Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

വെള്ളാപ്പള്ളി പറഞ്ഞ സത്യത്തെ ഭയപ്പെടുന്നതാര്?

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
18 April 2025

മലപ്പുറം ജില്ലയിലെ സാമൂഹിക സാഹചര്യങ്ങളെ സംബന്ധിച്ച് വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനക്കെതിരെ ഇടതുപക്ഷവും വലതുപക്ഷവും ഇസ്ലാമിക ഭീകരരും രംഗത്തുവന്നിരിക്കുകയാണല്ലോ. വെള്ളാപ്പള്ളി പറഞ്ഞതില്‍ എന്താണ് തെറ്റ്? മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവും ആണെന്നും ഈഴവ വിഭാഗങ്ങള്‍ അവിടെ കടുത്ത അവഗണന നേരിടുകയാണെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഈഴവസമുദായാംഗങ്ങള്‍ ഭയപ്പാടോടെയാണ് മലപ്പുറത്ത് ജീവിക്കുന്നതെന്നും സംഘടിത വോട്ടുബാങ്കായി നില്‍ക്കാത്തതാണ് തങ്ങള്‍ നേരിടുന്ന അവഗണനയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവിടെ സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ പോലും കഴിയാനാകാത്ത സ്ഥിതിയാണ്. വോട്ട് കുത്തുന്ന യന്ത്രങ്ങള്‍ മാത്രമായി മലപ്പുറത്തെ ഈഴവസമുദായവും മറ്റു പിന്നാക്കവിഭാഗവും മാറി. സംസ്ഥാനത്ത് ഒട്ടാകെ നിലനില്‍ക്കുന്ന സാഹചര്യമാണിത്. സംഘടിച്ചു നില്‍ക്കാത്തതാണ് ഈ അവഗണനയ്ക്ക് കാരണം. മലപ്പുറത്ത് സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ സാമ്പത്തിക നീതി ഈഴവര്‍ക്ക് ലഭിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് സമുദായാംഗങ്ങള്‍ക്ക് ഇടം ലഭിക്കുന്നത്. മറ്റു ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ കണ്ണേ കരളേ എന്ന് പറയുന്നവര്‍ ഈഴവരുടെ വോട്ട് പെട്ടിയിലാക്കിയശേഷം ആലുവ മണപ്പുറത്തെ പരിചയം പോലും കാണിക്കാറില്ല. മഞ്ചേരിയില്‍ അവിടെയൊരു സ്ഥാപനം ഉള്ളതിനാല്‍ ഈഴവരില്‍ ചിലര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം ഉണ്ടായെന്നും മഞ്ചേരി എന്‍എസ്എസ് കോളേജിനെ പരാമര്‍ശിച്ച് വെള്ളാപ്പള്ളി പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവന വന്‍ രാഷ്ട്രീയ വിവാദമാക്കി മാറ്റാനുള്ള ശ്രമമാണ് ഇടതുമുന്നണിയും വലതുമുന്നണിയും ജിഹാദികളും ഒരേപോലെ നടത്തുന്നത്. മലപ്പുറം ജില്ലയില്‍ ഇസ്ലാമികതീവ്രവാദത്തിന് ശക്തികൂടുകയും ഇസ്ലാംമതവിശ്വാസികള്‍ ഭൂരിപക്ഷമാവുകയും ചെയ്തതിനുശേഷം ഇന്ന് നടക്കുന്നത് താലിബാന്‍ മാതൃകയിലുള്ള മുസ്ലിം ആധിപത്യമാണ് എന്ന കാര്യത്തില്‍ സംശയമില്ല. മലപ്പുറം ജില്ലയിലെ ഈഴവര്‍ മാത്രമല്ല, മൊത്തം ഹിന്ദുസമൂഹവും ക്രിസ്ത്യാനികളും ഇതേപ്രശ്‌നം ഒരേ രീതിയില്‍ അനുഭവിക്കുന്നുണ്ട്. മുസ്ലിം സമൂഹം ജനസംഖ്യയില്‍ നേടുന്ന ഓരോ ശതമാനം വര്‍ദ്ധനയും സാമൂഹികജീവിതത്തെയും മറ്റു മതങ്ങളോടുള്ള പെരുമാറ്റത്തെയും എങ്ങനെ ബാധിക്കുമെന്ന് എക്‌സ് മുസ്ലിമായ അലി സിന വളരെ വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഇന്ന് നടക്കുന്ന സംഭവവികാസങ്ങള്‍ ഏതാണ്ട് അതേ മാതൃകയില്‍ തന്നെയാണ് എന്നു കാണുമ്പോഴാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനേക്കാള്‍ ഗൗരവമായ താലിബാനിസം മലപ്പുറത്ത് അരങ്ങേറുന്നു എന്ന് മനസ്സിലാവുക. ഇത് തുറന്നുപറഞ്ഞതിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശനെ വേട്ടയാടാനും അപമാനിക്കാനും ശ്രമിക്കുന്നവര്‍ സത്യത്തിന് മുന്നില്‍ ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്ത്തി നില്‍ക്കുന്നവരാണ്.

മലപ്പുറം ജില്ലയില്‍ മുസ്ലീങ്ങളല്ലാത്തവര്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയുടെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ഏറ്റവും ആദ്യത്തേത് തുഞ്ചന്‍പറമ്പിലെ എഴുത്തച്ഛന്‍ പ്രതിമ തന്നെയാണ്. തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ കൃതികള്‍ രചിക്കുകയും മലയാളഭാഷയെ പോഷിപ്പിക്കുകയും ചെയ്ത തുഞ്ചന്‍പറമ്പില്‍, എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. തിരൂരില്‍ തുഞ്ചന്‍പ്രതിമ ഉയരാത്തതിന്റെ കാരണം തിരൂര്‍ മുന്‍സിപ്പാലിറ്റി ഭരിക്കുന്ന മുസ്ലിം ലീഗിന്റെ എതിര്‍പ്പും പ്രതിമകള്‍ക്കെതിരായ ഇസ്ലാമികസമൂഹത്തിന്റെ നിലപാടുമാണ്. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന് ഒരു ജില്ലയിലോ താലൂക്കിലോ ഭൂരിപക്ഷം ഉണ്ടായാല്‍ അവിടെ ആ മതവിഭാഗത്തിന്റെ താല്‍പര്യം മാത്രം നടപ്പിലാക്കിയാല്‍ മതി എന്ന് ഭരണകൂടം തീരുമാനിക്കുന്നത് ശരിയാണോ? തുഞ്ചന്‍പറമ്പില്‍ സ്ഥാപിക്കാന്‍ ഒരുങ്ങിയ പ്രതിമ ഇന്നും എവിടെയോ കെട്ടിമൂടി വച്ചിരിക്കുകയാണ്. തുഞ്ചന്‍പറമ്പിന്റെ ഭരണസമിതിയിലും സംസ്ഥാന ഭരണകൂടത്തിലും ഒക്കെ പലതവണ ഇടതുമുന്നണിയും വലുത് മുന്നണിയും മാറിമാറി വന്നെങ്കിലും തുഞ്ചന്‍പ്രതിമ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനും ആര്‍ജ്ജവത്തോടെ അത് നടപ്പിലാക്കാനും ഇരു മുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ല. കേരളത്തിലെ സനാതനധര്‍മ്മ വിശ്വാസികള്‍ക്ക് മാത്രമല്ല, മലയാളഭാഷയെ സ്‌നേഹിക്കുന്ന മുഴുവന്‍ മലയാളികള്‍ക്കും തുഞ്ചന്‍പറമ്പിലെ പ്രതിമാസ്ഥാപനം ഒരു അഭിമാനപ്രശ്‌നം തന്നെയാണ്. അഫ്ഗാനിസ്ഥാനിലെ ഫാമിയാന്‍ പ്രതിമകള്‍ ജിഹാദി ഭീകരര്‍ നീക്കം ചെയ്തപ്പോള്‍ അത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപരാധമായി. ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മൂല്യങ്ങളുടെയും പ്രതീകമായി നിലനിന്നിരുന്ന ആ പ്രതിമകളെ മതവിശ്വാസത്തിന്റെ പേരില്‍ നശിപ്പിച്ച അതേ ജിഹാദി മനോഭാവമാണ് മലപ്പുറത്തെ ഒരുവിഭാഗമെങ്കിലും വെച്ചുപുലര്‍ത്തുന്നത്. മലപ്പുറം ജില്ലയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും അവിടുത്തെ ഇതരമതസ്ഥര്‍ മുഴുവന്‍ സമാധാനപരമായും സന്തോഷത്തോടെയും വിശ്വാസപൂര്‍ണ്ണതയോടുമാണ് ജീവിക്കുന്നതെന്നും ആണയിടുന്ന വി.ഡി.സതീശനും എം.വി.ഗോവിന്ദനും തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനുള്ള തന്റേടം ഉണ്ടോ? ഇതൊരു വെല്ലുവിളിയായി സ്വീകരിക്കാന്‍ കേരളത്തിലെ ഭരണകക്ഷിയുടെയും പ്രതിപക്ഷകക്ഷിയുടെയും നേതാക്കന്മാര്‍ തയ്യാറുണ്ടോ? അതിന് കഴിയില്ലെങ്കില്‍ മലപ്പുറം ജില്ലയില്‍ എല്ലാം ഭംഗിയാണെന്ന് പ്രസ്താവന നടത്തി ആശ്വസിക്കുന്നതിലര്‍ത്ഥമില്ല.

ADVERTISEMENT

മലപ്പുറം ജില്ലയിലെ പൊന്നാനി മുതല്‍ കോഴിക്കോട് അതിര്‍ത്തി വരെയുള്ള കടലോരപ്രദേശത്തു നിന്ന് ധീവര സമുദായങ്ങള്‍ അടക്കമുള്ള ഹൈന്ദവരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഒഴിവാക്കി കടലോരം പൂര്‍ണ്ണമായും തങ്ങളുടെ കൈവശമാക്കിയ ഇസ്ലാമിക തീവ്രവാദികളുടെ മനോഭാവത്തെ എങ്ങനെ കാണുന്നു, എങ്ങനെ വിലയിരുത്തുന്നു എന്നുകൂടി ഇവര്‍ക്കുവേണ്ടി കുഴലൂതാന്‍ വരുന്ന രാഷ്ട്രീയ നേതാക്കള്‍ വ്യക്തമാക്കണം. വെള്ളയില്‍ മുതല്‍ പൊന്നാനി വരെയുള്ള ഏതാണ്ട് 90 കിലോമീറ്റര്‍ ദൂരം പൂര്‍ണ്ണമായും ഹിന്ദുവിമുക്തമാക്കാനാണ് ഇസ്ലാമിക ഭീകരര്‍ ശ്രമിച്ചത്. കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള തീരപ്രദേശം പൂര്‍ണ്ണമായും തങ്ങളുടെ കൈവശമാക്കാനാണ് ഇസ്ലാമിക ഭീകരസംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏഴിമല നാവിക അക്കാദമിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയത് അവര്‍ തന്നെയായിരുന്നു. കണ്ണൂരില്‍ അഴീക്കോട്, അഴീക്കര, ധര്‍മ്മടം, തലശ്ശേരി പ്രദേശങ്ങളും പയ്യാമ്പലവും ഇസ്ലാമിക തീവ്രവാദികളുടെ കയ്യിലാണ്. കൊയിലാണ്ടിയിലും വെള്ളയിലും ബേപ്പൂരിലും നേരത്തെതന്നെ സംഘര്‍ഷം ഉണ്ടായിരുന്നു. താനൂര്‍ കടപ്പുറത്ത് ഒട്ടുംപുറത്ത് സച്ചിദാനന്ദന്‍ എന്ന ഹിന്ദുവിന്റെ ഒരു വീട് മാത്രമേ അവശേഷിച്ചിരുന്നുള്ളു. അതാകട്ടെ, അയോധ്യാസംഭവത്തിന്റെ കാലത്ത് തീവച്ച് നശിപ്പിക്കുകയും ചെയ്തു. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത് അന്വേഷണത്തിലെ പിഴവുകള്‍ കാരണമായിരുന്നു. മലപ്പുറം ജില്ലയിലെ കടപ്പുറത്തുനിന്ന് ഇതരമതസ്ഥരെ പൂര്‍ണ്ണമായും ഒഴിവാക്കിയത് ബോധപൂര്‍വ്വമല്ലെന്ന് കേരളസമൂഹം കരുതുന്നുണ്ടോ?

അയോദ്ധ്യാ സംഭവത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ അരങ്ങേറിയ ഹിന്ദുവേട്ട മറക്കാനാവാത്തതാണ്. ആര്‍എസ്എസ്സുമായോ ഹൈന്ദവ സംഘടനകളുമായോ യാതൊരു ബന്ധവുമില്ലാത്ത ധാരാളം പേര്‍ ആക്രമിക്കപ്പെട്ടു. മഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പുല്ലാരമൂച്ചിക്കലില്‍ പ്രകടനം നടക്കുമ്പോള്‍ അതുവഴി പോയ പട്ടന്മാര്‍തൊടി അറുമുഖനെ കണ്ട് ആരോ വിളിച്ചുപറഞ്ഞു, ‘പള്ളി പൊളിച്ച നായ ഇതാ പോകുന്നേ’ എന്ന്. തുടര്‍ന്ന് ജനക്കൂട്ടം ഒന്നടങ്കം അയാളെ ആക്രമിക്കുകയായിരുന്നു. കൃഷിസ്ഥലത്ത് നിന്ന് വരികയായിരുന്ന അയാള്‍ കയ്യിലുണ്ടായിരുന്ന കത്തിവീശി രക്ഷപ്പെട്ടെങ്കിലും കുറച്ചുകഴിഞ്ഞ് ഒരുസംഘം മുസ്ലീങ്ങള്‍ അയാളുടെ വീടുവളഞ്ഞ് ആക്രമിക്കുകയായിരുന്നു. പട്ടന്മാര്‍തൊടി വേണു, സുരേന്ദ്രന്‍ എന്നിവര്‍ പോലീസിന് ഫോണ്‍ ചെയ്യാന്‍ വേണ്ടി അടുത്തുള്ള അഡ്വക്കേറ്റ് രാജേന്ദ്രന്റെ വീട്ടിലേക്ക് ഓടിയെത്തിയെങ്കിലും അവിടെ എത്തിയ കലാപകാരികള്‍ അവരെ ആക്രമിച്ചു കൊല്ലുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് 1992 ഡിസംബര്‍ 21 ലെ ഇന്ത്യ ടുഡേ ഇങ്ങനെ പറയുന്നു ‘1921 ലെ മാപ്പിളലഹളക്കുശേഷം ഏറനാട്ടിലെ മണ്ണ് ഒരിക്കല്‍ക്കൂടി മനുഷ്യരക്തം കൊണ്ട് ചുവന്നു. അയോധ്യാ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ മലപ്പുറം ജില്ലയില്‍ കൊള്ളയും കൊള്ളിവെപ്പും ആരംഭിച്ചു. വര്‍ഗീയകലാപ വിമുക്ത പ്രദേശമെന്ന് കീര്‍ത്തി നേടിയിരുന്ന ജില്ല മതഭ്രാന്തന്മാരുടെ കൂത്തരങ്ങായി മാറി. വീടുകള്‍ തീവെച്ചുനശിപ്പിച്ചു. നിരപരാധികള്‍ കൊലചെയ്യപ്പെട്ടു’.

1993 ജനുവരി മൂന്നിലെ കേരളശബ്ദം ഇങ്ങനെ പറഞ്ഞു, ‘മാപ്പിളലഹളയെ ഓര്‍മ്മിപ്പിക്കുന്ന ഈ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ടതും ഒരിടത്തുമാത്രം ഒതുങ്ങിയതുമാണെന്നത് ആശ്വാസകരം തന്നെ. പക്ഷേ, അതിന്റെ കാരണങ്ങള്‍ കണ്ടെത്താതിരുന്നുകൂടാ. ജില്ലയില്‍ ടൗണ്‍പ്രദേശത്ത് സംഘര്‍ഷം ഉണ്ടായെന്നു പറയുന്നത് മഞ്ചേരി മുന്‍സിപ്പാലിറ്റിക്കടുത്താണ്. അതിനോട് ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഈ കൊള്ളകളില്‍ ചിലതൊക്കെ നടന്നത്. തിയേറ്ററിലെ തീ തിരകളില്‍നിന്ന് പുരപ്പുറത്തേക്ക് ഇറങ്ങി. പോസ്റ്ററുകളിലെ സംഘര്‍ഷം മനുഷ്യരെ തമ്മില്‍ അകറ്റി. ഇത് വര്‍ഷങ്ങളായി നടന്ന ആസൂത്രണത്തിന്റെ ഭാഗം തന്നെയായിരുന്നു’.

അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിന്റെ പേരില്‍ മുഖപ്രസംഗം എഴുതിയ ഒരു മാധ്യമവും മലപ്പുറം ജില്ലയില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തതിനെക്കുറിച്ച് വാര്‍ത്തകള്‍പോലും കൊടുത്തില്ല. മലപ്പുറത്തെ അന്നത്തെ എസ്പി ആയിരുന്ന മുഹമ്മദ് യാസീന്റെ കണ്‍മുന്നില്‍വെച്ച് ശബരിമല തീര്‍ത്ഥാടകരുടെ കെട്ടഴിപ്പിച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന് സിന്ദാബാദ് വിളിച്ച് തേങ്ങയടിപ്പിച്ച സംഭവം മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് അന്നത്തെ പോലീസ് മേധാവി സി.സുബ്രഹ്മണ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. മലപ്പുറം ജില്ലയിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ശക്തമായ ബഹിര്‍സ്ഫുരണമാണ് അവിടുത്തെ സാമൂഹിക ജീവിതത്തില്‍ പ്രകടമാകുന്നത്. അരുണ്‍കുമാര്‍ സിന്‍ഹ ജൂനിയര്‍ മലബാറിലെ ഭീകരവാദ പ്രവര്‍ത്തനത്തെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ മലപ്പുറത്തെ പ്രവര്‍ത്തനം അക്കമിട്ട് നിരത്തിയിരുന്നു. ഉത്തരേന്ത്യയില്‍പോലും നടക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് മലപ്പുറത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകളും പരീക്ഷകളും ഉപേക്ഷിച്ചുപോലും വിദ്യാര്‍ത്ഥികള്‍ മദ്രസകളില്‍ പോകുന്നു. രാത്രി വളരെ വൈകുംവരെ മദ്രസ ക്ലാസുകള്‍ നടക്കുന്നു. സിനിമാ തിയേറ്ററുകള്‍, കള്ള് ഷാപ്പുകള്‍, ചാരായ ഷാപ്പുകള്‍ എന്നിവ തീവച്ച് നശിപ്പിക്കുന്നു. ഇടക്കാലത്ത് അപ്രത്യക്ഷമായിരുന്ന പര്‍ദ്ദയും ബുര്‍ഖയും മടങ്ങിവരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെ ആക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു മുസ്ലീം വിവാഹം പോലും വീഡിയോയില്‍ എടുക്കരുതെന്ന് മുല്ലകളുടെ തീരുമാനം വരുന്നു. മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന ഇതര മതക്കാരെയും പുനര്‍മതപരിവര്‍ത്തനം ചെയ്യുന്നവരെയും ആക്രമിക്കുക അല്ലെങ്കില്‍ വധിക്കുക, മതപരിവര്‍ത്തനം, ദേശീയഗാനത്തെ എതിര്‍ക്കല്‍, വാണിജ്യ വ്യാപാരസ്ഥാപനങ്ങളിലും തന്ത്രപ്രധാന സ്ഥലങ്ങളിലും മതത്തിന് ഭൂരിപക്ഷം ഉണ്ടാക്കാനുള്ള ശ്രമം എന്നിവ ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

1990-91 ലാണ് മലപ്പുറം ജില്ലയില്‍ ഇസ്ലാമികതീവ്രവാദം ശക്തമായത്. ഇക്കാലത്താണ് ഇസ്ലാമിന് വിരുദ്ധമാണെന്ന് മതമൗലികവാദികള്‍ വിശ്വസിച്ചിരുന്ന എല്ലാത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും ആക്രമണമുണ്ടായത്. ഇവയില്‍ ആദ്യത്തേത് സിനിമാ തിയേറ്ററുകള്‍ ആയിരുന്നു. സിനിമ ഇസ്ലാമിന് ഹറാമാണെന്ന് പറഞ്ഞാണ് തീയേറ്ററുകള്‍ കത്തിക്കാന്‍ തുടങ്ങിയത്. തീപ്പെട്ടികൊള്ളികള്‍ കൂട്ടിവെച്ച് സിഗരറ്റുമായി കൂട്ടിക്കെട്ടി കത്തിച്ച് ഓലമേഞ്ഞ തീയറ്ററുകളുടെ മേല്‍ക്കൂരയിലേക്ക് എറിയുകയായിരുന്നു രീതി. കുറ്റിപ്പുറം മീന, ചങ്ങരംകുളം സബീന, വളാഞ്ചേരി പോപ്പുലര്‍ തുടങ്ങിയ തീയേറ്ററുകള്‍ ഇങ്ങനെ അഗ്‌നിക്കിരയാക്കിയതാണ്. ഓലപ്പുരകള്‍ അല്ലാത്ത തീയേറ്ററുകളിലെ വെള്ളിത്തിരകളും ചിലയിടങ്ങളില്‍ തീവെച്ച് നശിപ്പിച്ചു. ഇതുകൂടാതെ വണ്ടൂര്‍, കുറ്റിപ്പുറം മേഖലയിലെ കള്ളുഷാപ്പുകളും വ്യാപകമായി നശിപ്പിച്ചു. മലപ്പുറം ജില്ലയില്‍ കൂണുപോലെ പൊന്തുന്ന ഇസ്ലാമിക സംഘടനകളും ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും ശ്രദ്ധേയമാണ്. മുസ്ലിം ഐക്യവേദി, മുസ്ലിം പ്രതികരണവേദി, ജിഹാദ് കമ്മിറ്റി, യുവജനവേദി, ഇസ്ലാമിക് ദാവാ മിഷന്‍, മുജാഹിദീന്‍, അല്‍ഉമ്മ, എന്‍ഡിഎഫ്, ആദംസേന, ജിഹാദി കോണ്‍ഗ്രസ്, ജിഹാദി കോണ്‍ഫറന്‍സ് തുടങ്ങി നിരവധി സംഘടനകള്‍ 1990 നു ശേഷം മലപ്പുറത്ത് രൂപപ്പെട്ടു. കൂടാതെയാണ് നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയും. ജമാഅത്തെ ഇസ്ലാമിയുടെ സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും. 2000 വരെ സിമിയുടെ പ്രസിഡന്റ് സ്ഥാനത്ത് മലയാളികള്‍ മാത്രമേ വന്നിട്ടുള്ളൂ എന്നതുകൂടി ശ്രദ്ധയില്‍ വരുമ്പോഴാണ് ഇവരുടെ പ്രവര്‍ത്തനത്തിന്റെ ശക്തി എത്രമാത്രമാണ് എന്ന് മനസ്സിലാക്കുക.

മലപ്പുറം ജില്ലയിലെ കടലുണ്ടിപ്പുഴയില്‍ പറപ്പൂര്‍ കൂമന്‍കൊല്ലി പാലത്തിന്റെ അടിയില്‍നിന്ന് നൂറോളം പൈപ്പ് ബോംബുകള്‍ കണ്ടെടുത്ത കാര്യം ഓര്‍മ്മിക്കുക. ഇനിയും അതിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളും ഫോറന്‍സിക് വിഭാഗവും പറഞ്ഞത് ആ ഓരോ ബോംബും 40 നില കെട്ടിടം തകര്‍ക്കാന്‍ കഴിയുന്നത്ര ശക്തിയുള്ളതാണ് എന്നാണ്. റിമോട്ട് ഉപയോഗിച്ച് ദൂരെനിന്ന് പൊട്ടിക്കാന്‍ കഴിയുന്നതായിരുന്നു ഈ ബോംബുകള്‍. ഇത് കൂടാതെ പേന ബോംബുകളും ടിഫിന്‍ ബോക്‌സ് ബോംബുകളും ഒക്കെ മലപ്പുറത്ത് ഉണ്ടായി എന്നകാര്യം മറക്കരുത്. 2018 കൂമന്‍കൊല്ലി പുഴയില്‍നിന്ന് അതിശക്തമായ അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ബോംബായിരുന്നു പിടിച്ചെടുത്തത്.

മലപ്പുറം ജില്ലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ പറയുന്നതിന് എത്രയോകാലം മുമ്പുതന്നെ സിപിഎം നേതാവും വണ്ടൂര്‍ എംഎല്‍എയും ആയിരുന്ന എന്‍.കണ്ണന്‍ നിയമസഭയില്‍ ഇതേകാര്യം പറഞ്ഞിരുന്നു. നോമ്പുകാലത്ത് ഇതരമതസ്ഥര്‍ക്ക് ഭക്ഷണം നല്‍കുന്ന ഹോട്ടലുകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുക, മറ്റു മതസ്ഥരെ ഭക്ഷണം പോയിട്ട് വെള്ളം പോലും കുടിക്കാന്‍ അനുവദിക്കാതിരിക്കുക, ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കറുപ്പ് വസ്ത്രവും ഇരുമുടിയും മറ്റും വില്‍ക്കുന്നത് തടയുക തുടങ്ങി തീവ്രവാദപ്രവര്‍ത്തനം അതിശക്തമായിരിക്കുന്നു എന്നും ഇതില്‍ നടപടി വേണമെന്നും 1998 ല്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ അന്നത്തെ ധനമന്ത്രി ടി.ശിവദാസമേനോന്‍ അതിശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് സഭയ്ക്ക് ഉറപ്പുനല്‍കിയതാണ്. ഈ സംഭവത്തില്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല എന്നതാണ് വാസ്തവം.

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ വോട്ടുബാങ്കിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശനെ ചട്ടം പഠിപ്പിക്കാന്‍ ജിഹാദികളും ഇടതു-വലതു മുന്നണികളും ശ്രമിക്കരുത്. വെള്ളാപ്പള്ളി മാത്രമല്ല, ജി.സുകുമാരന്‍ നായരും ഇക്കാര്യത്തില്‍ നിലപാടെടുക്കണം. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള മുഴുവന്‍ ഹിന്ദുക്കളും ജാതിക്കതീതമായി, ജാതിരഹിത ഹിന്ദുവായി ഇക്കാര്യത്തില്‍ രംഗത്തുവരണം. മലപ്പുറം ജില്ലയിലെ ക്രൂരമായ ഹിന്ദു പീഡനം തുറന്നുകാട്ടിയ ദുരവസ്ഥ എഴുതിയതിനാണ് മഹാകവി കുമാരനാശാനെതിരെ മുസ്ലീം യുവജനസംഘം പ്രമേയം പാസ്സാക്കിയതും ആസൂത്രിത ജലസമാധിയിലൂടെ അദ്ദേഹത്തെ വധിച്ചതെന്നും മറക്കരുത്. കുമാരനാശാന്റെ പിന്‍ഗാമിയായ വെള്ളാപ്പള്ളിയെ സംരക്ഷിക്കാനുള്ള ബാധ്യത അതുകൊണ്ടുതന്നെ ഹിന്ദുസമൂഹത്തിനുണ്ട്.

Tags: ജമാഅത്തെ ഇസ്ലാമിമലപ്പുറംവെള്ളാപ്പള്ളി നടേശന്‍
Share1TweetSendShare

Related Posts

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

ഹിന്ദുക്കളും ജീവിച്ചോട്ടെ

ഹിന്ദുക്കളും ജീവിച്ചോട്ടെ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies