തൊഴിൽനിയമ പരിഷ്‌കരണങ്ങൾ വികസിത ഭാരതത്തിനുള്ള ഉത്തേജകം
തൊഴിലാളി-തൊഴിലുടമ ബന്ധം ദൃഢമാക്കുന്നതിനും, സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും, വ്യാവസായിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെയായി തൊഴില്‍ നിയമങ്ങള്‍ നമ്മുടെ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനശിലയായിട്ട് കാലമേറെയായി. 2047-ഓടെ വികസിത ഭാരതം എന്ന...















