Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

തൊഴിൽനിയമ പരിഷ്‌കരണങ്ങൾ വികസിത ഭാരതത്തിനുള്ള ഉത്തേജകം

വിശാഖ് ഒ.ടി.വിശാഖ് ഒ.ടി.
30 May 2025

തൊഴിലാളി-തൊഴിലുടമ ബന്ധം ദൃഢമാക്കുന്നതിനും, സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും, വ്യാവസായിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെയായി തൊഴില്‍ നിയമങ്ങള്‍ നമ്മുടെ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനശിലയായിട്ട് കാലമേറെയായി. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന ഭാരത സര്‍ക്കാര്‍, രാജ്യത്ത് സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍, Ease of Doing Business എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് സമഗ്രമായ തൊഴില്‍ പരിഷ്‌കാരങ്ങളുടെ അടിയന്തര ആവശ്യകത തിരിച്ചറിഞ്ഞിട്ടുണ്ട്. 29 തൊഴില്‍ നിയമങ്ങളെ നാല് ലേബര്‍ കോഡുകളായി അടുത്തിടെ ഏകീകരിച്ചത് അവയിലെ നിയന്ത്രണങ്ങള്‍ ലളിതമാക്കുന്നതിനും നിയമങ്ങളുടെ നിര്‍വ്വഹണം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ചരിത്രപരമായ നീക്കമാണ്.

Google NewsAdd Kesari Weekly as a preferred source on Google

എന്നിരുന്നാലും, വ്യക്തമായ നേട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും, നിരവധി തൊഴിലാളി സംഘടനകളും പ്രതിപക്ഷ ഗ്രൂപ്പുകളും ഈ പരിഷ്‌കാരങ്ങളെ എതിര്‍ത്തിട്ടുണ്ട്. ഈ പ്രതിഷേധങ്ങള്‍ എല്ലാം തന്നെ രാഷ്ട്രീയ പ്രേരിതമാണെന്ന് സൂക്ഷ്മമായി വിശകലനം ചെയ്താല്‍ നമുക്ക് മനസ്സിലാകും. നിര്‍ഭാഗ്യവശാല്‍, പല പ്രതിഷേധങ്ങളും കോഡുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്യാതെ, ഉപരിപ്ലവമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന് വരുന്നതാണെന്ന് കാണാം. തൊഴില്‍ പരിഷ്‌കാരങ്ങളുടെ ആവശ്യകത, പുതിയ ലേബര്‍ കോഡുകളുടെ നേട്ടങ്ങള്‍, ഈ നിര്‍ണായക പരിഷ്‌കാരങ്ങളോടുള്ള പ്രതിഷേധങ്ങള്‍ എന്നിവ നാം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്.

ഭാരതത്തിലെ തൊഴില്‍ നിയമ പരിഷ്‌കരണത്തിന്റെ ആവശ്യകത
ഭാരതത്തിലെ തൊഴില്‍ നിയമങ്ങള്‍ സ്വതവേ അവയുടെ ബാഹുല്യത്തിനും സങ്കീര്‍ണ്ണതക്കും പഴമക്കും പേര് കേട്ടവയാണ്. ഇത് പലപ്പോഴും തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. താഴെപ്പറയുന്ന വെല്ലുവിളികളാണ് പ്രധാനമായും പരിഷ്‌കാരങ്ങളെ അനിവാര്യമാക്കിയത്;

ADVERTISEMENT

നിയമങ്ങളുടെ ബാഹുല്യവും സങ്കീര്‍ണ്ണതയും
നിലവില്‍ മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ അവയുടെ എണ്ണം കൊണ്ടും, സ്ഥാപനങ്ങള്‍ക്ക് വിവിധ നിയമങ്ങളിലായി ഒന്നിലധികം തവണ രജിസ്‌ട്രേഷന്‍ നടത്തേണ്ടത് കൊണ്ടും, പല വ്യവസ്ഥകളും പല നിയമങ്ങളിലായി ചെറിയ മാറ്റങ്ങളോടെ ആവര്‍ത്തിക്കപ്പെടുന്നത് കൊണ്ടും ഈ വ്യവസ്ഥകള്‍ പാലിക്കുകഎന്നത് ഒരു വ്യവസായ സ്ഥാപനത്തെ സമ്പന്ധിച്ച് കീറാമുട്ടിയാണ്. സ്ഥാപനങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക്, ചുവപ്പ് നാടയില്‍ കുരുങ്ങി ഒട്ടേറെ വിലപ്പെട്ട സമയം നഷ്ടപ്പെടുന്നു. അതവരുടെ വളര്‍ച്ചയും അവരുണ്ടാക്കുമായിരുന്ന തൊഴിലവസര സാധ്യതകളും പരിമിതപ്പെടുത്തി.

തൊഴിലവസരങ്ങളും തൊഴിലാളികളും
കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ ജോലിക്കാരെനിയമിക്കുന്നതില്‍ നിന്ന് സ്ഥാപനങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. ഇത് തൊഴില്‍ സുരക്ഷയോ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളോ ഇല്ലാത്ത, ഒരു വലിയ താല്‍ക്കാലിക തൊഴിലാളി സമൂഹത്തെ (90% ല്‍ കൂടുതല്‍) സൃഷ്ടിച്ചു. തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ കൂടുതല്‍ സ്ഥിരം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, തൊഴിലാളികള്‍ക്ക് മികച്ച വേതനവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യും.

വിദേശ നിക്ഷേപ സമാഹരണവും Ease of Do-ing Business ഉം
കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ വിദേശ നിക്ഷേപകരെ ഭാരതത്തില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. തൊഴില്‍ നിയമ പരിഷ്‌കാരങ്ങളിലൂടെ സുതാര്യവും കൂടുതല്‍ ലളിതവുമാക്കുന്ന വ്യവസ്ഥകള്‍ ഭാരതത്തില്‍ നിക്ഷേപം നടത്തുന്നതും നിര്‍മ്മാണം നടത്തുന്നതും മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്എന്നീ നയങ്ങളുടെ ഭാഗമായി കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

എല്ലാവര്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നു
നേരത്തെ ഒഴിവാക്കപ്പെട്ടിരുന്ന Gig മേഖലയിലെ തൊഴിലാളികള്‍, Platform തൊഴിലാളികള്‍, അസംഘടിത മേഖലയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുക എന്നതാണ് പുതിയ കോഡുകളുടെ മറ്റൊരു ലക്ഷ്യം.

ആഗോള മത്സരക്ഷമത
ഭാരതം ഒരു ആഗോള ഉല്‍പ്പാദന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ചൈന പോലുള്ള രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ ലളിതമാണെന്നത്, നിക്ഷേപകരെ അങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ട്. തൊഴില്‍ പരിഷ്‌കാരങ്ങള്‍ നമ്മുടെ വ്യവസായങ്ങള്‍ക്ക് ലോക കമ്പോളത്തിലേക്ക് പ്രവേശിക്കാന്‍ കൂടുതല്‍ മത്സരക്ഷമതയും സാമര്‍ഥ്യവും നല്‍കും.

ലേബര്‍ കോഡുകള്‍
നാല് പുതിയ ലേബര്‍ കോഡുകള്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് പകരം വെക്കപ്പെടുകയും നിയന്ത്രണങ്ങള്‍ക്കായി ലളിതവും സാങ്കേതിക വിദ്യാധിഷ്ഠിതവും ഏകീകൃതവുമായ ഒരു ചട്ടക്കൂട് നല്‍കുകയും ചെയ്യുന്നു.

1. The Code on Wages – 2019
അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കുന്നു.
♠ വേതനത്തിലും നിയമനത്തിലും ലിംഗ വിവേചനം ഇല്ലാതാക്കുന്നു.
♠ ശമ്പളം കണക്ക് കൂട്ടുന്നതും അവയുടെ വിതരണവും കൂടുതല്‍കാര്യക്ഷമമാക്കുന്നു.
♠ ”വേതനം” എന്ത് എന്നത് കൃത്യമായി നിര്‍വ്വചിച്ചിരിക്കുന്നു.

2. The Industrial Relations Co-de-2020
♠ തൊഴില്‍ തര്‍ക്ക പരിഹാര നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു.
♠ വ്യവസായ സ്ഥാപനങ്ങളിലെ layoff നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു.
♠ വ്യവസായ സ്ഥിരത ഉറപ്പാക്കുന്നു.
♠ തൊഴിലാളി സംഘടനാ രൂപീകരണത്തിനുള്ള വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നു.

3. The Occupational Safety, Health and Working Conditions Code, 2020
♠ തൊഴിലിട സുരക്ഷാ മാനദണ്ഡങ്ങളില്‍ ഏകീകരണം കൊണ്ടുവരുന്നു.
♠ അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നു.
♠ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയില്‍ തൊഴിലുടമക്ക് കൂടുതല്‍ ഉത്തരവാദിത്തം.

4. The Code on Social Security- 2020
♠ ഏശഴ, ജഹമളേീൃാ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ബാധകമാക്കുന്നു.
♠ സാര്‍വത്രിക സാമൂഹിക സുരക്ഷാ സംവിധാനം ഏര്‍പ്പാടാക്കുന്നു.
♠ തൊഴിലാളികളുടെ ഒരു ദേശീയ ഡാറ്റാബേസ് ഏര്‍പ്പെടുത്തുന്നു.

തൊഴിലാളി സംഘടനാ പ്രതിഷേധങ്ങള്‍: ആശങ്കകളോ രാഷ്ട്രീയ അജണ്ടയോ?
നിരവധി തൊഴിലാളി അനുകൂല ചട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും, തൊഴിലാളി സംഘടനകള്‍ ഈ പരിഷ്‌കാരങ്ങളെ ശക്തമായി എതിര്‍ക്കുന്നു, അവ തൊഴിലാളികളുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് അവകാശപ്പെടുന്നു. പക്ഷെ, ഈ എതിര്‍പ്പുകളില്‍ പലതും നയപരമല്ല മറിച്ച് രാഷ്ട്രീയപരമാണെന്ന് വിശദമായ വിശകലനത്തിലൂടെ ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും.

1. ലേബര്‍ കോഡുകളെ പ്പറ്റിയുള്ള ധാരണാ പിശക്
മിക്ക തൊഴിലാളി സംഘടനകളും കോഡുകളിലെ വ്യവസ്ഥകളെ ആഴത്തില്‍ മനസ്സിലാക്കുകയോ വിശകലനത്തിന് മുതിരുകയോ ചെയ്തിട്ടില്ല. പുതിയ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പര്യാപ്തമാണെന്ന സത്യം മനസ്സിലാക്കാത്ത പല നേതാക്കളും കേട്ടുകേള്‍വികളെയും കാലഹരണപ്പെട്ട ചിന്താഗതികളെയും ആശ്രയിക്കുന്നവരാണ്.

2. അവകാശങ്ങളുടെ രാഷ്ട്രീയവല്‍ക്കരണം
നിര്‍ദ്ദിഷ്ട രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുമായി യോജിക്കുന്ന പ്രധാന തൊഴിലാളി സംഘടനകള്‍, ഒരു എതിര്‍ ചേരി സര്‍ക്കാര്‍ നടപ്പിലാക്കുന്നതിനാല്‍ പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്നു എന്നതാണ് പ്രതിഷേധങ്ങളുടെ അടിസ്ഥാനം. അവരുടെ ലക്ഷ്യം തൊഴിലാളി ക്ഷേമമല്ല, മറിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണ്.

3. ലളിതവല്‍ക്കരണം ചൂഷണത്തിലേക്ക് നയിക്കുമെന്ന ആശങ്ക
Layoff,, കരാര്‍ നിയമനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലഘൂകരിക്കുന്നത് തൊഴിലാളി ചൂഷണത്തിലേക്ക് നയിക്കുമെന്നതാണ് ഒരു പൊതു വാദം. പക്ഷെ;
♠ ലളിതമായ തൊഴില്‍ നിയമങ്ങള്‍ സ്ഥിരമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി തൊഴിലാളിക്ക് മികച്ച വേതനവും ആനുകൂല്യങ്ങളും ലഭിക്കാന്‍ കാരണമാവുകയും ചെയ്യും.
♠ ഇപ്പോള്‍ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ബാധകമല്ലാത്ത ഏശഴ തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍, ജഹമളേീൃാ തൊഴിലാളികള്‍ എന്നിവര്‍ക്ക് പുതിയ ലേബര്‍ കോഡുകളില്‍ ആനുകൂല്യങ്ങള്‍ക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

4. സംഘടനാ സ്വാധീനം കുറയുമെന്ന ആശങ്ക
പണിമുടക്കുകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കിയത് കാരണം തൊഴില്‍ തര്‍ക്ക-ഉഭയകക്ഷി ചര്‍ച്ചകളിലും പണിമുടക്ക് അവകാശങ്ങളിലും നിയന്ത്രണം നഷ്ടപ്പെടുമെന്ന് തൊഴിലാളി സംഘടനകള്‍ ഭയപ്പെടുന്നു. പക്ഷെ, ഈ വ്യവസ്ഥ തടസ്സങ്ങള്‍ ഒഴിവാക്കി വ്യാവസായിക സ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ഉപസംഹാരം
തൊഴില്‍ പരിഷ്‌കാരങ്ങള്‍ ഒരു തൊഴില്‍ മേഖലക്കും ഭീഷണിയല്ല, മറിച്ച് വികസിത ഭാരതം എന്ന നമ്മുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള അവസരമാണ്. കാലഹരണപ്പെട്ട നിയമങ്ങള്‍ നവീകരിക്കുന്നതിലൂടെ, ഈ പരിഷ്‌കാരങ്ങള്‍ തൊഴില്‍ വര്‍ദ്ധിപ്പിക്കുകയും നിക്ഷേപം ആകര്‍ഷിക്കുകയും തൊഴിലാളി ക്ഷേമം ഉറപ്പാക്കുകയും ബിസിനസ്സ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും. തൊഴിലാളി സംഘടനകള്‍ക്ക് ആശങ്കകള്‍ ഉന്നയിക്കാന്‍ അവകാശമുണ്ടെങ്കിലും, അവരുടെ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കിയല്ലാതെ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.

ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള തൊഴില്‍ നിയമ പരിഷ്‌കാരങ്ങളെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ചെറുക്കുന്നതിനുപകരം എല്ലാവരും സ്വാഗതം ചെയ്യണം. ഉത്തരവാദിത്തം, സുതാര്യത, തൊഴിലാളി ക്ഷേമം എന്നിവ ഉറപ്പാക്കുന്ന പുതിയ കാലഘട്ടത്തിന് ലേബര്‍ കോഡുകളില്‍ വിഭാവനം ചെയ്തിട്ടുള്ള Inspector cum Facilitator മാതൃക ഒരു വിപ്ലവകരമായ ചുവടുവയ്പ്പാണ്. ഭാരതം ഒരു ആഗോള ഉല്‍പ്പാദന കേന്ദ്രമായും സാമൂഹിക സുരക്ഷയില്‍ നായകത്വവും വഹിക്കപ്പെടണമെങ്കില്‍, ഈ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ പ്രയാണം പരിണാമത്തെ ചെറുത്തുകൊണ്ടല്ല, മറിച്ച് തൊഴിലാളികള്‍ക്കും വ്യവസായത്തിനും പ്രയോജനകരമായ പരിണാമത്തെ സ്വാഗതം ചെയ്ത് കൊണ്ടാകണം, പുരോഗമന പരിഷ്‌കാരങ്ങള്‍ സ്വീകരിക്കുന്നതിലൂടെയാവണം.

(ലേഖകന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ആണ്)

Tags: ലേബര്‍തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍തൊഴില്‍ നിയമങ്ങള്‍The Code on Wages
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies