Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ത്രിഭാഷാ പദ്ധതി തമിഴ്‌നാട്ടില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍

ആർ. ഇന്ദുചൂഡൻ

Print Edition: 26 June 2020

ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി, എന്നതിലുപരി മനുഷ്യന്റെ സ്വത്വബോധത്തെയും, സാംസ്‌കാരിക ബോധ്യങ്ങളെയും കൂടി ഉള്‍ക്കൊള്ളുന്ന ഘടകമാണ്. ‘മാതൃഭാഷ’ എന്ന പദത്തില്‍ തന്നെ ഭാഷയെ മാതൃസ്ഥാനത്ത് കാണുന്ന ഭാരതീയ സംസ്‌കാരം വ്യക്തമാകുന്നതാണ്. ‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍’എന്ന് വള്ളത്തോള്‍ ‘എന്റെ ഭാഷ’ എന്ന കവിതയില്‍ രചിച്ചത് ഇന്നത്തെ കാലഘട്ടത്തിലും കാര്യമാത്ര പ്രസക്തിയുളവാക്കുന്നു. ആ കവി മനസ്സിനെ അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസ പ്രക്രിയയിലേക്ക് സന്നിവേശിപ്പിക്കുകയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി).

എന്താണ് ത്രിഭാഷാ പദ്ധതി ?
മാതൃഭാഷ പോലെ തന്നെ പ്രധാനമാണ് ഗൃഹ ഭാഷ, അല്ലെങ്കില്‍ പ്രാദേശിക ഭാഷ എന്നത്. വള്ളത്തോള്‍ ചൂണ്ടിക്കാട്ടുന്നത് പോലെ സ്വഭാഷ എന്നത് മാതൃസ്ഥാനത്ത് തന്നെയാണെങ്കിലും, ജീവിതയാത്രയില്‍ വളര്‍ത്തമ്മയുടെ സ്ഥാനത്ത് മറ്റു ഭാഷകളും വന്നുചേരാറുണ്ട്. പല ഭാഷകള്‍ സംസാരിക്കുന്ന കുടുംബങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം, വ്യവസായം, ജോലി എന്നീ ആവശ്യങ്ങള്‍ക്കായി നമ്മുടെ സംസ്ഥാനത്തില്‍ വന്നു താമസിക്കുന്നവരുമുണ്ട്. ആയതിനാല്‍, ഒരു ഭൂപ്രദേശത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരൊറ്റ ഭാഷ എന്ന മാനദണ്ഡം പ്രായോഗികമല്ല. കുറഞ്ഞത് അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലെ പഠനമാധ്യമം മാതൃഭാഷ / ഗൃഹഭാഷ / പ്രാദേശിക ഭാഷ എന്നിവയിലായിരിക്കണം എന്നതാണ് എന്‍.ഇ.പി മുന്‍പോട്ട് വെക്കുന്ന പ്രധാന നിര്‍ദേശം. അതിന് ശേഷം ഒരു ഭാഷാ വിഷയമായി ഇവ എത്രകാലം വേണമെങ്കിലും തുടരാവുന്നതുമാണ്.

ഭാരതത്തില്‍ ത്രിഭാഷാ പദ്ധതി ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത് മുന്‍ രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്‍ കമ്മീഷന്‍ 1949 – ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്. എല്ലാ ഭാഷകള്‍ക്കും മുഖ്യ പ്രാധാന്യം ഉണ്ടെന്ന് വിലയിരുത്തിക്കൊണ്ടു തന്നെ, വിദ്യാഭ്യാസ മേഖലയില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു കേന്ദ്രീകൃത ഭാരതീയ ഭാഷ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി അതില്‍ പരാമര്‍ശിച്ചിരുന്നു. പിന്നീട് നിയോഗിക്കപ്പെട്ട വിദ്യാഭ്യാസ കമ്മീഷന്റെ പല ചര്‍ച്ചകള്‍ക്കും ഒടുവില്‍, 1968 – ല്‍ ഔദ്യോഗികമായി ഭാരതത്തിന്റെ പാര്‍ലമെന്റില്‍ ത്രിഭാഷാ പദ്ധതി സ്വീകരിക്കപ്പെട്ടു. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമെയായി ഏതെങ്കിലുമൊരു പുതിയ ഭാരതീയ ഭാഷയും, മറ്റു പ്രദേശങ്ങളില്‍ ഹിന്ദി, ഇംഗ്ലീഷ്, ഒപ്പം അവിടുത്തെ പ്രാദേശിക ഭാഷ എന്നുമായിരുന്നു ആ പദ്ധതിയുടെ രൂപരേഖ. എന്നാല്‍, പല സംസ്ഥാനങ്ങളും പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ ഈ തീരുമാനം പല പ്രതിഷേധങ്ങള്‍ക്കും കാരണമായി. ഇതിനെ തുടര്‍ന്ന്, പല മാറ്റങ്ങളോടെ ത്രിഭാഷാ പദ്ധതി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങള്‍ നടപ്പിലാക്കുകയും,തമിഴ്‌നാട് മാത്രം അത് നടപ്പിലാക്കാതെയിരിക്കുകയും ചെയ്തു.

ഭരണഘടന അനുശാസിക്കുന്നത് പോലെയും, പൊതുജന – സംസ്ഥാന – പ്രാദേശിക താത്പര്യങ്ങള്‍ക്ക് വിധേയമായി മാത്രമേ ത്രിഭാഷാ പദ്ധതി നടപ്പില്‍ കൊണ്ടുവരികയുള്ളൂ. ഒരു ഭാഷയും ഒരു സംസ്ഥാനത്തില്‍ അടിച്ചേല്‍പ്പിക്കുകയില്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മൂന്ന് ഭാഷകള്‍ ഏതൊക്കെയെന്ന് സംസ്ഥാന തലത്തിലോ, പ്രാദേശിക തലത്തിലോ, അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായ നിലയിലോ തീരുമാനിക്കാവുന്നതാണ്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുതരത്തിലുള്ള ഇടപെടലും നടത്തില്ല. ഇവയില്‍ രണ്ട് ഭാഷകള്‍ ഭാരതീയ ഭാഷകളാവണം എന്നുള്ളത് മാത്രമേ നിബന്ധനയായുള്ളൂ. പഠന പുരോഗതിയില്‍ ആറ്, ഏഴ് എന്നീ തരങ്ങളില്‍ ഭാഷകളില്‍ പ്രാവീണ്യം ഉള്ളതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷകള്‍ മാറി തിരഞ്ഞെടുക്കുവാനും അവസരമുണ്ട്. ശാസ്ത്ര – ഗണിത വിഷയങ്ങള്‍ ഉള്‍പ്പെടെ മാതൃഭാഷയിലും ഇംഗ്ലീഷിലും ഗുണനിലവാരമുള്ള പാഠപുസ്തകങ്ങളായി തയ്യാറാക്കിയിട്ടുണ്ട്.

എന്തുകൊണ്ടാണ് തമിഴ്‌നാട്ടില്‍ മാത്രം ഈ പ്രശ്‌നങ്ങള്‍?
കാലാകാലങ്ങളായി തമിഴ്‌നാട്ടില്‍ ഭാഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ നിലനിന്നുപോരുന്നു. രാഷ്ടീയ ലാഭത്തിനായി ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവ പ്രയോജനപ്പെടുത്തുകയും, തമിഴ്‌നാട് ജനതയെ ഈ മിഥ്യകള്‍ വിശ്വസിപ്പിച്ച് പോരുന്നതിലും അവര്‍ വിജയിച്ചു വന്നിരുന്നു. നിലവില്‍, തമിഴ്‌നാട്ടിലെ പല സ്വകാര്യ സ്‌കൂളുകളിലായി പഠിക്കുന്ന 56 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഹിന്ദി ഉള്‍പ്പെടെ പല ബഹു ഭാഷകളും പഠിച്ചുപോരുന്നു. എന്നാല്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, സര്‍ക്കാര്‍ പിടിവാശി കാരണം മാത്രം ഇന്നും ഇത് അപ്രാപ്യമായി നിലനില്‍ക്കുന്നു. സ്‌കൂളുകളുടെ പഠനനിലവാരം ഉയര്‍ത്തുന്ന പി.എം.ശ്രീ പദ്ധതിയുടെ ഫണ്ട് വിഹിതവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും തമിഴ്‌നാട്ടില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. 14500-ല്‍ അധികം സ്‌കൂളുകള്‍ക്കും 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുമായി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇക്കഴിഞ്ഞ ബജറ്റില്‍ 7500 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പി.എം.ശ്രീ പദ്ധതിയ്ക്കായുള്ള താത്പര്യപത്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ക്ഷണിച്ചിരുന്നു. 2024 മാര്‍ച്ചില്‍ തന്നെ, ഇതിനായുള്ള ഉടമ്പടി കരാര്‍ ഒപ്പുവെയ്ക്കാനുള്ള താത്പര്യപത്രം തമിഴ്‌നാട് സര്‍ക്കാര്‍ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഇത് ചെയ്യാതിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.

പി.എം.ശ്രീ പദ്ധതിയില്‍ അനുവദിക്കപ്പെടേണ്ട തുക ലഭിച്ചില്ല എന്ന ആരോപണമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈയടുത്ത് ഉന്നയിച്ചത്. എന്നാല്‍, ഉടമ്പടി കരാറിന് പോലും തയ്യാറാവാതെ, എപ്രകാരമാണ് പൂര്‍ണ്ണമായി കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കുന്ന പദ്ധതിയുടെ ഫണ്ട് സംസ്ഥാനത്തിന് കൈമാറുക എന്ന ചോദ്യമാണ് കേന്ദ്രം തിരിച്ചുചോദിക്കുന്നതും. ഈ പ്രശ്‌നത്തെ, തമിഴ്‌നാട്ടില്‍ ത്രിഭാഷാ പദ്ധതിയുമായി ബന്ധപ്പെടുത്തി, ഹിന്ദി പഠിക്കാന്‍ വിസമ്മതിക്കുന്നത് കാരണം, സ്‌കൂളുകള്‍ക്കായുള്ള ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നു എന്ന നിലയിലുള്ള പ്രചാരണമാണ് നടത്തിപ്പോന്നത്. എംകെ.സ്റ്റാലിന്‍, തോള്‍ തിരുമാവളവന്‍, സീമാന്‍, വിജയ് മുതലായ രാഷ്ടീയ നേതാക്കള്‍ ത്രിഭാഷാ പദ്ധതിയെ എതിര്‍ക്കുകയും, എന്നാല്‍ സ്വന്തമായും, ബന്ധുക്കളുടെയും പേരിലുള്ള സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ത്രിഭാഷാ പദ്ധതിഅടിസ്ഥാനമാക്കിയുള്ള പാഠ്യക്രമങ്ങള്‍ നടത്തുകയുമാണ്.

മഹാത്മാ അയ്യങ്കാളിയെ പോലെയുള്ളവര്‍ വിദ്യാഭ്യാസത്തെ സാമൂഹിക സമത്വം ഉറപ്പു വരുത്താനുള്ള ഉപാധിയായി കാണുകയും, അതിനായി പോരാട്ടം നടത്തി എല്ലാവര്‍ക്കും അവ ഉറപ്പുവരുത്തിയ കാലഘത്തില്‍ നിന്നും, ഇന്ന് നമ്മുടെ അയല്‍സംസ്ഥാനം വളരെ പിന്‍തിരിഞ്ഞ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട്, ഭാവി തലമുറയുടെ അവസരങ്ങളെ നഷ്ടപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പൊതുജനങ്ങള്‍ വിവേചനപൂര്‍വ്വം സ്വന്തം മക്കളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ വേണ്ടിയുള്ള തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

Tags: ത്രിഭാഷാ പദ്ധതിNEP
ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

പേരുമാറ്റത്തിന്റെ പൊരുള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies