Sunday, May 18, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

സ്വര്‍ണ്ണഗദ്ദ

ശ്രീകുമാര്‍ മാവൂര്‍

Print Edition: 15 November 2024

കാറ്റിനെ ഉഴുതുമറിക്കും
കാറ്റാടിപ്പാടത്ത്
പാട്ടുമൂളുന്നൂ പറവകള്‍

മല്ലീശ്വരന്‍ കോവിലിന്
മുന്നില്‍ തല താഴ്ത്തി
മുടന്തിപ്പോവുന്ന പശുക്കളുടെ നിര

മുകളിലെയില നിന്റേതല്ലെന്ന വിലക്കില്‍
മുന്‍കാലിലേക്ക് കുറുക്കിക്കെട്ടിയ
തലയിലേക്ക് അനുഗ്രഹത്തിന്റെതോ
ഉച്ചച്ചൂട്?

സഹ്യനും കടന്നെത്തുന്ന
ഉഷ്ണക്കാറ്റില്‍ തമിഴ്‌പ്പേച്ച്
ചിലപ്പതികാര ശീലുകള്‍

മനുഷ്യ വിഷത്തിലുറഞ്ഞു
നീലിച്ച മധുവിന്റെ നിലവിളിയില്‍
വേപ്പുമരങ്ങള്‍ നഗ്‌നം

അംബരം തുളച്ച ഗിരി ശിഖരങ്ങള്‍
വെട്ടിയൊഴിഞ്ഞെത്തും പടിഞ്ഞാറന്‍ കാറ്റ്
കുടിലുകള്‍ക്ക് മേലെ തുടി കൊട്ടാനായുന്നു

ശോഷിച്ച വരഗാറിന്‍
തപ്തനിശ്വാസത്തില്‍
കേള്‍ക്കുന്നു നാഞ്ചിയമ്മയെ

ആദിതാളം ഊര്‍ന്നുപോയ
കാടിന്റെ മക്കളുടെ
ചുടുനിശ്വാസങ്ങളോ
പെയ്യാമേഘങ്ങള്‍?

ഭൂപടങ്ങളിലെവിടെയും
അടയാളപ്പെടാതെ പോവുന്ന
ചില ഭൂഭാഗങ്ങളുണ്ട് ആള്‍ക്കൂട്ടത്തില്‍
തനിച്ചാവുന്ന മനുഷ്യനെപ്പോലെ

ചാരാകാശം നോക്കി,
പുളയുന്ന ജീവനുകളെ
ഉള്ളിലൊതുക്കി, പച്ചപ്പായല്‍
പൊതിഞ്ഞ പൊയ്ക കണക്കെ
സൗവ്വര്‍ണ്ണകാലം
സ്വപ്‌നം കണ്ട്
സ്വര്‍ണ്ണഗദ്ദ നിശ്ചലം.

(സ്വര്‍ണ്ണഗദ്ദ- അട്ടപ്പാടി മേഖലയിലെ പുതൂര്‍ പഞ്ചായത്തിലെ ഒരു ഗ്രാമം)

Tags: സ്വര്‍ണ്ണഗദ്ദ
ShareTweetSendShare

Related Posts

വഴിയാത്ര

സുര

എരിഞ്ഞടങ്ങുന്നത്

നൃത്തച്ചുവട്

വിഷു ചിന്തകള്‍

വിഷുക്കൈനീട്ടം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies