പരശുരാമന്‍ മഴുവെറിഞ്ഞു വീണ്ടെടുത്തതും മാവേലി മന്നന്‍ നാടുവാണതുമൊക്കെയാണ് കേരളം എന്നു പറയുന്നവര്‍ ഉടനെ തിരുത്തിക്കൊള്ളക! മാലിക് ദീനാറിനും കൂട്ടര്‍ക്കും വഖഫായി കിട്ടിയതാണ് ഈ മണ്ണ്. ഇതിന് തെളിവ് എവിടെ എന്നു ചോദിക്കണ്ട. ദൈവത്തിന്റെ സ്വന്തം നാട് എന്നല്ലേ കേരളം അറിയപ്പെടുന്നത്. ദൈവം എന്നാല്‍ അള്ളാഹു. അള്ളാഹുവിന്റെ ഭൂമി വഖഫ് ഭൂമി. തെളിവ് വേറെ വേണോ? മാലിക് ദീനാറിന്റെ കാലത്തെ ഒരു പാട്ടക്കടലാസ് ഉണ്ടാക്കിത്തരാന്‍ കഴിവുള്ള താളിയോല വിദഗ്ദ്ധരും പഴയ ലിപി വായനക്കാരും ജോണ്‍സണ്‍ മാവുങ്കല്‍മാരും കൂടെയുള്ളപ്പോള്‍ ഇതൊക്കെ നിസ്സാരം. ഇടതു ഭരണകാലത്ത് ചെയര്‍മാന്‍ പദവി വഹിച്ച ടി.കെ. ഹംസ സഖാവിനും എം.കെ. സക്കീറിനുമൊക്കെ കേരളം മൊത്തം വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ ഈ തെളിവ് തന്നെ ഏറെയാണ്. അതിനു മുമ്പ് ആ കസേരയിലിരുന്ന റഷീദലി തങ്ങള്‍ക്ക് താനാണ് കേരളം മൊത്തം വഖഫാക്കിയത് എന്നും അവകാശപ്പെടാം. കേരളത്തെ ഇങ്ങനെ പതിച്ചു നല്‍കിയത് തങ്ങളാണെന്ന മത്സരം കാണുമ്പോള്‍ സാക്ഷര കേരളത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് സംശയിക്കുന്ന ചില ശുദ്ധന്മാരുണ്ട്.
മുനമ്പത്തെ പാവങ്ങളുടെ പ്രശ്‌നത്തില്‍ സഖാവ് ടി.കെ.ഹംസക്ക് ഒട്ടും ബേജാറില്ല. അവിടുത്തെ സമ്പന്നരാണ് കുഴപ്പമുണ്ടാക്കുന്നത് എന്നാണദ്ദേഹത്തിന്റെ നിലപാട്. വഖഫ് ബോര്‍ഡിലെ മുതവല്ലി ലീഗിന്റെ മായിന്‍ ഹാജി കുഴപ്പം കാണുന്നത് ഇതു വാര്‍ത്തയാക്കിയ പത്രക്കാരിലാണ്. വി.ഡി. സതീശനോ കെ. സുധാകരനോ ഗോവിന്ദന്‍ സഖാവോ ബിനോയ് വിശ്വനോ ഒന്നും മുനമ്പം എന്നു മുമ്പെങ്ങും കേട്ടിട്ടു പോലുമില്ല! കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഈ രണ്ടു കൂട്ടരും പല്ലും നഖവും കൊണ്ടാണ് ലോകസഭയില്‍ പ്രതിരോധിച്ചത്. നിയമസഭയിലെ രണ്ടു മുന്നണി എം.എല്‍.എമാരും വഖഫ് നിയമ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി വോട്ടു ചെയ്തു. ബി.ജെ.പി ക്കാര്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് പിന്തുണനല്‍കിയപ്പോള്‍ അതുവരെ കാണാത്ത വര്‍ഗ്ഗീയ വിദ്വേഷം അവര്‍ അവിടെ തെളിഞ്ഞു കണ്ടു. മുനമ്പത്തെ കുടിയൊഴിപ്പിക്കലിന് ഇരയാകുന്നവര്‍ ഏറെയും ക്രിസ്ത്യാനികളാണ് എന്നതിനേക്കാള്‍ അവര്‍ ബി.ജെ.പിക്കൊപ്പം പോകുമോ എന്നതിലെ ഭയമാണ് മുനമ്പത്തെ പ്രശ്‌നം വേഗം ഒത്തുതീര്‍പ്പിലാക്കാനുള്ള ഈ രണ്ടു മുന്നണിയിലെയും നേതാക്കളുടെ ആവേശത്തിന് കാരണം. എന്നാല്‍ സേട്ടു ലീഗുകാരും സമസ്തയിലെ ലീഗ് വിരുദ്ധരുമൊന്നും ഈ തന്ത്രത്തിനു വഴങ്ങുന്നില്ല. കാലം പഴയതല്ല. വഖഫാക്കി മാറ്റി കേരളത്തെ ഇസ്ലാമിക മതമൗലികവാദികള്‍ക്ക് അത്ര പെട്ടെന്ന് തീറെഴുതി കൊടുക്കാന്‍ കഴിയില്ല എന്ന് അവര്‍ തിരിച്ചറിയാന്‍ പോവുകയാണ്. പരശുരാമ ക്ഷേത്രം കൃഷ്ണകഥ ആവര്‍ത്തിക്കുകയാണ്.