന്റെ സ്തുതിശകലങ്ങളില്‍ ഒഴിവാക്കപ്പെട്ടവയുടെ കൂട്ടത്തില്‍ മറ്റു ഗോത്രവര്‍ഗങ്ങള്‍ മാത്രമല്ല, ബുദ്ധമതാനുയായികള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്ന ലിച്ചാവികളും ഉള്‍പ്പെടുന്നു. ഈ ഗോത്രങ്ങള്‍ക്കെല്ലാം പ്രത്യേക ഭാഷകളുമുണ്ടായിരുന്നു. മ്ലേച്ഛജാതയ എന്ന പ്രയോഗത്തിലൂടെ അവര്‍ സംഘടിതസമൂഹത്തിന് പുറത്തായിരുന്നുവെന്ന് വ്യക്തമാകുന്നു. പൊതുവില്‍ വേട്ടയാടലായിരുന്നൂ അവരുടെ തൊഴില്‍. ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ളവരെയെല്ലാം മനു സങ്കരവര്‍ഗമെന്ന് വിളിച്ചാക്ഷേപിച്ചതാണെന്ന് 229 ഡോ. അംബേദ്കര്‍ പറയുന്നു.

Google NewsAdd Kesari Weekly as a preferred source on Google

230 ജെയിംസ് കെന്നഡി പറയുന്നതുപോലെ, ‘ജാതി, ആധുനികമായ ആവശ്യങ്ങള്‍ക്ക് ഉപയുക്തമായ പ്രാകൃതമായ ഒരു സാമൂഹിക ചട്ടക്കൂടുമാത്രമാണ്’. ഗോ ത്രങ്ങള്‍ ജാതികളിലേയ്ക്ക് സ്വാം ശീകരിക്കപ്പെട്ടപ്പോള്‍, പഴയ ഗോ ത്രവര്‍ഗ സംഘടനയിലെ കുലങ്ങള്‍ ജാതിവ്യവസ്ഥയില്‍ തുല്യമായ നിലയില്‍ അംഗീകരിക്കപ്പെട്ടു. ഈ സ്വാംശീകരണത്തിനിടയിലൂടെ പല പുരോഹിതരും ഒന്നാമത്തെ ജാതിയുടെ അന്തസ്സ് നേടി. മിശ്രജാതികളെന്ന് വിളിക്കപ്പെടുന്നവയുടെ പല പേരുകളും മുമ്പ് അവ ഗോത്രവര്‍ഗസംഘങ്ങളായിരുന്നുവെന്ന് വ്യക്തമായും സൂചിപ്പിക്കുന്നുണ്ട്. അതിനാല്‍, സാമൂഹിക ശാസ്ത്ര ദൃഷ്ട്യാ ജാതിയേയും ഗോത്രത്തെയും തമ്മില്‍ വേര്‍തിരിക്കാന്‍ പ്രയാസമാണ്. അത്തരമൊരു വേര്‍തിരിവിന് ഭൂമിശാസ്ത്രപരമോ, ഭാഷാശാസ്ത്രപരമോ, മതപരമോ, സാമ്പത്തിക ഘടകങ്ങളെ ആ സ്പദമാക്കിയുള്ളതോ ആയ ഒരു മാനദണ്ഡവുമില്ല. ആധുനിക സാമൂഹികശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ ‘ഗോത്രവും ജാതിയും ഒരു രേഖയുടെ വിരുദ്ധമായ രണ്ടറ്റങ്ങളാണ്. ചിലത് ഗോത്രവര്‍ഗമാതൃകയുടെ പരിച്ഛേദവുമായി അടുത്തു നില്‍ക്കുമ്പോള്‍, മറ്റുചിലത് ജൈവ സമൂഹത്തിന്റെ മാതൃകയോടടുത്തു നില്‍ക്കുന്നു.’

ഹിന്ദു എന്ന പേര് സിന്ധുവില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്. സെന്റ് അവസ്തയിലുള്ള അസുരന്മാര്‍ ഋഗ്വേദത്തില്‍ സുരന്മാരായി. സൊരാഷ്ട്രിയരുടെ ‘സ’ സംസ്‌കൃതത്തില്‍ ‘ഹ’ ആയതിനാലാണ് സിന്ധു ഹിന്ദുവായത്. ഇതൊരു വര്‍ണപരിണാമ പ്രശ്‌നം മാത്രമാണ്. സിന്ധുസ്ഥാന്‍ ഹിന്ദുസ്ഥാനായി. സൈന്ധവമതം ഹൈന്ദവമതവും. ആദികാലത്ത് ദേവന്മാരും അസുരന്മാരും രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങളെയും വിശ്വാസധാരകളെയും പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ രണ്ട് ശാഖകള്‍ മാത്രമായിരുന്നു. ബ്രാഹ്മണപാരമ്പര്യപ്രകാരം അസുരര്‍ ദേവന്മാരുടെ ജ്യേഷ്ഠന്മാരാണ്. ഈജിപ്തില്‍ നിന്ന് ബാബിലോണിയയിലേയ്ക്കും പേര്‍ഷ്യയില്‍നിന്ന് സിന്ധുനദീതടത്തിലേയ്ക്കും വ്യാപനം ചെയ്ത പൂര്‍വ ഇന്‍ ഡോ-യൂറോപ്യന്‍ ജനതയാണ് അസുരര്‍. മുന്‍കാലങ്ങളില്‍ അസീറിയന്‍ മണ്ണും സംസ്‌കാരവും കീഴടക്കുകയും സ്വാംശീകരിക്കുകയും ചെയ്ത ഇറാനിയന്‍ ആര്യന്മാരുടെ അഹുര-മസ്ദയാണ് ഇവരുടെ അധിദേവതയായ അസുര-മസ്ദയായി മാറിയത്. ആര്യന്മാരെയും അസുരരെ യും വേര്‍തിരിക്കാനുള്ള അതിര്‍ വരമ്പ് മൃധ്രവാച അഥവാ നീച ഭാഷണമാണെന്ന് ഐതരേയബ്രാഹ്മണത്തിലും സാംഖ്യത്തിലും പറയുന്നു. ആരണ്യകത്തിലും ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്‍ ഡോ ആര്യനല്ലാത്ത ഭാഷ സംസാരിക്കുന്നവരാണ് നീചഭാഷകര്‍. ആര്യന്മാര്‍ പുറത്തുനിന്ന് വ ന്നവരാണെന്ന സൂചനയൊന്നും ഋഗ്വേദത്തിലില്ലെന്ന് ഥപ്പറും വ്യക്തമാക്കുന്നുണ്ട്.

ADVERTISEMENT

ദ്രാവിഡവും തമിഴും
ദ്രാവിഡം എന്ന വാക്ക് ആദ്യമായി തമിഴിനെ കുറിക്കാനുപയോഗിച്ചത് റവ. ബിഷപ് ഡോ. റോബര്‍ട്ട് കാല്‍ഡ്വലാണ്. ആ പദം കാല്‍ഡ്വല്‍ സ്വീകരിച്ചത് ‘ദ്രവിഡ’ എന്ന സംസ്‌കൃത പദരൂപത്തില്‍ നിന്നാണ്. ദ്രവിഡരെ കുറിക്കുന്നത് ദ്രാവിഡം. 231 അദ്ദേഹം എഴുതുന്നു: ‘ഈ പദം പൂര്‍ണമായും അവ്യക്തതയില്‍ നിന്ന് മുക്തമല്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. എങ്കിലും, ഇത് തമിഴിനെ സൂചിപ്പിക്കാന്‍വേണ്ടി ചിലപ്പോഴെല്ലാം ഉപയോഗിക്കപ്പെട്ടിരുന്നതും, ഇപ്പോഴും വളരെ പരിമിതമായ അര്‍ത്ഥത്തിലെങ്കിലും ഉപയോഗിക്കപ്പെടുന്നതുമായതിനാല്‍, പൊതുവില്‍ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞ ഏറ്റവും നല്ല വാക്കാണിത്. സംസ്‌കൃതഭാഷാശാസ്ത്ര ചിന്തകന്മാര്‍ ഈ പദത്തെ ഏകദേശം വ്യക്തമായിത്തന്നെ തെന്നിന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും അവരുടെ ഭാഷകളെയും കുറിക്കുന്ന ഒരു പൊതുസംജ്ഞയായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത്തരത്തില്‍ അവരുപയോഗിച്ചിട്ടുള്ള ഒറ്റ വാക്കും ഇതാണെന്ന് തോന്നുന്നു. അതിനാല്‍ ഈ പദം സ്വീകരിക്കുന്നതിന്റെ ഔചിത്യത്തെപ്പറ്റി എനിക്ക് ഒരു സംശയവുമില്ല. എ.ഡി. ഏഴാം നൂറ്റാണ്ടിലെ, കുമാരിലഭട്ടന്റെ തന്ത്രവാര്‍ത്തികത്തില്‍ ദ്രാവിഡ ശബ്ദത്തെ ഭാഷയെ കുറിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ചോര്‍, വയര്‍, പാമ്പ് തുടങ്ങിയ ചില തമിഴ്പദങ്ങള്‍ക്ക് സംസ്‌കൃത പണ്ഡിതന്മാര്‍ കേവലം പദച്ഛായമാത്രം വച്ചുകൊണ്ട് ചോരന്‍, വൈരി, പാപന്‍ എന്നൊക്കെ അര്‍ത്ഥം നല്‍കുന്ന തെറ്റായ പ്രവണത ചൂണ്ടിക്കാട്ടാന്‍ ചില തമിഴ്പദങ്ങള്‍ ഉദാഹരിക്കുകയാണ് കുമാരിലഭട്ടന്‍ ചെയ്തിട്ടുള്ളത്. മനുസ്മൃതി, നാട്യശാസ്ത്രം, മഹാഭാരതം എന്നീ ഗ്രന്ഥങ്ങളില്‍ ദ്രാവിഡത്തെ ഒരു ജനസമൂഹമായും ദ്രാവിഡിയെ പൈശാചിഗണത്തില്‍ ഉള്‍പ്പെടുന്ന ഒരു പ്രാകൃത ഭാഷയായുമാണ് പരാമര്‍ശിച്ചിട്ടുള്ളതെന്നും കാല്‍ഡ്വല്‍ വിശദീകരിക്കുന്നുണ്ട്. ദ്രാവിഡഭാഷാ ഗോത്രത്തെ കുറിക്കാന്‍ കാല്‍ഡ്വല്‍ ദ്രാവിഡം എന്നപദം കണ്ടെത്തുമ്പോള്‍, തമിഴ്ഭാഷയെ കുറിക്കാന്‍ തമിഴ് എന്നപദം ഉറച്ചുകഴിഞ്ഞിരുന്നതിനാല്‍ പൊതുവില്‍ കാല്‍ഡ്വലിന്റെ പ്രയോഗം അംഗീകരിക്കപ്പെട്ടു. അതിനെപ്പറ്റി കാല്‍ഡ്വല്‍ പറയുന്നത്, ‘ദ്രവീഡിയന്‍ എന്ന വാക്ക് സ്വീകരിക്കുമ്പോള്‍ തമിഴന്‍ എന്ന പദം ആ ഭാഷയുമായി മാത്രം ബന്ധപ്പെട്ടവയെ കുറിക്കുന്ന തരത്തില്‍ സ്വതന്ത്രമാകുകയും ചെയ്യു’മെന്നാണ്. മേല്‍പ്പറഞ്ഞ വിധത്തില്‍ ‘സ്വതന്ത്രമാകുകയും ചെയ്യു’മെന്ന് പറയുന്നതില്‍ നിന്ന് ആ പദത്തിന് തമിഴ്ഭാഷയെന്നതില്‍നിന്ന് വ്യത്യസ്തമായ അര്‍ത്ഥമുണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നു. മേല്‍ക്കണ്ട വിശദീകരണത്തിലും അതാണല്ലോ ഉള്ളത്.

ഏകദേശം നൂറ്റമ്പതോളം കൊല്ലങ്ങളായി ദ്രാവിഡം എന്ന പദം ആ ഭാഷാഗോത്രത്തിന്റെ നാമമായി നിലനില്‍ക്കുന്നുണ്ട്. കന്നഡത്തിലും തെലുഗിലും ചോറ്, വയറ് തുടങ്ങിയ പദങ്ങളില്ലെങ്കിലും മലയാള ഭാഷയില്‍ അവ അതേരൂപത്തില്‍തന്നെയുള്ളതിനാല്‍ കുമരിലഭട്ടന്‍ ദ്രാവിഡം എന്ന പ്രയോഗത്താല്‍ തമിഴ്, മലയാളങ്ങളെ രണ്ടിനെയും ഒരുമിച്ച് പരാമര്‍ശിക്കുകയാണ്. പൊതുവില്‍ തൊല്‍കാപ്പിയം മുതല്‍ തുടര്‍ന്നുവരുന്ന പാരമ്പര്യമാണിത്. എ.ഡി. എട്ടാം നൂറ്റാണ്ടുവരെ എല്ലാവരും മലയാള മേഖലയെ, അഥവാ ചേരരാജ്യത്തെ സംഘസാഹിത്യമടക്കമുള്ള പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരായിട്ടാണ് കണ്ടിരുന്നതെന്ന കാര്യം നിസ്തര്‍ക്കമാണ്. ശ്രദ്ധേയമായ ഒരു കാര്യം, കാല്‍ഡ്വല്‍ ദ്രാവിഡ പദത്തെ ഭാഷാഗോത്ര നാമമായി സ്ഥാപിച്ചെടുക്കുന്നതുവരെ, തമിഴ് എന്ന വാക്കിന് ദ്രാവിഡം എന്ന അര്‍ത്ഥമുണ്ടായിരുന്നുവെന്നാണല്ലോ അദ്ദേഹം സൂചിപ്പിക്കുന്നത്. 232 ആറ്റൂര്‍ കൃഷ്ണപിഷാരടിയും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘തെലുങ്ക്, തമിള്‍, കര്‍ണാടകം, മലയാളം എന്നീ വക ദ്രാവിഡഭാഷകളും ഒരു മൂലദ്രാവിഡ ഭാഷയ്ക്ക്തന്നെ കാലക്രമത്തിലുണ്ടായ പരിണാമ ഭേദങ്ങളായി വരാനേ തരമുള്ളു. എന്നുമാത്രമല്ല, അങ്ങനെ ഒരു മൂലഭാഷയുണ്ടായിരുന്നുവെന്നും, ആ മൂലഭാഷയ്ക്കുണ്ടായിരുന്ന പേരാണ് തമിള്‍ എന്നുള്ളതും, ഇക്കാലത്ത് തമിള്‍ എന്നുപറഞ്ഞുവരുന്ന ഭാഷ ആ മൂലഭാഷയുടെ പല ശാഖകളില്‍ ഒന്നുമാത്രമാണെന്നും ആ ഭാഷയെ എല്ലാ ദ്രാവിഡഭാഷകളുടെയും സാമാന്യവാചകമായ ‘തമിള്‍’ എന്ന പദംകൊണ്ട് നിര്‍ദ്ദേശിക്കുന്നത് സാമാന്യ വാചകങ്ങള്‍ക്ക് വിശേഷത്തില്‍ പ്രയോഗമുള്ളതനുസരിച്ചു മാത്രമാണെന്നും തെളിയിപ്പാന്‍ ചില ലക്ഷ്യങ്ങള്‍ തന്നെയുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് കുറേ പ്രയോഗപരമായ തെളിവുകള്‍ അദ്ദേഹം ഹാജരാക്കുന്നു.

‘ദ്രവിഡ ശബ്ദത്തില്‍ നിന്നും തമിഴ് എന്ന ശബ്ദമുണ്ടായി എന്നുള്ള കാല്‍ഡ്വലിന്റെ മതത്തെ ഗ്രിയേഴ്‌സണ്‍ അതിപ്രാചീനമായ ആര്യസാഹിത്യത്തില്‍ ‘ദമിള’ എന്ന രൂപം കാണുന്നതിനെ ആസ്പദമാക്കി നിരസിച്ചിരിക്കുന്നു. 233 പ്രാചീന പാലിഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള മഹാവംശം എന്ന ഗ്രന്ഥത്തില്‍ തമിഴരെ ദമിള എന്ന ശബ്ദംകൊണ്ട് വ്യവഹരിച്ചിരിക്കുന്നതും ശ്വേതാംബര ജൈനന്മാരുടെ മതഗ്രന്ഥങ്ങളില്‍ അതേരൂപം ഉപയോഗിച്ചു കാണുന്നതും ചൂണ്ടിക്കാണിച്ചിട്ട്, ഗ്രിയേഴ്‌സണ്‍, ജൈനന്മാരുടെ പ്രാകൃത സാഹിത്യത്തിലും സംസ്‌കൃതനാടകങ്ങളിലും ദവിളയെന്നും ദവിഡയെന്നും കാണുന്നത് പില്‍ക്കാലത്തെ പരിണിത രൂപങ്ങള്‍ മാത്രമാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.’ ദമില, ദമിഡ തുടങ്ങിയ ദ്രവിഡ ശബ്ദത്തിന്റെ രൂപവൈവിധ്യങ്ങളാണ് പ്രാചീനം. അത്രയും പഴക്കം തമിഴെന്ന സംജ്ഞയ്ക്കുമുണ്ടാകും. എന്തായാലും പൊതുഗോത്രത്തെ മുഴുവന്‍ സൂചിപ്പിക്കാനാണ് ദ്രാവിഡ-തമിഴ് സംജ്ഞകള്‍ ഉപയോഗിച്ചുവന്നത്. എന്നാല്‍, തെക്കന്‍ ദ്രാവിഡത്തിന്റെ ശാഖകളായ തമിഴ്- മലയാള ഭാഷകളുടെ ഭിന്നമായ വികാസത്തിന് തൊട്ടു മുന്‍പിലത്തെ ഘട്ടത്തിലെ ഭാഷാസാഹിത്യ രൂപമായ സംഘത്തമിഴും, ഏതാണ്ടതേ കാലത്തുതന്നെ വേര്‍പെട്ട ഹളെ കന്നഡവും തനത് വ്യക്തിത്വങ്ങള്‍ രൂപപ്പെട്ട് സമ്പുഷ്ടമായ ബി.സി.മൂന്നാം നൂറ്റാണ്ടില്‍, തമിഴ് എന്ന പദം തമിഴ്- മലയാള ഭാഷാ ഭേദങ്ങളെ മാത്രം കുറിക്കാന്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങി എന്നുവേണം കരുതുവാന്‍. സമാന്തരമായ ഒരവസ്ഥ തെലുഗിനുമുണ്ടായിരുന്നു. കന്നഡ ഭാഷ സംസാരിച്ചിരുന്ന പ്രദേശങ്ങളുടെ പൂര്‍വോത്തര ഭാഗങ്ങളില്‍ ആ ഭാഷയ്ക്ക് കാലക്രമത്തില്‍ വന്നുചേര്‍ന്ന മാറ്റങ്ങളുടെ ഫലമായി പിറവിയെടുത്തതാണ് തെലുഗുഭാഷ. ചുരുക്കത്തില്‍, ദ്രാവിഡമെന്ന പേര് ഭാഷാകുടുംബങ്ങളുടെ പൊതുനാമമായി നിര്‍ദേശിച്ചത് ഡോ. ബിഷപ്പ് കാല്‍ഡ്വലാണ്. അതിനുമുമ്പ് തമിഴെന്നായിരുന്നു പൊതുനാമം. ബി.സി. നാലാംനൂറ്റാണ്ടോടെ കന്നഡ, തെലുഗുഭാഷകള്‍ പ്രാങ്ദ്രാവിഡം അഥവാ പഴയ തമിഴ് കുടുംബത്തില്‍ നിന്ന് പിരിഞ്ഞുപോയതോടെ 234 തമിഴ് എന്ന പേര് തമിഴക ഭാഷയ്ക്ക് നല്‍കുകയും ദ്രാവിഡം ഭാഷാകുടുംബത്തിന്റെ പേരായി സ്വീകരിക്കുകയും ചെയ്യുകയാണെന്നും അത് പൊതുവേ അംഗീകരിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തമിഴാണോ ദ്രവിഡമാണോ പ്രാചീനപദമെന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ ഒരുപാടു തര്‍ക്കിക്കുകയും തികച്ചും സര്‍വാംഗീണമെന്നുപറയാവുന്ന ഒരു നിഗമനത്തിലുമെത്താതെ തര്‍ക്കംതുടരുകയും ചെയ്യുന്നു. ദ്രാവിഡത്തെക്കാള്‍ പഴക്കം ദമിളപദത്തിനാണെന്ന് 235 കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെടുന്നു. തമിഴ്, ദമിളത്തില്‍ നിന്നുണ്ടായ വാക്കാണോ എന്നകാര്യം തീര്‍ച്ചയില്ലെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. തമിഴ് എന്നതിന്റെ പര്യായപദമായിട്ടാണ് ദ്രാവിഡപദം ഉപയോഗിച്ചിരുന്നതെന്നും, അത് വടക്ക് തിരുപ്പതിക്കും തെക്ക് കന്യാകുമാരിക്കുമിടയ്ക്ക് കിടക്കുന്ന ദ്രാവിഡ ദേശത്തെ മാത്രം കുറിക്കാനാണെന്നും തൊല്‍കാപ്പിയം വെളിവാക്കുന്നുണ്ടെന്നും 236 ദീക്ഷിതര്‍ പ്രസ്താവിക്കുന്നു. ഇതാണ് തമിഴകം. അവിടെ താമസിച്ചിരുന്നവരാണ് ദ്രാവിഡര്‍ അഥവാ തമിഴര്‍. ഈ തമിഴകത്തില്‍ ആധുനിക തിരുവിതാംകൂറും കൊച്ചിയും മലബാറുമുള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം എടുത്തു പറയുന്നു. വളരെ സാമാന്യയുക്തിയനുസരിച്ച് തമിഴ,് തെക്കന്‍ ദ്രാവിഡഭാഷാഭേദങ്ങള്‍ സംസാരിച്ചിരുന്നവര്‍ സ്വയം വിളിച്ചിരുന്ന പേരും, ദ്രാവിഡവും അതിന്റെ രൂപഭേദങ്ങളും മറ്റുള്ളവര്‍ തമിഴരെ കുറിക്കാന്‍ ഉപയോഗിച്ചിരുന്ന പേരുമാണെന്ന് തീരുമാനിക്കാം.

(തുടരും)

പരാമൃഷ്ടകൃതികള്‍

227 Combined Methods, p. 290, Kosambi
228 ഇ.പു. പു. 290
229 ആരാണ് ശൂദ്രര്‍, അവര്‍ അസ്പര്‍ശ്യരായതെങ്ങനെ?, പു. 256-257, ഡോ. അംബേദ്കര്‍, വിവര്‍ത്തനം: വി.
നാരായണന്‍. കേ.ഭാ.ഇ.
230 Aryan Invasion in IndiaAn Essayin Ethnology and History,p.33 James Kennedy,JRA,1920
231 Comparative Grammar for Dravidian Languages, ]p 4 ’56.
232 മലയാള ഭാഷയും സാഹിത്യവും. പു 20. എന്‍.ബി.എസ് 1954
233 ഡോ. കെ. ഗോദവര്‍മ്മ, കേരളഭാഷാ വിജ്ഞാനീയം, പു 37. കേ.സര്‍വ. പ്ര 1996
234 ദ്രാവിഡഭാഷകളുടെ താരതമ്യാത്മക വ്യാകരണം (വോളിയം 2) പു. 4
235 Dravidian Languages p.2
236 Pre-historic South India V.R.R.Dikshithar p.202-203

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies