ഇസ്ലാമിക തീവ്രവാദത്തിന്റെ ആഴവും പരപ്പും ഇനിയും മലയാളികള്‍ക്ക് മനസ്സിലായിട്ടില്ല എന്നതാണ് സത്യം. 1990 കളില്‍ ലൗജിഹാദിനെ കുറിച്ച് പറയുമ്പോള്‍ കേരളത്തെപ്പോലെ ഒരു മതേതര, മതസൗഹാര്‍ദ്ദ തുരുത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാവില്ല എന്നായിരുന്നു രാഷ്ട്രീയ നേതാക്കളുടെയും സാമുദായിക നേതാക്കളുടെയും പ്രതികരണം. മാധവിക്കുട്ടിയെ ലൗജിഹാദിന്റെ പേരില്‍ മതപരിവര്‍ത്തനം നടത്തിയപ്പോഴാണ് കേരളത്തിലെ പൊതുസമൂഹം ഇതിന്റെ തീവ്രതയെക്കുറിച്ച് മനസ്സിലാക്കിയത്. നാലപ്പാട്ട് നാരായണമേനോന്റെ കുടുംബത്തില്‍ നിന്ന്, കേരളത്തിലെ സാമൂഹികജീവിതത്തിന്റെ ഏറ്റവും ശക്തമായ തലങ്ങളില്‍ നിലകൊണ്ടിരുന്ന ഒരു കുടുംബത്തില്‍ നിന്ന്, മലയാളത്തിന്റെ ഹൃദയം പിടിച്ചു പറ്റിയ എഴുത്തുകാരിയെ പോലും ലൗജിഹാദിന് ഇരയാക്കാന്‍ കഴിഞ്ഞു. അതിന്റെ പിന്നിലെ കൗശലക്കാരനായ ഗൂഢാലോചനക്കാരന്റെ പേര് പുറത്തുപറയാന്‍ പലരും മടിച്ചു.
കമാലുദ്ദീന്‍ ‘ആമി’ എന്ന പേരില്‍ സിനിമ എടുത്തപ്പോഴും ലക്ഷങ്ങള്‍ പറ്റി മാധവിക്കുട്ടിയെ മതപരിവര്‍ത്തനം ചെയ്യാന്‍ ഒരുമ്പെട്ട അബ്ദുസമദ് സമദാനിയുടെ പേര് പറയാന്‍ ധൈര്യം കാട്ടിയത് പൊതുപ്രവര്‍ത്തകനായ എ.പി. അഹമ്മദ് മാത്രമായിരുന്നു. മാധവിക്കുട്ടിയുടെ അറിവോടും സമ്മതത്തോടെയും അവരുടെ കാനഡക്കാരിയായ സുഹൃത്ത് മെറിലി വീസ്‌ബോര്‍ഡ് ‘ദ ലൗ ക്യൂന്‍ ഓഫ് മലബാര്‍’ എന്ന പുസ്തകത്തില്‍ ഈ സംഭവത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും വരച്ചുകാട്ടിയിട്ടുണ്ട്. തന്നെ ഇടംവലം വിടാതെ വളഞ്ഞ ഇസ്ലാമിക ഭീകരരുടെ കൈകളില്‍ നിന്ന് രക്ഷപ്പെടാന്‍ മാധവിക്കുട്ടി പൂനയിലെ മകന്റെ അടുത്തേക്ക് താമസം മാറ്റി. പര്‍ദ്ദയുടെ തടവറയില്‍ നിന്ന് മോചിതയായി. അവസാനം കാണാന്‍ എത്തിയ പത്രപ്രവര്‍ത്തക ലീലാ മേനോനോടും മറ്റൊരു സുഹൃത്തിനോടും ലളിതാസഹസ്രനാമം ചൊല്ലിത്തരാന്‍ ആവശ്യപ്പെട്ട് അവര്‍ ഒരു മടക്കയാത്രയുടെ വഴിയിലായിരുന്നു. എന്നിട്ടും മാധവിക്കുട്ടി മരിച്ചപ്പോള്‍ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ സമ്മതിക്കാതെ തിരുവനന്തപുരം പാളയം പള്ളി കബറിടത്തിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ ഇടതുപക്ഷം കൂടി ഉള്‍പ്പെട്ട ആസൂത്രിത ഗൂഢാലോചന ഉണ്ടായിരുന്നു. സിപിഎം ഇന്ന് പൂര്‍ണ്ണമായും ജിഹാദികളുടെ പിടിയിലാണ്.
ഇസ്ലാമിക ഭീകരതയുടെ നീരാളിപ്പിടുത്തം ഏതുവഴിയില്‍ ആയിരിക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പലരും വളരെ വ്യക്തമായി വരച്ചുകാട്ടിയിരുന്നു. ഇന്ന് കേരളം ആ വഴിയിലൂടെ മാത്രമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കേരളത്തിലുടനീളം വ്യാപകമായിക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, ലൗജിഹാദ്, മതപരിവര്‍ത്തനം തുടങ്ങിയവയെല്ലാം ഒരേ പ്രസ്ഥാനത്തിന്റെ വിവിധ വഴികളാണ്. അവയവക്കടത്തിന്റെ അപകടത്തെക്കുറിച്ച് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. സ്വന്തം അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ഇസ്ലാമില്‍ ഹറാമായതുകൊണ്ട് മറ്റു മതസ്ഥരുടെ അവയവങ്ങള്‍ എന്ത് വിലകൊടുത്തും വാങ്ങുന്നതാണ് അന്താരാഷ്ട്രതലത്തില്‍ തന്നെയുള്ള രീതി. ഇത്തരക്കാര്‍ക്ക് സ്വാധീനമുള്ള ആശുപത്രികള്‍ പാവപ്പെട്ടവരെ കണ്ടെത്തി വിദേശത്തെത്തിച്ച് അവയവങ്ങള്‍ മുറിച്ചെടുക്കുന്ന രീതി വളരെ സജീവമാണ്. ഒരുകാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇന്നത് മാറിയിരിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഒക്കെ പോലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാവുകയും രാഷ്ട്രീയ സംവിധാനത്തില്‍ ജിഹാദികള്‍ക്കും കലാപകാരികള്‍ക്കും പങ്കില്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരം തീവ്രവാദികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയത്.
ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചിയില്‍ നടന്ന അറസ്റ്റ്. അവയവ കച്ചവടത്തിനായി ആയിരത്തിലധികം ആളുകളെ ഇറാനും ഇറാഖും അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് കടത്തിയ മനുഷ്യക്കടത്ത്, അവയവക്കടത്ത് റാക്കറ്റിന്റെ മുഖ്യകണ്ണിയായ മലയാളിയാണ് പിടിയിലായത്. തൃശ്ശൂര്‍ വലപ്പാട് സ്വദേശി 30 വയസ്സുകാരനായ സാബിത്ത് നാസര്‍ വിദേശത്തേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് അറസ്റ്റ് ചെയ്തത്. വ്യാജ ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും നിര്‍മ്മിച്ച് ആള്‍മാറാട്ടം നടത്തിയാണ് അവയവം വില്‍ക്കാനുള്ളവരെ ഇറാനിലേക്കും ഇറാഖിലേക്കും കടത്തിയത്. ഈ സംഘത്തിന്റെ കേന്ദ്രം ഹൈദരാബാദാണ്. അവയവദാനത്തിന് തയ്യാറാകുന്നവര്‍ക്ക് പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും ചെലവും കഴിച്ച് 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ഇറാനിലെ ആശുപത്രികളില്‍ ഇവരെ എത്തിക്കുമ്പോള്‍ ഓരോ ആളിനും 60 ലക്ഷം രൂപ വീതമാണ് ഏജന്‍സിക്ക് ലഭിക്കുക. മുംബൈ, ജമ്മു, കൊല്‍ക്കത്ത, റാഞ്ചി, മംഗളൂരു, ചെന്നൈ, കൊച്ചി, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളെയാണ് 2019 മുതല്‍ വിദേശത്തേക്ക് അവയവ കച്ചവടത്തിനായി കൊണ്ടുപോയിട്ടുള്ളത്. കേരളത്തില്‍ ജോലിക്കായി വന്നിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളെയും ഈ റാക്കറ്റ് കടത്തി എന്നാണ് സൂചന. താന്‍ കടത്തിയ 20 പേരില്‍ ഒരാള്‍ മാത്രമേ മലയാളി ഉള്ളൂ എന്നാണ് തൃശ്ശൂര്‍ സ്വദേശി സാബിത്ത് നാസര്‍ പോലീസിന് കൊടുത്തിട്ടുള്ള മൊഴി. ദാതാക്കളെ ഇറാനിലെ ഫരീദ് ഖാന്‍ ആശുപത്രിയിലാണ് എത്തിച്ചത്.
ഇറാനിലെയും ഇറാഖിലെയും മറ്റ് പല ഇസ്ലാമിക രാജ്യങ്ങളിലെയും രോഗികള്‍ക്ക് വേണ്ടിയാണ് ഈ അവയവദാനം നടത്തിയിട്ടുള്ളത്. ഇതിന് മലയാളികളായ വേറെയും ഇടനിലക്കാരുണ്ടെന്നാണ് സൂചന. മിക്ക സംസ്ഥാനങ്ങളിലും ഇടനിലക്കാരുടെ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടത്രേ. ശസ്ത്രക്രിയ നടത്തുമ്പോള്‍ ഏതൊക്കെ അവയവങ്ങളാണ് എടുക്കുന്നത് എന്ന വിവരം പോലും ദാതാക്കള്‍ അറിയുന്നില്ല എന്നതാണ് വിവരം. ഈ സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സിനും അന്വേഷണ ഏജന്‍സികള്‍ക്കും വ്യക്തമായ സൂചന ലഭിച്ചതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ ഒരു ഇടനിലക്കാരന്‍ അറസ്റ്റിലായതും അന്വേഷണം സജീവമായതും.
കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് ഒരാളെ പിടികൂടിയതിനുശേഷം ഇപ്പോള്‍ കേരള പോലീസ് ഉണര്‍ന്നെഴുന്നേറ്റു. അവയവക്കടത്ത് അന്വേഷിക്കാന്‍ ഒരു പത്തംഗ സംഘത്തിന് രൂപം കൊടുത്തുകഴിഞ്ഞു. പക്ഷേ, ഇറാനും ഇറാഖും അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പോയി അന്വേഷണം നടത്താന്‍ ഇവര്‍ക്ക് കഴിയില്ല. മാത്രമല്ല, ഈ അവയവക്കടത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ട് എന്ന സൂചനയാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ എന്‍ഐഎ അന്വേഷണമാണ് ആവശ്യം. ഇപ്പോള്‍ അന്വേഷണത്തിന്റെ ആവശ്യത്തിനായി കേരളത്തില്‍ ഒരു മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചു കഴിഞ്ഞു. ഇത്രയും വ്യാപകമായ അവയവക്കടത്ത് റാക്കറ്റ് കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ട് എന്തുകൊണ്ട് സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗവും പോലീസും ഇത് അറിഞ്ഞില്ല എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം.
ഇവിടെയാണ് കേരള പോലീസിന്റെയും സംസ്ഥാന ഭരണകൂടത്തിന്റെയും ഇസ്ലാമിക പ്രീണനവും നിസ്സംഗതയും ചര്‍ച്ചാവിഷയമാകുന്നത്. അന്താരാഷ്ട്രതലത്തില്‍ വൃക്ക കടത്തല്‍ റാക്കറ്റിന്റെ നേതാവായിരുന്ന ചിലരുമായി സംസ്ഥാന ഭരണത്തിന്റെ ഉന്നത തലങ്ങളില്‍ ഉള്ളവരുടെ രഹസ്യവും പരസ്യവുമായ ബന്ധം ലാവ്‌ലിന്‍ കേസിന്റെ സമയത്ത് തന്നെ ചര്‍ച്ചാവിഷയമായിരുന്നതാണ്. ഈ റാക്കറ്റുകള്‍ക്കൊക്കെ ഇപ്പോഴത്തെ അവയവക്കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യം ഇപ്പോള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാണ്. അതുകൊണ്ടുതന്നെ കേരള പോലീസിന്റെ അന്വേഷണത്തിന് വിശ്വാസ്യതയില്ല. ലാവ്‌ലിന്‍ കേസിന്റെ ഫയലുകള്‍ പോലും സെക്രട്ടറിയേറ്റില്‍ നിന്ന് കാണാതെ പോയത് ഒരു പഴങ്കഥയാണ്. അത്രയേറെ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍ക്ക് എവിടെ വരെയും ഏതറ്റം വരെയും പോകാന്‍ കഴിയും എന്നാണ് വിദഗ്ധ അഭിപ്രായം. അതുകൊണ്ടുതന്നെ അവയവക്കടത്ത് കേരള പോലീസിന് പകരം ദേശീയ ഏജന്‍സികള്‍ തന്നെ അന്വേഷിക്കണം. ഹൈദരാബാദിലുള്ള മുഖ്യകണ്ണിയും മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ രഹസ്യ ശൃംഖലകളും പുറത്തുവരണമെങ്കില്‍ ദേശീയ തലത്തിലുള്ള വ്യാപകമായ അന്വേഷണം ആവശ്യമാണ്.
നൂറുശതമാനം സാക്ഷരതയും ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുമുള്ള കേരളത്തില്‍ എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അരങ്ങേറുന്നു എന്നകാര്യം കേരളത്തിലെ പൊതുസമൂഹം ഇനിയെങ്കിലും ചിന്തിക്കണം. കശ്മീരില്‍ ഭാരത വിരുദ്ധ പോരാട്ടത്തിന് പോയി അഞ്ചുപേര്‍ മരണപ്പെട്ട സംഭവം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സംഭവിച്ചതാണ്. ആ സംഭവത്തിന് പിന്നില്‍ മതമൗലികവാദികളും ജിഹാദികളും ഉണ്ടായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞു. അതിനുശേഷം അടുത്തിടെയാണ് ഉക്രൈനിലെ കൂലി പട്ടാളത്തിനു വേണ്ടി കേരളത്തില്‍നിന്ന് ആളുകളെ റിക്രൂട്ട് ചെയ്ത സംഭവം ഉണ്ടായത്. റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്ത് കൂലിപ്പട്ടാളമായി മരിക്കാന്‍ പോകുന്ന മലയാളികള്‍ കേരളത്തിലെ പൊതുസമൂഹത്തിന് ചിന്തിക്കാന്‍ കഴിയുന്നതാണോ? അതിനുശേഷമാണ് ഇപ്പോള്‍ അവയവദാന റാക്കറ്റ്. ഇത് ഒരുഭാഗത്തു നടക്കുമ്പോള്‍ മറുഭാഗത്ത് ആട് മാഞ്ചിയം കോഴി തട്ടിപ്പ്, ബ്ലേഡ് ബാങ്ക് തട്ടിപ്പ്, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് തുടങ്ങി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വരെ കേരളത്തില്‍ നിര്‍ബാധം അരങ്ങേറുന്നു. ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള മലയാളികളെ പറ്റിക്കുന്നത് അക്ഷരാഭ്യാസം ഇല്ലാത്ത മറ്റുചില സംസ്ഥാനക്കാരും വിദേശികളുമാണെന്ന് കാണുമ്പോഴാണ് കേരളത്തിന്റെ പൊതുബോധത്തെക്കുറിച്ചും വിദ്യാസമ്പന്നതയെക്കുറിച്ചും ഒക്കെ പുനരാലോചന വേണ്ടിവരുന്നത്.
എന്തുകൊണ്ട് ഇത്തരം എല്ലാ തട്ടിപ്പുകളിലും മലയാളികള്‍ കുടുങ്ങുന്നു എന്ന കാര്യം ആലോചിക്കണം. എങ്ങനെയും പണമുണ്ടാക്കണമെന്നും ആരെ പറ്റിച്ചും സുഖമായി ജീവിക്കണമെന്നും ഉള്ള ധാര്‍മിക ബോധമില്ലാത്ത മൂല്യച്യുതിയുടെ ഒരു വലക്കണ്ണികളിലേക്ക് മലയാളികള്‍ എത്തിപ്പെട്ടുകഴിഞ്ഞു എന്നതാണ് സത്യം. ധാര്‍മികതയില്ലാത്ത, സത്യനിഷ്ഠയില്ലാത്ത പണം വേണ്ട എന്ന ഉത്കൃഷ്ടവും ഉദാത്തവുമായ സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്ന്, ധാര്‍മിക മൂല്യത്തില്‍ നിന്ന് മലയാളി വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം എഴുത്തച്ഛനും പൂന്താനവും രാമായണവും മഹാഭാരതവും ജ്ഞാനപ്പാനയും ഒക്കെ നമ്മുടെ ജീവിതത്തില്‍ നിന്ന് അകന്നതുതന്നെയാണ്. ഒപ്പം ഇതര മതസ്ഥരെ, അവിശ്വാസികളെ എങ്ങനെയും പറ്റിച്ച് തറപറ്റിച്ചു ജീവിക്കണമെന്ന ഒരു പുതിയബോധം ചില ന്യൂനപക്ഷ സംഘടിത മതങ്ങള്‍ക്ക് ഉണ്ടാകുന്നതും ഇതിന് കാരണമാകുന്നില്ലേ?
ഈ വിഷയത്തെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തില്‍ കാര്യമായ ചര്‍ച്ചയുണ്ടാകണം. അവയവക്കടത്ത് കേസ് പൊതുസമൂഹം വേണ്ട രീതിയില്‍ വിലയിരുത്തുകയും ചര്‍ച്ചചെയ്യുകയും ചെയ്തിട്ടില്ല. കേരള സ്റ്റോറി എന്ന സിനിമ വന്നതുകൊണ്ടാണ് ലൗജിഹാദ് ഇത്രയെങ്കിലും ചര്‍ച്ചാവിഷയമായത്. ചില സമുദായങ്ങള്‍ തങ്ങളുടെ ആരാധനാലയങ്ങളിലും കുടുംബസദസ്സുകളിലും ഈ സിനിമ കാണിക്കാന്‍ തുടങ്ങിയത് തന്നെ ഇതിന്റെ ഗൗരവവും ആശങ്കയും അത്രമാത്രം ദൃഢമായതുകൊണ്ടാണ്. ഇന്ന് കേരളം അനുഭവിക്കുന്ന സൗഹാര്‍ദ്ദവും സമാധാനവും നിലനിന്നു കാണാന്‍, എല്ലാവര്‍ക്കും ഒരേപോലെ ജീവിക്കാന്‍, യാഥാര്‍ത്ഥ്യം എന്തെന്ന തിരിച്ചറിവിലേക്ക് ഇനിയെങ്കിലും പോയേ കഴിയൂ. ലൗജിഹാദ് മുതല്‍ അവയവക്കച്ചവടം വരെ ഉള്ള ജിഹാദി തന്ത്രങ്ങളെ മലയാളികള്‍ കരുതിയിരിക്കുക.