Saturday, May 24, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

രാഷ്ട്രീയാവശ്യത്തിനല്ലെങ്കില്‍ പിന്നെ എന്തിന് പാര്‍ട്ടി ക്ഷേത്രം ഭരിക്കണം?

ശാകല്യന്‍

Print Edition: 11 April 2025

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചെവിക്കുപിടിച്ച് കേരള ഹൈക്കോടതി പറഞ്ഞിരിക്കയാണ് ക്ഷേത്രങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന്. രാഷ്ട്രീയാവശ്യത്തിനായി മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്ന മതസ്ഥാപന ദുരുപയോഗം തടയല്‍ ചട്ടം (റിലിജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രിവന്‍ഷന്‍ ഓഫ് മിസ് യൂസ്) കര്‍ശനമായി പാലിച്ചോളണം എന്ന് താക്കീതു ചെയ്തിട്ടുമുണ്ട്. രാഷ്ട്രീയ ആവശ്യം നടപ്പാക്കാന്‍ പാര്‍ട്ടി നിശ്ചയിച്ച ഉറച്ച സഖാക്കളാണ് ദേവസ്വം ബോര്‍ഡിന്റെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടത്. അവരോടാണ് ഹൈക്കോടതിയുടെ ഈ കണ്ണുരുട്ടല്‍. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന രാഷ്ട്രീയ ആവശ്യങ്ങള്‍ നടപ്പാക്കാനല്ലെങ്കില്‍ പിന്നെ അവര്‍ അവിടെ ഇരിക്കണ്ടതില്ലല്ലോ. കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയതാണ് ജസ്റ്റിസുമാരായ കെ.നരേന്ദ്രനെയും എസ്. മുരളികൃഷ്ണനെയും പ്രകോപിപ്പിച്ചത്. ഇതു സംബന്ധിച്ച് അവരുടെ മുമ്പില്‍ എത്തിയ അഡ്വ.വിഷ്ണു സുനിലിന്റെ പരാതിയിലാണ് ഈ ഉത്തരവുണ്ടായത്. പത്തൊമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ എങ്ങനെ ക്ഷേത്രോപദേശക സമിതി പ്രസിഡന്റാകും എന്നും കോടതി ചോദിച്ചിരിക്കയാണ്. സഖാവാണ് എന്നതാണ് ഇയാളുടെ യോഗ്യത എന്നത് കോടതിക്കറിയില്ലല്ലോ.

ക്ഷേത്രങ്ങള്‍ രാഷ്ട്രീയാവശ്യത്തിന് ദുരുപയോഗം ചെയ്യരുത് എന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ബാധകമല്ല. ദേവസ്വം മന്ത്രിയടക്കം. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത് സഖാക്കളാണ്. അമ്പലം നന്നാക്കാനോ ഭക്തന്മാരെ സേവിക്കാനോ അല്ല പാര്‍ട്ടിയുടെ രാഷ്ട്രീയ ആവശ്യം നടപ്പാക്കാനാണ് അവരെ അവിടെ പാര്‍ട്ടി പ്രതിഷ്ഠിച്ചത്.. ഗുരുവായൂര്‍ ദേവസ്വത്തിനകത്ത് പാര്‍ട്ടി യൂനിറ്റു ഉണ്ടാക്കിയതും ഗുരുവായൂരപ്പനുമീതെ പാര്‍ട്ടിയുടെ ശാസന നടപ്പാക്കാനാണ്. അഞ്ചു വര്‍ഷം വരെ തടവും പിഴയുമുള്ള മതസ്ഥാപന ദുരുപയോഗം സംബന്ധിച്ച ചട്ടം നടപ്പാക്കിയാല്‍ ദേവസ്വം മന്ത്രി ഉള്‍പ്പെടെ ദേവസ്വത്തിലിരുന്ന് രാഷ്ട്രീയം കളിക്കുന്ന സഖാക്കളെല്ലാം അഴിയെണ്ണേണ്ടി വരും. കണ്ണൂര്‍ ജില്ലയില്‍ ക്ഷേത്രോത്സവത്തില്‍ പാര്‍ട്ടിക്കാരായ ക്രിമിനല്‍പുള്ളികളുടെ ചിത്രം വെച്ച് അവര്‍ക്ക് ജയ് വിളിച്ച് ഘോഷയാത്ര നടത്തിയ സഖാക്കളുടെയും ക്ഷേത്രമതിലിനകത്ത് പാര്‍ട്ടി പരിപാടി നടത്തിയവരുടെയും കാര്യം പറയേണ്ടല്ലോ. ദേവസ്വം മന്ത്രിയെ കുറ്റം പറയരുതല്ലോ ക്ഷേത്രപരിസരത്ത് കാലാകാലമായി ക്ഷേത്രത്തിനോ ക്ഷേത്രാചാരത്തിനോ ഒരു വിഘ്‌നവും വരുത്താതെ നടന്നു വന്നിരുന്ന ആര്‍.എസ്.എസ്. ശാഖകള്‍ അവിടെ നിന്നും മാറ്റാന്‍ ഇതേ സഖാക്കള്‍ക്ക് എന്ത് ആവേശമായിരുന്നു. ആരാണ് ക്ഷേത്രങ്ങളെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കുന്നതെന്നും ദുരൂപയോഗം ചെയ്യുന്നതെന്നും ഇപ്പോള്‍ കോടതിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടുവല്ലോ.

Tags: ക്ഷേത്രങ്ങള്‍CPMദേവസ്വംകടയ്ക്കല്‍
ShareTweetSendShare

Related Posts

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

ക്ഷേത്രവിശ്വാസികള്‍ക്ക് ദേവസ്വം മന്ത്രിയുടെ ശിക്ഷ!

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

രാഹുലിന്റെ നാവിന് പൂട്ടു വീണു!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies