Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

യൂറേബ്യന്‍ ആഭ്യന്തരയുദ്ധത്തിന് തുടക്കം (ജനസംഖ്യയിലെ മതംമാറ്റങ്ങള്‍ 9)

മുരളി പാറപ്പുറംമുരളി പാറപ്പുറം
25 April 2025

ലോകത്തെ ജനസംഖ്യാ പ്രതിസന്ധിയിലേക്ക് നയിച്ചതില്‍ വികസ്വര രാജ്യങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ജനസംഖ്യയിലെ ഏതൊരു വര്‍ദ്ധനവും സ്വാഭാവികമായിത്തന്നെ സാമ്പത്തിക വികസനത്തിലേക്ക് നയിക്കുമെന്ന തെറ്റിദ്ധാരണ വികസ്വര രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി പ്രചരിപ്പിക്കുകയുണ്ടായി. മനുഷ്യശേഷി സാമ്പത്തിക വികസനത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നത് ശരിതന്നെ. പക്ഷേ ഇതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും, അവര്‍ക്ക് തൊഴില്‍പരമായ പരിശീലനം നല്‍കുകയും വേണം.

Google NewsAdd Kesari Weekly as a preferred source on Google

ഓര്‍ഗനൈസേഷന്‍ ഓഫ് എക്കണോമിക് കോര്‍പ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റിന്റെ ഡെവലപ്‌മെന്റ് റിസര്‍ച്ച് സെന്റര്‍ നടത്തിയ എട്ട് പതിറ്റാണ്ട് കാലയളവിലെ (1990-1980) പഠനത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാവുകയുണ്ടായി. വികസ്വര രാജ്യങ്ങളിലെ പ്രതിശീര്‍ഷ വരുമാനം ജനസംഖ്യയുടെ വര്‍ദ്ധനവിനെക്കാള്‍ വേഗത്തിലാണ് ഉയരുന്നത്. ഇതേ കാലയളവില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യ ഏഴു മടങ്ങാണ് വര്‍ദ്ധിച്ചത്. അതേസമയം ഈ രാജ്യങ്ങളിലെ പ്രതിശീര്‍ഷ വരുമാനം 35 ഇരട്ടിയാണ് വര്‍ദ്ധിച്ചത്. മൊത്തം പുരോഗതിയില്‍ ഉണ്ടായ വര്‍ദ്ധന അഞ്ചിരട്ടിയായിരുന്നു.

മനുഷ്യരാശിക്ക് എതിരായ ഏറ്റവും പുതിയ ഭീഷണി വന്നത് മറ്റു ചില കാര്യങ്ങളില്‍ നിന്നാണ്. ഇതാകട്ടെ പല രാജ്യങ്ങളിലെയും മേഖലകളിലെയും ജനസംഖ്യ കുറച്ചുകൊണ്ടുവന്നു. ലോകമെമ്പാടും ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പ്രചാരം ശക്തമായതോടെ മുസ്ലിം രാജ്യങ്ങളില്‍ ഒഴികെ പ്രത്യുല്‍പ്പാദന നിരക്ക് കുത്തനെ ഇടിയുകയുണ്ടായി. 1972 ല്‍ ഓരോ സ്ത്രീക്കും ആറു കുട്ടികളാണ് ഉണ്ടായിരുന്നതെങ്കില്‍ 1990 കളില്‍ 2.9 ശതമാനമായി കുറഞ്ഞു. 2012 ലെ യുഎന്‍ പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലുള്ളത് യൂറോപ്പിന്റെ പ്രത്യുല്‍പ്പാദന നിരക്ക് 2.1 എന്ന റീപ്ലേസ്‌മെന്റ് നിരക്കിനേക്കാള്‍ വളരെ താഴെയാണ് എന്നായിരുന്നു. റഷ്യയുടെ ജനസംഖ്യയില്‍ വര്‍ഷംതോറും 7000,000 വച്ചാണ് കുറയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇതിനെ വിശേഷിപ്പിച്ചത് ‘ദേശീയ പ്രതിസന്ധി’ എന്നാണ്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ജര്‍മ്മന്‍ ജനസംഖ്യയുടെ അഞ്ചിലൊന്ന് കുറയും. ബള്‍ഗേറിയയുടെ ജനസംഖ്യ 38 ശതമാനവും, റൊമാനിയയുടെ 27 ശതമാനവും കുറയും.

ADVERTISEMENT

ആഗോളതലത്തില്‍ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ മുസ്ലിം രാജ്യങ്ങള്‍ ഇതിന് അപവാദമാണ്. യൂറോപ്പില്‍ അല്‍ബേനിയ, കൊസോവോ എന്നീ രാജ്യങ്ങളുടെ ജനസംഖ്യ അതിവേഗമാണ് വര്‍ദ്ധിക്കുന്നത്. ഏഷ്യയില്‍ സൗദി അറേബ്യ, യെമന്‍, സിറിയ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം രാജ്യങ്ങളുടെ ജനസംഖ്യയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ രാജ്യങ്ങളിലെ ജനസംഖ്യാ വര്‍ദ്ധനവിന് പുറമേ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്കും മുസ്ലിങ്ങളുടെ കുടിയേറ്റം വന്‍തോതിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഇതിനുള്ള പ്രേരണയാണെങ്കിലും മതപരമായ മാനം കാണാതിരിക്കാനാവില്ല. യൂറോപ്പിന് പുറമേ ഭാരതത്തിന്റെ കാര്യമെടുത്താലും ബംഗ്ലാദേശി മുസ്ലിങ്ങളുടെ വന്‍തോതിലുള്ള നിയമവിരുദ്ധ നുഴഞ്ഞുകയറ്റമാണ് നടക്കുന്നത്. 2012 ലെ നിലയനുസരിച്ച് കുട്ടികള്‍ അടക്കം ഇവരുടെ ജനസംഖ്യ മൂന്നു കോടിക്കും അഞ്ചു കോടിക്കും ഇടയില്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ക്രൈസ്തവ ഭൂരിപക്ഷമായിരുന്ന മധ്യേഷ്യ എങ്ങനെയാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറിയതെന്ന് ഇസ്ലാമിക ചരിത്ര പണ്ഡിതനും ഓക്്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായിരുന്ന ക്രിസ്ത്യന്‍ സി. സാഹ്‌നര്‍ ‘ഇസ്ലാമിന് കീഴിലെ ക്രൈസ്തവ രക്തസാക്ഷികള്‍: മതസംഘര്‍ഷവും മുസ്ലിം ലോക നിര്‍മ്മിതിയും'(Christian Martyrs under Islam: Religious Violence and the Making of the Muslim World) എന്ന പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. മധ്യേഷ്യയിലെ ഇസ്ലാമിക വല്‍ക്കരണത്തില്‍ ഹിംസ വഹിച്ച പങ്ക് എത്രയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതാണ് ഈ ഗ്രന്ഥം. പഴയകാല പണ്ഡിതന്മാര്‍ കരുതിയിരുന്നതിനേക്കാള്‍ വളരെക്കാലം കഴിഞ്ഞാണ് ഈ മാറ്റം സംഭവിച്ചത.് സെന്‍സസ് വിവരങ്ങളും നികുതി രേഖകളും പോലുള്ള കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ ആധുനിക പൂര്‍വ്വകാലത്തെ മതജനസംഖ്യ എത്രയായിരുന്നുവെന്ന് കൃത്യമായി കണക്കാക്കാന്‍ പ്രയാസമാണ്. എങ്കിലും സിറിയ-പാലസ്തീന്‍ മുസ്ലിം ഭൂരിപക്ഷത്തിന്റെ കവാടം കടന്നത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആയിരിക്കുമെന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്. ഈജിപ്റ്റില്‍ പതിനാലാം നൂറ്റാണ്ടില്‍ ആയിരിക്കാം ഈ മാറ്റം സംഭവിച്ചത്. ഇതോടെയാണ് ഇസ്ലാമിക ലോകം എന്നതിന് ചരിത്രപരമായി പുതിയ അര്‍ത്ഥതലങ്ങള്‍ കൈവന്നത്. ഏഴാം നൂറ്റാണ്ട് മുതല്‍ മധ്യേഷ്യയിലെ ഭരണാധികാരികളായിരുന്നു മുസ്ലിങ്ങളെങ്കിലും ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം അന്യമതസ്ഥരായതിനാല്‍ മറ്റുള്ളവരുമായി ഇസ്ലാം കുറെയൊക്കെ പൊരുത്തപ്പെട്ടു കഴിയുകയായിരുന്നുവത്രേ. പില്‍ക്കാലത്ത് ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ മധ്യേഷ്യ ഇസ്ലാമിന്റെ വരുതിയിലാവുകയും, ക്രൈസ്തവ രക്തസാക്ഷികളുടെ ഒരു പരമ്പരതന്നെ സൃഷ്ടിക്കപ്പെടുകയുമായിരുന്നു. മധ്യകാലത്തെ ഗ്രീക്ക്, അറബി, ലാറ്റിന്‍, സിറിയക്, അര്‍മേനിയന്‍, ജോര്‍ജിയന്‍ ഭാഷകളില്‍ ഇതിനുള്ള തെളിവുകളുണ്ട്. ഇസ്ലാമികവല്‍ക്കരണത്തിനെതിരെ ക്രൈസ്തവ രക്തസാക്ഷികള്‍ ചെറുത്തുനിന്നെങ്കിലും മുസ്ലിം ജനസംഖ്യയ്ക്കു മുന്നില്‍ അവരുടെ പിന്‍മുറക്കാര്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരായി.

യൂറോപ്പ് ഉറക്കത്തിലായപ്പോള്‍ അവര്‍ ഉണര്‍ന്നിരുന്നു
മുസ്ലിം ജനസംഖ്യാ വര്‍ദ്ധനവും ഇസ്ലാമികവല്‍ക്കരണവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. യൂറോപ്പിലെ പല രാജ്യങ്ങളും ഇതിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. നിഖാബ് അല്ലെങ്കില്‍ ഹിജാബ് ധരിച്ച സ്ത്രീകളുടെയും, തുര്‍ക്കിതൊപ്പിയും നീളന്‍ പൈജാമയും ധരിച്ച പുരുഷന്മാരുടെയും സാന്നിധ്യം യൂറോപ്പിലെമ്പാടും കാണാം. മോസ്‌കുകളുടെ ഉത്തുംഗമായ മിനാരങ്ങള്‍ വ്യാപകമാണ്. ഇതെല്ലാം ശരാശരി യൂറോപ്യന്‍ ക്രൈസ്തവരെ അരക്ഷിതാവസ്ഥയിലാക്കുകയുണ്ടായി.

അമേരിക്കന്‍ എഴുത്തുകാരനായ ബ്രൂസ് ബാവെര്‍ തന്റെ ‘യൂറോപ്പ് ഉറങ്ങിയപ്പോള്‍’ എന്ന 2006 ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ സ്വീഡനിലെ മുസ്ലിം ജനസംഖ്യ കുതിച്ചുയരുന്നതിനെക്കുറിച്ചും, ഇവരില്‍ പലരും ‘2030 – അന്ന് ഞങ്ങള്‍ പിടിച്ചെടുക്കും’ എന്നെഴുതിയ ടീഷര്‍ട്ടുകളും ധരിച്ച് നടക്കുന്നതിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്പിനെ അവിടത്തെ മുസ്ലിങ്ങള്‍ ഖിലാഫത്തിന്റെ ഭാഗമാക്കാന്‍ ആത്മവിശ്വാസത്തോടെ പദ്ധതിയിടുകയാണെന്ന് ബാവെര്‍ പറയുകയുണ്ടായി. യൂറോപ്പിനെ ‘യുറേബ്യ’ എന്നുപോലും വിശേഷിപ്പിക്കാന്‍ തുടങ്ങി.

ജനസംഖ്യാ വിദഗ്ധനായ ഫിലിപ്പ് ലോങ്മാന്‍ തന്റെ ‘എംറ്റി ക്രാഡില്‍’ എന്ന ഗ്രന്ഥത്തില്‍ പ്രത്യുല്‍പ്പാദന നിരക്ക് ഒരു ആയുധമോ സാങ്കേതികവിദ്യയോ അല്ല, മന്ത്രശക്തിയാകുന്നു എന്നാണ് പ്രഖ്യാപിക്കുന്നത്. ജനസംഖ്യയുടെ പ്രായം ഇടറുകയും സമ്പദ് വ്യവസ്ഥ പതറുകയും ചെയ്യുന്ന രാജ്യത്തിനും സമൂഹത്തിനും ലോകത്തെ സ്വാധീനിക്കാനുള്ള കഴിവ് കുറയും. യൂറോപ്പിലെ പല വന്‍ നഗരങ്ങളില്‍, അധികവും രാജ്യ തലസ്ഥാനങ്ങളില്‍ മുസ്ലിം ജനസംഖ്യ ക്രമാതീതമാണ്. സ്വീഡനിലെ സ്റ്റോക്ക്‌ഹോം, മാല്‍മോ എന്നിവ അധികം വൈകാതെ പശ്ചിമ യൂറോപ്പിലെ ആദ്യ മുസ്ലിം ഭൂരിപക്ഷ നഗരങ്ങളായി തീരുമെന്നാണ് അമേരിക്കന്‍ എഴുത്തുകാരനായ ഡാനിയേല്‍ പൈപ്‌സ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിലയിരുത്തിയത് ശരിയായി വരുന്നതായാണ് പിന്നീട് തെളിഞ്ഞത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയും ഈ പാത പിന്തുടരും. ഇസ്ലാമിക മതമൗലികവാദം പ്രബലമാവുമോ അതോ ദേശീയോദ്ഗ്രഥനം സാധ്യമാകുമോ അതല്ലെങ്കില്‍ ദേശീയ ചിന്താഗതിയിലേക്ക് തിരിയുന്ന യൂറോപ്പ് ഒരു ഘട്ടത്തില്‍ കുടിയേറ്റക്കാരെ പുറത്താക്കുമോ എന്നീ മൂന്ന് ചോദ്യങ്ങളെ ആശ്രയിച്ചിരിക്കും യൂറോപ്യന്‍ സംസ്‌കാരത്തിന്റെ നിലനില്‍പ്പെന്നും പൈപ്‌സ് പറയുകയുണ്ടായി. എന്നാല്‍ ഈ മൂന്നു ചോദ്യങ്ങള്‍ക്കും ഇപ്പോള്‍ കൃത്യമായ ഉത്തരം പറയാനാവില്ലെന്നും പൈപ്‌സ് പറഞ്ഞിരുന്നു. അമേരിക്കയിലെ ഏതെങ്കിലും നഗരങ്ങളില്‍ മുസ്ലിം ജനസംഖ്യ കേന്ദ്രീകരിക്കുന്നതായി പറയാനാവില്ല. എന്നാല്‍ ഡിയര്‍ബോണ്‍, മിഷിഗണ്‍ എന്നിവയില്‍ ഗണ്യമായ തോതില്‍ മുസ്ലിങ്ങളുണ്ട്. അതേസമയം അമേരിക്കയിലെ ക്രൈസ്തവരുടെ പ്രത്യുല്‍പ്പാദന നിരക്ക് അവിടുത്തെ മുസ്ലിങ്ങളെക്കാള്‍ വളരെ താഴെയാണ്. ഇതില്‍ അമേരിക്കന്‍ സമൂഹത്തിന് ആശങ്കയുണ്ട്.

ബ്രിട്ടനിലെ മുസ്ലിം ആധിപത്യം അപ്രതിരോധ്യമാണ്. മുസ്ലിങ്ങള്‍ക്ക് ശരിയത്ത് നിയമം അനുസരിച്ച് ജീവിക്കാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2012 ലെ നിലവച്ച് 85 ശരിയത്ത് കോടതികളാണ് ബ്രിട്ടനില്‍ ഉണ്ടായിരുന്നത്. മുസ്ലിങ്ങള്‍ ബ്രിട്ടനിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെയാണെങ്കില്‍ പോലും അവര്‍ക്ക് ശരിയത്ത് നിയമം അനുസരിച്ച് ജീവിക്കാമെന്ന് കാന്‍ടെര്‍ബെറി ബിഷപ്പിന് പറയേണ്ടിവന്നു. ഇത് ലണ്ടനിലെ ശരിയത്ത് കോടതി മേധാവിക്ക് കരുത്തു പകര്‍ന്നു. അയാള്‍ മതവികാരംകൊണ്ട് ആവേശഭരിതനായി. ”ശരിയത്ത് നടപ്പാക്കിയാല്‍ നിങ്ങളുടെ രാജ്യത്തെ സമാധാനത്തിന്റെ സ്വര്‍ഗ്ഗമാക്കാന്‍ കഴിയും… ഒരിക്കല്‍ ഒരു കള്ളന്റെ കൈ വെട്ടിയാല്‍ പിന്നെ അയാള്‍ മോഷ്ടിക്കില്ല. വ്യഭിചരിക്കുന്ന ഒരുവനെ ഒരിക്കല്‍ കല്ലെറിഞ്ഞു കൊന്നാല്‍ പിന്നെയാരും ആ കുറ്റം ചെയ്യില്ല” എന്നാണ് ഈ മതമേധാവി പ്രഖ്യാപിച്ചത്.

കുറച്ചു വര്‍ഷം മുന്‍പ് അറിയപ്പെടുന്ന ഡച്ച് പാര്‍ലമെന്റംഗം ഗ്രീറ്റ് വില്‍ഡേഴ്‌സ് ‘ഫിറ്റ്‌ന’ ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, മറ്റ് ജിഹാദി ആക്രമണങ്ങള്‍, തലവെട്ടലുകള്‍, മുസ്ലിങ്ങള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന മുസ്ലിം മതമേധാവികളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ എന്നിവയ്ക്ക് ഖുറാനിലെ വാക്യങ്ങളുമായുള്ള ബന്ധമാണ് ഈ ഡോക്യുമെന്ററിയില്‍ പറഞ്ഞത്. ഇത് ചെയ്തതിന് വില്‍ഡേഴ്‌സിനെതിരെ വംശീയ വിദ്വേഷത്തിന് കേസെടുത്തു. ന്യൂയോര്‍ക്കില്‍ നടത്തിയ നാല് പ്രസംഗങ്ങളില്‍ ക്രൈസ്തവ യൂറോപ്പിന്റെ ദുര്‍ഗതി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വില്‍ഡേഴ്‌സ് പറഞ്ഞത്, ഭാവി തലമുറ രണ്ട് ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നാണ്. ഒന്ന്: അമേരിക്കക്കാരോട് അവര്‍ ചോദിക്കും ”ആരാണ് യൂറോപ്പിനെ കൈവിട്ടത്?” രണ്ട്: അടുത്ത തലമുറയിലെ ഡച്ച് നേതാക്കളോട് അവര്‍ ചോദിക്കും. ”എന്താണ് നമ്മുടെ പിതാക്കന്മാര്‍ ചെയ്തിരുന്നത്?” വരും ദശകങ്ങളില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആരുമുണ്ടാവില്ലെന്നും വില്‍ഡേഴ്‌സ് പറയുകയുണ്ടായി.

2006 പാരീസിന്റെ പ്രാന്ത പ്രദേശങ്ങളില്‍ മുസ്ലിം സ്വത്വം ഉദ്‌ഘോഷിച്ചുകൊണ്ട് യുവ ജിഹാദികള്‍ കാറുകള്‍ കത്തിച്ചും പോലീസിന് നേര്‍ക്ക് വെടിയുര്‍ത്തും യൂറേബ്യന്‍ ആഭ്യന്തര യുദ്ധത്തിന് തുടക്കം കുറിച്ചു എന്നാണ് കനേഡിയന്‍ നയതന്ത്ര പണ്ഡിതന്‍ മാര്‍ക്ക് സ്റ്റെയ്ന്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് പല യൂറോപ്യന്‍ നഗരങ്ങളിലും ഇത്തരം ജിഹാദി ആക്രമണങ്ങള്‍ നടന്നു. ഹോളണ്ടിന്റേതിനേക്കാളും ഡെന്‍മാര്‍ക്കിന്റേതിനേക്കാളും ഇറാഖിന്റെയും പാകിസ്ഥാന്റെയും ഭാവിയില്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്താമെന്നാണ് സ്റ്റെയ്ന്‍ പറഞ്ഞത്. യൂറോപ്യന്‍ രാജ്യങ്ങളുടെ സ്ഥിതി അനിശ്ചിതത്വത്തിലാവുമെന്നര്‍ത്ഥം. മുസ്ലിം ആധിപത്യം പടരുകയാണെന്ന ഭീതി നോര്‍വേയേയും പിടിമുറുക്കിയിരിക്കുന്നു. മുസ്ലിം ജനസംഖ്യ 1980-2003 കാലയളവിലെ 23 വര്‍ഷത്തിനിടെ 75 ഇരട്ടിയാണ് നോര്‍വെയില്‍ വര്‍ദ്ധിച്ചത്.

1974 ല്‍ പാകിസ്ഥാനില്‍ നിന്നുള്ള ചില കുടിയേറ്റക്കാര്‍ നോര്‍വെയില്‍ ഒരു ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കുകയുണ്ടായി. കടുത്ത ഇസ്ലാമിക മതമൗലികവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗമാണിതെന്ന് പിന്നീട് അധികൃതര്‍ കണ്ടെത്തി. പാകിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദിയായ ഖാസി ഹുസൈന്‍ അഹമ്മദുമായും ഈ സ്ഥാപനത്തിന് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞു. നോര്‍വേയിലും അമുസ്ലിങ്ങളുടെ പ്രത്യുല്‍പ്പാദന നിരക്ക് വളരെ താഴെയാണ്. ഓസ്ലോയും ആക്ഷേഴ്‌സസും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.

കൊസോവോ സെര്‍ബുകള്‍ക്ക് നഷ്ടമായതിങ്ങനെ
യൂറോപ്പില്‍ ഫ്രാന്‍സാണ് ഏറ്റവും ദുര്‍ബലമായിരിക്കുന്നത്. കാരണം ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ളത് ഫ്രാന്‍സിലാണ്. ഫ്രാന്‍സിലെ സ്ഥിതിവിശേഷം വളരെ ഗുരുതരവുമാണ്. രാജ്യത്തെ എഴുന്നൂറിലേറെ പ്രദേശങ്ങളില്‍ മറ്റുള്ളവര്‍ക്ക് പ്രവേശനമില്ല. പ്രതിരോധം ശക്തമായതിനാല്‍ ഇവിടങ്ങളില്‍ നിയമം നടപ്പാക്കാന്‍ പോലീസിന് കഴിയാതെ വന്നു. 2019 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പള്ളി മിനാരങ്ങള്‍ നിരോധിച്ചതോടെ ഫ്രാന്‍സും തങ്ങളുടെ സാംസ്‌കാരികത്തനിമ സംരക്ഷിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുകയുണ്ടായി.

പൊതുസ്ഥലത്ത് പര്‍ദ്ദ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് തങ്ങളുടെ മതേതര പാരമ്പര്യം പുനഃസ്ഥാപിക്കാനും, ഇസ്ലാമിക മതമൗലികവാദത്തെ ചെറുക്കാനും ഫ്രാന്‍സ് ഊര്‍ജ്ജിതമായ നടപടികളെടുത്തു. ഫ്രാന്‍സ് വളര്‍ത്തിയെടുത്തിട്ടുള്ള സാംസ്‌കാരിക മൂല്യങ്ങളുടെ ലംഘനമായതിനാല്‍ ശരീരം അടിമുടി മൂടുന്ന ബുര്‍ഖ സ്വീകാര്യമല്ലെന്ന് പ്രസിഡന്റായിരുന്ന നിക്കോളാസ് സര്‍ക്കോസി പ്രഖ്യാപിച്ചു. ഇസ്ലാമിക മതമൗലികവാദത്തിന്റെ സ്വാധീനത്തില്‍ നിന്ന് ഫ്രാന്‍സിനെ മോചിപ്പിക്കാന്‍ ചില പുതിയ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. ആഘോഷങ്ങളില്‍ ദേശീയഗാനം ആലപിക്കുന്നതും, കുട്ടികളെയും പ്രായപൂര്‍ത്തിയായവരെയും ഫ്രാന്‍സിന്റെ ചരിത്രം പഠിപ്പിക്കുന്നതും നിര്‍ബന്ധിതമാക്കി. ഫ്രാന്‍സിന്റെ ദേശീയ സ്വത്വത്തെക്കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് കുടിയേറ്റ കാര്യമന്ത്രി എറിക് ബെസ്സോണ്‍ ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ പ്രത്യേക വിമാനങ്ങളില്‍ കാബൂളിലേക്ക് തിരിച്ചയക്കുമെന്നും ബെസ്സോണ്‍ പ്രഖ്യാപിച്ചു. 2018 ല്‍ 21,000 കുടിയേറ്റക്കാരെ ഇപ്രകാരം തിരിച്ചയച്ചു.

പശ്ചിമേഷ്യ, ബാല്‍ക്കന്‍ രാജ്യങ്ങള്‍, പശ്ചിമ യൂറോപ്പ്, റഷ്യയിലെ ചെച്‌നിയ, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍കിസ്ഥാന്‍, ഇന്‍ഗുഷേടിയ, ഡാഗെസ്ഥാന്‍, അസര്‍ബൈജാന്‍, ഏഷ്യയിലെ ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ദക്ഷിണ തായ്‌ലന്‍ഡ്, ഭാരതം എന്നീ രാജ്യങ്ങളില്‍ ജനസംഖ്യാപരമായ സംഘര്‍ഷങ്ങളുണ്ട്. 1967 കൊസോവോയില്‍ 67 ശതമാനമായിരുന്നു മുസ്ലിങ്ങള്‍. ഇതില്‍ അധികം പേരും അല്‍ബേനിയയില്‍ നിന്ന് കുടിയേറിയവരാണ്. സെര്‍ബുകളുടെ ജനസംഖ്യ 24 ശതമാനം ആയിരുന്നു. ഉയര്‍ന്ന തോതിലുള്ള അല്‍ബേനിയന്‍ പ്രത്യുല്‍പ്പാദന നിരക്കിന്റെ ഫലമായി 1991ല്‍ മുസ്ലിങ്ങള്‍ 90 ശതമാനമായി വര്‍ദ്ധിച്ചു. ക്രൈസ്തവരായ സെര്‍ബുകള്‍ വെറും 10 ശതമാനമായിത്തീര്‍ന്നു. ഇങ്ങനെയാണ് കൊസോവോ സെര്‍ബുകള്‍ക്ക് നഷ്ടമായത്.

സെര്‍ബിയന്‍ ക്രൈസ്തവര്‍ക്ക് കൊസോവയുമായി മതപരവും സാംസ്‌കാരികവുമായ ബന്ധമുണ്ട്. വിശുദ്ധ ഭൂമിയായ ജെറുസലേം ഇവിടെയാണ്. ജെറുസലേമില്‍ വച്ചാണ് സെര്‍ബിയന്‍ പടയാളികളും കടന്നുകയറ്റക്കാരായ ഓട്ടോമന്‍ തുര്‍ക്കികളുമായി ചരിത്രപ്രസിദ്ധമായ യുദ്ധം നടന്നത്. സെര്‍ബുകള്‍ പരാജയപ്പെട്ടു. അഞ്ച് നൂറ്റാണ്ടോളം കാലം സെര്‍ബിയന്‍ ക്രൈസ്തവര്‍ക്ക് അപമാനവും അടിമത്തവും സഹിക്കേണ്ടി വന്നു.

ജനസംഖ്യ നാഗരികതകളുടെ വിധി മാറ്റിമറിക്കുന്നത് എങ്ങനെയെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ബോസ്‌നിയ-ഹെര്‍സഗോവിന. മൂന്ന് പതിറ്റാണ്ടു കൊണ്ടുണ്ടായ ജനസംഖ്യാ പരിവര്‍ത്തനമാണ് ഈ രാജ്യത്ത് നടന്നത്. 1961 ല്‍ 47 ശതമാനമായിരുന്നു ബോസ്‌നിയയിലെ സെര്‍ബ് ജനസംഖ്യ. മുസ്ലിങ്ങള്‍ 26 ശതമാനവും. മറ്റൊരു ക്രൈസ്തവ വിഭാഗമായ ക്രോട്ടുകള്‍ 22 ശതമാനം. 1991 ആയപ്പോള്‍ സെര്‍ബ് ജനസംഖ്യ 31 ശതമാനത്തിലേക്ക് താണു. മുസ്ലിങ്ങള്‍ 41 ശതമാനമായി വര്‍ദ്ധിച്ചു. ക്രോട്ടുകള്‍ വെറും 17 ശതമായിത്തീര്‍ന്നു. 2012 ല്‍ ബോസിനിയ-ഹെര്‍സഗോവിന മുസ്ലിം ഭൂരിപക്ഷ പ്രദേശമായി തീര്‍ന്നു.

ജനസംഖ്യപരമായ മാറ്റങ്ങള്‍ ബാല്‍ക്കന്‍ രാജ്യങ്ങളില്‍ പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചു. രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളിലൂടെ ജനങ്ങള്‍ വന്‍തോതിലാണ് തുടച്ചുനീക്കപ്പെട്ടത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് മൈഗ്രേഷന്‍ പോളിസി ഡെവലപ്‌മെന്റ് കണക്കാക്കുന്നത് രാഷ്ട്രീയ-മത സംഘര്‍ഷങ്ങളുടെ ഫലമായി ബാല്‍ക്കന്‍ ജനസംഖ്യയിലെ 15 ശതമാനം പേര്‍ -75 ദശലക്ഷം- 1980 കളില്‍ സ്വന്തം വാസസ്ഥലത്തുനിന്ന് പലായനം ചെയ്തു എന്നാണ്.

അടുത്തത്: ഹിന്ദു ഭൂരിപക്ഷം ഇനിയെത്രനാള്‍?

 

Tags: ജനസംഖ്യയിലെ മതംമാറ്റങ്ങള്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies