Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ജനാധിപത്യത്തെ വിഴുങ്ങുന്ന മുസ്ലിം ജനസംഖ്യ (ജനസംഖ്യയിലെ മതംമാറ്റങ്ങള്‍ 7)

മുരളി പാറപ്പുറംമുരളി പാറപ്പുറം
11 April 2025

ഇസ്ലാമും ജനാധിപത്യവും തമ്മില്‍ വേര്‍പെടുത്താനാവാത്ത വിധം എന്തോ വിശുദ്ധമായ ബന്ധം ഉണ്ടെന്നാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും കപട മതേതരത്വത്തിന്റെയും വക്താക്കള്‍ പ്രചരിപ്പിച്ചിട്ടുള്ളത്. ഇടതുജിഹാദികളും ഈ പ്രചാരണം ഏറ്റെടുക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇസ്ലാമും ജനാധിപത്യവും പോലെ വിരുദ്ധമായ യാതൊന്നും ലോകത്ത് ഇല്ലെന്നുതന്നെ പറയാം. ജനാധിപത്യം പുലരുന്നിടത്ത് സ്വാഭാവികമായിത്തന്നെ ഇസ്ലാം ഉണ്ടാകുമായിരിക്കാം. പക്ഷേ ഇസ്ലാമിക ആധിപത്യം നിലനില്‍ക്കുന്ന ഒരിടത്തും ജനാധിപത്യം ഉണ്ടാവുകയില്ല. ഇസ്ലാമിന്റെ ചരിത്രം പഠിക്കുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടും. ആധുനികകാലത്തും മാറ്റമില്ലാതെ തുടരുന്ന അവസ്ഥയാണിത്. മുസ്ലിം ജനസംഖ്യ ഭൂരിപക്ഷം ആകേണ്ടതില്ല, നിര്‍ണായകമാകുന്ന സമൂഹങ്ങളില്‍നിന്ന് മതേതരത്വം മാത്രമല്ല ജനാധിപത്യവും അപ്രത്യക്ഷമാകും.

Google NewsAdd Kesari Weekly as a preferred source on Google

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് യൂറോപ്പ് ഉറക്കത്തിലാണ്ട് കിടന്നപ്പോള്‍, ഭാരതം കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നപ്പോള്‍ രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കള്‍ ഉണര്‍ന്നിരുന്ന് മതാധിപത്യത്തിനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു. ജനാധിപത്യത്തില്‍ അധികാരം നേടുന്നതില്‍ ജനങ്ങളുടെ എണ്ണത്തിനാണ് പ്രാധാന്യമെന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നു. വോട്ടര്‍മാരുടെ പിന്തുണയാണ് സ്ഥാനാര്‍ത്ഥിയെയും രാഷ്ട്രീയപാര്‍ട്ടിയെയും ജയിപ്പിക്കുന്നതും തോല്‍പ്പിക്കുന്നതുമെന്നും വ്യക്തമാണല്ലോ. ഇത് അറിയാത്ത കേവല ജനാധിപത്യ വിശ്വാസികള്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടവരാണ്. ലോകത്തില്‍ ആധിപത്യത്തിന് ശ്രമിക്കുന്ന ഇസ്ലാമിക ശക്തികള്‍ മതപരമായ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇക്കാര്യത്തില്‍ അവര്‍ വിജയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ പല ഭാഗത്തും അധികാരം പിടിക്കാനുള്ള ആപല്‍ക്കരമായ ആയുധമായി മുസ്ലിം ജനസംഖ്യ ഉപയോഗിക്കപ്പെടുകയാണ്. അതിവേഗത്തിലുള്ള ജനസംഖ്യാ വര്‍ദ്ധനവിലൂടെ ഏറ്റെടുക്കേണ്ടതായ ഇടങ്ങളുടെ മുന്‍നിരയിലാണ് ക്രൈസ്തവ യൂറോപ്പിനെയും ഹൈന്ദവ ഭൂരിപക്ഷമുള്ള ഭാരതത്തെയും ഇസ്ലാമിസ്റ്റുകള്‍ കാണുന്നത്. 2047 ല്‍ ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കുമെന്നാണല്ലോ ജിഹാദികളുടെ പ്രഖ്യാപനം. നാല് നൂറ്റാണ്ടോളം നീണ്ട ഇടവേളക്കു ശേഷം തീവ്ര ഇസ്ലാം ആക്രമിക സ്വഭാവം വീണ്ടെടുത്തിരിക്കുകയാണ്.

ആധിപത്യത്തെ കേന്ദ്രീകരിച്ചുള്ള മതമാണ് ഇസ്ലാം. ഖുറാനില്‍ നിന്നും ഹദീസില്‍ നിന്നും ഇവയുടെ ആധികാരിക വക്താക്കളില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. ‘ദാറുല്‍ ഇസ്ലാം’ ആണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. പ്രവാചകന്റെ മതം സ്വീകരിക്കാന്‍ അവിശ്വാസികളെ ക്ഷണിക്കുക എന്നതാണ് ഇതിനുള്ള ഒരു മാര്‍ഗ്ഗം. ഇങ്ങനെ സംഭവിക്കാത്തിടത്ത് അക്രമാസക്തമായ ജിഹാദ് നടത്തും. രണ്ടാമത്തെ മാര്‍ഗ്ഗമാണ് പുതിയ കാലത്ത് പുനരാരംഭിച്ചിരിക്കുന്നത്.

ADVERTISEMENT

ഇസ്ലാമിക് സ്റ്റേറ്റിനെപ്പോലുള്ള ഭീകര സംഘടനകള്‍ ലോകത്തെ അമുസ്ലിം സംസ്‌കാരങ്ങള്‍ക്കു മേല്‍ പലതരം ജിഹാദുകള്‍ നടത്തി ആധിപത്യം സ്ഥാപിക്കുകയാണ്. ഭീകരാക്രമണങ്ങള്‍ ഇതിന്റെ ഭാഗമാണ്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററും പെന്റെഗണ്‍ ആസ്ഥാനവും ആക്രമിച്ചു തകര്‍ക്കുന്നതിന് മുന്‍പ് അമേരിക്ക ഇസ്ലാമിക തീവ്രവാദത്തിനെതിരെ നടപടിയെടുത്തതില്‍ ആ രാജ്യത്തെ ചില ഉദാരമതികള്‍ കാര്യമറിയാതെ വിലപിക്കുകയുണ്ടായി. 1995 ല്‍ റിയാദിലെ അമേരിക്കന്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ ജിഹാദികള്‍ ബോംബാക്രമണം നടത്തിയിരുന്നു. അഞ്ച് യുഎസ് സൈനികരാണ് ഈ ആക്രമണത്തില്‍ മരിച്ചത്. ഇതേ വര്‍ഷം അമേരിക്കന്‍ പിണിയാളെന്ന് ഇസ്ലാമിസ്റ്റുകള്‍ മുദ്രകുത്തിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെതിരെ സുഡാനില്‍ വധശ്രമം നടന്നു. 1998 ല്‍ കെനിയയിലെയും താന്‍സാനിയയിലെയും യുഎസ് എംബസികള്‍ ആക്രമിച്ച് 12 അമേരിക്കക്കാരടക്കം 224 പേരെ ഇസ്ലാമിക ഭീകരവാദികള്‍ വധിക്കുകയുണ്ടായി.

ഈ ആക്രമണങ്ങള്‍ നടത്തിയത് ബിന്‍ ലാദന്റെ അല്‍ ഖ്വയ്ദയാണെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറഞ്ഞിരുന്നു. യെമനിലെ യുഎസ് ഖനി ആക്രമിച്ച് 12 യുഎസ് നാവികരെയും പട്ടാളക്കാരെയും വധിച്ചതും അല്‍ ഖ്വയ്ദ തന്നെയായിരുന്നു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതോടെ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇസ്ലാമിനോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നാലെ ഭീകര സംഘടനയായ ലക്ഷ്‌കറെ തൊയ്ബയും ജെയ്‌ഷെ മുഹമ്മദും ചേര്‍ന്ന് ഭാരത പാര്‍ലമെന്റിനു നേരെയും ആക്രമണം നടത്തി.

ഇതിനുശേഷം പാശ്ചാത്യ രാജ്യങ്ങളിലും ഭാരതത്തിലുമായി ആയിരക്കണക്കിന് ജിഹാദി ആക്രമണങ്ങള്‍ നടന്നു. ഇതിലൊന്നായിരുന്നു 2008 ലെ മുംബൈ ഭീകരാക്രമണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ലോകത്തെ വിവിധ രാജ്യങ്ങള്‍ 18,300 ജിഹാദി ആക്രമണങ്ങളെയാണ് നേരിട്ടത്. 60,000 നിരപരാധികള്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 90,000 പേര്‍ക്ക് പരിക്കേറ്റു. ഈ ജിഹാദി ആക്രമണങ്ങള്‍ക്കെല്ലാം ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്തിന്റെ പിന്തുണയുണ്ടായിരുന്നു. ലഷ്‌കറെ തൊയ്ബയ്ക്കും ജെയ്‌ഷെ മുഹമ്മദിനും പുറമെ അല്‍ഖ്വയ്ദയേയും താലിബാനെയും വളര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ വലിയ പങ്കുവഹിച്ചു.

ജനസംഖ്യാപരമായ അട്ടിമറികള്‍
വിശ്വാസികള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ച് ഇസ്ലാമിക സമൂഹത്തിന്റെ ആഗോള ശക്തി വര്‍ദ്ധിപ്പിക്കുക എന്നതാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മറ്റൊരു തന്ത്രം. പ്രവാചകന്റെ അനുമതിയും ഇതിനുണ്ടത്രേ. ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകയും ഗ്രന്ഥകാരിയുമായിരുന്ന ഉറിയാനാ ഫല്ലാസി ഫോഴ്‌സ് ഓഫ് റീസണ്‍ എന്ന പുസ്തകത്തില്‍ ഈ തന്ത്രം ഇഴകീറി പരിശോധിക്കുന്നുണ്ട്. തങ്ങളുടെ ജനസംഖ്യ കുത്തനെ ഉയര്‍ത്തി എല്ലാ അമുസ്ലിം രാജ്യങ്ങളെയും തടുക്കാന്‍ കഴിയാത്ത വിധം കീഴടക്കുക എന്നതാണ് ഇസ്ലാമിസ്റ്റുകളുടെ ആത്യന്തിക ലക്ഷ്യമെന്ന് ഫല്ലാസി കാണിച്ചുതരുന്നു. കുടിയേറ്റത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയും ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അമുസ്ലിം രാജ്യങ്ങളിലെ ഭരണസംവിധാനം തകര്‍ക്കുക എന്നതാണ് മറ്റൊരു തന്ത്രം. ഇസ്ലാമിന്റെ ഈ ജനസംഖ്യാപരമായ ജിഹാദിന് ജനാധിപത്യത്തിന്റെ വേരുകളും ശിഖരങ്ങളും നശിപ്പിക്കാനുള്ള ശക്തിയുണ്ട്. ജനസംഖ്യാപരമായ അട്ടിമറിയിലൂടെ ഒരിക്കല്‍ ജനാധിപത്യത്തെ നിര്‍ജീവമാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ശരിയത്ത് ഭരണം എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയും.

അമുസ്ലിം രാജ്യങ്ങളിലും മുസ്ലിം സമൂഹങ്ങളിലും മതമേധാവികളുടെയും ഇസ്ലാമിക പണ്ഡിതന്മാരുടെയും സഹായത്തോടെ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിക്കും. ഇതിനായി ചെറിയ കുടുംബങ്ങള്‍ക്ക് കാരണമാകുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ മുസ്ലിങ്ങള്‍ അവലംബിക്കരുതെന്ന് ഈ മതമേധാവികളും പണ്ഡിതന്മാരും നിരന്തരമായ മതശാസനകളിലൂടെ നിര്‍ദ്ദേശിക്കും. സംഘടിത മതമായതിനാല്‍ ബഹുഭൂരിപക്ഷം വിശ്വാസികളും ഈ നിര്‍ദ്ദേശം അന്ധമായി സ്വീകരിക്കും. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളെ ജോലിക്കും മറ്റുമായി അമുസ്ലിം രാജ്യങ്ങളിലേക്ക് തള്ളിവിടുന്നതാണ് മറ്റൊരു രീതി. ഈ രാജ്യങ്ങളില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇസ്ലാമിക ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മുസ്ലിം ജനസംഖ്യ വര്‍ധിപ്പിക്കാനും മുസ്ലിം രാജ്യങ്ങളിലേക്ക് കുടിയേറ്റവും നുഴഞ്ഞുകയറ്റവും പ്രോത്സാഹിപ്പിക്കാനുമുള്ള തന്ത്രം മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ നിരവധി രാജ്യങ്ങളില്‍ പലതരം അസ്വസ്ഥതകളും ഭീതിയും സൃഷ്ടിക്കുകയാണ്.

ഒരു രാജ്യത്തിന് സാമ്പത്തികമായി പുരോഗമിക്കണമെന്നുണ്ടെങ്കില്‍ മതിയായതും ഫലപ്രദവുമായ മനുഷ്യ വിഭവങ്ങള്‍ ആവശ്യമാണ്. ശത്രു രാജ്യങ്ങളില്‍ നിന്ന് സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കഴിവുള്ള യുവശക്തിയുടെ കരുതല്‍ ശേഖരവും ആവശ്യമുണ്ട്. വലിയ ഭൂപ്രദേശവും നീണ്ടുകിടക്കുന്ന അതിര്‍ത്തികളും തീരദേശങ്ങളുമുള്ള ഭാരതം, ചൈന, അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഒരു സമൂഹത്തിന്റെ ജനസംഖ്യാപരമായ ഘടകങ്ങളാണ് ആ രാജ്യത്തിന്റെ സാമൂഹ്യ ബന്ധങ്ങളെയും അതിന്റെ മതപരമായ സംയോജനങ്ങളെയും സാമൂഹ്യ രാഷ്ട്രീയ അഭിരുചികളെയും ഭരണ സംവിധാനത്തെയും സാംസ്‌കാരിക മൂല്യങ്ങളെയും നിര്‍ണയിക്കുന്നത്.

അള്‍ജീരിയന്‍ പ്രസിഡന്റായിരുന്ന ബൗമിദിന്‍ 1974 ല്‍ യുഎന്‍ പൊതുസഭയില്‍ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി: ”ഒരു ദിവസം ഭൂമി എന്ന ഗ്രഹത്തിന്റെ ദക്ഷിണ ഗോളാര്‍ത്ഥം വിടുന്ന ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഉത്തരാര്‍ദ്ധ ഗോളത്തിനുമേല്‍ പൊട്ടിവീഴും. സുഹൃത്തുക്കള്‍ എന്ന നിലയ്ക്കായിരിക്കില്ല ഇത്. മറിച്ച് കീഴടക്കാനായിരിക്കും. സ്വന്തം സന്താനങ്ങളെ കൊണ്ടായിരിക്കും ഈ കീഴടക്കല്‍. ഞങ്ങളുടെ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്നായിരിക്കും ഈ വിജയം കൈവരിക്കുക.” കുട്ടികളെ വന്‍തോതില്‍ ജനിപ്പിച്ച് ഭൂപ്രദേശങ്ങളും രാജ്യങ്ങളും പിടിച്ചെടുക്കുന്ന ഈ രീതിയെ ‘ഗര്‍ഭപാത്രത്തിന്റെ നയം’ എന്നാണ് ഫല്ലാസി വിശേഷിപ്പിച്ചത്. യൂറോപ്പിലേക്കുള്ള മിതമായ തോതിലെ കുടിയേറ്റം ഒരു കുത്തൊഴുക്കാക്കി മാറ്റി ജനസംഖ്യാപരമായ ആധിപത്യം സ്ഥാപിക്കാന്‍ വിപുലമായ പദ്ധതി ആവിഷ്‌കരിക്കണമെന്ന് 1974 ല്‍ പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന ഇസ്ലാമിക് കോണ്‍ഫറന്‍സ് പ്രമേയം പാസാക്കിയതും ഫല്ലാസി ചൂണ്ടിക്കാട്ടുന്നുണ്ട്. യൂറോപ്പിലെ ഓരോ മസ്ജിദുകളിലും നടക്കുന്ന വെള്ളിയാഴ്ച നിസ്‌കാരങ്ങള്‍ ആരംഭിച്ചിരുന്നത് ഒരു മുസ്ലിം വനിത കുറഞ്ഞത് അഞ്ചു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നുള്ള ഇമാമിന്റെ ഉല്‍ബോധനത്തോടെ ആയിരുന്നുവെന്നും ഫല്ലാസി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കുടിയേറ്റക്കാരന് രണ്ട് ഭാര്യമാരുണ്ടെങ്കില്‍ അവര്‍ക്ക് 10 കുട്ടികള്‍. തലമുറകള്‍ പിന്നിടുമ്പോള്‍ കുട്ടികളുടെ എണ്ണം പലമടങ്ങായി വര്‍ദ്ധിക്കും എന്നര്‍ത്ഥം.

യൂറോപ്യന്‍ ഭൂഖണ്ഡത്തിലാകെ ഇസ്ലാമിക മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ലിബറല്‍ ബുദ്ധിജീവികളെ ‘ബൗദ്ധിക ചീവീടുകള്‍’ എന്നാണ് ഫല്ലാസി പരിഹസിക്കുന്നത്. യൂറോപ്പിലാകെ തീവ്രവാദ ഇസ്ലാം ശക്തിപ്പെടുന്നതിനെതിരെ ക്രൈസ്തവര്‍ക്ക് ആദ്യമേ മുന്നറിയിപ്പ് നല്‍കിയതും ഫല്ലാസിയാണ്. ക്രൈസ്തവര്‍ ഇസ്ലാമുമായി സ്വന്തം നിലനില്‍പ്പിനു വേണ്ടി സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒരു യുദ്ധത്തിന്റെ നടുവിലാണെന്നും ഫല്ലാസി പ്രവചിച്ചു. 1972 ല്‍ പാലസ്തീന്‍ നേതാവ് ജോര്‍ജ്, ഹബ്ബാഷുമായി നടന്ന ഒരു അഭിമുഖത്തെക്കുറിച്ചും ഫല്ലാസി ഓര്‍മിപ്പിക്കുകയുണ്ടായി. പാലസ്തീന്‍ പ്രശ്‌നം ഇസ്രായേലുമായുള്ള യുദ്ധത്തിന് അപ്പുറമാണെന്നും, യൂറോപ്പും അമേരിക്കയും അടക്കം മുഴുവന്‍ പാശ്ചാത്യ രാജ്യങ്ങളും ഞങ്ങളുടെ ശത്രുക്കളാണെന്നും ഈ നേതാവ് പറയുകയുണ്ടായി. ”ഞങ്ങളുടെ വിപ്ലവം ലോക വിപ്ലവത്തിന്റെ ഭാഗമാണ്” എന്നായിരുന്നു ഈ നേതാവ് പറഞ്ഞത്. ഇസ്ലാമിന്റെ ലോകാധിപത്യം എന്നതാണ് ഇതിനര്‍ത്ഥം.

ലെബനനും കൊസോവയ്ക്കും സംഭവിച്ചത്
1970 കളില്‍ തന്നെ ലോകത്തെ മുസ്ലിം നേതൃത്വം ജനസംഖ്യാപരമായ അട്ടിമറിക്കുള്ള ബൃഹത് പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഇതിന്റെ ഫലമായി മുസ്ലിം ജനസംഖ്യയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച ലോകവ്യാപകമായുള്ള പ്രതിഭാസമായിത്തീര്‍ന്നു. അമുസ്ലിം രാജ്യങ്ങളായ ഭാരതം, നേപ്പാള്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ ഈ മാറ്റം പ്രകടമായിരുന്നു. ഇസ്ലാമിക പണ്ഡിതനായിത്തീര്‍ന്ന മുന്‍ പാകിസ്ഥാന്‍ നായതന്ത്രജ്ഞന്‍ അക്ബര്‍ എസ്. അഹമ്മദ് ഭൗമ – രാഷ്ട്രീയ ഘടകങ്ങളുടെ സവിശേഷമായ ചേരുവയിലൂടെ ലോകത്തെ പ്രമുഖ മതങ്ങളുമായി ഇസ്ലാം പോരാട്ടത്തിലാണെന്ന് പറയുകയുണ്ടായി. മധ്യേഷ്യയില്‍ ജൂതമതവുമായും ബാല്‍ക്കന്‍ രാജ്യങ്ങള്‍, നൈജീരിയ, സുഡാന്‍ എന്നിവിടങ്ങളിലും, ഫിലിപ്പീന്‍സിലും ഇന്‍ഡോനേഷ്യയിലും അങ്ങിങ്ങായി ക്രൈസ്തവരുമായും, ദക്ഷിണേഷ്യയില്‍ ഹിന്ദുമതവുമായാണ് ഇസ്ലാം പോരടിക്കുന്നത് എന്നാണ് അക്ബര്‍ അഹമ്മദ് പറഞ്ഞത്. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ താലിബാന്‍ ഭീകരര്‍ തകര്‍ത്തത് ഈ പോരാട്ടത്തിന് ഉദാഹരണമായി അഹമ്മദ് ചൂണ്ടിക്കാട്ടുകയുണ്ടായി. സൗദി അറേബ്യയും മറ്റ് മുസ്ലിം രാജ്യങ്ങളും ദശലക്ഷക്കണക്കിന് പെട്രോ ഡോളര്‍ ഇതിനായി ഒഴുക്കുകയാണെന്നും, പാകിസ്ഥാനിലെ ജിഹാദികള്‍ യൂറോപ്പിലേക്കും ഭാരതത്തിലേക്കും നീങ്ങുകയാണെന്നും അഹമ്മദ് ആവേശം കൊണ്ടു.

ജനസംഖ്യയിലെ വന്‍തോതിലുള്ള ഈ മാറ്റത്തിലൂടെ അക്രമാസക്തമായ രാഷ്ട്രീയ – മത സംഘര്‍ഷത്തിലേക്ക് ഒരു രാജ്യം നയിക്കപ്പെട്ടതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ലെബനന്‍. ക്രൈസ്തവരുടെ പ്രത്യുല്‍പാദന നിരക്ക് കുറഞ്ഞതാണ് ഇതിന് കാരണം. 1932 ല്‍ ജനസംഖ്യയില്‍ 55 ശതമാനം ക്രൈസ്തവരും 45 ശതമാനം മുസ്ലിങ്ങളുമായിരുന്നു. 1943 ല്‍ അധികാരം പങ്കിടുന്നതിനെ സംബന്ധിച്ച് ദേശീയ ഉടമ്പടിയുണ്ടാക്കി. യഥാക്രമം 6:5 എന്ന അനുപാതത്തില്‍ ക്രൈസ്തവ-മുസ്ലിം മന്ത്രിമാരെ നിയമിച്ചു. ലെബനന്റെ പ്രസിഡന്റ് ക്രൈസ്തവനായിരിക്കണമെന്നും പ്രധാനമന്ത്രി മുസ്ലിം ആയിരിക്കണമെന്നും തീരുമാനിക്കപ്പെട്ടു. എന്നാല്‍ ചെറു കുടുംബങ്ങള്‍ എന്ന രീതി വന്‍തോതില്‍ പിന്തുടര്‍ന്നതോടെ ക്രൈസ്തവ ജനസംഖ്യ കുത്തനെ ഇടിഞ്ഞു. അങ്ങനെ 1970-72 കാലഘട്ടത്തില്‍ ലെബനന്‍ മുസ്ലിം ഭൂരിപക്ഷ രാജ്യമായി മാറി. ഓരോ ക്രൈസ്തവ സ്ത്രീക്കും ശരാശരി ആറ് കുട്ടികള്‍ വീതം ഉണ്ടായിരുന്നിടത്ത് നാലായി കുറഞ്ഞു. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ ശരാശരി ആറ് വീതം കുട്ടികള്‍ എന്ന സ്ഥിതി നിലനിര്‍ത്തി. മത നേതാക്കള്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ക്രൈസ്തവ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ല.

മതജനസംഖ്യയില്‍ മാറ്റം വരുന്നതിനു മുന്‍പു തന്നെ ലെബനനില്‍ സാംസ്‌കാരിക സംഘര്‍ഷം തുടങ്ങിയിരുന്നു. മുസ്ലിങ്ങള്‍ ഭൂരിപക്ഷമാവുകയും രാജ്യം ഭരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തതോടെ 1975 ല്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. സിറിയയുടെയും മറ്റ് മുസ്ലിം അയല്‍ രാജ്യങ്ങളുടെയും പിന്തുണയോടെ ഒടുവില്‍ ജിഹാദികള്‍ ലെബനന്റെ അധികാരം പിടിച്ചു. ക്രൈസ്തവര്‍ അടിച്ചോടിക്കപ്പെട്ടു. കുറെ ലക്ഷം പേര്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറി. ആഭ്യന്തരയുദ്ധം അവസാനമില്ലാതെ തുടരുകയും ക്രൈസ്തവ-മുസ്ലിം ശത്രുത വര്‍ദ്ധിക്കുകയും ചെയ്തു.
ഇസ്ലാം ജനസംഖ്യയുടെ കുതിപ്പ് ഉയര്‍ത്തുന്ന ഭീഷണിയെ വളരെ വൈകിയാണ് അമേരിക്കയിലെയും യൂറോപ്പിലെയും രാഷ്ട്രതന്ത്ര വിശാരദന്മാര്‍ തിരിച്ചറിഞ്ഞത്. അവര്‍ക്ക് വിവേകമുദിച്ചപ്പോഴേക്കും അപകടം സംഭവിച്ചു കഴിഞ്ഞിരുന്നു. 2010 ലെ ലോക മുസ്ലിം ജനസംഖ്യ 1.65 ബില്യണ്‍ ആണെന്ന് ‘കാര്‍ണഗി എന്‍ഡോവ്‌മെന്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്’ എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. അതായത് ലോക ജനസംഖ്യയുടെ 24.31 ശതമാനം. 2009 ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേ അനുസരിച്ച് ലോകത്തെ മുസ്ലിം ജനസംഖ്യ 1.5 ബില്യനാണ്. 2010 ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയില്‍ ലോക മുസ്ലിം ജനസംഖ്യ വര്‍ഷംതോറും 1.5 ശതമാനം വീതം വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. അമുസ്ലിങ്ങളുടെ ലോക ജനസംഖ്യയാവട്ടെ വെറും 0.7 ശതമാനം ആണ് വര്‍ഷംതോറും വര്‍ദ്ധിക്കുന്നത്

മുസ്ലിങ്ങളുടെ പ്രത്യുല്‍പ്പാദന നിരക്ക് മറ്റു മതക്കാരെക്കാള്‍ മൂന്നിരട്ടി ഉയര്‍ന്നതായതിനാല്‍ ക്രൈസ്തവ യൂറോപ്പ് വലിയ ഭീതിയിലാണ്. 1900 ല്‍ ലോക ജനസംഖ്യയുടെ 12 ശതമാനം ആയിരുന്നു മുസ്ലിങ്ങള്‍. 2012 ല്‍ അത് 25 ശതമാനത്തിലെത്തി. ഈ വര്‍ധനവ് അനുസരിച്ച് അമുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷവും ശക്തിപ്പെട്ടുകൊണ്ടിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും ഇസ്ലാം ഏറ്റവും വലിയ രണ്ടാമത്തെ മതമായി മാറിയിരിക്കുന്നു. 2012 ലെ കണക്കനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ മുസ്ലിങ്ങള്‍ 15-20 ദശലക്ഷം വരുമത്രേ. ബ്രിട്ടനില്‍ മാത്രം രണ്ട് ദശലക്ഷത്തില്‍ അധികമുണ്ട്. ബാല്‍ക്കന്‍ രാജ്യങ്ങളെയും ഉള്‍പ്പെടുത്തുമ്പോള്‍ യൂറോപ്പിലെ മൊത്തം മുസ്ലിം ജനസംഖ്യ 53 ദശലക്ഷമാണ്.

മുസ്ലിം ആധിപത്യമുള്ള കൊസോവോ 2008 ല്‍ സെര്‍ബിയയില്‍ നിന്ന് പിരിഞ്ഞു പോയി. കൊസോവോ പിന്നീട് പശ്ചിമ-മധ്യ യൂറോപ്പിലേക്കുള്ള ഇസ്ലാമിക കുടിയേറ്റത്തിന്റെ കൈനിലമായി മാറി. അല്‍ബേനിയ, അസര്‍ബൈജാന്‍, ബോസ്‌നിയ, കൊസോവോ എന്നീ നാല് ഇസ്ലാമിക രാജ്യങ്ങളാണ് ഇപ്പോള്‍ യൂറോപ്പിലുള്ളത്. അലക്‌സാണ്ടറുടെ മാതൃരാജ്യമായ മാസിഡോനിയയിലെ മൂന്നിലൊന്ന് ജനസംഖ്യ മുസ്ലിങ്ങളായി മാറിയിരിക്കുന്നു. ക്രൈസ്തവര്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ടെങ്കിലും അധികം വൈകാതെ മാസിഡോണിയയും ഇസ്ലാമിക രാജ്യമായി മാറും. ബാല്‍ക്കന്‍ രാജ്യങ്ങള്‍ മുഴുവന്‍ യൂറോപ്പിലെ മുസ്ലിം ആധിപത്യ മേഖലയായി തീരുകയും ചെയ്യും. മുസ്ലിങ്ങളുമായി നീണ്ട പോരാട്ടത്തിന്റെ ചരിത്രമുള്ള സെര്‍ബിയ മാത്രമായിരിക്കും ഇതിന് അപവാദം.

തിയോ വാന്‍ഗോഗിന്റെ കൊലപാതകം
യൂറോപ്പിലെ ജനസംഖ്യാപരമായ മാറ്റം ഇസ്ലാമിക യുദ്ധോത്സുകത വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ ഇതിന്റെ ഫലമായിരുന്നു. 2004 ആംസ്റ്റര്‍ഡാമില്‍ വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ പിന്മുറക്കാരനും, ഡോക്യുമെന്ററി സംവിധായകനുമായ തിയോ വന്‍ഗോഗിനെ ഒരു ഇസ്ലാമിക ഭീകരവാദി അതിക്രൂരമായി വധിച്ചു. നിര്‍ബന്ധിത വിവാഹത്തിന് ഇരയായ ഒരു മുസ്ലിം വനിതയുടെ ദുര്‍വിധി ചിത്രീകരിക്കുന്ന സബ്മിഷന്‍ എന്ന സിനിമ എടുത്തതാണ് തിയോ ചെയ്ത കുറ്റം. ഡച്ച് പാസ്‌പോര്‍ട്ടുള്ള മൊറോക്കന്‍ ജിഹാദിയാണ് തിയോയെ കൊലപ്പെടുത്തിയത്. അടിച്ചു വീഴ്ത്തിയശേഷം പരസ്യമായി വെടിവെച്ചു കൊല്ലുകയായിരുന്നു. മൃതദേഹത്തില്‍ കഠാര കൊണ്ട് ഒരു കത്ത് കുത്തിനിര്‍ത്തിയിരുന്നു. ഇസ്ലാമിനെ വിമര്‍ശിച്ചതിനാണ് തിയോയെ കൊലപ്പെടുത്തിയതെന്നാണ് അതില്‍ രേഖപ്പെടുത്തിയത്. അമേരിക്കയിലെയും യൂറോപ്പിലെയും നെതര്‍ലാന്‍ഡിലെയും കാഫിറുകള്‍ക്കെതിരെയും ഈ കത്തില്‍ യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഒരു അഭയാര്‍ത്ഥിയും ഡച്ച് പാര്‍ലമെന്റിലെ മുന്‍ അംഗവുമായ അയാന്‍ ഹിര്‍സി അലിയാണ് തിയോ വാന്‍ഗോഗ് എടുത്ത സിനിമയ്ക്ക് തിരക്കഥ എഴുതിയത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ഈ വനിതയായിരുന്നു. ഇസ്ലാം മതമേധാവികള്‍ വധഫത്വ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അയാന്‍ അമേരിക്കയില്‍ അഭയം തേടി.

തിയോ വാന്‍ഗോഗ്

ജിഹാദികളുടെ അക്രമങ്ങള്‍ ഭയന്ന് റോട്ടര്‍ഡാമില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് സബ്മിഷന്‍ എന്ന ഡോക്യുമെന്ററി പിന്‍വലിക്കുകയുണ്ടായി. തിയോ വാന്‍ഗോഗിന്റെ മൃഗീയമായ കൊലപാതകത്തോടുള്ള പ്രതികാരമായി ചില മസ്ജിദുകളിലും മുസ്ലിം സ്‌കൂളുകളിലും ഫയര്‍ ബോംബിംഗ് നടക്കുകയും, ഇതിനുള്ള തിരിച്ചടിയായി ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. ജിഹാദികളുടെ താവളമായി മാറിയ നെതര്‍ലന്‍ഡിലെ ജനസംഖ്യയില്‍ 5.5 ശതമാനം വരുന്ന ഒരു ദശലക്ഷം മുസ്ലിങ്ങളാണുള്ളത്.

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനെതിരെ നടന്ന ആക്രമണത്തിനു ശേഷവും യൂറോപ്പിലെ ഇസ്ലാമിക കടന്നാക്രമണങ്ങള്‍ അറുതിയില്ലാതെ തുടര്‍ന്നു. 2004 മാര്‍ച്ചില്‍ മാഡ്രിഡിലെ നാല് ഭൂഗര്‍ഭ ട്രെയിനുകളില്‍ നടന്ന മാരകമായ ബോംബാക്രമണങ്ങളില്‍ കുട്ടികള്‍ അടക്കം 200 നിരപരാധികള്‍ കൊലചെയ്യപ്പെട്ടു. 1500 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് മാസങ്ങള്‍ക്കു മുന്‍പ് ബിന്‍ലാദന്റെ ഒരു ഭീഷണി സന്ദേശം പുറത്തുവന്നിരുന്നു. സ്‌പെയിന്‍ ആയിരിക്കും ഭാവിയില്‍ ആക്രമിക്കാന്‍ പോകുന്ന രാജ്യം എന്നാണ് അതില്‍ പറഞ്ഞിരുന്നത്. 9/11 ആക്രമണത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് അട്ട 2001 ല്‍ രണ്ടുതവണ സ്‌പെയിന്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്‌പെയിനിലെ ജിഹാദികളുമായി അവസാന തന്ത്രം മെനയുന്നതിന് ആയിരിക്കണം അട്ടയുടെ സന്ദര്‍ശനം. ഇസ്ലാമുമായി നീണ്ട കാലത്തെ സംഘര്‍ഷത്തിന്റെ ചരിത്രമുള്ള സ്‌പെയിനില്‍ ഗണ്യമായ മുസ്ലിം ജനസംഖ്യയുണ്ട്.

2005 ജൂലൈയില്‍ ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിനുകളിലും ഒരു ഡബിള്‍ ഡക്കര്‍ ബസ്സിലും നടന്ന ആസൂത്രിതമായ ചാവേറാക്രമണങ്ങളില്‍ നാല് ഭീകരടക്കം 50 പേര്‍ കൊല്ലപ്പെട്ടു. 700 പേര്‍ക്ക് പരിക്കേറ്റു. ബ്രിട്ടീഷ് പൗരന്മാരായ നാല് ജിഹാദികളാണ് ആക്രമണം നടത്തിയത്. മൂന്നുപേര്‍ പാകിസ്ഥാനികളും ഒരാള്‍ ജമൈക്കക്കാരനും. സദ്ദാം ഹുസൈനെതിരെ ഇറാഖില്‍ നടക്കുന്ന അമേരിക്കന്‍ സൈനിക നടപടിയെ സഹായിക്കാന്‍ ബ്രിട്ടണ്‍ സേനയെ അയച്ചതാണത്രേ ഈ ഭീകരവാദികളെ പ്രകോപിപ്പിച്ചത്.

2005 ജൂലൈയില്‍ ലണ്ടന്‍ പൊതുഗതാഗത സംവിധാനത്തിനെതിരെ ആക്രമണം നടന്നു. ഭാഗ്യത്തിന് ഒരു കുട്ടിക്ക് മാത്രമാണ് പരിക്കേറ്റത്. 2007 ജൂലൈയില്‍ ജിഹാദികള്‍ സ്ഥാപിച്ച രണ്ട് കാര്‍ബോംബുകള്‍ സുരക്ഷാഭടന്മാര്‍ നിര്‍വീര്യമാക്കി. ഇതിന്റെ പിറ്റേദിവസം ഗ്ലാസ്‌ഗോ വിമാനത്താവളത്തിന് നേര്‍ക്ക് ഭീകരാക്രമണം നടന്നു. ബിലാല്‍ അഹമ്മദ്, ഭാരത പൗരനായ കഫീല്‍ അഹമ്മദ് എന്നിവരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ പരിക്കേറ്റ കഫീല്‍ പിന്നീട് മരിച്ചു. ബിലാല്‍ ഓസ്‌ട്രേലിയയില്‍ പിടിയിലായി. ജൂണ്‍ 28 ന് ഇന്റര്‍നെറ്റില്‍ അല്‍ ഹെബ്ബാസ് എന്ന ജിഹാദിയുടെ ഒരു പ്രഖ്യാപനം വന്നു. അത് ഇങ്ങനെയായിരുന്നു: ”ഇന്ന് ഞാന്‍ പറയുന്നു, ആനന്ദിക്കൂ. അള്ളാഹുവിന്റെ കൃപയാല്‍ ലണ്ടന്‍ ആക്രമിക്കും.” ഇതിന്റെ പിറ്റെ ദിവസമായിരുന്നു ഗ്ലാസ്‌ഗോ അന്താരാഷ്ട്ര വിമാനത്താവളം ജിഹാദികള്‍ ആക്രമിച്ചത്.

പല യൂറോപ്യന്‍ രാജ്യങ്ങളിലും വൃദ്ധന്മാരുടെ ജനസംഖ്യ കുതിച്ചുയരുന്നതിനാല്‍ വ്യവസായശാലകളിലും ഗതാഗത സംവിധാനങ്ങളിലും പ്രതിരോധ സേനകളില്‍ പോലും ജോലിക്കായി കുടിയേറ്റക്കാരെ ആശ്രയിക്കേണ്ടി വരും. ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നുമാണ് ഇവര്‍ വരിക. ഇങ്ങനെ വരുന്നത് മുസ്ലിങ്ങളുമായിരിക്കും. ഇത് സാംസ്‌കാരികമായ പൊരുത്തക്കേടുകള്‍ സൃഷ്ടിക്കും. വിദേശകാര്യ വിദഗ്ധനായ അമേരിക്കന്‍ ഗ്രന്ഥകാരന്‍ സക്കാരി ഷോര്‍ ‘ബ്രീഡിംഗ് ബിന്‍ ലാദന്‍സ്: അമേരിക്ക, ഇസ്ലാം, ആന്‍ഡ് ഫ്യൂച്ചര്‍ ഓഫ് യൂറോപ്പ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ‘ലോകത്തിന്റെ മധ്യവയസ്സ് 24 ആണ്. 2050 ആകുമ്പോള്‍ ജര്‍മ്മനിയിലും ജപ്പാനിലും ഇത് 53-55 ആയിരിക്കും. ജര്‍മ്മനിയുടെയും ജപ്പാന്റെയും തലകള്‍ വല്ലാതെ നരച്ചു പോകും. ഇതേസമയം യൂറോപ്പിന്റെ മരണനിരക്കും ജനനനിരക്കും കുറയും. യൂറോപ്യന്‍ വംശജര്‍ക്ക് കുട്ടികള്‍ കുറവായിരിക്കും. ഇതിന്റെ ഫലമായി അവരുടെ ജനസംഖ്യയും തൊഴില്‍ ശക്തിയും കുറയും.”

മറ്റൊരു സ്ഥിതിവിശേഷവും ഷോര്‍ പ്രവചിക്കുന്നുണ്ട്. 2050 ആകുമ്പോള്‍ ജപ്പാന്റെ തൊഴില്‍ ശക്തി -16 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍- 37 ശതമാനം കുറയും. ഇറ്റലിയില്‍ 39 ശതമാനവും ജര്‍മ്മനിയില്‍ 18 ശതമാനവും ആണ് കുറയുക. തൊഴിലാളികളും പെന്‍ഷന്‍കാരും തമ്മിലെ അനുപാതം ഇപ്പോള്‍ 4:1 ആണെങ്കില്‍ 2050 ല്‍ 2:1 ആയി കുറയും. വൃദ്ധന്മാര്‍ കൂടുതലുള്ള സമൂഹങ്ങളില്‍ ഇത് വലിയ വിഷമതകള്‍ സൃഷ്ടിക്കും. തൊഴിലാളികളായ യുവാക്കളുടെ എണ്ണം കുറഞ്ഞ് സാമ്പത്തിക ദുരന്തത്തിലേക്ക് നയിക്കും.

അടുത്തത്: അനിസ്ലാമിക രാജ്യങ്ങളിലെ ഇസ്ലാമികാധിപത്യം

Tags: ജനസംഖ്യയിലെ മതംമാറ്റങ്ങള്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies