Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

രാക്ഷസന്മാരും പിശാചുക്കളും (തമിഴകപൈതൃകവും സനാതനധര്‍മവും 13)

ഡോ. ആര്‍. ഗോപിനാഥൻഡോ. ആര്‍. ഗോപിനാഥൻ
11 July 2025

അസുരന്മാരുമായി കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു ആശയക്കുഴപ്പം രാക്ഷസന്മാരുടെയും പിശാചുക്കളുടെയും കാര്യത്തിലുണ്ട്. ഋഗ്വേദത്തില്‍ രാക്ഷസന്‍ എന്ന പ്രയോഗം സാധാരണമാണ്. ഇവരെ ആദിമകാലങ്ങളില്‍ ഭൂമിയിലെ ദുഷ്ടശക്തികളായിട്ടാണ് ഗണിച്ചു വന്നത്. അശുദ്ധപ്പെടുത്തുകയും നശിപ്പിക്കുകയും തടസ്സങ്ങളുണ്ടാക്കുകയും രാത്രിയില്‍ സ്ത്രീകളെ സമീപിക്കുകയും ചെയ്യുന്നവരായി ഇവര്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ആഢ്യസാഹിത്യത്തില്‍ പിശാച് എന്ന പുല്ലിംഗം ഒരു ഗോത്രത്തെക്കുറിക്കാനാണുപയോഗിച്ചിട്ടുള്ളത്. രാക്ഷസന്മാര്‍ മറ്റാരോടുമെന്നതിനെക്കാള്‍ യക്ഷരുമായിട്ടാണ് കൂടുതല്‍ ഐക്യപ്പെട്ടിരിക്കുന്നത്. 197 പുരാണ വംശാവലിയനുസരിച്ച് കാശ്യപന് ഖാസ എന്ന ഭാര്യയില്‍ പിറന്ന രണ്ടുമക്കളാണിവര്‍. രാക്ഷസരുമായി ബന്ധപ്പെട്ടതാണ് നരഭോജിത്വം. യഥാര്‍ഥത്തില്‍ അത് രാക്ഷസരുടെ മൂത്തവരായ യക്ഷരുടെ പണിയായിരുന്നു (യക്ഷ = തിന്നുക ?) വേദങ്ങളില്‍ യക്ഷര്‍ മാന്യമായ എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. രാക്ഷസരുടെ പണി സംരക്ഷിക്കുക (രക്ഷിക്കുന്നത് രക്ഷകര്‍-രാക്ഷസര്‍) യായിരുന്നു. ഈ രണ്ടു വാക്കുകളും തമ്മില്‍ അര്‍ത്ഥവിപര്യയം വന്നു. രാക്ഷസന്മാര്‍ കുബേരന്റെ താമരക്കുളം സംരക്ഷിക്കുന്നവരായിരുന്നുവെന്ന് 198 മഹാഭാരതത്തിലുണ്ട്. കുബേരന്‍ യക്ഷരുടെയും രാക്ഷസരുടെയും മുഖ്യനാണ്. കുബേരന്റെ പിന്‍ഗാമികളായ ക്രോധവാസസ്, രാക്ഷസരുടെ ഒരു ശാഖയോ, അവരില്‍പ്പെട്ട ഒരു ഗോത്രമോ ആണ്. കാളമുഖ എന്നൊരു ഗോത്രം പാണ്ഡവരില്‍പ്പെട്ട സഹദേവനാല്‍ തുടച്ചുനീക്കപ്പെട്ടു. മറ്റൊരു ഗോത്രമാണ് നിരൃതികള്‍. മഹാഭാരതത്തിലുള്ള ഏകപാദ, കര്‍ണ പ്രാവരനാര്‍, ഘോരലോഹമുഖ എന്നീ വനഗോത്രങ്ങള്‍ രാക്ഷസരില്‍പ്പെട്ടവരാണ്. പുരാണേതിഹാസങ്ങളില്‍ വര്‍ണിച്ചിട്ടുള്ള കറുത്തനിറം, ചുവന്നുകലങ്ങിയ കണ്ണുകള്‍, എഴുന്നുനില്‍ക്കുന്ന മുടി, പരന്ന മൂക്ക്, കൂര്‍ത്ത ചെവി, തടിച്ച ചുണ്ടുകള്‍ തുടങ്ങിയ രാക്ഷസലക്ഷണങ്ങളെല്ലാം ആഫ്രിക്കന്‍ നീഗ്രോയെയോ, ഭീല്‍, ഗോണ്ഡ്, കോല്‍ തുടങ്ങിയ ഇന്ത്യന്‍ ആദിവാസികളെയോ ഓര്‍മിപ്പിക്കുന്നതാണ്. വേദകാലത്തെ ദസ്യുക്കളുടെ ഇതിഹാസത്തിലെ പിന്‍മുറക്കാരാണ് ഇവരെന്നര്‍ത്ഥം. അലായുധന്‍, കിര്‍മീരന്‍, ഹിഡുംബന്‍, ഘടോല്‍ക്കചന്‍ എന്നിവരെല്ലാം മഹാഭാരതത്തിലെ രാക്ഷസരാണ്. പിശാചുക്കള്‍ വടക്കന്‍ കാശ്മീരില്‍ പാര്‍ത്തിരുന്ന രാക്ഷസരില്‍പ്പെട്ട ഒരു ഗോത്രമാണ്. ഇന്‍ഡോ-ആര്യന്‍ ഭാഷയ്ക്കു പുറത്താണ് അവരുടെ ഭാഷയെന്ന് 199 ഗ്രിയേഴ്‌സണ്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ പ്രാകൃത ജനവിഭാഗങ്ങളില്‍ നിന്നായിരിക്കണം സ്‌കന്ദന്റെ ഉല്‍പ്പത്തിയെന്ന് 200 മിശ്ര സൂചിപ്പിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

യക്ഷന്‍
രാക്ഷസന്മാരും പിശാചുക്കളുമായി വളരെയധികം ബന്ധപ്പെട്ട യക്ഷന്മാര്‍ ഭാരതത്തിലെ ഏറ്റവും പ്രാചീനരായ വംശങ്ങളില്‍ പെട്ടവരാണ്. ഗന്ധര്‍വന്മാര്‍ക്കൊപ്പം അവരും ദേവന്മാര്‍ക്കും അസുരന്മാര്‍ക്കുമിടയിലുള്ള മധ്യമവര്‍ഗമാണ്. രാക്ഷസന്മാര്‍ ദക്ഷിണഭാരതത്തിലുള്ളവരും, യക്ഷരും ഗന്ധര്‍വന്മാരും ഹിമാലയവുമായി ബന്ധപ്പെട്ടവരുമാണ്. അവരുടെ മനുഷ്യസ്വഭാവത്തെയും അവരുടെ സമൂഹത്തിന്റെ നിലനില്‍പ്പിനെയും കുറിച്ച് ഇതിഹാസങ്ങളില്‍ വ്യക്തമായ സൂചനകളുണ്ട്. യക്ഷാരാധന ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ആരാധനാ സമ്പ്രദായമാണ്. ഇന്നും അതിന് വലിയ പ്രാധാന്യമുണ്ട്. ഭാരതത്തിലെ ഗ്രാമീണ ജീവിതത്തിന്റെ രക്ഷാദേവതയെന്ന സ്ഥാനം യക്ഷന്മാര്‍ക്കുണ്ട്. പുലസ്ത്യന്റെ മക്കളാണവരെന്ന് പുരാണവംശാവലിയില്‍ പറയുന്നു. രാക്ഷസന്മാരുടെ മൂത്തവരാണെന്നും അതില്‍ വ്യക്തമാക്കുന്നു. മറ്റൊരു പാരമ്പര്യപ്രകാരം ഇവരും കാശ്യപന്റെ മക്കളാണ്.

ഗന്ധര്‍വ/കിന്നരന്മാര്‍
ഇതിഹാസ പുരാണങ്ങളിലെ വംശാവലിയനുസരിച്ച് ഗന്ധര്‍വന്മാര്‍ കാശ്യപന്റെ ഭാര്യ മുനിയുടെ പിന്‍മുറക്കാരാണ്. അതിനാല്‍ അവരെ മൗനേയന്മാര്‍ എന്നും വിളിക്കുന്നു. ഇവരുമായി ബന്ധപ്പെട്ടവരാണ് യക്ഷ, കിന്നരന്മാരെന്നും ഒരു വംശാവലിയുണ്ട്. ഋഗ്വേദത്തിലും സെന്റ് അവസ്‌തെയിലും അവരെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ഇവരെ ദേവഗന്ധര്‍വന്മാരെന്നും ഗന്ധര്‍വന്മാരെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. നാരദനും വിശ്വാവസുവും ദേവഗന്ധര്‍വന്മാരും തുംബുരുവും ഹഹാ-ഹുഹുവും സാധാരണ ഗന്ധര്‍വന്മാരുമാണ്. ഗന്ധര്‍വിയെ കുതിരയുടെ മാതാവെന്ന് വിളിക്കുന്നു. ഇപ്പോള്‍ ഗന്ധര്‍വന്മാരെ കേവലം സാങ്കല്‍പ്പിക കഥാപാത്രങ്ങളായി കരുതിവരുന്നു. കിന്നരന്മാര്‍ ഗന്ധര്‍വന്മാരുടെ ഒരു ശാഖയാണ്. നരനെന്നും കിന്നരനെന്നും രണ്ടു വിഭാഗമായി ഇവരെ തിരിച്ചിട്ടുണ്ട്.

ADVERTISEMENT

വനഗോത്രങ്ങള്‍
ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ആര്യാനാര്യഭേദങ്ങളെക്കാള്‍ പ്രധാനം തദ്ദേശീയരും കുടിയേറ്റക്കാരുമെന്നുള്ളതാണെന്ന്201 ഹൊറേഷ്യോ ബിക്കര്‍സ്റ്റാഫ്ള്‍ റൗണി അഭിപ്രായപ്പെടുന്നു. ഒരുവശത്ത് കുറ്റഖീയ്ക്കും മറുവശത്ത് ചിറ്റഗോങിനുമിടയ്ക്ക് സുലൈമാനും ഹിമാലയവുമടക്കം നൂറിലേറെ ചുരങ്ങളിലൂടെ ചരിത്രപൂര്‍വകാലം മുതല്‍ നിരവധി കുടിയേറ്റങ്ങള്‍ ഇന്ത്യയിലേയ്ക്കുണ്ടായിട്ടുണ്ട്. മറുവശത്ത്, തദ്ദേശീയരായ നാട്ടുവാസികളെക്കുറിച്ച് വിശുദ്ധഗ്രന്ഥങ്ങളിലുള്‍പ്പെടെ ധാരാളം പരാമര്‍ശങ്ങളുണ്ട്. കുടിയേറ്റക്കാരുമായി ആദിവാസിജനത ഏറ്റുമുട്ടുകയും പലതും അന്യംനിന്നു പോകുകയും പലതും ഹിന്ദുമതത്തില്‍ ലയിച്ചുചേരുകയും ചെയ്‌തെങ്കിലും കീഴടങ്ങുകയോ, സ്വാംശീകരണ പ്രക്രിയകള്‍ക്ക് വിധേയമാകുകയോ ചെയ്യാത്ത കുറേ ഗോത്രവര്‍ഗങ്ങള്‍ രാജ്യത്തിന്റെ ഒഴിഞ്ഞ ഗ്രാമങ്ങളിലും ഉള്‍വനങ്ങളിലും അതിജീവിച്ചുവെന്നാണ് എച്. ബി. റൗണിയുടെ അഭിപ്രായം. ‘സമതലങ്ങളില്‍ പാര്‍ക്കുന്നവരില്‍നിന്ന് തികച്ചും ഭിന്നരായി ഇന്ത്യയിലെ ഉള്‍ക്കാടുകളില്‍ കാണപ്പെടുന്ന ഇരുണ്ട വനഗോത്രങ്ങള്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന ആ ഗോത്രവര്‍ഗങ്ങളുടെ ശേഷിപ്പുകളാണെന്ന കാര്യത്തില്‍ ഒരു സംശയത്തിനുമവകാശമില്ലെന്ന്’ അദ്ദേഹം ഉറപ്പിച്ചു പറയുന്നു. കടന്നുകയറ്റക്കാരുടെ സ്ഥിതി വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ തദ്ദേശീയരായ മേല്‍പ്പറഞ്ഞ ആദിവാസികളെ സംബന്ധിച്ച് കാര്യമായ ധാരണകളൊന്നുമില്ല. ദുര്‍ഗമമായ വനാന്തര്‍ഭാഗങ്ങളിലും മലവാരങ്ങളിലും കുറ്റിക്കാടുകളിലും കുടിപാര്‍ത്തതിനാല്‍ അവര്‍ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചത്. ആചാരാനുഷ്ഠാനങ്ങളിലും പെരുമാറ്റ ശീലങ്ങളിലും സംസ്‌കാരത്തിലും അവര്‍ മറ്റുള്ളവരില്‍ നിന്ന് ഭിന്നരായി നില്‍ക്കുന്നു.

സ്വാംശീകരണപ്രക്രിയ നേരിട്ടുള്ള അധിനിവേശം കൂടാതെ വിവിധ തരത്തിലായിരുന്നു. ഗോത്രവര്‍ഗങ്ങള്‍ ജാതിയിലേയ്ക്കും തൊഴില്‍ സമൂഹത്തിലേയ്ക്കും പരിണമിക്കുന്നത് സെന്‍സസ് റിപ്പോര്‍ട്ടുകളില്‍ കാണാം. മൗര്യരുടെ നാമമാത്രമായ കടന്നാക്രമണത്തിന് മുമ്പു തന്നെ കച്ചവടക്കാരും ബുദ്ധ സന്യാസിമാരും വനത്തിനുള്ളിലേയ്ക്ക് കടന്നുചെന്നിരുന്നു. ബ്രാഹ്മിന്‍ ബാവരി ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യും മുമ്പ് തന്നെ ഗോദാവരീ നദിക്കരയില്‍ ഒരു ഗുരുകുലം സ്ഥാപിച്ചിരുന്നു. ഇത്തരം സമ്പര്‍ക്കങ്ങള്‍ ഒരു വിഭാഗം ഗോത്രങ്ങളെ വാണിജ്യത്തിലൂടെ സമ്പത്ത് കൂട്ടിവയ്ക്കുന്നതിനും, കൂടുതല്‍ നല്ല ആയുധങ്ങളെക്കുറിച്ചറിയുന്നതിനും പുതിയ യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും പ്രവീണരാക്കി. തുടര്‍ന്ന്, അത് അവരെ കാര്‍ഷിക വൃത്തിയിലേയ്ക്കും സംസ്‌കാരത്തിലേയ്ക്കും നയിച്ചു. ഹസ്തിന്‍ രാജാവ് ആധുനിക സംബല്‍പ്പൂരിലെ അഥാറാഗാര്‍ഹിന്റെ പ്രാചീന രൂപമായ ദഭാലയുടെയും മറ്റു പതിനെട്ട് വനരാജ്യങ്ങളുടെയും രാജാവായിരുന്നു. അദ്ദേഹവും മറ്റുള്ളവരെപ്പോലെ ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയിരുന്നു. ഇത് കുണ്ഡിന രാജവംശത്തിന്റെ സ്ഥാപനം പോലെയാകാമെന്ന് കൊസാംബി കരുതുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട, വില്ലോടുകൂടിയ ഒരു ഭാരതീയനായ സാഹസികന്‍, ആ പ്രദേശം ഭരിച്ചിരുന്ന ആദിവാസി നാഗഗോത്രത്തില്‍പ്പെട്ട സോമ എന്ന രാജകുമാരിയെ വിവാഹം കഴിക്കുകയും അങ്ങനെ ആ രാജവംശം സ്ഥാപിക്കുകയും ചെയ്തു. ആ ബ്രാഹ്മണന്‍ ഗോത്രവര്‍ഗക്കാരില്‍ നിന്നും ശൂദ്രന്മാരില്‍ നിന്നും ഭാര്യമാരെ സ്വീകരിച്ചിരുന്നതായി മനസ്സിലാക്കാം. മലബാറില്‍ പിതൃദായക്രമക്കാരായ നമ്പൂതിരിമാര്‍ മാതൃദായക്കാരായ ശൂദ്രന്മാരില്‍ നിന്ന് വിവാഹംകഴിച്ച് രാജാധികാരികളായി വാണിട്ടുണ്ട്. മറിച്ചും ഉദാഹരണങ്ങളുണ്ട്. വനവാസിഗോത്രമായ ശബരവംശജനായ മഹാശിവ- തിവരരാജാവ് പാണ്ഡു പാരമ്പര്യത്തിലുള്ള പരമവൈഷ്ണവനാണെന്ന് അവകാശപ്പെടുന്നുണ്ട്. ബ്രാഹ്മണര്‍ക്ക് ദാനം നല്‍കുകയും ചെയ്യുന്നു. വനവാസി ഗോത്രത്തില്‍ പിറന്ന കദംബരാജാവായ മയൂരവര്‍മന്‍ അദ്ദേഹത്തിന്റെ ഉപദേശിയായിരുന്ന വീരശര്‍മനെന്ന ബ്രാഹ്മണന്റെ സഹായത്തോടെ സ്ഥാപിച്ചതാണ് കദംബരാജവംശം. അയാളുടെ സഹായത്തോടെയാണ് കേരളത്തിലേയ്ക്ക് എ.ഡി. എട്ടാം നൂറ്റാണ്ടോടെ വലിയ ബ്രാഹ്മണ കുടിയേറ്റമുണ്ടായത്.

ഋഗ്വേദത്തില്‍ രണ്ടു വര്‍ണങ്ങളുടെ സൂചനയേയുള്ളുവെങ്കില്‍ യജുര്‍വേദ കാലമാകുമ്പോള്‍ അത് ചാതുര്‍വര്‍ണ്യമായി മാറുന്നു. പള്ളി എന്ന വാക്കിനും അതിന്റെ വിവിധ ഉച്ചാരണ ഭേദങ്ങള്‍ക്കും ദ്രാവിഡ ഭാഷകളിലെല്ലാം ഗ്രാമം എന്നാണര്‍ത്ഥം. ആധുനിക കാലത്തെ വനവാസി നാഗന്മാരുടെ ജീവിതശൈലി സൂചിപ്പിക്കുന്നത,് 202 മഹാഭാരത നാഗന്മാര്‍ മാറ്റത്തിന് തയ്യാറായിരുന്ന വേട്ടക്കാരും ഭക്ഷ്യശേഖരരുമായിരുന്ന ഒരു ജനസമൂഹമായിരുന്നുവെന്നാണെന്ന് കൊസാംബി ചൂണ്ടിക്കാട്ടുന്നു. അതുപോലെ നഹുഷന്‍ എന്നത് ഒരു ഗോത്രവര്‍ഗനാമവും അതിന്റെ നേതാവിന്റെ പേരുമായിരുന്നു. (ഋഗ്വേദം.10.92.12; 1.100.16;5. 73.3). ജനമേജയന്റെ സര്‍പ്പസത്രം യുദ്ധത്തിന് മുമ്പ് നടത്താറുള്ള ഒരു ആചാരമാണ്. അദ്ദേഹം നാഗന്മാരെ കൊന്നൊടുക്കി. അതിന് ചരിത്രത്തിലും സമാന്തരതകളുണ്ട്. കോസലന്‍ വിദൂദഭ, ശാക്യന്മാരെ വകവരുത്തി. മഗധയിലെ അജാതശത്രു ലിച്ചാവികളെയും മല്ലകളെയും നാമാവശേഷമാക്കി. മഹാപത്മനന്ദന്‍ ബാക്കിയുണ്ടായിരുന്ന ഗണഭരണ ഗോത്രങ്ങളെ മുഴുവന്‍ തുടച്ചുനീക്കി. ജനമേജയന്റെ ആക്രമണം വേട്ടക്കാരും ഭക്ഷ്യശേഖരണക്കാരുമായ ഗോത്രങ്ങള്‍ക്ക് നേരേ മാത്രമായിരുന്നു. പതിനഞ്ചിലേറെ ഗോത്രങ്ങളെ അദ്ദേഹം നശിപ്പിച്ചു. നാഗന്മാരില്‍ കൃഷി തൊഴിലായി സ്വീകരിക്കാന്‍ തയ്യാറായവരെ അദ്ദേഹം ഒഴിവാക്കി. കാടു വെട്ടിത്തെളിച്ച് ഭൂമി സംസ്‌കരിച്ചതോടെ വേട്ടയാടലും ഭക്ഷ്യശേഖരണവും അപ്രായോഗികമായി.

ഋഗ്വേദത്തില്‍ ജന എന്നും വിശ് എന്നുമുള്ള വാക്കുകള്‍ പലപാടാവര്‍ത്തിക്കുന്നു. ഇവയ്ക്ക് ഗോത്രം, വിശ്, സ്ഥിരതാമസക്കാര്‍ എന്നൊക്കെയാണര്‍ത്ഥ മെന്ന്203 കെ.സി. മിശ്ര പറയുന്നു. സിമ്മര്‍, വിശ്‌നെ ഗോത്രമെന്നു വിളിച്ചുകൊണ്ട,് അതിനെ ഗ്രാമത്തില്‍നിന്ന് വേര്‍തിരിക്കുന്നു. കുടുംബ (കുലം)ത്തിനും ഗോത്ര(വിശ്)ത്തിനും മധ്യത്തില്‍ നില്‍ക്കുന്നതാണ് വര്‍ഗം (രഹമി). എന്നാല്‍ വൈദികാനുക്രമണികയുടെ കര്‍ത്താക്കള്‍ ഇതംഗീകരിക്കുന്നില്ല. അവരുടെ അഭിപ്രായത്തില്‍ കുറച്ചു കുടുംബങ്ങളുടെ ഒരു സംഘം, ഇന്നത്തെപ്പോലെ അന്ന് ഒരു വര്‍ഗമാകുന്നില്ല, അതൊരു വിശ് ആണ്. എ.സി.ദാസ് ആദിമവേദകാല സമൂഹത്തിന്റെ ഒരു വര്‍ഗീകരണം നടത്തിയിട്ടുണ്ട്. വൈദിക കുടുംബങ്ങളുടെ ഒരു സമൂഹം ഒരു ഗോത്രവും കുറേ ഗോത്രങ്ങളുടെ ഒരു കൂട്ടം ഗോഷ്ടിയും ഗോഷ്ടികളുടെ ഒരു സമൂഹം ഗ്രാമവുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഗ്രാമങ്ങളുടെ ഒരു സമൂഹമാണ് വിശ് അല്ലെങ്കില്‍ ഒരു ജില്ല. വിശുകളുടെ ഒരു സമൂഹമാണ് ജനം. അതാണ് ഒരു ട്രൈബ്. റോമന്‍ സമൂഹത്തിലെ കൂറിയ (രൗൃശമ)യ്ക്ക് തുല്യമാണ് ഗ്രാമമെന്ന് മിശ്ര പറയുന്നു. അവിടെ പത്ത് കൂറിയകളുടെ സമൂഹമാണ് ഒരു ട്രൈബ്. ഡോ.ആര്‍.കെ. മുഖര്‍ജി ഗോത്ര പരികല്‍പ്പന ഉപേക്ഷിച്ച് ഋഗ്വേദകാല ഭാരതീയ സമൂഹത്തെ 1. കുടുംബം (ഗൃഹം, കുലം), 2.ഗ്രാമം, 3. വര്‍ഗം അഥവാ വിശ്, 4.ജനം, 5, രാഷ്ട്രം എന്നിങ്ങനെ വിഭജിക്കുന്നു. ആപ്‌തേ പറയുന്നത,് വിവിധ ഗോത്രക്കാരായ വൈദികാര്യന്മാരെക്കുറിക്കാനുപയോഗിച്ചിരുന്ന വാക്കാണ് പഞ്ചജനമെന്നാണ്. ഒരു ഗോത്രവര്‍ഗത്തിലെ അംഗങ്ങളായ വിശുക്കളാണ് ഒരു രാഷ്ട്രത്തെ (ഗോത്രവര്‍ഗരാജ്യം) നിര്‍മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജനവും വിശും ഗ്രാമവും തമ്മിലുള്ള ബന്ധമോ, വ്യത്യാസമോ ഋഗ്വേദത്തില്‍ വ്യക്തമാക്കിയിട്ടില്ല. ചിലേടങ്ങളില്‍ പര്യായപദം പോലെയും ഉപയോഗിച്ചിട്ടുണ്ട്. 204 ജനമെന്നത് പൊതുവേ ജനങ്ങളെക്കുറിക്കാനും, വിശ് എന്നത് അവരിലെ ഒരു സംഗ്രഹീത സംഘടിത രൂപവുമാകാം. വിശ് എന്ന വാക്കിന്റെ അര്‍ത്ഥം സ്ഥിര താമസക്കാരെന്നാണ്. നാടോടി ജീവിതത്തില്‍ നിന്ന് മാറി സ്ഥിരവാസത്തിലേയ്ക്ക് തിരിയുന്നവരെയാണ് ഈ പദം സൂചിപ്പിക്കുന്നത്. ഇത്തരം താവളങ്ങള്‍ വര്‍ദ്ധിച്ചുണ്ടായതായിരിക്കാം ജനപദം. വേദകാല രാഷ്ട്രീയവ്യവസ്ഥയില്‍ ജനപദം ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. തങ്ങളുടെ രാജാക്കന്മാരെ തെരഞ്ഞെടുക്കാനുള്ള അവകാശം പോലുമവര്‍ക്കുണ്ടായിരുന്നു. ഗോത്രമെന്ന പദത്തിന്റെ അര്‍ത്ഥവും കാലക്രമേണ മാറുന്നു. അധഃകൃത ജന്മത്തിന്റെ ഫലമായി കൂടുതല്‍ ഗോത്രങ്ങളുണ്ടായതായി വേദത്തില്‍ സൂചനയുണ്ട്.
(തുടരും)

പരാമൃഷ്ടകൃതികള്‍
197 വായുപുരാണം, പി. 2.8.7219
198 മഹാഭാരതം III 14.2.24,151.B
199 J R A S,1912, p. 711, Grierson
200 Tribes in Mahabharata, p. 242, K.C. Mishra
201 The Wild tribes of India, In troductory remarks, Horatio Bickerstaffle Rowney, B.R. Public Corporation. 1974
202 Combined Methods, p. 360, D.D. Kosambi
203 Tribes in Mahabharata P. 36, K.C. Mishra, National 1987
204 ibid. P. 50

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
Share8TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies