കുഞ്ഞു ഹൃദയത്തിന്റെ
വിങ്ങലിലേക്ക്
സ്‌നേഹത്തില്‍ ചാലിച്ച
വലിയ ഹൃദയം
പതിയെ ഇളം കാറ്റായ്
ഒഴുകി വന്നു.
വിങ്ങിപ്പൊട്ടി നിന്ന
സ്വപ്‌നങ്ങള്‍ക്ക്
ആയിരം ചിറകു മുളച്ചു,
അവ പൂത്തുമ്പികളായ്
പൂമ്പാറ്റകളായ്
ആകാശത്തെ
ഉമ്മ വെച്ച്
ഭൂമിയെ കൊതിപ്പിച്ചു.
സന്തോഷാധിക്യത്താല്‍
ഭൂമി വിങ്ങി നിന്നു,
കണ്ണീരായി ചാറ്റല്‍ മഴ
ഓണപ്പൂക്കളില്‍
പടര്‍ന്നുകൊണ്ടേയിരുന്നു.
ഒടുവില്‍ കൊച്ചു ഹൃദയത്തിന്റെ
പരിഭവം തീര്‍ത്ത
വലിയ ഹൃദയം
മാലാഖമാരുടെ
കൂടെച്ചേരാന്‍
എല്ലാവരെയും
കണ്ണീരിലാഴ്ത്തി
പറന്നു പോയി.
ദൈവം കൈയ്യൊപ്പിട്ട
മറ്റൊരു ഹൃദയത്തിനായ്
കാത്തിരിക്കുമ്പോള്‍
അലമുറയിടുന്ന
പെരുമഴയുടെ
കണ്ണീര് തുടയ്ക്കാന്‍
ആരുമില്ലാതെ
വീഥികളൊക്കെ വിജനം.
എങ്കിലും ആ ഹൃദയമിടിപ്പ്
ചെവിയോര്‍ത്താല്‍ കേള്‍ക്കാം!