Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ട്രൂഡോയുടെ പതനം നല്‍കുന്ന സന്ദേശങ്ങള്‍

ഷാബു പ്രസാദ്ഷാബു പ്രസാദ്
24 January 2025

കഴിഞ്ഞ ഒരു ദശകത്തില്‍ ആഗോളരാഷ്ട്രീയ സമവാക്യങ്ങളില്‍ വന്ന പ്രധാനമാറ്റം, ഭാരതത്തിന്റെ മുന്നേറ്റമാണ്. ദാരിദ്ര്യത്തിന്റെയും അഴിമതിയുടെയും കൂത്തരങ്ങായ രാജ്യം എന്ന പേരുദോഷത്തില്‍ നിന്ന് ഈ മാനവരാശിക്ക് വേണ്ടി ഭാരതത്തിനു പലതും ചെയ്യാനുണ്ട് എന്ന തിരിച്ചറിവിലേക്ക് മാറിയ ദശാബ്ദമായിരുന്നു കടന്നുപോയത്. ഭാരതത്തിന്റെ ശബ്ദം ലോകം ഇത്രയേറെ ശ്രദ്ധിച്ച അവസരങ്ങള്‍ വളരെ കുറവാണ്. നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ ഇസ്ലാമിക രാജ്യങ്ങളെല്ലാം ബന്ധം വിച്ഛദിച്ച് ഭാരതത്തെ ലോകസമൂഹത്തില്‍ ഒറ്റപ്പെടുത്തും എന്ന 2013 ലെ കൊടുമ്പിരിക്കൊണ്ട പ്രവചനങ്ങള്‍ ഓര്‍മ്മയില്ലേ. പക്ഷേ സൗദിയും കുവൈറ്റും യുഎഇ യുമടക്കമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ അവരുടെ പരമോന്നത ബഹുമതി നല്‍കി നരേന്ദ്രമോദിയെ ആദരിക്കുന്ന കാഴ്ചകളാണ് പിന്നെ കണ്ടത്. ഭാരതവുമായി മികച്ച ബന്ധത്തിലാകാന്‍ എല്ലാ ലോകരാജ്യങ്ങളും ശ്രദ്ധിക്കുന്നു. ഒരു ആഗോളശക്തിക്ക് ലഭിക്കേണ്ട എല്ലാ പ്രാധാന്യവും ഇപ്പോള്‍ ഭാരതത്തിനു ലഭിക്കുന്നുണ്ട്. സോവിയറ്റ് യൂണിയനുമായും അമേരിക്കയുമായും ഇസ്രായേലുമായും, പലസ്തീനുമായും ഇറാനുമായുമൊക്കെ ഒരുപോലെ ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ കഴിയുന്ന നയതന്ത്ര വിസ്മയമാണ് കുറച്ചുകാലമായി നാം കാണുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

എന്നാല്‍ ഭാരതത്തിന്റെ ഈ കുതിപ്പിന് വിഘാതമായി നില്‍ക്കുന്ന അന്താരാഷ്ട്ര ശക്തികളും ധാരാളമുണ്ട്. അവര്‍ അവസരം കിട്ടുമ്പോഴും അവസരമുണ്ടാക്കിയും ഒളിഞ്ഞും തെളിഞ്ഞും കഴിവിന്റെ പരമാവധി ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്തിനുള്ളില്‍ തന്നെയുള്ള ഭാരതവിരുദ്ധശക്തികളുടെ പിന്തുണയും സഹായവും ഇക്കൂട്ടര്‍ക്ക് നിര്‍ലോഭം ലഭിക്കുന്നുണ്ട് എന്നത് പകല്‍ പോലെ വ്യക്തമായ കാര്യവുമാണ്.

അങ്ങനെയാണ് തൊണ്ണൂറുകളില്‍ അവസാനിച്ച ഖാലിസ്ഥാന്‍ ഭീകരവാദം അടുത്തകാലത്ത് വീണ്ടും ശക്തിപ്രാപിച്ചത്. ഖാലിസ്ഥാന്‍ ഭീകരവാദത്തിന് ആളും അര്‍ത്ഥവും യഥേഷ്ടം ലഭിച്ചിരുന്നത് കാനഡയില്‍ നിന്നായിരുന്നു. അവിടെ വാസമുറപ്പിച്ച ലക്ഷക്കണക്കായ, അതിസമ്പന്നരായ സിഖ് വംശജരിലെ ചിലരായിരുന്നു എന്നും ഖാലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കിയിരുന്നത്. എണ്‍പതുകളില്‍, ഖാലിസ്ഥാന്‍ ഭീകരപ്രവര്‍ത്തനം മൂര്‍ദ്ധന്യത്തില്‍ ആയിരുന്നപ്പോള്‍ തന്നെ ഈ ഭീകരതയുടെ പ്രഭവകേന്ദ്രം കാനഡയാണ് എന്ന് വ്യക്തമായിരുന്നു. 1984 ല്‍ ടോറോന്റോയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റ് വിമാനം കനിഷ്‌ക ബോംബ് വെച്ച് തകര്‍ത്ത് നൂറുകണക്കിന് യാത്രക്കാരെ കൊന്നതിന്റെ ഗൂഢാലോചന മുഴുവന്‍ നടന്നത് കാനഡ ആസ്ഥാനമാക്കിയായിരുന്നു. തൊണ്ണൂറുകളില്‍ ഖാലിസ്ഥാന്‍ ഭീകരത പഞ്ചാബില്‍ നിന്നും തുടച്ചു നീക്കിയതോടെ, അസ്തമിച്ചു എന്ന കരുതിയ ഈ വിപത്ത് അടുത്തകാലത്ത് ശക്തിപ്രാപിച്ചതിനു പിന്നില്‍ ഭാരത്തിനകത്തും പുറത്തുമുള്ള രാഷ്ട്രവിരുദ്ധ താല്പര്യങ്ങളുടെ പങ്ക് വ്യക്തമാണ്.

ADVERTISEMENT

ഒരു ജനാധിപത്യ രാജ്യം, വലിയ ഒരു ഭാരതസമൂഹമുള്ള രാജ്യം എന്ന നിലയിലൊക്കെ കാനഡയുമായി ഭാരതത്തിന് ഊഷ്മളമായ ബന്ധം തന്നെയാണ് ഉണ്ടായിരുന്നത്. ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ തലസ്ഥാനം എന്ന നിലയില്‍ രാജ്യത്തിന്റെ അതൃപ്തി പലപ്പോഴും അറിയിച്ചിരുന്നു എങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തിനു വലിയ വിലയുള്ള കാനഡയില്‍ സര്‍ക്കാരിന് പരിമിതിയുണ്ട് എന്ന ന്യായമാണ് ഉയര്‍ന്നത്. ഇതിനെതിരെ നയതന്ത്ര തലത്തില്‍ കര്‍ശനമായ നിലപാടെടുക്കാനുള്ള ഇച്ഛാശക്തി ഇവിടുത്തെ രാഷ്ട്രീയനേതൃത്വത്തിനും ഉണ്ടായിരുന്നില്ല.

2015 ലെ തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയുടെ ചെറുപ്പക്കാരനായ ചുറുചുറുക്കുള്ള ചാറ്റിങ് ട്രൂഡോ പ്രധാനമന്ത്രിയാകുമ്പോള്‍ 1984 ലെ തിരഞ്ഞടുപ്പില്‍ രാജീവ് ഗാന്ധി ഭാരതത്തിലെ പ്രധാനമന്ത്രിയായതുമായി അതിന് ഒരുപാട് സാമ്യതകളുണ്ടായിരുന്നു. രണ്ടുപേരും മുന്‍ പ്രധാനമന്ത്രിമാരുടെ മക്കള്‍, ചെറുപ്പക്കാര്‍, സംശുദ്ധമായ പ്രതിച്ഛായ. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതീക്ഷകളും ഏറെയായിരുന്നു. പക്ഷെ അപക്വമായ തീരുമാനങ്ങളും, രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള നയങ്ങളും പ്രവൃത്തികളുമെല്ലാം എങ്ങനെയാണോ രാജീവ് ഗാന്ധിയെ 1989 ലെ പരാജയത്തിലേക്ക് നയിച്ചത് അതുപോലെതന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിച്ചിരുന്ന ട്രൂഡോയുടെ ലേബര്‍ പാര്‍ട്ടി 2019 ല്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട്, ചെറുപാര്‍ട്ടികളെയും ഗ്രൂപ്പുകളെയുമൊക്കെ ആശ്രയിച്ച് അധികാരം നിലനിര്‍ത്തേണ്ട അവസ്ഥയിലെത്തി. അങ്ങനെയാണ് പാര്‍ലമെന്റില്‍ സിഖ് തീ്രവവാദപിന്തുണയുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണ അദ്ദേഹത്തിന് തേടേണ്ടി വന്നത്.

ഇന്ത്യയിലും പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷമായിരുന്നു 2019. നരേന്ദ്രമോദി വര്‍ദ്ധിതഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ കോണ്‍ഗ്രസ്സിനും പ്രതിപക്ഷകക്ഷികള്‍ക്കും സമനില നഷ്ടപ്പെട്ടു എന്നതാണ് വാസ്തവം. കാശ്മീരിനെ സംബന്ധിക്കുന്ന 370-ാം വകുപ്പ് റദ്ദാക്കുകയും ഏറെക്കാലത്തെ വാഗ്ദാനമായിരുന്ന പൗരത്വനിയമ ഭേദഗതി നടപ്പാക്കുകയും ചെയ്തതോടെ ഭാരതത്തിന്റെ തെരുവുകളില്‍ രാഷ്ട്രവിരുദ്ധരുടെ പ്രക്ഷോഭങ്ങള്‍ അരങ്ങുതകര്‍ക്കാന്‍ തുടങ്ങി. അപ്രതീക്ഷിതമായി കാനഡയില്‍ സിഖ് തീവ്രവാദികള്‍ക്ക് അധികാരത്തിന്റെ ആനുകൂല്യവും കൂടി ലഭിച്ചതോടെ അവരുടെ നിര്‍ലോഭസഹകരണം ഭാരതത്തിലെ അസ്വസ്ഥതകള്‍ക്ക് ഇന്ധനമായി. 2020ലെ ദല്‍ഹി കലാപത്തില്‍ പല അന്താരാഷ്ട്ര ശക്തികളുടെയും ആസൂത്രിതമായ പങ്ക് പിന്നീട് പുറത്ത് വന്നിരുന്നു. അതില്‍ പ്രധാനം കാനഡയില്‍ നിന്നുള്ള സാമ്പത്തികസഹായമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ട്രൂഡോയ്ക്ക് സംഭവിച്ച പതനത്തിന് ഭാരതത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുണ്ട്.

Tags: ഖാലിസ്ഥാന്‍ട്രൂഡോകാനഡ
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies