കേരള മുഖ്യമന്ത്രി വിജയന്‍ സഖാവ് നടപ്പാക്കിയ നവോത്ഥാനമാണ് യഥാര്‍ത്ഥ നവോത്ഥാനം. നാളെ ചരിത്രം സ്വര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്താന്‍ പോകുന്ന മതേതരനവോത്ഥാനം. ശ്രീനാരായണ ഗുരുദേവനും മറ്റും നേതൃത്വം നല്‍കിയ നവോത്ഥാനം പഴഞ്ചനായിരുന്നു. ഇ.എം.എസ് തന്നെ അതിനെ ഹൈന്ദവ നവോത്ഥാനം എന്നാണ് കണ്ടത്. അത് ഹൈന്ദവമായിരുന്നെങ്കില്‍ വിജയന്‍ സഖാവിന്റെ നവോത്ഥാനം മതേതരമാണ് – പച്ചയും ചുകപ്പും ഇടകലര്‍ന്നത്. കാവി തീരെ തൊട്ടു തീണ്ടാത്തതാണ്. കാവി നിറമുള്ളതോ ഹിന്ദു എന്നു സംശയിക്കുന്നതോ ആയ എന്തെങ്കിലും അതിനടുത്തെത്തിയാല്‍ വികര്‍ഷണം വന്നു ദൂരേക്ക് തെറിച്ചു പോകും. മലയാളിയെ കറകളഞ്ഞ ‘മതേതരനാക്കി’ പരിഷ്‌കരിച്ച് നന്നാക്കിയെടുക്കാന്‍ രൂപീകരിച്ച നവോത്ഥാനത്തിന്റെ പാഠ്യപദ്ധതിയില്‍ പഠിപ്പിക്കുന്നത് ഇവയൊക്കെയാണ്: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണം, ഹിന്ദുക്കളുടെ ആചാരങ്ങളെല്ലാം അനാചാരങ്ങളാണ്, അതേസമയം മുസ്ലിംസ്ത്രീകള്‍ പര്‍ദ്ദക്ക് അകത്തു തന്നെയിരിക്കണം, മുസ്ലിം പുരുഷന് ഇഷ്ടംപോലെ നിക്കാഹ് കഴിക്കാം, ഇഷ്ടംപോലെ മൊഴി ചൊല്ലാം നവോത്ഥാന സമിതി ക്യാമ്പും ക്ലാസുമൊക്കെയായി ഈ പാഠ്യപദ്ധതി പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ നവോത്ഥാന സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ വെള്ളാപ്പള്ളി നടേശന്‍ ഈ പാഠ്യപദ്ധതി വായിച്ചു നോക്കുക പോലും ചെയ്യാതെ ഇതിനു വിരുദ്ധമായി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. കുറച്ചുനാളായി വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്നത്, മുസ്ലിങ്ങള്‍ അനര്‍ഹമായത് നേടിയെടുക്കുന്നു, ഈഴവര്‍ക്ക് അവഗണനയാണ് കിട്ടുന്നത് എന്നാണ്. പ്രിന്‍സിപ്പാള്‍ കസേരയില്‍ ഇരുന്നു കൊണ്ട് ഇങ്ങനെ പറയാന്‍ പാടുണ്ടോ? എന്ന് വൈസ് പ്രിന്‍സിപ്പാള്‍ ഹുസൈന്‍ മടവൂരിന് സംശയം. ലോകസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴും വെള്ളാപ്പള്ളി ഇതു തന്നെ ആവര്‍ത്തിച്ചു. ഇതു കേട്ടിട്ടും നവോത്ഥാന വിദ്യാലയത്തിന്റെ മാനേജര്‍ വിജയന്‍ സഖാവിന് ഒരു കുലുക്കവുമില്ല.
ഇതു സഹിക്ക വയ്യാതെ വൈസ് പ്രിന്‍സിപ്പാള്‍ ഹുസൈന്‍ മടവൂര്‍ പ്രതിഷേധിച്ച് രാജിവെച്ചു. സമസ്തയും കാന്തപുരവും മുജാഹിദും ജമാഅത്തും ഒക്കെയായി കരട് കാട് കാഞ്ഞിരക്കുറ്റി വരെയുള്ള മുസ്ലിംസംഘടനകള്‍ കട്ടായമായി ആവശ്യപ്പെട്ടു, വെള്ളാപ്പള്ളിയെ പുറത്താക്കണം; പോര, അറസ്റ്റുചെയ്യണം. വെറും അറസ്റ്റല്ല ജാമ്യം കിട്ടാത്ത വകുപ്പ് ചാര്‍ത്തി ഒരിക്കലും പുറത്തുവരാത്ത അറസ്റ്റാണ് വേണ്ടത്. അവിടെയിരുത്തി വെള്ളാപ്പള്ളിയെ നവോത്ഥാനത്തിന്റെ ചില മദ്രസാ പാഠങ്ങള്‍ പഠിപ്പിക്കണം. മന്‍മോഹന്‍ സിംഗ് പറഞ്ഞ പോലെ മുസ്ലിങ്ങള്‍ക്കാണ് വിഭവത്തിന്റെ ആദ്യ അവകാശം. യോഗ്യത പരിഗണിക്കാതെ ജനസംഖ്യ നോക്കി അവര്‍ക്ക് ജോലി കൊടുക്കണം, മുസ്ലിം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കണം, അവര്‍ക്കുമാത്രമായി സര്‍ക്കാര്‍ ചെലവില്‍ സിവില്‍ സര്‍വ്വീസ് കോച്ചിങ് കൊടുക്കണം, മുസ്ലിം വിധവക്ക് മാത്രം വീടുനിര്‍മ്മിച്ചുനല്‍കണം. ഇതൊക്കെയാണ് വിജയന്‍ സഖാവ് നടപ്പാക്കുന്ന മതേതരത്വം. വെളള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിന് മുസ്ലിം സംഘടനകള്‍ കൈകോര്‍ക്കുകയാണ്. തങ്ങള്‍ക്കെതിരെ വായ തുറക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും ഇല്ല എന്ന് മറ്റുള്ളവരും തിരിച്ചറിയട്ടെ.