Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭാരതത്തിലെ മനുഷ്യാവാസം (തമിഴകപൈതൃകവും സനാതനധര്‍മവും 2)

ഡോ. ആര്‍. ഗോപിനാഥൻഡോ. ആര്‍. ഗോപിനാഥൻ
Apr 25, 2025

പ്രാചീനകാലനിര്‍മ്മിതികളില്‍ ആവശ്യാധിഷ്ഠിതമല്ലാത്ത ശൈലീവല്‍ക്കരണങ്ങള്‍ വികസിച്ചിട്ടില്ലാതിരുന്നതിനാല്‍ അവയെ, കണ്ടെത്തപ്പെട്ട ദിശകളുടെ അടിസ്ഥാനത്തിലല്ലാതെ, ഉപകരണങ്ങളുടെ ആവശ്യത്തെ അഥവാ, നിര്‍മ്മിതികളുടെ ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചെറുശിലായുഗം, മധ്യശിലായുഗം, നവീനശിലായുഗം എന്നെല്ലാം വിഭാഗീകരിച്ചിട്ടുള്ളത്. മഹാശിലായുഗമാകട്ടെ, മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ശിലകള്‍നാട്ടുന്നരീതിയില്‍നിന്ന് രൂപപ്പെട്ടതാണ്. അടിസ്ഥാനാവശ്യങ്ങള്‍ക്കായി വേണ്ടുന്ന ഉപകരണങ്ങള്‍ മൃദുവായ കല്ലുകള്‍ പൊട്ടിച്ച് നിര്‍മ്മിക്കുന്നതായിരുന്നു ഏറ്റവും പ്രാചീനമായ നിര്‍മ്മിതിയെങ്കില്‍, വലിയ കല്ലുകള്‍ നിവര്‍ത്തിയും പരത്തിയും വിവിധതരത്തില്‍ സ്ഥാപിച്ചിരുന്ന സ്മാരകശിലകളാണ് മഹാശിലായുഗനാമകരണത്തിന് കാരണം. ക്രിസ്തു, ഇസ്ലാംമതങ്ങളില്‍ കാണുന്ന സ്മാരകശിലാസ്ഥാപനത്തിന്റെ വേരുകളോടുന്നത് കുറുമരുടെ ശവമടക്ക് ചടങ്ങുകളിലാണെന്ന് കാണാം. അതിന്റെ തുടര്‍ച്ചയായി നാട്ടുകല്‍ സംസ്‌കാരം ഗോത്രാതീതമായ ഒരു സാമൂഹികാചാരമായി വളരുന്നത് കാണാം. ചുടലമാടന്‍ ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിന് പിന്നിലെ സാമൂഹിക പ്രേരണകളില്‍ ഏറ്റവും പ്രബലമായത് സ്മാരകശിലാപാരമ്പര്യമായിരുന്നെങ്കില്‍, രാജ്യത്തിന്റെയോ, സമൂഹത്തിന്റെയോ, വണിക്കുകളുടെയോ സംരക്ഷണത്തിനായി നടത്തുന്ന പോരില്‍ കൊല്ലപ്പെടുന്നവരുടെ വീരസ്മരണ നിലനിര്‍ത്താനായും വടക്കിരുന്ന് മരിക്കുന്ന രാജാക്കന്മാരുടെയും ഉറ്റവരുടെയും സ്മരണയ്ക്കായി നാട്ടുന്ന വീരക്കല്ലുകള്‍ പലതും ക്രമേണ ആദിവാസികളുടെ തന്നെ ആരാധനാലയങ്ങളോ, ഹൈന്ദവക്ഷേത്രങ്ങളോ ആയി മാറിയതിന്റെ ഉദാഹരണങ്ങള്‍ കേരളത്തിലെമ്പാടുമുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

ഭാരതത്തിലെ ഏറ്റവും പ്രാചീന മനുഷ്യാവാസസ്ഥാനം, ഏതാണ്ട് രണ്ടുദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്, പാകിസ്ഥാനിലെ റാവല്‍പിണ്ടിക്കടുത്തുള്ള ഷിവാലിക്ക് മലനിരകളാണ്. അവയെ പിന്‍തുടരുന്ന മറ്റ് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. 21 ഒന്നാമത്തെ അതിശക്തമായ മനുഷ്യവാസ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങള്‍ വടക്ക് ഷിവാലിക് മലനിരകള്‍ തൊട്ട് തെക്ക് ചെന്നൈ വരെ (മിശ്ര 1982) വ്യാപിച്ചു കിടക്കുന്ന അക്യൂലിയന്‍ സംസ്‌കാരത്തിന്റേതാണ്. ഇവരുടെ സാന്നിധ്യമില്ലാത്തത് പശ്ചിമഘട്ടങ്ങളിലും അതിനു സമാന്തരമായി കിടക്കുന്ന കടല്‍ത്തീരങ്ങളിലുമാണെന്നും അതിനുകാരണം അതിശക്തമായ മഴയും തിങ്ങിനിറഞ്ഞവനങ്ങളുമാണെന്നും വി.എന്‍. മിശ്ര പറയുന്നു. ഇക്കാരണത്താല്‍ കിഴക്കേ ഇന്ത്യയിലും അക്യൂലിയന്‍ സമൂഹം കടന്നുചെന്നിട്ടില്ല. കല്ലുകളുടെ അസാന്നിധ്യവും ചതുപ്പുകാലാവസ്ഥയും ഗംഗാതീരങ്ങളെയും അന്നത്തെ ജനവാസകേന്ദ്രങ്ങളാകുന്നതില്‍ നിന്ന് തടഞ്ഞിരിക്കണം. വേട്ടയാടി ഭക്ഷണം ശേഖരിക്കുന്ന ഈ സമൂഹം അര്‍ധ വരള്‍ച്ചാ പ്രദേശങ്ങളായ രാജസ്ഥാന്‍, മേവാര്‍സമതലം, സൗരാഷ്ട്ര, ഗുജറാത്തിലെ എക്കല്‍പ്രദേശം, മധ്യേന്ത്യയിലെ വനമേഖലകള്‍ (നീരാവിനിറഞ്ഞതും അര്‍ധവരള്‍ച്ചയുള്ളതുമായപ്രദേശം), അര്‍ധവരള്‍ച്ചയുള്ള ഡക്കാണ്‍പീഠഭൂമി, ഛോട്ടാനാഗപ്പൂര്‍, കാവേരിനദിക്ക് വടക്കുള്ള പൂര്‍വഘട്ടങ്ങള്‍ എന്നിവിടങ്ങളിലാണ് താവളങ്ങള്‍ കണ്ടെത്തിയത്. മധ്യേന്ത്യയില്‍ പൂര്‍വഘട്ടങ്ങളുടെ തെക്കുഭാഗങ്ങളൊക്കെയായിരുന്നു അക്യൂലിയന്‍ സമൂഹത്തിന്റെ പ്രധാന ആവാസകേന്ദ്രങ്ങള്‍. ആ പ്രദേശങ്ങളില്‍ ക്രമത്തിന് മഴ ലഭിക്കുന്നുണ്ട്. വര്‍ഷകാലനദികള്‍, നിറഞ്ഞ സസ്യസമൃദ്ധി, വനങ്ങള്‍, മൃഗങ്ങള്‍ക്കുള്ള ഭക്ഷണം എന്നിവ ധാരാളം ലഭിച്ചിരുന്ന പ്രദേശങ്ങളാണവ. മധ്യപ്രദേശിലെ ഭിംബേഡ്കാ ശിലാഗുഹാകേന്ദ്രങ്ങള്‍ III എ 23 സൂചിപ്പിക്കുന്നത് അക്യൂലിയന്‍ ആവാസകാലത്ത് കാലാവസ്ഥ ഏതാണ്ട് ഇന്നത്തേതുതന്നെയായിരുന്നുവെന്നാണ് (രാജഗുരു 1978). അതിനാല്‍ ധാരാളം ജന്തുക്കളും സസ്യങ്ങളുമുണ്ടായിരുന്നു. നര്‍മ്മദ, ഗോദാവരി, അവയുടെ പോഷകനദികള്‍ എന്നിവയുടെ കരകളില്‍ കാണുന്ന സസ്യഫോസിലുകള്‍ നല്‍കുന്ന തെളിവുകള്‍ മേല്‍പ്പറഞ്ഞ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു. വിന്ധ്യാതടങ്ങളിലും ഭിംബേഡ്ക്കയിലേതുപോലെ അവര്‍ ശിലാഗുഹകള്‍ കണ്ടെത്തി താവളമടിച്ചിരുന്നു. ശിലാഗുഹകളില്‍നിന്ന് ഖനനങ്ങളിലൂടെ ലഭിച്ച അക്യൂലിയന്‍ ശേഖരണങ്ങള്‍ (Assam Blages)  ഭിംബേഡ്ക്കയ്ക്കടുത്തുള്ള ബാര്‍ക്കേരിലും പുട്‌ലികര (ജേക്കബ്‌സണ്‍ 1985) ഉള്‍പ്പെടുന്ന മധ്യപ്രദേശിലെ ഉയര്‍ന്ന തുറസ്സുപ്രദേശങ്ങളില്‍ നിന്ന് ലഭിച്ചവയ്ക്ക് സദൃശമാണ്. ഈ രണ്ടുപ്രദേശങ്ങളും ഒരേ ജനസമൂഹത്തിന്റെ കാലാവസ്ഥാനുസൃതമായ താവളങ്ങളായിരുന്നു. മഴക്കാലത്ത് ശിലാഗുഹകളും വേനല്‍ക്കാലത്ത് തുറന്നപ്രദേശങ്ങളും അവര്‍ താവളമാക്കിയിരുന്നുവെന്ന് ഊഹിക്കുന്നു. എന്നാല്‍, ലോകത്തെ ഇതര ആവാസകേന്ദ്രങ്ങളില്‍ ഈ പ്രാചീനസമൂഹം ഏതുകാലാവസ്ഥയിലും തുറന്നപ്രദേശങ്ങളിലാണ് താവളമടിച്ചിരുന്നത്. 22 പ്രാചീന ശിലായുഗത്തിന്റെ ആദ്യഘട്ടത്തിലും മഹാശിലായുഗകാലത്തുമുള്ള സാമ്പത്തികരൂപം വേട്ടക്കാരുടെയും ഭക്ഷ്യ ശേഖരണം നടത്തുന്നവരുടെയും മീന്‍പിടിത്തക്കാരുടെയും ജീവിതസാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഭൂപരിസ്ഥിതിക്ക് അനുയോജ്യമായിരുന്നുവെന്ന് വി.പി.അലക്‌സേയോവ് ചൂണ്ടിക്കാട്ടുന്നു. സാമൂഹിക പരിസ്ഥിതി വച്ചുനോക്കുമ്പോള്‍ അവ മുഖ്യമായും വംശ സമുദായങ്ങളായിരുന്നു.

പ്ലിസ്റ്റോസിന്‍ കാലഘട്ടത്തിലുണ്ടായ പ്രാചീനശിലായുഗ കുടിപാര്‍പ്പുകള്‍ കാലാവസ്ഥാപരവും പാരിസ്ഥിതികവുമായ മാറ്റങ്ങളുടെ അടയാളങ്ങളുള്ളവയാണ്. പടിഞ്ഞാറന്‍ രാജസ്ഥാനിലെ നിറഞ്ഞ അര്‍ധവരണ്ടമേഖല (മിശ്ര & മിശ്രയും രാജഗുരുവും 1986) ഇതിന് ഒരു ഉദാഹരണമാണ്. അവിടെ നിന്ന് അക്യൂലിയന്‍ സമൂഹത്തിന്റേതായ ധാരാളം അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹിമാലയത്തില്‍ നിന്നുത്ഭവിച്ചിരുന്ന അതിശക്തമായ നദികളും, കുറഞ്ഞ മഴയും ആ പ്രദേശത്തിന്റെ പ്രത്യേകതകളായിരുന്നു. കാലാവസ്ഥ തണുപ്പും വരള്‍ച്ചയും ചൂടും ഈര്‍പ്പവും ഉള്ളതുമായിരുന്നു. വനങ്ങളും പുല്‍ത്തകിടികളും ധാരാളമുണ്ടായിരുന്നതായി കരുതാന്‍ പാകത്തിന് ജന്തുക്കളുടെയും സസ്യങ്ങളുടെയും ഫോസിലുകള്‍ അവിടെനിന്ന് ലഭിച്ചിട്ടുണ്ട്.

ADVERTISEMENT

ഈ കാലഘട്ടത്തിലെ അക്യൂലിയന്‍ സമൂഹം ക്രമേണ പഴയ ചില തൊഴിലുപകരണങ്ങളുപേക്ഷിക്കുകയും പുതിയവ സ്വീകരിക്കുകയും ചെയ്തതോടെ മധ്യശിലായുഗത്തിലേയ്ക്കു കടന്നു. ഈ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളോടൊപ്പം ഡക്കാണില്‍ നിന്നും പൂര്‍വഘട്ടങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. 23 ഈ ഘട്ടത്തില്‍ ജനങ്ങള്‍ തടാകങ്ങളുടെയും കുളങ്ങളുടെയും കരകളിലും പുഴകളുടെ കരയിലെ വിശാലമായ ഭൂമികളിലുമാണ് കുടിപാര്‍ത്തിരുന്നത്. അവര്‍ ക്രമത്തില്‍ ഒരു സംസ്‌കൃതി വളര്‍ത്തിക്കൊണ്ടുവരുകയും ഇന്ത്യയിലാകെ അത് വ്യാപിക്കുകയും ചെയ്തുവെന്നാണ് മനസ്സിലാകുന്നത്. ഏതാണ്ട് ഇതേ രീതി തന്നെയാണ് 90000 വര്‍ഷങ്ങള്‍ക്കുമുമ്പ് ആഫ്രിക്കയിലും സംഭവിച്ചത്. 24ഒരുപക്ഷേ, ഏഷ്യയിലും ആഫ്രിക്കയിലും വികസിച്ചു വന്നത് ഒരേ പാരമ്പര്യത്തിന്റെ ഭിന്നശാഖകളാണെന്നും വരാം. അത്തരത്തില്‍ അതിശക്തമായ സാദൃശ്യങ്ങളാണ് ആഫ്രിക്കയും ഇന്ത്യയും തമ്മില്‍ കാണുന്നത്. 25പ്രാങ്ചരിത്രം പ്രകൃതിചരിത്രത്തിന്റെ ഒരു തുടര്‍ച്ചയാണെന്നും ജൈവപരിണാമവും സാംസ്‌കാരിക പുരോഗതിയും തമ്മില്‍ സാദൃശ്യമുണ്ടെന്നും ഗോര്‍ഡന്‍ ചൈല്‍ഡ് പ്രസ്താവിക്കുന്നു. സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ജീവിതത്തിന്റെ ഓരോ ചുവടുവയപ്പുകളിലും കാണാം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജീവിതവൃത്തികള്‍, കലാവിഷ്‌കാരങ്ങള്‍, തൊഴിലുപകരണങ്ങള്‍ എന്നിങ്ങനെ ഓരോ ഘടകവും അതിന്റെ നിര്‍മാതാക്കളുടെ ജീവിതദര്‍ശനത്തിന്റെയും അനുഭവങ്ങളുടെയും ആവിഷ്‌കാരമാണ്. കാട്ടാടുകള്‍ കട്ടിയായ രോമാവരണം കൊണ്ടും മനുഷ്യര്‍ ആടിന്റെ രോമമോ, തോലോ കൊണ്ടുണ്ടാക്കിയ കുപ്പായങ്ങള്‍ കൊണ്ടും ഹിമയുഗത്തിന്റെ തണുപ്പിനെ അതിജീവിക്കുന്നു. മുയലുകള്‍ നഖങ്ങളും മറ്റും ഉപയോഗിച്ച് മാളങ്ങളും മനുഷ്യര്‍ അതിനുപകരമുളള സാമഗ്രികള്‍കൊണ്ട് ആവാസസ്ഥാനവും ഉണ്ടാക്കുന്നതും ഈ പ്രകൃതിപാഠമാണ്.

ആനകള്‍ക്ക് ഹിമയുഗത്തില്‍ രോമം വളര്‍ന്ന് അവ മാമത്തുകളായതിനെ സൂചിപ്പിച്ചുകൊണ്ട് ഗോര്‍ഡന്‍ ചൈല്‍ഡ് എഴുതുന്നു: 26 മാമത്തുകള്‍ തങ്ങളുടെ പിന്‍തലമുറകള്‍ക്ക് ജനിതക പാരമ്പര്യമനുസരിച്ച് രോമകവചം പിറവിയിലേ നല്കുമ്പോള്‍, മനുഷ്യര്‍ സ്വയം രക്ഷയ്ക്കുളള വിദ്യ-തീകൂട്ടുന്നതിന്റെയും കുപ്പായമുണ്ടാക്കുന്നതിന്റെയും കല- ആദ്യംമുതല്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. അങ്ങനെ ആ കല സംക്രമിപ്പിച്ചിരുന്നത് ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും വഴിയായിരുന്നു. ഫ്രാന്‍സിലെ ഒരു ഗുഹയില്‍ വരച്ചിട്ടുളള മാമത്തിന്റെ ചിത്രം അദ്ദേഹം നല്കിയിട്ടുണ്ട്. കാലാവസ്ഥയോടും പരിതഃസ്ഥിതികളോടും ഏറ്റവും കൂടുതല്‍ ഇണങ്ങിപ്പോയ മാമത്തുകള്‍ക്ക്, കാലാവസ്ഥ മിത-ശീതോഷ്ണമാകുകയും തുന്ദ്രകളില്‍ അതനുസരിച്ചുളള സസ്യങ്ങള്‍ വളരുകയും ചെയ്തപ്പോള്‍ പിടിച്ചുനില്ക്കാനായില്ല. മനുഷ്യര്‍ സാഹചര്യങ്ങള്‍ക്കൊപ്പം മാറി അതിജീവിച്ചു. ജനിതകപരിണാമങ്ങളെമാത്രംആശ്രയിച്ചവ മിക്കവാറും നശിച്ചുവെന്നാണ് ജന്തു-പുരാശാസ്ത്രം (bio-archaeology) വെളി പ്പെടുത്തുന്നത്.

അനുഭവത്തിലൂടെയുളള ഈ പഠനം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെയാണെങ്കിലും മനുഷ്യന്റെ പഠനം പരിവര്‍ത്തന വിധേയമാണ്. ഭാഷ മനുഷ്യരെ ഇതരജന്തു വര്‍ഗങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തുന്നുവെന്നതുപോലെ, ഒരു വക്തൃ സമൂഹം പൊതുവില്‍ ചില ഭാഷണ-ഗ്രഹണതത്വങ്ങളംഗീകരിക്കുന്നു. അതായത് സാമൂഹിക ജീവിതത്തിന്റെ മൗലിക പ്രചോദനങ്ങളില്‍ ഒന്നായ ഭാഷ ഇങ്ങനെ പൊതുവായ ചില തത്ത്വങ്ങള്‍ അംഗീകരിക്കേണ്ടിവന്നത് അനിവാര്യമായ അവസ്ഥയിലാണ്. 27 ഭാഷ എന്നതുകൊണ്ട് ഉച്ചരിത ഭാഷ മാത്രമല്ല ആംഗ്യങ്ങളും വിവക്ഷിക്കപ്പെടുന്നു. സംഘടിത ജീവിതം വേട്ടയാടലിനും ഇരതേടലിനും പാര്‍പ്പിടസജ്ജീകരണങ്ങള്‍ക്കും മൃഗങ്ങളില്‍ നിന്നുളള സ്വരക്ഷയ്ക്കും പ്രകൃതി പ്രതിഭാസങ്ങളില്‍ നിന്നു രക്ഷ നേടുന്നതിനും അനിവാര്യമായ സാഹചര്യങ്ങളിലാണ് ഭാഷയും സംഘമായുളള ജീവിതവും മന്ത്രവാദം തുടങ്ങിയ ആചാരങ്ങളും ചിത്രീകരണ രീതികളുമൊക്കെ ആരംഭിച്ചത്.

ജീവോല്‍പ്പത്തി സംഭവിച്ചതെന്ന് യൂറോപ്യന്‍ പക്ഷപാതികളും വിശ്വസിക്കുന്ന ആഫ്രിക്കന്‍ സംസ്‌കാരം മുളപൊട്ടി വികസിച്ചത് മധ്യാഫ്രിക്കയിലുള്ള സഹാറയിലാണ്. അവിടുത്തെ ജനങ്ങള്‍ കറുത്തനിറമുള്ളവരും, ബര്‍ബര്‍, ഇന്തോ-യൂറോപ്യന്‍ ഭാഷകളില്‍ നിന്ന് ഭിന്നമായ ഭാഷ സംസാരിക്കുന്നവരുമായിരുന്നു. അവര്‍ ബി.സി. 4000 കഴിയുന്നതുവരെ ഫെസാന്‍ (Fezzan), ഹോഗര്‍ (Hogger) മേഖലയിലെ ഉയര്‍ന്ന മലമ്പ്രദേശങ്ങളിലാണ് താമസിച്ചിരുന്നത്. അവിടെയാണ് ആദിമമായ കെമെറ്റിക് (Kemetic) സംസ്‌കാരം പിറന്നത്. 28 ദ്രാവിഡര്‍, ഈജിപ്തുകാര്‍, സുമേറിയക്കാര്‍, നീഗ്രോ-കോര്‍ദോഫാനിയന്‍-മാണ്ടെ, ഇളമൈറ്റ് എന്നിവരുടെ ഉല്പത്തികേന്ദ്രമായ ഈ പ്രദേശം Fertile African Crescent എന്നാണറിയപ്പെട്ടിരുന്നത്. ഇവരുടെ വംശീയനാമം കുശൈറ്റുകള്‍ (Kushites) എന്നാണ്. വിന്റേഴ്‌സ്അവരെ പ്രോട്ടോ-സഹാറന്‍സ് എന്നാണ ്‌വിളിക്കുന്നത്. ഈജിപ്തുകാര്‍ ഇവരെ താ-സേതി (Tasetic), തെഹെനു (tehenu) എന്ന് വിളിക്കുന്നു. ഈജിപ്തിലെ നവീനശിലായുഗത്തിന് സഹാറന്‍ നവശിലായുഗസംസ്‌കാരവും അവിടുത്തെ ജനസമൂഹത്തിന്റെ വികാസവുമായി ഐകരൂപ്യമുണ്ടെന്ന ഫറീദിന്റെ നിരീക്ഷണം വിന്റേഴ്‌സ് ഉദ്ധരിക്കുന്നു. ഇന്ന് അവിടം മരുഭൂമിയാണെങ്കിലും 8000 വര്‍ഷംമുമ്പ് അവിടത്തെ മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ പ്രോട്ടോ സഹാറന്‍ സംസ്‌കാരം ഉയര്‍ന്നുവന്നു. അവര്‍ ഒറ്റ ഭാഷാഭാഷണ സമൂഹമായിരുന്നു. ഈ പ്രദേശത്തെ, ഈജിപ്റ്റുകാര്‍ ദൈവത്തിന്റെ ഭൂമി, ദൈവങ്ങളുടെ വീട് എന്നൊക്കെയാണ് സൂചിപ്പിച്ചിട്ടുള്ളത്. ഭാഷാപരമായും ദ്രാവിഡര്‍, ഇളമൈറ്റുകള്‍, സുമേറിയന്‍, കറുത്ത ആഫ്രിക്കന്‍ എന്നിവര്‍ക്ക് സാരമായ സാദൃശ്യങ്ങളുണ്ട്. സഹാറ മരുഭൂമിയായി മാറുന്നതുവരെ അവര്‍ അവിടെ താമസിച്ചു. പിന്നീടവര്‍, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ വ്യാപിക്കുന്നതോടെ അര്‍ത്തായിക് (Artaic, യുറാലിക് (Uralic) ഇന്തോ-യൂറോപ്യന്‍ ഭാഷകളുമായി ബന്ധപ്പെട്ടു. പുരാവസ്തുപരമായ തെളിവുകളും പ്രോട്ടോസഹാറന്‍ സമൂഹങ്ങളുടെ ഐക്യത്തെ തെളിയിക്കുന്നവയാണ്. ഈ ഘട്ടത്തെ ആഫ്രിക്കന്‍ ജലശിലായുഗം (African Aqua lithic) എന്നുവിളിക്കുന്നത് അവിടുത്തെ നദികള്‍, ജലാശയങ്ങള്‍, തടാകങ്ങള്‍ എന്നിവയുടെ സമൃദ്ധി മൂലമാണ്. അവരുടെ പ്രധാനസഞ്ചാരസൗകര്യം വള്ളങ്ങളായിരുന്നു.

വംശപരമായി ഉരുണ്ട തലയുള്ള പഴയ മെഡിറ്ററേനിയന്‍ നീഗ്രോകളായിരുന്നു അവര്‍. ബിസി 7000 ത്തോടെ, നീഗ്രോകളില്‍ നിന്ന് തീര്‍ത്തും ഭിന്നമെന്ന് പറയാന്‍ കഴിയാത്ത, കൂടുതല്‍ ഉയരവും ശരീരഘടനയുമുള്ള ഒരു വിഭാഗം മധ്യധരണ്യാഴിക്കാര്‍ പ്രത്യക്ഷപ്പെട്ടു; സഹാറയിലെ കാപ്‌സ, ഇന്നത്തെ കാഫ്‌സയില്‍ (Kafsa) ഇവരാണ് കാസ്പിയന്മാര്‍. കാസ്പിയന്‍ കളിമണ്‍ നിര്‍മാണ കൗശലം (Pottery) സുഡാനില്‍ നിന്ന് കിട്ടിയതാണ്. ഇവര്‍ സ്വയം കുശൈറ്റുകളെന്നു വിളിക്കുന്നു. ഈജിപ്ത്, ഏലാം, സുമര്‍, സിന്ധുനദീതടം എന്നിവിടത്തുകാരെല്ലാം മെഡിറ്ററേനിയന്മാരാണ്. അവരെല്ലാം സ്വയം കുശൈറ്റുകള്‍ (കുശാനവന്മാര്‍) എന്നു വിളിക്കുന്നുണ്ട്. കുശാനവന്മാര്‍ വമ്പിച്ച വില്ലാളികള്‍ എന്നറിയപ്പെടുന്നവരും നല്ല നാവികരുമാണ്. ഇവരില്‍ ഒരു വിഭാഗമാണ് ലോകത്ത് ആദ്യമായി നുബിയയിലെ ഖുസ്തൂളില്‍ ഏകദേശം 3300ബി.സി.യില്‍ ഒരു സാമ്രാജ്യം സ്ഥാപിച്ചത്. ഇത് ഈജിപ്ഷ്യന്‍ സംസ്‌കാരം സ്ഥാപിക്കപ്പെടുന്നതിന് നൂറുവര്‍ഷമെങ്കിലും മുമ്പാണ്. ഈജിപ്ത് ഭാഷയിലെ, ആ സാമ്രാജ്യത്തെകുറിക്കുന്ന nsw<ny swtഎന്ന വാക്കിന് തെക്കു നിന്നു വരുന്ന (മനുഷ്യന്‍) എന്നാണര്‍ത്ഥം. ആ സാമ്രാജ്യത്തിന്റെ പേര് താ-സേത് (Ta-sete). അര്‍ത്ഥം വില്ലിന്റെ ഭൂമി എന്ന്. അവിടത്തെ ജനതയെ താ-സേതി (Ta-Seti) വില്ലാളികളെന്നും വിളിക്കുന്നു. ആ ഭൂമിയെ ഈജിപ്തുകാര്‍ ദൈവത്തിന്റെ ഭൂമി എന്നു വിളിച്ചു.

കുശാനവന്മാര്‍ വ്യാപിച്ചിടത്തെല്ലാം കുഷ് എന്ന പേര് സ്വീകരിച്ചു. ഏറ്റവും പ്രധാന കുശാനവരാജ്യമാണ് ഈളം. അതിന്റെ തലസ്ഥാനത്തിന് ഇളമൈറ്റുകള്‍ കുസ്സി (Kussi) എന്ന് പേരിട്ടു. അക്കാഡിയന്‍ ഭാഷയിലും ഈളത്തെ വില്ലിന്റെ നാട് എന്ന് പരാമര്‍ശിക്കുന്നു. ചൈനീസ് ഗോത്ര വര്‍ഗക്കാരും ബൈബിളു (ജര്‍മിയയില്‍) മെല്ലാം ‘ഈളത്തെ-കാഷ്ത്തി (Khastic) ഈളത്തിന്റെ വില്ല്-എന്ന് പരാമര്‍ശിക്കുന്നുണ്ട്. 29 ഇവരുടെ BRWന് (Black and Red ware) ബി.സി.4500-3500 വര്‍ഷം പഴക്കമുണ്ട്. (Hoffman1979). ആ.ഇ 3000നുശേഷം പ്രത്യേകിച്ച് ബി.സി. 2500 ഓടെയാണ് പ്രോട്ടോസഹാറന്മാര്‍ യൂറേഷ്യന്‍ ജനതയുമായി കാര്യമായ രീതിയില്‍ ഇടപെട്ടുതുടങ്ങിയത്. കുശാനവരുടെ BRW തെക്കനാഫ്രിക്ക, തെക്ക് പടിഞ്ഞാറെ ഏഷ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ചൈന വരെയുള്ള പ്രദേശങ്ങളിലൊക്കെ കണ്ടെത്തിയിട്ടുണ്ട്. കറുപ്പും ചുവപ്പും പാത്രങ്ങളുടെ പ്രധാന കേന്ദ്രം മധ്യാഫ്രിക്കയാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

(തുടരും)

പരാമൃഷ്ടകൃതികള്‍
21 Acheulian culture) (Pre historic colonization of India (e-mail, [email protected].) P-493. V.N. Misra
22 മനുഷ്യവംശത്തിന്റെ ഉല്‍പ്പത്തി : വി.പി. അലക്‌സേയെവ്. പുറം 362. പ്രോഗ്രസ്സ് പബ്.1989
23 Pre historic colonization of India (e-mail,[email protected].) V.N. Misra
24 Dravidians and Africans Edited by Prof.Aravaanan Senagal University
25 മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു: ഗോര്‍ഡന്‍ ചൈല്‍ഡ് (വിവ. സി.അച്യുതമേനോന്‍) പുറം-12.
കേ.ഭാ.ഇ. 1991
26 ഇ.പു. പു.15
27 ഇ.പു. പുറം-23.
28 ProtoSaharan Home land of the Dravidian, African,Sumerian and Elamite People. FertileAfrican
Crescent: Clyde. A.Winters.P1/9) Fertile African Crescent (Anselin 1989) pp 16, 1981,1985, 1991
* ഏഷ്യയും ആഫ്രിക്കയും ഒന്നായി കിടന്നതിനാല്‍ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് രണ്ടും രണ്ടായി പരാമര്‍ശിക്കുകയാണെന്ന് വരാം. കാരണം ഉഷ്ണമേഖലാ പ്രദേശങ്ങളിലും അല്‍പോഷ്ണപ്രദേശങ്ങളിലുമാണ് മനുഷ്യോല്‍പ്പത്തി എന്ന് അലക്‌സെവ് വ്യക്തമാക്കുന്നു.
29 ഇ.പു. പുറം 2/9

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies