Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭാരതത്തിലെ ലിപിസമ്പ്രദായം

ജെ.എസ്.കൃഷ്ണൻജെ.എസ്.കൃഷ്ണൻ
31 May 2024

സിന്ധു നദീതടത്തില്‍ നിലവിലിരുന്ന ലിപിയെ സംബന്ധിക്കുന്ന അന്വേഷണങ്ങള്‍ വളരെ വിലപ്പെട്ടവയാണ്. പുരാവസ്തു ഗവേഷകര്‍ക്ക് സിന്ധു തടത്തില്‍ നിന്നും ഗവേഷണങ്ങളിലൂടെ എന്തെങ്കിലും പൊതുവായ കാര്യങ്ങള്‍ രേഖപ്പെടുത്തിയുള്ള ശിലാ ലിഖിതങ്ങളോ വ്യക്തിപരമായ എന്തെങ്കിലും രേഖകളോ ലഭിച്ചിട്ടില്ലെങ്കില്‍ തന്നെയും മോഹന്‍ജദാരോ, ഹാരപ്പ സൈറ്റുകളില്‍ നിന്നും ലഭിച്ച മുദ്രകളില്‍ നിന്നും പാത്രങ്ങളിലും നിന്നുമാണ് ഹാരപ്പാ ലിപികളെ സംബന്ധിച്ച വിവരണങ്ങള്‍ ലഭിക്കുന്നത്. അവ പരിശോധിച്ചതില്‍ നാനൂറോളം അക്ഷരങ്ങള്‍ ഉള്ളതായി കണ്ടിരിക്കുന്നു. എന്നാല്‍ ഒരു അക്ഷരത്തിന്റെ തന്നെ രൂപഭേദങ്ങള്‍ ഒഴിവാക്കിയാല്‍ അവ ഏകദേശം 250 ല്‍ കവിയാതെയുള്ള വ്യത്യസ്ത സംജ്ഞകളിലേക്ക് താഴ്ത്തിക്കൊണ്ടുവരാന്‍ കഴിയും. ലിപികള്‍ സ്വാഭാവികമായും ചിത്രലിപികളാണ്. ഈജിപ്തിലേയും സൊമേറിയയിലേയും പ്രാചീന ലിപികള്‍ക്ക് സിന്ധുതടത്തിലെ ലിപികളുമായുള്ള അസാമാന്യമായ സാദൃശ്യത്തെയും ഹാരപ്പാ ലിപികള്‍ എഴുതുന്ന വിധത്തേയും സ്വാഭാവികമായും വിവരിച്ചുകൊണ്ട് പിഗ്ഗോട്ട് പറയുന്നതു നോക്കുക. 20-ല്‍ കൂടുതല്‍ ലിഖിതങ്ങള്‍ ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിലെ ഭാഷ വലത്തു നിന്ന് ഇടത്തോട്ടാണ് വായിച്ചിരുന്നതെന്ന് അനുമാനിക്കാന്‍ കഴിയും. അതുപോലെ രണ്ടാമത്തെ വരികൂടിയുണ്ടെങ്കില്‍ ആദ്യത്തെ വരി വലത്തു നിന്നും ഇടത്തോട്ടും അടുത്തത് ഇടത്തുനിന്നു വലത്തോട്ടും വായിക്കുന്ന പ്രാചീന ഗ്രീസിലെ ‘ബുസ്റ്റാഫീഡര്‍’ രീതിയാണ് പിന്തുടര്‍ന്ന് വന്നിരുന്നതെന്ന് കാണാന്‍ കഴിയും. ഹാരപ്പാ ലിപികള്‍ വലത്തു നിന്നു ഇടത്തോട്ടും രണ്ടാമത്തെ വരി ഇടത്തുനിന്നും വലത്തോട്ടും വായിക്കുന്ന രീതിയാണെന്ന പ്രസ്താവം ഗ്രീക്ക് ലിപികള്‍ക്ക് ഹാരപ്പാ ലിപികളുമായുള്ള ബന്ധത്തെ കാണിക്കുന്നു. അതുപോലെ ഈജിപ്തിലേയും ചൈനയിലേയും ലിപികള്‍ക്ക് ക്യൂനിഫോം, ഹാരപ്പാ ലിപികളുമായി സാമ്യമുണ്ടെന്ന പരാമര്‍ശവും പ്രാധാന്യമുള്ളവയാണ്.

Google NewsAdd Kesari Weekly as a preferred source on Google
ബ്രാഹ്‌മി ലിപി

ഹാരപ്പാ ലിപികള്‍ക്ക് ഈജിപ്ത് സൊമേറിയന്‍, ഗ്രീക്ക്, ചൈനീസ് തുടങ്ങിയ ലിപികളുമായുള്ള സമഭാവത്തെ കൂലങ്കഷമായി ചര്‍ച്ച ചെയ്തശേഷം പിഗ്ഗോട്ട് പറയുന്നു. ഹാരപ്പന്‍ രാജ്യത്ത് സംസാരിച്ചിരിക്കുവാന്‍ ഇടയുള്ള ഭാഷ അതിന്റെ ലിപിയുടെ വിശദാംശങ്ങളെപ്പോലെ തന്നെ ഏതാണെന്ന് തീര്‍ച്ചയില്ല. ഒരു കാര്യം, അതൊരിക്കലും ഇന്‍ഡോ- യൂറോപ്യന്‍ ഭാഷാ ഗണത്തില്‍ പെട്ടതല്ലെന്ന് നിസ്സംശയം പറയാം. ബലുചിസ്ഥാനില്‍ ബ്രാഹുയികളുടെ ഇടയില്‍ ഉപയോഗിച്ചിരുന്നതും ബലുചിസ്ഥാനില്‍ ഒറ്റപ്പെട്ടു പോയതുമായ ഒരു ദ്രാവിഡ ഭാഷയുടെ അതിശക്തമായ ചുവ ഇതില്‍ കാണുന്നതിനാല്‍ ഹാരപ്പന്‍ ഭാഷ ദ്രാവിഡഗ്രൂപ്പില്‍പ്പെട്ടതാണെന്ന ബലമായ സംശയത്തിന് ഇടം നല്‍കുന്നു. എന്നാല്‍ ഇവ ഭാരതത്തില്‍ വളരെ വിശാലമായി സംസാരിക്കപ്പെടുന്ന പ്രോട്ടോ അസ്ത്രാലായ്ഡ് ഗ്രൂപ്പില്‍പ്പെട്ടതാണെന്ന ഒരു അവകാശവാദമുണ്ട്. ദ്രാവിഡവും അതുപോലെ തന്നെ സൊമേറിയന്‍ ഭാഷകള്‍കൂട്ടി യോജിപ്പിച്ച ഒരു സംയോജിത ഭാഷയായിരിക്കും ഇതെന്ന മറ്റൊരു വാദവും ഉയര്‍ന്നിട്ടുണ്ട്. ഇങ്ങനെ ഹാരപ്പാ ലിപികള്‍ക്ക് പ്രാചീനകാലത്ത് നിലവിലിരുന്ന എല്ലാ ലിപികളുമായും ബന്ധം കാണുന്നുണ്ടെന്നും എന്നാല്‍ ദ്രാവിഡ വിഭാഗത്തില്‍പ്പെട്ട ബ്രാഹുയി ലിപികളുമായുള്ള ബന്ധം മറ്റെല്ലാ ലിപികളേക്കാളും കൂടുതലാണെന്നുമുള്ള പ്രസ്താവം കണക്കിലെടുക്കേണ്ടതാണ്. സര്‍വ്വവിജ്ഞാനകോശത്തിലെ ബ്രാഹ്‌മി ലിപിയെ സംബന്ധിച്ച പ്രസക്തമായ ഭാഗം ശ്രദ്ധിക്കേണ്ടതാണ്. ബ്രാഹ്‌മി ലിപി സിന്ധു തടത്തില്‍ പ്രചാരത്തിലിരുന്ന ഒരുതരം പുരാതന ലിപി സമൂഹത്തില്‍ നിന്നാണ് രൂപപ്പെട്ടതെന്ന വാദത്തിന് പ്രായേണ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. നിരവധി ശതാബ്ദങ്ങള്‍ക്കു മുമ്പേ തന്നെ അന്ധാളിപ്പുളവാക്കുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന ലേഖന വിദ്യ ഭാരതത്തില്‍ നിലവിലിരുന്നു. എന്നാല്‍ പ്രാചീന രേഖകളുടെ താരതമ്യപഠനം ഈ സര്‍വ്വ ലിപികളുടേയും കേവലമായ ബഹുലതയില്‍ തുടിക്കുന്ന ലളിതവും സ്വതന്ത്രവുമായ ഒരു ലിപിയില്‍ (ബ്രാഹ്‌മി) ചെന്നെത്തുവാന്‍ സഹായിക്കുന്നു. നമുക്കറിയാവുന്ന ബ്രാഹ്‌മി ലിഖിതങ്ങളായ ബി.സി നാലാം നൂറ്റാണ്ടിലെ ഏതാനും നാണയങ്ങളിലേയും അശോകന്റെ ശിലാശാസനത്തിലേയും (ബി.സി 3-ാം നൂറ്റാണ്ട്) അക്ഷരങ്ങള്‍ക്ക് പുറകില്‍ ദീര്‍ഘമായ ഒരു ഭൂതകാല ചരിത്രമുണ്ട്. അങ്ങനെ ഹാരപ്പാ കാലഘട്ടത്തില്‍ നിലവിലിരുന്ന ലിപി, ഭാരതത്തിലേയും മറ്റുപല രാജ്യങ്ങളിലേയും ഭാഷാലിപികള്‍ക്ക് രൂപം നല്കിയ ബ്രാഹ്‌മിലിപിയുടെ പൂര്‍വ്വരൂപമാണെന്ന് സാഹചര്യ തെളിവുകൊണ്ടു തെളിയിക്കാവുന്നതാണ്. അങ്ങനെ ഹാരപ്പാ ലിപികളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ലിപിയെ സംബന്ധിച്ചുള്ള ലിപി വിരുദ്ധരുടെ അഭിപ്രായപ്രകടനങ്ങള്‍ ഈ അവസരത്തില്‍ കണക്കിലെടുക്കേണ്ടതാണ്. ഇതില്‍ ബ്രാഹ്‌മിക്ക് ചില വിദേശലിപികളുമായി ബന്ധമുണ്ടെന്നും അതല്ല അവ തികച്ചും ഭാരതീയം തന്നെയാണെന്നും കരുതുന്നുതാണ് ഉചിതമെന്ന് ഫ്രഞ്ചുപണ്ഡിതനായ കപ്രേനിയും റോമന്‍ ഭാഷാശാസ്ത്രജ്ഞനും അഭിപ്രായപ്പെടുന്നു. സെമറ്റിക് ഭാഷാഗണത്തില്‍പ്പെടുന്ന ഫിനിഷ്യന്‍ ലിപിയുടെ രൂപാന്തരമാണിതെന്ന അഭിപ്രായവും പൊന്തിവന്നിട്ടുണ്ട്. ഫിനിഷ്യന്‍, സെമറ്റിക്, ഈജിപ്ഷ്യന്‍, അറബി, ക്യൂനിഫാം എന്നീ ലിപികളുടെ സമ്മിശ്രരൂപമാണ് ബ്രഹ്‌മി ലിപി എന്ന അഭിപ്രായം യുക്തിസഹമല്ലെന്നു ആധുനിക കാലത്തെ പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ഒരു കാര്യം സ്പഷ്ടമാണ്. ബ്രാഹ്‌മി ലിപിക്കും അതിന്റെ പൂര്‍വ്വരൂപമായ ഹാരപ്പാ ലിപിക്കും ലോകത്തിലെ എല്ലാ പ്രാചീന ലിപികളുമായും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബന്ധമുണ്ടെന്നുള്ളതാണ് അത്.

ഏറ്റവും അത്ഭുതകരമായ മറ്റൊരു സംഗതികൂടി പ്രസ്താവിച്ചുകൊളളട്ടെ, ഹാരപ്പയിലെ ലിപിക്ക് അഥവാ പൂര്‍വ്വദ്രാവിഡമായ ബ്രാഹ്‌മിലിപിക്ക് അങ്ങകലെ സ്‌പെയിനിലെ പിരണീസ് പര്‍വ്വതത്തിലെ മലമടക്കുകളില്‍ നിവസിക്കുന്ന ബ്രാസ്‌ക് എന്ന ജനസമൂഹത്തിന്റെ ഭാഷയുമായും വന്‍കരകളില്‍ നിന്നും ആയിരമായിരം മൈലുകള്‍ക്കകലെ ശാന്തമഹാസമുദ്രത്തിന്റെ ഏകാന്തതയില്‍ ഒളിഞ്ഞുകിടക്കുന്ന ഈസ്റ്റര്‍ പോളിനേഷ്വന്‍ ലിപികളുമായും ബന്ധമുണ്ടത്രേ. പല പണ്ഡിതന്മാരും തലക്ക് ലക്കുകേട് ബാധിച്ചവരുടെ ഭ്രാന്തപ്രലപനങ്ങളാണ് ഇവയെന്ന് പരിഹസിച്ച് തളളുന്നുണ്ടെങ്കിലും അവ അടിസ്ഥാനരഹിതങ്ങളായ അഭിപ്രായങ്ങളാണെന്ന് പുച്ഛിച്ചു തള്ളാവുന്നവയല്ല. പ്രാചീന ജനതയുടെ കുടിയേറ്റങ്ങളുടെ ഗതിവിഗതികളെക്കുറിച്ചും പ്രാചീന പരിഷ്‌കാരത്തെ സംബന്ധിച്ചും സൂക്ഷ്മമായി പഠിക്കുവാനും ഗവേഷണം നടത്തുവാനും ശ്രമിക്കുന്നവര്‍ക്ക് ഇത് ഒട്ടും ആശ്ചര്യകരമല്ല. ഈ പ്രബന്ധത്തിന്റെ കാതലായ നിഗമനങ്ങളെ അരക്കിട്ടുറപ്പിക്കുന്നവയാണ് മുകളില്‍ പ്രസ്താവിച്ച വസ്തുകളെല്ലാം. സിന്ധുതട പരിഷ്‌കാര കാലത്ത് നിലവിലിരുന്ന അഥവാ പൗരാണിക ഭാരതത്തില്‍ നിലവിരുന്ന ലിപിക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ലിപികളുമായി ബന്ധമുണ്ടാകണമെങ്കില്‍ രണ്ടു കാര്യങ്ങളില്‍ ഒന്നെങ്കിലും നടന്നിരിക്കണം. ഒന്നുകില്‍ ആ ഭാഗങ്ങളില്‍ നിന്നെല്ലാം, അതായത് ഈജിപ്ത്, മെക്‌സിക്കോ, പെറു, പോളിനേഷ്യ, ക്രീറ്റ്, സുമേറിയ, ഏഷ്യമൈനര്‍, മെസപ്പോട്ടോമിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം പ്രാചീനകാലത്ത് കുടിയേറ്റങ്ങള്‍ ഉണ്ടാവുകയോ അവര്‍ ഭാരതത്തില്‍ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ച് ഭരിക്കുകയോ ചെയ്തിരിക്കും. അതല്ലെങ്കില്‍ പ്രാചീനകാലത്ത് ഭാരതത്തില്‍ നിന്നും ധാരാളം സഞ്ചാരികള്‍ അവിടേക്ക് പോകുകയും ഭാരതീയ ഭാഷകളുടെ സ്വാധീനം ഈ രാജ്യങ്ങിലെല്ലാം വ്യാപിപ്പിക്കുവാന്‍ ഇടയാവുകയും ചെയ്തിരിക്കും.

ADVERTISEMENT

എല്ലാ ചരിത്രരേഖകളും പുരാവസ്തുഗവേഷണ ഫലങ്ങളും വിരല്‍ ചൂണ്ടുന്നത് രണ്ടാമതു പറഞ്ഞ സാധ്യതയിലേക്കാണ്. അതിനുളള തെളിവുകള്‍ അതിശക്തങ്ങളും ആഴത്തില്‍ ഇറങ്ങിയ വേരുകളോടുകൂടിയതുമാണ്. ഈ സാധ്യതയെപ്പറ്റിയുള്ള വിശദമായ ചര്‍ച്ച ഈ ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗങ്ങളില്‍ നടത്തിയിട്ടുള്ളതിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. സിന്ധുതട പരിഷ്‌കാര കാലത്തെ ലിപികളില്‍ നിന്നും ക്രമേണരൂപം പ്രാപിച്ച ബ്രാഹ്‌മിലിപികള്‍ ബി.സി മൂന്നാം സഹസ്രാബ്ദമാക്കുമ്പോഴേക്കും സാരമായ വികാസം പ്രാപിച്ചിരുന്നു. ഈ, ഊ, ഔ എന്നീ സ്വരങ്ങളും ഠ, ക, ഷ എന്നീ വ്യഞ്ജനങ്ങളും ഒഴികെ ബാക്കി ഇന്നു നിലവിലുള്ള എല്ലാ ദേവനാഗരിലിപികളും അന്ന് ഉണ്ടായി കഴിഞ്ഞിരുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്നതെന്താണ്? ദേവനാഗരിലിപികള്‍ രൂപം കൊണ്ടത് സിന്ധുതടത്തില്‍ നിലവിലിരുന്ന ലിപി സമൂഹത്തില്‍ നിന്നാണെന്നും ആ ലിപി സമൂഹങ്ങള്‍ ദ്രാവിഡത്തിന്റെ ആദിമ രൂപത്തില്‍ നിന്നും അഥവാ പൂര്‍വ്വ ദ്രാവിഡത്തില്‍ നിന്നും ഉയിര്‍കൊണ്ടതാണെന്നുമാണ് ഇതിന്റെ അര്‍ത്ഥം. ആര്യന്മാര്‍ എന്നൊരു വര്‍ഗം, മധ്യേഷ്യയില്‍ നിന്നും ഭാരതത്തില്‍ കൊണ്ടുവന്ന ലിപിയാണ് ദേവനാഗരി എന്നും നാം ധരിച്ചുവച്ചിരിക്കുന്ന അഥവാ നാം ധരിക്കപ്പെട്ടിരിക്കുന്ന ആശയത്തില്‍ നിന്നും എത്രയോ വിരുദ്ധമാണത്. ഇങ്ങനെ സിന്ധുതടത്തിലെ പൂര്‍വ്വദ്രാവിഡ ലിപികളില്‍ നിന്നും രൂപംകൊണ്ട ബ്രാഹ്‌മിലിപിയുടെ വികാസ പരിണാമങ്ങളെപ്പറ്റി സര്‍വ്വവിജ്ഞാനകോശത്തിലെ പരാമര്‍ശങ്ങളിലേക്ക് വീണ്ടും നോക്കുക. ബ്രാഹ്‌മിലിപി ബി.സി മൂന്നാം ശതകം മുതല്‍ എ.ഡി നാലാം ശതകം വരെ വ്യവഹാരത്തിലിരുന്നതായി രേഖകളുണ്ട്. ക്രമേണ ഇതിന് രണ്ടു മുഖ്യധാരകളുള്ള ഉത്തരശാഖയും ദക്ഷിണ ശാഖയും ഉണ്ടായി. ഉത്തരശാഖ രൂപാന്തരപ്പെട്ട് ഗുപ്തലിപി, കുടില ലിപി, പ്രാചീന നാഗരിലിപി എന്നിവ ഉണ്ടായി. ഈ പ്രാചീന നാഗരി ലിപിയുടെ പരിഷ്‌കൃതരൂപമാണ് പിന്നീട് ആധുനിക ആര്യ ഭാഷകളായ (ഇവിടെ ആര്യ എന്ന പ്രയോഗം നോക്കുക. നാം ധരിച്ചു വച്ചിരിക്കുന്നത് അങ്ങനെയാണ്) ഹിന്ദി, മറാഠി, ഗുജറാത്തി, മൈഥിലി, ബംഗാളി, ഒഡിയ, ശാരദ, ഡോഗ്രി എന്നിവയുടെ ലിപി മാലകളുണ്ടായി. ദക്ഷിണ ശാഖയില്‍ നിന്നും തെലുങ്ക് കന്നഡ തമിഴ് മലയാളം സിംഹളി എന്നീ ലിപികള്‍ രൂപംകൊണ്ടു. ഇപ്രകാരം ഭാരതത്തിലെ പ്രധാനലിപികളെല്ലാം തന്നെ ബ്രാഹ്‌മിലിപിമാലയില്‍ നിന്നുമാണ് ഉടലെടുത്തത്. എന്ന നിഗമനത്തിലെത്തുന്നതാവും ശരി.

Tags: ലിപി
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies