Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം നേർപക്ഷം

വേടനും ബിന്ദുവും പിണറായിയുടെ ഇരട്ടത്താപ്പും

ജി.കെ.സുരേഷ് ബാബു

Print Edition: 30 May 2025

ഒമ്പതുകൊല്ലം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരം ഏല്‍ക്കുമ്പോള്‍ പറഞ്ഞ ചില വാഗ്ദാനങ്ങളുണ്ട്. അധികാരത്തിന്റെ ഇടനാഴികളിലെ ഇടനിലക്കാര്‍, ദല്ലാളന്മാര്‍ അങ്ങനെയുള്ളവരൊന്നും എന്റെ അടുത്തു വേരണ്ട. സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള ഭരണകൂടമായിരിക്കും തന്റേതെന്നും അതിനുവേണ്ടി മാത്രമായിരിക്കും താന്‍ നിലപാട് എടുക്കുക എന്നൊക്കെ ആയിരുന്നു പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കോടിക്കണക്കിന് രൂപ ചെലവാക്കി വാര്‍ഷികമാമാങ്കം ആഘോഷിക്കുമ്പോഴാണ് ഇതിന്റെ പൊള്ളത്തരം വ്യക്തമാവുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഭരണസിരാകേന്ദ്രത്തില്‍ കേരള പോലീസിന്റെ എല്ലാ ഉന്നതസ്ഥാനീയരുടെയും കണ്‍മുന്നില്‍ ഒരു പാവപ്പെട്ട പട്ടികജാതി സ്ത്രീ നിന്ദ്യമായ രീതിയില്‍ അപമാനിക്കപ്പെട്ടിരിക്കുന്നു.

പണക്കാരാലും മാസപ്പടിക്കാരാലും നിയന്ത്രിക്കപ്പെടുന്ന പണക്കാരുടെ സ്ഥാപനം മാത്രമായി സംസ്ഥാന ഭരണകൂടം അധ:പതിച്ചു എന്നുവരുമ്പോള്‍ പണ്ട് പറഞ്ഞ കാര്യങ്ങളൊക്കെ മുഖ്യമന്ത്രി ഒരിക്കല്‍ക്കൂടി പുനഃപരിശോധിക്കണം. അപ്പോഴാണ് പണ്ട് പറഞ്ഞതും ഇപ്പോള്‍ നടക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാവുക. പോലീസ് സ്റ്റേഷന്‍ ഭരിക്കാന്‍ സമാന്തര സംവിധാനവുമായി പാര്‍ട്ടിക്കാര്‍ വരില്ല എന്ന് ഉറപ്പ് നല്‍കുക മാത്രമല്ല, പാര്‍ട്ടി യോഗങ്ങളില്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്ത പഴയ പിണറായി വിജയന്റെ നിഴലെങ്കിലും ഇന്ന് സെക്രട്ടറിയേറ്റില്‍ ഉണ്ടോ? പല വീടുകളിലായി ജോലി ചെയ്ത് രണ്ട് പെണ്‍കുട്ടികള്‍ അടക്കമുള്ള കുടുംബത്തെ പോറ്റാന്‍ വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന നെടുമങ്ങാട് പനയമുട്ടം പാമ്പാടി തോട്ടരികത്ത് ബിന്ദു എന്ന വീട്ടമ്മ അനുഭവിച്ച ദുരിതം പിണറായി വിജയന്റെ മകള്‍ക്കാണ് അനുഭവിക്കേണ്ടി വന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണം.

കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും പോലീസുകാരെ നന്നാക്കാനോ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികളെ പുറത്തിറക്കാനോ ഒന്നും മുഖ്യമന്ത്രി ഇടപെടേണ്ടതില്ല. പക്ഷേ, സുപ്രീം കോടതിയുടെയും നീതിപീഠങ്ങളുടെയും വിധിന്യായത്തില്‍ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങള്‍ അറസ്റ്റില്‍ പാലിക്കാന്‍ സംസ്ഥാനത്തെ ഭരണസിരാകേന്ദ്രത്തിന് മുന്നിലുള്ള പോലീസ് സ്റ്റേഷന് പോലും കഴിയുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയാനുള്ള മിനിമം മാന്യത എങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടണം. ബിന്ദു ജോലി ചെയ്ത വീട്ടിലെ രണ്ടുപവന്‍ വരുന്ന സ്വര്‍ണമാല കാണാനില്ല എന്നുപറഞ്ഞ് പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഏപ്രില്‍ 23 ന് വീട്ടിലേക്ക് പോകാന്‍ കവടിയാറില്‍ ബസ് കാത്തുനിന്ന ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. അത്യാവശ്യമില്ലാത്ത കേസുകളില്‍ രാത്രി വനിതകളെ അറസ്റ്റ് ചെയ്യുകയോ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവരികയോ, വിളിച്ചുവരുത്തുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും അങ്ങനെ ചെയ്യരുതെന്നും മാനദണ്ഡം ഉള്ളതാണ്. രണ്ടുപവന്റെ മാല കാണാതെ പോയ സംഭവത്തില്‍ സംഭവം നടന്ന വീട്ടില്‍ വേണ്ട പരിശോധന നടത്താതെ വീട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മാനം മര്യാദയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തേണ്ട ആവശ്യം എന്തായിരുന്നു. പോലീസിന് വീട്ടുകാരുടെ പരാതിയനുസരിച്ച് സംശയം ഉണ്ടായിരുന്നു എന്ന് ന്യായമായും പറയാം. അങ്ങനെയാണെങ്കില്‍ ഭാരതീയ നീതിന്യായ സംഹിതയനുസരിച്ച്, സുപ്രീംകോടതിയുടെ അറസ്റ്റ് മാനദണ്ഡം അനുസരിച്ച് ഏറ്റവും അടുത്ത ബന്ധുവിനെ ഇവരെ കസ്റ്റഡിയിലെടുത്ത കാര്യം അറിയിക്കേണ്ടതായിരുന്നില്ലേ? എന്തുകൊണ്ടാണ് പോലീസുകാര്‍ ഇക്കാര്യം ബിന്ദുവിന്റെ വീട്ടുകാരെ അറിയിക്കാതിരുന്നത്? രാത്രി മുഴുവന്‍ ഇങ്ങനെ ഒരാളെ പോലീസ് സ്റ്റേഷനില്‍ നിര്‍ത്താനും ആഹാരം നല്‍കാതെ ഉടുവസ്ത്രം അഴിച്ച് പരിശോധിക്കാനും വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയിലെ വെള്ളം കുടിച്ചോളാന്‍ പറയാനും ഒക്കെ കേരള പോലീസിനെ പ്രേരിപ്പിച്ചത് ഏത് നിയമമാണ്. അങ്ങനെയൊരു നിയമം ഇപ്പോള്‍ നിലവില്‍ ഉണ്ടോയെന്ന് മറുപടി പറയാനുള്ള ബാധ്യത ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനുണ്ട്.

മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഈ സംഭവം പെട്ടിട്ടില്ലെന്നും അറിഞ്ഞിട്ടില്ലെന്നും ഒന്നും പറഞ്ഞ് തലയൂരാന്‍ കഴിയുന്നതല്ല പിന്നീട് ഉണ്ടായ സംഭവവികാസങ്ങള്‍. കുറ്റം സമ്മതിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെയും രണ്ട് പെണ്‍മക്കളെയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് പ്രതികളാക്കുമെന്ന് പറഞ്ഞത് സാധാരണ പോലീസ് വിരട്ടല്‍ ആണെന്നോ അല്ലെങ്കില്‍ സത്യം പറയാന്‍ പ്രേരിപ്പിക്കാനുള്ള സമ്മര്‍ദ്ദമായിരുന്നു എന്നോ ഒക്കെ പറയാം. പക്ഷേ, വിവരമറിഞ്ഞ് എത്തി ഭക്ഷണം വാങ്ങിക്കൊണ്ടുവന്ന ഭര്‍ത്താവിനോട് വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുന്നോ എന്നുചോദിച്ച് ആഹാരം നല്‍കാതെ വൈകുന്നേരം വരെ പട്ടിണിക്കിട്ടതിന്റെ നിയമവ്യവസ്ഥ എന്താണെന്ന് പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. സ്വര്‍ണ്ണം കളഞ്ഞുപോയി അഥവാ മോഷണം പോയി എന്ന് പരാതി നല്‍കിയ വീട്ടുകാര്‍ സ്വര്‍ണം തിരിച്ചുകിട്ടി എന്ന് അറിയിച്ചപ്പോഴെങ്കിലും എടുത്ത എഫ്‌ഐആര്‍ റദ്ദാക്കാനും അറസ്റ്റിലായ ബിന്ദുവിനോട് മാപ്പ് പറഞ്ഞ് സംഭവം തീര്‍ക്കാനും ശ്രമിക്കുന്നതിന് പകരം ഇനി ഈ പ്രദേശത്ത് കണ്ടുപോകരുതെന്ന് പറഞ്ഞ് പേരൂര്‍ക്കട പോലീസ് ഭീഷണിപ്പെടുത്തിയതിന്റെ നിയമവ്യവസ്ഥ എന്താണെന്നും ആഭ്യന്തരമന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ പൊതുസമൂഹത്തോട് വിശദീകരിക്കേണ്ടതുണ്ട്. ഈ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് മുമ്പാകെ പരാതിയുമായി വന്ന ബിന്ദുവിനോട് മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചുകൊടുക്കണം, പരാതി കിട്ടിയാല്‍ പോലീസ് വിളിപ്പിക്കും, എനിക്കൊന്നും ചെയ്യാനില്ല, പരാതിയുണ്ടെങ്കില്‍ കോടതിയിലോ പോലീസിലോ പോകൂ എന്നുപറഞ്ഞ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ത് രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണം.

ഇത്രയും വയസ്സിനിടയില്‍ അന്തസ്സായി അധ്വാനിച്ച് പലപല വീടുകളിലായി ജോലിചെയ്ത് ജീവിച്ച ആ സ്ത്രീയുടെ ആത്മാഭിമാനത്തിന് പിണറായി വിജയനും സര്‍ക്കാരും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും കൊടുത്ത വില എന്താണെന്ന് കേരളത്തിലെ പൊതുസമൂഹം വിലയിരുത്തേണ്ടതാണ്. ചെയ്യാത്ത പണിക്ക് മാസപ്പടി വാങ്ങി എന്ന ആരോപണത്തിന് വിധേയയായ സ്വന്തം മകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ സുഖശീതളിമയില്‍ ജീവിതം ആഘോഷിക്കുമ്പോഴാണ് അന്നന്നത്തെ അന്നത്തിന് വക കിട്ടാന്‍ പല വീടുകളിലായി പണിയെടുത്ത് കിട്ടുന്ന പണംകൊണ്ട് അതതു ദിവസത്തെ ജീവിതം തള്ളിനീക്കുന്ന ഒരു പാവം പട്ടികജാതി പെണ്‍കുട്ടി കുടിവെള്ളം കിട്ടാതെ, ഭക്ഷണം കിട്ടാതെ, കേട്ടാല്‍ അറക്കുന്ന അസഭ്യവര്‍ഷവുമേറ്റ്, ഉടുവസ്ത്രം അഴിച്ച് പരിശോധനയ്ക്ക് വിധേയയായി പോലീസ് ലോക്കപ്പില്‍ നിയമവിരുദ്ധമായി കിടന്നത്. സത്യം പറഞ്ഞാല്‍ അല്പമെങ്കിലും അഭിമാനബോധം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വിടുകയാണ് ചെയ്യേണ്ടത്. ഇതില്‍ ഉത്തരവാദിത്തമില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയാന്‍ കഴിയുക.

ബിന്ദുവിന്റെ പരാതിയില്‍ ആരും തന്നെ ഇടപെട്ട് കണ്ടില്ല. ചെയ്യാത്ത കുറ്റത്തിന് തുറുങ്കില്‍ അടയ്ക്കപ്പെട്ട ഒരു പാവം പട്ടികജാതി പെണ്‍കുട്ടി നല്‍കിയ പരാതി, ഒരു നടപടിയും ഇല്ലാതെ ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ ഭരണകൂടം സാക്ഷരകേരളത്തിന് അപമാനമാണ്. അതേസമയം പാലക്കാട് ഒരു ചടങ്ങില്‍ കഞ്ചാവ് കേസില്‍ പ്രതിയായ വേടനെ കെട്ടിപ്പിടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു മടിയും ഉണ്ടായില്ല. പിണറായി വിജയന്റെ പോലീസ് തന്നെ ലൈംഗികപീഡനത്തിനും കഞ്ചാവ് കച്ചവടത്തിനും പ്രതിയാക്കി കേസെടുത്ത വേടനെ കെട്ടിപ്പിടിക്കാന്‍ മടികാണിക്കാത്ത പിണറായി വിജയന്‍ സത്യസന്ധമായി, അധ്വാനിച്ച് ജീവിതം നയിക്കുന്ന, എവിടെനിന്നും മാസപ്പടി കിട്ടാത്ത പാവപ്പെട്ട ബിന്ദുവിനോട് ചെയ്തതുകൂടി താരതമ്യം ചെയ്യേണ്ടതാണ്. ഇസ്ലാമിക ജിഹാദി ഭീകരരുടെ പിന്തുണ ഉള്ളതുകൊണ്ട് മാത്രം വേടനെ പിന്തുണയ്ക്കുകയും അങ്ങനെ ആരുടെയും പിന്തുണയില്ലാത്ത ബിന്ദുവിന്റെ പരാതി ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ് സമൂഹത്തിനുമുന്നില്‍ കളളിയാക്കുകയും ചെയ്ത സംഭവത്തില്‍ മാപ്പു പറയാനുള്ള മര്യാദയെങ്കിലും പിണറായി വിജയന്‍ കാട്ടേണ്ടതായിരുന്നില്ലേ?

ഭാരതത്തിലെ ഹിന്ദു സമൂഹത്തെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കുകയും പട്ടികജാതി-വര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളെ ഇസ്ലാമിനോടൊപ്പം ചേര്‍ത്തുനിര്‍ത്തി അധികാരം പിടിക്കുകയും അവരെ മതപരിവര്‍ത്തനം ചെയ്യുകയുമാണ് ജിഹാദികളുടെ അജണ്ട. പോപ്പുലര്‍ ഫ്രണ്ടിന്റെ വിഷന്‍ 2047 എന്ന രഹസ്യരേഖയിലും ഇതിന്റെ വിശദാംശങ്ങള്‍ കാണാം. പാവം പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്ക സമുദായങ്ങള്‍ ഇതറിയാതെ ജിഹാദികളുടെ കെണിയില്‍ പെടുകയാണ്. വേടന്‍ ഉയര്‍ത്തുന്ന കൊടി നിഷ്‌കളങ്കമല്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും പൊതുസമൂഹത്തിന് വേണം. പിണറായിയുടെ തലോടലിന്റെ കാരണവും അതുതന്നെയാണ്. കാടനും വേടനും നായരും നമ്പൂതിരിയും എല്ലാം ഒരേ ഈശ്വരാംശമാണെന്നും സനാതനധര്‍മ്മത്തിന്റെ ഭാഗമാണെന്നുമാണ് ഹിന്ദു സങ്കല്പം.

ഇസ്ലാമിക ജിഹാദി ഭീകരര്‍ക്കുവേണ്ടി കൊടിയുയര്‍ത്തുകയും ചൈനയില്‍ ഖുര്‍ആന്‍ കത്തിക്കുന്നതില്‍ രോഷം കൊള്ളുകയും ദുഃഖിക്കുകയും ചെയ്യുന്ന, ഇസ്ലാമികഭീകരതയ്ക്ക് വേണ്ടി ദേശീയപുരുഷന്മാരെ അപമാനിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ വ്യാജ പ്രചാരണത്തിലൂടെ ഇകഴ്ത്തുകയും ചെയ്യുന്ന വേടനല്ല കേരളത്തിന്റെ ആത്മഹര്‍ഷം ഉള്‍ക്കൊള്ളുന്ന നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകം. ആ വേടന്‍ വയനാട്ടിലുണ്ട്. ഭാരതത്തിന്റെ പൗരാണിക തനത് അസ്ത്രവിദ്യാസമ്പ്രദായം ഇന്നും മാറ്റമില്ലാതെ കൊണ്ടുനടക്കുന്ന പഴയ വേട രാജവംശത്തിന്റെ പിന്തുടര്‍ച്ചക്കാരനായ ഗോവിന്ദന്‍ ആശാന്‍ എന്ന വേടന്‍. 75 രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തിലേറെ വിദ്യാര്‍ഥികളെ അസ്ത്രവിദ്യ അഭ്യസിപ്പിക്കുന്ന, ലോകമെമ്പാടും ശിഷ്യസമ്പത്തുള്ള ഈ വേടനെയാണ് മലയാളികളും ഭാരതവും ആദരിക്കേണ്ടത്. കിരാതമൂര്‍ത്തിയെയും പാര്‍വ്വതീദേവിയെയും ആരാധിക്കുന്ന ഈ വേടന്റെ പാരമ്പര്യം സഹസ്രാബ്ദങ്ങള്‍ പിന്നിട്ടതാണ്. ഈ വേടനെ അറിയാനോ ആദരിക്കാനോ കേരളശ്രീ ബഹുമതി കൊടുക്കാനോ പത്മശ്രീക്ക് ശുപാര്‍ശ ചെയ്യാനോ ഒന്നും പത്ത് വര്‍ഷം ഭരിച്ചിട്ടും പിണറായിക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ജിഹാദികള്‍ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കുന്ന, അവരുടെ ഭീകരസംഘടനകളുടെ കൊടി ഉയര്‍ത്തുന്ന ശ്രീലങ്കന്‍ വേടനെ കെട്ടിപ്പിടിക്കാന്‍ പിണറായിക്ക് ബുദ്ധിമുട്ടുമില്ല. ഈ ഇരട്ടത്താപ്പാണ് കേരളത്തിലെ പൊതുസമൂഹം മനസ്സിലാക്കേണ്ടത്. രാഷ്ട്രവിരുദ്ധ-ജിഹാദിശക്തികളെ താലോലിക്കാനും തലോടാനും കെട്ടിപ്പിടിക്കാനും മടിയില്ലാത്ത പിണറായി വിജയന്‍ ഇടതുപക്ഷ മനസ്സിന്റെ പ്രതീകം തന്നെയാണ്. 75 ലേറെ രാജ്യങ്ങളില്‍ അംഗീകാരം കിട്ടിയിട്ടും, വനവാസികള്‍ക്കു വേണ്ടി തേനും പാലും ഒഴുക്കും എന്നുപറഞ്ഞ പിണറായിയുടെ കണ്ണില്‍ എന്തുകൊണ്ടാണ് ഗോവിന്ദന്‍ ആശാന്‍ പെടാതെ പോയത് എന്നതിലാണ് വനവാസികളോടുള്ള പിണറായിയുടെയും ഇടതുമുന്നണിയുടെയും ഈ സര്‍ക്കാരിന്റെയും മനോഭാവം പ്രകടമാകുന്നത്.

Tags: വേടൻബിന്ദുപിണറായി
ShareTweetSendShare

Related Posts

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

ചരിത്രനിഷേധത്തിലെ ചതിക്കുഴികള്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടി

പാകിസ്ഥാനുവേണ്ടി പത്തി ഉയര്‍ത്തുന്നവര്‍

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies