(തന്‍റെ കൊച്ചുമകളുടെ അകാലമരണത്തില്‍ ഒരു മുത്തശ്ശന്റെ വിലാപം)
ക്രൂരവിധിയോ മുന്‍ജന്മപാപമോ?
ഞാനിന്നൊരു ജീവച്ഛവം
എന്റെ ലോകമെല്ലാം ഇരുളിലേറി
സ്വപ്നങ്ങളെല്ലാമേ തകര്‍ന്നു
ജീവിതത്തിന് ഒരര്‍ത്ഥവുമില്ലാതെ
ഞാനെങ്ങോട്ടു പോകുമിനിയെന്നൊരു
ധര്‍മ്മസങ്കടത്തില്‍ മുങ്ങിനില്‍ക്കുന്നു
അര്‍ബുദരോഗമതിക്രമിച്ചു
എന്നാലും ഞാന്‍ പോരാടി നിന്നു
കൊച്ചുമോളെ നീയൊരു മായയായി
മറഞ്ഞു, ഞാനീ ശരശയ്യയില്‍
എത്ര നാളിനി തുടരുവാന്‍?
കരുണ കാണിക്കൂ സൃഷ്ടികര്‍ത്താവേ
മുക്തിവരദാനത്തിനു കൈകൂപ്പിടുന്നു
ക്രൂരവിധിയോ മുന്‍ജന്മപാപമോ?






















