കേരളത്തിലെ മുനമ്പത്തും തമിഴ്‌നാട്ടിലെ തിരിച്ചെതുറൈയിലും മാത്രമല്ല, വഖഫിന്റെ അവകാശവാദം ഉയര്‍ന്നത്. മധ്യപ്രദേശിലെ പോലീസ് ആസ്ഥാനത്തും സൂറത്ത് മുനിസിപ്പല്‍ ഓഫീസിനും ബംഗളൂരിലെ ഈദ്ഗാഹ് മൈതാനത്തിനും ദ്വാരകയിലെ കടലെടുത്ത രാജധാനിക്കടുത്തുള്ള ദേവഭൂമി ദ്വീപിലും ഇത്തരം അവകാശവാദം ഉയര്‍ന്നുകഴിഞ്ഞു. മാത്രമല്ല. ഭാരത ജനാധിപത്യസംവിധാനത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് മന്ദിരവും വഖഫ് സ്വത്താണെന്ന് അവകാശവാദം ഉന്നയിച്ചു. വഖഫ് ബോര്‍ഡിനെ മുന്‍നിര്‍ത്തി ഇസ്ലാമിക ഭീകരര്‍ ഇന്ന് ഭാരതത്തിലുടനീളം നടത്തുന്ന ഈ പോരാട്ടം മഞ്ഞുമലയുടെ ഒരു തുമ്പു മാത്രമാണ്. ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കി മാറ്റുക എന്ന തീവ്രവാദ ജിഹാദി അജണ്ടയുടെ ഭാഗമായി 2047 ഓടെ ഭാരതത്തെ പൂര്‍ണ്ണമായും ഇസ്ലാമികവല്‍ക്കരിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും അജണ്ടയുടെ ഭാഗം തന്നെയാണിത്.
വളരെ ആസൂത്രിതമായി പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഇസ്ലാമികസംഘടനകള്‍ തയ്യാറാക്കിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു ലാന്‍ഡ് ജിഹാദ് തന്നെയാണ് ഇസ്ലാമിക സംഘടനകള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ജാതിയുടെ പേരില്‍ പരസ്പരം പോരടിക്കുകയും വിഘടിച്ചു നില്‍ക്കുകയും ചെയ്യുന്ന ഹിന്ദുസമൂഹവും സുവിശേഷത്തിലൂടെ ക്രൈസ്തവവല്‍ക്കരണത്തിനുവേണ്ടി പോരടിക്കുന്ന ക്രിസ്ത്യാനികളും ഈ സംഭവത്തിന്റെ ഗുരുതരാവസ്ഥ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്ന് കണ്ടറിയേണ്ടതാണ്. മുനമ്പത്ത് 440 ഏക്കര്‍ സ്ഥലത്തിനാണ് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചത്. ഇതില്‍ 110 ഏക്കര്‍ ഒഴികെയുള്ള സ്ഥലം കടലെടുത്തു പോയി. 110 ഏക്കറില്‍ ഏതാണ്ട് 610 കുടുംബങ്ങളാണ് തലമുറകളായി താമസിച്ചുവരുന്നത്. ഫറൂഖ് കോളേജിന് പാട്ടത്തിനുകൊടുത്ത സ്ഥലം വഖഫ് ആകുന്നതിന്റെ സാംഗത്യം ഇനിയും മനസ്സിലായിട്ടില്ല. തലമുറകളായി അവിടെ ജീവിക്കുന്ന മനുഷ്യരുടെ അധ്വാനവും ജീവിതവും ഈ ഭൂമിയിലാണ്. കേരളത്തില്‍ മൊത്തം 30,000 ഏക്കര്‍ സ്ഥലം വഖഫ് ആണെന്നാണ് വഖഫ് ബോര്‍ഡ് പറയുന്നത്. മുനമ്പത്ത് മാത്രമല്ല, കേരളത്തിലെ പലഭാഗത്തും അവകാശവാദം ഉന്നയിച്ചുകൊണ്ട് നോട്ടീസ് കിട്ടുമ്പോഴാണ് ഇതിന്റെ പിന്നിലെ കൊള്ളയും കുതന്ത്രവും തട്ടിപ്പും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നത്.
പക്ഷേ, കേന്ദ്രസര്‍ക്കാരിന് നേരത്തെ തന്നെ ഇതിന്റെ പിന്നിലെ പ്രശ്നങ്ങള്‍ പിടികിട്ടിയതുകൊണ്ടാണ് വഖഫ് നിയമഭേദഗതി കൊണ്ടുവന്നത്. പക്ഷേ, ഇതിനെതിരെ നിലപാടെടുത്തുകൊണ്ട് രംഗത്തുവന്നത് ഇന്‍ഡി മുന്നണിയുടെ ഘടകകക്ഷികളായ യുഡിഎഫും എല്‍ഡിഎഫും തന്നെയാണ്. പാര്‍ലമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതുപോലെ അവര്‍ കേരള നിയമസഭയിലും ഒന്നിച്ച് വഖഫ് നിയമ ഭേദഗതിക്കെതിരായി പ്രമേയം പാസ്സാക്കി. പക്ഷേ, മുനമ്പത്ത് ചതിയില്‍ കിടപ്പാടം നഷ്ടപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളെ കുറിച്ച് ഒരക്ഷരം നിയമസഭയില്‍ ഒരാളും മിണ്ടിയില്ല. ഇവിടെ ഇരയാകുന്നത് ശക്തമായ വോട്ടുബാങ്കുള്ള ഇസ്ലാമിക സമൂഹമല്ല. സാധാരണക്കാരുടെ കിടപ്പാടവും സ്വത്തും കൊള്ളയടിക്കാനുള്ള വേട്ടക്കാരുടെ റോളിലാണ് സംഘടിത ഇസ്ലാമികസമൂഹം രംഗത്തുവന്നിട്ടുള്ളത്.
പക്ഷേ, സംസ്ഥാന നിയമസഭ ഇരകളോടൊപ്പം നില്‍ക്കുന്നതിനുപകരം വോട്ടുബാങ്ക് ആണെന്ന ഒറ്റകാര്യത്തില്‍ വേട്ടക്കാരായ വഖഫ് ബോര്‍ഡിനോടൊപ്പമാണ് നിലപാടെടുത്തത്. ഭാരതത്തിലെ വഖഫ് സ്വത്തിന്റെ ചരിത്രം ആരംഭിക്കുന്നത് തന്നെ ഇസ്ലാമിക അധിനിവേശത്തോടെയാണ്. ഇതിന് നിയമപരിരക്ഷ കിട്ടിയത് ബ്രിട്ടീഷ് ഭരണകാലത്താണ്. 1936 ലാണ് ഇന്ത്യന്‍ വഖഫ് നിയമം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നതും അംഗീകരിച്ചതും. സ്വതന്ത്രഭാരതത്തില്‍, ഒരു മതേതര ജനാധിപത്യ ഭരണകൂടത്തില്‍ ഒരിക്കലും ഒരു മതത്തിന് ഇത്തരം അമിതാധികാരം നല്‍കുന്ന ഒരു നിയമത്തിന് സാധുത ഉണ്ടായിരുന്നില്ല. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയത ഏതറ്റംവരെ ഉപയോഗപ്പെടുത്താന്‍ മടിയില്ലാത്ത ജവഹര്‍ലാല്‍ നെഹ്റുവാണ് ഇക്കാര്യത്തിലും പതിവുപോലെ വില്ലന്‍. സ്വാതന്ത്ര്യത്തിന്റെ കാലഘട്ടത്തില്‍ ഉത്തരഭാരതത്തില്‍നിന്ന് പാകിസ്ഥാനിലേക്ക് പോയി അവിടെ പൗരത്വം നേടിയവരുടെ സ്വത്ത് പാകിസ്ഥാനില്‍നിന്ന് ഉടുതുണിക്ക് മറുതുണിയില്ലാതെ കൊടിയ പീഡനവും മര്‍ദ്ദനവുമേറ്റ് ഇന്ത്യയിലേക്കുവന്ന പത്തുലക്ഷം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് സര്‍ദാര്‍ പട്ടേല്‍ ആവശ്യപ്പെട്ടു. പക്ഷേ, അതിനു വഴങ്ങാത്ത നെഹ്റു 1950 ല്‍ ഇവാക്വീ പ്രോപ്പര്‍ട്ടി ആക്ടനുസരിച്ച് ഏറ്റെടുക്കുകയും 1954 പുതിയതായി കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയിലൂടെ വഖഫ് ബോര്‍ഡിന് വിട്ടുകൊടുക്കുകയുമായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെയാണ് 1995 ലും പിന്നീട് 2013 ലും ഇന്നത്തെ രീതിയില്‍ ആരുടെയും ഏത് സ്വത്തും അവകാശവാദം ഉന്നയിക്കാവുന്ന രീതിയില്‍ ഭേദഗതി കൊണ്ടുവന്നത്.
തമിഴ്നാട്ടിലെ തിരിച്ചെതുറൈയില്‍ ചന്ദ്രശേഖരസ്വാമി ക്ഷേത്രത്തിന് വഖഫ് നിയമമനുസരിച്ച് അവകാശവാദം ഉന്നയിച്ചതോടെയാണ് ഈ സംഭവം ദേശീയ ശ്രദ്ധയിലേക്ക് വന്നത്. ഇസ്ലാംമതം ഉണ്ടാകുന്നതിന് 200 വര്‍ഷം മുമ്പെങ്കിലും സ്ഥാപിച്ച 1600 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ സ്വത്തും ഗ്രാമവും വഖഫ് ആണെന്നാണ് അവര്‍ അവകാശവാദം ഉന്നയിച്ചതും ആ ഗ്രാമത്തിലെ സ്വത്തിന്റെ കൈമാറ്റം തടഞ്ഞിട്ടുള്ളതും. ഈ ഗ്രാമത്തിലാകട്ടെ ഒറ്റ ഇസ്ലാം മതവിശ്വാസി പോലും ഇല്ല. ഗ്രാമത്തില്‍നിന്ന് പഠിക്കാന്‍ പോയ ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസവായ്പ എടുക്കാന്‍ പിതാവ് രാജഗോപാലന്‍ സ്വത്ത് ബാങ്കില്‍ പണയം വെക്കാന്‍ എത്തിയപ്പോഴാണ് ഭൂമി വഖഫ് അവകാശവാദം ഉന്നയിച്ചിട്ടുള്ളതുകൊണ്ട് വായ്പ തരാന്‍ കഴിയില്ലെന്ന് പറഞ്ഞത്. തിരുച്ചിറപ്പള്ളി ജില്ലയില്‍ മാത്രം റാണിപേട്ട, ആര്‍ക്കോട്ട്, വെല്ലൂര്‍ എന്നിവയടക്കം ഏതാണ്ട് 18 ഗ്രാമങ്ങളിലാണ് വഖഫ് ബോര്‍ഡ് ഇത്തരത്തില്‍ അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. ദല്‍ഹി വികസന അതോറിറ്റി, ബീഹാറിലെ ഗോവിന്ദപ്പൂര്‍ ഗ്രാമം എന്നിവയ്ക്കും ഒക്കെ ഇത്തരം അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഭാരതത്തിലുടനീളം 9.4 ഏക്കര്‍ സ്ഥലം 8.7 ലക്ഷം കെട്ടിടങ്ങളും മറ്റും എന്നിവയടക്കം 1.2 ലക്ഷം കോടി രൂപയുടെ സ്വത്തുക്കള്‍ക്കാണ് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. ഏറ്റവും അവസാനം താജ്മഹലിനും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
കേരളത്തില്‍ 49019 ഏക്കര്‍ സ്ഥലമാണ് വഖഫ് സ്വത്തായി വകയിരുത്തിയിട്ടുള്ളത്. നിരോധനത്തിനുശേഷവും ഇസ്ലാമിക ഭീകരസംഘടനകളുടെ പ്രവര്‍ത്തനരീതി അനുസ്യൂതം, അവിരാമം തുടരുന്നു എന്നതിന്റെ സൂചന കൂടിയാണ് ഭാരതത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും ഒരേപോലെ ഉയരുന്ന വഖഫ് സ്വത്ത് വിവാദം. വളരെ വ്യക്തമായ രൂപരേഖയോടെ ആസൂത്രിതമായാണ് അവകാശവാദം ഉന്നയിക്കുന്നത്. 95 വരെ 4.5 ലക്ഷം ഏക്കര്‍ മാത്രം ഉണ്ടായിരുന്ന വഖഫ് സ്വത്ത് ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഇരട്ടിച്ചതിന്റെ ഉത്തരവാദിത്തവും കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന 2013 ലെ നിയമഭേദഗതിക്കാണ്. വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചാല്‍ അതല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത ഇരയുടെതായി മാറി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം. കേരളത്തിലുടനീളം പ്രധാന നഗരങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ക്ഷേത്രനഗരങ്ങളിലെയും ക്രൈസ്തവ ആരാധനാകേന്ദ്രങ്ങളിലെയും പ്രധാന കവലകളും ജംഗ്ഷനുകളും വ്യാപാര സ്ഥാപനങ്ങളും കയ്യടക്കാനുള്ള ഇസ്ലാമികസമൂഹത്തിന്റെ തന്ത്രപരമായ നീക്കം പൂര്‍ണമായും നിഷ്‌കളങ്കമാണെന്ന് കരുതാനാവില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിന് അടുത്തും ഗുരുവായൂരിലും ബിനാമി പേരുകളില്‍ വ്യാപാരസ്ഥാപനം ആരംഭിക്കാനും അവിടെ സ്വാധീനം ചെലുത്താനുമുള്ള ശ്രമവും ഭക്തരുടെയും ഹിന്ദുസംഘടന പ്രവര്‍ത്തകരുടെയും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ദേശീയപാതകള്‍ക്കും സംസ്ഥാനപാതകള്‍ക്കും ഇരുവശത്തും പ്രധാന ജംഗ്ഷനിലും വ്യാപാരസ്ഥാപനങ്ങള്‍ മുഴുവന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നങ്ങളോടുകൂടി ആരംഭിക്കുന്നത് പൂര്‍ണമായും നിഷ്‌കളങ്കവ്യാപാര താല്‍പര്യമാണെന്ന് കരുതാനാകുമോ?
ശബരിമല അയ്യപ്പസ്വാമിക്ക് പുലിപ്പാലു കൊടുത്തത് വാവരാണെന്നും വാവര്‍ ഇസ്ലാമിക പോരാളിയാണെന്നും അദ്ദേഹം പുലിയെ അയച്ചുകൊടുക്കുകയായിരുന്നെന്നും ഒക്കെയുള്ള ധാരാളം അബദ്ധജടിലങ്ങളായ വീഡിയോകളുമായി ജിഹാദി തീവ്രവാദി ശക്തികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇസ്ലാം ഉണ്ടാകുന്നതിനുമുമ്പ് ശബരിമലയും ശബരിമല തീര്‍ഥാടനവുമുണ്ട്. വാവര്‍ എന്ന സങ്കല്പം ഇല്ലെന്നും അത് വാപുരന്‍ ആണെന്നും ഹൈന്ദവ ആധ്യാത്മിക ആചാര്യന്മാരും പണ്ഡിതരും സന്യാസിശ്രേഷ്ഠരും പറഞ്ഞിട്ടും പണമുണ്ടാക്കാനുള്ള തത്രപ്പാടില്‍ പുതിയ കഥാപാത്രവുമായി എരുമേലിയിലും സന്നിധാനത്തും നാടകം കെട്ടിയാടുകയാണ്. സനാതനധര്‍മ്മത്തിന്റെ നാനാവശങ്ങളിലൂടെയും ഇസ്ലാമിക അധിനിവേശം തുടര്‍ക്കഥയാവുകയാണ്. ലൗ ജിഹാദ് ഉണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുമ്പോഴാണ് ലാന്‍ഡ് ജിഹാദിന്റെ പുതിയ പടയൊരുക്കം. ക്രിസ്ത്യാനികളുടെയും പള്ളിയും സ്വത്തും ഇതിന്റെ പേരില്‍ തട്ടിയെടുക്കാനും കൈവശപ്പെടുത്താനും അല്പംപോലും ഉളുപ്പില്ലാത്ത പ്രവര്‍ത്തനം വഖഫ് ജിഹാദികള്‍ നടത്തുമ്പോള്‍ നിഷ്പക്ഷമാകേണ്ട, ഇരയ്ക്കൊപ്പം നില്‍ക്കേണ്ട ഭരണകൂടവും നിയമസഭയും വോട്ട് ബാങ്കിന്റെ പേരില്‍ അവരെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്.
സംഘടിത വോട്ടുബാങ്കിന്റെ ശക്തിക്കെതിരെ അതിശക്തമായ ഐക്യനിര പടുത്തുയര്‍ത്തിയാല്‍ മാത്രമേ ഹൈന്ദവ-ക്രൈസ്തവ സമൂഹത്തിന് കേരളത്തില്‍ ഇനി പിടിച്ചുനില്‍ക്കാനാകൂ എന്ന യാഥാര്‍ത്ഥ്യം ഇരു സമൂഹങ്ങളും മനസ്സിലാക്കിയെ കഴിയൂ. നിങ്ങളുടെ സ്ഥലവും പെണ്ണും സ്വത്തും ആരാധനാലയവും കൈയടക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്ടിട്ടും ചെറുക്കാതെ, പ്രതിരോധിക്കാതെ, നിശ്ശബ്ദം സഹിക്കുന്ന കഴിവുകെട്ടവരുടെ സമൂഹമായി ഹിന്ദുക്കള്‍ മാറണോ എന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമായ ചോദ്യം. തമിഴ്നാട്ടിലെ ക്ഷേത്രം കൊള്ളയടിച്ച് പള്ളിയാക്കിയപ്പോള്‍ മാറാത്തയില്‍നിന്ന് സൈനികര്‍ക്കൊപ്പം പാഞ്ഞെത്തി അതിനെ പൂര്‍വസ്ഥിതിയില്‍ ക്ഷേത്രമാക്കിയ ശിവാജി മഹാരാജിന്റെ പിന്‍മുറക്കാരില്‍ നിന്ന് ഇതാണോ ഭാരതം പ്രതീക്ഷിക്കുന്നത്. ഇസ്ലാമിക വോട്ടുബാങ്കിന്റെ പിന്തുണ ഉറപ്പാക്കാന്‍ മാത്രമാണ് വഖഫ് കേന്ദ്ര നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം കൊണ്ടുവന്നത്. നേരത്തെ വയനാട്ടിലെ വനവാസികളുടെ ഭൂമി തിരിച്ചെടുത്തു കൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടപ്പോള്‍ അതിനെയും അന്ന് തകര്‍ത്തത് ഭൂമി വീണ്ടെടുക്കല്‍ നിരോധനനിയമം കൊണ്ടുവന്നായിരുന്നു. അന്നും ഇടതുമുന്നണിയും വലുത് മുന്നണിയും സംയുക്തമായിട്ടാണ് നിയമഭേദഗതി കൊണ്ടുവന്നത്. അവിടെയും ഇരയ്ക്കൊപ്പമായിരുന്നില്ല ഭരണകൂടം. ഇന്നത്തെ സാഹചര്യത്തില്‍ ഇസ്ലാമിക വോട്ടുബാങ്കിനെ പൂര്‍ണമായും തള്ളിക്കളയാതെ അവരുടെ സ്വത്തിനുള്ള അവകാശവാദം ഏതെങ്കിലും രീതിയില്‍ അവര്‍ക്ക് അനുകൂലമായി പരിഹരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുമുന്നണിയുടെയും ശ്രമം. ഇല്ലാത്ത അവകാശവാദത്തിന്റെ പേരില്‍ കേരളത്തിലുടനീളം ആയിരക്കണക്കിന് ഏക്കര്‍ സ്ഥലവും കെട്ടിടങ്ങളും കൈയടക്കാനുള്ള ഇസ്ലാമിക ഗൂഢാലോചനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ദിവ്യപരിവേഷം കല്‍പ്പിക്കുകയാണ്. ഇത് തടയാന്‍ ഹിന്ദു-ക്രൈസ്തവ സമൂഹങ്ങള്‍ തമ്മിലുള്ള അതിശക്തമായ ഐക്യവും വോട്ടുബാങ്കിന്റെ കെട്ടിപ്പടുക്കലുമാണ് അനിവാര്യം. അതിനുള്ള കാഹളമാണ് ഉയരേണ്ടത്.