കോഴിക്കോട്: ആർ.രാമചന്ദ്രൻ,എൻ. എൻ കക്കാട്, ഡോ: എം.ജി എസ് നാരായണൻ,എൻ.പി മുഹമ്മദ്, അക്കിത്തം,ജോർജജ് ഇരുമ്പയം തുടങ്ങിയ മഹാപ്രതിഭകള്‍ നയിച്ച സാഹിത്യ അരങ്ങായിരുന്ന ‘കോലായ’, “കുട്ട്യോളുടെ കോലായ” എന്ന പേരിൽ, എഴുതിത്തുടങ്ങുന്ന കുട്ടികൾക്കായി പുനരാവിഷ്കരിക്കപ്പെടുന്നു. മലയാള സാഹിത്യനഭോമണ്ഡലത്തിലെ ലബ്ധപ്രതിഷ്ഠരും നവാഗതരും ‘കോലായ’യില്‍ ഒത്തുചേർന്ന് തങ്ങളുടെ സാഹിത്യസൃഷ്ടികളെ അവതരിപ്പിക്കുകയും അവലോകനം ചെയ്യുകയും വിമർശിക്കുകയും തദ്വാര രചനാപാടവത്തെ പരിപോഷിപ്പിക്കുകയും ചെയ്തിരുന്നു . മയിൽപീലി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇപ്പോള്‍ കുട്ടികള്‍ക്കായി ‘കോലായ’ പുനരാവിഷ്ക്കരിക്കപ്പെടുന്നത്.
വളയനാട് കോഴിപ്പറമ്പത്ത് ഇല്ലത്ത് ( മാങ്കാവിലെ ലുലു മാളിനു സമീപം) വെച്ച് 28/12/2024 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടി. നവാഗതർക്ക് എഴുതാനും, രചനകൾ അവതരിപ്പിക്കാനും അവ സാഹിത്യവിദ്വാന്മാരാല്‍ നിരൂപണം ചെയ്യപ്പെടാനും ഇതില്‍ അവസരമുണ്ടാകും. അതോടൊപ്പം രചനാവൈഭവത്തെ പരിപോഷിപ്പിക്കുവാൻ സാഹിത്യകാരൻമാർ കുട്ടികള്‍ക്ക് മാർഗദർശനവും നല്‍കും.
ചെറിയ കുട്ടികള്‍ മുതല്‍ ഡിഗ്രീ വിദ്യാര്‍ത്ഥികള്‍ വരെയുള്ളവര്‍ക്കാണ് പ്രവേശനം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. അവസാന തീയതി 22-12-24.
പേര് റജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക്
https://forms.gle/8ND6rmnqgsYNQY7v9
കൂടുതൽ അറിയുവാൻ :
അനുൽദാസ് (അദ്ധ്യക്ഷൻ കുട്ട്യോളുടെ കോലായ സമിതി) : 9496809170
എ.വിപിൻ (സംയോജകൻ കുട്ട്യോളുടെ കോലായ സമിതി) : 8075672276
ഓഫീസ് : 04952307444
















