Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

മത്സ്യപ്രവര്‍ത്തകര്‍ ഭാരതത്തിന്റെ അതിര്‍ത്തിയുടെ കാവല്‍ക്കാര്‍: എ. ഗോപാലകൃഷ്ണന്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jun 17, 2024

കൊച്ചി: കടലും കരയും ചേര്‍ന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഭാരതത്തിന്റെ അതിര്‍ത്തി മേഖലയുടെ കാവല്‍ക്കാരാണ് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘമെന്ന് സീമാ ജാഗരണ്‍മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം 22-ാമത് സംസ്ഥാന സമ്മേളനം എറണാകുളം, എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

കേരളത്തിന്റെ മണ്ണില്‍ കടലോരത്തും കായലോരത്തും പുഴയോരത്തും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പാരമ്പര്യ സമൂഹങ്ങളെ സംഘടിപ്പിച്ച്, അവരുടെ സാമ്പത്തികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം നമ്മുടെ ഭാരതവര്‍ഷത്തെപറ്റി അഭിമാനം കൊള്ളുകയും അതിന്റെ സുരക്ഷയെപറ്റി ജാഗ്രതയുള്ളവരുമായി നില്‍ക്കാനുള്ള ഭാരതമാകമാനമുള്ള കടലോരമേഖലയിലെ സന്താനങ്ങളുമായി കോര്‍ത്ത് നിര്‍ത്താനുള്ള ഒരു പരിശ്രമമാണ് സംഘടന നടത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാരതത്തിന്റെ ദേശീയ സുരക്ഷയ്‌ക്കും പൈതൃക സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘമെന്നും അദ്ദേഹം പറഞ്ഞു.

15,000 കിലോമീറ്റര്‍ കര അതിര്‍ത്തിയും ദീപസമൂഹങ്ങളടക്കം 7000 കിലോമീറ്റര്‍ വരുന്ന ഒരതിര്‍ത്തികൂടി കാക്കുന്നവരാണ് നമ്മള്‍ എന്നനിലയിലാണ് മത്സ്യ പ്രവര്‍ത്തകസംഘം ഇന്ന് അഖില ഭാരതീയ തലത്തിലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. വിവിധ കച്ചവടങ്ങള്‍ നടത്തി വലിയൊരു സമ്പത്തിന്റെ, സംസ്‌കാരത്തിന്റെ ഉടമകളായിരുന്ന ഈ സമൂഹം വളരെ അഭിവൃദ്ധി പ്രാപിച്ച സമൂഹമായിരുന്നു, അദ്ദേഹം പറഞ്ഞു. മത്സ്യ പ്രവര്‍ത്തനമേഖലയില്‍ തൊഴില്‍ചെയ്യാന്‍ സാധിക്കാത്തനിരവധി പ്രതിസന്ധികള്‍ ഉണ്ട്. മത്സ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സംഘടിത ശക്തിയില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നമുക്ക് വേണ്ടി സംസാരിക്കാന്‍ കഴിയുന്നവരെ പ്രതിനിധികളായി തെരഞ്ഞെടുത്ത് മുന്നോട്ട് വരണം, അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍, ഡോ. സാന്ദ്ര (സയന്റിസ്റ്റ് ഐഎന്‍ സിഒഐഎസ്) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു.

ഉദ്ഘാടന സഭയില്‍ ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്. ഷമി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിഎംപിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് നാട്ടിക ആമുഖ പ്രഭാഷണം നടത്തി. ബിഎംപിഎസ് ജില്ല പ്രസിഡന്റ് കെ.എം. മോഹന്‍ദാസ് കൃതജ്ഞത പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.കെ. വാമലോചനന്‍ സംസാരിച്ചു. ബിഎംപിഎസ് സംസ്ഥാന സമിതി അംഗങ്ങളായ എ. കരുണാകരന്‍, മിനര്‍വ വിദ്യാധരന്‍, പി.പി സന്തോഷ്, സംസ്ഥാന സെക്രട്ടറി ഇന്ദിര മുരളി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാമി പട്ടരുപുരക്കല്‍, പി. പീതാംബരന്‍, സെക്രട്ടറി കെ. ശിശുപാലന്‍, ട്രഷറര്‍ കെ.ജി. സുരേഷ് പങ്കെടുത്തു.

ദേശീയ മത്സ്യത്തൊഴിലാളി ഭവന പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തിലെ നദികളിലേക്കും കായലുകളിലേക്കും രാസമാലിന്യം ഒഴുക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാലികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.

സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പി. പീതാംബരന്‍ കോഴിക്കോട്(പ്രസിഡന്റ്), ശ്രീനിവാസന്‍ മാറാട്, കെ. ശിശുപാലന്‍ തിരുവനന്തപുരം, സതി ബാലന്‍, പയ്യോളി(വൈസ് പ്രസിഡന്റുമാര്‍), പി.പി. ഉദയഘോഷ് കൊയിലാണ്ടി (ജനറല്‍ സെക്രട്ടറി), സി.ആര്‍. രാജേഷ് നാട്ടിക(സംഘടന ജനറല്‍ സെക്രട്ടറി), പ്രഹഌദന്‍ വടകര, പി.എസ്. ഷമി, എറണാകുളം, ഇന്ദിരാമുരളി ചാവക്കാട്(സെക്രട്ടറിമാര്‍), കെ.ജി. സുരേഷ് ചാവക്കാട്(ട്രഷറര്‍), മിനര്‍വ വിദ്യാധരന്‍, പി.പി. സന്തോഷ് കൊയിലാണ്ടി, സുനില്‍കുമാര്‍ മാഹി, കെ.പി. ശശികുമാര്‍ കാഞ്ഞങ്ങാട്, വി. രമേഷ് താനൂര്‍ എന്നിവരടങ്ങിയ 15 അംഗ സമിതിയേയും യുവ സമിതി ഭാരവാഹികളായി: ഡോ. നന്ദു ഉമേഷ്, വടകര (കണ്‍വീനര്‍), ഇ.ബി. പാര്‍ത്ഥ സാരഥി, അഡ്വ. വിനിഷ കൊയിലാണ്ടി (കോ. കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Tags: ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം
Share1TweetSendShare

Related Posts

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

Shopping Cart

Latest

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News