Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കലിമ എന്ന മരണവാറണ്ട്

ഡോ. കെ.എസ്. രാധാകൃഷ്ണന്‍ഡോ. കെ.എസ്. രാധാകൃഷ്ണന്‍
23 May 2025

ഇസ്ലാമിലെ വിശ്വാസത്തിന്റെ പ്രഖ്യാപനമായ ‘കലിമ’ – താന്‍ അള്ളാഹുവിന്റെ അടിമയാണെന്നും മുഹമ്മദു നബിയെ ദൈവദൂതനായും അവസാനത്തെ പ്രവാചകനായും കണക്കാക്കുന്നു എന്നുമുള്ള പ്രതിജ്ഞ – ചൊല്ലാന്‍ അറിയാതിരുന്നതിന്റെ പേരില്‍ 26 നിരപരാധികളെ കശ്മീരിലെ പഹല്‍ഗാമില്‍ ഇസ്ലാമിക ഭീകരരുടെ ഒരു സംഘം ക്രൂരമായി വെടിവെച്ചുകൊന്നു. കലിമ ചൊല്ലുന്നത് ഇസ്ലാമിലെ വിശ്വാസത്തിന്റെ തെളിവായി ആ മതത്തിന്റെ ആരംഭകാലം മുതല്‍ കരുതപ്പെടുന്നുണ്ട്. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ആ 26 ഹതഭാഗ്യര്‍ക്ക് കലിമ ചൊല്ലാന്‍ സാധിക്കാതിരുന്നത് അതവരുടെ വിശ്വാസത്തിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ടാണ്. ഈ ദൗര്‍ഭാഗ്യകരമായ സംഭവം ‘ഇസ്ലാമികഭീകരത’യെ ലോകം മുഴുവന്‍ വീണ്ടും ചര്‍ച്ചാവിഷയമാക്കി കൊണ്ടുവന്നിട്ടുണ്ട്. പതിവുപോലെ ഇസ്ലാമില്‍ ഹിംസയ്ക്ക് സ്ഥാനമില്ല, ഭീകരപ്രവര്‍ത്തനവുമായി ഇസ്ലാമിന് ബന്ധമില്ല എന്നു പറഞ്ഞ് ഇസ്ലാമനുകൂലികള്‍ രംഗത്തുവന്നിട്ടുണ്ട്. എപ്പോഴൊക്കെ ഭീകരാക്രമണം നടന്നാലും മുസ്ലീം മതനേതാക്കള്‍ ചെയ്യുന്ന പണിയാണിത്. തങ്ങളുടെ മതേതരത്വ പ്രതിച്ഛായ നിലനിര്‍ത്താന്‍ രാഷ്ട്രീയ നേതാക്കളും മറ്റു സാംസ്‌കാരികനായകരും ഈ ഒരു നിലപാടിനെ അംഗീകരിക്കുകയും ചെയ്യും. മത-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളുടെ ഈ നയം പുഴുത്തു നാറുന്ന വ്രണത്തിനുമേല്‍ സുഗന്ധലേപനം പുരട്ടുന്ന ഒരു നടപടിയാണ്. ഇത് ഗൗരവമേറിയ യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ട് കൃത്രിമമായ ആശ്വാസം പകരലാണ്. വ്രണമുണങ്ങണമെങ്കില്‍ അതിന്റെ കാരണം (രോഗനിദാനം) മനസ്സിലാക്കാനുള്ള ആഴത്തിലുള്ള ഒരു വിശകലനം വേണം.

Google NewsAdd Kesari Weekly as a preferred source on Google

അള്ളാഹുവിന്റേയും അള്ളാഹുവിന്റെ സന്ദേശങ്ങളുടെയും പേരില്‍ ഇതര മതങ്ങളോട് യുദ്ധം ചെയ്യുന്നതാണ് ഇസ്ലാം എന്ന് ആക്ഷേപിയ്ക്കപ്പെടാറുണ്ട്. ഇസ്ലാം ഉണ്ടായകാലം മുതല്‍ അതിലെ പുരോഹിതരും ഇസ്ലാമിക പണ്ഡിതരും യുദ്ധമല്ല, ഇസ്ലാം ഉപദേശിക്കുന്നത് സ്‌നേഹവും സമാധാനവും സഹവര്‍ത്തിത്വവുമാണ് എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ വസ്തുതകളോ യുക്തിയോ അവരുടെ വാദത്തോടു ചേര്‍ന്നു പോകുന്നില്ലെന്ന് പ്രവാചകപദത്തില്‍ ജീവിച്ച 33 വര്‍ഷത്തില്‍ മുഹമ്മദ് നടത്തിയ 64 യുദ്ധങ്ങള്‍ തന്നെ തെളിയിക്കുന്നു. അന്യരെയൊക്കെ ശത്രുക്കളായി കാണാനും തരംകിട്ടുമ്പോള്‍ അവരോടു യുദ്ധം ചെയ്യാനും ആഹ്വാനം ചെയ്യുന്ന ഒരാളെ എങ്ങനെ സമാധാനത്തിന്റെ വക്താവായി പരിഗണിക്കാം എന്നത് ഉത്തരം കിട്ടേണ്ട ചോദ്യമാണ്. ഒരിയ്ക്കലും തെറ്റു പറ്റാത്ത പുസ്തകം എന്ന് ഇസ്ലാമിക വിശ്വാസികള്‍ അവകാശപ്പെടുന്ന ഖുറാന്‍ യുദ്ധതന്ത്രങ്ങളും യുദ്ധത്തില്‍ ശത്രുവിന്റെ തോല്‍വി ഉറപ്പാക്കാന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെപ്പറ്റിയും വിശദീകരിക്കുന്നു. ഇത്തരമൊരു പുസ്തകം എങ്ങനെ അഹിംസയുടേയും ശാന്തിയുടേയും സ്രോതസ്സാകും എന്ന ചോദ്യത്തിനും ഉത്തരം ആവശ്യമുണ്ട്.

പ്രവാചക മതങ്ങളുടെ ഗണത്തില്‍ ഏറ്റവും പുതിയതായ ഇസ്ലാം മതത്തിന് 1446 വര്‍ഷത്തെ ചരിത്രം (മാത്രം) ഉള്ളപ്പോള്‍ മറ്റു പല മതങ്ങള്‍ക്കും ആരാധനാസമ്പ്രദായങ്ങള്‍ക്കും അനേകായിരം വര്‍ഷത്തെ ചരിത്രമുണ്ട്. മനുഷ്യനും ഇന്ദ്രിയഗോചരമല്ലാത്ത ദൈവവും തമ്മില്‍ അസന്നിഗ്ദ്ധമായി വിവേചിക്കുന്ന ഇസ്ലാം സര്‍വ്വശക്തനായ ആ ദൈവത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസം ആവശ്യപ്പെടുന്നു. ഈ പ്രാഥമികമായ കാര്യത്തിനുശേഷം ഇസ്ലാം അതിന്റെ അനുയായികളില്‍ നിന്ന് ആവശ്യപ്പെടുന്നത് ദൈവത്തിന്റെ അന്ത്യവിധിയിലും ഗബ്രിയേല്‍ മലക്കിലും ഖുറാന്‍ എന്ന പുസ്തകത്തിലുമുള്ള അചഞ്ചലമായ വിശ്വാസമാണ്. മുഹമ്മദാണ് അവസാനത്തെ ദൈവദൂതന്‍ എന്നും ചോദ്യം ചെയ്യാതെ വിശ്വസിക്കേണ്ടതായിട്ടുണ്ട്. ഇസ്ലാം മാത്രമാണ് ‘ഹലാല്‍’ (ഏറ്റവും പരിശുദ്ധം) ആയ മതം എന്നും മറ്റെല്ലാം ഹറാം (അശുദ്ധം) ആണെന്നും ഒരു മുസ്ലിം വിശ്വസിക്കണം. ഈ അശുദ്ധവും അബദ്ധവും ആയ മതങ്ങളെയൊക്കെ ഇല്ലാതാക്കാന്‍ ഒരു മുസ്ലിം ‘ജിഹാദ്’ എന്ന യുദ്ധം ചെയ്യേണ്ടതായിട്ടുണ്ട്. മുഹമ്മദ്, ദൈവത്തിന്റെ ഒരു വിശ്വസ്തനായ അടിമ മാത്രമാണ്; ദൈവത്തെ മുഹമ്മദ് പോലും കണ്ടിട്ടില്ല, മലക്കു പറഞ്ഞത് കേട്ടറിഞ്ഞതേയുള്ളൂ എന്നും മുസ്ലിം വിശ്വസിക്കണം. ദൈവത്തിന്റെ വാക്കുകള്‍ക്ക് കൂടുതല്‍ വിശദീകരണം ലഭിയ്ക്കാന്‍ സാദ്ധ്യമല്ല; കാരണം ദൈവം നേരിട്ട് മനുഷ്യരോട് സംസാരിക്കുകയില്ലത്രെ; ദൈവം പ്രവാചകരിലൂടെയാണ് മനുഷ്യരോട് സംസാരിക്കുക; അവസാനത്തെ പ്രവാചകനായ മുഹമ്മദ് ഭൂമിയില്‍ വന്നുപോയിക്കഴിഞ്ഞുതാനും! അതുകൊണ്ട് ഖുറാനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ദൈവത്തിന്റെ അവസാനവാക്കാണ്. അന്തിമമായ ദൈവഹിതം ഓരോ മുസ്ലീമിനോടും പറയുന്നത് ”നിനക്കു നിശ്ചയിച്ചിട്ടുള്ളത് യുദ്ധമാണ്” എന്നും ”യുദ്ധം നിനക്കു നല്ലതു വരുത്തും” എന്നുമാണ് (സൂറ. II.216). ദൈവം പ്രവാചകനു വാക്കുകൊടുത്തിട്ടുണ്ടത്രെ, ”ദൈവഭയമുള്ളവര്‍ക്കൊക്കെ ഇത് നിശ്ചിതമായ വഴികാട്ടിയാണ്” എന്ന് (സൂറ II-2). ഇസ്ലാമിന്റെ വഴി പിന്തുടര്‍ന്നാലല്ലാതെ ജൂതര്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ അവിശ്വാസികള്‍ക്കോ സമാധാനമുണ്ടാകില്ലെന്ന് അവരോടൊക്കെ സമ്പര്‍ക്കമുണ്ടായിരുന്ന നബി പറഞ്ഞു (സൂ. കക-120). അവര്‍ ചെയ്യുന്നതിന്റെ ഫലം അവര്‍ക്കു കിട്ടുമെന്നും നബി ഓര്‍മ്മിപ്പിക്കുന്നു (സൂ. II.134).

ADVERTISEMENT

പൂര്‍ണ്ണനായ ദൈവത്തെ പരിമിതമായ ദേവതകളായി സങ്കല്പിക്കുന്നതുകൊണ്ടും സമൂര്‍ത്തമായ ദേവതാസങ്കല്പങ്ങളെ സ്വീകരിക്കുന്നതുകൊണ്ടും ലോകത്തിലെ മറ്റുമതങ്ങളൊക്കെ തെറ്റാണെന്നും ഈ രണ്ടു തെറ്റായ സങ്കല്പങ്ങളും ദൈവനിന്ദ ആണെന്നും അതിനുള്ള ശിക്ഷ വധശിക്ഷയാണെന്നും ഇസ്ലാം മതം വിശ്വസിക്കുന്നു.

”അവര്‍ നിങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നുവെങ്കില്‍ അവരുടെ ശരിയായ വഴിയിലാണ്. അങ്ങനെ അല്ലെങ്കില്‍ അവര്‍ ഭിന്നിപ്പുണ്ടാക്കുന്നവരാണ്. അവരെ എതിര്‍ക്കാന്‍ വേണ്ടതു ദൈവം നിങ്ങള്‍ക്കു തരും” (സൂ. II.137), ഈ ആയത്ത് ഇസ്ലാം മാത്രമാണ് ശരിയായ മതമെന്നും ആ വഴി സ്വീകരിയ്ക്കുന്നവര്‍ മാത്രമാണ് ശരിയായ വഴിയില്‍ പോകുന്നവര്‍ എന്നും പറയുന്നു. ഇതരമതക്കാര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവരാണെന്നും അവര്‍ക്കെതിരെ നീങ്ങാന്‍ മുസ്ലിങ്ങള്‍ക്ക് ദൈവം കരുത്തു നല്‍കുമെന്നും ഖുറാന്‍ പറയുന്നു. ”നിന്റെ ദൈവമാണ് ഒരേയൊരു ദൈവം, മറ്റൊരു ദൈവമില്ല (സൂ II.163). ദൈവം യുദ്ധം ചെയ്യാനുള്ള കരുത്തുനല്‍കുമെന്നതുകൊണ്ട് ഖുറാന്‍ മുസ്ലിങ്ങളോട് ദൈവത്തിനുവേണ്ടി യുദ്ധം ചെയ്യാനാവശ്യപ്പെടുന്നു (സൂ. കകക.190). ”അവരെ കണ്ടിടത്തുവെച്ച് പിടികൂടി കഴുത്തറുത്തു കൊല്ലണം” എന്ന് (സൂ II-191) ഖുറാന്‍ പറയുന്നു. ഇവിടെ ‘അവര്‍’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ജൂതന്മാരെയും ക്രിസ്ത്യാനികളെയും വിഗ്രഹാരാധകരെയും ആണ്. ഇതരമതക്കാരെ ജീവിക്കാന്‍ അനുവദിക്കരുതെന്നാണ് ഖുറാന്റെ കല്പന. ”വിശ്വാസത്തിന്റെ വഴി ഉപേക്ഷിക്കുന്നവര്‍ക്ക് ഞാന്‍ അതിതീവ്രമായ വേദന കൊടുക്കും” എന്നു (സൂ. II.156) ഖുറാനിലൂടെ ദൈവം ഭീഷണിപ്പെടുത്തുന്നു. ആര്‍ക്കുള്ളതാണീ ശിക്ഷ? ”അള്ളാഹുവല്ലാതെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവര്‍ക്ക്. നമുക്ക് ഒരൊറ്റ ദൈവമേ ഉള്ളൂ. ആ ദൈവത്തിന് വേറെ സഹായികളില്ല” എന്ന് (സൂ. III 64) ഖുറാന്‍ വ്യക്തമാക്കുന്നു.

ഇസ്ലാമല്ലാത്ത മറ്റു മതങ്ങള്‍ സ്വീകരിക്കുന്നവരെ ഖുറാന്‍ ശപിക്കുന്നു. ”ഇസ്ലാമല്ലാത്ത മറ്റേതെങ്കിലും മതം പിന്തുടരാനാഗ്രഹിക്കുന്നവര്‍ എല്ലാ ആദ്ധ്യാത്മികസത്തയും നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലാവും പെടുന്നത് (സൂ. III 85). പിന്നീട് അതൊരു കല്പന ഇറക്കുന്നു ”ദൈവത്തിനുവേണ്ടി യുദ്ധം ചെയ്യുന്നവന്‍ പരലോകത്തെ അമൂല്യമായ നേട്ടങ്ങള്‍ക്കുവേണ്ടി ഈ ജീവിതത്തെ ഉപയോഗിയ്ക്കുന്നു. അവന്‍ യുദ്ധത്തില്‍ മരിച്ചാലും ജയിച്ചാലും പരലോകത്ത് നേട്ടം കൊയ്യുന്നു” (സൂ. IV 74). ഇത് കൂടുതല്‍ വിശദീകരിക്കുന്ന കല്പന (സൂ. V 57) ഇങ്ങനെയാണ്; ”വിശ്വാസം ഉപേക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് ആരെയും സുഹൃത്തായി സ്വീകരിയ്ക്കരുത്. അവര്‍ വിമതരാണ്, അവരെ കണ്ടാല്‍ കഴുത്തറുത്തു കൊല്ലണം.” അതുകൊണ്ട് ക്രിസ്ത്യാനികളെയും ജൂതന്മാരെയും സുഹൃത്തുക്കളോ സംരക്ഷകരോ ആക്കരുത്. അങ്ങനെ ആക്കിയാല്‍ നിങ്ങളെയും അവരുടെ കൂട്ടത്തില്‍ പരിഗണിയ്ക്കും” (സൂ. V 51). അതായത് അമുസ്ലിമിനെ സുഹൃത്താക്കിയ മുസ്ലിമിനെയും വധിയ്ക്കണമെന്ന്. ഖുറാനിലെ ദൈവം പറയുന്നത് ”എന്നെ വിശ്വസിയ്ക്കാത്തവരുടെ ഹൃദയത്തില്‍ ഞാന്‍ ഭയമുണ്ടാക്കും” എന്നാണ് (സൂ VIII 12).

ഇത്തരമൊരു മതം എങ്ങനെയാണ് സമാധാനത്തിന്റെയും അഹിംസയുടേയും മതമാകുന്നത്? ഇതരമതവിശ്വാസികളോട് ശത്രുതാമനോഭാവം പുലര്‍ത്തുന്ന ഒരു മതത്തിനോട് ജനാധിപത്യവ്യവസ്ഥയില്‍ അര്‍ത്ഥപൂര്‍ണ്ണമായ സംവാദം പോലും സാദ്ധ്യമല്ല. തന്നില്‍ വിശ്വസിയ്ക്കാത്തവരെ പേടിപ്പെടുത്തുന്ന ഒരു ദൈവം അപകടകാരിയാണ്, സംശയമില്ല. താനും തന്റെ മതവും മാത്രമാണ് ശരി എന്ന് അവകാശപ്പെടുന്ന ഒരാള്‍ സ്വേച്ഛാധിപതിയാകാനുള്ള വഴിയിലാണ്. അടുത്തനിമിഷം തന്നെ അയാള്‍ സര്‍വ്വസൈന്യാധിപതിയായി സ്വയം അവരോധിയ്ക്കും. സ്വേച്ഛാധിപത്യസ്വഭാവം ഒരു മനോരോഗമായതിനാല്‍ ഇസ്ലാം മതാത്മകമായ ഭ്രാന്തു സമൂഹത്തില്‍ പരത്തും. തന്നില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമുള്ളവരെ ജിഹാദ് എന്ന യുദ്ധം ചെയ്ത് ഇല്ലാതാക്കാന്‍ ഓരോ മുസ്ലീമിനും അവകാശമുണ്ടെന്ന നിലവരുന്നത് അത്യപകടകരമാണ്. എല്ലാ മുസ്ലിം മതമൗലികവാദികളും – അവര്‍ എവിടത്തുകാരുമായ്‌ക്കോട്ടെ, – കലിമയെ കൂട്ട മതപരിവര്‍ത്തനത്തിന്റെയോ കൂട്ടക്കൊലയുടേയോ ഉപകരണമാക്കി. ഇസ്ലാമിക് ജിഹാദിന്റെ ലഹരി തലക്കുപിടിച്ചവരുടെ കഥയാണ് ‘ദാറുല്‍ ഇസ്ലാ’മിന്റെ ചരിത്രം മുഴുവനും. ഇതരമതസ്ഥരെ കൊല്ലാനുള്ള മരണവാറണ്ടായി ‘കലിമ’യെ ഉപയോഗിയ്ക്കാന്‍ അവര്‍ക്കൊന്നും യാതൊരു വിഷമവും ഉണ്ടായില്ല. പഹല്‍ഗാമിലെ വംശഹത്യയുടെ വേരുകള്‍ വിഘടനവാദം പ്രചരിപ്പിക്കുന്ന മതശാസ്ത്രത്തിലാണുള്ളത്.

വിവ: ഡോ.പി.സി.മധുരാജ്‌

Tags: pahalgamകലിമഇസ്ലാംIslam
Share2TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies