Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഗോത്രങ്ങളുടെ ഉദ്ഭവം ചരിത്രദൃഷ്ടിയില്‍ (തമിഴകപൈതൃകവും സനാതനധര്‍മവും 14)

ഡോ. ആര്‍. ഗോപിനാഥൻഡോ. ആര്‍. ഗോപിനാഥൻ
18 July 2025

ഋഗ്വേദത്തില്‍ ഗോത്രമെന്നാല്‍ കന്നുകാലികളുടെ കൂട്ടം അഥവാ കാലിത്തൊഴുത്ത് എന്നാണര്‍ഥമെന്ന് 205 ഡി.ഡി. കൊസാംബി ചൂണ്ടിക്കാട്ടുന്നു. ഋഗ്വേദാര്യന്മാര്‍ ക്രി.മു.1500- ഓടെ സൈന്ധവ സംസ്‌കാരത്തെ കൊന്നു. ഹാരപ്പയില്‍ ആര്യന്മാരുടേതെന്ന് പറയാവുന്ന ഒരു സെമിത്തേരിയുണ്ട്. നേരിട്ടുള്ള ആക്രമണം മാത്രമല്ല ആര്യന്മാരുമായുള്ള സമ്പര്‍ക്കവും പഴയ സംസ്‌കാരത്തിന്റെ നാശത്തിനിടയാക്കി. മാത്രമല്ല, ഇന്ത്യയില്‍ നിലനിന്നിരുന്ന പ്രാകൃതരായ വനഗോത്ര വിഭാഗങ്ങളുടെ മാറ്റത്തിനും അത് കാരണമായി. 206 മിക്കവാറും ആധുനിക കാലംവരെ ആര്യവല്‍ക്കരണം എല്ലാ പാര്‍ശ്വവല്‍ക്കൃത മേഖലകളിലും തുടര്‍ന്നുകൊണ്ടിരുന്നു. മെസപ്പൊട്ടോമിയയും, ഏഷ്യാമൈനറും ഒരുപക്ഷേ, ഈജിപ്തുമുള്‍പ്പെടെയുള്ള തങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരെപ്പോലെ ഇന്‍ഡിക് ആര്യന്മാര്‍ പഴയ സംസ്‌കാരത്തിനുമേല്‍ സ്ഥാപിക്കപ്പെട്ട ഭരണാധികാരികളായിട്ടല്ല അതിജീവിച്ചത്. അതിനര്‍ഥം സൈന്ധവാധികോല്‍പ്പാദനം പടിഞ്ഞാറിനേക്കാള്‍ കുറഞ്ഞതും പെട്ടെന്ന് നശിക്കുന്നതുമായിരുന്നുവെന്നാണെന്ന് 207 കൊസാംബി പറയുന്നു. ആര്യപൂര്‍വന്മാരും അധിനിവേശക്കാരും തമ്മില്‍ച്ചേര്‍ന്നുണ്ടായ, ആര്യഘടനയും ഭാഷയും സ്വീകരിച്ച, കന്നുകാലികള്‍ക്കും വെള്ളത്തിനും വേണ്ടി തമ്മില്‍ത്തമ്മില്‍ സംഘര്‍ഷങ്ങള്‍ നടത്തിയിരുന്ന പുതിയ ഗോത്രങ്ങളിലേയ്ക്കുള്ള പുനഃക്രമീകരണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ആര്യന്‍ യുദ്ധവിജയങ്ങളുടെ അടിസ്ഥാനം കുതിരകളും കന്നുകാലികളെ ഉപയോഗിച്ചുള്ള സഞ്ചരിക്കുന്ന ഭക്ഷണവിതരണവും ഇരുമ്പിന്റെ പ്രയോഗ ജ്ഞാനവുമായിരുന്നു. ഋഗ്വേദത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതുപോലെ, അവര്‍ വെള്ളപ്പൊക്കമുണ്ടാക്കിയിരുന്ന നദികളിലെ അണക്കെട്ടുകള്‍ തകര്‍ക്കുകയും, തദ്ഫലമായി പഴയ സംസ്‌കാരത്തിന്റെ ഉല്‍പ്പാദനപരമായ അടിത്തറ തകരുകയും ചെയ്തു. നദീതീരങ്ങളിലെ ഗോത്രവര്‍ഗാതിര്‍ത്തികള്‍ അതിവ്യാപനം ചെയ്തപ്പോള്‍ ആര്യവല്‍ക്കൃതമായ പഞ്ചാബ് സ്വാഭാവികമായും പ്രശ്‌ന സങ്കീര്‍ണമായി.

Google NewsAdd Kesari Weekly as a preferred source on Google

ക്രി.ന് 800 വര്‍ഷം മുമ്പുതന്നെ കിഴക്കന്‍ പഞ്ചാബിലേയ്ക്കും ദല്‍ഹിയിലേയ്ക്കുമുള്ള ഋഗ്വേദ ജനതയുടെ നീക്കം യജുര്‍വേദങ്ങള്‍ രണ്ടിലും പ്രതിഫലിക്കുന്നുണ്ട്. യജുര്‍വേദത്തില്‍ ആര്യരായ വൈശ്യരെപ്പറ്റി പരാമര്‍ശിക്കുന്നു. ആ വാക്കിന്റെ അര്‍ഥം സ്ഥിരതാമസക്കാരെന്നാണ്. ക്ഷത്രിയര്‍ യുദ്ധത്തിലും ബ്രാഹ്മണര്‍ പൗരോഹിത്യത്തിലും വ്യാപരിച്ചു. ആര്യരായ വൈശ്യരും അനാര്യരായ ശൂദ്രരും മിച്ചോല്‍പ്പാദനത്തില്‍ മുഴുകുകയും, ബ്രാഹ്മണരുടെ പൗരോഹിത്യ പിന്തുണയുള്ള ക്ഷത്രിയരുടെ ഇരകളായി ്ക്രമേണ അവര്‍ മാറ്റപ്പെടുകയും ചെയ്തു. കാലിമേയ്പ്പിന്റെയും കൃഷിയുടെയും സാമ്പത്തികാവസ്ഥകള്‍ പിന്തുടര്‍ന്ന ആര്യന്‍ അയല്‍വാസികള്‍ക്കൊപ്പം തന്നെ പ്രാകൃതരായ അപരിഷ്‌കൃത ഗോത്രങ്ങള്‍ മിക്കവാറും വേട്ടയാടല്‍ സമൂഹമായി ജീവിച്ചിരുന്നു. കോലിയകളെ പോലെ പലരും ആര്യവല്‍ക്കരിക്കപ്പെട്ടു. ക്രി.മു. അറുന്നൂറോടെ ആര്യന്‍ ഗോത്രങ്ങളെല്ലാം നശിക്കാന്‍ തുടങ്ങിയിരുന്നു. ലിച്ചാവികള്‍, മല്ലകള്‍ എന്നിവര്‍ ബ്രാഹ്മണവല്‍ക്കരണത്തിന് വിധേയരായില്ലെങ്കിലും ഗോത്രത്തിന് പുറത്തു നിന്നുള്ളവരുടെ ചൂഷണത്തിന് വിധേയമാണ്. കാശ്യപന്മാരെ പോലുള്ള പുതിയ ബ്രാഹ്മണഗോത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. പുതിയ താവളങ്ങള്‍ പഴയ ഗോത്രവര്‍ഗജനപദങ്ങളെ ശല്യപ്പെടുത്താതെയാണ് വളര്‍ന്നുവന്നത്.

ഇന്ത്യയില്‍ അധിനിവേശക്കാരും തദ്ദേശീയരും വിവിധ രീതികളിലും തലങ്ങളിലും സ്വാംശീകരിച്ചതായി 208 കൊസാംബി ചൂണ്ടിക്കാട്ടുന്നു. അവരില്‍ പ്രധാനപ്പെട്ട ഒരു ഗോത്രമാണ് നാഗന്മാര്‍. വംശനാശത്തിന്റെ വക്കോളമെത്തിയ അവരുടെ സ്വാധീനത ഇന്ത്യയില്‍ പൊതുവേ പല സ്ഥലപ്പേരുകളിലും വ്യക്തിനാമങ്ങളിലും കാണാം. സമുദ്രഗുപ്തനാണ് നാഗദത്തന്‍, ഗണപതി നാഗന്‍, നാഗസേനന്‍ എന്നീ നാഗരാജാക്കന്മാരെ പരാജയപ്പെടുത്തിയത്. ചന്ദ്രഗുപ്തന്‍ നാഗരാജ കുമാരിയായ കുബേരനാഗയെ കല്യാണംകഴിച്ചു. നാഗപുരവും നാഗാലാന്റും നാഗര്‍കോവിലുമടക്കം നാഗബന്ധമുള്ള ധാരാളം സ്ഥലനാമങ്ങളുമുണ്ട്. സുപര്‍ണന്മാര്‍ അഥവാ ഗരുഡന്മാര്‍ നാഗന്മാരുടെ ഒരു ശാഖയായിരുന്നു. പിന്നീടവര്‍ പരസ്പരശത്രുക്കളായി. 209 മഹാഭാരതത്തില്‍ സുപര്‍ണന്മാരും നാഗന്മാരും അസുരരുമെല്ലാം പാതാളവാസികളാണ്. ടി.കെ. കൃഷ്ണമേനോനെ ഉദ്ധരിച്ച് 210 എല്‍.എ. അനന്തകൃഷ്ണ അയ്യരെഴുതുന്നത്, മലബാറായിരുന്നൂ ദക്ഷിണഭാരതത്തിലെ നാഗരുടെ കേന്ദ്രമെന്നാണ്. ഇപ്പോഴുമവിടെ നാഗാരാധന പ്രബലമാണ്. നാഗന്മാരാണ് പിന്നീട് നായന്മാരെന്നറിയപ്പെട്ടതെന്നും അവരുടെ മുടിക്കെട്ട് നാഗപ്രതീകമായി അവര്‍ പാലിച്ചിരുന്നതാണെന്നും പലര്‍ക്കും അഭിപ്രായമുണ്ട്. തെന്നിന്ത്യയില്‍, പ്രത്യേകിച്ച് മലബാറില്‍ അവര്‍ വളരെ പ്രാമുഖ്യം നേടുകയും ക്രിസ്തുവര്‍ഷാരംഭം മുതല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ജനതയുമായി അവര്‍ അലിഞ്ഞ് ചേരുകയും ചെയ്തു. അവര്‍ അമ്പും വില്ലും ധരിക്കുന്ന യോദ്ധാക്കളെപ്പോലുള്ള ഒരു വംശമാണെന്നും കൊള്ളക്കാരെന്ന നിലയില്‍ പ്രസിദ്ധരാണെന്നും തമിഴെഴുത്തുകാര്‍ പറയുന്നു. മാതൃദായക്രമക്കാരാണവര്‍. നാഗന്മാരാണ് നായന്മാരായതെന്നും അവര്‍ പ്രാങ്ദ്രാവിഡരാണെന്നും അഭിപ്രായമുള്ളതുപോലെതന്നെ, തമിഴരുടെ സന്തതികളാണെന്നും ഒരു പക്ഷമുണ്ട്. എന്നാല്‍, തമിഴരും പ്രാങ്ദ്രാവിഡരാണെന്നുള്ള വസ്തുത പരിഗണിച്ചാല്‍ കാര്യമെല്ലാം ഏതാണ്ട് ഒന്നുതന്നെയെന്ന് കാണാമെന്ന് അനന്ത കൃഷ്ണ അയ്യര്‍ വ്യക്തമാക്കുന്നു. വെഡ്ഢിഡ്ഡുകളില്‍ നിന്നാണ് ദ്രാവിഡര്‍ രൂപപ്പെട്ടുവന്നതെന്ന് സര്‍. ആര്‍തര്‍ കെയ്ത്തിനെ പോലെ 211 എസ്. എസ്. സര്‍ക്കാരും കരുതുന്നു. മലകളില്‍ താമസിച്ചിരുന്ന വെഡ്ഢിഡ്ഡുകള്‍ സമതലങ്ങളിലേയ്ക്കിറങ്ങിവന്നതിനെപ്പറ്റി വേണ്ടതുപോലെ മനസ്സിലാക്കാത്തതുകൊണ്ടാണ് ദ്രാവിഡര്‍ പുറത്തുനിന്ന് വന്നവരാണെന്ന് ചിലര്‍ കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നാഗന്മാരെന്ന ഒരു കൂട്ടരെപ്പറ്റി സംഘംകൃതികള്‍ പ്രസ്താവിക്കുന്നുണ്ടെങ്കിലും നാഗന്മാരില്‍ നിന്നാണ് നായന്മാരുണ്ടായതെന്ന് സമ്മതിച്ചാല്‍ തന്നെയും അവര്‍ ഒരു പരിഷ്‌കൃത സമൂഹമായിരുന്നില്ലെന്നും, അക്കാലത്തെ ഏറ്റവും പ്രാകൃതമായ ജനവിഭാഗമായിരുന്നു അവരെന്നുമുള്ള 212 കെ. ദാമോദരന്റെ നിലപാട് നാഗന്മാരുടെ പാരമ്പര്യംവച്ച് നോക്കുമ്പോള്‍ അയുക്തികമാണ്. കേരളത്തില്‍ നാഗന്മാരുണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ തന്നെ ആ കാട്ടുജാതിക്കാരാണ് ജനസംഖ്യയിലേറ്റവും കൂടുതലുണ്ടായിരുന്ന പരിഷ്‌കൃത സമുദായമായിത്തീര്‍ന്നതെന്നത് അസംഗതമാണെന്നും 213 ഇളംകുളം കുഞ്ഞന്‍ പിള്ളയും വാദിക്കുന്നു. വനകേന്ദ്രീകൃതമായിരുന്ന മലയാളി സമൂഹങ്ങളുടെ ചരിത്രവികാസത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയും ചേരന്മാരുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും അവരുടെ കാലത്തെക്കുറിച്ചുള്ള അവ്യക്തതയും നാഗന്മാരെക്കുറിച്ചുമുള്ള ധാരണക്കുറവും അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങളെ ബാധിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍. ഈ വിഷയങ്ങളില്‍ കൂടുതലന്വേഷണങ്ങള്‍ നടന്നതും അദ്ദേഹത്തിന്റെ പഠനങ്ങള്‍ക്ക് ശേഷമാണല്ലൊ.

ADVERTISEMENT

ആര്യ-ദ്രാവിഡ സംഘര്‍ഷം വംശീയമല്ല
ഹിന്ദുമതമെന്ന പേരില്‍ത്തന്നെ സംശയമുള്ളവരുണ്ട്. സിന്ധുനദീ തടത്തിന്റെയും ഹാരപ്പന്‍ സംസ്‌കാരത്തിന്റെയും പൈതൃകം പേറുന്ന ജനതതി ലോകമാകെപ്പരന്ന മെഡിറ്ററേനിയന്മാരുടെ ആര്യ-ദ്രാവിഡ സാംസ്‌കാരികത്തുടര്‍ച്ചയാണെന്നൊരു വാദമുണ്ട്. മെഡിറ്ററേനിയരല്ല കിഴക്കനാഫ്രിക്കയിലും ഡക്കാണിലും നിന്ന് വ്യാപനം ചെയ്തവരാണെന്ന കാഴ്ച്ചപ്പാടുമുണ്ട്. ഏതായാലും അത് ഒരു പ്രത്യേകവംശമല്ല. ഋഗ്വേദം രചിച്ചവരില്‍ ഈ രണ്ട് സാംസ്‌കാരിക പാരമ്പര്യക്കാരും ഉള്‍പ്പെടുന്നുണ്ടെന്ന് ശാസ്ത്രീയ ചരിത്ര രചയിതാക്കള്‍തന്നെ വിശദീകരിച്ചിട്ടുണ്ട്. 214 ആര്യാചാരങ്ങള്‍ പിന്തുടര്‍ന്നവരും ദ്രാവിഡാചാരങ്ങള്‍ പിന്തുടര്‍ന്നവരും ഋഗ്വേദകാലത്ത് ഒരു കുടുംബത്തില്‍ത്തന്നെയുണ്ടായിരുന്നുവെന്ന് റോമീലഥാപ്പറും ഡി.ഡി.കൊസാംബിയും മറ്റ് വിവിധ ഋഗ്വേദപണ്ഡിതരും വിശദീകരിച്ചിട്ടുണ്ട്. ആര്യ-ദ്രാവിഡ വ്യത്യാസങ്ങള്‍ മതപരമോ, വംശീയമോ ആയിരുന്നില്ല ആചാരക്രമങ്ങള്‍ പിന്തുടരുന്നതിലായിരുന്നുവെന്ന് 215 ഡോ.അംബേദ്കറും ആരാണ് ശൂദ്രര്‍ എന്ന പ്രസിദ്ധമായ കൃതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതിനാലറിയുന്നുവോ അത് വേദമെന്ന ദയാനന്ദമഹര്‍ഷിയുടെ വേദപദാര്‍ത്ഥകല്‍പ്പന 216 ആചാര്യ നരേന്ദ്രഭൂഷണ്‍ എടുത്തുകാട്ടുന്നു. ഇടയ ജീവിതത്തിന്റെയും അക്കാലത്ത് വനത്തിനുപുറത്ത് വികസിച്ചുവരുന്ന കാര്‍ഷിക ജീവിതത്തിന്റെയും പ്രതിഫലനങ്ങള്‍ ഋഗ്വേദത്തില്‍ കാണാം. ഋഗ്വേദത്തില്‍ അതിനുമുമ്പുണ്ടായിരുന്ന വേദങ്ങളുടെ സൂചനകളുണ്ട്. വേട്ടയാടലും കൃഷിയും കാലിമേപ്പുമെല്ലാം ജീവിതരീതിയായിരുന്ന ജനവിഭാഗത്തിന്റെ മതപരമായ ചടങ്ങുകളില്‍ വന്ന മാറ്റത്തിന്റെ ഫലമാണ് ആര്യ-ദ്രാവിഡഭേദം. അതൊരു വംശീയ സംഘര്‍ഷമാണെന്ന പ്രചാരണം രാഷ്ട്രീയാവശ്യത്തിനുവേണ്ടി ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞന്മാരാരംഭിച്ചതും ഭാരതത്തിലെ നിക്ഷിപ്തതാല്‍പ്പര്യക്കാരായ ഒരു വിഭാഗം പടിഞ്ഞാറുനോക്കിചരിത്രമെഴുത്തുകാര്‍ ഏറ്റുപടിച്ചതുമാണ്. അനാര്യരെയും പുതിയ ആചാരക്രമങ്ങളെ എതിര്‍ത്തവരെയും നദിയില്‍ അണകെട്ടി കൃഷിയും മറ്റും ചെയ്തിരുന്നവരെയും പുതിയ ആചാരങ്ങളുടെ വക്താക്കളായ ആര്യന്മാര്‍ എതിര്‍ക്കുകയും അവരെകൊല്ലാന്‍ ഇന്ദ്രന്റെ സഹായം തേടുകയും ചെയ്തു. 217 യജ്ഞം സാമൂഹികമായ മേല്‍ക്കോയ്മയുടെ മാനദണ്ഡമായപ്പോള്‍ അതിനെ എതിര്‍ത്തിരുന്നവര്‍ ഇടിച്ചുതാഴ്ത്തപ്പെട്ടു ക്രമേണ ആര്യന്മാരായ പുരുക്കളും ഭരതരും തമ്മിലും തുര്‍വസുക്കളും (കേരളീയരുടെ പൂര്‍വികര്‍) ശ്രിഞ്ജയന്മാരും തമ്മിലും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. എന്നല്ല, ആര്യന്മാരില്‍ത്തന്നെ ദേവന്മാര്‍, അദേവന്മാര്‍ എന്ന് രണ്ട് വിഭാഗങ്ങളുണ്ടായിരുന്നു. ദസ്യുക്കള്‍ ആര്യന്മാരായിരുന്നെങ്കിലും അവരെ ആര്യന്മാരെന്ന് സ്വയം വിളിക്കാനനുവദിക്കില്ലെന്ന് ഇന്ദ്രന്‍ പറയുന്നുണ്ട്. ആര്യന്‍ ഒരു വംശനാമമായിരുന്നെങ്കില്‍ അങ്ങ നെ പറയുവാനാകില്ലായിരുന്നു. അത് ചില അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ ലഭിക്കുന്ന അംഗത്വമായിരുന്നുവെന്ന് അര്‍ത്ഥം. ആര്യേതരരെ സൂചിപ്പിക്കാനായി ആര്യന്മാരുപയോഗിച്ചിരുന്ന മേലുഹ എന്ന പദം സുമേറിയനാണെന്നും അത് ദ്രാവിഡമാണെന്നും ആധുനികമായ കണ്ടെത്തലുകള്‍ തെളിയിച്ചിട്ടുള്ളത് കൂടാതെ, കിഴക്ക്, മേക്ക് തുടങ്ങിയ ദിങ് സൂചകമായ വാക്കുകളും സുമറില്‍ നിന്നുവന്ന ദ്രാവിഡപദങ്ങളാണെന്ന് 218 റോമിലഥാപ്പറിനെപ്പോലുള്ള ഇടതുപക്ഷ ചരിത്രമെഴുത്തുകാരും ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രി.മു. മൂന്നാം സഹസ്രാബ്ദത്തിന്റെ സാഹചര്യത്തില്‍ വേദകാലവുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രാതിര്‍ത്തികള്‍ യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങള്‍ തൊട്ട് ഇന്‍ഡസ് താഴ്‌വരവരെയും, കൂടാതെ ഇറാനും കൂടി ഉള്‍പ്പെട്ടതായിരുന്നുവെന്ന് പുരാവസ്തു ഖനനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇവ പശ്ചിമഭാരതത്തിലെ ഹാരപ്പന്‍-പ്രാങ് ഹാരപ്പന്‍ കാലഘട്ടത്തിന് സമാന്തരമാണത്രെ. സുമറിന്റെ സംസ്‌കാരവുമായി സൈന്ധവ നാഗരികതയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആധുനിക കണ്ടെത്തലുകള്‍ തെളിയിക്കുന്നതെന്നും ഥാപ്പര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ആര്യരും ദ്രാവിഡരും തമ്മില്‍ ഉല്‍പ്പത്തിപരമായോ, മതപരമായോ സംഘര്‍ഷങ്ങളില്ലെന്ന് കാണാം. അവയുടെ വികാസപരിണാമ ചരിത്രത്തില്‍ ഭാഷ, ആചാരാനുഷ്ഠാനങ്ങളെന്നിവയില്‍ വന്ന വ്യത്യാസങ്ങള്‍ അവയുടെ വിപുലമായ വ്യാപന സാധ്യതകളുടെ ഉല്‍പ്പന്നമാണ്. ഗോത്രമുദ്രകളെ ആരാധിച്ചിരുന്നവര്‍, ലിംഗാരാധകര്‍, മറ്റു വിശ്വസാചാരങ്ങളനുഷ്ഠിച്ചിരുന്നവര്‍ എന്നിവരെല്ലാം ഋഗ്വേദത്തിന് മുമ്പുണ്ടായിരുന്നവരും യജ്ഞം തുടങ്ങിയ പുതിയ സമ്പ്രദായങ്ങളെ എതിര്‍ത്തിരുന്നവരുമാണ്. നാഗന്മാര്‍ ആര്യന്മാരുടെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്നവരാണ്. ദേവന്മാരും അസുരന്മാരും ഒരുപോലെ ആര്യാചാരങ്ങളാണ് പിന്തുടര്‍ന്നത്. ദേവന്മാരും ആദ്യകാലങ്ങളില്‍ അസുരരെന്നാണ് വിളിക്കപ്പെട്ടിരുന്നത്. വരുണന്‍, അഗ്നി, ഇന്ദ്രന്‍, രുദ്രന്‍, സവിതാവ്, മരുത്തുകള്‍, രാമന്‍, പുഷാവ് തുടങ്ങിയവരെല്ലാം അസുരരായിരുന്നു. ദേവന്മാര്‍ അസുരപദത്തിലേയ്‌ക്കെത്തുന്നതിന് അനുഷ്ഠിക്കേണ്ട നടപടിക്രമങ്ങളുടെ പട്ടിക നല്‍കുന്ന ഒരുകൂട്ടം മന്ത്രങ്ങളുണ്ട്. പിന്നീടാണ് ദേവന്മാരും അസുരന്മാരും പ്രത്യേകസംഘങ്ങളായി പിരിഞ്ഞത്. തുടര്‍ന്ന് ദേവന്മാര്‍ അസുരന്മാര്‍ എന്ന പേരില്‍ നിന്ന് അ ഉപേക്ഷിച്ച് സുരന്മാരായി. ഇരുകൂട്ടരും പ്രജാപതിയുടെ ശിഷ്യരാണ്. ‘വൈദികമതം മറ്റ് ആരാധനാസമ്പ്രദായങ്ങളെയും ആചാരങ്ങളെയും സ്വാംശീകരിക്കുകയും മൂര്‍ത്തമാക്കുകയും സംരക്ഷിക്കുകയും ചെയ്തതായി 219 ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ പറയുന്നു. അവയെ നശിപ്പിക്കുന്നതിനുപകരം അതിന്റെ ആവശ്യത്തിനുതകുന്ന തരത്തില്‍ സ്വാംശീകരിച്ചു. ദ്രാവിഡരുടെയും ഇന്ത്യയിലെ മറ്റ് തദ്ദേശീയരുടെയും സാമൂഹ്യ ജീവിതത്തില്‍ നിന്ന് അത് ധാരാളമായി സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായി മറ്റുള്ളവയില്‍ നിന്ന് മൗലികമായ ആര്യാചാരങ്ങള്‍ വേര്‍തിരിച്ചെടുക്കാനാകുകയില്ല.’ വൈദിക സംസ്‌കാരത്തിലെ ദ്രാവിഡ സ്വാധീനത 220 സില്‍വിയന്‍ ലെവി, 221 ബെറിഡിയല്‍ കീത്ത് എന്നിവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഋഗ്വേദത്തിലെ ഒന്നാം മണ്ഡലത്തിലെ ഉന്നതമായ ദാര്‍ശനിക പരികല്‍പ്പനയും പത്താം മണ്ഡലവും (വാക്, ഹിരണ്യഗര്‍ഭം, പുരുഷസൂക്തം, സൃഷ്ടി മുതായവ) തമ്മിലുള്ള വ്യത്യാസം ഇത് വിശദീകരിക്കും. പിന്നീടുള്ള ദാര്‍ശനിക-മതഗ്രന്ഥങ്ങളിലുള്ള ദ്രാവിഡ സ്വാധീനത പല സ്വതന്ത്രരായ പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട്. 222 ഡാസന്‍ പറയുന്നത്, പൂര്‍ണതയ്ക്കായുള്ള അന്വേഷണം, പ്രതീക്ഷിച്ചിട്ടില്ലാതിരുന്നിടമായ ഇന്ത്യയില്‍ അതിന്റെ ആദിമവും അത്യധികം സമ്പൂര്‍ണവുമായ ആവിഷ്‌ക്കാരം വരുണാരാധനയുമായി ബന്ധപ്പെട്ട താരതമ്യേന മുന്നേറിയ ധാര്‍മ്മികമായ ആശയങ്ങളില്‍ നിന്നുണ്ടായത്, ബ്രാഹ്മണരുടെ ആചാരപരമായ മാന്ത്രിക വിദ്യയിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്ന പ്രാകൃത മാതൃകയിലുള്ള മതത്തില്‍ നിന്നുമായിരിക്കണമെന്നും ഒരുപക്ഷേ, അതിന്റെ ഉല്‍പ്പത്തി അധിനിവേശം ചെയ്യപ്പെട്ട ദ്രാവിഡ സംസ്‌കാരത്തിന്റെ തദ്ദേശീയമായ പാരമ്പര്യത്തില്‍ നിന്നായിരിക്കണ’ മെന്നുമാണ്. പാരമ്പര്യനിഷ്ഠരായ ആര്യന്മാര്‍ക്ക് ഉപനിഷത്തുകളിലെ ആശയം പുതിയ ചിന്തകളായിരുന്നെന്നും അത് ആദ്യമായി കേട്ടപ്പോള്‍ അവര്‍ വിസ്മയിച്ചു പോയിരിക്കണമെന്നും എന്നാല്‍ അവയുടെ പുതുമയ്ക്കപ്പുറം ആ തത്വങ്ങള്‍ ദീര്‍ഘകാലം കൊണ്ട് വികസിച്ചതാണെന്നും അത് ആര്യന്മാരുടെ സഭകളില്‍ മാത്രമാണ് പുതിയതായി അനുഭവപ്പെട്ടിരുന്നതെന്നും പ്രൊഫ. ബ്രൗണ്‍ പറയുന്നത് 223 തനി നായകം ഉദ്ധരിച്ചിട്ടുണ്ട്. ഈ തത്വങ്ങള്‍ ദ്രാവിഡന്മാരുടെ പ്രാചീനമതത്തിന്റെയും ദര്‍ശനത്തിന്റെയും ഉന്നതഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതാണ്. തങ്ങളുടെ പാരമ്പര്യമായ ആരാധനാസമ്പ്രദായത്തെ മുറുകെപ്പിടിക്കാനാഗ്രഹിച്ച ആര്യര്‍ക്ക് അവരുടെ വ്യാഖ്യാനങ്ങളിലൂടെ പരമാവധി, അനാര്യത്വം പ്രബലമായിട്ടുള്ള ഒരു കൂട്ടിയോജിപ്പിക്കല്‍ നടത്താനേ കഴിഞ്ഞിട്ടുള്ളു. 224 ഡോ.കെയ്ത്തും മിശ്രവിവാഹം വഴി രക്തം മിശ്രിതമായ ആര്യന്മാരുടെ ഉല്‍പ്പന്നമാണ് ഋഗ്വേദമെന്ന് പറഞ്ഞിട്ടുണ്ട്. ദ്രാവിഡരുടെ സാംസ്‌കാരികാംശങ്ങള്‍ മാത്രമല്ല, മറ്റുള്ളവരുടെ സംസ്‌കാരാംശങ്ങളും പതുക്കെപ്പതുക്കെ ആര്യരില്‍ കടന്നു കൂടിയിട്ടുണ്ട്. ശിവന്‍, ദേവി, വിഷ്ണു എന്നിവരെ കേന്ദ്രീകരിച്ചുള്ള മതപരവും ദാര്‍ശനികവുമായ ദിവ്യത്വവല്‍ക്കരണം, ഹിന്ദുമതത്തിലെ വൈദിക സമ്പ്രദായമായ ഹോമത്തിനുവിരുദ്ധ ആചാരമായ പൂജ ഉല്‍പ്പത്തിയില്‍ അനാര്യമാണ്. പുരാണേതിഹാസങ്ങളിലെ പുരാവൃത്തങ്ങള്‍, ഐതിഹ്യങ്ങള്‍, അര്‍ദ്ധ ചരിത്രമെന്നിവ മിക്കവാറും ആര്യപൂര്‍വികമാണ്. വെറ്റിലയുടെ ഉപയോഗം, വസ്ത്രധാരണമെന്നിങ്ങനെയുള്ള ഹിന്ദുമതത്തിലെ പല ആചാരങ്ങളും അനാര്യമാണെന്ന് എസ്.കെ. ചാറ്റര്‍ജി ചൂണ്ടിക്കാട്ടുന്നുണ്ട്. മാര്‍ഷലും കെയ്ത്തുമെല്ലാം ഇത്തരം പല അനാര്യനംശങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട് (തനിനായഗം പു 205). വൈദികദേവനായ ഇന്ദ്രന്‍ ആര്യനല്ലെന്നും അതൊരു ആര്യപൂര്‍വദൈവമാണെന്നും225 പ്രൊഫ.സ്റ്റെന്‍ കൊനോവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേദാനന്തരകാലഘട്ടത്തിലെ മതപരമായ തലങ്ങളില്‍, ഋഗ്വേദത്തില്‍ നിന്ന് ഭിന്നമായിരിക്കുന്നതത്രയും- ചടങ്ങുകളും ദേവതകളുമടക്കം- അനാര്യന്മാരുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഉള്ളടങ്ങിയിരിക്കുന്നു. അതിനാല്‍ത്തന്നെ അവയെ ആര്യസാഹിത്യമെന്ന് വിളിക്കാമോയെന്ന് റൊമീല ഥാപ്പര്‍ സന്ദേഹിക്കുന്നു. ഈ സംശയം സൂക്താങ്കറും പങ്കിടുന്നുണ്ട്.

ദശരാജയുദ്ധത്തോടെ രാജാവ് യജ്ഞങ്ങളെയും ആചാരങ്ങളെയും കൂടുതല്‍ ആശ്രയിക്കാനാരംഭിച്ചു. പുരോഹിതരുടെ അധികാരം വര്‍ദ്ധിക്കുകയും ജനങ്ങളുടേത് കുറയുകയും ചെയ്തു. അതിനെപ്പറ്റി ചാള്‍സ് ഡ്രെക്‌മെയറുടെ നിരീക്ഷണം മിശ്ര ഉദ്ധരിക്കുന്നു. ‘ഗോത്രവര്‍ഗ സംസ്‌കാരത്തിന്റെ നശീകരണം ബ്രാഹ്മണ ആശയത്തിന്റെ ലക്ഷ്യമായിരുന്നില്ലെങ്കിലും അതിന്റെ സ്വാഭാവിക പരിണാമമായിരുന്നു. എന്തുകൊണ്ടെന്നാല്‍, 226 ബ്രാഹ്മണര്‍ ഗോത്രവര്‍ഗ പദവിയില്ലാത്തവരും, പാരമ്പര്യാധിഷ്ഠിത സാമൂഹിക ശ്രേണിയില്‍ കൃത്യതയില്ലാത്ത സ്ഥാനത്ത് സ്ഥിതി ചെയ്തിരുന്നവരുമായിരുന്നതിനാല്‍, അവരുടെ സേവനമാവശ്യമായിരുന്ന എല്ലാ ഗോത്രങ്ങളുമായും ബന്ധപ്പെടുന്നതിന് അവര്‍ക്കെളുപ്പമായിരുന്നു.’
(തുടരും)

പരാമൃഷ്ടകൃതികള്‍
205 Combined Methods in Indology, p. 98
206 ഇ.പു. പു. 62,207 ഇ.പു. പു. 62
08 Oxford India Kosambi Combined Methods in Indolgy p.290 D.D. Kosambi
209 ibid. p.312 D.D.Kosambi
210 Social History of Kerala Vol.II Dravidians p.3 L.A. Krishna Iyer Book center pub.1970
211 Ancient Races of Deccan p.188þ190 S.S. Sarkar Manoharlal 1972
212 കേരളചരിത്രം പു.164 കെ.ദാമോദരന്‍
213 കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ പു.
214 ഇളംകുളം കുഞ്ഞന്‍ പിള്ള.
214 കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം 101-104 ആര്‍. ഗോപിനാഥന്‍.
215 അംബേദ്കറുടെ തിരഞ്ഞെടുത്ത കൃതികള്‍-ശൂദ്രര്‍ ആരായിരുന്നൂ, അസ്പൃശ്യര്‍ ആരായിരുന്നൂ. പു.240- 252 കേ.ഭാ.ഇ. 1994
216 ഋഗ്വേദം ഭാഷാഭാഷ്യം പു.7 ഒ.എം.സി. നമ്പൂതിരിപ്പാട് അവതാരിക ഡിസിബി 1995
217 ഋഗ്വേദം 9-ാമത്തെ ഋക് മണ്ഡലം 10 സൂക്തം 90
218 Ancient Indian Social History-Some Interpretations, p. 275, Romila Thappar Orient Black Swan. 2010
219 Eastern Religions and Western Thought p.308
220 Journal Asiatique,CCIII,pp.1-15
221 The Religion and Philosophy of the Veda and Upanishads, I p.209
222 Progress and Religion,p.127 Dawson
223 Tamil Culture and Civilization p.204
224 RBrown, The Sources of Indian Philosophical Ideas in Studies in Honor of Maurice Bloomfield mpp,82-83 Cf.Heras, The Origin of Indian Philosophy and Asceticism’ inKarmarkar-Kalandani, Mystic Teachings of the Haridasas of Karnatak,pp.xxxvii-XL)
225 The Aryan Gods of the Mitani People,p.37
226 Tribes in Mahabharata, p. 384, K.C. Mishra

 

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies