Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആദിവംശജരുടെ പ്രയാണം (തമിഴകപൈതൃകവും സനാതനധർമവും 5)

ഡോ. ആര്‍. ഗോപിനാഥൻഡോ. ആര്‍. ഗോപിനാഥൻ
16 May 2025

ഇന്ത്യയിലെ അതിപ്രാചീന ജനസമൂഹങ്ങള്‍ സൃഷ്ടിച്ച സംസ്‌കാരങ്ങളുടെ തുടര്‍ച്ചയെ നരവംശശാസ്ത്രജ്ഞര്‍ വ്യത്യസ്ത ഘട്ടങ്ങളിലാണ് വകതിരിച്ചിട്ടുള്ളത്. പുരാശാസ്ത്ര ഗവേഷണങ്ങളുടെ ഫലമായി ലഭിച്ചിട്ടുള്ള ചരിത്രാവശിഷ്ടങ്ങളുടെ വിശദമായ പഠനങ്ങള്‍ക്കുശേഷം അമേരിക്കന്‍ നരവംശശാസ്ത്രജ്ഞന്‍ 57 ജയിംസ് ജി. ഷാഫര്‍ (James.G. Schaffer) ഇന്ത്യയുടെ ചരിത്രത്തിന് ക്രി. മുമ്പോട്ട് 6500 വര്‍ഷത്തെ പഴക്കമാണ് കല്പിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

1.ആദിമഭക്ഷ്യോല്‍പാദന കാലം- (BC 65005000 CE:)
2 മേഖലാവല്‍ക്കരണ കാലം – (5000 2600 BCE)
3. ഏകീകരണ കാലം – (2600 – 1900 BCE)
4.പ്രാദേശികവല്‍ക്കരണ കാലം – (1900-1300 BCE)
കളിമണ്‍പാത്രങ്ങള്‍ തുടങ്ങിയവയുടെ വികാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യന്‍ നരവംശശാസ്ത്രജ്ഞന്‍ എസ്.പി. ഗുപ്ത താഴെ കാണുംവിധം തരംതിരിക്കുന്നു
1. പ്രാങ് കളിമണ്‍ നവീനശിലായുഗം -(Pre-Ceramic Neolithic) (8000-6000 BCE)
2. കളിമണ്‍ നവീന ശിലായുഗം -(6000- 5000)
3. ചെമ്പ് ശിലായുഗം – (Chalcolithic) (5000-3000 BCE)
4. ആദിമ വെങ്കല യുഗം -(Early Bronze Age) (3000- 1900 BCE)
5. നവീന ചെമ്പു യുഗം -(1900 -1200 BCE)
6. ആദിമ ഇരുമ്പു യുഗം -(1200 -800 BCE)
7. നവീന ഇരുമ്പു സംസ്‌കാരങ്ങള്‍

ഇവരുടെ അഭിപ്രായത്തില്‍, 8000 BCE മുതലിങ്ങോട്ടുള്ള സാംസ്‌കാരികവികസനത്തില്‍ വിടവുകളൊന്നുമില്ല. വിദേശീയാക്രമണത്തിന്റെ ഫലമായ വമ്പിച്ച മാറ്റങ്ങളും ഈ ചരിത്രഗതിയില്‍ ഇല്ല. വൈദികമതം തെക്കേ ഇന്ത്യയിലേയ്ക്കു വ്യാപിപ്പിച്ച അഗസ്ത്യര്‍ 3700 BCE-യില്‍ ചെമ്പ് ശിലായുഗ കാലത്ത് ജീവിച്ചിരുന്നതായാണ് പുരാണപരമായ സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. വിന്ധ്യന്റെ കഥ നല്‍കുന്ന ചരിത്രഭാഷ്യം, ആര്യര്‍ക്ക് നേരിട്ട് ഡക്കാണിനു തെക്കുഭാഗത്തേയ്ക്ക് അവരുടെ സംസ്‌കാരം വ്യാപിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍, ദ്രാവിഡഗോത്രജനും രാവണപിതൃസഹോദരനുമായ (പുലസ്ത്യന്റെ മക്കളാണ് ഇരുവരും) അഗസ്ത്യരുടെ സഹായത്തോടെ തെക്കേ ഇന്ത്യയിലേയ്ക്ക് ആര്യഭാഷ സംസാരിക്കുന്ന ജനങ്ങള്‍ കടന്നുവന്നുവെന്നാണ.് വിന്ധ്യാചലം സൂര്യനെപ്പോലും തടഞ്ഞുകൊണ്ട് ഉയര്‍ന്നുനിന്നു എന്നതില്‍ നിന്ന് ഋഗ്വേദദേവന്മാരുടെ കടന്നുകയറ്റം പ്രതിരോധിച്ചുവെന്നാണ് മനസ്സിലാകുന്നത്. തെക്കേ ഇന്ത്യയിലേയ്ക്ക് ചെമ്പ് ശിലാനിര്‍മാണ വിദ്യയുടെ വാഹകരും ഒരുപക്ഷേ, ആര്യഭാഷ സംസാരിച്ചിരുന്നവരാകാം. 58

ADVERTISEMENT

ചരിത്രാതീതകാലം മുതല്‍ തന്നെ ഇന്ത്യയില്‍ നാല് മഹത്തായ ഭാഷാകുടുംബങ്ങള്‍ നിലനിന്നിരുന്നതായി എസ്.കെ.ചാറ്റര്‍ജി നിരീക്ഷിക്കുന്നു.

1) ആസ്ത്രിക് കുടുംബം 2) ദ്രാവിഡകുടുംബം 3) സിനോ-റ്റിബറ്റന്‍ (മംഗോളിയന്‍ കുടുംബം) 4) ഇന്റോ-യൂറോപ്യന്‍ അഥവാ ആര്യന്‍ കുടുംബം. ഇവയില്‍ ഏറ്റവും പ്രാകൃതം ആസ്ത്രിക്കാണെന്ന് അദ്ദേഹം ഊഹിക്കുന്നു. ആസ്ത്രിക്കുകള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്ന് അറേബ്യയുടെയും ഇറാന്റെയും തീരങ്ങളില്‍ കൂടി വന്നെത്തിയ ചില നീഗ്രിറ്റോ ജനതകള്‍ ഇവിടെ ഉണ്ടായിരുന്നു. ഇന്ന് അവരുടെ ചില സങ്കേതങ്ങള്‍ മാത്രമാണ് അങ്ങുമിങ്ങുമുള്ള മലനിരകളിലും വനങ്ങളിലുമുള്ളത്. അവരില്‍ കേരളത്തില്‍ അവശേഷിക്കുന്നത് കാട്ടുനായ്ക്കന്മാരും ചോലനായ്ക്കന്മാരും കാടരും ഉള്ളാടരും മലപ്പണ്ടാരങ്ങളും മലവേടരുമാണ്. അവര്‍ ആഫ്രിക്കയില്‍ നിന്നുവന്നവരുടെ പിന്‍ഗാമികളാണെന്ന വാദത്തെക്കാള്‍ സാധ്യത, 17000 വര്‍ഷങ്ങള്‍ക്കുമുമ്പ് സുമാത്രയിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായുണ്ടായ ഭൂമിയുടെ പുനര്‍രൂപീകരണംമൂലം ഈ പശ്ചിമഘട്ട പര്‍വതനിരകളില്‍ കുടുങ്ങിപ്പോയവരാണെന്ന കണ്ടെത്തലിനാണ്. ഖനനങ്ങള്‍ ഇതിനു തെളിവു നല്കുന്നത് മുമ്പ് വിശദമാക്കിയിട്ടുണ്ട്. 59 എന്നാല്‍ സെനഗല്‍ പ്രസിഡന്റും നോബല്‍ ജേതാവുമായ കവി സെന്‍ഘോര്‍ പറയുന്നത്, ഡക്കാണും ആഫ്രിക്കയും ഒരേ സമയം ജീവന്റെയും സംസ്‌കാരത്തിന്റെയും ഉല്‍പ്പത്തികേന്ദ്രങ്ങളായിരുന്നിരിക്കാമെന്നാണ്. 60 ജെയിംസ് ഹോര്‍ണലിന്റെ നരവംശശാസ്ത്രവും മാനവജാതിവിജ്ഞാനവും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പഠനത്തില്‍ മൗലികപ്രാധാന്യമുള്ള പല നിരീക്ഷണങ്ങളും നല്കുന്നകൂട്ടത്തില്‍, ദ്രാവിഡര്‍ക്കുമുമ്പ് ഇന്ത്യന്‍ തീരപ്രദേശത്ത്‌വസിച്ചിരുന്ന ജനസമൂഹം നീഗ്രിറ്റോ വര്‍ഗക്കാരുടെ യും പ്രോട്ടോ പോളിനേഷ്യന്‍വര്‍ഗക്കാരുടെയും വ്യത്യസ്തരീതിയിലുള്ള സങ്കരങ്ങള്‍ ചേര്‍ന്നതായിരുന്ന നീഗ്രിറ്റോകളായിരുന്നുവെന്നതാണ് ഒന്നാമത്തേത്. കുന്നുകളിലും വനപ്രദേശങ്ങളിലും കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ കാണുന്ന ഉരുണ്ടതലയുള്ള വിഭാഗത്തിന്റെ ഗണ്യമായ ഒരുഭാഗം നീഗ്രിറ്റോകളാണ്. 61 ഒരുകാലത്ത് നീഗ്രോകള്‍ ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്നുവെന്ന് ജെയിംസ് കൗള്‍ വ്യക്തമാക്കുന്നുണ്ട്. സര്‍.വില്യം ജോണ്‍സിനെ ഉദ്ധരിക്കുന്നു: ഇന്ത്യയിലെ വാസ്തുശില്പത്തി (Architecture) ന്റെയും ശില്പകല (Sculptures) യുടെ യും അവശിഷ്ടങ്ങള്‍ തെളിയിക്കുന്നത് ആ രാജ്യവും ആഫ്രിക്കയുമായുള്ള അതിപ്രാചീനമായ ബന്ധമാണ്. ഈജിപ്റ്റിലെ പിരമിഡുകള്‍, പൗസാനിയാസിലും മറ്റും വിവരിക്കുന്ന ഭീമാകാരമായ പ്രതിമകള്‍, സ്ഫിങ്‌സ്, ഹെര്‍മസ് കാനിസ് (Hermes Canis) എന്നിവയ്ക്ക് വരാഹാവതാരവുമായുള്ള അടുത്ത സാദൃശ്യം എന്നിവ കാണിക്കുന്നത്, കാനറയിലെ വിപുലമായ ഖനനങ്ങളും ബുദ്ധന്റെ വിവിധ പ്രതിമകളും രൂപപ്പെടുത്തിയ പണിക്കാരുടെ ശൈലീപരമായ ഐക്യത്തെയാണ്. ഈ സാദൃശ്യങ്ങള്‍ സ്ഥാപിക്കാനുതകുന്ന വിവിധ വസ്തുതകള്‍ നിരത്തിയതിനുശേഷം അദ്ദേഹം പ്രസ്താവിക്കുന്നത,് ബുദ്ധപ്രതിമകള്‍ക്കുപോലും കമ്പിളിപോലുള്ള ചുരുളന്‍മുടി തുടങ്ങിയ പല ആഫ്രിക്കന്‍ സവിശേഷതകളും ഉണ്ടെന്നാണ്. ആന്‍ഡമാനിലെ പാപുവാ (papuas) എന്ന സ്ഥലത്തെ നീഗ്രോകളുടെ ശാരീരിക ഘടനയുമായി അവയ്ക്ക് അടുത്ത സാദൃശ്യമുള്ളതായും അവര്‍ ദ്വീപുകളിലെ ആദിമനിവാസികളാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 62 നവീനശിലായുഗത്തില്‍ കറുത്ത ജനത-ആഫ്രിക്കന്‍ നീഗ്രോകളും ദ്രാവിഡരും- ജിബ്രാള്‍ട്ടര്‍ കടലിടുക്കുമുതല്‍ ഇന്‍ഡോ-ചൈനാ ഉപദ്വീപുവരെയും മെഡിറ്ററേനിയന്‍ തീരങ്ങളും തെക്കനേഷ്യയും മധ്യപൂര്‍വേഷ്യയും ഇന്ത്യന്‍ ഉപഭൂഖണ്ഡവുമൊക്കെ പരന്നുകിടന്നിരുന്നുവെന്നും പ്രഥമ നാഗരികതകളായ ഈജിപ്ത്, സുമര്‍, ഇന്ത്യ എന്നിവയ്ക്ക് അടിത്തറപാകിയത് അവരാണെന്നുമാണ് സെന്‍ഘാറിന്റെ അഭിപ്രായം.

എന്നാല്‍ ഇവര്‍ക്ക് ആഫ്രിക്കന്‍ പാരമ്പര്യമൊ, ഘടനയൊ അവകാശപ്പെടാനാകില്ല. ആധികാരികമായ ധാരാളം രേഖകളുടെ പിന്‍ബലത്തില്‍ 63 ജെയിംസ് കൗള്‍ പറയുന്നത,് ഹിമാലയത്തിലും ഡക്കാന്‍ മേഖലയിലുമുള്ള ഒറ്റ ആദിവാസിക്കും ആഫ്രിക്കന്‍ നീഗ്രോയുടെ സവിശേഷ പാരമ്പര്യമില്ലെന്നും അവര്‍ ഇവിടുത്തെ ആദിമഗോത്രങ്ങള്‍ തന്നെയായിരിക്കാനാണ് സ്വാഭാവികതയെന്നുമാണ് 64 മദ്രാസിലെ എല്ലിസി (Ellis) നെ ഉദ്ധരിച്ച് ഗ്രന്ഥകാരന്‍ ഉറപ്പിക്കുന്നത,് ഹിന്ദുസ്ഥാനത്തിന്റെ കിഴക്കുഭാഗത്തുള്ള ആദിവാസികളും ഡക്കാണിലെ തമിഴ്‌ഗോത്രങ്ങളും ഒരേ വംശത്തിന്റെ രണ്ട് ശാഖകളാണെന്നത്രേ. സെന്‍ഘോറും പറയുന്നത് ഡക്കാണില്‍ തനതായി വികസിച്ചുവന്ന ആഫ്രിക്കന്‍ രക്തബന്ധുത്വമുള്ള ഒരുസ്വതന്ത്രശാഖയാണെന്നുതന്നെ. സമതലങ്ങളില്‍ പാര്‍ക്കുന്ന ഗോത്രങ്ങള്‍ ശക്തമായ ബ്രാഹ്മണ സ്വാധീനത്തിനു വിധേയരായതിനാല്‍ ഹിന്ദുത്വത്തോട് അടുത്തു നില്ക്കുന്നു എന്നതാണ് ഹിന്ദുസ്ഥാനത്തിന്റെ കിഴക്കു ഭാഗത്തുള്ള ആദിവാസികളും ഡക്കാണിലെ തമിഴ്‌ഗോത്രങ്ങളും തമ്മിലുള്ള വ്യത്യാസം. ഹിന്ദുത്വം പ്രാചീന ദ്രാവിഡരുടെ മതംമാത്രമാണെന്ന നിരീക്ഷണവും 65 സെന്‍ഘോര്‍ പങ്കുവയ്ക്കുന്നുണ്ട്. പക്ഷേ, ഭാഷാപരവും മറ്റുതരത്തിലുള്ളതുമായ സവിശേഷതകള്‍ മൂലം അവര്‍ വേറിട്ട വ്യക്തിത്വം പുലര്‍ത്തുന്നു. നാട്ടുവിജ്ഞാനീയവിദഗ്ധനായ 66 എറിക് മില്ലര്‍, ഏതാണ്ട് അമ്പതി നായിരം (50000) വര്‍ഷമായി ഇവരുടെ പിന്‍ഗാമികളായി ഇന്നവിടെ പാര്‍ക്കുന്നവര്‍ തെന്നിന്ത്യയിലെ ആദിമനിവാസികളാണോ എന്ന് സംശയിക്കുന്നു. 67 ഇരുപതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വമ്പിച്ച ഹിമവല്‍കരണം മൂലം സമുദ്രം 250-500 അടി താഴുകയും ധാരാളം കരപ്രദേശങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്തപ്പോള്‍ ഈ ഗോത്രജനത ഇന്ത്യയും ആസ്‌ത്രേലിയയും മലയയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അറ്റ്‌ലാന്റീസ് ഭൂഖണ്ഡം ജിബ്രാള്‍ട്ടര്‍ കടലിടുക്ക് തൊട്ട് ലിബിയ (ആഫ്രിക്ക), ഏഷ്യ എന്നിവയെല്ലാം ചേര്‍ന്ന് മധ്യധരണ്യാഴിയെക്കാള്‍ വലുതായിരുന്നു.

ചരിത്രാതീതഭാരതം
ഋഗ്വേദം ഒരു ചരിത്ര മാറ്റത്തിന്റെ ഘട്ടത്തെ അടയാളപ്പെടുത്തുന്നത് പോലെ, വിശ്വാസപരമായ സംഘര്‍ഷങ്ങളെയും രേഖപ്പെടുത്തുന്നുണ്ട്. ആര്യാനാര്യവ്യത്യാസം സംഭവിച്ചതെങ്ങനെയെന്ന് സംശയലേശമില്ലാതെ അത് വ്യക്തമാക്കുന്നു. കാര്‍ഷിക ജീവിതത്തിലേയ്ക്ക് മാറുന്ന ഒരു സമൂഹത്തെയും അതില്‍കാണാം. ബി.സി.2500 മുതല്‍ 1200 വരെയുള്ള കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ മുതല്‍ ഗംഗാസമതലംവരെയുള്ള പ്രദേശങ്ങളില്‍ താവളമടിച്ചിരുന്ന ജനസമൂഹങ്ങള്‍ രണ്ടായി വേര്‍തിരിയുകയും രണ്ടുതരം ജീവിതവൃത്തികളും ഭാഷകളും തിരഞ്ഞെടുക്കുകയും ചെയ്യുന്നതിന്റെ ചരിത്രരേഖകള്‍ അതിലുണ്ട്. യജ്ഞവും അഗ്ന്യാരാധനയും പുതിയ വിശ്വാസ പ്രമാണമായി കടന്നുവരുന്നതും അതിനെ ചെറുക്കുന്ന പാരമ്പര്യ വിശ്വാസങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രം റൊമില ഥപ്പര്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ അതിനെത്തുടര്‍ന്ന് വരുന്ന ഉപനിഷത്തുക്കള്‍ മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും അസ്തിത്വത്തെയും പ്രപഞ്ചോല്‍പ്പത്തിയെയും സംബന്ധിച്ച തതത്വചിന്താപരമായ കാര്യങ്ങളാണ് വിശദീകരി ക്കുന്നത്. എല്ലാ സൃഷ്ടികളുടെയും പ്രേരണയെ അത് ബ്രഹ്മമെന്ന് വിളിക്കുന്നു.

വേദകാലം
വേദകാലം ക്രിസ്തുവിന്മുമ്പ് രണ്ടായിരാമാണ്ടാണെന്ന് പൊതുവേ പുരാവസ്തുഗവേഷകരും വേദപണ്ഡിതരുമെല്ലാം പറയുന്നു. എന്നാലത് ക്രി.മു. ഏഴാം സഹസ്രാബ്ദമാണെന്ന്് ഡോ. മധുസൂദനന്‍ മിശ്രയെപ്പോലെ ചിലര്‍ കരുതുന്നു; റൊമീലഥാപ്പര്‍ ക്രി.മു ഒന്നാം സഹസ്രാബ്ദത്തിലാണെ ന്നും. 68 ജി.ആര്‍. ഹണ്ടര്‍ ഋഗ്വേദകാലം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിനിപ്പുറമാകാന്‍ വഴിയില്ലെന്ന് വിചാരിക്കുന്നു. സംഘടിതമായ ഒരു സമൂഹത്തെയാണ് ഋഗ്വേദത്തില്‍ കാണുന്നത്. എല്ലാ മതപരമായ ചടങ്ങുകള്‍ക്കും ഭാര്യ കൂടെയുണ്ടായിരിക്കണമെന്നത് വൈദിക സമൂഹത്തിന്റെ അനിവാര്യമായ വ്യവസ്ഥയാണ്. അതുപോലെ മരണാനന്തര കര്‍മങ്ങള്‍ നടത്താന്‍ മകനുണ്ടായിരിക്കണമെന്നും അവര്‍ വിശ്വസിച്ചിരുന്നു. എന്നുവച്ച് ഋഗ്വേദജനത പരമ പൂര്‍ണതയുള്ളവരാണെന്ന് കരുതിക്കൂടാ. 69 കാരണം, വിന്റര്‍നിറ്റ്‌സ് പറയുന്നത്, സഹോദരിയുമായുള്ള ലൈംഗിക വേഴ്ച, ബലാത്സംഗം, ലൈംഗിക വഞ്ചന, വഞ്ചനമൂലമുള്ള ഗര്‍ഭച്ഛിദ്രം, മോഷണം, കൊള്ള തുടങ്ങിയവയെക്കുറിച്ചെല്ലാം ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ടെന്നാണ്. 70

കെ.ദോമോദരന്‍, വിന്റര്‍നിറ്റ്‌സിനെ ഉദ്ധരിച്ചുകൊണ്ടെഴുതുന്നത്, ഋഗ്വേദ സൂക്തങ്ങള്‍ രചിക്കപ്പെട്ടകാലത്തിനും പിന്നീടവ ഋഗ്വേദസംഹിതകളെന്ന പേരില്‍ സമാഹരിക്കപ്പെട്ട കാലത്തിനുമിടയില്‍ ശതാബ്ദങ്ങളുടെ വ്യത്യാസമുണ്ടെന്നാണ്. രചനാകാലമൊന്ന്, സമാഹരിക്കപ്പെട്ടകാലം രണ്ട്. സമാഹരിക്കപ്പെട്ട സ്‌ത്രോത്രങ്ങള്‍ തന്നെ ഒരു നൂറുകൊല്ലം കൊണ്ടു രചിക്കപ്പെട്ടവയാണെന്നും മാക്ക്‌ഡൊണാല്‍ പറയുന്നു. ഋഗ്വേദംതൊട്ട് ബ്രാഹ്മണങ്ങള്‍വരെയുള്ളവ രചിക്കപ്പെട്ടത് ബി.സി.2000നും 800-600 കാലഘട്ടത്തിനുമിടയ്ക്കാണെന്ന് പൊതുവില്‍ പറയാം. മാക്‌സ്മുള്ളറും ഫ്രഞ്ച്കാരനായ ഋഗ്വേദ പണ്ഡിതന്‍ ലൂയിസ് റെനൊയും മറ്റും അതിന്റെ കാലം ബി.സി. 1600-1700 കളിലാണെന്ന് കരുതുന്നു. ഋഗ്വേദത്തിലെ ആദ്യകാലഗീതങ്ങള്‍ ക്രി.മു. 1200 നും 1000 നുമിടയ്ക്കും ബാക്കിയുള്ളവ ക്രി.മു1000 നും 800നുമിടയ്ക്കുമുള്ളവയാണെന്ന് മാക്‌സ്മുള്ളര്‍കരുതുന്നു. 71 ഋഗ്വേദത്തിലെ ഏറ്റവും പഴയഗീതങ്ങള്‍ ക്രി. 1200 കൊല്ലങ്ങള്‍ക്കു മുമ്പെങ്കിലും രചിക്കപ്പെട്ടവയായിരിക്കണമെന്നാണ് റാപ്‌സന്റെ അഭിപ്രായം. ബാലഗംഗാധര തിലകന്‍ ക്രി.മു. 4500 കൊല്ലംമുമ്പും ഡോ.എസ്. രാധാകൃഷ്ണന്‍ ക്രി.മു. 1500 മാണ് കല്‍പ്പിക്കുന്നത്. 72 ഡി.ഡി. കൊസാംബി 1500 ബി.സി.യില്‍ ഋഗ്വേദആര്യന്മാര്‍ സൈന്ധവ സംസ്‌കാരത്തെ കൊന്നുവെന്നും ഹാരപ്പയില്‍ ആര്യന്‍ എന്ന് വേര്‍തിരിക്കാവുന്ന ഒരു സെമിത്തേരിയുണ്ടെന്നും, പുതിയ ഒരുതരംസമൂഹം അവിടെ താമസിച്ചിരുന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ അവിടെ കാണാമെന്നും സൂചിപ്പിക്കുന്ന ഈ നഗരത്തെ ഋഗ്വേദത്തില്‍ ഹരിയൂപിയ എന്ന് വിളിക്കുന്നു. 73 ഋഗ്വേദം ക്രി.മു.1700 ലേതാണെന്ന് The Vedic People എന്ന കൃതിയില്‍ രാജേഷ് കൊച്ചാര്‍ എഴുതുന്നു. ക്രി.മു. 900 ത്തോടെ ഋഗ്വേദത്തിന്റെ സമാഹരണം അവസാനിച്ചുവെന്നും പിന്നീടാണ് മഹാഭാരതയുദ്ധം നടന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അധഃപതനത്തിന്‌ശേഷം ഋഗ്വേദജനങ്ങള്‍ പഞ്ചാബിലെ സമതലങ്ങളില്‍ പ്രവേശിക്കുകയും അവിടെനിന്ന് യഗാദൊയാബ്‌വരെ എത്തിച്ചേരുകയും ചെയ്തു. ഇരുമ്പിന്റെ ഉപയോഗത്തെപ്പറ്റി അറിവുനേടിയിരുന്ന അവര്‍ തുടര്‍ന്ന് ഗംഗാതടങ്ങളിലേയ്ക്ക് പ്രവേശിച്ചു. ഇതെല്ലാം പല ഘട്ടങ്ങളിലായിട്ടാണ് സംഭവിച്ചത്. ആദ്യം വന്നത് യമുനാതടങ്ങളിലധിവസിച്ച മഹാഭാരതജനങ്ങളായ പുരു-ഭരതന്മാരും, പിന്നീട് വന്നത് രാമായണജനതയായ ഇക്ഷ്വാകുകളുമാണെന്നത്രേ അദ്ദേഹത്തിന്റെ അഭിപ്രായം. അവര്‍ പിന്നെയും കിഴക്കോട്ട് നീങ്ങി. 74 അത്തരത്തില്‍ കടന്നുവരുമ്പോള്‍ അവര്‍ അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും മാത്രമല്ല, പഴയ സ്ഥലങ്ങളുടെ പേരുകളും നദീനാമങ്ങളും കൂടികൊണ്ടു വന്നു. ഭരതന്റെ പിന്മുറക്കാരുടെ പ്രായോജകത്വത്തിലാണ് ഋഗ്വേദത്തിലെ പാട്ടുകള്‍ മിക്കവാറും രചിക്കപ്പെട്ടത്. അവിടത്തെ പ്രാകൃതഭാഷയില്‍ ഋഗ്വേദത്തിലെ ‘റ’ കാരോച്ചാരണം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്.

ഋഗ്വേദത്തില്‍ ബന്ധപ്പെട്ട ജനതയുടെ പരദേശബന്ധത്തെയോ, വരവിനെയോ കുറിച്ചൊന്നും ഒരു സൂചനയുമില്ല. സരസ്വതി നദിമുതല്‍ കാബൂള്‍വരെയുള്ള, ഇന്ന് പഞ്ചാബ് എന്നറിയപ്പെടുന്ന പ്രദേശങ്ങള്‍ അവരുടെ കൈവശത്താണെന്നല്ലാതെ, അവര്‍ സിന്ധുനദി കടന്നുവന്നതായ സൂചനകളൊന്നുമില്ല. എല്‍. എന്‍. രേണു എഴുതുന്നത് 76 അഥര്‍വവേദത്തില്‍ അരണികടഞ്ഞ് തീയുണ്ടാക്കുന്നതുവരെയുള്ള അഗ്നിസംരക്ഷണപ്രക്രിയയിലും, ഋഗ്വേദത്തില്‍പറയുന്ന മറ്റു പല ആചാരാനുഷ്ഠാനങ്ങളിലുമൊന്നും മധ്യേഷ്യന്‍ പൈതൃകത്തിന്റെ സൂചനകളൊന്നുമില്ലെന്നാണ്. കിഴക്കന്‍ മേഖലകളില്‍ വൈദികാര്യരുടെ സാന്നിധ്യം പ്രാചീനകാലംമുതലേയുണ്ട്. അഥര്‍വവേദത്തില്‍ (5.22.14) അംഗം, മഗധം എന്നിവയെപ്പറ്റി പരാമര്‍ശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 77 മൃഗബലിയ്ക്ക് അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും കുതിരയെ ബലി കൊടുക്കുന്നത് രണ്ടാംസഹസ്രാബ്ദത്തില്‍ മാത്രമാണ്. അത് ഇന്ത്യയില്‍ മാത്രമേ കാണുന്നുമുള്ളു. അതിനാല്‍ ആര്യന്‍ സംസ്‌കാരത്തിന്റെ ആരംഭം രണ്ടായിരംകൊല്ലങ്ങള്‍ക്ക്മുമ്പായിരിക്കാന്‍ വഴിയില്ലെന്ന് ആര്‍.എസ്.ശര്‍മ വ്യക്തമാക്കുന്നു.

എന്തായാലും ക്രി.മു. 559-651 കാലത്ത,് സരതൂഷ്ട്ര രചിച്ച സൊരാഷ്ട്രിയന്‍ വേദഗ്രന്ഥമായ സെന്റ് അവസെ്തയെന്ന കൃതിയുമായി ഋഗ്വേദത്തിന് ഭാഷാപരമായും സാംസ്‌കാരികമായുമുള്ള അടു പ്പവും അകല്‍ച്ചയും വൈദികപണ്ഡിതരെല്ലാം ചൂണ്ടിക്കാട്ടു ന്നുണ്ട്. അവസെ്തയില്‍ വരുണന്‍, സവിതാവ് എന്നിവരെയാണ് പ്രധാനമായും സ്തുതിക്കുന്നതെങ്കില്‍, ഋഗ്വേദത്തില്‍ അവരെക്കാള്‍ പ്രാ ധാന്യം ഇന്ദ്രനും സൂര്യനും അഗ്നി ക്കുമാണെന്നവ്യത്യാസമുണ്ട്. അവസെ്തയിലെ അസുരര്‍ ഋഗ്വേദത്തില്‍ ദേവന്മാരാണ്. ആ മാറ്റങ്ങള്‍ ക്കുള്ള കാരണങ്ങള്‍ പലരും വിശദമാക്കിയിട്ടുണ്ട്. ഭാഷാപരമായും രണ്ടുംതമ്മില്‍ വലിയ അടുപ്പമുണ്ട്. സ്വര്‍ഗ, നരക സങ്കല്‍പ്പങ്ങളും ഒരേപോലെ രണ്ടിലുമുണ്ട്. അലക്‌സാണ്ടര്‍ സൊരാഷ്ട്രിയന്‍ ചക്രവര്‍ത്തിയായ ഡേരിയസ് മൂന്നാമനെ തോല്‍പ്പിച്ചതോടെ ആ രാജ്യം അസ്തമിച്ചു. തുടര്‍ന്ന് കാണുന്നത് വേദസംഹിതകളാണ്. അവസ്തയിലെ ദേവന്മാര്‍ ഋഗ്വേദത്തില്‍ അസുരന്മാരും അവസ്ത യിലെ അസുരന്മാര്‍ ഋഗ്വേദത്തില്‍ ദേവന്മാരുമാകുന്നു.

പരാമൃഷ്ടകൃതികള്‍

57. http://vepa.us/dir8/clean. untitled.
58. ദ്രാവിഡം: എസ്.കെ.ചാറ്റര്‍ജി. (വിവ.കെ.പി.രാജേന്ദ്രന്‍ നായര്‍) പുറം 10-11. കേ.ഭാ.ഇ. 1991.
59. Dravidians and Africans P.3.
60. ദ്രാവിഡം: എസ്.കെ.ചാറ്റര്‍ജി. (വിവ.കെ.പി.രാജേന്ദ്രന്‍ നായര്‍) പുറം 17. കേ.ഭാ.ഇ. 1991.
61. World Civilizations – Raises, Tribes and Cultures; James Cowles. Prichard. Vol.4. Asia, P-228. Aryan Books Intl.1996.
62. Dravidians and Africans ]p.13
63. ibid. P-233
64. Ibid. P- 245
65. Ibid ]p. 14
66. Tamil Folklore Studies: The contemporary scene and its background. P-6. (web page)
67. Prehistoric cultures: Sanderson Beck index; P-13
68. Pre historic, Ancient and Hindu India, p. 44-45
69. A History of Indian Literature, Vol.I.p. 67-þ68
70. കെ. ദാമോദരന്റെ സമ്പൂര്‍ണ കൃതികള്‍, വോല്യം ഢ. ഭാരതീയചിന്ത പു 65 പി.ബി. എച്ച് 2010
71. Ancient India p. 25 E.G.Rapson
72. Oxford India Kosambi Combined Methods in Indology and Other Writings p 61 Compiled, edited & introduced by Brijilal Chattopadhyaya 2009
73. The Vedic People p 92. Rajesh Kochar Orient Longman 2000.
74. C.]p. ]p 93
75. The Great Cultural Traditions, p. 374-þ375, Ralph Turner.
76. Indian Ancesters of Vedic Aryans, p. 3, L.N. Renu, B.V.B. pub. 1994.
77. Looking for the Aryans, p.72, R.S. Sharma, Orient Longman. 1996.

(തുടരും)

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies