നിത്യമംഗളേ ഭാരതാംബികേ നിന്‍ സീമന്തം
മുഗ്ദ്ധമാം കാശ്മീരത്തിന്‍ ചാറിനാല്‍ ശോഭിക്കുന്നു…
വിശ്വമാതാവാണെന്നും ഭാരതം സ്‌നേഹത്തിന്റെ
ദുഗ്ധ മൂട്ടുവാന്‍ മാറില്‍ കാരുണ്യം നിറച്ചവള്‍…
അന്ധകാരത്തിന്‍ ജ്ഞാനഹീനതയ്ക്കന്ത്യം കണ്ടോള്‍
ബന്ധുവായ് ലോകത്തിന്റെ വേദ മാതാവായ് തീര്‍ന്നോള്‍
ഹിംസയൊന്നതേ ലോക നീതിയെന്നോതും കാലം
ബുദ്ധനെ പെറ്റോളെന്റെ ഭാരത മാതാവല്ലോ…
വിശ്വശാന്തിക്കായ് ആര്‍ഷ മന്ത്രങ്ങളോതുന്നവള്‍
ദുര്‍ഗ്ഗായാണെന്നോരാതെ യുദ്ധത്തിനെത്തുന്നോരെ
വീരപൗരുഷങ്ങളെ ചതിവില്‍ കൊന്നീ നാടിന്‍
സീമന്ത സിന്ദൂരങ്ങള്‍ മായ്ക്കുവാന്‍ വന്നോരൊന്നും…
വാണില്ല മേലില്‍ ഭൂവില്‍ ദീര്‍ഘനാളെന്നാണല്ലോ…
ഭാരത നാടിന്‍പൂര്‍വ്വചരിതം പാടുന്നത്…
അമ്മ ഭാരതത്തിന്റെ സീമന്ത സിന്ദൂരത്തെ
മായ്ക്കുവാനതിര്‍ താണ്ടിയെത്തുന്ന കാടത്തത്തെ
ചുട്ടെരിച്ചതാണെന്നും നമ്മുടെ പാരമ്പര്യം…
പെറ്റനാടെന്നും നമുക്കൊന്നാമതല്ലോ പാരില്‍
പെണ്ണിന്റെ കണ്ണീര്‍ വീണാല്‍ കത്തുന്ന മണ്ണാണെന്ന്
കണ്ണകി പണ്ടേ കാട്ടിത്തന്നൊരു നാടാണല്ലോ…
അമ്മതന്‍ ചേലത്തുമ്പും നാടിന്റെയതിര്‍ത്തിയും
തൊട്ടവരാരും വാഴാ മണ്ണിത് പണ്ടേ തന്നെ…
സീമന്ത സിന്ദൂരത്തിന്‍ നെടുമാംഗല്യം കാക്കാന്‍
എത്തുകയായി ശിഖന്‍, രജപുത്രനും ജാട്ടും…
എത്തുകയായി രക്തകുങ്കുമം ചാര്‍ത്തും ധീര
യൗവനമൊരായിരം കാളി തന്‍ പ്രിയപ്പെട്ടോര്‍…
ആവുകില്ലല്ലോ വെല്ലാന്‍ ഭാരത മാതാവിനെ…
ആയുധത്താലോ മതപ്പോരിനാലൊന്നും തന്നെ…
ഇന്നലെത്തകര്‍ത്തതാം കാശിയുമയോദ്ധ്യയും
ഇന്നുണര്‍ന്നെണീറ്റതു കണ്ടവരല്ലേ നമ്മള്‍…
ആവുകില്ലാര്‍ക്കും മേലില്‍ തച്ചുടയ്ക്കുവാന്‍
തക്ഷശിലയും നളന്ദയും, കാരണമെന്താണെന്നോ…
ബ്രഹ്മശസ്ത്രങ്ങള്‍ ശൈവചാപങ്ങള്‍ കുലച്ചെത്തും…
വീരരാം നരേന്ദ്രന്മാര്‍ ഉണ്ടിവിടുറങ്ങാതെ…
അവര്‍ തന്‍ സിന്ദൂര്‍ യുദ്ധപദ്ധതിക്കെതിര്‍ നില്‍ക്കാന്‍
ആവതില്ലൊരു തമോശക്തിക്കുമെന്നോര്‍ത്തോളു…!






















