ഭാരതത്തിലെ ഹിന്ദു ജനസംഖ്യ അപായകരമായ രീതിയില്‍ താഴ്ന്നു എന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. 1950 മുതല്‍ 2015 വരെയുള്ള 65 വര്‍ഷത്തെ ജനസംഖ്യാ വ്യതിയാനം പഠന വിഷയമാക്കിയത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയാണ്. മതങ്ങളുടെ മാതാവായ ഹിന്ദു, സഹസ്രാബ്ദങ്ങളായി ഭാരതവര്‍ഷത്തിന്റെ അഭിമാനോജ്ജ്വലമായ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഉടമ, ലോകസംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്ന് ചരിത്രകാരന്മാരും ദാര്‍ശനികരും വിശേഷിപ്പിച്ച, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന വിജ്ഞാനത്തിന്റെ പ്രഭാപ്രസരം പകര്‍ന്ന പ്രകാശഗോപുരം. മതേതരത്വത്തിന്റെ പേരില്‍ ചില പ്രത്യേക മതവിഭാഗങ്ങള്‍ക്ക് ഈ രാഷ്ട്രത്തിന്റെ ചേതനയെ തന്നെ കാര്‍ന്നുതിന്നാന്‍ അനുവദിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍.
കഴിഞ്ഞ 65 വര്‍ഷത്തിനിടെ ഹിന്ദു ജനസംഖ്യ 7.8 ശതമാനം കുറഞ്ഞു. 86 ശതമാനം ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യ 78 ശതമാനമായിട്ടാണ് ഭാരതത്തില്‍ താഴ്ന്നത്. അതേസമയം, മുസ്ലിം ജനസംഖ്യ 43 ശതമാനം കൂടി. 1950 ല്‍ ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷമുള്ള ആദ്യ ജനസംഖ്യാ കണക്കെടുപ്പില്‍ ഒന്‍പത് ശതമാനം മുസ്ലിങ്ങളാണ് ഭാരതത്തില്‍ ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ 14 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഒറ്റനോട്ടത്തില്‍ മതേതരവാദികള്‍ക്കും വോട്ട് ബാങ്ക് രാഷ്ട്രീയക്കാര്‍ക്കും ഇതില്‍ അപകടം മണക്കില്ല. പക്ഷേ അന്താരാഷ്ട്ര സാഹചര്യങ്ങളും മതങ്ങളുടെ സര്‍വ്വാധിപത്യ ശ്രമങ്ങളും വിലയിരുത്തുന്ന അലിസിന മുതല്‍ അന്‍വര്‍ ഷേക്ക് വരെയുള്ള മുന്‍ ഇസ്ലാമിസ്റ്റുകള്‍ ഇതിന്റെ അപകടം പലതവണ ലോകത്തോട് പറഞ്ഞു കഴിഞ്ഞു.
മുസ്ലിം ജനസംഖ്യ കൂടുതലുള്ള അല്ലെങ്കില്‍ നിര്‍ണായകമായ പ്രദേശങ്ങളാണ് ഭാരതവിഭജന സമയത്ത് സ്വതന്ത്ര ഇസ്ലാമിക രാഷ്ട്രമാകണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെയാണ് ഭാരതത്തെ വിഭജിച്ച് പാകിസ്ഥാന്‍ ഉണ്ടായത്. ലോകത്തെ 167 രാഷ്ട്രങ്ങളെ കുറിച്ച് നടത്തിയ പഠനത്തില്‍ ഭൂരിപക്ഷ സമുദായം വീണ്ടും വളര്‍ച്ച നേടിയത് പാകിസ്ഥാനിലും ബംഗ്ലാദേശിലും മാത്രമാണ്. പാകിസ്ഥാനില്‍ ഭൂരിപക്ഷ മതമായ മുസ്ലിം ജനസംഖ്യ 10 ശതമാനം വളര്‍ന്നു. പാകിസ്ഥാന്‍ വിഭജിക്കപ്പെട്ട 1971 ല്‍ രൂപീകരിക്കപ്പെട്ട ബംഗ്ലാദേശിലും മുസ്ലിം ജനസംഖ്യ 18 ശതമാനം വളര്‍ച്ചനേടി. അതേസമയം വിഭജിക്കപ്പെട്ടപ്പോള്‍ 30 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്ന പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷ മതവിഭാഗമായിട്ടുകൂടി ഹിന്ദു വെറും അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കളും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളും അനുഭവിക്കുന്ന ദുരിത, ദുരന്ത പര്‍വ്വത്തിന്റെ ഭാഗമായാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതും ഇത്തരം മതപീഡനത്തിന് വിധേയമാകുന്നവര്‍ക്ക് ഭാരതത്തില്‍ അഭയം നല്‍കാന്‍ തീരുമാനിച്ചതും. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു-സിക്ക് കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം ആളുകളെയും മതപരിവര്‍ത്തനം ചെയ്യുകയോ വധിക്കുകയോ ചെയ്തു എന്നതാണ് സത്യം. ഇന്നും അവിടെ ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കാനോ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനോ ജോലിക്ക് പോകാനോ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു. 30 ശതമാനമുണ്ടായിരുന്ന ഹിന്ദു സമൂഹം അഞ്ച് ശതമാനത്തിലേക്ക് എങ്ങനെ താഴ്ന്നു എന്ന് ലോകത്തോട് പറയാനുള്ള ബാധ്യത പാകിസ്ഥാനും ബംഗ്ലാദേശിനും മാത്രമല്ല, ഇസ്ലാം മതത്തിന്റെ പ്രയോക്താക്കള്‍ക്കും ഉണ്ട്. സമാധാനത്തിന്റെ മതമെന്നും സഹവര്‍ത്തിത്വത്തിന്റെ പ്രതീകമെന്നും അവകാശപ്പെടുന്ന ഇസ്ലാം എങ്ങനെയാണ് മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളോട് പെരുമാറുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം പാകിസ്ഥാനും ബംഗ്ലാദേശും തന്നെയാണ്. പാകിസ്ഥാനിലും ബംഗ്ലാദേശിലും തകര്‍ക്കപ്പെട്ട ഹിന്ദുക്ഷേത്രങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഒരുകാലത്ത് മുഴുവന്‍ ഹിന്ദുക്കളുടെയും ആരാധനാകേന്ദ്രങ്ങളായിരുന്ന വിശുദ്ധിയുടെ കേന്ദ്രങ്ങള്‍ പലതും അന്യമായി എന്ന് മാത്രമല്ല, അവയെ പള്ളികളാക്കി മാറ്റി എന്ന സത്യം ഭാരതത്തിലെ ഹിന്ദുക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം.
ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക അഥവാ ദാറുല്‍ ഇസ്ലാം ആക്കുക എന്നത് ഇസ്ലാമിക ഭീകരരുടെ സ്വപ്‌നമാണ്. ഭാരതത്തിലേക്ക് അധിനിവേശം നടത്തിയ ഇസ്ലാമിക രാജാക്കന്മാര്‍ ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളുടെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ഒക്കെ ചെയ്തത് ഇതിന്റെ പേരില്‍ മാത്രമായിരുന്നു. അയോദ്ധ്യയും മഥുരയും കാശിയും ഒക്കെ ഈ രീതിയില്‍ തകര്‍ത്തെറിയപ്പെട്ട ക്ഷേത്രങ്ങളാണ്. ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് ജസിയ എന്ന നികുതി ഏര്‍പ്പെടുത്തി. വിശ്വാസികളെ ആവോളം മുറിവേല്‍പ്പിച്ചു. ഗ്രന്ഥാലയങ്ങള്‍ നശിപ്പിച്ചു. ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള സ്വപ്‌നത്തിന്റെ ഭാഗം തന്നെയാണ് മതപരിവര്‍ത്തനത്തിന്റെയും ജനസംഖ്യാ വിസ്‌ഫോടനത്തിന്റെയും പേരില്‍ ഇസ്ലാമിക സമൂഹം നേടാന്‍ ശ്രമിക്കുന്ന മേല്‍ക്കൈ. അതിന്റെ ഭാഗം തന്നെയാണ് പുരോഗമനപരമായ കുടുംബാസൂത്രണ പ്രക്രിയകളോ ജനന നിയന്ത്രണ ഉപാധികളോ സ്വീകരിക്കാതെ എത്ര പേരെയും പ്രസവിക്കാനുള്ള ആവേശം. വളരെ നേരത്തെ തന്നെ വിവാഹിതരാവുകയും കഴിയുന്നത്ര കുട്ടികളെ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ സംവിധാനത്തിന് മതപരമായ അജണ്ടയുണ്ട് എന്നകാര്യം ഭാരതത്തിലെ ഹിന്ദുക്കള്‍ എത്രമാത്രം തിരിച്ചറിയുന്നു എന്നതാണ് പ്രശ്‌നം.
എവിടെയൊക്കെ ഇസ്ലാം ഭൂരിപക്ഷമായോ അവിടെയെല്ലാം തദ്ദേശവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും കുടിയിറങ്ങേണ്ടി വന്നു എന്ന സാഹചര്യം കൂടി മനസ്സിലാക്കണം. വിഭജന സമയത്ത് പാകിസ്ഥാന്‍ ഉണ്ടായ പ്രദേശങ്ങള്‍ ഇസ്ലാമിന്റെ ഭൂരിപക്ഷ പ്രദേശങ്ങളായിരുന്നു എന്നകാര്യം പ്രത്യേകം ഓര്‍മിക്കുക. ചിരിച്ചു നേടി പാകിസ്ഥാന്‍ പൊരുതി നേടും ഹിന്ദുസ്ഥാന്‍ എന്ന പ്രഖ്യാപനത്തോടെ ഭാരതത്തെ ലക്ഷ്യമിട്ട ഇസ്ലാമിക ജിഹാദികള്‍ പലതരം വേഷങ്ങളില്‍ ഭാരതത്തില്‍ എക്കാലത്തും അസ്വസ്ഥത സൃഷ്ടിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിഷന്‍ 2047 ഇതിന്റെ വ്യക്തമായ രൂപരേഖയാണ്. ഭാരതത്തിലെ ഹിന്ദുസമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനും ജാതിയുടെ പേരില്‍ പരസ്പരം പോരടിപ്പിക്കാനുമുള്ള ഗൂഢാലോചന അവരുടേതാണ്. സംവരണത്തിന്റെയും അസ്പൃശ്യതയുടെയും പേരില്‍ ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനും അതില്‍ ഒരു വിഭാഗത്തെ എങ്കിലും കൂടെക്കൂട്ടി അധികാരത്തില്‍ എത്താനും അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാനുമുള്ള രൂപരേഖയാണ് പോപ്പുലര്‍ ഫ്രണ്ട് അവതരിപ്പിച്ചിരുന്ന വിഷന്‍ 2047. ഈ വിഘടന തന്ത്രത്തെ തിരിച്ചിറിഞ്ഞതുകൊണ്ടാണ് ആ സംഘടനയെ നിരോധിച്ചതും നേതാക്കള്‍ തീഹാറില്‍ എത്തിയതും. അവരുടെ രൂപരേഖയില്‍ അവര്‍ വ്യക്തമായി ജനസംഖ്യാ വിസ്‌ഫോടനത്തിലൂടെയും ലൗ ജിഹാദിലൂടെയും മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ വരച്ചുകാട്ടിയിട്ടുണ്ട്. ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും പുറത്തുവന്നിട്ടും ഇനിയും മനസ്സിലാക്കാത്തത് ഹിന്ദുസമൂഹത്തിന് മാത്രമാണ്.
കശ്മീരില്‍ 1991 ല്‍ മുഴങ്ങിയ മുദ്രാവാക്യം മതം മാറുക, ഓടിപ്പോവുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്നതായിരുന്നു. ജിഹാദികള്‍ നടത്തിയ ക്രൂരമായ ആക്രമണത്തിലാണ് ലക്ഷക്കണക്കിന് വരുന്ന ഹിന്ദു പണ്ഡിറ്റുകള്‍ ക്ക് കാശ്മീരില്‍ നിന്ന് അഭയാര്‍ത്ഥികളായി മറ്റു പ്രദേശത്തേക്ക് പോകേണ്ടിവന്നത്. ഇസ്ലാം ഭൂരിപക്ഷമായ എല്ലാ പ്രദേശത്തും ഈ സ്വഭാവം കാണാം. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പല വിദേശ രാഷ്ട്രങ്ങളും അഭയം നിഷേധിച്ചതിന്റെ കാരണവും ഇതുതന്നെയായിരുന്നു. അഭയം നല്‍കിയ യൂറോപ്യന്‍ രാജ്യങ്ങളെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ നടത്തിയ പരിശ്രമമാണ് ചില രാജ്യങ്ങളെങ്കിലും ഇസ്ലാമിനെ നിരോധിക്കാന്‍ ഇടയാക്കിയത്.
ഇസ്ലാം ഓരോ ശതമാനം കൂടുമ്പോഴും അവരുടെ പെരുമാറ്റത്തില്‍ വരുന്ന മാറ്റം പഴയ ഇസ്ലാമായ അലിസിന വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ന് കേരളം ഏതാണ്ട് കശ്മീരിന്റെ സ്ഥിതിയിലേക്ക് കുതിക്കുകയാണ്. 1998ല്‍ വണ്ടൂര്‍ എംഎല്‍എ ആയിരുന്ന എന്‍. കണ്ണന്‍ മലപ്പുറം ജില്ലയില്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന അഴിഞ്ഞാട്ടത്തെക്കുറിച്ച് കേരള നിയമസഭയില്‍ ക്രമ പ്രശ്‌നം ഉന്നയിച്ചിരുന്നു. മലപ്പുറം ജില്ലയിലെ കള്ള് ഷാപ്പുകള്‍ തീവച്ചു നശിപ്പിച്ചതും തിയേറ്ററുകള്‍ തീവച്ചതും മാത്രമല്ല നോമ്പ് സമയത്ത് മറ്റുള്ളവരുടെ ഭക്ഷണശാലകള്‍ തുറക്കാന്‍ അനുവദിക്കാത്തതും വെള്ളം പോലും വില്‍ക്കാന്‍ അനുവദിക്കാത്തതും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല സീസണില്‍ അയ്യപ്പഭക്തര്‍ക്ക് വേണ്ട കറുത്ത വസ്ത്രങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കാത്ത ഇസ്ലാമിക തീവ്രവാദികളുടെ മതേതര സ്‌നേഹ പ്രകടനവും അന്ന് വാര്‍ത്തയായതാണ്.
ലൗ ജിഹാദ് അടക്കമുള്ള ഇസ്ലാമിക തീവ്രവാദത്തിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവന്നിട്ടും ഇന്നും കേരളത്തില്‍ മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ ഒരു തടസ്സവും ഇല്ലാതെ പ്രവര്‍ത്തിക്കുന്നു. ഇസ്ലാമികഭീകരസംഘടനകളോട് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അനുവര്‍ത്തിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. ലോകത്ത് 167 രാജ്യങ്ങളിലും ഭൂരിപക്ഷ മതം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഇസ്ലാം മതം വന്‍തോതില്‍ കുതിച്ചുയരുകയാണ്. നേപ്പാളിലെ ഹിന്ദു ജനസംഖ്യ നാല് ശതമാനം കുറഞ്ഞപ്പോള്‍, മ്യാന്‍മറിലെ ബുദ്ധ ജനസംഖ്യ 10 ശതമാനം കുറഞ്ഞു ഈ രാജ്യങ്ങളിലും ഇസ്ലാമിക ജനസംഖ്യ കൂടുന്നു. ക്രിസ്ത്യാനികളുടെ ജനസംഖ്യ ഭാരതത്തില്‍ 5.46 ശതമാനമായി ഉയര്‍ന്നു. ഹിന്ദുവിനെ ജാതി ആനുകൂല്യങ്ങള്‍, സംവരണം എന്നിവ നേടിയെടുക്കാന്‍ ഹിന്ദുവായി തുടരുകയും അതേസമയം മതപരമായി ക്രിസ്ത്യാനികളായി മാറുകയും ചെയ്ത ക്രിപ്‌റ്റോ ക്രിസ്ത്യാനികളും ഭാരതത്തില്‍ കൂടി വരികയാണ്. ഭാരതത്തെ ഈ സഹസ്രാബ്ദത്തിലെങ്കിലും ക്രൈസ്തവ രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന ചില ക്രിസ്തീയ സഭകളും ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന ജിഹാദി സംഘടനകളും ഒരേപോലെ ലക്ഷ്യമിടുന്നത് ഹിന്ദു സമൂഹത്തെയാണ്. മതപരിവര്‍ത്തനം അവസാനിപ്പിച്ചേ മതിയാകൂ.
ജാതിയുടെ പേരില്‍ വിഘടിച്ചു നില്‍ക്കുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന ഹിന്ദുസമൂഹം അവര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഭയാനകമായ ദുരന്തത്തെ ഇനിയും തിരിച്ചറിയുന്നില്ല. ഹിന്ദുസമൂഹത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ഓരോ ആളും വെറും മതം മാറ്റമല്ല, പകരം ഹിന്ദുസമൂഹത്തെ ആക്രമിക്കുന്ന ശത്രുവായി മാറുകയാണ് എന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയണം. വിശ്വ സംസ്‌കാരത്തിന്റെ ഇനിയും അണയാത്ത ഈ ദീപനാളം ഇതേപോലെ അഭംഗുരം തുടരണമെങ്കില്‍ ഹിന്ദുസംസ്‌കാരം നിലനിന്നേ മതിയാകൂ. തങ്ങളില്‍ വിശ്വസിക്കാത്തവര്‍ കാഫിര്‍ ആണെന്നും അവിശ്വാസിയാണെന്നും സെമറ്റിക് മതങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ എല്ലാ വിശ്വാസങ്ങളും ഒരേ സത്യത്തിലേക്ക് തന്നെയാണ് നയിക്കുന്നതെന്ന് വിളിച്ചുപറയുന്ന ഹിന്ദു സമൂഹം നീട്ടുന്ന ഇരു കൈകളെയും സെമറ്റിക് മതസമൂഹം അവസരമായി കണ്ട് മുതലെടുക്കുകയാണെന്ന സത്യം നമ്മള്‍ തിരിച്ചറിയണം. പണ്ട് പാലാ ബിഷപ്പ് പറഞ്ഞതുപോലെ കുട്ടികളുടെ എണ്ണം മുതല്‍ വിവാഹപ്രായം വരെയുള്ള എല്ലാ കാര്യങ്ങളിലും ഹിന്ദുസമൂഹം ജാഗ്രത പാലിച്ചില്ലെങ്കില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹിന്ദുസ്ഥാനില്‍ ഹിന്ദു ന്യൂനപക്ഷം ആവുകയും ഇത് ഇസ്ലാമിക രാഷ്ട്രമായി മാറുകയും ചെയ്യും എന്ന സത്യം നമ്മള്‍ മനസ്സിലാക്കണം. വെറുതെ മനസ്സിലാക്കിയിട്ട് കാര്യമില്ല, സ്വയരക്ഷയ്ക്കും വരാന്‍ പോകുന്ന തലമുറകളുടെ വിനാശം ഒഴിവാക്കാനും സമഗ്രമായ പദ്ധതിക്ക് രൂപം കൊടുക്കാനും ഹിന്ദു സമൂഹത്തിന് കഴിയണം. സന്ന്യാസി ശ്രേഷ്ഠന്മാരും ആശ്രമാധിപതികളും ഹിന്ദു സംഘടനകളും ഒന്നുചേര്‍ന്ന് ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ചു മുതല്‍ കാമരൂപം വരെയും നെടുകയും കുറുകയും ഭാരതത്തില്‍ ഈ അവബോധം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയേ മതിയാകൂ. സ്വാമി വിവേകാനന്ദന്റെ ഉത്തിഷ്ഠത ജാഗ്രത എന്ന ആഹ്വാനം ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കാതെ വയ്യ.