Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ക്ഷേമരാഷ്ട്രത്തിലേയ്ക്കുള്ള ചുവട് വെപ്പുമായി ഉപഭോക്തൃപ്രസ്ഥാനം

അഡ്വ രതീഷ് ഗോപാലൻഅഡ്വ രതീഷ് ഗോപാലൻ
13 December 2019

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ രാജ്യമെങ്ങും നിരവധി സാമുദായിക-രാഷ്ട്രീയ അസ്വസ്ഥതകള്‍ ഉടലെടുത്തു. 1971-ലെ ഭാരത-പാക് യുദ്ധം, ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ പിറവിക്ക് വഴി തെളിച്ചു. യുദ്ധത്തില്‍ ഭാരതം വിജയിച്ചത് അന്നത്തെ ഭരണാധികാരിയായ ഇന്ദിരാ ഗാന്ധിക്കും അതുപോലെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനും ഭാരത രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യാനാവാത്ത അപ്രമാദിത്വം സമ്മാനിച്ചു. അതിന്റെ ഫലമായി കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുഴുകി. കോണ്‍ഗ്രസ്സില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം നിലനില്‍പ് എന്നതായി. ഇതിന്റെയെല്ലാം അനന്തരഫലം രാജ്യത്തുണ്ടായ കടുത്ത സാമ്പത്തിക അസ്ഥിരതയും അവശ്യവസ്തുക്കള്‍ക്കുണ്ടായ വമ്പിച്ച വിലക്കയറ്റവുമായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഇന്ദിരയുടെ ഏകാധിപത്യത്തിനും ദുര്‍ഭരണത്തിനുമെതിരെ പ്രതിപക്ഷകക്ഷികള്‍ സോഷ്യലിസ്റ്റ് നേതാവ് ലോക്‌നായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഒരുമിച്ചു പ്രക്ഷോഭമാരംഭിച്ചു. തുടര്‍ന്ന് രാജ്യമാസകലം ഭരണകക്ഷിക്കെതിരെ വിവിധ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു വന്നതിന്റെ ഫലമായി രാജ്യത്ത് ചില സാമുദായിക-രാഷ്ട്രീയ അസ്വസ്ഥതകള്‍ ഉണ്ടായി. വ്യാപാര-വാണിജ്യരംഗത്തും അതിന്റെ ദുഷ്പ്രഭാവമുണ്ടായി. വിപണിയിലെ അസ്ഥിരതയാണ് ഇതിനെരു തുടര്‍ന്നുണ്ടായത്. ചില വ്യാപാരികള്‍ അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെക്കാന്‍ തുടങ്ങി.

പൂഴ്ത്തിവെയ്ക്കല്‍ വന്‍തോതിലുള്ള കരിഞ്ചന്തയ്ക്ക് വഴിതെളിച്ചു. ഒരു രൂപയ്ക്ക് കിട്ടുന്ന വസ്തുക്കള്‍ക്ക് പോലും അതിന്റെ പത്തിരട്ടി വില കൊടുത്ത് വാങ്ങാന്‍ പൊതുജനം നിര്‍ബന്ധിതരായി. പൂഴ്ത്തിവെയ്പ്പിനും കരിഞ്ചന്തയ്ക്കും മുന്നില്‍ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. വിലക്കയറ്റത്തിനും കരിഞ്ചന്തയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് സര്‍ക്കാരില്‍ നല്ല പിടിപാടുള്ളയാളുകളായിരുന്നതുകൊണ്ട് ഈ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരുരു ചെറുവിരല്‍ പോലും അനക്കുകയുണ്ടായില്ല. ദരിദ്രര്‍ ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ വലഞ്ഞു. വിശന്നു നിലവിളിക്കുന്ന കുകുഞ്ഞുങ്ങളുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ചകള്‍ കണ്ടും നിലവിളി കേട്ടും സഹിക്കാനാവാതെ ഗൃഹനാഥന്മാര്‍ കൊള്ളയടിക്കാന്‍ വരെ തയ്യാറായി മുന്നോട്ടുവന്നു. രാജ്യമെങ്ങും കൃത്രിമക്ഷാമത്തില്‍ പകച്ചു നിന്നു.

ADVERTISEMENT

ആ സമയത്ത് പൂണേ നഗരത്തിലെ ആര്‍.എസ്.എസ്സിന്റ ശാഖാ സ്വയംസേവകനും സ്വാതന്ത്ര്യസമരസേനാനിയുമായ ബിന്ദു മാധവ് ജോഷി, പൂണേ നഗരത്തില്‍ അന്ന് പ്രവര്‍ത്തിച്ചിരുന്ന വിവിധ സംഘടനകളിലെ യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് യുവക് മഹാമണ്ഡല്‍ ജനതാ ഗ്രാഹക് സംഘ് എന്നൊരു സംഘടന രൂപീകരിച്ചു. അന്നത്തെ പ്രധാന സാമൂഹിക പ്രവര്‍ത്തകരായ സുധീര്‍ ഫഡ്‌കേ, പി.എല്‍.ദേശ്പാണ്ഡേ, പ്രൊഫ.ദന്‍ഡേക്കര്‍, ജി.വി.ബെഹെരെ, തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ഈ സംഘടനയുമായി ബന്ധപ്പെട്ട് ബിന്ദു മാധവ് ജോഷിജിയെ സഹായിക്കാനായി മുന്നോട്ട് വന്നു. അന്നത്തെ യുവനേതാക്കളായ സൂര്യകാന്ത് പാഠക്ക്, തക്‌സെന്‍ പൊരെ, ഡോ.അശോക് കാലേ എന്നിവര്‍ ഈ സംഘടനയെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പ്രചരിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു.

വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍ എന്തെങ്കിലും ക്രിയാത്മകമായി ചെയ്താലേ കഴിയുകയുള്ളൂ എന്ന സ്ഥിതി വന്നപ്പോള്‍ 1974 ലെ ദീപാവലിയ്ക്ക് മുമ്പായി ദീപാവലി സമയത്തെ വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ പ്രാദേശികമായി ഗ്രാഹക് സംഘങ്ങള്‍ അഥവാ ഉപഭോക്തൃ സംഘങ്ങള്‍ രൂപീകരിക്കാനും സഹകരണ അടിസ്ഥാനത്തില്‍ ഈ സംഘങ്ങളിലൂടെ അവശ്യവസ്തുക്കള്‍ കുകുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനും തീരുമാനമായി. പൂണേയില്‍ ഈ ഗ്രാഹക് സംഘങ്ങള്‍ മുഖേനയുള്ള അവശ്യവസ്തുക്കളുടെ വിതരണം വന്‍വിജയമായിരുന്നു. പൂണേയിലെ അന്നത്തെ വസ്ത്രവ്യാപാരരംഗത്തെ പ്രമുഖ കേന്ദ്രമായിരുന്ന ലക്ഷ്മി റോഡില്‍ വ്യാപാരികള്‍ നടത്തിയിരുന്ന കുത്തകവസ്ത്രവ്യാപാരത്തെ പരസ്യമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് യുവക് മഹാമണ്ഡല്‍ വസ്ത്ര നിര്‍മ്മാതാക്കളില്‍ നിന്നും വസ്ത്രം സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ചു കൊടുത്ത് ചരിത്രം സൃഷ്ടിച്ചു. കാലങ്ങളായി നിലനിന്നിരുന്ന ലക്ഷ്മി റോഡിലെ വസ്ത്രവ്യാപാരികളുടെ കുത്തക തകര്‍ത്ത് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വസ്ത്രം ലഭ്യമാക്കി യുവക് മഹാമണ്ഡല്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതായിരുന്നു ഗ്രാഹക് പഞ്ചായത്ത് എന്ന സംഘടനയുടെ രൂപീകരണത്തിലേയ്ക്ക് നയിച്ച സംഭവം.

രാജ്യമാസകലം സോഷ്യലിസ്റ്റ് ആശയത്തിന്റെ പ്രചരണത്തിനായി അക്ഷീണം പ്രയത്‌നിച്ചിരുന്ന ലോക്‌നായക് ജയപ്രകാശ് നാരായണ്‍, പൂണേയില്‍ വന്ന സമയത്ത് ഗ്രാഹക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുകയും ഈ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രവര്‍ത്തിച്ചു ഫലം കണ്ട ആശയമാണ് എന്നതുകൊണ്ട ് ഈ ഉപഭോക്തൃ മുന്നേറ്റത്തിന്റെ മുന്നോട്ടുള്ള സുഗമമായ നടത്തിപ്പിനായി പൂണേ ആസ്ഥാനമാക്കി അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു. 1975 ഡിസംബര്‍ 23ന് നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങില്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജ: മുഹമ്മദ് കരീം ഛഗ്ല ഇന്ന് പുണേ എന്താണോ ചിന്തിക്കുന്നത്, ഭാരതം അതു നാളെ ചിന്തിക്കുമെന്ന് പ്രസ്താവിച്ച് ഈ ഉദ്യമത്തിന് എല്ലാ മംഗളാശംസകളും നേര്‍ന്നു. ഭാരതത്തിലെ ഉപഭോക്തൃപ്രസ്ഥാനത്തിന്റെ ഭാവി കണ്ടറിഞ്ഞ മനീഷിയുടെ വാക്കുകള്‍ സത്യമായി ഭവിച്ചു. സാധാരണക്കാര്‍ക്കിടയില്‍ ‘നാനാ’ എന്നറിയപ്പെട്ടിരുന്ന ബിന്ദു മാധവ് ജോഷിയും സതീര്‍ത്ഥ്യരും ചേര്‍ന്ന് ഈയൊരു ഉപഭോക്തൃ മുന്നേറ്റത്തെ 2017-ാം ആണ്ടോടടുത്ത് 25 സംസ്ഥാനങ്ങളിലും, 200 ലേറെ ജില്ലകളിലും ശക്തമായ സാന്നിദ്ധ്യമാക്കി മാറ്റി.

ഉപഭോക്താവാണ് ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദു എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം. ക്ഷാമത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനും, പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക തിന്മകള്‍ക്കും എതിരെ പോരാടി സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കാനായി രൂപംകൊണ്ട ദേശീയ സംഘടനയാണ് ഗ്രാഹക് പഞ്ചായത്ത്. ഗ്രാഹക് പഞ്ചായത്തിന്റെ ആദര്‍ശപുരുഷനായി സ്വീകരിച്ചിരിക്കുന്നത് ലോകമെമ്പാടുമുള്ള യുവാക്കളുടെ ആദര്‍ശമൂര്‍ ത്തിയായ സ്വാമി വിവേകാനന്ദനെയാണ്. ഭാരതത്തിലെ പാവപ്പെട്ട സാധാരണക്കാരെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. ഈശ്വരന്‍ ക്ഷേത്രങ്ങളിലല്ല, ദരിദ്രനാരായണന്റെ രൂപത്തിലാണ് അവതരിച്ചിരിക്കുന്നത്. ആ ദരിദ്ര നാരായണന്റെ സേവയാണ് യഥാര്‍ത്ഥത്തില്‍ ഈശ്വരസേവ. വിപണിയുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും ആത്യന്തികമായി ബാധിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെയാണ്. വിപണിയില്‍ എന്ത് അരുതാത്തത് സംഭവിച്ചാലും അതിനെ മറികടക്കാന്‍ ധനികര്‍ക്ക് സാധിക്കും, എന്നാല്‍ സാധാരണക്കാര്‍ക്ക് സാധ്യമല്ല. അവര്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു.

ഭാരതമെന്ന മഹാരാജ്യത്ത് ജാതി – മത-വര്‍ണ്ണ-വര്‍ഗ്ഗ-വംശ-ലിംഗ-ഭാഷാ -പ്രദേശ-രാഷ്ട്രീയ ഭേദമേന്യെ എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ അത് ഉപഭോക്താവ് എന്ന രീതിയില്‍ ആണ്. കാരണം പ്രാഥമികമായി എല്ലാവരും ഉപഭോക്താക്കളാണ്. ഗുണമേന്മയുള്ള അവശ്യവസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകണമെന്ന് ഉപഭോക്താക്കളെന്ന നിലയില്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ പലപ്പോഴും അതിന് സാധിക്കാറില്ല. ഗുണമേന്മ നോക്കുമ്പോള്‍ വില അധികം കൊടുക്കേണ്ടിവരുന്നു. വിലക്കുറവ് ആഗ്രഹിക്കുമ്പോള്‍ ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ വിലക്കുറവും, ഗുണമേന്മയും സമന്വയിപ്പിച്ചുകൊണ്ടുള്ള ചൂഷണമുക്തമായ വിപണിവ്യവസ്ഥയായി പുരാതനകാലം മുതല്‍ക്കേ നിലനിന്നിരുന്നത്.

വ്യാപാരം ധര്‍മ്മമെന്ന രീതിയില്‍ഇന്ത്യയിലെ ജനങ്ങള്‍ കണ്ടിരുന്നു. ഉപഭോക്താവാണ് വ്യാപാരിയെ നിലനിര്‍ത്തുന്നത് എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഗ്രാഹക് ഏവ രാജാ അതായത് ഉപഭോക്താവാണ് രാജാവ് എന്ന ചിന്ത ഭാരതത്തില്‍ ഉണ്ടായത്. വ്യാപാരികള്‍ ധാര്‍മ്മികമൂല്യങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നവരായിരുന്നു. ലാഭം എന്നത് ദോഹനം എന്ന സങ്കല്‍പ്പത്തിലായിരുന്നു, അതൊരിക്കലും ചൂഷണം എന്ന രീതിയിലേക്ക് തരംതാഴ്ന്നിരുന്നില്ല. എന്നാല്‍ കാലക്രമേണ വൈദേശിക ശക്തികളുടെ ആഗമനത്തോടുകൂടി ഈ സങ്കല്‍പ്പത്തിന് മാറ്റമുണ്ടായി. പോര്‍ ച്ചുഗീസുകാര്‍ മുതല്‍ ബ്രിട്ടീഷുകാര്‍വരെ ഭാരതത്തിലേക്ക് വന്നത് വ്യാപാരത്തിനായിരുന്നു. അക്രമത്തില്‍ ഊന്നിയ വാണിജ്യബന്ധങ്ങള്‍ ആയിരുന്നു ഈ വൈദേശിക ശക്തികളുടെ പാരമ്പര്യം. തങ്ങള്‍ ഭാരതവുമായി നടത്തുന്ന വ്യാപാരങ്ങള്‍ എല്ലാക്കാലവും നടത്താന്‍ സാധ്യമല്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നു. തങ്ങളേക്കാള്‍ ശക്തനായ ഒരു എതിരാളി വന്നാല്‍ തങ്ങളുടെ വ്യാപാരം ഭാരതത്തില്‍ അവസാനിക്കുമെന്ന് കണക്കുകൂട്ടിയ അവര്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ലാഭം നേടാനായി ചൂഷണത്തിന്റെ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു. ദീര്‍ഘകാലം വൈദേശിക ഭരണത്തിന്‍ കീഴിലായിരുന്നതിന്റെ ഫലമായി ഇന്ത്യയിലെ വ്യാപാരസംസ്‌കാരത്തിനും സമൂലമായ മാറ്റങ്ങള്‍ സംഭവിച്ചു. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലായിരുന്ന വിപണി ലാഭത്തിനും, അതിനുവേണ്ടിയുള്ള ചൂഷണത്തിനും അടിമപ്പെട്ടു. വിശ്വാസ്യത എന്നത് കേവലം ലാഭത്തിനു വേണ്ടി ഒഴിവാക്കപ്പെട്ടു. വ്യാപാരി ഉപഭോക്തൃ ബന്ധ ത്തില്‍ വിള്ളല്‍ വീണു. ലാഭം എന്ന ഒറ്റ ചിന്ത ആ വിള്ളല്‍ വര്‍ദ്ധിപ്പിച്ചു. എതുവിധേനയും ലാഭം ഉണ്ടാക്കുക എന്ന ചിന്തയില്‍ മാനുഷികമൂല്യങ്ങള്‍വിപണിയില്‍ നിന്നും അപ്രത്യക്ഷമായി. ആ സ്ഥാനത്ത് മായവും കള്ളവും ചതിയും വഞ്ചനയും വിപണി കീഴടക്കി. ഇതിന്റെയൊക്കെ ആത്യന്തികഫലം ഉപഭോക്താവ് പച്ചയായി ചൂഷണം ചെയ്യപ്പെട്ടു എന്നായിരുന്നു. ഈയൊരു ഭൂമികയിലാണ് ഗ്രാഹക് പഞ്ചായത്ത് ഉപഭോക്താക്കളുടെ ക്ഷേമത്തിലൂടെ രാഷ്ട്രത്തിന്റെ ക്ഷേമം എന്നുന്നു ലക്ഷ്യംവച്ച് പ്രവര്‍ത്തനമാരംഭിച്ചത്.

1974 ല്‍ രൂപംകൊണ്ട ഭാരതത്തിലെ ഏറ്റവും വലിയ ഉപഭോക്തൃപ്രസ്ഥാനം നാലു പതിറ്റാണ്ടുകള്‍ കടന്നപ്പോള്‍ എല്ലാ പ്രധാന ഉപഭോക്തൃ അവകാശ സംരക്ഷണപ്പോരാട്ടങ്ങളുടെയും മുന്നണിയിലുണ്ട്. രാജ്യത്ത് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട നാഴികക്കല്ലുകളായ എല്ലാ തീരുമാനങ്ങള്‍ക്കുപിന്നിലെ പ്രധാന ചാലകശക്തി ഗ്രാഹക് പഞ്ചായത്ത് ആയി. 1974 മുതല്‍ ഗ്രാഹക് പഞ്ചായത്ത് ഉന്നയിച്ചിരുന്ന ഒരുരു പ്രധാന ആവശ്യമായി ഇന്ത്യയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഒരു നിയമം വേണമെന്നത്. 12 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ ഗ്രാഹക് പഞ്ചായത്തിന്റെ ആവശ്യം അംഗീകരിച്ച് പാര്‍ലമെന്റ് ഉപഭോക്താക്കളുടെ അവകാശങ്ങളും, താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ 1986 ല്‍ ഉപഭോക്തൃ സംരക്ഷണ നിയമം പാസ്സാക്കി.

പ്രധാനമായും ഗ്രാഹക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നാലുതരത്തിലാണ്. ഉപഭോക്തൃ സംഘടന രൂപീകരിച്ചുകൊണ്ട് അസംഘടിതരായ ഉപഭോക്താക്കളെ സംഘടിപ്പിച്ച് സംഘടിത ശക്തിയാക്കുക, ഇങ്ങനെയുള്ള സംഘശക്തിയിലൂടെ പ്രവര്‍ത്തിച്ചു പരിചയസമ്പന്നരായ കാര്യകര്‍ത്താക്കളിലൂടെ സമ്പദ്‌വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തി സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കുക. ഉപഭോക്താക്കളെ ബോധവല്‍ക്കരിച്ച് ഉപഭോക്താവിന്റെ അവകാശബോധത്തെ ഉണര്‍ത്തുക, ഉപഭോക്താവിന്റെ കര്‍ത്തവ്യബോധത്തെയും, അവകാശങ്ങളെയും കുറിച്ച് അവരെ ബോധവല്‍ക്കരിക്കുക. സ്വന്തം അവകാശങ്ങളെക്കുറിച്ചും, കര്‍ത്തവ്യനിഷ്ഠയെക്കുറിച്ചും ബോധവാനായ ഒരു ഉപഭോക്താവിന് മാത്രമേ ഉപഭോക്തൃക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിലൂടെ ക്ഷേമരാഷ്ട്രമെന്ന മഹദ്‌സങ്കല്‍പ്പത്തിനായി പ്രയത്‌നിക്കാന്‍ കഴിയൂ. ഉപഭോക്താക്കളുടെ സമഗ്രവികാസത്തെ മുന്‍നിര്‍ത്തി വിവിധ ക്രിയാത്മകമായ കാര്യപരിപാടികള്‍ സംഘടിപ്പിക്കുക. ഭരണാധികാരികള്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ രീതിയില്‍ ചിന്തിക്കുന്നതിനായി ഭരണാധികാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലെ സമന്വയ ശക്തിയായി പ്രവര്‍ത്തിക്കുക. ഭരണാധികാരികളും ഉപഭോക്താക്കളും തമ്മിലുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുക. ഉപഭോക്താക്കള്‍ക്ക് നേരെയുള്ള അനീതിക്കും വഞ്ചനയ്ക്കും എതിരെ ശക്തമായി പ്രതികരിക്കുക, അതിനായി സംഘര്‍ഷത്തിലൂടെയല്ലാതെ ശാന്തിപൂര്‍വകമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് അഹിംസയില്‍ അധിഷ്ഠിതമായ ബഹിഷ്‌കരണമെന്ന ആയുധം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് നേരെയുള്ള ഏകപക്ഷീയമായ ചൂഷണങ്ങളെ പ്രതിരോധിക്കുക. സ്വമേധയാ രാജ്യത്തില്‍ എല്ലാവരും നിയമവ്യവസ്ഥയെ മാനിച്ച് നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള അന്തരീക്ഷം നിര്‍മ്മിക്കുക. ഈ എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ ഉപഭോക്താവിനെ കേന്ദ്ര സ്ഥാനത്ത് നിര്‍ത്തി രാഷ്ട്രോന്മുഖമായി ജനങ്ങളെ സംഘടിപ്പിക്കുക.

ഇന്ന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ചൂഷണത്തിനിരയാകുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തില്‍ ഉപഭോക്തൃചൂഷണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. സര്‍ക്കാര്‍ ഏജന്‍സിയായ സപ്ലൈകോയില്‍പോലും മായം കലര്‍ന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നത് സമീപകാലത്ത് മാധ്യമങ്ങളില്‍ നിന്നും നാം അറിഞ്ഞതാണ്. രാമരാജ്യമാണ് ക്ഷേമരാജ്യമെന്ന മഹാത്മാഗാന്ധിയുടെ സങ്കല്‍പ്പത്തിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

കേരളത്തെ മദ്യത്തില്‍ കുളിപ്പിച്ചാണ് സര്‍ക്കാറിന്റെ ദൈനംദിന ചെലവുകള്‍ തന്നെ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരുരുമദ്യഉപഭോക്താവ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി കണ്ട് കേരളം ഞെട്ടിയതാണ്. വെറും അമ്പതുരൂപക്ക് സര്‍ക്കാരിന് ലഭിക്കുന്ന മദ്യം സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നത് എഴുനൂറ്റിയമ്പതു രൂപക്കാണ്. അതുപോലെത്തന്നെ നമ്മുടെ സംസ്ഥാനത്തിന്റെ കര്‍മ്മശേഷിയെ തന്നെ നശിപ്പിച്ച് സമൂഹത്തെ വെറും ഭാഗ്യാന്വേഷികളാക്കി ലോട്ടറികള്‍ക്ക് പിന്നാലെ പോകുന്ന സര്‍ക്കാരില്‍ നിന്നും കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. ദീര്‍ഘവീക്ഷണമില്ലാത്ത, കഴിവുകെട്ട ഭരണാധികാരികളുടെ കീഴില്‍ കേരളസമ്പദ്‌വ്യവസ്ഥ ഇന്ന് തകര്‍ന്നടിഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ധൂര്‍ത്തിന്റെയും ഫലമായി വരവിനേക്കാള്‍ ചെലവുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

കേരളം പോലുള്ള ഉപഭോക്തൃസംസ്ഥാനത്തില്‍ ഇതിന്റെയെല്ലാം തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കളാണ്.

വിവിധ ചൂഷണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ ചൂഷണത്തിന് നേതൃത്വം കൊടുത്തുകൊണ്ട് രക്ഷകന്‍ തന്നെ ഭക്ഷകനാകുന്ന കാഴ്ചയാണ് കേരളത്തില്‍ നാം കാണുന്നത്. അതുകൊണ്ടു തന്നെ കേരളത്തിലെ സാധാരണക്കാരായ ഉപഭോക്താക്കളെ സര്‍ക്കാര്‍ അടക്കമുള്ള ചൂഷകരില്‍ നിന്നും സംരക്ഷിച്ച് ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് ഉല്‍പാദനത്തില്‍ സമൃദ്ധി, വിതരണത്തില്‍ സമത്വം, വിനിയോഗത്തില്‍ സംയമനം എന്ന ചൂഷണവിമുക്തമായ ഹിന്ദുസങ്കല്‍പം കേരളത്തിലും ഉറപ്പുവരുത്താനായി അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

(ലേഖകന്‍ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്).

Tags: സമ്പദ്‌വ്യവസ്ഥഗ്രാഹക്ഭാരതീയ ഗ്രാഹക്ഭാരതീയ ഗ്രാഹക് പഞ്ചായത്ത്വ്യാപാരംചൂഷണംAmritMahotsav
Share5TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies