Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭഗവദ്ഗീതയിലെ യജ്ഞസങ്കല്‍പ്പം

ഡോ. വി സുജാതഡോ. വി സുജാത
14 February 2025

സംസ്‌കൃത ഭാഷയിലെ സുപരിചിതമായ പദങ്ങളിലൊന്നാണ് യജ്ഞം. വിപുലമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ പലരും മനസ്സിലാക്കുന്നത് വ്യത്യസ്തമായാണ്. കര്‍മയോഗത്തെ പിന്തുടരുന്നവര്‍ യജ്ഞത്തിന്റെ ജ്ഞാനപരിസരത്തെ കാണണമെന്നില്ല; നേരെ മറിച്ചും. യഥാര്‍ത്ഥത്തില്‍ യജ്ഞസങ്കല്‍പ്പത്തെ സമഗ്രമായി അറിയാന്‍ ഭഗവദ്ഗീതയിലൂടെ കഴിയും. ഗീതയിലെ യജ്ഞ സങ്കല്‍പ്പത്തെ വിദശീകരിക്കുന്ന ലേഖനം.

വൈദിക ധര്‍മ്മത്തില്‍ യജ്ഞത്തിന് വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നുവല്ലോ. വേദത്തിലെ കര്‍മ്മകാണ്ഡം എന്നത് മന്ത്രങ്ങളും ബ്രാഹ്മണങ്ങളും ഉള്‍പ്പെടുന്നതാണ്. ദേവന്മാര്‍ക്കായുള്ള സ്തുതികളും (മന്ത്രങ്ങള്‍), യജ്ഞവിധികളും (ബ്രാഹ്മണങ്ങള്‍) ആണ് ഓരോ വേദത്തിന്റെയും ഈ ആദ്യഭാഗം. ജ്ഞാനകാണ്ഡമെന്നത് ആരണ്യകങ്ങളും (ഏകാന്തവാസക്കാലത്ത് ഉപകരിക്കുന്ന വൈദിക വിധികളും ഉപദേശങ്ങളും) ഉപനിഷത്തുകളും അടങ്ങുന്നതാണ്. ഇപ്രകാരം ഉപാസനയും കര്‍മ്മവും ജ്ഞാനവുമാണ് വേദത്തിലെ ഉള്ളടക്കം.

Google NewsAdd Kesari Weekly as a preferred source on Google

‘യജ്’ ധാതുവിനെ ആശ്രയിക്കുന്ന ‘യജ്ഞം’ അഥവാ ‘യാഗം’ എന്ന വാക്കിന്റെ അര്‍ത്ഥം നല്‍കുക, ത്യജിക്കുക, ആരാധിക്കുക എന്നൊക്കെയാണ്. വൈദിക വിധിപ്രകാരമുള്ള ഉപാസനയും അര്‍പ്പണവുമാണ് സാധാരണയായി യജ്ഞത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. അഗ്‌നിക്കും, അഗ്‌നിയാകുന്ന മധ്യസ്ഥനിലൂടെ മറ്റ് ദേവന്മാര്‍ക്കും മന്ത്രോപാസന സഹിതം ദ്രവ്യസമര്‍പ്പണം നടത്തുന്ന കര്‍മ്മമാണ് യജ്ഞം. യജ്ഞം പ്രധാനമായി രണ്ടുവിധമുണ്ട്, കാമ്യകര്‍മ്മവും നിയതകര്‍മ്മവും. കാമ്യകര്‍മ്മം ഫലേച്ഛയോടുകൂടി ചെയ്യപ്പെടുന്നതാണ്. ഭൗതിക ലാഭം, സ്വര്‍ലോകപ്രാപ്തി, ധന്യമായ പുനര്‍ജന്മം മുതലായവയ്ക്കായി നിര്‍വ്വഹിക്കപ്പെടുന്ന യജ്ഞങ്ങളെല്ലാം കാമ്യകര്‍മ്മത്തില്‍പ്പെടുന്നു. നിയതകര്‍മ്മമാവട്ടെ, ദേവകള്‍ക്കായുള്ള കൃതജ്ഞതയുടെയും ആദരവിന്റെയും സമര്‍പ്പണമാണ്. ഇത് മനുഷ്യന്റെ കര്‍ത്തവ്യമാണെന്നാണ് ഭഗവദ്ഗീതയും വ്യക്തമാക്കുന്നത്.

യജ്ഞത്തിനാവശ്യമായ ഹവിസ്സ്, പ്രയത്നം, സമ്പത്ത് എന്നിവയുടെ അര്‍പ്പണംകൊണ്ട് ത്യാഗമാണ് ഇതിലെ പ്രധാന സന്ദേശമെന്നു കാണാം. പ്രകൃതി ശക്തികളെയാണ് ഇവിടെ ദേവന്മാരായി ആരാധിക്കുന്നത്. പ്രകൃതിയിലെ വിഭവങ്ങള്‍ ഭുജിച്ച് നാം ജീവിക്കുന്നു. ഈ വിഭവങ്ങള്‍ ഭൂമിയില്‍ വിളയുന്നത് പ്രകൃതി ശക്തികളുടെ നിഷ്ഠാപൂര്‍വ്വവും അനുകൂലവുമായ കര്‍മ്മപദ്ധതിയനുസരിച്ചാണ്. ഇപ്രകാരം നമുക്ക് ലഭ്യമാകുന്ന ദ്രവ്യസമ്പത്തിന്റെ ഒരംശം അഗ്‌നിയുടെ സഹായത്തോടെ ഊര്‍ജമാക്കി സൂക്ഷ്മശക്തികള്‍ക്ക് പ്രദാനം ചെയ്യുന്ന കര്‍മ്മമാണ് യജ്ഞം. ദേവന്മാര്‍ നല്‍കുന്ന വിഭവങ്ങള്‍ അവര്‍ക്ക് സമര്‍പ്പിക്കാതെ മുഴുവനും ഭുജിക്കുന്നവന്‍ ചോരനാണെന്നാണ് ഗീതയിലെ വിവക്ഷ (3.12)

ADVERTISEMENT

ഈശാവാസ്യ ഉപനിഷത്തിലെ ആദ്യമന്ത്രത്തിലെ ‘ത്യക്തേന ഭുഞ്ജീഥാ’ (ത്യജിച്ചുകൊണ്ട് ഭുജിക്കുക) എന്നതും ത്യാഗത്തിന്റെ പ്രാധാന്യത്തെയാണ് എടുത്തു കാട്ടുന്നത്. കാരണം ഉപനിഷത്തിലെ അടുത്ത മന്ത്രം വ്യക്തമാക്കുന്നത്, പ്രപഞ്ച വിഭവങ്ങളോട് ‘എന്റേത്’ എന്ന ഉടമസ്ഥാവകാശം പുലര്‍ത്താതെ ഈശ്വരാര്‍പ്പിതമായി കര്‍മ്മം ചെയ്തുകൊണ്ട് നൂറുവര്‍ഷം ഇവിടെ ജീവിച്ചാലും സംസാര ബന്ധനം ഉണ്ടാകുന്നില്ലെന്നാണ്.

ആത്മീയ സാധനയും യജ്ഞം തന്നെ
ആര്‍ഷസംസ്‌കാരത്തില്‍ ഭൗതിക ജീവിതത്തിന് മാത്രമല്ല പ്രസക്തിയുള്ളത്. ആദ്ധ്യാത്മിക സാധനയും യജ്ഞമാണ്. ത്യാഗത്തോടുകൂടിയുള്ള സാധന യജ്ഞം തന്നെയാകുന്നു. ഇപ്രകാരമുള്ള യജ്ഞത്തെക്കുറിച്ച് ഗീത പറയുന്നത് ശ്രദ്ധിക്കാം:

1) പ്രാണായാമം: പ്രാണങ്ങളെ നിയന്ത്രിക്കുന്നതും ഒരു യജ്ഞമാകുന്നു. ഉച്ഛ്വാസത്തെ ശ്വാസത്തിലും ശ്വാസത്തെ ഉച്ഛ്വാസത്തിലും ഹോമിക്കപ്പെടുമ്പോള്‍ പ്രാണങ്ങള്‍ നിയന്ത്രിതമാകുന്നു (4.29).

2) വിഷയ യജ്ഞം: ഇന്ദ്രിയ നിഗ്രഹം അഥവാ ദമം എന്നറിയപ്പെടുന്ന ആദ്ധ്യാത്മിക സാധനയില്‍ ആദ്യം വിഷയങ്ങളെയാണ് ഹോമിക്കുന്നത്. ഇന്ദ്രിയങ്ങള്‍ക്ക് വിഷയം കൊടുക്കാതിരിക്കല്‍ അഷ്ടാംഗയോഗയില്‍ പ്രത്യാഹാരം എന്നു വിളിക്കപ്പെടുന്നു, കാരണം ഇന്ദ്രിയങ്ങള്‍ക്ക് ആഹാരം വിഷയങ്ങളാണ്. ഗീത പറയുന്ന പ്രകാരം ആദ്യം വിഷയങ്ങളെ ഇന്ദ്രിയമാകുന്ന അഗ്‌നിയില്‍ ഹോമിക്കുന്നു. പിന്നീട് ഇന്ദ്രിയങ്ങളെത്തന്നെ മനോനിയന്ത്രണമാകുന്ന അഗ്‌നിയില്‍ ഹോമിക്കുന്നു. ഇതില്‍ മനസ്സ് ഇന്ദ്രിയങ്ങളെ ആശ്രയിക്കുന്നത് നിര്‍ത്തലാക്കുന്നു. ആദ്യത്തേത് വിഷയങ്ങളെ ത്യജിക്കല്‍, രണ്ടാമത്തേത് ഇന്ദ്രിയശക്തികളെ മനസ്സിലേക്ക് സംയമിക്കല്‍.

ശ്രോത്രാദീനി ഇന്ദ്രിയാണ്യന്യേ
സംയമാഗ്‌നിഷു ജുഹ്വതി
ശബ്ദാദീന്‍ വിഷയാനന്യ
ഇന്ദ്രിയാഗ്‌നിഷു ജുഹ്വതി. (4.26)

3) മനോവൃത്തികളെ ഹോമിക്കല്‍: മനസ്സിനെ ആത്മാവില്‍ സമര്‍പ്പിക്കലാകുന്നു ഇത്. ഇവിടെ മനോവൃത്തികളെ ത്യജിക്കുന്നതിനാല്‍ ശമം എന്ന അവസ്ഥ കൈവരിക്കുന്നു. മനസ്സ് ശമിക്കുമ്പോള്‍ ആത്മസാക്ഷാത്കാരമുണ്ടാകുന്നു:
ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍
ബ്രഹ്മാഗ്‌നൗ ബ്രഹ്മണാ ഹുതം
ബ്രഹ്‌മൈവ തേന ഗന്തവ്യം
ബ്രഹ്മ കര്‍മ്മ സമാധിനാ (4.24).

ബ്രഹ്മത്തില്‍ മനസ്സ് അര്‍പ്പിക്കപ്പെടുന്നയാളിനാല്‍ (ബ്രഹ്മ സമാധിനാ) ചെയ്യപ്പെടുന്ന യജ്ഞം അയാളെ ബ്രഹ്മത്തില്‍ എത്തിക്കുന്നു. ഈ യജ്ഞത്തില്‍ അര്‍പ്പിക്കപ്പെടുന്ന ഹവിസ്സും അഗ്‌നിയും അര്‍പ്പണമാകുന്ന കര്‍മ്മവും, അര്‍പ്പണം ചെയ്യുന്നയാളും എല്ലാംതന്നെ ബ്രഹ്മമാണെന്ന ധ്യാനമുണ്ടാകണം. ഇത് ഉപനിഷത്തുകളിലെ ജ്ഞാനമാര്‍ഗ്ഗമാകുന്നു.

4) കര്‍മ്മഫലേച്ഛയുടെ ത്യാഗം: ഗീതയിലെ കര്‍മ്മയോഗവും യജ്ഞമാകുന്നു. ഇവിടെ ഹോമിക്കപ്പെടുന്നത് കര്‍മ്മമല്ല, ഫലത്തെ സംബന്ധിച്ചുള്ള സ്വാര്‍ത്ഥപരമായ ഇച്ഛകളാണ്. കര്‍മ്മമാര്‍ഗ്ഗവും ജ്ഞാനമാര്‍ഗ്ഗവും തമ്മില്‍ പൊരുത്തപ്പെടുകയില്ലെന്ന ധാരണ ചില സാധകന്മാര്‍ക്കുണ്ട്. ഇവരുടെ വീക്ഷണത്തില്‍ കര്‍മ്മത്യാഗമാണ് സന്ന്യാസം. എന്നാല്‍ ഗീതയിലെ സുപ്രധാന പാഠമാകുന്ന നിഷ്‌കാമ കര്‍മ്മം അനുസരിച്ച് ഒരു ഘട്ടത്തിലും കര്‍മ്മം ത്യജിക്കേണ്ടതില്ല. കര്‍മ്മത്തിന്റെ ഫലേച്ഛയെയാണ് ത്യജിക്കേണ്ടത്. കാരണം സന്ന്യാസമെന്നത് മനസ്സിന്റെ ആഗ്രഹവിമുക്തിയാണ്. അതിനാല്‍ ഫലേച്ഛ കൂടാതെ കര്‍ത്തവ്യമായി കര്‍മ്മം ചെയ്യുന്നതുകൊണ്ട് കര്‍മ്മബന്ധനം ഭവിക്കുന്നതല്ല. ഗീതയിലെ ഈ കര്‍മ്മസിദ്ധാന്തം കര്‍മ്മമാര്‍ഗ്ഗത്തെയും ജ്ഞാനമാര്‍ഗ്ഗത്തെയും യോജിപ്പിച്ചുകൊണ്ടുപോകുന്നതാണ്.

നിയത കര്‍മവും കാമ്യകര്‍മവും
വേദത്തിലെ കര്‍മ്മകാണ്ഡത്തില്‍ പറയപ്പെടുന്ന നിയതകര്‍മ്മത്തെ (കര്‍ത്തവ്യമായി അനുഷ്ഠിക്കപ്പെടുന്ന കര്‍മ്മത്തെ) മാത്രമാണ് ഗീത സ്വീകരിക്കുന്നത്, കാമ്യകര്‍മ്മത്തെയല്ല. ഗീതയില്‍ ‘ത്രൈഗുണ്യവിഷയാവേദാ’ (2.45) എന്നു പറയുന്നത് അതിലെ കാമ്യകര്‍മ്മ വിഷയങ്ങളായ ഇഹപരസുഖവും സ്വര്‍ലോകപ്രാപ്തിയും മറ്റുമടങ്ങുന്ന കര്‍മ്മഭാഗത്തെ സംബന്ധിച്ചാണ്:

കാമാത്മാനഃ സ്വര്‍ഗപരാ
ജന്മകര്‍മ്മ ഫലപ്രദാം
ക്രിയാവിശേഷ ബഹുലാം
ഭോഗൈശ്വര്യഗതിം പ്രതി.
യാമിമാം പുഷ്പിതാം വാചം
പ്രവദന്തി അവിപശ്ചിതഃ
വേദവാദരതാഃ പാര്‍ത്ഥ
നാന്യത് അസ്തീതിവാദിനഃ (2.42 & 43)

(സ്വര്‍ലോക പ്രാപ്തി, ശ്രേഷ്ഠമായ പുനര്‍ജന്മം മുതലായ ഭോഗൈശ്വര്യങ്ങള്‍ക്കായി വിവിധ കര്‍മ്മങ്ങള്‍ ഫലേച്ഛയോടെ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന വേദസൂക്തങ്ങളാല്‍ ആകൃഷ്ടരാകുന്ന മൂഢന്മാര്‍ അവയെക്കാള്‍ ഉത്കൃഷ്ടമായി മറ്റൊന്നുമില്ലെന്ന് വാദിക്കുന്നു).

ഗീത വ്യക്തമാക്കുന്നതനുസരിച്ച് ചില യോഗികള്‍ വിവിധ യജ്ഞങ്ങളാല്‍ ദേവന്മാരെ യഥാവിധി ആരാധിക്കുന്നു. മറ്റു ചിലര്‍ പരബ്രഹ്മതേജസ്സില്‍ യജ്ഞങ്ങള്‍ അര്‍പ്പിക്കുന്നു (4.25). ഈ ദര്‍ശനം വേദത്തിലെ കര്‍മ്മമാര്‍ഗ്ഗത്തെയും ജ്ഞാന മാര്‍ഗ്ഗത്തെയുമാണ് വിശദമാക്കുന്നത്. ഉത്തമ പുരുഷാര്‍ത്ഥത്തിനായി ഇവ രണ്ടിനെയും യോജിപ്പിക്കുന്ന നിഷ്‌കാമ കര്‍മ്മമാണ് ഗീത ഉപദേശിക്കുന്നത്.

ദ്രവ്യയജ്ഞത്തെക്കാള്‍ ശ്രേഷ്ഠമാണ് ജ്ഞാനയജ്ഞമെന്നും, സര്‍വ്വകര്‍മ്മങ്ങളും ഒടുവില്‍ ചെന്നെത്തുന്നത് ജ്ഞാനത്തിലാണെന്നും ഗീത ഉദ്ബോധിപ്പിക്കുന്നുണ്ട് (4.33). ഇവിടെ അര്‍ത്ഥമാക്കുന്നത്, ദ്രവ്യയജ്ഞത്തെക്കാള്‍ പ്രധാനമാണ് മനോവൃത്തികളെ ത്യജിക്കുന്ന ജ്ഞാനമാര്‍ഗ്ഗമാകുന്ന ആദ്ധ്യാത്മിക സാധനയെന്നാണ്. ഇതില്‍ കര്‍മ്മം ജ്ഞാനത്തില്‍ അവസാനിക്കുന്നുവെന്നതിനെ, കര്‍മ്മമാര്‍ഗ്ഗം ജ്ഞാനമാര്‍ഗ്ഗത്തില്‍ അവസാനിക്കുന്നുവെന്ന് ധരിക്കേണ്ടതില്ല. കാരണം ഗീത ജ്ഞാന മാര്‍ഗ്ഗത്തെ സാമൂഹിക സേവനമാകുന്ന നിഷ്‌കാമകര്‍മ്മത്തെക്കാള്‍ ഉത്തമമായി കരുതുന്നില്ല. ഇവിടെ ജ്ഞാനത്തെ മാര്‍ഗ്ഗമായും ലക്ഷ്യമായും വേര്‍തിരിച്ചു കാണേണ്ടതുണ്ട്. ജ്ഞാനമാര്‍ഗ്ഗം സാധനയാകുന്നു. എന്നാല്‍ ‘ജ്ഞാനം’ ചിലപ്പോള്‍ സൈദ്ധാന്തിക അറിവിനെയും മറ്റ് ചിലപ്പോള്‍ സത്യസാക്ഷാത്കാരത്തെയും കുറിക്കുന്നു. ജ്ഞാനമാര്‍ഗ്ഗിക്ക് സൈദ്ധാന്തികമായ അറിവ് മാത്രമാണ് ആദ്യം ലഭിക്കുക. ഈ അറിവ് നിഷ്‌കാമകര്‍മ്മിക്കുമുണ്ട്. ആത്മസാക്ഷാത്കാരം ലക്ഷ്യംവച്ചു നീങ്ങുന്ന എല്ലാ സാധകര്‍ക്കും ഇതുണ്ടാകാം. ഏവരുടെയും പരമലക്ഷ്യം ആ ജ്ഞാനത്തെ സാക്ഷാത്കരിക്കുകയെന്നതാണ്. ഈ പരമലക്ഷ്യത്തിലാണ് എല്ലാ കര്‍മ്മങ്ങളും അവസാനിക്കുന്നത്. ഇവിടെ മനോവൃത്തികളില്ല, അതിനാല്‍ യാതൊരുവിധ കര്‍മ്മങ്ങളുമില്ല.

5) പ്രപഞ്ച സൃഷ്ടിയാകുന്ന യജ്ഞം:
ഗീതയില്‍ യജ്ഞസംബന്ധമായി മൂന്നാമദ്ധ്യായത്തില്‍ ഇപ്രകാരം പറയുന്നു:
സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ
പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വം
ഏഷ വോളസ്തു ഇഷ്ടകാമധുക് (3.10)

(സൃഷ്ടിയുടെ ആരംഭത്തില്‍, പ്രജാപതി യജ്ഞങ്ങളോടുകൂടി പ്രജകളെ സൃഷ്ടിച്ചിട്ട് പറഞ്ഞു: ഇവകൊണ്ട് നിങ്ങള്‍ വര്‍ദ്ധിക്കണം, ഇവ നിങ്ങള്‍ക്ക് അഭീഷ്ടങ്ങളെ തരുന്നതായി ഭവിക്കട്ടെ).
ഗീതയിലെ ഈ യജ്ഞദര്‍ശനം വേദത്തിലെ ദര്‍ശനം തന്നെയാകുന്നു. പുരുഷ സൂക്തത്തില്‍ പ്രപഞ്ചസൃഷ്ടിയെത്തന്നെ യജ്ഞമായിട്ടും ത്യാഗമായിട്ടുമാണ് അവതരിപ്പിച്ചിട്ടുള്ളത്. ആദിശക്തിയുടെ ഒരംശം പലതായി ഭവിച്ചതാണ് പ്രപഞ്ചം. അതായത്, ആദിശക്തി തന്റെ സ്വരൂപത്തെ പലതാക്കി മാറ്റാന്‍ സ്വയം ത്യാഗമനുഷ്ഠിക്കുന്നു. സൃഷ്ടിയിലടങ്ങിയിട്ടുള്ള ഈ ത്യാഗം പരിണാമത്തിന്റെ ഓരോ തലത്തിലും പ്രകടമാകുന്നു.

സൂക്ഷ്മ തന്മാത്രയുംസ്ഥൂല ഭൂതങ്ങളും
ദൃശ്യപ്രപഞ്ചത്തിന്റെ കാര്യത്തിലാണെങ്കില്‍ താമസിക സൂക്ഷ്മ തന്മാത്രകള്‍ തങ്ങളുടെ ഒരു വീതം പരിണാമത്തിന് വിധേയമാക്കിക്കൊണ്ട് സ്ഥൂല ഭൂതങ്ങളായിത്തീരുന്നു. അതായത്, ശബ്ദ-സ്പര്‍ശ-രൂപ-രസ-ഗന്ധ ഗുണങ്ങളോടുകൂടിയ അഞ്ചുതരം സൂക്ഷ്മ തന്മാത്രകളാണ് സ്ഥൂല പഞ്ചഭൂതങ്ങളായി മാറുന്നത്. ഈ തന്മാത്രകള്‍ അഞ്ചും തങ്ങളുടെ ഒരംശം നിശ്ചിത അനുപാതത്തില്‍ സ്ഥൂലാവസ്ഥക്കായി പരസ്പരം കൈമാറുന്നു. ഈ സര്‍ഗ്ഗപ്രക്രിയ ‘പഞ്ചീകരണം’ എന്നറിയപ്പെടുന്നു. ആദ്യം തന്മാത്രകളുടെ പകുതിഭാഗം വേര്‍പെടുന്നു. ഒരു പകുതി വീണ്ടും നാലായി പിളരുന്നു. ഇനി, സൂക്ഷ്മതന്മാത്രകളുടെ വേര്‍പെട്ട ഭാഗങ്ങള്‍ പരസ്പരം ചേര്‍ന്ന് സ്ഥൂല ഭൂതങ്ങളാകുന്നു. ഇവയില്‍ ഓരോ ഭൂതവും തനതായ സ്വരൂപത്തോടൊപ്പം മറ്റ് നാല് സ്വരൂപങ്ങളുടെ അംശങ്ങളും ചേര്‍ന്നതാകുന്നു. സ്ഥൂലാകാശമെന്നത് പകുതി ശബ്ദ തന്മാത്രയും 1/8 വായു തന്മാത്രയും 1/8 രൂപ തന്മാത്രയും 1/8 രസതന്മാത്രയും 1/8 ഗന്ധ തന്മാത്രയും ആകുന്നു. ഇതേ ക്രമത്തിലാണ് മറ്റ് തന്മാത്രകളും സ്ഥൂലാവസ്ഥ പ്രാപിക്കുന്നത്. ഇപ്രകാരം സൃഷ്ടിയുടെ ഓരോ തലത്തിലും ശക്തി അതിന്റെ അവസ്ഥ പരിണാമവിധേയമാക്കാന്‍ വേണ്ടി സ്വയം ത്യജിക്കുന്ന ക്രിയയാണ് വൈദിക യജ്ഞ സങ്കല്‍പ്പത്തിന്റെ അടിസ്ഥാന ദര്‍ശനം.
ആത്മനിയന്ത്രണവും ത്യാഗവും ഉള്‍ക്കൊള്ളുന്ന യജ്ഞം അനുഷ്ഠിക്കാത്ത മനുഷ്യന് ഈ ലോകം പോലും നഷ്ടപ്പെടുന്നു. പിന്നെ അതിനെക്കാള്‍ ശ്രേഷ്ഠമായിട്ടുള്ള പരലോകം എപ്രകാരം ലഭിക്കാനാണ് (4.31). ആത്മനിയന്ത്രണം പാലിക്കാത്തയാളിനെ വിഷയലോകം വിഴുങ്ങിക്കളയുന്നു. അയാളെപ്പോലും അയാള്‍ക്ക് നഷ്ടമാകുന്നു. പിന്നെ ഏത് ലോകം, ഏതേത് പദവികള്‍ ലഭിച്ചിട്ടെന്തു കാര്യം?

(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയും തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഉപാധ്യക്ഷയുമാണ് ലേഖിക)

 

Tags: യജ്ഞംഭഗവദ്ഗീത
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies