മലയാള ചലച്ചിത്ര മേഖലയെ കുറിച്ചും മലയാള സിനിമകളില്‍ ഹിന്ദു വിരുദ്ധതയും ദേശവിരുദ്ധതയും കുത്തി നിറയ്ക്കുന്ന മട്ടാഞ്ചേരി ലോബിയെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചര്‍ച്ച ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലും തരംഗം ആയിരിക്കുകയാണ്. പക്ഷേ ഇക്കാര്യത്തിലുള്ള പൊതു സമൂഹത്തിലെ ചര്‍ച്ച മമ്മൂട്ടി എന്ന നടനിലേക്കും അദ്ദേഹത്തിന് എതിരെ മുഹമ്മദ് ഷര്‍ഷാദ് ഉയര്‍ത്തിയ ആരോപണങ്ങളിലേക്കും മാത്രം കേന്ദ്രീകരിക്കുന്നത് സുഖകരമല്ല. അതിനു പകരം മലയാള ചലച്ചിത്ര മേഖലയെ ഗ്രസിച്ചിരിക്കുന്ന ദേശവിരുദ്ധതയുടെയും കള്ളപ്പണത്തിന്റെയും ഹിന്ദു വിരുദ്ധതയുടെയും നാനാ വശങ്ങളിലേക്ക് ആഴവും പരപ്പും ഉള്ള ചര്‍ച്ച അനിവാര്യമായിരിക്കുന്നു. ഇക്കാര്യത്തില്‍ ആരോപണവിധേയനായ ചലച്ചിത്ര നടന്‍ മമ്മൂട്ടി പാലിക്കുന്ന നിസ്സംഗതയും നിശബ്ദതയും ശരിയാണോ എന്ന ചോദ്യം പൊതുസമൂഹത്തില്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. മമ്മൂട്ടിക്ക് മുന്‍കൂര്‍ ജാമ്യവുമായി ചില മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഒക്കെ രംഗത്ത് വന്നിട്ടുണ്ട്.മമ്മൂട്ടിയുടെ നിഷ്‌കളങ്കതയും രാജ്യസ്‌നേഹവും മതേതര നിലപാടും വ്യക്തമാക്കേണ്ടത് മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ സൗഹൃദങ്ങളോ വ്യക്തി ബന്ധങ്ങളോ മട്ടാഞ്ചേരി കോക്കസുമായുള്ള അടുപ്പമോ വിവാദ സിനിമകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം സമയവും സൗകര്യവും നല്‍കുന്നതിനെക്കുറിച്ചും ഒക്കെ കുറച്ചുകൂടി വ്യക്തവും കൃത്യവുമായ വിശദീകരണം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
കാരണം മട്ടാഞ്ചേരി ലോബിയെ കുറിച്ചും അതിലുള്ള മമ്മൂട്ടിയുടെ പങ്കിനെക്കുറിച്ചും ആരോപണം ഉന്നയിച്ചിരിക്കുന്നത് ഇതര മതസ്ഥരോ അദ്ദേഹത്തിന്റെ എതിരാളികളോ അല്ല. മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ആദ്യം തീരുമാനിച്ച സിനിമ മാറ്റി ‘പുഴു’ എന്ന ‘പുഴുക്കുത്ത്’ സിനിമയെടുത്ത് ഹിന്ദുത്വത്തെയും നമ്മുടെ സംസ്‌കാരത്തെയും അധിക്ഷേപിച്ച രത്തിനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് ആണ്. ഡിവൈഎഫ്‌ഐയുടെ മാഹി മേഖല ജോയിന്റ് സെക്രട്ടറിയായിരുന്ന ഷര്‍ഷാദ് ഇപ്പോഴും കറകളഞ്ഞ കമ്മ്യൂണിസ്റ്റാണെന്നാണ് അവകാശപ്പെടുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പലതും കഴിഞ്ഞ കുറെ കാലമായി പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുകയും ഒരു ആശങ്കയായി നീറിപ്പടരുകയും ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ വെറും ആരോപണമായി ഇതിനെ തള്ളാനും കഴിയില്ല. ഈ സംഭവവുമായി മമ്മൂട്ടിയുടെ മതത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതാനാവില്ല. കാരണം മമ്മൂട്ടി താന്‍ ഉറച്ച മതവിശ്വാസിയാണെന്ന് പലതവണ പറയുകയും ഒരു മറവുമില്ലാതെ പരസ്യമായി എറണാകുളത്തെ പല ഈദ് ഗാഹുകളിലും നമസ്‌ക്കരിക്കാന്‍ എത്തുന്നതും ഒക്കെ പൊതുസമൂഹം കണ്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ അല്ല ഈ സംഭവവികാസങ്ങള്‍ എന്നേ കരുതാനാകൂ. പക്ഷേ ഒരു ചോദ്യം അവശേഷിക്കുന്നു. പിന്നെയെന്തിന്? ആ ചോദ്യത്തിനുള്ള മറുപടി പറയാന്‍ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ.
നേരത്തെതന്നെ തന്റെ ആദ്യ സിനിമയ്ക്കായി മമ്മൂട്ടിയെ കണ്ടു കഥ പറഞ്ഞ് ഉറപ്പിച്ചതാണ് രത്തിന. ആ സിനിമക്ക് ഡേറ്റ് കൊടുക്കാം എന്ന് സമ്മതിച്ചിരുന്ന മമ്മൂട്ടി പിന്നീട് ഡേറ്റിന്റെ കാര്യത്തിനായി ചെല്ലുമ്പോള്‍ നേരത്തെ രത്തിന പറഞ്ഞ കഥ മാറ്റിവെച്ച് ഒരു പുതിയ കഥ സ്വന്തമായി നല്‍കുകയായിരുന്നു എന്നാണ് രത്തിനയുടെ ഭര്‍ത്താവ് ഷര്‍ഷാദ് പറയുന്നത്. ആ കഥയാണ് ‘പുഴു’ എന്ന സിനിമയായി പുറത്തുവന്നത്. നേരത്തെ പറഞ്ഞ കഥയ്ക്ക് പകരം ‘പുഴു’ എന്ന സിനിമയുടെ കഥയുമായി എത്തിയപ്പോള്‍ ഇതിന് പണം മുടക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞ് നേരത്തെ സമ്മതിച്ച നിര്‍മ്മാതാക്കള്‍ പിന്‍വാങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ സെക്രട്ടറിയും ബിനാമിയും എന്നറിയപ്പെടുന്ന ജോര്‍ജ് ആണ് ചലച്ചിത്രം നിര്‍മ്മിച്ചത്. ജോര്‍ജിന്റെധനസ്രോതസ്സ് ലണ്ടന്‍ വ്യവസായിയായ സുരേഷ് കൃഷ്ണ ആണെന്നാണ് ഷര്‍ഷാദ് പറയുന്നത്.
സുരേഷ്‌കൃഷ്ണയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെ മകനും ചലച്ചിത്ര സംവിധാന മേഖലയിലുള്ള ശ്യാമുമായി അടുത്ത ബന്ധമുണ്ടെന്നും മട്ടാഞ്ചേരി ലോബിയെ സിപിഎമ്മുമായി ചേര്‍ത്തുനിര്‍ത്തുന്നത് ഈ ബന്ധമാണെന്നും ഒക്കെയാണ് ഷര്‍ഷാദ് ആരോപിക്കുന്നത്. മറ്റൊരു സിനിമയുമായി മമ്മൂട്ടിയെ കാണാന്‍ എത്തിയ രത്തിനയും ഷര്‍ഷാദും അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ‘പുഴു’ നിര്‍മ്മിച്ചത് എന്നാണ് പറയുന്നത്. ഹിന്ദുക്കളിലെ സവര്‍ണ്ണ അവര്‍ണ്ണ ഭേദവ്യത്യാസം കേന്ദ്രീകരിച്ചുള്ള ഈ ചിത്രം ഹിന്ദു വിശ്വാസികളില്‍ സ്പര്‍ധ ഉണ്ടാക്കുന്നതും പരസ്പരം തല്ലുകൂടാന്‍ പ്രേരിപ്പിക്കുന്നതും ആണെന്നാണ് ചലച്ചിത്ര രംഗത്തെ പ്രമുഖരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. മമ്മൂട്ടിയുടെ ‘ഉണ്ട’ എന്ന സിനിമ സംവിധാനം ചെയ്ത ഹര്‍ഷാദ്, ‘വൈറസ്’സിനിമയുടെ തിരക്കഥ തയ്യാറാക്കിയ ഷറഫ് സുഹാസ് തുടങ്ങിയവരാണ് ‘പുഴു’സിനിമ ഒരുക്കാന്‍ രത്തിനക്കൊപ്പം കൂടിയത്.
നിരോധിക്കപ്പെട്ട സിമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനും മുന്നണി പോരാളിയുമായ ഹര്‍ഷദ് ‘ഉണ്ട’ സിനിമ സംവിധാനം ചെയ്യുമ്പോള്‍ പൊതുവേ ചലച്ചിത്ര മേഖലകളില്‍ ഉള്ളവര്‍ക്ക് മുഴുവന്‍ അത്ഭുതമായിരുന്നു. ഇത്തരം ഒരു സംവിധായകന് എങ്ങനെയാണ് ഇത്ര തിരക്കുള്ള നടനായ മമ്മൂട്ടിയുടെ സമയം കിട്ടുന്നത് എന്നതായിരുന്നു സംശയം. മാവോവാദികളെയും ദേശവിരുദ്ധരെയും വെള്ളപൂശുന്ന ആ പടത്തിലും മമ്മൂട്ടിയുടെ പങ്ക് ആരോപണവിധേയമായിരുന്നു. ഇപ്പോള്‍ രത്തിനയുടെ ഭര്‍ത്താവ് ഷര്‍ഷാദ് പറയുന്നത് ഈ കാര്യങ്ങളിലെല്ലാം മമ്മൂട്ടിക്ക് പങ്കുണ്ട് എന്നാണ്. മമ്മൂട്ടിയുടെ പങ്കിനെ കുറിച്ച് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്. പക്ഷേ ഇവിടുത്തെ പ്രശ്‌നം ചലച്ചിത്ര മേഖലയില്‍ മട്ടാഞ്ചേരി മാഫിയയുടെ സ്വാധീനവും അവര്‍ ചെലുത്തുന്ന ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആണ്.ഹിന്ദു വിശ്വാസങ്ങളെ താറടിക്കുന്ന, ദേശവിരുദ്ധ ശക്തികള്‍ക്ക് ജാമ്യം നല്‍കുന്ന, അവര്‍ക്ക് താങ്ങും തണലുമേകുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ മട്ടാഞ്ചേരി മാഫിയയുടെ നേതൃത്വത്തില്‍ പുറത്തുവരുന്നത്. മട്ടാഞ്ചേരി മാഫിയയുടെ പിന്നില്‍ അധോലോകവും ഹവാലാ പണവും കള്ളക്കടത്തും ഉണ്ട് എന്ന ആരോപണം ശക്തമാണ്. കേരളത്തിലെ മയക്കുമരുന്ന് ലോബിയും മട്ടാഞ്ചേരി മാഫിയയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഭാരതത്തെ തകര്‍ക്കാനും ദേശവിരുദ്ധ ശക്തികള്‍ക്ക് ഒത്താശ ചെയ്യാനും ദേശീയ താല്‍പര്യങ്ങള്‍ക്കെതിരെ പോരാടാനുമുള്ള ആഹ്വാനത്തോടെ വരുന്ന എല്ലാ സിനിമകള്‍ക്കും പണവും സൗകര്യങ്ങളും പ്രമുഖ നടന്മാരുടെ സമയവും ഒക്കെ തന്നെ ഒരുക്കാന്‍ മട്ടാഞ്ചേരി മാഫിയയ്ക്ക് കഴിയുന്നു. ‘ഉണ്ട’, ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’, ‘പുഴു’, ‘സൂഫിയും സുജാതയും’, ‘കപ്പോള’ , ‘ജനഗണമന’തുടങ്ങി നിരവധി സിനിമകള്‍ ഈ രീതിയില്‍ വന്നിട്ടുണ്ട്. പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റല്ല, പക്ഷേ ലൗജിഹാദിനെയും മുസ്ലിമിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടിയെയും മാത്രം ചിത്രീകരിക്കുന്ന തരത്തിലുള്ള സിനിമകളും മട്ടാഞ്ചേരിയില്‍ നിന്ന് ഉണ്ടാകുന്നു. ഇത്തരം സിനിമകള്‍ക്ക് പണം കണ്ടെത്താന്‍ കമ്പനികള്‍ രൂപീകരിക്കുന്നതും വിദേശത്തുനിന്ന് പണം എത്തിക്കുന്നതും ഒക്കെ തന്നെ ഒരു മാഫിയ പ്രവര്‍ത്തനമായി മാറിയിരിക്കുന്നു.
സിനിമയില്‍ അഭിനയിക്കുന്നത് കൂടാതെ ഈ ലോബിക്ക് വേണ്ടിയും അവരുടെ ദേശവിരുദ്ധ നീക്കങ്ങള്‍ക്കു വേണ്ടിയും ഇതര മതസ്ഥരായ നടന്മാരെ പോലും ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് ഇവരുടെ ഏറ്റവും വലിയ വിജയം. ലക്ഷദ്വീപ് പ്രശ്‌നം ഉണ്ടായപ്പോള്‍ ചലച്ചിത്ര നടന്‍ പൃഥ്വിരാജ് രംഗത്ത് വന്നത് വിവാദമായിരുന്നു. ലക്ഷദ്വീപില്‍ അനുവദനീയമല്ലാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെങ്കില്‍ പോലും അവിടെ മനുഷ്യാവകാശം ലംഘിക്കുന്നു എന്ന പേരില്‍ സാധാരണക്കാരെ കുത്തിയിളക്കി വിടാന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ പൃഥ്വിരാജും ഉണ്ടായത് ആകസ്മികമാണെന്ന് കരുതാനാവില്ല. മട്ടാഞ്ചേരി മാഫിയക്ക് ലക്ഷദ്വീപിന് അടുത്തുള്ള ഉള്‍ക്കടലില്‍ നടക്കുന്ന വന്‍ മയക്കുമരുന്ന് വ്യവസായത്തില്‍ താല്പര്യമുണ്ടെന്ന് പാകിസ്ഥാനില്‍ നിന്നും മറ്റും കൊണ്ടുവരുന്ന മയക്കുമരുന്ന് മീന്‍പിടുത്ത യാനങ്ങളില്‍ ഇവിടെവച്ച് കൈമാറപ്പെടുന്നു എന്നും ആരോപണം ഉണ്ട്. ഒരുതവണ ഇന്ത്യന്‍ കോസ്റ്റു ഗാര്‍ഡ് നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. ഇത് വിറ്റു കിട്ടുന്ന പണം പോലും മട്ടാഞ്ചേരി ലോബിയിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തുന്നു എന്നതാണ് ആരോപണം.
ഷര്‍ഷാദിന്റെ ദാമ്പത്യ ബന്ധം കൂടി ‘പുഴു’ സിനിമയോടെതകര്‍ന്നു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ശരിയായാലും തെറ്റായാലും മട്ടാഞ്ചേരിയുമായി ബന്ധപ്പെട്ട് മലയാള ചലച്ചിത്രരംഗത്ത് പുകയുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ മലയാള ചലച്ചിത്ര നടന്മാരുടെ സംഘടനയായ അമ്മയ്ക്കും ഫിലിം ഫെഡറേഷനും ഒക്കെ തന്നെ ബാധ്യത ഉണ്ട്. സ്വന്തം മതവും ആരാധനയും ഉയര്‍ത്തിപ്പിടിക്കാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും എല്ലാവര്‍ക്കും അവകാശമുണ്ട്. സ്വന്തം മതത്തിന്റെ കാര്യം വരുമ്പോള്‍ പ്രതിച്ഛായ നോക്കി മറ്റു മതക്കാര്‍ എന്ത് കരുതും എന്ന് ചിന്തിച്ച് മാറിനില്‍ക്കാനോ നിസ്സഹകരിക്കാനോ തയ്യാറല്ലാത്ത മമ്മൂട്ടി സ്വന്തം മതത്തിന്റെ കാര്യത്തില്‍ മാതൃകയാണ്. ഹിന്ദു സമൂഹത്തിലെ ഓരോരുത്തരും കാണേണ്ടതും പഠിക്കേണ്ടതുമാണ് ഇത്തരം സംഭവങ്ങള്‍. ഹിന്ദു സമൂഹത്തില്‍ നടക്കുന്ന അനാചാരങ്ങളോ അസ്പൃശ്യതയോ തുറന്നു കാട്ടിയാല്‍ അതിനെ കുറ്റം പറയേണ്ട കാര്യവുമില്ല. ആഭിജാത്യം മുതല്‍ ഗാനം വരെ പല സിനിമകളും ജാതി വ്യത്യാസത്തിനും അനാചാരങ്ങള്‍ക്കും എതിരെ നടത്തിയ പോരാട്ടത്തിന്റെ സൂചനയായിരുന്നു. പക്ഷേ ഇന്ന് നടക്കുന്നത് അതല്ല, പരസ്യമായ ഹിന്ദു വിശ്വാസഹത്യയാണ് സിനിമ എന്ന പേരില്‍ പടച്ചുവിടപ്പെടുന്നത്. ശബരിമല വ്രതം എടുക്കുന്ന അയ്യപ്പഭക്തന്റെ വീട്ടില്‍ അനുവര്‍ത്തിക്കുന്ന ശുദ്ധികര്‍മ്മങ്ങളെ അപഹസിക്കുന്ന രീതിയില്‍ സിനിമ എടുക്കാനും അതിനെ ഉയര്‍ത്തിക്കാട്ടാനും ശ്രമിക്കുന്നവര്‍ 42 ഡിഗ്രി ചൂടില്‍ മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ചിരുന്ന പര്‍ദ്ദയും ബുര്‍ഖയും കേരളത്തില്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നില്ല. 15 വയസ്സുള്ള പെണ്‍കുട്ടി സ്റ്റേജില്‍ കയറിയാല്‍ കാമമിളകുമെന്ന് പറയുന്ന മതപുരോഹിതനെ മലയാള സിനിമ ദൃശ്യവല്‍ക്കരിക്കുന്നില്ല. അതൊക്കെ ഹറാമാണ്. മട്ടാഞ്ചേരി മാഫിയയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഒക്കെ പിന്നിലെ അജണ്ട ഒന്നുതന്നെയാണ്, ഭാരതത്തെ ദാറുല്‍ ഇസ്ലാം അഥവാ ഇസ്ലാമിക രാഷ്ട്രം ആക്കുക. ഇതു മനസ്സിലാക്കാനോ ഇതിനെതിരെ പ്രതികരിക്കാനോ പ്രവര്‍ത്തിക്കാനോ ഇത് കണ്ടറിഞ്ഞ് ജനങ്ങളോട് സത്യം പറയാനോ ഉള്ള ശേഷി കേരളത്തിലെ മറ്റു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇക്കാര്യത്തില്‍ തുറന്നു പറച്ചിലും ഇതിനെ പൂര്‍ണമായും വെളിച്ചത്തു കൊണ്ടുവരുന്ന അന്വേഷണവും അനിവാര്യമാണ്. മമ്മൂട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം തന്നെ മറുപടി പറയട്ടെ. ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ സുരേഷ് ഗോപിയുടെയോ ആരുടെയും മതം മലയാളികള്‍ പരിഗണിക്കുന്നില്ല. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇവരുടെയൊക്കെ നേരെ ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ നെഞ്ചില്‍ തീയാളുന്ന ഒരു കൂട്ടം ആളുകള്‍ ഇന്നും കേരളത്തിലുണ്ട് എന്ന കാര്യം ഈ മഹാനടന്മാരും നടികളും മറക്കരുത്. സ്വന്തം മതത്തിനും വിശ്വാസത്തിനും രാഷ്ട്രീയത്തിനും വേണ്ടി മമ്മൂട്ടി അനുവര്‍ത്തിക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തിന് വേദനയാകുന്നതും രാഷ്ട്ര താല്പര്യത്തിന് എതിരാകുന്നതും അദ്ദേഹം തിരിച്ചറിയേണ്ടേ? മമ്മൂട്ടിയുടെ ആരാധകര്‍ മുഴുവന്‍ മുസ്ലീങ്ങളും ഇസ്ലാമിക ഭീകരരും തീവ്രവാദികളും അല്ല. ഭാരതത്തിലെ സനാതന ഹിന്ദുക്കളും വിശ്വാസികളും അവിശ്വാസികളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒക്കെ മമ്മൂട്ടിയുടെ ആരാധകരാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിനു മുന്നില്‍ തന്റെ സത്യസന്ധത തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. മട്ടാഞ്ചേരി മാഫിയയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സ്വന്തം സംസ്‌കാരത്തോടും മതത്തോടും രാഷ്ട്രത്തോടും കൂറില്ലാതെ ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു നാമധാരികള്‍ ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ തിരിച്ചറിയുകയും വേണം.