Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വിശ്വാസികള്‍ മൂടിവെക്കുന്ന ഇസ്ലാം

സെയ്ദ് മുഹമ്മദ്സെയ്ദ് മുഹമ്മദ്
17 May 2024

ലക്കും ദീനക്കും വലിയദീനെന്ന നബിക്ക് ഇസ്ലാമിലെ ജനാധിപത്യ നയം ഹിജ്‌റക്ക് മുമ്പുളള 13 വര്‍ഷത്തെ മക്കാ ജീവിതകാലത്ത് ഗത്യന്തരമില്ലാതെ സ്വീകരിക്കേണ്ടിവന്നതാണ്. പിന്നീട് മദീനയിലെത്തിയ നബി തന്റെ ബന്ധുക്കളും സ്വന്തം നാട്ടുകാരുമായ ഖുറൈശീ കച്ചവടക്കാരെ പതിയിരുന്നാക്രമിച്ച് കൊള്ള മുതല്‍ പരസ്പരം പങ്കുവെച്ചപ്പോള്‍ അനുയായികള്‍ കൂടി പതുക്കെ പതുക്കെ മദീനയുടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഖുറൈശികളുമായുളള യുദ്ധത്തില്‍ മുസ്ലീങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അവരുടെ ജൂതവിരോധം പുറത്തുചാടിയത്.

Google NewsAdd Kesari Weekly as a preferred source on Google

മദീനക്ക് ചുറ്റും കിടങ്ങുകള്‍ കീറിയതുകൊണ്ടാണ് ഖന്തക്ക് യുദ്ധത്തില്‍ ശത്രുക്കളില്‍ നിന്ന് മുസ്ലീങ്ങള്‍ക്ക് രക്ഷപ്പെടാനായത്. ഖുറൈശികള്‍ ഖന്തക്ക് യുദ്ധത്തില്‍നിന്നു പിന്മാറിയതോടെയാണ് ജൂതന്മാര്‍ക്ക് നേരെ നബി തിരിഞ്ഞത്. ഖുറൈശികളെ സഹായിച്ചു എന്ന കുറ്റം ചാര്‍ത്തി ബനൂനളീര്‍, ബനുഖാഅ്, ബനൂ ലഹിയാന്‍, ബനൂഅസദ് തുടങ്ങിയ ജൂത ഗോത്രങ്ങളെയെല്ലാം തുരത്തി ഓടിക്കുകയാണ് നബി ചെയ്തത്. ബനൂ ഖുറൈളവരെയ ഗോത്രമാകട്ടെ ഒരു മാസത്തെ പ്രതിരോധത്തെ തുടര്‍ന്ന് കീഴടങ്ങിയ പ്രായപൂര്‍ത്തിയായ 1200 പുരുഷന്മാരെയാണ് വധിച്ചത്. അവരെ ഇസ്ലാം മതം സ്വീകരിക്കാനോ അതല്ലെങ്കില്‍ നാടുവിടാനോ അനുവദിച്ചില്ല.

ADVERTISEMENT

മിത്രങ്ങളെ ശത്രുക്കളാക്കാനുള്ള തന്ത്രങ്ങളുപയോഗിച്ച് ഖുറൈശികളേയും ബനൂഖുറൈളക്കാരേയും പരസ്പരം ശത്രുക്കളാക്കിയ സംഭവമിങ്ങനെയാണ്. ശത്‌വാന്‍ ഗോത്രതലവനായ നഈമാണ് അതിന് നിയോഗിക്കപ്പെട്ടത്. നഈം ഇസ്ലാം മതം സ്വീകരിച്ച വിവരം രഹസ്യമാക്കിവെച്ചുകൊണ്ട് താന്‍ ഇസ്ലാമിന്റെ ശത്രുവാണെന്ന് ബോധ്യപ്പെടുത്താനാണ് അയാള്‍ അവരുടെ മധ്യസ്ഥനായത്. നഈം ബനൂഖുറൈളക്കാരേയും കണ്ട് പറഞ്ഞു. ”രഹസ്യമായ വിവരമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഈ വിവരം ഞാനാണ് പറഞ്ഞതെന്ന് മറ്റാരോടും പറയരുത്. നിങ്ങള്‍ മുസ്ലീങ്ങളുടെ അടുത്താണ് താമസിക്കുന്നത്. ഖുറൈശികളുമായി നിങ്ങള്‍ ചേര്‍ന്ന് മുസ്ലീ ങ്ങള്‍ക്കെതിരെ യുദ്ധം നടത്തിയാല്‍ നിങ്ങള്‍ ജയിച്ചില്ലെങ്കില്‍ മറ്റ് ഗോത്രങ്ങളെ പോലെ നിങ്ങള്‍ക്ക് നാടുവിടേണ്ടിവരും. അതുകൊണ്ട് ഖുറൈശികളെ സഹായിക്കണമെങ്കില്‍ ഖുറൈശികളില്‍പ്പെട്ട 70 പ്രമാണികരെ പണയമായി കിട്ടണമെന്നാവശ്യപ്പെടണം. അങ്ങനെ ചെയ്താലേ അവര്‍ക്ക് നിങ്ങളെ വിട്ട് പോകാനാകാതെ വരികയുള്ളു.

പിന്നീട് അദ്ദേഹം ഖുറൈശികളെ കണ്ട് പറഞ്ഞു. ബനീ ഖുറൈളക്കാര്‍ മുഹമ്മദുമായി രഹസ്യമായി ഉടമ്പടി പുതുക്കിയിരിക്കുന്നു. അതിന് പകരമായി ഖുറൈശികളിലെ 70 പ്രമാണിമാരെ പിടിച്ചുകൊടുക്കാമെന്നും അവര്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നു. നിങ്ങളൊരിക്കലും അതിന് തയ്യാറാകരുത്.” ഖുറൈശി നേതാക്കള്‍ ബനൂഖുറൈളക്കാരെ കണ്ടപ്പോള്‍ അവര്‍ ആവശ്യപെട്ടു. ”ഞങ്ങള്‍ നിങ്ങളോടൊപ്പം യുദ്ധം ചെയ്യണമെങ്കില്‍ നിങ്ങളുടെ 70 പ്രമാണിമരെ ഞങ്ങള്‍ക്ക് പണയമായി വിട്ടുതരേണം.”

ഖുറൈശികള്‍ മറുപടിയൊന്നും പറയാതെ തെറ്റിപിരിഞ്ഞുപോയി. ഈ വിവരം അറിഞ്ഞ നബിയുടെ സഖാക്കളും ബനീ ഖുറൈളവരെയ ഗോത്രം വളഞ്ഞ് ഒരു മാസം പ്രതിരോധിച്ച് പട്ടിണി കിടന്നപ്പോള്‍ ഗത്യന്തരമില്ലാതെ കീഴടങ്ങി. അവരെല്ലാവരും ഇസ്ലാം സ്വീകരിക്കാനോ അതല്ലെങ്കില്‍ നാടുവിടാനോ തയ്യാറായി നബിയുടെ കാലില്‍ വീണു. എന്നാല്‍ അള്ളാന്റെ വിധിപ്രഖ്യാപിക്കാന്‍ ക്ഷണിച്ചത് സഅദിനെയാണ്. പ്രായപൂര്‍ത്തിയായ 1200 പുരുഷന്മാരെയെല്ലാം വധിക്കാനും അവരുടെ ഭാര്യമാരേയും കുട്ടികളേയും അടിമകളാക്കാനും അവരുടെ സ്വത്തെല്ലാം കണ്ടുകെട്ടി പട്ടാളക്കാര്‍ക്ക് വീതിച്ചു കൊടുക്കാനുമായിരുന്നു വിധി.

അളളാഹുവിന്റെ വിധിതന്നെയായിരുന്നു താങ്കള്‍ വിധിച്ചതെന്ന് കഴിഞ്ഞ രാത്രി വന്ന് ജീബ്രീല്‍ അറിയിച്ചിരുന്നു (തരീഖുല്‍ ഇസ്ലാം പേജ് 398). ഇക്കഥകളൊക്കെ തൃശ്ശൂരില്‍ നിന്ന് സുന്നികള്‍ പ്രസിദ്ധീകരിച്ച താരീഖ് ഇസ്ലാമില്‍ ആമിനാബുക്സ്റ്റാള്‍ (ഇസ്ലാമിക സമ്പൂര്‍ണ്ണ ചരിത്രം) തുറന്ന് പറയുന്നുണ്ട്. എന്നാല്‍ ഈ ചരിത്രം മുജാഹിദോ ജമാഅത്ത് ഇസ്ലാമിയോ തുറന്ന് പറയില്ല. കാരണം ശാസ്ത്രബോധമുള്ളതു കൊണ്ടായിരിക്കാമത്. ഇക്കാലത്ത് പറയാന്‍ പറ്റാത്തതുകൊണ്ടാണല്ലോ ഇവരിന്ന് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ മറച്ചു വെക്കുന്നത്. ചിലകാര്യങ്ങള്‍ വിവരിക്കാം.

അറഫക്കടുത്ത് ആജാനു ബാഹുവായ സൂഫിയാന്‍ എന്നൊരു ഗോത്ര തലവനെ വകവരുത്താന്‍ നബി ഉനൈസിനാണ് ക്വട്ടേഷന്‍ കൊടുത്തത്. അദ്ദേഹം ആ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ”സൂഫിയാനെ കണ്ടപ്പോള്‍ തന്നെ പേടിതോന്നി. ഞാന്‍ വളരെ താഴ്മയോടെ പറഞ്ഞു. താന്‍ മുഹമ്മദിനെ വധിക്കാന്‍ ആളെ കൂട്ടുന്നുണ്ടെന്ന് അറിഞ്ഞിട്ട് വന്നതാണ്. അങ്ങനെ അ യാള്‍ നബിയുടെ ശത്രുവായി അഭിനയിച്ച് സൂഫിയാന്റെ ആളായിമാറി. രാത്രി ഉറങ്ങി കിടന്നപ്പോള്‍ സൂഫിയാന്റെ തല വെട്ടിയെടുത്ത് 18-ാംദിവസം നബിയുടെ മുന്നില്‍ കാഴ്ചവെച്ചു” (പേജ് 352).

”ബനൂനളീര്‍ ഗോത്രത്തലവന്‍ കഅബിനെ വധിക്കാന്‍ മുഹമ്മദ് ബ്‌നു മസ്‌ലിമത്ത് എന്ന ഗുണ്ടയ്ക്കായിരുന്നു ചുമതല. കഅബിന്റെ വളര്‍ത്ത് സഹോദരനായ അബു നാഇലയെ കൂട്ടുപിടിച്ചാണ് മസ്‌ലിമത്ത് പരിപാടി ആസൂത്രണം ചെയ്തത്. രാത്രി നാഇലയെ കണ്ടപ്പോള്‍ കഅബ് പുറത്തേക്ക് ഇറങ്ങിവന്നു. നല്ല സുഗന്ധം മണക്കുന്നല്ലോ എന്ന് പറഞ്ഞ് നാളല കഅബിന്റെ തലപിടിച്ചുതാഴ്ത്തി കൊടുത്തു. ഈ അവസരം നോക്കി മസ് ലിമത്ത് കഅബിന്റെ തലവെട്ടിയെടുത്ത് നബിയുടെ സന്നിധിയില്‍ കാഴ്ചവെച്ചു (പേജ് 315).

ബദര്‍ യുദ്ധത്തില്‍ കീഴടങ്ങിയ ഉമയ്യത്തിനെ രക്ഷിക്കാന്‍ അബ്ദുറഹിമാന്‍ ശ്രമിച്ചിട്ടും വിഫലമായതിനെകുറിച്ച് പറയുന്നതിങ്ങിനെയാണ്. ”കീഴടങ്ങിയ ഉമയ്യത്തിനെ കൊല്ലരുതെന്ന് പറഞ്ഞ് വീണ് കിടക്കുന്ന ഉമയ്യത്തിന്റെ മേല്‍ കിടന്നുകൊണ്ട് ഞാന്‍ അപേക്ഷിച്ചു. പക്ഷെ ബിലാല്‍ അതിന് കൂട്ടാക്കാതെ അയാള്‍ എന്റെ അടിയില്‍ കൂടി വാള്‍ കയറ്റി ഉമയ്യത്തിനെ കൊന്നു (പേജ് 280).

മദീന വിട്ട് പോകാന്‍ അനുവദിക്കുമെന്ന വിശ്വാസത്തോടെ കീഴടങ്ങിയ ബനൂഖുറൈ ഉയിലെ ജൂതന്മാരുടെ കൂട്ടത്തില്‍ വധശിക്ഷക്ക് വിധിച്ച ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നു. കോട്ട മുസ്ലീങ്ങള്‍ ഉപരോധിച്ചപ്പോള്‍ ഈ വനിത കല്ലെടുത്തെറിഞ്ഞ കുറ്റത്തിനായിരുന്നു വധശിക്ഷ. ഈ വനിത നബിയുടെ ഭാര്യ ആയിശയുടെ കൂട്ടുകാരിയായിരുന്നു. ആയിശ എഴുതുന്നു. ‘ഞാന്‍ ഇതിന് മുമ്പ് ഇത്രയും സുന്ദരിയും സുശീലയുമായ സ്ത്രീയെ കണ്ടിട്ടില്ല. ഒരു ദയാലുവായ സ്ത്രീ. ആ സ്ത്രീയുടെ ചിരിയിലും സംഭാഷണത്തിലും സന്തോഷം മുറ്റിനിന്നു. അപ്പോള്‍ പുറത്ത് നിന്ന്, ‘ബയാന, ബയാന എന്ന് വിളിക്കുന്നത് കേട്ടു.’ ”എന്നെയാണ് വിളിക്കുന്നത് കൊല്ലുവാന്‍ വേണ്ടി. ജീവിച്ചിരിക്കുന്നതിനേക്കാള്‍ നല്ലതാണത്.”

അവള്‍ പുഞ്ചിരിയോടെയാണ് പുറത്തേക്ക് പോയത്. അടുത്ത നിമിഷത്തില്‍തന്നെ കൊല്ലപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും അവള്‍ സന്തോഷത്തോടുകൂടി പെരുമാറുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു’ (താരീഖുല്‍ ഇസ്ലാം പേജ് 399). നബിയുടെ നബിമാരില്‍ ഒരാളായ സൌദ പറയുന്നു.
‘ബദര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട അബൂയശീദിനെ കൈകാലുകള്‍ ബന്ധിച്ച് കിടക്കുന്നതുകണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഇതിലും ഭേദം നിനക്ക് മരിക്കാമായിരുന്നില്ലേ? ഇത് കേട്ടുകൊണ്ട് വന്ന നബി എന്നോട് കയര്‍ത്തു. ‘അല്ലാഹുവിനെയും പ്രവാചകനെയും എതിര്‍ക്കാന്‍ നീ അവരെ പ്രേരിപ്പിക്കുകയാണൊ?’
നബിയുടെ ശബ്ദം കേട്ടപ്പോഴാണ് എനിക്ക് പരിസരബോധം വന്നത്. ഞാന്‍ നബിയോട് പറഞ്ഞു. ‘നിങ്ങളെ നബിയായി അയച്ച അല്ലാഹുവാണ് സത്യം, ആ കോലം കണ്ടപ്പോള്‍ എനിക്ക് സമനില തെറ്റിയതാണ്’ (സീറത്ത് ബുഹിശാം പേജ് 165).

മക്ക കീഴടക്കുംമുമ്പ് ഹിജ്‌റ 7-ാം വര്‍ഷത്തില്‍ നബിയും പടയാളികളും ഉംറ ചെയ്യാന്‍ മക്കയില്‍ പ്രവേശിച്ചപ്പോള്‍ അബ്ദുള്ള ഹിബ് റവാഅത്ത് മുഴക്കിയ മുദ്രാവാക്യം താഴെ കൊടുക്കാം

”കാഫിര്‍കളേ, തിരുമേനി സഞ്ചരിക്കുന്ന മാര്‍ഗ്ഗത്തില്‍ നിന്ന് മാറിക്കൊള്ളുക, അല്ലാത്തപക്ഷം ഖുര്‍ആന്റെ വിധിയനുസരിച്ച് ഞങ്ങള്‍ നിങ്ങളെ വെട്ടും. ആ വെട്ട് നിങ്ങളുടെ ശിരസ്സുകളെ ഉടലില്‍നിന്നു വേര്‍പെടുത്തും. സ്‌നേഹിതന്‍ സ്‌നേഹിതനെ തിരിച്ചറിയാതാകും.” ഈ മുദ്രാവാക്യം കേട്ട് നബി പ്രതിവചിച്ചു. ”ഈ മുദ്രാവാക്യം കാഫിറുകളുടെ കാതുകളില്‍ കടന്നു ചെല്ലുന്ന കൂരമ്പുകളാണ്” (തരീഖുല്‍ ഇസ്ലാം പേജ് 442). നബിയുടെ ഈ പ്രത്യയശാസ്ത്രം ലോകവസാനംവരെ യാതൊരു ഭേദഗതിയും കൂടാതെ നിലനിര്‍ത്തണമെന്ന് വാശി പിടിക്കുന്നവര്‍ക്കെങ്ങനെ ജനാധിപത്യമൂല്യങ്ങള്‍ അംഗീകരിക്കാനാകും?

ഇസ്ലാമിക യുദ്ധങ്ങള്‍ ആക്രമണപരവും യുദ്ധത്തടവുകാരെ അടിമകളാക്കിയും യുദ്ധമുതലുകള്‍ പട്ടാളക്കാര്‍ക്ക് അവകാശപ്പെട്ടതുമാക്കി. അടിമകളെ അടിമ ചന്തയില്‍ വില്‍പ്പനയ്ക്ക് വെക്കാം. ഈ നിയമങ്ങളൊക്കെ ദൈവികനിയമങ്ങളാണെന്നും ലോകവസാനംവരെ അതെല്ലാം തുടരണമെന്ന് വാദിക്കുന്നതും കൊണ്ടാണ് ആധുനികലോകവുമായി ഒത്തുപോകാന്‍ മതനേതാക്കള്‍ക്ക് കഴിയാതെ വരുന്നത്. എന്നാല്‍ 1400 വര്‍ഷങ്ങളായി ഇസ്ലാമിക ഭരണം നടത്തുന്ന സൗദി രാജാവിന്റെ പരിഷ്‌കരണ നിയമനടപടികള്‍ സ്വാഗതാര്‍ഹമാണ്. ഭരണ കര്‍ത്താവിനെ മറികടക്കാന്‍ മതനേതൃത്വത്തിനാവില്ല. തുര്‍ക്കിയില്‍ മതപരിഷ്‌കരണ നിയമങ്ങള്‍ കൊണ്ടുവരാന്‍ അത്താതുര്‍ക്കിന് കഴിഞ്ഞതും അതുകൊണ്ടാണ്. പിന്നീട് മതനേതാക്കള്‍ തന്നെ ഭരണത്തില്‍ കയറിയപ്പോള്‍ സംഗതി അവര്‍ക്ക് കുശാലായി.

(സെയ്ദ് മുഹമ്മദ് അവസാനമായി കേസരിക്ക് അയച്ച ലേഖനം)

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies